7/29/2008

എടപ്പാളില്‍ നടന്നത്ത്

എടപ്പാള്‍ ചുങ്കം ,പ്രൈവറ്റ് ബസ്സൊന്നില് ഒരു കുട്ടിയുടെ ആഭരണം നഷ്ടപ്പടുന്നു , സംശയാസ്പ്ദമായി രണ്ടു നാടോടി സ്ത്രീകളെ കാണുന്നു , ബസ്സ് നിര്‍ത്തുന്നു .
ടൌണിലെ വീരകേസരികള്‍ ഓടിക്കൂടുന്നു ,"മോഷ്ടിച്ച സാധനമേവിടെടീ", അലച്ച്ചകള്‍ , അല്‍പ്പം പോലീസ് ഭാഷ അകമ്പടി , കടയിലും മറ്റുമുള്ള പിള്ളേര്‍ ആണ് .നാടുകാര്‍ക്ക് വലിയ ഉത്സാഹമില്ല , ഇതു സ്ഥിരമ്കാഴ്ച്ചയാണ്. നിരവധി തവണ ഇന്ന്ങനെ മാലയും മറ്റും തിരിച്ചു കിട്ടിയിട്ടുള്ളതാണ് .
ആളുകള്‍ കൂടി , "തുണിയഴിക്കടീ " അലര്‍ച്ച തീര്‍ന്നില്ല , അതിന് മുന്പേ വലിയ സ്ത്രീ തുണിയുരിഞെരിയുന്നു.ശരീരം മാന്തിപ്പറിക്കുന്നു, ആളുകള്‍ ഞെട്ടിത്തരിക്കുന്നു , വീര്‍ത്ത വയര്‍ കണ്ടു തലയില്‍ കൈവച്ചു ചിലര്‍.
അതാ വരുന്നു പ്രാദേശിക ലേഖകരിലോരാള്‍, കയ്യില്‍ കാമെറ, പടം പിടുത്തം ഉഷാറായി . ബഹളം കണ്ടു പോലീസ് വരുന്നു , പേടിച്ചു പുറകോട്ടു മാറുന്നു .
"പുലിവാലായോ ", പോലീസുകാരന്റെ ആത്മഗതം .കഴിഞ്ഞ ദിവസം ഇതുപോലെയൊരു മോഷ്ടാവിനെ (സ്ത്രീ രത്നം തന്നെ ) ലോക്കപ്പിലാക്കി , മൂത്രമൊഴിക്കല്‍ , മലവിസര്‍ജ്ജനം തുടങ്ങിയ കലാപരിപാടികള്‍ നടത്തിയതിനാല്‍ ലോക്കപ്പില്‍ നിന്നു മോചനം. പോലീസ് പേടിച്ചു പോയി , ഓടി രക്ഷപ്പെട്ടു .സ്ത്രീകള്‍ വേറെ വഴിക്ക് പോയി .ജനം വീടിലെക്കും , ഞാനും .
വൈകിട്ട് മലയാളം ചാനലുകളില്‍ ഫ്ലാഷ് , "ഗര്‍ഭിണിയായ നാടോടി സ്ത്രീയെ വിവസ്ത്രയാക്കി ", വെണ്ടക്കാ തെന്നി നീങ്ങുന്നു . വിശദവാര്‍ത്ത പുറകെ . വീര്‍ത്ത വയറിന്റെ ക്ലോസ്അപ് ചിലര്ക്ക് മുതല്ക്കൊട്ടായി .
ചര്‍ച്ചകള്‍ , ലൈവ് ഫോണിന്‍ , അധികാരസ്ഥാനങ്ങള്‍ അനക്കം വക്കുന്നു , സ്ത്രീകളെ അന്ന്വേഷിച്ച്ചു പോലീസ് പായുന്നു , കിട്ടുന്നില്ല .
കേരളം ഞെട്ടിത്തരിക്കുന്നു , വനിതാവിമോചകര്‍ ആവേശത്തില്‍ , ക്യാമറയില്‍ മുഖം പെട്ട പാവങ്ങള്‍ ആധിയില്‍ .
എടപ്പാള്‍ ചുങ്കത്ത് പൊതു യോഗന്ഗളുടെ വേലിയേറ്റം , ടാക്സി ഡ്രൈവര്‍മാര്‍ പട്ടിണിയില്‍ , അവരുടെ സ്റ്റാന്‍ഡില്‍ ആണ് യോഗങ്ങളെ !
വനിതാ മോര്‍ച്ച അഖിലേന്ത്യാ നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു , ഈ ഗവന്‍മെന്റിന്റെ കാലത്തു ഗര്‍ഭിണികള്‍ക്ക് പോലും രക്ഷയില്ലെന്നു നേതാവ് തീര്‍ത്ത്‌ പറഞ്ഞു.
എവിടെയോ നിന്നും നാടോടികള്‍ പോലീസ് പിടിയിലാവുന്നു , റെസ്ക്യൂ ഹോമിലേക്ക് ,ഇസെഡ് കാറ്റഗറി സംരക്ഷണം , വൈദ്യ പരിശോധന , ശൂം .............
ഗര്‍ഭം ആവിയായി , അവരുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ഒരു മറയായി ഉപയോഗിക്കുകയാണ് .ആമ്നെസ്ടി അങ്ങത്തിന്റെ സന്ദര്‍ശനം വിഫലമായി , തുണി സ്വയം ഉരിഞ്ഞെരിഞ്ഞതാനെന്നു സമ്മതിച്ചു . നിയമത്തിന്റെ നൂലാമാലകളുമായി രണ്ടു ദിവസം റെസ്ക്യൂ ഹോമില്‍ തന്നെ . പിന്നെ അവര്‍ അവരുടെ വഴിക്ക്.
നോക്കണേ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു ശുഷ്കാന്തി !!
വാല്‍കക്ഷണം :
വടക്കാന്ചെരിയിലോ മറ്റോ ഒരു നാടോടി സ്ത്രീ പോലീസ് പിടിയിലായി , പിടികൂടിയ ഉടന്‍ വസ്ത്രം ഉരിഞ്ഞെരിഞ്ഞു , വീര്‍ത്ത വയര്‍ കാട്ടി ഭീഷണി മുഴക്കി . എടപ്പാള്‍ സംഭവത്തിലെ നാടോടികള്‍ തന്നെഎന്ന് പോലീസ് സ്ഥിരീകരിച്ചു .

7/28/2008

അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യന്‍ പീനല്‍ കോഡും

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ് .പൌരസ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം തുടങ്ങി നിരവധി മൌലിക അവകാശങ്ങള്‍ ഭരണഘടന നമുക്കനുവദിച്ചു നല്‍കിയിരിക്കുന്നു .ഈ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള് തന്നെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങള്‍ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണ്.ഇവ പരാമര്ശിച്ചിരിക്കുന്ന ഇന്ത്യന്‍ പീനല്‍കോട്കളുടെ ഒരു ഒര്മപുതുക്കല്‍ നടത്താനുള്ള ഒരു ശ്രമമാണിത് .
സ്വതന്ത്രവും സുതാര്യവുമായ സംവാദങ്ങള്‍ ഏറ്റവും അനുയോജ്യമായ തീരുമാനത്തിലെത്താനും , തെറ്റുകള്‍ പരമാവധി ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു .
ജനാധിപത്യം പൌരന്‍മാര്‍ക്ക് പൊതുജീവിതത്തില്‍ ഇടപെടുവാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കാനും , അവയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അവസരമോരുക്കിയിരിക്കുന്നു .
ജനതയുടെ സ്വയംഭരനാവകാശങ്ങള്‍ പൂര്‍ണമാകണമെങ്കില്‍ തുടര്‍ച്ചയായ പൊതു ചര്‍ച്ചകള്‍ക്ക് അവസരം നല്കേന്ടിയിരിക്കുന്നു .
സ്വതന്ത്രമായ ആശയപ്രചാരണത്തിന് സര്‍ക്കാരോ മറ്റു ഘടകങ്ങളോ തടസ്സം സൃഷ്ടിക്കാന്‍ പാടുള്ളതല്ല .
ആശയപ്രചാരണത്തിനുള്ള അവകാശം മൌലികമാണെന്നിരിക്കിലും ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന പ്രചാരണങ്ങള് തടയാന്‍ സര്‍ക്കാരിനു അവകാശമുന്ടായിരിക്കും .
വര്‍ഗീയമോ ജാതീയമോ ആയ പ്രചാരണങ്ങള് തടയാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ ,അസത്യമായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത്‌ ഇവ തടയാന്‍ സര്‍ക്കാര്‍ അധികാരപ്പെടിരിക്കുന്നു .
സത്യസന്ധമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിച്ചു വ്യക്തിപരമായോ , സംഘടനാപരമായോ , കുടുംബപരമായോ വ്യക്തിഹത്യ തടയാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു .
ഡീഫാമെഷന്‍
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 499 മുതല്‍ 502 വരെയുള്ള വകുപ്പുകളാണു ഇവ പരിശോധിക്കുന്നതു .
സെക്ഷന്‍ 499:
വാക്കാലോ പ്രവര്‍ത്തിയാലൊ പ്രസിധീകരണത്താലോ മറ്റൊരാളെ ഉപദ്രവിക്കുന്ന പ്രവര്‍ത്തികള്‍ ഈ വകുപ്പിനാല്‍ ശിക്ഷാര്‍ഹമാണു.അതു ഒരാളെ കളിയാക്കുന്നതാവാം, ഒരു വ്യക്തിയ്ടെയൊ കുടുംബത്തിന്റെയോ വികാരങ്ങളെ വ്രണപ്പടുത്തുന്നതാവാം, അതു കമ്പനിയേയാവാം, ഒരു കൂട്ടം ആളുകളെയാവാം.
സെക്ഷന്‍ 500:
ഇപ്രകാരം വ്യക്തിഹത്യ നടത്തുന്ന ആള്‍ക്കു രണ്ടു വര്‍ഷം വരേ തടവോ പിഴയോ, രണ്ടും ഒരുമിച്ചോ ലഭികാവുന്നതാണ് .
സെക്ഷന്‍ 501:
ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ രണ്ടു വര്ഷം വരെ തടവോ , പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ് .
സെക്ഷന്‍ 502:
അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിച്ചു വിലപ്പന നടത്തിയാല്‍ മെല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കുന്നതാണ്.
ഇന്റിമിഡേഷന്‍:
സെക്ഷന്‍ 503:
വ്യക്തിപരമായോ ,ജോലിയെയോ ,സ്വത്ത് വകകളെയോ ഉപദ്രവിക്ക്മെന്ന ഭീഷണി .
സെക്ഷന്‍ 504:
വ്യതിപരമായ അധിക്ഷേപം ഒരാളെ പൊതുസമാധാനം തകര്‍ക്കുന്നതിലേക്ക് നയിച്ച്ചാല്‍ ആക്ഷേപിച്ചയാള്‍ക്ക് രണ്ടു വര്ഷം വരെ തടവോ , പിഴയോ , രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ് .
സെക്ഷന്‍ 505:
(1)ഔദ്യോഗിക കര്‍ത്തവ്യം തടസ്സപ്പെടുത്തുന്ന ,(2)ഒരു വ്യക്തിയോ സമൂഹമോ അക്രമത്തിലേക്ക് നയിക്കപ്പെടാവുന്ന , (3)ജാതി മത വിദ്വേഷവും അക്രമവും നടത്തുന്നതിലേക്കു നയിക്കുന്ന , തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയോ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് .
സെക്ഷന്‍ 506 മുതല്‍ 508 വരെ മെല്‍പ്പറഞ്ഞകുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ പരാമര്‍ശിച്ചിരിക്കുന്നു.

7/26/2008

ക്ലാസ് ലീഡര്‍

രാഷ്ട്രീയത്തിന്റെ ബാലപാഠം അപ്പര്‍ പ്രൈമറി മുതലായിരുന്നു അക്കാലം .
എട്ടും പൊട്ടും തിരിയാതെ
ക്ലാസ് ലീഡര്‍ ആയ കഥ പറയാന്‍ ഒരു ശ്രമം .

7/24/2008

കുത്തക വല്‍ക്കരണം ബ്ലോഗ്ഗിലും ?

ബ്ലോഗ്ഗുകളിലെ മികച്ച പോസ്റ്റുകള്‍ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി കടന്നു വരുന്നതായി വാര്‍ത്തയും പോസ്റ്റും .
പ്രഥമദൃഷ്ട്യാ മനോഹരം എന്ന് തോന്നിയേക്കാവുന്ന ഈ ഔദാര്യം നമ്മെ ഏതെങ്കിലും വിപത്തില്‍ കൊണ്ടെത്തിക്കുമോ എന്ന് നേരിയ ആശങ്ക തോന്നുകയാണ് .വ്യവസ്ഥാപിത മാധ്യമ രംഗം ഔപചാരികതയുടെ ലോകമാണ് . ഇത്തരം ഔപചാരികതയുടെ അഭാവം ഒന്നു മാത്രമാണ് ബ്ലോഗ്ഗിന്റെ ലോകത്തേക്ക് ഭൂരിപക്ഷത്തെയും ആകര്‍ഷിക്കുന്നതെന്ന് നിസ്സംശയം പറയാം, പ്രത്യേകിച്ച് മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളുമായി വലിയ ബന്ധമോന്നുമില്ലാത്ത സാധാരണ മനുഷ്യരെ. കഥകള്‍, കവിതകള്‍ , ലേഖനങ്ങള്‍ തുടങ്ങി കൃത്യമായ ലേബല്കളോ ക്രാഫ്ടോ ഇല്ലാത്ത നമ്മുടെ ചിന്തകള്‍ പങ്കുവക്കാന്‍ ഒരിടമായിരുന്നു ബ്ലോഗ്ഗ് ലോകം . പ്രവാസി മലയാളികളാവട്ടെ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെയും ദുഖങ്ങളില്‍ നിന്നുമുള്ള മോചനമായാണ് ബ്ലോഗ്ഗ്ലോകം തിരഞ്ഞെടുത്തിരിക്കുന്നത് . വിരസത മാറ്റാനായി ബ്ലോഗ്ഗിലെത്തിയ ചില പ്രതിഭകളെങ്കിലും അച്ചടി മാധ്യമത്തിന്റെ വാണിജ്യപരമായ പോപുലാരിറ്റിയിലേക്ക് കടന്നു ചെന്നത്, ബ്ലൊഗറുടെ വളര്‍ച്ചയായാണ് വിലയിരുത്തെണ്ടത് .എങ്കിലോ കുത്തക മാധ്യമംഗളുടെ കടന്നു വരവ് ബ്ലോഗ്ഗില്‍ മത്സരത്തിന്റെതായ ഒരു വേദി സൃഷ്ടിക്കുകയില്ലേഎന്ന് സംശയിക്കെണ്ടിയിരിക്കുന്നു. ഒരു ബ്ലോഗ്ഗെഴുത്തുകാരന്‍ തന്റെ ആത്മസംതൃപ്തിക്കായി ബ്ലോഗ്ഗില്‍ എത്തിപ്പെടുമ്പോള്‍ ,മുഖ്യധാരാ എഴുത്തുകാര്‍ ചിലരെന്കിലും തങ്ങളുടെ കലാസൃഷ്ടികളുടെ പരസ്യപ്പലകയായി ഈയിടം ഉപയോഗിച്ചെക്കാം . ഇതിന് ആക്കം കൂട്ടുകയായിരിക്കും മാതൃഭൂമിയുടെ കടന്നുവരവ് നിര്‍വഹിക്കുന്ന ധര്‍മം. ചുരുങ്ങിയപക്ഷം ബ്ലോഗര്‍മാര്‍ വിവിധ തട്ട്കളിലായി തരം തിരിക്കപ്പെടുകയൊ , എഴുത്തുകാരിലെ ഒരു വരേണ്യ വര്‍ഗ്ഗം തന്നെ ഉയര്ന്നു വരികയൊ ചെയ്യുകയായിരിക്കും അനന്തര ഫലം.

മാതൃഭൂമിയില്‍ തന്റെ രചന പ്രസിദ്ധപ്പെടുത്തിയ വിവരമറിയിച്ച പൊസ്റ്റിനോടു എഴുത്തുകാര്‍ പ്രതികരിച്ച്തു വിലയിരുത്തുമ്പൊള്‍ തെളിയുന്ന ചിത്രം മറ്റൊന്നാണു. ഇനിമുതല്‍ താന് മാതൃഭൂമി വായിക്കും എന്നുള്ള ഒരു പ്രതികരണവും, പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആഴ്ചപ്പതിപ്പിന്റെ പരസ്യവും കൂട്ടിവായിച്ചാല്‍ വ്യക്തമായ കച്ചവടതന്ത്രം മിഴിവാര്‍ന്നു വരുന്നതു കാണാനാകും.ചാനലുകളും മറ്റും ബ്ലൊഗ്ഗെര്‍മാരുടെ പിന്നാലെ കൂടുന്നതും വര്‍ദ്ധിച്ചുവരുന്ന പൊപുലാരിറ്റിയുടെ ചൂഷണം തന്നെ.

സ്വയം പര്യാപ്തമായി നില്‍ക്കുന്ന ഈ രംഗത്തേക്കുള്ള് ഇത്തരം കടന്നു കയറ്റം ഒരു ചെറു ശതമാനത്തെയെകിലും ഉള്‍വലിയലിനു പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല. ഭാവിയില്‍ വിവിധ പ്രസ്ഥാനങ്ങലുടെ ആഭിമുഖ്യത്തില്‍ നടന്നേക്കാവുന്ന ബ്ലൊഗ്ഗ് മീറ്റുകള്‍ക്കു സ്വയം പ്രായൊജകരായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിക്കുന്ന കാലം വിദൂരമല്ല.

7/23/2008

തിഹാര്‍ ജയില്‍ , ഒരു പഴങ്കഥ

തിഹാര്‍ ജയില്‍ :
തീഹാര്‍ ജയിലിലെ സുരക്ഷ ശക്തമാക്കി ,1993 ലെ ജാര്‍ഘന്ടു കോഴക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു എത്തിച്ചേരുന്നതിനാലാണിത് .ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍വാസം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്‌ നരസിംഹറാവു .
വാര്‍ത്ത : ഓര്മ പുതുക്കാം :

7/20/2008

പൂച്ചയും പൊന്നും

മാതൃഭൂമി 20.o7.o8 , കണ്ടതും കേട്ടതും .
[അയാള്‍ക്ക്‌ (വൈക്കം മുഹമ്മദ് ബഷീര്‍ ) ബേപ്പൂരില്‍ ഒരു സ്വീകരണമുണ്ടായിരുന്നു .അന്നയാള്‍ പ്രധാനമായും പറഞ്ഞത് ഇതാണ് -" ചക്ക മുറിച്ചപ്പോള്‍ കുരുവും ചുളയുമെല്ലാം പകുതിയായി മുറിഞ്ഞു വീണു .ഇതു സംബന്ധിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍ എല്ലാ വസ്തുക്കളും മുറിയാം , സ്രഷ്ടാവ് മാത്രം മുറിയില്ലെന്ന് കണ്ടു " - ഇതാണ് അയാളുടെ സാഹിത്യം .എഴുത്ത്കാരനായി അറിയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‍റെ കൃതികളില്‍ വലിയ് കഴംപോന്നും ഉണ്ടായിക്കൊള്ളണമെന്നില്ല . ] മൊഴികള്‍ കാന്തപുരംഅബൂബക്കര്‍ മുസല്യാര്‍ .
സാഹിത്യകാരന്‍മാര്‍ക്ക് എന്ത് കഴമ്പ് ?!!!
സ്വജനങ്ങള്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ നിഷിദ്ധമല്ല .
കോലാഹലങ്ങളില്ല , പ്രഘോഷണങ്ങളില്ല, ഐക്യസംഘ പരാമര്ശവും ശൂന്യതയില്‍ വിലയം ചെയ്തു . പൂച്ച നിസ്സാരക്കാരനല്ല. ജലമൂത്തുകാരും പരിവാരങ്ങളും വണങ്ങിനില്‍പ്പതു കാണുന്നില്ലെ ?
മലപ്പുറമഹാരാജ്യത്തിന്‍ അധികാരം തീറെഴുതാന്‍ കെല്‍പ്പുള്ളവന്‍ ,അരിവാളിനു ചന്ദ്രക്കലയാല്‍ തിലകം ചാര്‍ത്തിയവന്‍ ;സാക്ഷ്യം കേസ്‌ പാട്ടുകാരന്‍ വക . ഖുര്‍ആന്‍ മാത്രമാണ് സത്യമെന്നോതിയ മൌലവി ചേകന്നൂര്‍ ഇന്നെവിടെ ? ചുവന്നമണ്ണിലെ ചുകന്ന മണ്ണ് ചികഞ്ഞു യന്ത്രങ്ങള്‍ തളര്‍ന്നു . പ്രക്ഷോഭകാരികള്‍ ഒളിച്ച മാളങ്ങളില്‍ മൂഷികര്‍ കൂടു വച്ചു .കാവിക്കൊടിഏന്തിയ സത്യാന്വേഷികള്‍ മൌനികളായതെന്തേ ? കാരന്തൂര്‍ സദ്യയുടെ ആലസ്യത്തില്‍ അമ്മയുടെ പ്രിയ ഭക്തന്‍ , തായമ്മയുടെ പ്രിയ ഗോപാലന്‍ , മയങ്ങിയപ്പോള്‍ പ്രക്ഷോഭങ്ങള്‍ അറബിക്കടലില്‍ .
പൂച്ച നിസ്സാരനല്ല , വജ്രവും അവന് മുന്നില്‍ ഘൃതം .

7/19/2008

ഞാന്‍ ശാസ്ത്രജ്ഞനായ കഥ

"സയന്‍സ്ക്രീം പുസ്തകങ്ങള്‍ തീറ്റി തുടങ്ങി , കൂടെ ശാന്തകുമാര്‍ മാഷിന്റെ പരീക്ഷണ പുസ്തകങ്ങളും . അപ്പോഴല്ലേ കാര്യം പിടികിട്ടിയത് , പരീക്ഷണശാലയിലാണ് പരീക്ഷണം നടത്തെണ്ടത്."
ഒന്നു പോയിനോക്കൂ. ഇവിടെ

ഷിബു സോറെന്‍, ഇന്ത്യയുടെ രക്ഷകന്‍


മാന്യ ശ്രീ .ഷിബു സോറെന്‍ .
ഏറ്റവും വലിയ രാജ്യസ്നേഹി !
ഇന്ത്യയുടെ രക്ഷകന്‍ !
ഊര്‍ജ്ജപ്രതിസന്ധിയുടെ പോംവഴി !
ഭാവി കല്‍ക്കരി / പെട്രോളിയം മന്ത്രി !
അഭിനന്ദിക്കുക , ആശീര്‍വദിക്കുക!

7/16/2008

രാഷ്ട്രീയത്തിന്‍ നാനാര്‍ഥങ്ങള്‍

രാഷ്ട്രീയമെന്ന പദത്തിന്‍ അര്‍ത്ഥമേന്താണ് ?
രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്ന് ഉത്തരം.
"പഞ്ചഗുസ്തിയില്‍ ഇന്ത്യ മുന്നേറുന്നു "- വാര്‍ത്ത , വിഷയം രാഷ്ട്രീയമോ ?
"ഇന്ത്യന്‍ ഹോക്കികിതക്കുന്നു ",ഇതും രാഷ്ട്രീയമോ ?
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമല്ല എന്ന നിഗമനമാണൊ കരണീയം?
വിദ്യാലയങ്ങള്‍ രാഷ്ട്രീയ നിരോധിത മേഖലകള്‍ , ഉത്തരവ് ളോഹധാരികള്‍ വക ,തണലേകിയത് നീതിപീഠം . രണ്ടു പ്രസ്ഥാനങ്ങള്‍ക്കും പോതുവായുള്ളതെന്ത്? ഭയംതന്നെ , ചോദ്യങ്ങളോടും ചോദ്യം ചെയ്യപ്പെടുന്നതിനോടുമുള്ള ഭയം .
ഒരു കൂട്ടര്‍ സെമിത്തെരികള്‍ വച്ചു വിലപേശുമ്പോള്‍ മറുകൂട്ടര്‍ കോടതിയലക്ഷ്യമെന്ന ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തുന്നു . സൂചനഎന്ത് ? ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യമത്രെ രാഷ്ട്രീയം .
ആണവ കരാറിന് തടസ്സം ഇന്ത്യന്‍ രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി തന്‍ മൊഴിമുത്തുകള്‍ , എന്കില്‍ ശത്രുരാജ്യത്തിന്‍ തന്ത്രമാകാം രാഷ്ട്രീയം .
ഏഴാം പാഠം രാഷ്ട്രീയപ്രേരിതമെന്ന് പരിവാരങ്ങള്‍ , അര്‍ത്ഥമോ , മതമില്ലായ്മയുമാകാം രാഷ്ട്രീയം .
വാച്യാര്‍ത്ഥങ്ങളുമായി വൈരത്തിലാണോ വാക്കുകള്‍ ?
രാഷ്ട്രീയം പാപമെന്നോതി ഉപദേഷ്ടാക്കളായി ചില ബ്ലോഗ് സുഹൃത്തുക്കള്‍, രാഷ്ട്രീയം വര്‍ജ്യം . പക്ഷങ്ങളുപേക്ഷിക്കുക പൌരനാകുക , പുതു മുദ്രാവാക്യങ്ങളത്രേ. ശകാരമേറെയും ഒരു പക്ഷത്തിനു മാത്രം , എന്തെന്നാല്‍ സമൂര്‍ത്തങ്ങളായവക്കെ ബിംബങ്ങളും പ്രതിബിംബങ്ങളുമുന്ടാകയുള്ളൂ. നിഴലുകള്‍ അമൂര്‍ത്തങ്ങള്‍ , അവയ്ക്ക് സ്വത്വമില്ല . എങ്കിലും മനസ്സു പിടക്കുന്നു, രാഷ്ട്രബോധം പൌരബോധത്തിന്നടിത്തറയാകുന്നു . അടിത്തറയില്ലാത്ത പൌരബോധം നമ്മെ നയിക്കുന്നത്തെവിടേക്കാവും, അരാഷ്ട്രീയവാദത്തിന്‍ അരാജകത്വത്തിലേക്ക് . അടിയന്തിരാവസ്ഥയുടെ പ്രായോജകരെ കേരളം തുണച്ചത് ചരിത്ര സത്യം . മലയാള മനസ്സു ദുര്ഗ്രഹം തന്നെ. മനുഷ്യവംശം ഉദയം ചെയ്തത് സമൂഹങ്ങളായെന്നു ശാസ്ത്രം . സാമൂഹിക ജീവിതത്തെ തമസ്കരിച്ചു മലയാളി അണുകുടുംബങ്ങളിലോതുങ്ങുമ്പോള്‍ മനസ്സു ചുരുങ്ങി അവനവനിലേക്ക്‌ , ഓരോരുത്തരും ഓരോ പ്രസ്ഥനങ്ങളാകുന്നു . സഹകരണത്തിന്റെ സാധ്യതകളാരാരായുക , വിട്ടുവീഴ്ചകള്‍ ചെയ്യുന്നിടത്ത് കൂട്ടായ്മ രൂപപ്പെടുകതന്നെ ചെയ്യും .മതങ്ങളും ദൈവങ്ങളും മനസ്സിനെ ശുദ്ധീകരിക്കട്ടെ , പ്രസ്ഥാനങ്ങളില്‍ വിശ്വാസമേറുമ്പോള്‍ ആള്‍ദൈവങ്ങള്‍ പടിക്കുപുറത്താകും . സ്വയം ശുധീകരിക്കപ്പെടുമ്പോള്‍ പ്രസ്ഥാനങ്ങലും ശുദ്ധീകരിക്കപ്പെടും , രാഷ്ട്രീയം മാറ്റി നിറുത്തെന്ടതല്ല, അത് ജീവിതം തന്നെയാണ് .

7/14/2008

തലച്ചോര്‍ പണയത്തിന്

ഭാരതീയന്റെ തലച്ചോര്‍ ഒരു പണയവസ്തുവാണെന്ന സത്യം കൌതുകമുളവാക്കുന്നതല്ല, പുതുമയുമില്ല. ശാസ്ത്രഗവേഷണത്തിന്‍ മുഖ്യചാലകങ്ങളായ ഇവ പണയവസ്തുക്കള്‍ മാത്രമല്ല ഉയര്ന്ന കമ്പോളനിലവാരമുളള വില്‍പ്പനച്ചരക്കുകള്‍ കൂടിയാണ് . നമ്മുടെ നാടിന്‍ വിദ്യാസരസ്വതിയാല്‍ വിളയിക്കപ്പെട്ടു , നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളില്മായി വെന്തെടുത്ത ഈ വസ്തുവിന്‍ രുചിയും ഫലവും നമുക്കന്ന്യം , അഥവാ അപ്രാപ്യം , സ്വന്തമായത് കൊതിയേറ്റുംഗന്ധം മാത്രം . ഡോളറിന്റെയും യൂറോയുടെയും ശക്തിപ്രകടനത്തിനു മുന്നില്‍ ദരിദ്രഭാരതത്തിന്‍ നാണയങ്ങള്‍ ദുര്‍ബലം . നമ്മുടെ തലച്ചോറുകള്‍ പറക്കുകയാണ്, കടല്‍കടന്നു വിദേശ ഗവേഷണത്തിലേക്ക് , അമരക്കരായി തുഴക്കാരായി .കമ്പോളത്തിന്‍അടിസ്ഥാന തത്വം , കൂടുതല്‍ മൂല്യം ലഭിക്കുന്ന ഇടം തേടി ഉത്‌പന്നങ്ങള്‍ നീങ്ങട്ടെ . കുറ്റം ചാര്‍ത്താനാവില്ല എങ്കിലും ഒരു ആത്മഗതം .

പക്ഷെ ഇതോ ?
ഓര്‍ത്ത്‌ മനസ്സു ലജ്ജിക്കയാണ് .
അസ്ഥിക്കഷണത്തെ പിന്‍പറ്റി നീരോലിച്ചുനടക്കുന്ന ശ്വാനന്മാരെ പോലെ ഇതാ ഒരു വര്‍ഗ്ഗം , ഉന്നതകുല ജാതര്‍ (കുലം തോഴിലിന്‍ സൂചിക ). ബാങ്ക്മേധാവികള്‍ , അതി നിപുണ ഭിഷഗ്വരന്‍മ്മാര്‍ , മൃഗചികിത്സകര്‍, എഞ്ചിനീയര്‍മാര്‍ , കുലങ്ങള്‍ അനവധി . സ്വന്തം കര്‍മത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ , തലച്ചോര്‍ പണയം കൊടുത്ത് , ആര്‍ത്തിപൂണ്ടു നടക്കയാണ് , കച്ചവടസന്ചിയും പേറി. ദൈവം കനിഞ്ഞുനല്കിയ വസ്തുക്കള്‍ അവര്ക്കുമാത്രം സ്വന്തം . വിലനിയന്ത്രണത്തിന്‍ പുതു വഴികള്‍ തേടയാണ്.
അരിഭക്ഷണം വര്ജിക്ക .
പ്രോട്ടീന്‍ പൊടി മാത്രം ഭക്ഷിക്ക.
കൂടെ ഒമേഗ ഫാറ്റി അമ്ലങ്ങളും .
ഉദര ശസ്ത്രക്രിയാശേഷം എച്ച്കൂട്ടിയ കുടല്‍മാലകളുമായി വിശ്രമിക്കുന്ന മഹാരോഗിയില്‍ , കൃത്രിമനാളിയിലൂടെ പ്രോട്ടീന്‍ പൊടി കുറുക്കി ചെലുത്തുന്നു, രക്തത്തില്‍ യൂറിയ പടര്‍ന്നിറങ്ങവെ രോഗി പരലോകം പോകുന്നു .വിപണനലക്ഷ്യം പൂര്‍ത്തിയായതിനാല്‍ ഭിഷഗ്വരന്‍ നൃത്തമാടുന്നു .
ആരിവര്‍ ???
സുപരിചിതര്‍ തന്നെ , ആംവെ !!!!!
നിത്യവൃത്തിക്കായി അലയുന്ന അഭ്യസ്ഥവിദ്യര്‍ പൊക്കണവും പേറി കറിപ്പൊടി, കണ്മഷികളുമായി വാതിലില്‍ മുട്ടിവിളിക്കെ ലഭിപ്പതു ഇവരുടെ അവഗണനയും പരിഹാസവും . സൌഹൃദങ്ങള്‍ വിപണനതന്ത്രങ്ങളാകുമ്പോള്‍ പദവികള്‍ തണലാകുമ്പോള്‍ , സോപ്പും ചീപ്പും പേറുന്ന ഭാണ്ടങ്ങള്‍ ഇവര്ക്ക് മാന്യത . ജാള്യമേതുമില്ലാതെ ലോകമുതലാളിയുടെ ദാസ്യവേലക്കിറങ്ങി ഭിക്ഷയാചിക്കയാണ് , നാളെ ലഭിക്കുന്ന ലക്ഷങ്ങള്‍ മനോരാജ്യവും കണ്ടു . പണയത്തിലായ തലച്ചോര്‍ തിരിച്ചെടുക്കുക മഹത്തുക്കളെ അവ നിങ്ങള്ക്ക് എക്കാലവും മുതല്‍കൂട്ടാവും .

7/11/2008

പ്രവാസികള്‍ , അസൂയാപാത്രങ്ങള്‍

അസൂയയെന്ന ഘോര മാരക രോഗം എന്നെ ഗ്രസിച്ചിരിക്കുന്നു. മറുമരുന്നില്ലാത്ത മഹാവ്യാധി. സഹചാരിയായ കഷണ്ടിയാകട്ടെ ആക്രമണത്തില്‍ എന്നേ വിജയം കണ്ടിരിക്കുന്നു . പ്രവാസികള്‍ ഇന്നന്റെ അസൂയക്ക്‌ പാത്രങ്ങളായിരിക്കുന്നു. നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ , പിറന്ന നാട്ടില്‍ നിന്നും ദൂരെ , അങ്ങ് രക്ഷയുടെ തുരുത്തിലെത്തിയവര്‍ . ഞങ്ങളീദേശത്ത് പട്ടിണിയിലും ദാരിദ്ര്യത്തിലും വിലക്കയറ്റത്തിലും മുങ്ങിതാഴ്ന്നു ജീവന് വേണ്ടി മല്ലിടുകയാണ് . ജീവനെന്ന പദത്തിന് നാനാര്‍ത്ഥങ്ങളും .
ഇന്ത്യാ രാജ്യത്തിന്റെ ഭാവിയെന്നേ ആകുലപ്പെടുത്തുന്നു . ഏഴ് വന്കരകളിലും തിരയുക, കാണുകയില്ല ഭാരതത്തിനു തുല്യമായി മറ്റൊരു രാജ്യം, ഏറ്റവും വലിയ ജനായത്തരാഷ്ട്രമാത്രേ . മതങ്ങള്‍ അനവധി , ജാതികള്‍ അനവധി, ഭാഷകള്‍ സംസ്കാരങ്ങള്‍ അനവധി , എന്കിലോ നാനാത്വത്തില്‍ എകത്വമായി ഇന്ത്യ . വെളുത്തവനോട് അടരാടി സ്വതന്ത്രയായ ഇന്ത്യ.
ജനായത്തസംരക്ഷകരെവിടെ ? പൈതൃകങ്ങളുടെ പ്രേതം പേറുന്ന പ്രസ്ഥാനങ്ങളെവിടെ?
ഏകത്വം നാനാത്വമാക്കാന്‍ പാടുപെടുകയാണേവരും . സര്‍ദാര്‍ പട്ടേലിന്റെ ഉരുക്ക് മുഷ്ടികള്‍ ഉരുകുന്നോ? കെട്ടുകള്‍ പൊട്ടുന്നു . ആര്യനും ദ്രാവിഡനും ഗോത്ത്രങ്ങള്‍ പുനസ്ഥാപിക്കയാണ്. ഹിമഗിരി സൃന്ഗങ്ങള്‍ അടര്‍ത്തിയെടുക്കയാണ് അയല്നാടുകാര്‍ . വില്ല് കുലച്ചു രാമ ധ്വജം പേറി നില്ക്കുന്ന ദിഗംബരന്മാര്‍ രാമരാജ്യത്തിന് മുതല്‍കൂട്ടുകയാണ് . സീതാദേവിയുടെ സംരക്ഷകര്‍ ഇന്നവളെ രാവണനായി സമര്‍പ്പിക്കാന്‍ ഊഴം കാത്തിരിക്കുന്നു.
സംരക്ഷകരാര് ? ഗാന്ധി ശിഷ്യര്‍ മണ്ണടിഞ്ഞു . ദേശസ്നേഹത്തിനു പുകള്‍പെട്ട സിക്ക് സമൂഹം അപമാനിതരായി തലകുനിക്കയാകും . ഇന്ത്യ തകരുകയോ ?! അധികാരലബ്ധിക്കായി വിടുപണി ചെയ്യുന്നവര്‍ രക്ഷ്ടീയത്തെ വ്യഭിചരിച്ചു , മലീമസമാക്കി. എല്ലാം കണ്ടും കേട്ടും മനസ്സു തളരുന്നു .
നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഒന്നും നേരില്‍ കാണെണ്ട. പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചു തളരുകയാല്‍ ചിന്തിച്ചു വേവലാതിപ്പെടാന്‍ സമയവുമില്ല . സ്വന്തമാവുന്ന നിമിഷങ്ങള്‍ ജന്മനാട്ടിന്റെ മധുരസമരണകളും സ്വപ്നങ്ങളുമായി ചിലവഴിക്കാം .വര്‍ഷങ്ങളുടെ ഇടവേളകളില്‍ നാടിന്റെ ഗന്ധം നുകരാം , കറുത്ത ഭിത്തിയില്‍ ചായം പൂശി വര്‍ണംപിടിപ്പിച്ച ഒഴിവു ദിനങ്ങള്‍ക്ക്‌ ശേഷം തിരികെപ്പറന്നു സ്വപ്നങ്ങളില്‍ ഊളിയിടാം .
ഞങ്ങളോ , തളര്‍ന്ന മനസ്സുമായി ഇവിടെ തുഴയുകയാണ് . സ്വപ്നം കാണാന്‍ പോലും യോഗമില്ലാത്തവര്‍ . ഞങ്ങളുടെ സ്വപ്നങ്ങളെ ഇരുണ്ട യാഥാത്ഥ്യങ്ങള് വിഴുങ്ങിയിരിക്കുന്നു .
എനിക്ക് അസൂയ തോന്നുകയാണ് .

7/10/2008

പേരു മാറ്റം.

അറിയിപ്പില്ലാതെ പേരു മാറ്റം പെരുമാറ്റ ദൂഷ്യമാകുമോ?

പേരിനെന്താണു ദൂഷ്യം ?

ഇല്ല.

ദൂഷ്യങ്ങളേതുമില്ലെന്കിലും ഉദ്ദിഷ്ടലക്ഷ്യം നിരവേറ്റപ്പെടെണ്ടെ?

നിറവേറ്റപ്പെടില്ലെന്ന സന്ദെഹത്താല്‍ ഈയുള്ളവന്‍ സ്വന്തം പേരു എച്ച്കൂട്ടുകയാണ് .

ഇനിമേല്‍ എന്‍ പേര്‍ അനില്‍@ ബ്ലോഗ് എന്നായിരിക്കുമെന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ആള്‍ക്കൂട്ടത്തില്‍ അടയാളപ്പെടുത്താന്‍ , ഞാന്‍ ഞാനായി നില്‍ക്കാന്‍ .

7/07/2008

പുതിയ ബ്ലോഗ്

ജീവിതം നല്കുന്ന പാഠങ്ങള്‍
പുതിയ ബ്ലോഗ്
http://inganenjan.blogspot.com/

7/06/2008

ആശുപത്രിയെ സ്നേഹിക്കുന്ന മുത്തശ്ശി

രോഗപീഢക്കക്കൌഷധമായി ലഭിച്ച രണ്ടിറ്റു തുളസിനീര്‍ നുണഞ്ഞു അവര്‍ ശാസനകള്‍ ആരംഭിച്ചു. എത്ര വയസ്സായിക്കാണും എഴുപതോ എണ്‍പതോ, അറിയില്ല. ഞാന്‍ ജന്മമെടുത്ത ദിനം അവര്‍ മുത്തശി ആയി, രണ്ടാം പരമ്പരയിലെ ആദ്യ സന്തതി. മുത്തശിയായ ഗര്‍വില്‍ അവര്‍ തറവാട്ടില്‍ ചുറ്റി നടന്നിരികും, വലിയ മുത്തശി . വീട്ടിലെ ആള്‍കൂട്ടത്തിന്‍ നടുവില്‍ ശാസനകളുമായി ചട്ടം പഠിപ്പിച്ചു അവര്‍ കേന്ദ്രബിന്ദുവായി , ജീവിത സമസ്യകളില്‍ അവസാനവാക്കായി , പ്രതാപിയായി . വലിയതും ചെറുതുമായ ശിഖരങ്ങള്‍ക്ക് തായ്ത്തടിയായി , തായ് വേരുകള്‍ ജലം തേടി ശിഖരങ്ങളെ ഊട്ടി.
കാലചക്രം തിരിയവേ ശിഖരങ്ങള്‍ കൊഴിഞ്ഞു , ചിലവ അറുത്തുമാറ്റപ്പെട്ടു. വെട്ടിനട്ട ചിലവ പുതുമണ്ണില്‍ വേരോടാനാവാതെ കരിഞ്ഞുണങ്ങി . മുരടിച്ച തായ് വേരുകള്‍ ക്ഷയിച്ചു , തടി ഭാരമായി, താങ്ങിനാരാണ്? ജീവിതത്തിരക്കുകളില്‍ സര്‍വ്വരും ഉള്‍വലിഞ്ഞു , അവനവന്റെ ലോകത്തേക്ക് . വേരറ്റ തായ്ത്തടി പറിച്ചു നട്ടു, ഇവിടെ ഈ പൂജാമുറിക്കരികെ. വെരോട്ടമാകുമോ , സാന്ത്വനങ്ങളില്ല. കര്‍പ്പൂരതൈലത്തിന്‍ ഗന്ധം അവരെ വീര്‍പ്പുമിട്ടിച്ചു , തായ്ത്തടിയായിരുന്ന മുത്തശി . പഴയ തറവാട്ടിന്‍ കലപിലകള്‍ അവക്കൊരോര്‍മ മാത്രം. ശാസനകള്‍ക്ക് കാതോര്‍ക്കാനാളില്ല , നമജപങ്ങളില്‍ ഒരു പിറുപിറുക്കലായ് അത് ഇടകലര്‍ന്നു .
പ്രകൃതി കനിവുള്ളവളാണ് . ആശുപത്രിക്കിടക്കയില്‍ മുത്തശി സന്തുഷ്ടയായി , ചുറ്റുമിരിക്കുന്ന പുത്രപൌത്രാ ദികളെ നോക്കിയവര്‍ പുന്ചിരിച്ചു. മൊബൈല് ഫോണിന്‍ കലംബലില്‍ ജീവിതത്തിരക്കുകള്‍ ആവാഹിച്ചു ഏവരും ചുറ്റുമിരിക്കുന്നു. രോഗപീഢക്കൌഷധമായി ലഭിച്ച രണ്ടിറ്റു തുളസിനീര്‍ നുണന്ഞുകൊണ്ട് അവര്‍ ശാസനകള്‍ പുനരാരംഭിച്ചു .ഭിഷഗ്വരര്‍ ചിരിക്കയാണ് , തുളസിനീരിനു പാര്‍ശ്വഭലങ്ങളില്ലല്ലോ .

7/04/2008

അധികാരം വീണു കിട്ടിയവര്‍

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് . അതിന്‍ സംപൂര്‍ണതയത്രെ അധികാര വികേന്ദ്രീകരണം, പ്രാദേശിക സര്‍ക്കാരുകളുടെ ജന്മം. ലക്ഷ്യം മഹത്തരം , പ്രാദേശിക സാഹചര്യങ്ങള്‍ക്ക് , ഭൌതികവും സാംസ്കാരികവും , അനുസൃതമായി പദ്ധതിയും നിര്‍വഹണവും .കേരള മാതൃക ലോക ശ്രദ്ധയിലെത്തി . പിന്‍പറ്റി പഠിതാക്കളായി വെള്ളക്കാര്‍വരെ .അധികാരപത്രം പക്ഷെ ഭാരത ദേശത്തിന്‍ നിയമങ്ങള്‍ക്കനുസരി -ച്ചെന്നു വിസ്മരിക്കയാണ് ചില ദേശക്കാര്‍ . കല്പ്പകന്ചെരി (മലപ്പുറം) ഗ്രാമസ്വരാജ്യത്തിന്‍ പ്രജാപാതി ദര്‍ബാര്‍ ഹാളില്‍ വിളംബരം ചെയ്തു , ഏഴാം പാഠംരാജ്യത്തിന്ഗല് നിരോധിതം . അധികാരമുണ്ടോ? ആര്ക്കറിയണം . നാടിന്‍ പ്രശസ്തിയിലേക്കുന്ന പുഴുക്കുത്തുകള്‍. പുഴുക്കള്‍ ആര് ? അധികാരം വീണു കിട്ടിയവര്‍ , അക്ഷരങ്ങള്‍ ജാപ്പനീസ് ചിത്രങ്ങലെന്നു ധരിക്കുന്നവര്‍ .
കേരളദേശമാകെ നിയന്ത്രിക്കപ്പെടുന്ന നിയമസംഹിതകള്‍ ,പാഠാവലികള്‍ ഇവ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കു (പാണക്കാടടക്കം) അധികാരമുണ്ടോ എന്ന് വിവേചിക്കാന്ഉള്ള ബുദ്ധി പോലും നഷ്ടമായെന്നു തോന്നുന്നു കല്പ്പകന്ചെരീക്കു.
പുസ്തകം അഗ്നിക്കിരയാക്കിയ കാട്ടാളസന്തതികള്‍ തന്‍ പിതാക്കളാണെന്നു മാലോകരെ സ്വയം ബോധ്യപ്പെടുതിയിരിക്കുന്നു മഹത്തുക്കള്‍ , അതിന് നന്ദി .
ജീവനുയര്‍ത്തുന്ന വെല്ലുവിളികള്‍ അസംഖ്യം , ഇതാ ഗ്രാമസ്വരാജ് വരെ !!!!!

7/03/2008

ബുദ്ധന്‍ ചിരിക്കുന്നു

ബുദ്ധന്‍ ചിരിക്കുകയാണ് , പുഞ്ചിരി മാത്രം .
പൊട്ടിച്ചിരിയിലേക്ക്, അട്ടഹാസത്തിലേക്കുള്ള ദൂരം കേവലം ഒരേ ഒരു ചവിട്ടടി.
പോഖ്രാനില്‍ പടര്‍ന്ന ചിരി ഒരു രാജ്യം മുഴുവന്‍ നെഞ്ചേറ്റി, ആഹ്ലാദിച്ചു.പക്ഷെ കാര്‍ഗിലില്‍ നിന്നെത്തിയ ധീര പോരാളിയുടെ ശവമഞ്ചം തുറക്കവേവീശിയ അഴിമതിതന്‍ ഗന്ധത്തില്‍ അത് മങ്ങി. തിളങ്ങുന്ന ഇന്ത്യയുടെ ഗാഥയുമായി പട്ക്കിറങ്ങിയ കാവിപ്പടക്ക് പിഴച്ചു. അവര്‍ ക്ഷത്രിയരായിരുന്നു, പരാജയം ഉള്‍ക്കൊണ്ടു പാളയങ്ങളില്‍ വിശ്രമിച്ചു , അതോ തന്ത്രങ്ങള്‍ മിനയുകയോ ? നേടിയ വിജയം പോലും ഘോഷിക്കാനാവാതെ ഗാന്ധി ശിഷ്യര്‍ പടനിലങ്ങളില്‍ അലഞ്ഞു. പൊതു ശത്രുവേ തുരത്താന്‍ വര്‍ഗ്ഗ ശത്രുവുമായി സന്ധിചെയ്തു കിരീടം ധരിച്ചു , ചെന്കോല്‍ മാത്രം കൈവശമായില്ല,എങ്കിലും ഭരണം കേമമായി. രാജ്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടു , കാല്‍ചുവട്ടിലെ മണ്ണൊലിക്കുന്നത് തിരിച്ചറിഞ്ഞീല. അന്തപ്പുരങ്ങളില്‍ മുഴങ്ങിയത് സ്തുതിപാഠകര്‍ തന്‍ കീത്തനങ്ങള്‍. ഭകഷ്യവസ്തുക്കളെക്കാള്‍ പ്രാമുഖ്യം അണുശക്തിക്കായതോടെ സന്ധികള്‍ പ്രതിസന്ധിയിലായി .കിരീടം ഭദ്രമാകവേ കുതിരകള്‍ കൂട്ടമായി ചന്തയിലേക്ക്, കുതിരക്കച്ചവടമാണത്രെ .
ബുദ്ധന്‍ ചിരിക്കുകയാണ്, പുഞ്ചിരി, ഇന്ദ്രപ്രസ്ഥത്തിലെ കേളികള്‍ കണ്ടു .
പൊട്ടിച്ചിരിയിലേക്ക് ഒരു ചവിട്ടടി മാത്രം.

7/02/2008

ജീവന്‍ ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍

മതമില്ലാത്ത ജീവന്‍ അനാഥനാകയാണോ?
തെരുക്കൂത്തുകള്‍ക്ക് ആറുതിയായപോലേ , ജീവനെ ഇനി ആര്‍ക്കാണാവശ്യം .തിരഞ്ഞടുപ്പടുക്കുകയല്ലേ ...
ദേശീയ പാര്‍ടികള്‍ മുതല്‍ നൂലുണ്ട പാര്‍ട്ടികള്‍ വരെ തെയ്യംകെട്ടിയാടിയ പൂരപ്പറന്പുകളില്‍ ആരവങ്ങള്‍ ഒഴിയവേ ഉറഞ്ഞു തുള്ളിയ കൊമാരങ്ങള്‍ക്ക് വെളിപാടുണ്ടായില്ല , കല്‍പ്പനകളും മുഴങ്ങിയില്ല . നേതൃബിംബങ്ങള്‍ കയ്യോഴികയാണ് , കൈ പൊള്ളിയ കുട്ടിക്കുരങ്ങുകള്‍ രാക്ഷ്ട്രീയ മുതല്‍ക്കൂട്ട് .
മതമില്ലത്തതാണോ നമ്മുടെ പാഠങ്ങളുടെ പ്രശ്നം ?
വിദ്യാഭ്യാസ ചര്‍ച്ചകളെ സ്വാശ്രയവും ന്യൂനപക്ഷവും വിഴുങ്ങിയിരിക്കുന്നു. നാമാകട്ടെ മെഡിക്കല്‍ കോളേജ്കള്‍ക്ക് ചുറ്റും കറങ്ങുകയാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖല അത്ത്യാസന്ന നിലയിലാണെന്നു നാം വിസ്മരിക്കയാണ് . അതോ കുചേലന്മാരുടെ പള്ളിക്കൂടങ്ങള്‍ മാറ്റിനിറുത്തിയവയോ . നമ്മുടെ മക്കള്‍ ആംഗലേയം പഠിക്കട്ടെ ദരിദ്രപരിഷകള്‍ക്ക് സര്‍ക്കാരെഴുത്തും.പരിഷ്കാരങ്ങള്‍ അവര്ക്കു മാത്രം, ഡി .പി .ഇ .പി മുതലിങ്ങോട്ട്‌ . ഒരു സര്‍ക്കാര്‍പണിക്കാരനും കുഞ്ഞിനെ തന്റെ പള്ളിക്കൂടത്തില്‍ അയക്കയില്ല.
എന്തെ ഇതാരും കാണാതെ പോകുന്നു? സമരക്കാരുടെ മക്കള്‍ പഠിക്കുന്നതെവിടെയാണ് , ഇടം വലം നോക്കാതെ തിരക്കിച്ചെല്ലൂ, കാണുകയില്ല സര്‍ക്കാര്‍ പള്ളിക്കൂടം ഒന്നുപോലും.
പ്രതികരിക്കാത്തതെന്തേ ?
വിദ്യാഭ്യാസമന്ത്രി അത് പറയുക തന്നെ ചെയ്തു ," നന്ദികേടാണ് , ഓരോ സര്‍ക്കാരുദ്യോഗസ്തനും അവനവനോട് കാട്ടുന്ന അനീതി ."
എത്ര മാധ്യമങ്ങള്‍ ഇതു ഘോഷിച്ചു?
ഉദ്യോഗസ്ഥരില്‍ മാത്രം ഒത്തുങ്ങുകയില്ല എന്നുള്ളതിനാലല്ലേ ഇതു?
മതമില്ലത്തത് മാത്രമോ പ്രശ്നം ?
വെല്ലുവിളിയാണ്.
ഞാന്‍ തയ്യാര്‍ ,
നിങ്ങളോ ?

7/01/2008

നാറാണത്ത് ഭ്രാന്തന്‍

നാറാണത്ത് ഭ്രാന്തന്‍ ഒരു കവിതാ സമാഹാരമാകുന്നു , ജി.മധുസൂധനന്‍ നായരുടെ .
ഒരു തലമുറ നെഞ്ചേറ്റിയ ചിന്തകള്‍.
എന്കിലോ ഭ്രാന്തന്‍ മഹാ ഭൂരിപക്ഷത്തിനും അന്ന്യന്‍. ഭ്രാന്തെന്ന് തോന്നിക്കുമാറുള്ള ചെയ്തികളാല്‍ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ത്തിയവന്‍ നാറാണത്ത് ഭ്രാന്തനായി . മനുഷ്യായുസ്സ് ഒരു നാഴിക കൂട്ടുവാനോ ഒരു നാഴിക കുറക്കുവാനോ സാധ്യമാവാതെ നിസ്സഹായയായ ഭദ്രകാളിയോട്‌ , ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലെക്കാക്കി സമാധാനപ്പെട്ടുകൊള്ളാന്‍ മറ്റാര്‍ക്കാണ് ഉപദേശിക്കാനാവുക. അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു. പ്രസിദ്ധ രായിരനല്ലൂര്‍ മല ഉത്തമോദാഹരണം .കൌമാരത്തിന്‍ ഭ്രാന്തന്‍ സ്വപ്നങ്ങളെ താലോലിച്ചു ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ ആ മല ചവിട്ടിയിരിക്കുന്നു , കടിഞ്ഞാണിടാന്‍ പ്രതിമകളില്ലായിരുന്നവിടെ . എന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നിറക്കൂട്ടേകിയ നിരവധി സന്ധ്യകള്‍ മലമുകളില്‍ തന്ങിനില്‍ക്കെ നാറാണത്ത് ഭ്രാന്തന്‍ എന്ന മനോഹരസങ്കല്പം നഷ്ടമായി .
അത് തച്ചുടച്ചു ബിംബമാക്കി പുനഃസൃഷ്ടിച്ചിരിക്കുന്നു.
രായിരനല്ലൂര്‍ ഇന്നെനിക്കന്ന്യം.
ആരുടെ ആശയമാണതു?!
ബിംബങ്ങളില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് പോലും നിലനില്പ്പില്ലെന്നു വന്ന ഈ കാലഘട്ടത്തിന്‍ പ്രതിനിധിയോ ?
മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ചങ്ങലയാല്‍ ബന്ധിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കുന്നതാരാണ്?
ജാഗ്രത .

ജൂലയ്

ജൂലയ് മാസം പിറന്നു.
കേരളത്തനിമയാര്‍ന്ന ഹര്‍താലാഹ്വാനത്തോടെ.
വരും നാള്‍കള്‍ ഹര്‍താല്‍ ദിനങ്ങളാവട്ടെ, മന്‍മോഹന്‍ ആണവകരാറില്‍ തൃക്കൈവിളയാടുമല്ലോ.
ഇടുക്കി ജില്ലക്കാര്‍ ഭാഗ്യവാന്‍മാര്‍, പോയ മാസം ഹര്‍താല്‍ അന്ചെണ്ണം.
മലപ്പുറം പിന്നിലാവുകയില്ല, പാഠപുസ്തകം പ്രതീക്ഷ നല്കുന്നു , സുന്നികളെ മോശമാക്കുന്നതായി ഗവേഷണം. കാലവിളംബം അരുതേ, പുസ്തകം പിന്‍വലിച്ചാലോ ?എല്ലോരും ഏഴാം പാഠം പഠിച്ചുവെന്ന മന്ത്രി വചനം കേള്‍ക്കുന്നില്ലേ . സുന്നികളാണ് മേല്‍ക്കൈ നേടേണ്ടവര്‍.

നമ്മുടെ ലൈംഗിക തൊഴിലാളികളെവിടെ?
മലയാളിതന്‍ കപട സദാചാരടിത്തിന്‍ മൂടുപടം ചീന്തിയെറിയുക.
പ്രസ്ഥാനങ്ങള്‍തന്‍ ഈറ്റില്ലത്തില്‍ പിറന്നവരേവിടെ, മലയാള സമൂഹത്തിന്‍ നന്മക്കായ് മറനീക്കി പുറത്തു വരിക.
പീഡനങ്ങള്‍ക്കിരളായ് നമ്മുടെ പിന്ച്ചു പൈതങ്ങള്‍ .
വായ്മൂടിയ കുംഭങ്ങളില്‍ വീര്‍പ്പുമുട്ടും മലയാളിതന്‍ ലൈംഗിക തൃഷ്ണയെ തണുപ്പിക്ക,
പെണ്‍ പൈതങ്ങള്‍തന്‍ രക്ഷകരാക.
സാംസ്കാരിക നായകരെവിടെ ? മലയാളം സ്വീകരിക്കാതിരിക്കില്ല .
അതാവട്ടെ ജൂലൈതന്‍ നിയോഗം .