ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ് .പൌരസ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം തുടങ്ങി നിരവധി മൌലിക അവകാശങ്ങള്‍ ഭരണഘടന നമുക്കനുവദിച്ചു നല്‍കിയിരിക്കുന്നു .ഈ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള് തന്നെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങള്‍ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണ്.ഇവ പരാമര്ശിച്ചിരിക്കുന്ന ഇന്ത്യന്‍ പീനല്‍കോട്കളുടെ ഒരു ഒര്മപുതുക്കല്‍ നടത്താനുള്ള ഒരു ശ്രമമാണിത് .
സ്വതന്ത്രവും സുതാര്യവുമായ സംവാദങ്ങള്‍ ഏറ്റവും അനുയോജ്യമായ തീരുമാനത്തിലെത്താനും , തെറ്റുകള്‍ പരമാവധി ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു .
ജനാധിപത്യം പൌരന്‍മാര്‍ക്ക് പൊതുജീവിതത്തില്‍ ഇടപെടുവാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കാനും , അവയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അവസരമോരുക്കിയിരിക്കുന്നു .
ജനതയുടെ സ്വയംഭരനാവകാശങ്ങള്‍ പൂര്‍ണമാകണമെങ്കില്‍ തുടര്‍ച്ചയായ പൊതു ചര്‍ച്ചകള്‍ക്ക് അവസരം നല്കേന്ടിയിരിക്കുന്നു .
സ്വതന്ത്രമായ ആശയപ്രചാരണത്തിന് സര്‍ക്കാരോ മറ്റു ഘടകങ്ങളോ തടസ്സം സൃഷ്ടിക്കാന്‍ പാടുള്ളതല്ല .
ആശയപ്രചാരണത്തിനുള്ള അവകാശം മൌലികമാണെന്നിരിക്കിലും ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന പ്രചാരണങ്ങള് തടയാന്‍ സര്‍ക്കാരിനു അവകാശമുന്ടായിരിക്കും .
വര്‍ഗീയമോ ജാതീയമോ ആയ പ്രചാരണങ്ങള് തടയാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ ,അസത്യമായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത് ഇവ തടയാന്‍ സര്‍ക്കാര്‍ അധികാരപ്പെടിരിക്കുന്നു .
സത്യസന്ധമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിച്ചു വ്യക്തിപരമായോ , സംഘടനാപരമായോ , കുടുംബപരമായോ വ്യക്തിഹത്യ തടയാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു .
ഡീഫാമെഷന്‍
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 499 മുതല്‍ 502 വരെയുള്ള വകുപ്പുകളാണു ഇവ പരിശോധിക്കുന്നതു .
സെക്ഷന്‍ 499:
വാക്കാലോ പ്രവര്‍ത്തിയാലൊ പ്രസിധീകരണത്താലോ മറ്റൊരാളെ ഉപദ്രവിക്കുന്ന പ്രവര്‍ത്തികള്‍ ഈ വകുപ്പിനാല്‍ ശിക്ഷാര്‍ഹമാണു.അതു ഒരാളെ കളിയാക്കുന്നതാവാം, ഒരു വ്യക്തിയ്ടെയൊ കുടുംബത്തിന്റെയോ വികാരങ്ങളെ വ്രണപ്പടുത്തുന്നതാവാം, അതു കമ്പനിയേയാവാം, ഒരു കൂട്ടം ആളുകളെയാവാം.
സെക്ഷന്‍ 500:
ഇപ്രകാരം വ്യക്തിഹത്യ നടത്തുന്ന ആള്‍ക്കു രണ്ടു വര്‍ഷം വരേ തടവോ പിഴയോ, രണ്ടും ഒരുമിച്ചോ ലഭികാവുന്നതാണ് .
സെക്ഷന്‍ 501:
ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ രണ്ടു വര്ഷം വരെ തടവോ , പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ് .
സെക്ഷന്‍ 502:
അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിച്ചു വിലപ്പന നടത്തിയാല്‍ മെല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കുന്നതാണ്.
ഇന്റിമിഡേഷന്‍:
സെക്ഷന്‍ 503:
വ്യക്തിപരമായോ ,ജോലിയെയോ ,സ്വത്ത് വകകളെയോ ഉപദ്രവിക്ക്മെന്ന ഭീഷണി .
സെക്ഷന്‍ 504:
വ്യതിപരമായ അധിക്ഷേപം ഒരാളെ പൊതുസമാധാനം തകര്‍ക്കുന്നതിലേക്ക് നയിച്ച്ചാല്‍ ആക്ഷേപിച്ചയാള്‍ക്ക് രണ്ടു വര്ഷം വരെ തടവോ , പിഴയോ , രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ് .
സെക്ഷന്‍ 505:
(1)ഔദ്യോഗിക കര്‍ത്തവ്യം തടസ്സപ്പെടുത്തുന്ന ,(2)ഒരു വ്യക്തിയോ സമൂഹമോ അക്രമത്തിലേക്ക് നയിക്കപ്പെടാവുന്ന , (3)ജാതി മത വിദ്വേഷവും അക്രമവും നടത്തുന്നതിലേക്കു നയിക്കുന്ന , തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയോ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് .
സെക്ഷന്‍ 506 മുതല്‍ 508 വരെ മെല്‍പ്പറഞ്ഞകുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ പരാമര്‍ശിച്ചിരിക്കുന്നു.
Subscribe to:
Post Comments (Atom)
8 comments:
തങ്ങളുടെ അഭിപ്രായങ്ങള്‍ എതെല്ലാം തരത്തില്‍ നിയമ നടപടികള്‍ വിളിച്ചു വരുത്തുന്നുവെന്നു നിത്യേന നാം വാര്‍ത്തകളില്‍ കാണുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലൊഗ്ഗെര്‍മാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ഈ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.
സെക്ഷന്‍ 501:
ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ രണ്ടു വര്ഷം വരെ തടവോ , പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ് .
ഈശ്വരാ എനിക്ക് ഈ ശികഷകള്‍ വല്ലതും കിട്ടുമോ ?? എന്തായാലും ഇതു വായിച്ചു നമ്മുടെ ബ്ലോഗര്‍മാര്‍ക്ക് നിയമ പരിജ്ഞാനം ഉണ്ടാകട്ടെ...
, സെക്ഷന്‍ 500:
ഇപ്രകാരം വ്യക്തിഹത്യ നടത്തുന്ന ആള്‍ക്കു രണ്ടു വര്‍ഷം വരേ തടവോ പിഴയോ, രണ്ടും ഒരുമിച്ചോ ലഭികാവുന്നതാണ് , .
ഈ സെക്ഷൻ 500 പ്രയോഗിച്ചാൽ നമ്മുടെ നേതാക്കളൊന്നും പിന്നെ പുറംലോകം കാണില്ലല്ലോ!
അനില്‍@ബ്ലോഗ്,
ഏട്ടിലെ പശു പുല്ല് തിന്നില്ല മാഷെ,
താങ്കള്‍ ഈ പറഞ്ഞ എല്ലാ സെക്ഷനുകള്‍ക്കും നിസാരമായി ഊരിപ്പോകാന്‍ കഴിയുന്ന പഴുതുകള്‍ നിരവധിയുണ്ട്. ഞാനിത് ഇവിടെ പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകും. കാരണം താങ്കള്‍ ചൂണ്ടിക്കാണിച്ച സെക്ഷനുകളിലൊന്ന് എനിക്കൊരിക്കല്‍ പാരയായി, എതിര്‍കക്ഷി കേരളത്തില്‍ അറിയപ്പെടുന്ന ഒരു (അ)രാഷ്ട്രീയക്കാരനാണ്. ടിയാനും ഞാനുമായുള്ള കേസില്‍ കോടതി എന്നെ നിരുപാധികം വിട്ടയച്ചതാണ്. മറ്റ് കാര്യങ്ങളൊന്നും ഞാന്‍ പറയുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടറായി വാദി ഭാഗത്തിന് ഹാജരായ വക്കീലിന് മലയാള വാക്യം വ്യാഖ്യാനിച്ചതില്‍ വന്ന തെറ്റ് എന്നെ രക്ഷപ്പെടുത്തി എന്ന് പറയാം.
തന്നെയുമല്ല ഡിഫൊമെഷന്‍ സെക്ഷനുകള്‍ തീരെ അപാര്യാപ്തമാണ്
നിയമമെന്ന എട്ടുകാലിവലയില്‍ ചെറുപ്രാണികള്‍ കുടുങ്ങും, പക്ഷെ വലിയവ വല തകര്‍ത്ത് രക്ഷപ്പെടും
ഇതല്ലെ ശരി....
നല്ല വിവരണം.അനിലെ അറിയാത്തകാര്യങ്ങള്‍
പറഞ്ഞു തരുന്നത് വളരെ ഉപകാരമാണ്.ഇങ്ങനെയുള്ള വകുപ്പുകള്‍
എന്തെന്ന് അറിഞ്ഞീരിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്
നന്ദി മാഷേ
നന്ദി,
കാന്താരിക്കുട്ടി,“ഒരു ദേശാഭിമാനി”,ചാണക്യന്‍, അനൂപ്, ശ്രീ.
പ്രിയ ചാണക്യന്‍, ഇതു ഒരു ഗൌരവമായ പൊസ്റ്റ് അയി എഴുതിയതല്ല,സത്യത്തില്‍ നമ്മുടെ ചങ്ങാതിമാരുടെ തമ്മില്‍തല്ലിനെക്കുറിച്ചു എഴുതാന്‍ കരുതി തുടങ്ങിയതാണു.പിന്നെ നമ്മല്‍ പയ്യന്‍സല്ലെ എന്നോര്‍ത്തു ഇങ്ങനെയാക്കി.എങ്കിലും നമ്മുടെ ഭരണഘടന എത്ര ഗൌരവത്തിലാണിക്കര്യം എടുത്തിരിക്കുന്നതെന്നു ഒരു സ്വയം ബൊധ്യപ്പെടല്‍ ആവട്ടെ എന്നു കരുതി.നിയമങ്ങളില്‍ തന്നെ തന്നെ അവക്കുള്ള പഴുതും കിടപ്പുണ്ടാകും, അതാണു നമ്മുടെ സംഹിതകളുടെ ശാപം.
ഛെ! ഇന്നലെ ഞാന്‍
എഴുതാന്‍ തുടങ്ങിയപ്പൊള്‍ ഒരു മൂഡില്ലാ...ഇന്നെഴുതാം
എന്ന് വിചാരിച്ചു
ഇന്നു,,
"ഏട്ടിലെ പശു തിന്നില്ല"
എന്നു വാക്യങ്ങള്‍ ഒരുക്കി
നോക്കിയപ്പൊള്‍
അതാ ചാണക്യന്‍ എന്നെ
കടത്തി വെട്ടിയിരിക്കുന്ന്
ഏതായാലും കുഴപ്പമില്ല..
.ചാണക്യന്‍ പറഞ്ഞത്
ഞാന്‍ ആവര്‍ത്തിച്ചതായി
കണക്കാക്കുക...
Post a Comment