7/24/2008

കുത്തക വല്‍ക്കരണം ബ്ലോഗ്ഗിലും ?

ബ്ലോഗ്ഗുകളിലെ മികച്ച പോസ്റ്റുകള്‍ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി കടന്നു വരുന്നതായി വാര്‍ത്തയും പോസ്റ്റും .
പ്രഥമദൃഷ്ട്യാ മനോഹരം എന്ന് തോന്നിയേക്കാവുന്ന ഈ ഔദാര്യം നമ്മെ ഏതെങ്കിലും വിപത്തില്‍ കൊണ്ടെത്തിക്കുമോ എന്ന് നേരിയ ആശങ്ക തോന്നുകയാണ് .വ്യവസ്ഥാപിത മാധ്യമ രംഗം ഔപചാരികതയുടെ ലോകമാണ് . ഇത്തരം ഔപചാരികതയുടെ അഭാവം ഒന്നു മാത്രമാണ് ബ്ലോഗ്ഗിന്റെ ലോകത്തേക്ക് ഭൂരിപക്ഷത്തെയും ആകര്‍ഷിക്കുന്നതെന്ന് നിസ്സംശയം പറയാം, പ്രത്യേകിച്ച് മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളുമായി വലിയ ബന്ധമോന്നുമില്ലാത്ത സാധാരണ മനുഷ്യരെ. കഥകള്‍, കവിതകള്‍ , ലേഖനങ്ങള്‍ തുടങ്ങി കൃത്യമായ ലേബല്കളോ ക്രാഫ്ടോ ഇല്ലാത്ത നമ്മുടെ ചിന്തകള്‍ പങ്കുവക്കാന്‍ ഒരിടമായിരുന്നു ബ്ലോഗ്ഗ് ലോകം . പ്രവാസി മലയാളികളാവട്ടെ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെയും ദുഖങ്ങളില്‍ നിന്നുമുള്ള മോചനമായാണ് ബ്ലോഗ്ഗ്ലോകം തിരഞ്ഞെടുത്തിരിക്കുന്നത് . വിരസത മാറ്റാനായി ബ്ലോഗ്ഗിലെത്തിയ ചില പ്രതിഭകളെങ്കിലും അച്ചടി മാധ്യമത്തിന്റെ വാണിജ്യപരമായ പോപുലാരിറ്റിയിലേക്ക് കടന്നു ചെന്നത്, ബ്ലൊഗറുടെ വളര്‍ച്ചയായാണ് വിലയിരുത്തെണ്ടത് .എങ്കിലോ കുത്തക മാധ്യമംഗളുടെ കടന്നു വരവ് ബ്ലോഗ്ഗില്‍ മത്സരത്തിന്റെതായ ഒരു വേദി സൃഷ്ടിക്കുകയില്ലേഎന്ന് സംശയിക്കെണ്ടിയിരിക്കുന്നു. ഒരു ബ്ലോഗ്ഗെഴുത്തുകാരന്‍ തന്റെ ആത്മസംതൃപ്തിക്കായി ബ്ലോഗ്ഗില്‍ എത്തിപ്പെടുമ്പോള്‍ ,മുഖ്യധാരാ എഴുത്തുകാര്‍ ചിലരെന്കിലും തങ്ങളുടെ കലാസൃഷ്ടികളുടെ പരസ്യപ്പലകയായി ഈയിടം ഉപയോഗിച്ചെക്കാം . ഇതിന് ആക്കം കൂട്ടുകയായിരിക്കും മാതൃഭൂമിയുടെ കടന്നുവരവ് നിര്‍വഹിക്കുന്ന ധര്‍മം. ചുരുങ്ങിയപക്ഷം ബ്ലോഗര്‍മാര്‍ വിവിധ തട്ട്കളിലായി തരം തിരിക്കപ്പെടുകയൊ , എഴുത്തുകാരിലെ ഒരു വരേണ്യ വര്‍ഗ്ഗം തന്നെ ഉയര്ന്നു വരികയൊ ചെയ്യുകയായിരിക്കും അനന്തര ഫലം.

മാതൃഭൂമിയില്‍ തന്റെ രചന പ്രസിദ്ധപ്പെടുത്തിയ വിവരമറിയിച്ച പൊസ്റ്റിനോടു എഴുത്തുകാര്‍ പ്രതികരിച്ച്തു വിലയിരുത്തുമ്പൊള്‍ തെളിയുന്ന ചിത്രം മറ്റൊന്നാണു. ഇനിമുതല്‍ താന് മാതൃഭൂമി വായിക്കും എന്നുള്ള ഒരു പ്രതികരണവും, പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആഴ്ചപ്പതിപ്പിന്റെ പരസ്യവും കൂട്ടിവായിച്ചാല്‍ വ്യക്തമായ കച്ചവടതന്ത്രം മിഴിവാര്‍ന്നു വരുന്നതു കാണാനാകും.ചാനലുകളും മറ്റും ബ്ലൊഗ്ഗെര്‍മാരുടെ പിന്നാലെ കൂടുന്നതും വര്‍ദ്ധിച്ചുവരുന്ന പൊപുലാരിറ്റിയുടെ ചൂഷണം തന്നെ.

സ്വയം പര്യാപ്തമായി നില്‍ക്കുന്ന ഈ രംഗത്തേക്കുള്ള് ഇത്തരം കടന്നു കയറ്റം ഒരു ചെറു ശതമാനത്തെയെകിലും ഉള്‍വലിയലിനു പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല. ഭാവിയില്‍ വിവിധ പ്രസ്ഥാനങ്ങലുടെ ആഭിമുഖ്യത്തില്‍ നടന്നേക്കാവുന്ന ബ്ലൊഗ്ഗ് മീറ്റുകള്‍ക്കു സ്വയം പ്രായൊജകരായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിക്കുന്ന കാലം വിദൂരമല്ല.

31 comments:

അനില്‍@ബ്ലോഗ് // anil said...

സ്വയം പര്യാപ്തമായി നില്‍ക്കുന്ന ഈ രംഗത്തേക്കുള്ള് ഇത്തരം കടന്നു കയറ്റം ഒരു ചെറു ശതമാനത്തെയെകിലും ഉള്‍വലിയലിനു പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.

പിതാമഹം said...
This comment has been removed by the author.
പിതാമഹം said...

എന്‍റെ ബ്ലോഗുകള്‍ ഒരു അഗ്രിഗേറ്ററിനും വേണ്ടേ ?

ജീവന്‍ കൊണ്ടെഴുതിയവയാണവ...

ടോട്ടോചാന്‍ said...

അതിനു സാധ്യതയുണ്ടോ?
ബ്ളോഗില്‍ ആര്‍ക്കും എഴുതാം. അഗ്രഗേറ്റര്‍ കുത്തകയാവാതിരുന്നാല്‍ ബ്ളോഗും ആരുടേയും കുത്തകയാവില്ല.

സമൂഹത്തോട് എന്തും പറയാം എന്ന അവസ്ഥക്ക് മാറ്റമുണ്ട് എന്നും തോന്നുന്നില്ല.

ചില സാധ്യതകള്‍ താങ്കള്‍ കരുതുന്നതു പോലെയാകാന്‍ ഇല്ലാതില്ല. നിലവിലുള്ള മാധ്യമരംഗം ഇതിലിടപെടുന്നതു കൊണ്ടല്ല മറിച്ച് സര്‍ക്കാരോ ബ്ളോഗ് തരുന്നവരോ (ഗൂഗിള്‍, വേര്‍ഡ് പ്രസ്സ്) ബലം പ്രയോഗിച്ചാല്‍ കുറച്ചൊക്കെ അതിന് കഴിഞ്ഞേക്കാം. എങ്കിലും സാധ്യതയില്ല... ഇന്‍റര്‍നെറ്റ് അല്ലേ...
നമുക്ക് എത്രയോ സാധ്യതകള്‍ കിടക്കുന്നു....

ജിജ സുബ്രഹ്മണ്യൻ said...

വാരികയില്‍ വരുന്നതു നല്ലതല്ലേ..കൂടുതല്‍ പേര്‍ ഈ രംഗത്തെ കുറിച്ചു അറിയില്ലെ അതു വഴി ???

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
ഇതിനു പിന്നില്‍ കച്ചവട തന്ത്രമാണെന്നതിന് സംശയമില്ല.
പക്ഷെ ബ്ലോഗുകള്‍ കൂടുതല്‍ ജനകീയമാവണമെങ്കില്‍ അത് ബൂലോകത്ത് കിടന്ന് കറങ്ങാതെ അച്ചടി മാധ്യമത്തില്‍ എത്തിപ്പെടുക തന്നെ വേണം, അങ്ങനെ നോക്കുമ്പോള്‍ മാതൃഭൂമി ചെയ്യുന്നത് വലിയകാര്യമാണ്.

OAB/ഒഎബി said...

വേറ്പ്പാടും, ഒറ്റപ്പെടലും: അതു തന്നെയാണ്‍ ഞാനെന്റെ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ബ്ലോഗില്‍ തന്നെ, വലിയ വലിയ എഴുത്തുകാരുടെ അരികില്‍ കൂടി പോകാന്‍ എനിക്ക് പേടിയാ..
ഇനി കുത്തക വല്‍ക്കരണവും പോപ്പുലാരിറ്റിക്കു വേണ്ടിയും കടി പിടി കൂടുമെന്ന ഒരു സൂചന എനിക്ക്
തോന്നിയാല്...നമ്മള്‍, മാ‍അസലാമ..
പേടിപ്പിക്കയല്ല കെട്ടൊ...ഇപ്പോഴുള്ള ആ ഒരു ഫ്രീഡം ഉണ്ടാവില്ല എന്ന് തോന്നുന്നത് കൊണ്ടുള്ള തോന്നലാണേ...

anushka said...

പത്രത്തിലെ ബ്ലോഗ് കണ്ടാല്‍ സാധാരണക്കാരന്റെ ആയുധമല്ല ബ്ലോഗ് എന്ന ധാരണ വരുന്നു.ഞാന്‍ ബ്ലോഗില്‍ വന്നിട്ട് ആറ് മാസം കഴിഞ്ഞു.ആഴ്ചപ്പതിപ്പ് കണ്ടിരുന്നെങ്കില്‍ അതിന്‌ ധൈര്യമുണ്ടാകില്ലായിരുന്നു.

ശ്രീ said...

എന്തായാലും ബൂലോകത്തേയ്ക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരാന്‍ അത് ഇടയാക്കുമെങ്കില്‍ നല്ലതല്ലേ മാഷേ?

അനില്‍@ബ്ലോഗ് // anil said...

അഭിപ്രായങ്ങള്‍ക്കു നന്ദി. എതായാലും ബ്ലോഗ് ഒരു ട്രാന്‍സിഷനിലൂടെ പൊകുകയാണെന്നാണു എന്റെ ഉറച്ച വിശ്വാസം.
പിന്നെ പിതാമഹം എന്നൊരു ബ്ലോഗ്ഗ് കണ്ടു.

joice samuel said...

വാരികയില്‍ വരുന്നതു നല്ലതല്ലേ.....
കൂടുതല്‍ പേര്‍ ഈ രംഗത്തെ കുറിച്ചു
അറിയില്ലെ അതു വഴി ???
സസ്നേഹം,
മുല്ലപ്പുവ്..!!

തപസ്വിനി said...

നല്ല ബ്ലോഗാണു തിരഞ്ഞെടുക്കുക.

മാതൃഭൂമിയെ എങ്ങനെയാണ് കുത്തക എന്നു വിശേഷിപ്പിക്കുക. ഈ കുത്തിക്കുറിക്കുന്ന ബ്ലോഗ്സ്പോട്ട് തന്നെ ഭീമന്‍ കുത്തകയായ ഗൂഗിളിന്റേതല്ലേ. ബ്ലോഗ് രംഗത്തെ കുത്തകയാണല്ലോ അത്.

അപ്പോള്‍ മികവായിരിക്കും കുത്തക അല്ലേ.

ആര്‍ക്കെങ്കിലും പോസ്റ്റു പ്രസിദ്ധീകരിക്കണ്ട എന്ന് അഭിപ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് അനുമതി തേടും എന്നുറപ്പാണ്. അത് കേരളത്തിലെ ജനങ്ങള്‍ വായിച്ച് ബ്ലോഗിന്റെ മഹതം നഷ്ടപ്പെടുമെന്നാണോ ഭയം.

ഒരു സൃഷ്ടി മറ്റു മാധ്യമങ്ങള്‍ പകര്‍ത്തുന്നത് മികവു കൊണ്ടാണല്ലോ. മികച്ച സാഹിത്യകൃതികള്‍ സിനിമയാകും. മികച്ച കവിതകള്‍ ചലച്ചിത്ര ഗാനങ്ങളാകും. അത് അംഗീകരിക്കൂ‍. ബ്ല്ഗ് മറ്റെല്ലാ മാധ്യം പോലെയാണ്. ഞങ്ങള്‍ കുറഞ്ഞവരാണ്. ഞങ്ങളെ തൊടരുതെന്നു പറയുന്ന തരത്തിലാണ് പലരുടെയും പെരുമാറ്റം.

ബ്ലോഗുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച മലയാളം മാധ്യമവും മാതൃഭൂമി തന്നെയാണ്. നല്ല പോസ്റ്റുകള്‍ നെറ്റ് പ്രാപ്യമല്ലാത്തവര്‍ക്കും കാണുകയും വായിക്കുകയും ചെയ്യാമല്ലോ.

ബ്ലോഗില്‍ അടീപിടിയല്ലാതെ മറ്റു സംഗതികളുമുണ്ടേന്ന് നാട്ടുകാരറിയട്ടെ മാഷെ. എല്ലാത്തിനും ഇങ്ങനെ ആഗോളവത്കരണം കുത്തക എന്നൊക്കെ പേരുകൊടുക്കാതെ...

ഗോപക്‌ യു ആര്‍ said...

കടമ്മനിട്ട, സചിദാനന്ദന്‍,ചുള്ളിക്കാട്‌ എന്നിവര്‍ മാത്രുഭൂമിയേക്കാള്‍ വലുതായപ്പോഴെ അവരെ മാത്രുഭൂമി തമ്പുരാക്കന്മ്മാര്‍ അകത്തു കയറ്റിയുള്ളൂ...
.ബ്ലൊഗ്‌ വലുതായപ്പൊഴാണ്‌ അവര്‍
അകത്തേക്ക്‌ ആനയിക്കുന്നത്‌..വെറും
കച്ചവടതന്ത്രം മാത്രം..
.ആരും സ്വപ്നം കണ്ടിരിക്കേണ്ട..
.അവര്‍ക്ക്‌ താല്‍പര്യമുള്ളവരെ
മാത്രമേ അവര്‍ എടുക്കുകയുള്ളൂ...

തപസ്വിനി said...

ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത്. മാതൃഭൂമി ആരെ അകത്തുകയറ്റി, പുറത്തിറക്കി എന്നുള്ളതൊക്കെ അതാതു കാലത്തെ വാരികയുടെ ചുമതലയുള്ളവരാ‍ണു തീരുമാനിക്കുക. അല്ലാതെ മാതൃഭൂമിയുടെ പ്രഖ്യാപിത നയമൊന്നുമാകില്ല അത്. മാതൃഭൂമി അന്നുമിന്നും എഴുതിത്തെളിഞ്ഞവര്‍ക്കേ അവസരം കൊടുക്കാറുള്ളു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

കടമ്മനിട്ട എഴുതിത്തെളിഞ്ഞപ്പോ അവസരം നല്‍കി അത്ര തന്നെ. തുടക്കക്കാരെതിരിച്ചറിയാന്‍ എപ്പോഴും ഡെസ്കിലിരിക്കുന്നവര്‍ക്കു കഴിഞ്ഞെന്നു വരില്ല, അതു വ്യക്തികളുടെ പോരായ്മയാണ്.

പിന്നെ എന്‍റെ ബ്ലോഗ് മാതൃഭൂമിയിലെ വരാന്‍ ഞാനാഗ്രഹിക്കുന്നില്ല. ബ്ലോഗെഴുതി സംഭവമാകാമെന്ന് പ്രതിജ്ഞയൊന്നും എടുത്തിട്ടുമില്ല.എന്‍റെ മന്‍സ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ പറയാന്‍ മാത്രമുള്ളതാണ് എനിക്കത്. കമന്‍റുണ്ടാന്‍ കുറുക്കുവഴികളോ വിവാദമുണ്ടാക്കളോ ഒന്നും ചെയ്യുന്നില്ല.

ഈ ഡയലോഗൊക്കെ അവരോടു മതി. പക്ഷേ മറ്റു മാധ്യമങ്ങാള്‍ക്കെതിരേ എപ്പോഴും ജാഗരൂകരായി ഇരിക്കുന്നതും വിമര്‍ശിക്കുന്നതും ബ്ലോഗുകള്‍ക്കു നല്ലതു ചെയ്യില്ല. ഇഷ്ടപ്പെട്ടാലും ഇല്ലേലും എനിക്കൊന്നു ചോദിച്ചേ മതിയാകൂ. ബ്ലോഗര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ...

മാതൃഭൂമി ഉദ്ദേശിക്കുന്നതു കച്ചവടമാകും. പക്ഷേ ഇതില്ലെങ്കിലും അവര്‍ക്കു കുറവൊന്നും വരില്ല. പിന്നെ അത്ര പ്രശ്നമുള്ളവര്‍ പ്രമുഖ പ്രസാധകര്‍ ബ്ലോഗുകളിലേക്കു വരുന്നതും എതിര്‍ക്കൂ.

അനില്‍@ബ്ലോഗ് // anil said...

തപസ്വിനി ,
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ , പ്രിന്റ് അയാലും വിഷ്വല്‍ ആയാലും, എല്ലം വ്യക്തമായ രാഷ്ട്രീയവും, കച്ചവടപരവുമായ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരാണു.എന്തും ഏതും കച്ചവടക്കണ്ണിലൂടെ അവര്‍ക്കിന്നു കാണാനാകൂ. തങ്ങളുടെ മീഡിയ ആണു ഏറ്റവും പ്രചാരമുള്ളതെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മൂല്യാധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ നഷ്ടമായെന്നു തന്നെ പറയാം.ബ്ലൊഗിന്റെ പിന്നാലെ ആരെങ്കിലും കൂടിയുട്ടുണ്ടെങ്കില്‍ അതു വ്യക്തമായ താല്‍പ്പര്യങ്ങള്‍ കൊണ്ടു തന്നെയാണു.
പിന്നെ ബ്ലോഗ്ഗിനു കൊമ്പുണ്ടോ എന്ന ചോദ്യം.
ഉത്തരം:കൊമ്പുണ്ടു.
ഈ ചെറിയ സ്പേസിന്റെ സ്വാതന്ത്ര്യം.
ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കാതെ അവനവന്റെ മനസ്സു തുറക്കാനുള്ള സ്വാതന്ത്ര്യം വേറെ എവിടെ കിട്ടും?
എത്രമാത്രം ഫലവത്താകുമെന്നതു വേറൊരു വിഷയമാണു.

ഗോപക്‌ യു ആര്‍ said...

ഈ ആഴ്ചത്തെ മികച്ച ബ്ലൊഗ്‌
എന്ന് മാത്രുഭൂമി എന്ത്‌ മാനദണ്ഡത്തില്‍ തീരുമാനിക്കും?
ഉത്തരം തപസ്വിനിയുടെ കമന്റില്‍ ഉണ്ട്‌.--ഡെസ്കില്‍ ഇരിക്കുന്നവരുടെ
താല്‍പര്യങ്ങള്‍ മാത്രം.
---അവരുടെ പരിചയക്കാരുടെ മാത്രമെ വരൂ...ബാക്കിയെല്ലാം
മോശമായ രചനകളാണോ?

vahab said...

തപസ്വിനി മാതൃഭൂമിയെ വല്ലാതെ തലോടുന്നുണ്ട്‌.
എല്ലാവരോടും പറയട്ടെ,
പ്രശ്‌നങ്ങളുടെ രണ്ടുവശവും കാണുന്നതാണു ശരി.

ഗുണം- അച്ചടി രംഗത്തുള്ളവരെ ബ്ലോഗിലേക്കാകര്‍ഷിക്കാന്‍
അത്തരം മാധ്യമങ്ങളില്‍ ഇവ പ്രസിദ്ധീകരിക്കുന്നതിലൂടെ
കഴിയും.
ദോഷം- ഔപചാരികതകള്‍ ഒന്നുമില്ലാത്ത ബ്ലോഗിംഗിലേക്ക്‌
അവ, മെല്ലെയാണെങ്കിലും കടന്നുവരുന്നത്‌.

ഒരു തരം നിര്‍ബന്ധിതാവസ്ഥയിലാണ്‌ മാതൃഭൂമി
ഉള്‍പ്പെടെയുള്ളവ ഇപ്പണിക്ക്‌ മുതിരുന്നത്‌.
മാധ്യമരംഗത്തെ മത്സരം മൂലം, ഇന്നല്ലെങ്കില്‍ നാളെ,
ഞങ്ങളല്ലെങ്കില്‍ മറ്റൊരു കൂട്ടര്‍, ഇത്തരം ദൗത്യങ്ങള്‍
ചെയ്യുമെന്നുള്ള ഉറപ്പ്‌ അവര്‍ക്കുണ്ട്‌.
ബ്ലോഗിന്റെ ശൈശവദശയില്‍ കൈനീട്ടി സഹായിക്കാന്‍
ഇവരാരും മുന്നോട്ടുവന്നിട്ടില്ല.
ഈ രംഗത്തെ വളര്‍ച്ചയെ അവഗണിക്കാനാവില്ലെന്ന്‌ അവര്‍
തിരിച്ചറിയുകയാണ്‌.
പിന്നെ കുത്തകയുടെ കാര്യം.
കുത്തകകള്‍ പലതരമുണ്ട്‌.
ഇന്റര്‍നെറ്റില്‍ നമുക്ക്‌ വിശാലമായ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്‌.
ഗൂഗിളിനെ വിമര്‍ശിച്ചുകൊണ്ട്‌ നിങ്ങള്‍ക്കൊരു ബ്ലോഗ്‌
തയ്യാറാക്കാം.
എന്നാല്‍ മാതൃഭൂമിയെ വിമര്‍ശിച്ചുകൊണ്ട്‌ ഒരു ലേഖനം
അതില്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല.
ജമാഅത്തെ ഇസ്‌്‌ലാമിയുടെ (മതരാഷ്ട്രവാദ) നിഗൂഢതകളെ
സൂചിപ്പിച്ച്‌ മാധ്യമത്തില്‍ നിങ്ങള്‍ക്ക്‌ എഴുതാനാവില്ല
എന്നതുപോലെത്തന്നെ.

vahab said...

നമുക്ക്‌ ചെയ്യാവുന്നത്‌ ഇതാണ്‌-
നന്മകളെ സ്വീകരിക്കുക, ദോഷങ്ങളെ അകറ്റിനിര്‍ത്തുക.
അവര്‍ ഇതൊക്കെ അച്ചടിച്ചു പ്രചരിപ്പിച്ചോട്ടെ..
കുത്തകമാധ്യമങ്ങളെ പ്രീണിപ്പിച്ച്‌ ശ്രദ്ധ നേടാന്‍
ബ്ലോഗേഴ്‌സ്‌ ശ്രമിക്കരുത്‌.

Anonymous said...

മാതൃഭൂമിയില്‍ വന്ന ബ്ലോഗര്‍മാരുടെ ലേഖനങ്ങളെല്ലാം പ്രധാനമായി വിജ്ഞാനസംബന്ധിയായവയാണ്.അത്തരം ലേഖനങ്ങള്‍ക്ക് വിക്കിപീഡിയയെ ആശ്രയിക്കുകയായിരിക്കുകയോ നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതോ ആയിരിക്കും നല്ലത്. പ്രാണികളുടെ ജീവിതരീതിയും കമ്പ്യൂട്ടര്‍ സാങ്കേതികതയും പോലുള്ള വിജ്ഞാനസംബന്ധിയായ ലേഖനങ്ങളല്ല ബ്ലോഗുകള്‍ മുഖ്യമായും പ്രതിനിധാനം ചെയ്യുന്നത്.

മൈലാഞ്ചി said...

ബ്ളോഗിംഗ് പരിചയം കുറവാണേ എനിക്ക്... എന്നാലും തോന്നുന്നത് എഴുതാലോ ല്ലേ? അതല്ലേ ഈ ബ്ളോഗിംഗിന്റെ ഒരു ഗുണം !!

മാതൃഭൂമി വായിക്കാറുണ്ട്..എല്ലാം ഒന്നും മനസിലാവില്ലെങ്കിലും....

ബ്ളോഗന എന്നത് ഒരു തരം framing ആണെന്ന് തോന്നുന്നു..ബ്ളോഗ് എന്നാല്‍ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞ് ആള്‍ക്കാരെ (എന്നെപ്പോലുള്ള സാധാരണക്കാരുടെ കാര്യമാണേ പറഞ്ഞത്..)വിശ്വസിപ്പിക്കാന്‍ ..........



രുചി എന്നാല്‍ മധുരം എന്നും, മധുരം എന്നാല്‍ മിഠായി എന്നും, മിഠായി എന്നാല്‍ കാഡ്ബറീസ് എന്നും പറയുന്ന പോലെ .....

മൈലാഞ്ചി said...

മികച്ചത് തെരഞ്ഞെടുക്കുന്നത് എങ്ങനെ എന്നതും പ്രശ്നം തന്നെ...

ആര് എന്നതും.....

അനില്‍@ബ്ലോഗ് // anil said...

ശ്രീ.വഹാബ് പറഞ്ഞതിനോടു യോജിക്കുന്നു.അച്ചടിമാധ്യമങ്ങളീല്‍ ഇടം നേടാനായി ബ്ലൊഗ്ഗെര്‍മാര്‍ പായാതിരുന്നാല്‍ മതി.
അമ്മു, ചോദ്യം പ്രസക്തം.ഡെസ്കിലുള്ള ആളുകള്‍ തന്നെയാണു രചനകള്‍ തിരഞ്ഞെടുക്കുക,അവര്‍ സന്യാസിമാരാവില്ലല്ലൊ.

അരുണ്‍കുമാര്‍ | Arunkumar said...

നല്ല ചിന്ത...
ഒരു മാറ്റം വരുന്നതു നമ്മള്‍ വളരെ ആലോചനയോടെ നോക്കി കാണുന്നത് വളരെ നല്ലത് തന്നെ. ഇനി ആ മാറ്റം എങ്ങനെയായിരിക്കും എന്നത് സമയം പറയട്ടെ. ബൂലൊകത്തെ കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരാള്‍ എങ്കിലും ഉണ്ടായിരിക്കുമല്ലോ... കാര്യങ്ങള്‍ നടക്കട്ടെ.... :)

Raji Chandrasekhar said...

ബ്ലോഗില്‍ ബ്ലോഗന തുടരട്ടെ. നല്ല പോസ്റ്റുകളും ഉണ്ടാകട്ടെ...

GreatZero said...

മാത്രുഭൂമിയുടെ ഉദ്ദേശമെന്തെങ്കിലുമാവട്ടെ. അതിലൂടെ ബ്ലോഗര്‍ക്ക് ഒരു നഷ്ടവും സംഭവിക്കില്ല. ബ്ലോഗിന്റെ നിയന്ത്രണം പ്രധാനമായും ഗൂഗിളിന്റെയും വേര്‍ഡ് പ്രസ്സിന്റെയും കൈകളിലാണ്. അവരുള്ള കാലമത്രയും നമുക്ക് മേയാം. :)

http://greatzero.blogspot.com

വിദൂഷകന്‍ said...

എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരിക്കുന്നത് ഇന്നാണ് ശ്രദ്ധയില്‍പ്പെട്ടത്..
നന്ദി അനില്‍..

chithrakaran:ചിത്രകാരന്‍ said...

പ്രിയ അനില്‍,
പ്രസക്തമായ ചിന്ത.
ഈ വിഷയത്തില്‍ ചിത്രകാരന്‍ 2009 നവംബര്‍ 12 ന് എഴുതിയ പോസ്റ്റിന്റെ ലിങ്ക് :"മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം"
(ഈ വിഷയത്തിന്റെ ചര്‍ച്ചകള്‍ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കട്ടെ)

poor-me/പാവം-ഞാന്‍ said...

പരസ്സ്യ കമ്പനിക്കും പരസ്സ്യം വേണം!

Appu Adyakshari said...

അനിൽമാഷിന്റെ ലേഖനം വായിച്ചു. മാധ്യമങ്ങൾ അവരുടേതായ കാഴ്ചപ്പാടിലൂടെ നോക്കി അതിൽ “നല്ലതെ” എന്നു നിശ്ചയിക്കുന്ന ബ്ലോഗുകൾ മാത്രം തെരഞ്ഞെടുത്ത് അതിനെപ്പറ്റി പ്രസിദ്ധീകരിക്കുന്നത് ചിലപ്പോൾ ബ്ലോഗെഴുത്തുകാരുടെ ഇടയിൽ ചിലർക്ക് ഒരു ഉൾവലിവ് ഉണ്ടാക്കിയേക്കാം എന്നത് ശരിതന്നെ. പക്ഷേ, ഇവിടെ പലരും പറഞ്ഞതുപൊലേ ബ്ലോഗ് എന്ന മാധ്യമം തന്നെ എന്താണെന്ന് അറിയാത്ത വലിയൊരു ജനവിഭാഗം പത്രങ്ങളിൽക്കൂടീ അതിനെപ്പറ്റി അറിയുന്നുണ്ട് എന്നതുതന്നെയാണ് അതിന്റെ പോസിറ്റീവ് വശം.

ഇഗ്ഗോയ് /iggooy said...

ബ്ലോഗനയില്‍ പേര്‌ വരാത്തതിനാല്‍ ഉള്‍‌വലിയുന്ന കൊമ്പന്മാരെ കൊമ്പികളെ(മോഴയാണ്‌ യോചിക്കുന്ന പദം എന്ന് തോന്നുന്നു.)
അങ്ങ് പോട്ടേ എന്നു വയ്ക്കണം "കൊമ്പുള്ള" ബ്ലോകം(ബ്ലോക് ലോകം).
മാതൃഭൂമിക്കാര്‍ ചോദിച്ചാല്‍ ഞാനെന്റെ എഴുത്ത് കൊടുക്കും.
പക്ഷേ ചോദിക്കണം. ഹി ഹി

Joselet Joseph said...

സത്യമാണ് പറഞ്ഞതൊക്കെയും! എങ്കിലും മുഖ്യധാരാ മാധ്യമത്തില്‍ അച്ചടി മഷി പുരണ്ട തന്‍റെയൊരു രചന കണ്ടു ബ്ലോഗര്‍ സന്തോഷിച്ചാല്‍ കുറ്റം പറയാനുമൊക്കില്ല. അവിടെ വരുന്നവയോക്കെയും നിലവാരമുള്ളതാണ് എന്നൊരു കാഴ്ച്ചപ്പാടാണല്ലോ പൊതുജനത്തിന്. ആത്മവിശ്വാസവും അഹങ്കാരവും തെല്ല് ഉയരുകയും ചെയ്യും. പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും അതെന്കിലുമാവുമല്ലോ അല്ലേ? :)