7/20/2008

പൂച്ചയും പൊന്നും

മാതൃഭൂമി 20.o7.o8 , കണ്ടതും കേട്ടതും .
[അയാള്‍ക്ക്‌ (വൈക്കം മുഹമ്മദ് ബഷീര്‍ ) ബേപ്പൂരില്‍ ഒരു സ്വീകരണമുണ്ടായിരുന്നു .അന്നയാള്‍ പ്രധാനമായും പറഞ്ഞത് ഇതാണ് -" ചക്ക മുറിച്ചപ്പോള്‍ കുരുവും ചുളയുമെല്ലാം പകുതിയായി മുറിഞ്ഞു വീണു .ഇതു സംബന്ധിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍ എല്ലാ വസ്തുക്കളും മുറിയാം , സ്രഷ്ടാവ് മാത്രം മുറിയില്ലെന്ന് കണ്ടു " - ഇതാണ് അയാളുടെ സാഹിത്യം .എഴുത്ത്കാരനായി അറിയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‍റെ കൃതികളില്‍ വലിയ് കഴംപോന്നും ഉണ്ടായിക്കൊള്ളണമെന്നില്ല . ] മൊഴികള്‍ കാന്തപുരംഅബൂബക്കര്‍ മുസല്യാര്‍ .
സാഹിത്യകാരന്‍മാര്‍ക്ക് എന്ത് കഴമ്പ് ?!!!
സ്വജനങ്ങള്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ നിഷിദ്ധമല്ല .
കോലാഹലങ്ങളില്ല , പ്രഘോഷണങ്ങളില്ല, ഐക്യസംഘ പരാമര്ശവും ശൂന്യതയില്‍ വിലയം ചെയ്തു . പൂച്ച നിസ്സാരക്കാരനല്ല. ജലമൂത്തുകാരും പരിവാരങ്ങളും വണങ്ങിനില്‍പ്പതു കാണുന്നില്ലെ ?
മലപ്പുറമഹാരാജ്യത്തിന്‍ അധികാരം തീറെഴുതാന്‍ കെല്‍പ്പുള്ളവന്‍ ,അരിവാളിനു ചന്ദ്രക്കലയാല്‍ തിലകം ചാര്‍ത്തിയവന്‍ ;സാക്ഷ്യം കേസ്‌ പാട്ടുകാരന്‍ വക . ഖുര്‍ആന്‍ മാത്രമാണ് സത്യമെന്നോതിയ മൌലവി ചേകന്നൂര്‍ ഇന്നെവിടെ ? ചുവന്നമണ്ണിലെ ചുകന്ന മണ്ണ് ചികഞ്ഞു യന്ത്രങ്ങള്‍ തളര്‍ന്നു . പ്രക്ഷോഭകാരികള്‍ ഒളിച്ച മാളങ്ങളില്‍ മൂഷികര്‍ കൂടു വച്ചു .കാവിക്കൊടിഏന്തിയ സത്യാന്വേഷികള്‍ മൌനികളായതെന്തേ ? കാരന്തൂര്‍ സദ്യയുടെ ആലസ്യത്തില്‍ അമ്മയുടെ പ്രിയ ഭക്തന്‍ , തായമ്മയുടെ പ്രിയ ഗോപാലന്‍ , മയങ്ങിയപ്പോള്‍ പ്രക്ഷോഭങ്ങള്‍ അറബിക്കടലില്‍ .
പൂച്ച നിസ്സാരനല്ല , വജ്രവും അവന് മുന്നില്‍ ഘൃതം .

8 comments:

അനില്‍@ബ്ലോഗ് // anil said...

സാഹിത്യകാരന്‍മാര്‍ക്ക് എന്ത് കഴമ്പ് ?!!!
സ്വജനങ്ങള്‍ പോന്നുരുക്കുന്നിടം പൂച്ചകള്‍ നിഷിദ്ധമല്ല .
കോലാഹലങ്ങളില്ല , പ്രഘോഷണങ്ങളില്ല, ഐക്യസംഘ പരാമര്ശവും ശൂന്യതയില്‍ വിലയം ചെയ്തു . പൂച്ച നിസ്സാരക്കാരനല്ല.

ചാണക്യന്‍ said...

വൈക്കം മുഹമ്മദ് ബഷീര്‍.....?

Unknown said...

അനിലെ കൊള്ളാം
നല്ല വിമര്‍ശാന്മകമായ കുറിപ്പ്

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നിരുന്നു..ഒന്നും എഴുതാന്‍ ഇല്ല..അല്ലെങ്കില്‍ അതിനുള്ള വിവരം ഇല്ല..

അനില്‍@ബ്ലോഗ് // anil said...

എന്റെ ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിന് നന്ദി പറയാന്‍ :
പ്രിയ കാന്താരിക്കുട്ടി (ഔപചാരികത ഒഴിവാക്കി ക്ഷമിക്കുക ),
എന്റെ ബ്ലോഗിലെത്തി സത്യം വിളിച്ചു പറഞ്ഞപ്പോള്‍ ഞാനും സത്യം പറയണമല്ലോ .
അടിസ്ഥാനപരമായി ഒരു കമ്പ്യൂട്ടര്‍ പ്രാന്തനാണെന്നതോഴിച്ച്ചാല്‍ ബ്ലോഗ്ഗ്എന്ന പ്രസ്ഥാനവുമായി എനിക്ക് വല്യ ബന്ധം ഒന്നുമില്ലായിരുന്നു .ദിവസേന 4- 5 മണിക്കൂര്‍ അതിന്റെ മുന്നില്‍ ചിലവഴിക്കും . മുന്പ് ഡയല്‍ അപ് കണക്ഷനായിരുന്നു , സ്പീട് പോരാഞ്ഞ് പിന്നെ റിലയന്‍സ് , ഇപ്പോള്‍ ബ്രോഡ് ബാന്ഡ് കിട്ടിയപ്പോള്‍ ഫുള്‍ ടൈം നെറ്റില്‍ .വിവരങ്ങളുടെ കൂമ്പാരത്തില്‍ കുത്തിമറിഞ്ഞു നടക്കവേ ഒരു സുഹൃത്തിന്റെ ബ്ലോഗ്ഗില്‍ എത്തി .അതോടെ സ്ഥിരമായ ഒരു സന്ദര്‍ശനസ്ഥലമായി ബ്ലോഗ്ഗ് . വായിച്ചാല്‍ മാത്രം പോരല്ലോ , എന്തെങ്കിലും കമന്റ്കള്‍ ഇടണ്ടെ, അങ്ങിനെ ഒരു ബ്ലോഗ്ഗര്‍ ഐ ഡി തുടങ്ങി .അപ്പോഴാണ്‌ ഒരു തോന്നല്‍ , എന്തെങ്കിലും എഴുതിയാലോ ... പക്ഷെ എന്ത് ? വയസ്സ് പത്തു നാല്പ്പതാകുന്നു , ഇന്നേവരെ ആകെ എഴുതിയത് അടുക്കി വച്ചാല്‍ ഒരു മേശയുടെ മൂലക്കൊതുങ്ങും , (സാഹിത്യമില്ലെയില്ല ) മൊത്തം മഷി ഒഴുക്കിയത് . സ്കൂളില്‍ വച്ചു നോട്സ് എഴുതിയെടുക്കുമായിരുന്നു . കോളേജില്‍ എത്തിയതോടെ അതും കഷ്ടി , ഫോട്ടോസ്ടാറ്റ് എന്ന വിദ്യ പ്രയോഗിച്ചു , നോട്ട് എഴുത്ത് പോലും ഇല്ലെനു സാരം .അല്ലറ ചില്ലറ റൊമാന്‍സ് എല്ലാര്ക്കും വേണ്ടെ? ഞാനും തുടങ്ങി ഒരെണ്ണം , പക്ഷെ എന്ത് കാര്യം , പ്രേമലേഖനം എഴുതുന്ന കാര്യത്തില്‍ വളരെ പിശുക്കിയായിപ്പോയി എനിക്ക് കിട്ടിയത് , അപ്പോള്‍ ആ എഴുത്തും ഇല്ല . ജോലിയായതൊടെ എഴുത്ത് മുഴുവന്‍ കൈവിട്ടു , ഡിക്ടെഷന്‍ മാത്രം . ഡയറി എഴുത്തായിരുന്നു അന്ന് പിന്നെ ഫാഷന്‍ , മടികാരണം അതും നടന്നില്ല .ഇത്രയുമാണ് എഴുത്തും ഞാനുമായുമുള്ള ബന്ധം .
ആലോചന മുറുകി .
ബ്ലോഗ്ഗില്‍ എന്തെഴുതും ? എന്തെകിലും എഴുതാതെ പറ്റില്ലല്ലോ .
അങ്ങിനെ എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗ്ഗ് പേരു പിന്‍പറ്റി പതിവുകാഴ്ചകള്‍ എന്നൊരു ബ്ലോഗ്ഗ് ആരംഭിച്ചു , എന്തെങ്കിലും ചെറിയ നുറുങ്ങുകള്‍ ഇടാമെന്ന് കരുതി . ഞാന്‍ എക്സിസ്റ്റ് ചെയ്യുന്നു എന്ന് കാണിക്കുന്ന എന്തെങ്കിലും . പിന്നെ തോന്നി കഥ എഴുതാന്‍ ശ്രമിച്ചാലോ എന്ന് , അങ്ങിനെ ഞാന്‍ മാത്രം എന്ന ഒരു ബ്ലോഗ്ഗ് കൂടി തുടങ്ങി , ഡയറിക്കുറിപ്പുകള്‍ പോലെ ചിലതെഴുതി . ക്രോണോളജി സൂക്ഷിക്കാം എന്ന് കരുതി , ഇപ്പോള്‍ കുട്ടിയായി നില്ക്കുന്നു . കൂടുതല്‍ ഒന്നും എഴുതാന്‍ വശമില്ല .
സന്ദര്‍ശനത്തിന് നന്ദി .

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്ക്,
നൂറു സൊറി.
പൊസ്റ്റ് പിന് വലിച്ചു.
ഒന്നും ആലൊചിക്കാതെ ഇട്ടതാണു.
വരാതിരിക്കരുതു. തമാശയായിട്ടെടുക്കു.

അനില്‍@ബ്ലോഗ് // anil said...

പൂച്ച ചത്തു ചീഞ്ഞു പൊയി. !!!!

ജിജ സുബ്രഹ്മണ്യൻ said...

ശ്യോ... പൂച്ചയെ ചീയാന്‍ പാകത്തിനു വെച്ചതെന്താ ??ചത്താല്‍ എന്താ ചെയ്യേണ്ടേ...

അതേയ് ആ അനിത ജി കൊക്കോട്ടിന്റെ ബ്ലോഗ് ഐ .ഡി ഒന്നു തരുമോ..അനിത ചേച്ചിയെ എങ്ങനെയാ പരിചയം..എനിക്കും അറിയാം.. ഞങ്ങള്‍ ഒരു ഹോസ്റ്റലില്‍ ഉണ്ടായിരുന്നതാ..ഒന്നു തരണേ..