10/22/2010

പൊന്നാനി - വികസനക്കുതിപ്പിന്റെ നാലു വര്‍ഷങ്ങള്‍

കേരളത്തിലെ ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനിപ്പുറം പൊന്നാനിയില്‍ നടന്നത് 464 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍.

1. ചമ്രവട്ടം പദ്ധതി : 113 കോടി രൂപ. 2011 ഫെബ്രുവരിയില്‍ നാടിനു സമര്‍പ്പിക്കും .

2. കെ എസ് ആര്‍ട്ടി സി പൊന്നാനിക്ക് പുതുജീവന്‍ . സര്‍വീസുകളുടെ എണ്ണം 8 ഇല്‍ നിന്നും 39 ലേക്ക് വര്‍ദ്ധിപ്പിച്ചു. എം എല്‍ എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ വിഹിതവും ചേര്‍ത്ത് ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഷെഡ്യൂള്‍ വെട്ടിക്കുറച്ച് കഴിഞ്ഞ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ വച്ചിരുന്ന ഡിപ്പോയാണിത് .

3. ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് : 7.5 കോടി . ഡിസംബറില്‍ ഉദ്ഘാടനം .

4. കാര്‍ഗോ പോര്‍ട്ട് : 736 കോടി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

5. പൊന്നാനി ഫിഷിങ് ഹാര്‍ബര്‍: 29 കോടി. നിര്‍മ്മാണം അവസാന ഘട്ടത്തില്‍.

6. കമ്പ്യൂട്ടറും സ്മാര്‍ട്ട് ക്ലാസു റൂമുകളും എല്ലാ സ്കൂളിലും.

7. സിവില്‍ സര്‍വ്വീസ് അക്കാഡമി സ്ഥാപിച്ചു.

8. മൈനോരിറ്റി കോച്ചിങ് സെന്റര്‍ ആരംഭിക്കുന്നു, ഡിസംബറില്‍ ആദ്യ ക്ലാസ്സ് .

9. സ്ത്രീകള്‍ക്കും കുട്ടികല്‍ക്കും വേണ്ടിയുള്ള പുതിയ ആശുപത്രി. : 8.42 കോടി.പണി ആരംഭിച്ചു.

10. പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് എം എല്‍ എ ഫണ്ട് ഉപയോഗിച്ചു വാഹനങ്ങള്‍.

11. കര്‍മ റോഡ് നിര്‍മ്മാണം: 14 കോടി.

10/21/2010

മികച്ച ധനകാര്യക്കാരന്‍

വലിയ ഫയലിനായി ഈ ഇമേജില്‍ ക്ലിക്ക് ചെയുക .

10/13/2010

മറുമൊഴീ, ഇതെന്താണ് ?

ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന കമന്റുകളുടെ അഗ്രിഗേറ്ററായാ മറുമൊഴികള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. കുറേ കാലമായി കാണുന്ന ഒരു പ്രശ്നമാണ് താഴെ കാണുന്നത് . ചില മെസ്സേജുകള്‍ വായിക്കാന്‍ സാധിക്കുന്നില്ല . ഫോണ്ട് പ്രശ്നം പോലെ തോന്നുന്ന ഇത് അടുത്ത മെസ്സേജില്‍ കാണുകയുമില്ല. എന്താണെന്ന് അറിയുന്നവര്‍ സഹായിക്കൂ..

വായിക്കാന്‍ കഴിയാത്ത ആദ്യ മെസ്സേജ്

സാധാരണ നിലയിലുള്ള അടുത്ത മെസ്സേജ്.

അപ്ഡേറ്റ്:.
ഒരേ സമയം രണ്ട് വിന്‍ഡോകളില്‍ രണ്ട് മെസ്സേജുകള്‍ തുറന്ന് വച്ചിരിക്കുന്നു