2009, നവംബര്‍ 11, ബുധനാഴ്ച

സലാം മാതൃഭൂമി


ഇന്ന് 11-11-09 ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ തലക്കെട്ടാണിത്.
“കൈ നിറയെ”.
സംശയങ്ങള്‍:

എന്താണ് കൈ നിറയെ?

ആര്‍ക്കാണ് കൈ നിറയെ?

പുതിയ പാളയത്തില്‍ വീരനു കിട്ടിയ വല്ലതിനെക്കുറിച്ചാവുമോ?

പിന്‍കുറിപ്പ്:ഓര്‍മവച്ച നാള്‍ മുതല്‍ പ്രഭാതത്തില്‍ കണ്ടുണര്‍ന്നിരുന്ന മാതൃഭൂമി അടുത്തമാസം മുതല്‍ ഇല്ല. പകരം മലയാളത്തിലേതു പത്രം?

ആംഗലേയം മാത്രം മതി എന്നു തീരുമാനം.

2009, നവംബര്‍ 7, ശനിയാഴ്ച

നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍

കൂ‍ട്ടായ്മകള്‍ മനുഷ്യനെന്നും താത്പര്യമുള്ള സംഗതികളാണ്. നാട്ടിന്‍ പുറങ്ങളായാലും നഗരങ്ങളായാലും ഇതില്‍ ഭേദങ്ങളില്ല. എന്നിരുന്നാലും പരസ്പര സഹകരണം ബഹുമാനം തുടങ്ങിയ നാട്ടിന്‍പുറങ്ങളിലേറുമെന്ന് അവര്‍ പറയുന്നു, വെറും മാത്രമാണോ അത് എന്ന് നാം ആലോചിക്കുക. പക്ഷെ പൊങ്ങച്ചത്തിന്റെ മേലങ്കിയണിഞ്ഞ കൂട്ടങ്ങള്‍ നഗരങ്ങളിലേറുമെന്ന് വ്യക്തിപരമായ നിരീക്ഷണം.സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ചാണ് ഇത്തരത്തിലുള്ള ദൂഷണങ്ങള്‍ ഏറെയും കേള്‍ക്കാറ്. ഇതില്‍ നിന്നും വ്യത്യസ്ഥമായൊരു വനിതാ കൂട്ടായ്മയുടെ, അതും തൃശ്ശ്രൂര്‍ നഗരത്തില്‍ നിന്നും ഏറെ ദൂരയല്ലാത്ത കുറ്റൂര്‍ എന്ന പ്രദേശത്ത് നടന്ന ഒരു പരീക്ഷണത്തിന്റെ പ്രായോഗിക വിജയത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

വാര്‍ത്ത അല്പം പഴയതെങ്കിലും വിഷയം പുതുമ നിലനിര്‍ത്തുന്നതിനാല്‍ ഫെബ്രുവരിയില്‍ വന്നൊരു പത്രവാര്‍ത്ത പോസ്റ്റുന്നു.


പൊങ്ങച്ച സഞ്ചിയും തൂക്കി സമയം കൊല്ലാന്‍ നടക്കുന്നതിനു പകരം, കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്ന് കണീരൊപ്പി തളരുന്നതിനി പകരം, ഈ വീട്ടമ്മമാര്‍ നടത്തിയ പരിശ്രമത്തെ നമ്മുടെ സ്ത്രീകളെല്ലാം മാതൃകയാക്കിയെങ്കില്‍ എന്ന് ആശിക്കുന്നു.

ഹെവന്‍ലി വില്ലാസ് കോളനിയിലെ വീട്ടമ്മയും സസ്യശാസ്ത്ര ബിരുദധാരിണിയുമായ ചിത്രാ വിശ്വേശരന്റെ വീട്ടു മുറ്റത്ത് നടന്ന കൃഷിയുടെ വാര്‍ത്തയാണ് പരാമര്‍ശ വിഷയം.