7/29/2008

എടപ്പാളില്‍ നടന്നത്ത്

എടപ്പാള്‍ ചുങ്കം ,പ്രൈവറ്റ് ബസ്സൊന്നില് ഒരു കുട്ടിയുടെ ആഭരണം നഷ്ടപ്പടുന്നു , സംശയാസ്പ്ദമായി രണ്ടു നാടോടി സ്ത്രീകളെ കാണുന്നു , ബസ്സ് നിര്‍ത്തുന്നു .
ടൌണിലെ വീരകേസരികള്‍ ഓടിക്കൂടുന്നു ,"മോഷ്ടിച്ച സാധനമേവിടെടീ", അലച്ച്ചകള്‍ , അല്‍പ്പം പോലീസ് ഭാഷ അകമ്പടി , കടയിലും മറ്റുമുള്ള പിള്ളേര്‍ ആണ് .നാടുകാര്‍ക്ക് വലിയ ഉത്സാഹമില്ല , ഇതു സ്ഥിരമ്കാഴ്ച്ചയാണ്. നിരവധി തവണ ഇന്ന്ങനെ മാലയും മറ്റും തിരിച്ചു കിട്ടിയിട്ടുള്ളതാണ് .
ആളുകള്‍ കൂടി , "തുണിയഴിക്കടീ " അലര്‍ച്ച തീര്‍ന്നില്ല , അതിന് മുന്പേ വലിയ സ്ത്രീ തുണിയുരിഞെരിയുന്നു.ശരീരം മാന്തിപ്പറിക്കുന്നു, ആളുകള്‍ ഞെട്ടിത്തരിക്കുന്നു , വീര്‍ത്ത വയര്‍ കണ്ടു തലയില്‍ കൈവച്ചു ചിലര്‍.
അതാ വരുന്നു പ്രാദേശിക ലേഖകരിലോരാള്‍, കയ്യില്‍ കാമെറ, പടം പിടുത്തം ഉഷാറായി . ബഹളം കണ്ടു പോലീസ് വരുന്നു , പേടിച്ചു പുറകോട്ടു മാറുന്നു .
"പുലിവാലായോ ", പോലീസുകാരന്റെ ആത്മഗതം .കഴിഞ്ഞ ദിവസം ഇതുപോലെയൊരു മോഷ്ടാവിനെ (സ്ത്രീ രത്നം തന്നെ ) ലോക്കപ്പിലാക്കി , മൂത്രമൊഴിക്കല്‍ , മലവിസര്‍ജ്ജനം തുടങ്ങിയ കലാപരിപാടികള്‍ നടത്തിയതിനാല്‍ ലോക്കപ്പില്‍ നിന്നു മോചനം. പോലീസ് പേടിച്ചു പോയി , ഓടി രക്ഷപ്പെട്ടു .സ്ത്രീകള്‍ വേറെ വഴിക്ക് പോയി .ജനം വീടിലെക്കും , ഞാനും .
വൈകിട്ട് മലയാളം ചാനലുകളില്‍ ഫ്ലാഷ് , "ഗര്‍ഭിണിയായ നാടോടി സ്ത്രീയെ വിവസ്ത്രയാക്കി ", വെണ്ടക്കാ തെന്നി നീങ്ങുന്നു . വിശദവാര്‍ത്ത പുറകെ . വീര്‍ത്ത വയറിന്റെ ക്ലോസ്അപ് ചിലര്ക്ക് മുതല്ക്കൊട്ടായി .
ചര്‍ച്ചകള്‍ , ലൈവ് ഫോണിന്‍ , അധികാരസ്ഥാനങ്ങള്‍ അനക്കം വക്കുന്നു , സ്ത്രീകളെ അന്ന്വേഷിച്ച്ചു പോലീസ് പായുന്നു , കിട്ടുന്നില്ല .
കേരളം ഞെട്ടിത്തരിക്കുന്നു , വനിതാവിമോചകര്‍ ആവേശത്തില്‍ , ക്യാമറയില്‍ മുഖം പെട്ട പാവങ്ങള്‍ ആധിയില്‍ .
എടപ്പാള്‍ ചുങ്കത്ത് പൊതു യോഗന്ഗളുടെ വേലിയേറ്റം , ടാക്സി ഡ്രൈവര്‍മാര്‍ പട്ടിണിയില്‍ , അവരുടെ സ്റ്റാന്‍ഡില്‍ ആണ് യോഗങ്ങളെ !
വനിതാ മോര്‍ച്ച അഖിലേന്ത്യാ നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു , ഈ ഗവന്‍മെന്റിന്റെ കാലത്തു ഗര്‍ഭിണികള്‍ക്ക് പോലും രക്ഷയില്ലെന്നു നേതാവ് തീര്‍ത്ത്‌ പറഞ്ഞു.
എവിടെയോ നിന്നും നാടോടികള്‍ പോലീസ് പിടിയിലാവുന്നു , റെസ്ക്യൂ ഹോമിലേക്ക് ,ഇസെഡ് കാറ്റഗറി സംരക്ഷണം , വൈദ്യ പരിശോധന , ശൂം .............
ഗര്‍ഭം ആവിയായി , അവരുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ഒരു മറയായി ഉപയോഗിക്കുകയാണ് .ആമ്നെസ്ടി അങ്ങത്തിന്റെ സന്ദര്‍ശനം വിഫലമായി , തുണി സ്വയം ഉരിഞ്ഞെരിഞ്ഞതാനെന്നു സമ്മതിച്ചു . നിയമത്തിന്റെ നൂലാമാലകളുമായി രണ്ടു ദിവസം റെസ്ക്യൂ ഹോമില്‍ തന്നെ . പിന്നെ അവര്‍ അവരുടെ വഴിക്ക്.
നോക്കണേ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു ശുഷ്കാന്തി !!
വാല്‍കക്ഷണം :
വടക്കാന്ചെരിയിലോ മറ്റോ ഒരു നാടോടി സ്ത്രീ പോലീസ് പിടിയിലായി , പിടികൂടിയ ഉടന്‍ വസ്ത്രം ഉരിഞ്ഞെരിഞ്ഞു , വീര്‍ത്ത വയര്‍ കാട്ടി ഭീഷണി മുഴക്കി . എടപ്പാള്‍ സംഭവത്തിലെ നാടോടികള്‍ തന്നെഎന്ന് പോലീസ് സ്ഥിരീകരിച്ചു .

37 comments:

അനില്‍@ബ്ലോഗ് // anil said...

രാജീവ് ചേലനാട്ടിന്റെ
എടപ്പാളില്‍ നിന്നും ഇറ്റലിയിലെക്കുള്ള ദൂരത്തിനുഒരു അനുബന്ധം,

ജിജ സുബ്രഹ്മണ്യൻ said...

ഇവരുടെ കയ്യില്‍ ഇതല്ല ഇതിലപ്പുറത്തുള്ള വിദ്യകള്‍ കാണും..എന്തു ഏറ്റെടുക്കാന്‍ തയ്യാറായി കുറേ പ്രവര്‍ത്തകരും ഉണ്ടല്ലോ.. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ആവും നമ്മുടെ പോലീസ് കാര്യമായി ഒരു കേസും അന്വേഷിക്കാത്തത്..എന്തായാലും ഗര്‍ഭവും വെച്ചു കെട്ടല്‍ ആയിരുന്നു എന്നു ഇപ്പോളാണ് മനസ്സിലായത്...നന്ദി
ഓ.ടോ : അനിത ജി കൊക്കോട്ടിന്റെ ബ്ലോഗ് ഐ ഡി ഒന്നു തരുമോ ??

Mr. K# said...

ഇതാണല്ലേ ഇടപ്പാളില്‍ നടന്നത്. മാധ്യമപ്രവര്ത്തകരെ മാത്രം കുറ്റം പറയണ്ട, നമ്മള്‍ ബ്ലോഗര്മാരും ഇത് ആഘോഷമാക്കിയിരുന്നു. കെട്ട് ഇതുവരെ വിട്ടിട്ടില്ലാത്ത ചിലര്‍ ഇപ്പോഴും 'ആക്കി'ക്കൊണ്ടിരിക്കുന്നു.

siva // ശിവ said...

സത്യ സന്ധമായ ഈ അറിവിന് നന്ദി....

ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാളേറെ വേഷം കെട്ടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്....

ശ്രീ said...

വിശദമായ ഈ റിപ്പോര്‍ട്ടിനു നന്ദി

Sharu (Ansha Muneer) said...

വിശദമായ ഈ പോസ്റ്റിന് നന്ദി.

Shaf said...

My Salute !!

കാസിം തങ്ങള്‍ said...

കാള പ്രസവിച്ചെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന കുറേ ആളുകള്‍ പത്ര- ദൃ ശ്യ - ശ്രാവ്യ മാധ്യമ രംഗത്തുണ്ട്. അത്തരക്കാരാണ്‌ കാര്യങ്ങള്‍ കൂടൂതല്‍ വഷളാക്കുന്നത്. എന്തായാലും ദൃ ക് സാക്ഷി വിവരണത്തിലൂടെ കുറേ തെറ്റിദ്ധാരണകള്‍ നീക്കാന്‍ കഴിഞ്ഞു, അനില്‍. നന്ദി.

കുഞ്ഞന്‍ said...

മാഷെ..

അതെന്തുമാകട്ടെ..ഈ ന്യായികരണം ശരിയല്ല മാഷെ, അവര്‍ ശരിക്കും ഗര്‍ഭ്ഭിണിയായിരുന്നെങ്കില്‍ എന്താവാം സ്ഥിതി..? ഒരു സ്ത്രീയെ നടുറോഡിലിട്ട് പെരുമാറുന്നത് ഒരു ആണത്തവുമല്ല (പൊതുസ്ഥലത്തല്ല എവിടെയായാലും )അവര്‍ എത്ര നീചയാണെങ്കിലും. അവര്‍ സ്വയം തുണിയഴിച്ചതാണെന്ന് പോലീസിനാല്‍ പറയുന്നതാണെങ്കിലൊ..?

ആ സംഭവത്തില്‍ ഞാന്‍ ഇപ്പോഴും അപലപിക്കുന്നു... അതെ അവര്‍ സ്ത്രീയാണ്..!

ഇതിനെക്കാള്‍ വേന്ദ്രന്മാരെ ജനം ഒന്നും ചെയ്യുന്നില്ല..രാഷ്ട്രീയ പിടിപാടുള്ളവരെ ഒന്നു തൊടുക പോലുകയുമില്ല..

Rajeeve Chelanat said...

അനില്‍,

എടപ്പാളിലെപ്പൊലെയാണു ഇതുമെങ്കില്‍ സാരമില്ല. വിട്ടുകളയാം.

എങ്ങിനെയാണ് വിട്ടുകളയുക? ശരിയാണ്, ഈ ഇരു സംഭവങ്ങള്‍ക്കും തമ്മില്‍ വലിയ സാമ്യമൊന്നുമില്ല. നാടോടികള്‍ എന്ന പൊതുഘടകം രണ്ടിലും വന്നതുകൊണ്ടും, മനുഷ്യത്വരഹിതമായ ആള്‍ക്കൂട്ടമനശ്ശാസ്ത്രം രണ്ടിലും (തുല്യ അളവിലല്ലെങ്കിലും) ഏറെക്കുറെ കാണാന്‍ (എനിക്ക്)കഴിഞ്ഞതുകൊണ്ടുമാണ് അത്തരമൊരു തലക്കെട്ട് നല്‍കിയത്.

അപ്പോഴും, എടപ്പാളിലെ കാര്യം അത്ര എളുപ്പത്തില്‍ വിട്ടുകളയുക സാധ്യമല്ല.താങ്കളുടെ ബ്ലോഗ്ഗ് കണ്ടു (അവിടെയും ഈ മറുപടി ഇടുന്നുണ്ട്) ആ നാടോടി സ്ത്രീ ഗര്‍ഭിണിയായിരുന്നില്ലെന്നൊക്കെയാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. എങ്കിലും, ആ ആള്‍ക്കൂ‍ട്ടത്തിന്റെ വീരസ്യത്തെ ന്യായീകരിക്കുന്നത്, എവിടുത്തെ പൌരബോധമാ‍ണ് അനില്‍? ഓ..എന്തൊരു പ്രതികരണശേഷിയുള്ള ചെറ്റക്കൂട്ടമാണ് അന്ന് ആ സ്ത്രീയെയും കുട്ടികളെയും തെരുവിലിട്ട് അവഹേളിച്ചത്? രക്ഷപ്പെടാന്‍ ആ സ്ത്രീ അന്ന് ഒരു സൂത്രം ഉപയോഗിച്ചു. ആട്ടെ, ആ കളവുപോയ സ്വര്‍ണ്ണാഭരണം കണ്ടു കിട്ടിയോ എടപ്പാളിലെ ആ കവലച്ചട്ടമ്പികള്‍ക്ക്? ഉവ്വോ?

സമൂഹത്തില്‍ ചില വിഭാഗങ്ങളുണ്ട്. എവിടെയും. ആര്‍ക്കും എന്തിനും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, കുതിര കയറാന്‍. അതിനെ എതിര്‍ക്കേണ്ടിവരും മറ്റുചിലര്‍ക്ക്. വാര്‍ത്തകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും കറിമസാലകളിട്ടു വിളമ്പുന്ന മാധ്യമ സംസ്കാരത്തെക്കുറിച്ചൊക്കെ നമുക്കറിയാം. എങ്കിലും ഇത്തരത്തിലുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുമ്പോള്‍, അവയെ (ഇടക്കൊക്കെ മാത്രമാണെങ്കിലും) പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ടല്ലോ അവര്‍ എന്ന് ആശ്വസിക്കുകയല്ലേ നല്ലത്?

കാന്താരിക്കുട്ടീ,

പൊങ്ങച്ചസഞ്ചികളുമായി ഉണ്ടും ഉറങ്ങിയും ഷോപ്പിംഗ് മോളുകളില്‍ ഭ്രമണം ചെയ്തും നടക്കുന്ന മധ്യ-ഉപരി വര്‍ഗ്ഗ കെട്ടിലമ്മമാര്‍ക്കും, ശമ്പള- ഉദ്യോഗ കണക്കുകളുടെ ആഭിചാരത്തില്‍ പകലന്തിയോളം മുഴുകി, പരസ്പരം കുത്തിമലര്‍ത്താന്‍ തക്കവും പാര്‍ത്തിരിക്കുന്ന അതേ വര്‍ഗ്ഗത്തിലെ പുരുഷകേസരികള്‍ക്കും മനസ്സിലാവില്ല, ഈ നാടോടികള്‍ എന്ന വര്‍ഗ്ഗത്തെ. അവരുടെ ജന്മദുരിതങ്ങളെ. അതുകൊണ്ടാണ് “ഇവരുടെ കയ്യില്‍ ഇതല്ല ഇതിലപ്പുറത്തുള്ള വിദ്യകള്‍ കാണും“ എന്നൊക്കെ പുലമ്പാന്‍ സാധിക്കുന്നത്.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

കുഞ്ഞന്റെ കുറിപ്പ് ഇപ്പോഴാണ് കണ്ടത്.
ഒപ്പ്.

അനില്‍@ബ്ലോഗ് // anil said...

ശ്രീ കുഞ്ഞന്‍,
ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ , അവരെ സംരക്ഷിക്കാന്‍ നിങ്ങളെപ്പോലെ ബാധ്യതപ്പെട്ടയാളാണു ഞാനും.രാജീവ് ചെലനാട്ടിന്റെ കുറിപ്പിന്റെ തലക്കെട്ടു കണ്ട് മന്‍സ്സുനൊന്ത ഒരു എടപ്പാള്‍ക്കാരന്‍ എന്ന നിലയില്‍ അന്നു നടന്ന സംഭവ്ങ്ങളും , അനുബന്ധ സംഭവങ്ങളും റീവൈന്റു ചെയ്യാന്‍ ഒരു ശ്രമം നടത്തിയതാണു. അവിടെ അപ്പോള്‍ തന്നെ കമന്റിടുകയും ചെയ്തു.ഒരു ദേശത്തെയാകമാനം അപമാനിക്കത്തക്കവിധം അവിടെ ഒന്നും ഉണ്ടായിറ്റില്ല എന്നുള്ള സാക്ഷ്യം മാത്രം.ശരിതെറ്റുകള്‍ വിലയിരുത്തിയിട്ടില്ലെന്നര്‍ഥം.ഒരു ചെറിയ സംഭവം മാധ്യമങ്ങള്‍ എത്രമാത്രം വളച്ചൊടിച്ചു എന്ന് ഞാന്‍ വിവരിച്ചതാണു.
പിന്നെ സ്ത്രീ എന്ന പദം ശരീരത്തിന്റെ ജനിതക ഘടനയില്‍ XX ക്രോമസോമുകള്‍ ഉണ്ടായതുകൊണ്ടു മാത്രം ഒരു ജീവി സ്ത്രീ ആകുന്നില്ല. സ്ത്രീയുടെ സ്വഭാവം, സ്ത്രീയുടെ മഹത്വങ്ങള്‍ ഇവയൊക്കെ കാട്ടുന്നവരേ മാത്രമേ സ്ത്രീ എന്നു വിളിക്കാനാവൂ എന്നാണു എന്റെ പക്ഷം.

അനില്‍@ബ്ലോഗ് // anil said...

ശ്രീ രാജീവ്,
താങ്കളെന്തിനാണു ഇത്ര വികാരവിക്ഷോഭം പ്രകടിപ്പിക്കുന്നതു?
സ്ത്രീകളെ അപമാനിക്കുന്നതു അനുകൂലിക്കുന്ന ഒരാളല്ല ഞാന്‍. എന്നു കരുതി നേരില്‍ കാണുന്ന കാര്യം പറയാന്‍ എനിക്കു മടിയുമില്ല.തെറ്റാരു ചെയ്താലും ചൂണ്ടിക്കാണിക്കപ്പെടണം. ഈ സംഭവത്തില്‍ മാധ്യമങ്ങള്‍ ഒരുപാടു തെറ്റു ചെയ്തു എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
പിന്നെ നാടോടികള്‍, അവരെ ആര്‍ക്കാണു വെറുപ്പ്?
അങ്ങിനെ ഞാന്‍ പറഞ്ഞൊ?എടപ്പാള്‍ ടൌണില്‍ മാത്രം കഴിഞ്ഞ വര്‍ഷം കുട്ടികളുടെ മാലപൊട്ടിച്ചതിനു നാലോ അഞ്ചോ നാടൊടികളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ടു. എല്ലാം സ്ത്രീകളാണ്. അതിശയോക്തി ഒരു ശതമാനം പോലുമില്ല. അത് ഒരു സ്ഥിരം സംഭവമായതിനാ‍ല്‍ അള്‍ക്കാര്‍ ഇടപെടുന്നു.അപ്പോള്‍ ആരാണു നാടോടികേ പ്രതികൂട്ടില്‍ കയറ്റുന്നതു?അന്നു ആളുകള്‍ ആരെയും ബലമായി വസ്ത്രാക്ഷേപം ചെയ്തിട്ടില്ല.പീടികൂടപ്പെടുന്ന സംഭവങ്ങളില്‍ പോലീസിനു ഇടപെടാന്‍ മടിയാണു. ഒരു സംഭവം ഞാന്‍ പോസ്റ്റില്‍ വ്യക്തമാകിയതാണ്.ഞാന്‍ താമസ്സിക്കുന്ന പരിസരത്തെ വീടുകളില്‍ പല നാടോടികളും താമസിക്കുന്നുണ്ടു. അതറിയുമോ രാജീവിനു.പകല്‍ ഭിക്ഷാടനം നടത്തി രാത്രി വീടുകളില്‍ എതുന്നു. അവിടുത്തെ ജോലികള്‍ ചെയുന്നു, അന്തിയുറങ്ങുന്നു.അതാണു എടപ്പാള്‍ക്കാരുടെ മനുഷ്യസ്നേഹം. അവര്‍ക്കുപോലും ലജ്ജയുളവാകുന്ന തരത്തില്‍ കൂട്ടത്തില്‍ ആളുകള്‍ ഉണ്ടെന്നതു ഒരു യാഥാര്‍ത്യമാണു.ക്ഷമിക്കുക.
താങ്കക്കിഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പറഞ്ഞാല്‍ അവരുടെ മേല്‍ കുതിരകയറുന്നതു ശരിയാണൊ, രാജീവ്?
കാന്താരിക്കുട്ടി അവരുടെ നിഷ്കളങ്കമായ അഭിപ്രായം പറഞ്ഞതിനു അവരോടു എന്തിനാണു കയര്‍ക്കുന്നതു?

Rajeeve Chelanat said...

അനില്‍

താങ്കളോ, എടപ്പാളുകാര്‍ ഒന്നടങ്കമോ സ്ത്രീകളുടെ നേരെ അതിക്രമം കാണിച്ചുവെന്നോ, അതിനെ ന്യായീകരിച്ചുവെന്നോ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലല്ലൊ അനില്‍. അതില്‍ പങ്കെടുത്ത ആരോമല്‍ചേകവന്മാരെക്കുറിച്ചൂമാത്രമാണ് ഞാന്‍ സൂ‍ചിപ്പിച്ചത്. ആ സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്നതൊന്നും ഞാനും കണ്ടില്ല. എങ്കിലും, അവരെ തെരുവിലിട്ട് കുറേപ്പേര്‍ കൈകാര്യം ചെയ്യുന്നത്, മറ്റുപലരെയും പോലെ ഞാനും കണ്ടു. അത്തരം മോബ് ജസ്റ്റീസിന്റെ അശ്ലീലതയെയാണ് ഞാന്‍ എതിര്‍ക്കുന്നതും, ഇനിയും എതിര്‍ക്കുകയും ചെയ്യുക. നികുതിപ്പണം കൊടുത്ത് പോലീസ് എന്നൊരു കൂട്ടരെ നമ്മള്‍ നിലനിര്‍ത്തുന്നില്ലേ നാട്ടില്‍? അവരല്ലേ നീതിപാലനവും കുറ്റം തെളിയിക്കലുമൊക്കെ ചെയ്യേണ്ടത്. അവര്‍ അതിനു തയ്യാറാവാത്തതുകൊണ്ട് ജനം അതൊക്കെ ഏറ്റെടുക്കാമെന്നൊക്കെ കരുതിയാല്‍ എവിടെയെത്തും അനില്‍ , നമ്മുടെ ക്രമസമാധാനം. ഈ സംഭവം എടപ്പാള്‍ എന്ന പ്രദേശത്ത് നടന്നതുകൊണ്ടാണ് എന്റെ പോസ്റ്റിന്റെ തലക്കെട്ടിലും, ഈ വിഷയത്തെക്കുറിച്ച് പിന്നീട് ഞാന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളിലും എടപ്പാള്‍ വന്നത്. അത്, ആ നാട്ടുകാരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാനുമായിരുന്നില്ല.

പിന്നെ, “അന്നു നടന്ന സംഭവ്ങ്ങളും , അനുബന്ധ സംഭവങ്ങളും റീവൈന്റു ചെയ്യാന്‍ ഒരു ശ്രമം നടത്തിയതാണു. ...ശരിതെറ്റുകള്‍ വിലയിരുത്തിയിട്ടില്ലെന്നര്‍ഥം“. അതു ശരിയാണോ അനില്‍. ഒരു സംഭവം വിലയിരുത്തുമ്പോള്‍, വസ്തുതകളോടൊപ്പം, അതിലെ ശരിതെറ്റുകളും പറയേണ്ടതല്ലേ?

പിന്നെ, കാന്താരിക്കുട്ടിയുടെ അഭിപ്രായം. അതത്ര നിഷ്കളങ്കമാണെന്ന് എനിക്ക് തോന്നിയില്ല. ഒരുപക്ഷേ, അവര്‍ ലളിതമായി കാര്യങ്ങള്‍ വായിച്ച്, അഭിപ്രായം പറഞ്ഞതുകൊണ്ടുള്ള പ്രശ്നമായിരിക്കാം. എന്റെ കമന്റില്‍ സൂചിപ്പിച്ച കെട്ടിലമ്മ വിഭാഗത്തില്‍ പെടുന്ന ആളുമല്ലായിരിക്കാം അവര്‍. എങ്കിലും, അവരുടെ കമന്റിലെ ആദ്യത്തെ ആ വരി..അത് വരാന്‍ പാടില്ലായിരുന്നു..

നിങ്ങളിരുവരോടും ഒരു പരിഭവവുമില്ലാതെ,

അഭിവാദ്യങ്ങളോടെ

poor-me/പാവം-ഞാന്‍ said...

allenkilum wire less lokathu vayaru kondoru abhyaasaam.

Mr. K# said...

ഒരു പഴയ സംഭവം. പോലീസു പിടിക്കാതിരുന്ന കള്ളനെ നാട്ടുകാര്‍ പിടിച്ച കഥ. കാന്താരിക്കുട്ടി അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്‍.

കടവന്‍ said...

rahimkvമാധ്യമപ്രവര്ത്തകരെ മാത്രം കുറ്റം പറയണ്ട, നമ്മള്‍ ബ്ലോഗര്മാരും ഇത് ആഘോഷമാക്കിയിരുന്നു. കെട്ട് ഇതുവരെ വിട്ടിട്ടില്ലാത്ത ചിലര്‍ ഇപ്പോഴും 'ആക്കി'ക്കൊണ്ടിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടീ,അവര്‍ പല വിദ്യകള്‍ പ്രയോഗിക്കും.പേണ്ണാണെങ്കില്‍ അവര്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ ആളും കാണും.ഞാന്‍ കാരണം ചെറിയ ഒരു ആക്രമണത്തിനു വിധേയയായി.സൊറി കേട്ടൊ,കാന്താരി പറഞ്ഞതു തെറ്റല്ല,മാന്യമായി ജീവിക്കുന്ന മറുനാട്ടുകാര്‍ക്കു മൊത്തം ചീത്തപ്പേരുണ്ടാക്കുകയാണികൂട്ടര്‍.

നന്ദി ശിവ,ശ്രീ, ഷാരു,shaf,“പാവം ഞാന്‍”, കടവന്‍.

“കുതിരവട്ടന്‍”(വല്ലാത്ത പേര്)ബ്ലൊഗ്ഗെര്‍മാര്‍ക്കിപ്പോള്‍ കൊയ്ത്തുകാലമല്ലെ,പെണ്മക്കളുള്ള അച്ഛ്ന്മ്മാര്‍ മടിച്ചുമടിച്ചു മക്കളുടെ മുഖത്തു നോക്കണം, ഒന്നൊ രണ്ടൊ മനോരോഗികള്‍ കാരണം.

കാസിം തങ്ങള്‍,ലൈവ് ടെലെകാസ്റ്റു ഉപകരണങ്ങളുമായി മീഡിയ വാഹനങ്ങള്‍ റോന്തു ചുറ്റുകയല്ലെ.പിന്നെ ഈ കേസില്‍ ആകസ്മികമായാണു ലോക്കല്‍ ചാനല്‍ റിപ്പൊര്‍ട്ടര്‍ അവിടെ എത്തിയതു. അതു മറ്റുമീഡിയകള്‍ക്കു കൊടുക്കുമ്പോള്‍ ഇത്ര കോലാഹലമാകുമെന്നു ആരും കരുതിയില്ലെന്നതാണു സത്യം.

രാജീവ്,
പോലീസ് ഫൊഴ്സു എന്നുപറയുന്നതെന്താണു?
മലപ്പുറം ജില്ലയിലെ കാര്യം അറിയാമല്ലൊ.ഇവിടെ പ്രത്യേക “രാജ്യമാണു”.അവര്‍ക്കു “എല്ലാവരേയും“ പേടിക്കണം.പല വിഷയങ്ങളുമായി എസ്പി ഒഫ്ഫിസില്‍ കയറീ മനസാക്ഷിയുള്ളവര്‍ക്കു മടുത്തു.എല്ലാത്തിനും കൊമ്പ്രമൈസാണു അവസാനം.അതിന്റെ ഒരു ആതമവിശ്വാസമില്ലയ്മ അവരിലുണ്ടാവില്ലെ?

ഒരിക്കല്‍ കൂടി, നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

രാജീവിന്റെ കമന്റ് കണ്ടു.ഇന്നേ കണ്ടുള്ളൂ.. ഞങ്ങള്‍ ഒരു ട്രെയിനിങ്ങിന്റെ തിരക്കിലായതിനാല്‍ ബ്ലോഗ് നോക്കാന്‍ സമയം കിട്ടിയില്ല..രാജീവ് പറഞ്ഞതു പോലെ തന്നെ ഞാന്‍ കെട്ടിലമ്മ വിഭാഗത്തില്‍ തന്നെ പെടുന്ന ആളാന്നു വെച്ചോളൂ..പരിഭവം ഒന്നും ഇല്ല.. രാജീവിനോടും അനിലിനോടും..ഒരു പോസ്റ്റ് കണ്ടു..അതിന് എനിക്കു തോന്നിയ അഭിപ്രായം എഴുതി.അഭിപ്രായ സ്വാതന്ത്ര്യം ഈ ബൂലോകത്ത് ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു..
പിന്നെ രാജീവ് ,ഞാന്‍ അങ്ങനെ എഴുതിയതിനു കാരണം എനിക്കു നേരിട്ട അനുഭവങ്ങള്‍ ആണ്.. ഞാന്‍ പാവങ്ങളെ കണ്ടിട്ടുണ്ട്.. അവരെ എന്നാല്‍ കഴിയുന്ന വിധം സഹായിക്കാറുമുണ്ട്..പക്ഷേ പലപ്പോഴും എനിക്കു തെറ്റു പറ്റി എന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്..ഞാന്‍ എന്റെ അഭിപ്രായം പിന്‍ വലിക്കുന്നില്ല..ഇത്തരം ആളുകളുടെ കൈയ്യില്‍ ഇതിലപ്പുറമുള്ള അഭ്യാസങ്ങള്‍ കാണും..എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല..ചിലരെങ്കിലും ഇങ്ങനെ ആണ്..ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്നഭിനയിച്ച് ജനക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുക..കൊള്ളാം..

ഇതിനി വിവാദം ആക്കണ്ടാ...ഇനി അഭിപ്രായം പറയാന്‍ ഞാന്‍ ഇവിടെ വരുന്നും ഇല്ല..പിന്നെ അനിലിന്റെ ബ്ലോഗില്‍ രാജീവിന്റെ പോസ്റ്റിന്റെ ലിങ്ക് ഇട്ടിരുന്നു എങ്കിലും അതു വായിച്ചില്ല.. പിന്നീട് സമയം കിട്ടുമ്പോള്‍ നോക്കാം..

smitha adharsh said...

ഞാന്‍ ഈ പോസ്റ്റ് വായിച്ചു തിരിച്ചു പോയി..

അജ്ഞാതന്‍ said...

പ്രിയ അനിൽ,

ഞാൻ ഒരു പൊന്നാനിക്കാരൻ ആണ്.താങ്കൾ പറഞ്ഞത്‌ പൂർണ്ണമായും ശരിയാണു എന്നു തന്നെയാണ് എന്റെ അഭിപ്രായം..ഈ സംഭവം നേരിൽ കണ്ട എന്റെ കസ്സിൻ പറഞ്ഞത്‌ ആ സ്ത്രീ സ്വയം സാരി മാറ്റി ആളുകളോട്‌ പരിശോധിക്കാൻ പറയുകയായിരുന്നു എന്നാണു...

സ്ത്രികൾക്കു നാം കൊടുക്കാറുള്ള മര്യാദ ശരിക്കും ചൂഷണം ചെയുകയാണു ഇത്തരക്കാർ ചെയുന്നത്‌....സ്വയം സാരി അഴിച്ചു മാറ്റി നഗ്നമായ ദേഹവും ഗർഭം പോലെ തോന്നിപ്പിക്കുന്ന ആ വയറും കാണിച്ചാൽ അവരെ രക്ഷിക്കാൻ മനുഷ്യപറ്റുള്ള ആരെങ്കിലും ആ ആൾക്കൂട്ടത്തിൽ ഉണ്ടാവുമെന്നു അവർക്കു നന്നായി അറിയാം.അതു മുതലാക്കുകയാണു അവർ ചെയുന്നത്‌....

എടപ്പാളിലെ ഇതെ സ്ത്രിയെ കോട്ടക്കലിനടുത്ത്‌ വച്ചു പോലീസ്‌ പിടിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന കൊച്ചു കുട്ടിയുടെ മൂക്കിൽ വിരലിട്ടു മാന്തി ചോര വരുത്തി രക്ഷപ്പെടാനാണു ശ്രമിച്ചത്‌.കള്ളത്തരം പിടിക്കപ്പെട്ടാൽ ആളുകളെ പരിഭ്രാന്തരാക്കി രക്ഷപ്പെടുക എന്നതാണു ഇവരുടെ ലക്ഷ്യം.

പോലീസ്‌ പിടിച്ചാൽ സ്റ്റേഷനിൽ മൂത്രം ഒഴിക്കുക,അതിൽ കിടന്നു ഉരുളുക,ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ദേഹത്തു നിന്നും ചോര വരുത്തുക തുടങ്ങിയവ ഇവരുടെ ചില തന്ത്രങ്ങൾ മാത്രം....കൂടുതൽ വയാവേലി ഒഴിവാക്കാൻ വേണ്ടി ഇത്തരക്കാരെ വേഗം പോലീസ്‌ ഒഴിവാക്കുന്നു എന്നതാണു സത്യം....

മീഡിയകൾ വാർത്തകൾ സ്രഷ്ടിക്കുന്നത് ആളുകളെ കൂട്ടാൻ വേണ്ടിമാത്രമാണ്.അത് മുഴുവൾ സത്യം ആയികൊള്ളണമെന്നില്ല..

Nachiketh said...

ജനാധിപത്യ ബോധം നഷ്ടപ്പെട്ട ഒരു ജനതയിലുണ്ടാവുന്നത്ത് അരാജകത്വമാണ്, നിയമങ്ങളിലും നിയമവ്യവസ്ഥകളിലും വിശ്വാസമില്ലാത്ത,യാതൊരു സാമൂഹ്യബോധവുമില്ലാത്ത അവസ്ഥ. അവസരം കിട്ടുമ്പോള്‍ കൈത്തരിപ്പു തീര്‍ക്കാന്‍ അവര്‍ക്കു സമൂഹം തന്നെ ചില ഇരകളെ ഇട്ടു കൊടുക്കും, കാഴചക്കാരേറെ ആസ്വദിയ്ക്കുകയും ചെയ്യും

തപസ്വിനി said...

ഇത്തരമൊരു അസംബന്ധം പോസ്റ്റാക്കാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു. നാടോടികള്‍ക്കു മനുഷ്യാവകാശമില്ലേ മാഷേ. അവരുടെ പക്കല്‍ നിന്ന് അന്ന് ആഭരണം വല്ലതും പിടിച്ചെടുത്തിരുന്നോ. ഇനി അങ്ങനെയാണെങ്കില്‍ കൂടി നടുറോഡിലിട്ട് തല്ലിച്ചുരുട്ടാന്‍ ആര്‍ക്കാണ് അധികാരം.

ഇതാരു കെട്ടിച്ചമച്ചു. വിഷ്വല്‍ എല്ലാവരും കണ്ടതാണല്ലോ. പത്തമ്പതാളുകള്‍ കൂടി നിന്നു പൊതിരെ തല്ലുന്നത്. തല്ലുന്നവരെ തടയുന്ന പിഞ്ചുകുട്ടികളേകൂടി തല്ലുന്നു. കാഴ്ച കണ്ണില്‍ നിന്നു മറഞ്ഞല്ലോ അല്ലേ. എന്താ തര്‍ക്കമുണ്ടോ. വിഷ്വല്‍ എടുത്തു പോസ്റ്റു ചെയ്യാം ഞാന്‍. ഗര്‍ഭിണിയല്ല എന്നതു മാത്രമേയുള്ളു അതി സത്യം. ഗര്‍ഭിണിയല്ലെങ്കില്‍ ഒരു പാവം സ്ത്രിയേ റോഡില്‍ തല്ലിച്ചതക്കാമോ.

സ്ത്രീയോ പുരുഷനോ ജനം നിയമം കയ്യിലെടുക്കുകയും കണ്ണു തുരന്ന് ആസിഡ് ഒഴിക്കുകയും ചെയ്യുന്ന ബീഹാര്‍ മോഡലിലേക്കു കേരളം വളരണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയാല്‍.. ബ്ലോഗര്‍മാര്‍ക്ക് എന്തെന്ത് അറിവുകള്‍ കയ്യെത്തിപ്പിടിക്കാന്‍ ശേഷിയുള്ളവരാണ്. അറിവിന്‍റെ ലോകത്ത് വിഹരിക്കുന്നവര്‍. എന്നിട്ട് ഇങ്ങനെ പ്രസംഗിച്ചാലോ...

തെരുവില്‍ പിറക്കുന്നവര്‍, അവിടെ വളര്‍ന്ന്, അവിടെ ജീവിച്ച് അവിടെ മരിക്കുന്നവര്‍. മോഷ്ടിച്ചോ ശരീരം വിറ്റോ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചോ അവര്‍ ജീവിക്കുന്നു. അവര്‍ക്ക് മറ്റൊരു ജീവിതമില്ല. വിദ്യാഭ്യാസമില്ല, സംരക്ഷണമില്ല, ആനുകൂല്യങ്ങളില്ല, ജീവിച്ചതിനും മരിച്ചതിനും തെളിവില്ല. ഇന്ത്യന്‍ പൌരന്മാരിലൊ ഇന്ത്യയുടെ ജനസംഖ്യയിലോ അവര്‍ ഉള്‍പ്പെടുന്നില്ല.

ജനിച്ചതുകൊണ്ടു ജീവിക്കുന്നു. ശരിതെറ്റുകള്‍ തിരിച്ചറിയുന്നില്ല. തലമുറകള്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കയീട്ടുവാരിയതിന്‍റെ അവശിഷ്ടങ്ങള്‍ പോലുമില്ല. ആരാണ് തെറ്റുകാര്‍. നമ്മളോ അവരോ...?

തപസ്വിനി said...

ഈ ബ്ലോഗില്‍ വന്നതില്‍ തീര്‍ച്ചയായും ഞാന്‍ ഖേദിക്കുന്നു

അനില്‍@ബ്ലോഗ് // anil said...

തപസ്വിനി,
ഇത്തരമൊരു അസംബന്ധം പോസ്റ്റാക്കാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു.

പൊസ്റ്റ് കൂടെയുള്ള കമന്റുകള്‍ കൂടെ വായിക്കാനഭ്യര്‍ഥന. ഏതുസാഹചര്യത്തിലാണു ഇതിട്ടതെന്നു വ്യകതമാകും.
പിന്നെ ഞാന്‍ മുറ്റത്തുകണ്ട ഒരു കാര്യം വിവരിച്ചതാണു.ഈ വിഷയത്തില്‍ ഒരു പാടു ധാര്‍മിക രോഷം ബ്ലൊഗ്ഗില്‍ ഒഴുകിയതാണെന്നു കമന്റുകളിലും മറ്റും വായിച്ചാണു അറിഞ്ഞതു.
പൊകട്ടെ, പൊതുജനം ചെയ്തതു ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല, ഉള്ളതു പറഞ്ഞു എന്നുള്ളതില്‍ എനിക്കു കുറ്റബോധമൊട്ടുമില്ല.

ജനിച്ചതുകൊണ്ടു ജീവിക്കുന്നു. ശരിതെറ്റുകള്‍ തിരിച്ചറിയുന്നില്ല. തലമുറകള്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളില്ല
ശരിയാണു, ആരാണുത്തരവാദികള്‍?
ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും.
ഈ സ്ത്രീയേയും കുട്ടിയേയും രണ്ടു ദിവസം തവനൂര്‍ റെസ്ക്യൂ ഹോമിലാണു പാര്‍പ്പിച്ചിരുന്നതു,കരക്കു പിടിച്ചിട്ട മീന്‍ കണക്കെ പിടക്കുകയായിരുന്നു അവരവീടെ.അവര്‍ക്കു തെണ്ടിനടക്കാനാണിഷ്ടം.
പിന്നെ താങ്കള്‍ ഈ ബ്ലൊഗ്ഗിലെത്തിയതിലുള്ള ദുഖം പ്രകടിപ്പിച്ചതില്‍ എനിക്കും ദുഖമുണ്ടു.കാര്യങ്ങള്‍ വൈകാരികമായി മാത്രം കാണുന്നതിന്റെ കുഴപ്പമാണു.
വിവാദങ്ങള്‍ക്കില്ല.

Rajeeve Chelanat said...

അനില്‍

ഈ വിഷയത്തില്‍ വീണ്ടും ഇടപെടരുതെന്നു കരുതിയതാണ്. അപ്പോള്‍ അതാ വരുന്നു. അനിലിന്റെ പ്രയോഗം.‘അവര്‍ക്കു തെണ്ടിനടക്കാനാണിഷ്ടം‘. സോഷ്യല്‍ ഗ്രൂപ്പുകളുടെ സ്വഭാവങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക. അതിനെക്കുറിച്ച് എഴുതുമ്പോഴും വേണം ശ്രദ്ധ. താങ്കളുടെ ഈ വാക്യം ഒന്ന് extend ചെയ്താല്‍ ഇങ്ങനെയാകും അര്‍ത്ഥം. ‘അവര്‍ക്ക് തെണ്ടിനടക്കാനാണിഷ്ടം.അവര്‍ തെണ്ടിവര്‍ഗ്ഗത്തില്‍ പെട്ടവരാണ്’ തെണ്ടി നടക്കുന്ന മകന്‍ എന്ന് അമ്മയോ അച്ഛനോ പറയുമ്പോഴും, തെണ്ടിനടക്കുന്നവരെന്ന് (തെണ്ടികളെന്ന്) ഒരു സോഷ്യല്‍ ഗ്രൂപ്പിനെ നമ്മള്‍ വിളിക്കുമ്പോഴും രണ്ടും രണ്ട് അര്‍ത്ഥമാണ് അനിലേ.

അഭിവാദ്യങ്ങളോടെ

തപസ്വിനി said...

നിങ്ങള്‍ ഒരു ‘തെണ്ടി‘യുടെ മകനായി ജനിച്ചിരുന്നെങ്കില്‍ അതിലും മോശമായിരുന്നേനേ സ്ഥിതി. അവരില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട.

ധാര്‍മ്മിക രോഷം, അതി വൈകാരികത സമ്മതിച്ചു. റെസ്ക്യൂഹോമില്‍ അവര്‍ പരിപാലിക്കപ്പെട്ടത് എങ്ങനെയാ‍യിരിക്കും. തെണ്ടി നടന്നു.. തെണ്ടിത്തിന്നു ജീവിച്ചവരല്ലേ. അല്ലെങ്കില്‍ മോഷ്ടിച്ച്.. അതായിരിക്കും സുഖം.അതു മാനുഷികമായ കാര്യമാണ്.

ഒരു പട്ടി നിലവിളിക്കുന്നതു കേട്ടാല്‍ മറ്റു പട്ടികള്‍ കുരക്കും. കാരണം എന്തായാലും. മറ്റുള്ളവരുടെ നിലവിളികള്‍ ആസ്വദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്.

കാര്യങ്ങള്‍ ഒരു രീതിയില്‍ മാത്രം കാണുന്നതെന്തിനാണ്. നിങ്ങളേപ്പോലെ സംസ്കാര സമ്പന്നരും, അതി ബുദ്ധിമാന്മാരും, സോഷ്യലി പ്രൊട്ടക്ടഡും ആയവരുടെ ഒപ്പം ജീവിക്കണ്ടേ അവര്‍ക്ക്.

കഷ്ടമാണെടോ ഇതൊക്കെ. പോസ്റ്റാക്കാന്‍ എന്തൊക്കെയുണ്ടൂ വിഷയങ്ങള്‍. ഈ പാവങ്ങളെ വീണ്ടും ഉപദ്രവിക്കാനുള്ള ജനവികാരം ഉണ്ടാക്കിയെടുക്കുകയാണല്ലോ നിങ്ങള്‍ ചെയ്തത്. കഷ്ടം.. മഹാ കഷ്ടം..

അജ്ഞാതന്‍ said...

പ്രിയ അനില്‍,

ആരൊക്കെ എതിര്‍ത്താലും ഞാന്‍ താങ്കളുടെ കൂടെ തന്നെയാണ്..കാരണം സത്യാവസ്ഥ എനിക്കറിയാം.....ചിലരുടെ കമന്റുകള്‍ കണ്ടാല്‍ അവര്‍ക്കു മാത്രമേ മനുഷ്യത്വം എന്നു വികാരം ഉള്ളൂ എന്നു തോന്നിപ്പോവുന്നു...

ആ പ്രശ്നത്തില്‍ ചിലര്‍ ആ നാടോടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നത് സത്യം തന്നെ..അതു നിശേഷിതിക്കുന്നില്ല...പക്ഷെ ഭൂരിപാകവും അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ് ചെയ്തത്.....

നേരിട്ടറിയുന്ന സംഭവത്തെ അനില്‍ പോസ്റ്റാക്കി..അതില്‍ ഇത്ര രോഷം കൊള്ളാ‍ന്‍ മാത്രം ഒന്നുമില്ല...എല്ലാ നാടോടികളെയും അടച്ചാക്ഷേപ്പിക്കുക അല്ല അനില്‍ ചെയ്തത്...

“ഒരു പട്ടി നിലവിളിക്കുന്നതു കേട്ടാല്‍ മറ്റു പട്ടികള്‍ കുരക്കും. കാരണം എന്തായാലും. മറ്റുള്ളവരുടെ നിലവിളികള്‍ ആസ്വദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്. “

അതു തന്നെയാണ് തപസ്വിനി ചെയുന്നതും...ഈ സംഭവം നേരിട്ടറിയുന്ന ഞങ്ങളേക്കാള്‍ ഇതിന്റെ സത്യാവസ്ഥ ടീവിയിലും പത്രത്തിലും ഈ വാര്‍ത്ത കണ്ട തപസ്വിനിക്കറിയുമോ?

അനില്‍@ബ്ലോഗ് // anil said...

നന്ദി, അജ്ഞാതന്‍
ഒരു വിവാദത്തിനു ഞാനില്ല.
രാജീവ്,
തപസ്വിനി,
നിങ്ങളുടെ അഭിപ്രായം പറയാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടല്ലൊ.നേരില്‍ കാണുന്ന കാര്യം ഞാന്‍ ഇനിയും പറയും, ചിലപ്പോള്‍ അതു പലര്‍ക്കും ബുദ്ധിമുട്ടായി തോന്നാം,അഭിപ്രായം പറയാം.
ഞാന്‍ വേറോരു പോസ്റ്റ് ഇട്ടിട്ടുണ്ടു.എനിക്കു നേരനുഭവമുള്ള മറ്റൊരു വിഷയം.ഒരു സ്ത്രീക്ക് ഒരുപാടു സംരക്ഷണം ഉണ്ടു എന്നു പറയുന്ന മറ്റൊരുമേഖലയില്‍ നടന്നതു. പറ്റുമെങ്കില്‍ ആ സ്ത്രീയെ സഹായിക്ക്.ഇവിടെ വായിക്കാം

തപസ്വിനി said...

നിങ്ങളുടെ സാമൂഹിക ബോധം എന്താണെന്ന് ഇതുകൊണ്ടു തന്നെ മനസ്സിലായി. കൂടുതല്‍ വായിക്കണം എന്നില്ല. സ്വന്തം പോസ്റ്റു വായിക്കാന്‍ വഴി കാണിച്ചു തരല്ലേ. നേരനുഭവം ആണല്ലോ എല്ലാം. പിന്നെ ആരെയെങ്കിലും സഹായിക്കണം എന്നു തോന്നുമ്പോ സ്വയമങ്ങ് ആയിക്കോളാം..

തപസ്വിനി said...

അജ്ഞാതാ..

പിന്തിരിപ്പിക്കുന്ന ഒരുപാടുപേരെ ഞാന്‍ കണ്ടു. ആ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കുറെ മൊബൈല്‍ ഫോണുകളും കാഴ്ച കാണുന്ന കുറെ നെറികെട്ടവന്മാരുമല്ലാതെ തടയുന്ന ഒരാളെയും ഞാനവിടെ കണ്ടില്ല. നിങ്ങളതു കണ്ടോണ്ടൂ നില്‍ക്കുയായിരുന്നോ. അതോ തടയാന്‍ പോയിരുന്നോ.

തടയാന്‍ പോയിട്ട് അങ്ങനെ ചിന്തിക്കാനെങ്കിലും കഴിയുമെങ്കില്‍ നിങ്ങളിങ്ങേര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വരില്ലായിരുന്നു. മനുഷ്യത്വം ആരുടെയും കുത്തകയല്ല. അതുകൊണ്ടു തന്നെയാണ് അതു കാണാത്തപ്പോ പറഞ്ഞു പോകുന്നത്.

ബ്ലോഗ് ഒരു മാധ്യമമാണ്. അപ്പോള്‍ എഴുതുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്വം ഉണ്ടാകണം. കയ്യടിവാങ്ങാന്‍ ആവശ്യത്തിനു വിഷയങ്ങളുണ്ടല്ലോ സാര്‍.

പിന്നെ അനിലേ

സ്ത്രീകളെ സഹായിക്കാന്‍
പ്രതിജ്ഞയെടുത്തിറങ്ങിയിരിക്കുന്ന ആളൊന്നുമല്ല ഞാന്‍. മനുഷ്യനെ.. അതാണായാലും പെണ്ണായാലും..

അനില്‍@ബ്ലോഗ് // anil said...

പ്രിയ “തപസ്വിനി”,
നിങ്ങളുടെ ധാര്‍മ്മിക ബോധം എന്നെ കോരിത്തരിപ്പിക്കുന്നു.നിങ്ങളെപ്പോലെയുള്ളവര്‍ ഈ നടിന്റ്റെ സമ്പത്താണു.അതുകൊണ്ടാണല്ലൊ പത്രങ്ങളീല്‍ പട്ടാമ്പി പോലെയുള്ള വാര്‍ത്തകള്‍ വായിക്കാന്‍ പറ്റുന്നതു.പ്രസംഗം കോണ്ടു ഈ നാടു നന്നായിരുന്നെങ്കില്‍ !!!
ഒരുദാഹരണം ചൂണ്ടിക്കാണിച്ചതു എന്റെ ബ്ലൊഗ്ഗ് ആരെങ്കിലും വായിച്ചോട്ടെ എന്നു കരുതിയല്ല,ഒരാള്‍ പോലും വായിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല, എങ്കിലു എനിക്കെഴുതണം എന്നു തോനുന്നതു വരേയും, ഗൂഗിള്‍ ഇതു ഫ്രീ ആയി തരുന്ന കാലം വരേയും എഴുതുക തന്നെ ചെയും. നിങ്ങളെപ്പോലെ ധാര്‍മിക രോഷം തലയിലേറ്റി നടക്കുന്ന ആളുകള്‍ വിചാരിച്ചാല്‍ ഒരു പ്രശ്നതിനു പ്രായോഗികമായി യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ കഴിയുകയില്ല എനു പറയാണാണു ആ പൊസ്റ്റ് ഞാന്‍ ഇട്ടത്. പിന്നെ ആ ഉദ്യോഗസ്ഥ എത്രമാത്രം മനസ്സുറപ്പുള്ള സ്ത്രീയാണെന്നും സൂചിപ്പിക്കാന്‍ വേണ്ടി മാത്രം.
പിന്നെ “എന്റെ ധാര്‍മിക ബോധം”,
അതിനു എനിക്കു ആരുടെയും സര്‍ട്ടിഫികറ്റ് ആവശ്യമില്ല, എന്നെ നേരിട്ടറിയുന്നവര്‍ക്കു അതറിയാം.
ഇനിയൊന്നൂള്ളതു ചില വാകുകളാണു.
“തെണ്ടി നടക്കുന്നവര്‍”,
“നാടൊടീകള്‍”,
“സ്ത്രീ”,
ഈ പദങ്ങളൊന്നും ആരുടെയും കുത്തകയല്ല.
ഒരു വിവാദത്തിനോ തര്‍ക്കത്തിനോ ഞാനില്ല എനു ആവര്‍ത്തിച്ചു വ്യക്തമാകിയിട്ടും നിങ്ങള്‍ എന്നെ പിന്തുടരുകയാണു.പക്ഷെ ഇതുകൊണ്ടൊന്നും ഞാന്‍ ബ്ലോഗ്ഗ് വിട്ടു പൊവുകയില്ല, എനിക്കു തോന്നുന്നതു വരെ.
ഒരിക്കല്‍ കൂടി പറയട്ടെ, കഴിയുമെങ്കില്‍ ചൂണ്ടിക്കട്ടിയ പ്രശ്നത്തിനു പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കു,
ഒരിക്കല്‍ കൂടി നന്ദി.
ഒരിക്ക്

അജ്ഞാതന്‍ said...

തപസ്വിനി,

ഞാന്‍ ഈ സംഭവം നേരിട്ടു കണ്ടതല്ല..എന്റെ കസ്സില്‍ ആ സ്ഥലത്ത് ഉണ്ടായിരുന്നു...അവനടക്കം പലരും അവരെ പിടിച്ചു മാറ്റുക തന്നെയാണു ചെയ്തത്....അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും ഒക്കെ കാമറയില്‍ കണ്ടപ്പോള്‍ ഒരു ഭീകരാന്തരീക്ഷം പോലെ തോന്നിച്ചു..അതിനിപ്പം എന്തു ചെയാന്‍ കഴിയും ?

പിന്നെ ഒരു കാര്യം കൂടി...ഇവിടെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു മനുഷ്യത്വം ടൈപ്പ് ചെയ്തിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അത് ആവശ്യം ഉള്ളിടത്ത് ഉപയോഗിക്കാനാണ്...

ഇവിടെ തപസ്വിനിയുമായി സംസാരിച്ചതു ഈ വിഷയത്തെ കുറിച്ചുള്ള തെറ്റി ധാരണ മാറ്റണം എന്നു വിചാരിച്ചിട്ടാണ്....അല്ലാതെ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ല :)വീണ്ടും ബൂലോകത്തു വച്ചു കാണാം..നന്മകള്‍ നേരുന്നു

തപസ്വിനി said...

അജ്ഞാതന്‍... വെറുതെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നതല്ല. പ്രസംഗത്തെക്കാളേറെ പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നവളാണ്‌ ഞാന്‍. അങ്ങനെ പിടിച്ചുമാറ്റിയവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു നല്ലതുവരട്ടെ. നമുക്കു വാദം നിര്‍ത്താം. പിടിച്ചു മാറ്റേണ്ടതുണ്ടെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നല്ലോ.

തപസ്വിനി said...

അനില്‍, നിങ്ങളുടെ ധാര്‍മ്മിക ബോധം എന്നെയും വല്ലാതെ കോരിത്തരിപ്പിച്ചു. അതുകൊണ്ടു തന്നെയാണ്‌ ഞാന്‍ മറുപടിയെഴുതിയത്‌. പിന്നെ പട്ടാമ്പിയും എന്നെയും കൂടി ചേര്‍ത്തു പറഞ്ഞത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊന്നു പറഞ്ഞാല്‍ നന്നായിരുന്നു. പ്രസംഗം കൊണ്ടു നാടുനന്നാവില്ലെന്ന്‌ ബോദ്ധ്യമുണ്ടെങ്കില്‍ എന്തിനാണ്‌ മിസ്റ്റര്‍ നിങ്ങളീ പ്രസംഗിക്കുന്നത്‌. പട്ടാമ്പി സംഭവം ചേര്‍ത്തു പറഞ്ഞതുകൊണ്ടു പറയാം. അച്ഛ്ണ്റ്റെ പീഡനം ഭയന്ന്‌ വീട്ടില്‍ പോകാതെ കരഞ്ഞ ഒരു പതിനഞ്ചുകാരിയെ നെഞ്ചോടു ചേര്‍ത്ത്‌ എടുത്ത ഒരു പ്രതിജ്ഞയുണ്ട്‌. സ്വന്തമായൊരു ജീവിതം ഉണ്ടാവില്ലെന്ന്‌. അങ്ങനെ തന്നെ ഇന്നും. അവള്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ്‌ ജീവിക്കുന്നത്‌. അഞ്ചക്കശമ്പളം വാങ്ങുന്നതില്‍ നിന്ന്‌ ഒരു പങ്കും ഞാനെനിക്കായി നിക്കിവയ്ക്കാറില്ല. കമ്പ്യൂട്ടറില്‍ കാണുന്നതോ.. ഈ ബൂലോകമോ ഒന്നുമല്ല ലോകം. അതു നന്നായറിയാം. എന്നെ കാത്തിരിക്കുന്ന 30 വയറുകള്‍ക്കു വേണ്ടി വല്ലതും കണ്ടെത്താന്‍ ശ്രമിക്കുന്നതിനിനിടെയാണ്‌ ഈ എഴുത്ത്‌. പറഞ്ഞത്‌ പ്രസംഗവും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം അറിയാം എന്നാണ്‌. നിങ്ങള്‍ ബ്ളോഗു വിട്ടുപോകണമെന്നു ഞാന്‍ പറഞ്ഞോ. ചേരിതിരിഞ്ഞ്‌ ആക്രമണം അഴിച്ചുവിട്ട്‌ എഴുത്തു നിര്‍ത്തിക്കുന്ന സംഘങ്ങളില്‍ ഞാനില്ല. താത്പര്യവുമില്ല.

അനില്‍@ബ്ലോഗ് // anil said...

തപസ്വിനി ക്ഷമിക്കുക,
നിങ്ങള്‍ പറഞ്ഞതു ഞാന്‍ മുഖവിലക്കെടുക്കുന്നു,അതില്‍ നിങ്ങളെ ബഹുമാനിക്കുന്നു.പക്ഷെ അവരവര്‍ക്കു മാത്രമല്ല മനസ്സ്, അതെല്ലാരിലും ഉണ്ടെന്നോര്‍ക്കണമെന്ന അഭ്യര്‍ഥന മാത്രം.

അനില്‍@ബ്ലോഗ് // anil said...

കുതിരവട്ടന്‍ :: kuthiravattan said...
എടപ്പാളില്‍ ഇന്നലെ നടന്നത്.


എടപ്പാള്‍: യാത്രക്കാരിയുടെ ബാഗ് കവര്‍ന്ന നാടോടി സ്ത്രീയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇന്നലെ എടപ്പാള്‍ ജംക്ഷനില്‍ കുറ്റിപ്പുറം റോഡില്‍വച്ചായിരുന്നു സംഭവം. പടിഞ്ഞാറങ്ങാടിയില്‍നിന്ന് എടപ്പാളിലേക്ക് ബസ് കയറിയ യാത്രക്കാരിയുടെ 5000 രൂപയടങ്ങിയ ബാഗ് എടപ്പാളില്‍ ബസിറങ്ങുന്ന സമയത്ത് കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ നടത്തിയ തിരച്ചിലില്‍ ബസിലുണ്ടായിരുന്ന നാടോടി സ്ത്രീയെയും നാലുവയസ്സുള്ള കുട്ടിയെയും ചോദ്യം ചെയ്തു. ഇവര്‍ എടുത്തില്ലെന്ന് മറുപടിപറഞ്ഞെങ്കിലും നാട്ടുകാര്‍ ഇവരെ ഓട്ടോയില്‍ കയറ്റി സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിച്ചു.

യാത്രാമധ്യേ ബാഗ് നഷ്ടപ്പെട്ട സ്ത്രീ ഇവരെ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് വട്ടംകുളത്തുവച്ച് ബാഗ് കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തിയത്. പിന്നീട് ഓട്ടോയില്‍ ഇവരെ വട്ടംകുളത്തെത്തിച്ച് ബാഗ് വീണ്ടെടുക്കുകയായിരുന്നു. ബാഗ് ലഭിച്ചതോടെ ക്ഷുഭിതയായ സ്ത്രീ നാടോടിസ്ത്രീയെ നടുറോഡില്‍വച്ച് കൈകാര്യം ചെയ്തു. ഇവരെ പിന്നീട് ചങ്ങരംകുളം പൊലീസിനു കൈമാറുകയും ചെയ്തു.

September 10, 2008 9:17 PM