7/06/2008

ആശുപത്രിയെ സ്നേഹിക്കുന്ന മുത്തശ്ശി

രോഗപീഢക്കക്കൌഷധമായി ലഭിച്ച രണ്ടിറ്റു തുളസിനീര്‍ നുണഞ്ഞു അവര്‍ ശാസനകള്‍ ആരംഭിച്ചു. എത്ര വയസ്സായിക്കാണും എഴുപതോ എണ്‍പതോ, അറിയില്ല. ഞാന്‍ ജന്മമെടുത്ത ദിനം അവര്‍ മുത്തശി ആയി, രണ്ടാം പരമ്പരയിലെ ആദ്യ സന്തതി. മുത്തശിയായ ഗര്‍വില്‍ അവര്‍ തറവാട്ടില്‍ ചുറ്റി നടന്നിരികും, വലിയ മുത്തശി . വീട്ടിലെ ആള്‍കൂട്ടത്തിന്‍ നടുവില്‍ ശാസനകളുമായി ചട്ടം പഠിപ്പിച്ചു അവര്‍ കേന്ദ്രബിന്ദുവായി , ജീവിത സമസ്യകളില്‍ അവസാനവാക്കായി , പ്രതാപിയായി . വലിയതും ചെറുതുമായ ശിഖരങ്ങള്‍ക്ക് തായ്ത്തടിയായി , തായ് വേരുകള്‍ ജലം തേടി ശിഖരങ്ങളെ ഊട്ടി.
കാലചക്രം തിരിയവേ ശിഖരങ്ങള്‍ കൊഴിഞ്ഞു , ചിലവ അറുത്തുമാറ്റപ്പെട്ടു. വെട്ടിനട്ട ചിലവ പുതുമണ്ണില്‍ വേരോടാനാവാതെ കരിഞ്ഞുണങ്ങി . മുരടിച്ച തായ് വേരുകള്‍ ക്ഷയിച്ചു , തടി ഭാരമായി, താങ്ങിനാരാണ്? ജീവിതത്തിരക്കുകളില്‍ സര്‍വ്വരും ഉള്‍വലിഞ്ഞു , അവനവന്റെ ലോകത്തേക്ക് . വേരറ്റ തായ്ത്തടി പറിച്ചു നട്ടു, ഇവിടെ ഈ പൂജാമുറിക്കരികെ. വെരോട്ടമാകുമോ , സാന്ത്വനങ്ങളില്ല. കര്‍പ്പൂരതൈലത്തിന്‍ ഗന്ധം അവരെ വീര്‍പ്പുമിട്ടിച്ചു , തായ്ത്തടിയായിരുന്ന മുത്തശി . പഴയ തറവാട്ടിന്‍ കലപിലകള്‍ അവക്കൊരോര്‍മ മാത്രം. ശാസനകള്‍ക്ക് കാതോര്‍ക്കാനാളില്ല , നമജപങ്ങളില്‍ ഒരു പിറുപിറുക്കലായ് അത് ഇടകലര്‍ന്നു .
പ്രകൃതി കനിവുള്ളവളാണ് . ആശുപത്രിക്കിടക്കയില്‍ മുത്തശി സന്തുഷ്ടയായി , ചുറ്റുമിരിക്കുന്ന പുത്രപൌത്രാ ദികളെ നോക്കിയവര്‍ പുന്ചിരിച്ചു. മൊബൈല് ഫോണിന്‍ കലംബലില്‍ ജീവിതത്തിരക്കുകള്‍ ആവാഹിച്ചു ഏവരും ചുറ്റുമിരിക്കുന്നു. രോഗപീഢക്കൌഷധമായി ലഭിച്ച രണ്ടിറ്റു തുളസിനീര്‍ നുണന്ഞുകൊണ്ട് അവര്‍ ശാസനകള്‍ പുനരാരംഭിച്ചു .ഭിഷഗ്വരര്‍ ചിരിക്കയാണ് , തുളസിനീരിനു പാര്‍ശ്വഭലങ്ങളില്ലല്ലോ .

4 comments:

അനില്‍ said...

ഇതു എന്റെ മുത്തശ്ശി മാത്രമൊ?

ശിവ said...

ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യമാണ് ഇങ്ങനെയുള്ള മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയുമൊക്കെ ഉണ്ടാക്കുന്നത്...

സസ്നേഹം,

ശിവ

അനില്‍ said...

തിരക്കുമാത്രമല്ല ശിവ,
സഹകരണം, സഹിഷ്ണുത ഇവ മനുഷ്യനില്‍നിന്നും പൊയ്പ്പൊയിരിക്കുന്നു.അതാണു അണുകുടുംബങ്ങലുടെ പ്രധാന കാരണം.
അവിടെ മുത്തശ്ശിമാര്‍ ചിലപ്പൊള്‍ അധികപ്പറ്റുകളാകുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

ഇന്ന് ആര് ആരെയാണ് സേനഹിക്കുന്നത് അനിലെ
എല്ലാവരും സ്വന്തം താല്പര്യം സംരക്ഷിക്കാനുള്ള
ഓട്ടമല്ലെ ഇന്ന് നടത്തുന്നത്
നല്ല വരികള്‍ അനിലെ