7/02/2008

ജീവന്‍ ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍

മതമില്ലാത്ത ജീവന്‍ അനാഥനാകയാണോ?
തെരുക്കൂത്തുകള്‍ക്ക് ആറുതിയായപോലേ , ജീവനെ ഇനി ആര്‍ക്കാണാവശ്യം .തിരഞ്ഞടുപ്പടുക്കുകയല്ലേ ...
ദേശീയ പാര്‍ടികള്‍ മുതല്‍ നൂലുണ്ട പാര്‍ട്ടികള്‍ വരെ തെയ്യംകെട്ടിയാടിയ പൂരപ്പറന്പുകളില്‍ ആരവങ്ങള്‍ ഒഴിയവേ ഉറഞ്ഞു തുള്ളിയ കൊമാരങ്ങള്‍ക്ക് വെളിപാടുണ്ടായില്ല , കല്‍പ്പനകളും മുഴങ്ങിയില്ല . നേതൃബിംബങ്ങള്‍ കയ്യോഴികയാണ് , കൈ പൊള്ളിയ കുട്ടിക്കുരങ്ങുകള്‍ രാക്ഷ്ട്രീയ മുതല്‍ക്കൂട്ട് .
മതമില്ലത്തതാണോ നമ്മുടെ പാഠങ്ങളുടെ പ്രശ്നം ?
വിദ്യാഭ്യാസ ചര്‍ച്ചകളെ സ്വാശ്രയവും ന്യൂനപക്ഷവും വിഴുങ്ങിയിരിക്കുന്നു. നാമാകട്ടെ മെഡിക്കല്‍ കോളേജ്കള്‍ക്ക് ചുറ്റും കറങ്ങുകയാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖല അത്ത്യാസന്ന നിലയിലാണെന്നു നാം വിസ്മരിക്കയാണ് . അതോ കുചേലന്മാരുടെ പള്ളിക്കൂടങ്ങള്‍ മാറ്റിനിറുത്തിയവയോ . നമ്മുടെ മക്കള്‍ ആംഗലേയം പഠിക്കട്ടെ ദരിദ്രപരിഷകള്‍ക്ക് സര്‍ക്കാരെഴുത്തും.പരിഷ്കാരങ്ങള്‍ അവര്ക്കു മാത്രം, ഡി .പി .ഇ .പി മുതലിങ്ങോട്ട്‌ . ഒരു സര്‍ക്കാര്‍പണിക്കാരനും കുഞ്ഞിനെ തന്റെ പള്ളിക്കൂടത്തില്‍ അയക്കയില്ല.
എന്തെ ഇതാരും കാണാതെ പോകുന്നു? സമരക്കാരുടെ മക്കള്‍ പഠിക്കുന്നതെവിടെയാണ് , ഇടം വലം നോക്കാതെ തിരക്കിച്ചെല്ലൂ, കാണുകയില്ല സര്‍ക്കാര്‍ പള്ളിക്കൂടം ഒന്നുപോലും.
പ്രതികരിക്കാത്തതെന്തേ ?
വിദ്യാഭ്യാസമന്ത്രി അത് പറയുക തന്നെ ചെയ്തു ," നന്ദികേടാണ് , ഓരോ സര്‍ക്കാരുദ്യോഗസ്തനും അവനവനോട് കാട്ടുന്ന അനീതി ."
എത്ര മാധ്യമങ്ങള്‍ ഇതു ഘോഷിച്ചു?
ഉദ്യോഗസ്ഥരില്‍ മാത്രം ഒത്തുങ്ങുകയില്ല എന്നുള്ളതിനാലല്ലേ ഇതു?
മതമില്ലത്തത് മാത്രമോ പ്രശ്നം ?
വെല്ലുവിളിയാണ്.
ഞാന്‍ തയ്യാര്‍ ,
നിങ്ങളോ ?

6 comments:

വയനാടന്‍ said...

Commenting a malayalam blogg in English is not fair,I know
But now I am handicaped in that option.. sorry.
Really wonderful job Anil..
effective utilisation of the freedom and space provided by this blogg world
Waiting for more..

അനില്‍@ബ്ലോഗ് // anil said...

നന്ദി വയനാടന്‍ സുഹ്രുത്തെ,
ഭാഷ എതായാലും ആശയം സംവദിച്ചാല്‍ മതിയല്ലൊ .

Sapna Anu B.George said...

ഉഗ്രന്‍ ആശയം ശൈലി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പൊതു വിദ്യാഭ്യാസമേഖല തകര്‍ക്കുകയെന്നതാണല്ലോ വിദ്യാഭ്യാസക്കച്ചവടക്കാരുടെ ലക്ഷ്യം. അതിനു വേണ്ടി അവര്‍ മെനയുന്ന അസംഖ്യം ഉപജാപങ്ങളാണ് പാഠപുസ്തകം കത്തിലില്‍ വരെ ചെന്നെത്തി നില്‍ക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളെ കാര്യപ്രാപ്തിയില്ലാത്തവയെന്നു വരുത്തിത്തീര്‍ത്താല്‍ ക്രമേണ അവ പൂട്ടതെ തരമില്ലാതെ വരും. പിന്നെ കച്ചവടക്കാ‍ര്‍ക്ക് ചാകര തുടങ്ങുകയായി. അതിനുള്ള തയ്യാറാണിതൊക്കെ എന്നതല്ലെ സത്യം

അനില്‍@ബ്ലോഗ് // anil said...

നന്ദി ശ്രീമതി. സപ്ന

അനില്‍@ബ്ലോഗ് // anil said...

യൊജിക്കുന്നു ശ്രീമന്‍.മോഹന്‍,
പക്ഷെ സ്വയം വിമര്‍ശനം നടത്തെന്ടെ?
നമുക്കു (സര്‍ക്കാ‍ര്‍, പൊതു പ്രവര്‍ത്തകര്‍,സാംസ്കാരിക മണ്ടലത്തിലുള്ളവര്‍, അങ്ങിനെ)യാതൊരു പങ്കുമില്ലെന്നാണൊ?
വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കു നാം വഴിമരുന്നിട്ടതാണൊ?