7/03/2008

ബുദ്ധന്‍ ചിരിക്കുന്നു

ബുദ്ധന്‍ ചിരിക്കുകയാണ് , പുഞ്ചിരി മാത്രം .
പൊട്ടിച്ചിരിയിലേക്ക്, അട്ടഹാസത്തിലേക്കുള്ള ദൂരം കേവലം ഒരേ ഒരു ചവിട്ടടി.
പോഖ്രാനില്‍ പടര്‍ന്ന ചിരി ഒരു രാജ്യം മുഴുവന്‍ നെഞ്ചേറ്റി, ആഹ്ലാദിച്ചു.പക്ഷെ കാര്‍ഗിലില്‍ നിന്നെത്തിയ ധീര പോരാളിയുടെ ശവമഞ്ചം തുറക്കവേവീശിയ അഴിമതിതന്‍ ഗന്ധത്തില്‍ അത് മങ്ങി. തിളങ്ങുന്ന ഇന്ത്യയുടെ ഗാഥയുമായി പട്ക്കിറങ്ങിയ കാവിപ്പടക്ക് പിഴച്ചു. അവര്‍ ക്ഷത്രിയരായിരുന്നു, പരാജയം ഉള്‍ക്കൊണ്ടു പാളയങ്ങളില്‍ വിശ്രമിച്ചു , അതോ തന്ത്രങ്ങള്‍ മിനയുകയോ ? നേടിയ വിജയം പോലും ഘോഷിക്കാനാവാതെ ഗാന്ധി ശിഷ്യര്‍ പടനിലങ്ങളില്‍ അലഞ്ഞു. പൊതു ശത്രുവേ തുരത്താന്‍ വര്‍ഗ്ഗ ശത്രുവുമായി സന്ധിചെയ്തു കിരീടം ധരിച്ചു , ചെന്കോല്‍ മാത്രം കൈവശമായില്ല,എങ്കിലും ഭരണം കേമമായി. രാജ്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടു , കാല്‍ചുവട്ടിലെ മണ്ണൊലിക്കുന്നത് തിരിച്ചറിഞ്ഞീല. അന്തപ്പുരങ്ങളില്‍ മുഴങ്ങിയത് സ്തുതിപാഠകര്‍ തന്‍ കീത്തനങ്ങള്‍. ഭകഷ്യവസ്തുക്കളെക്കാള്‍ പ്രാമുഖ്യം അണുശക്തിക്കായതോടെ സന്ധികള്‍ പ്രതിസന്ധിയിലായി .കിരീടം ഭദ്രമാകവേ കുതിരകള്‍ കൂട്ടമായി ചന്തയിലേക്ക്, കുതിരക്കച്ചവടമാണത്രെ .
ബുദ്ധന്‍ ചിരിക്കുകയാണ്, പുഞ്ചിരി, ഇന്ദ്രപ്രസ്ഥത്തിലെ കേളികള്‍ കണ്ടു .
പൊട്ടിച്ചിരിയിലേക്ക് ഒരു ചവിട്ടടി മാത്രം.

2 comments:

അനില്‍ said...

ഇനിയൊരു തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഇന്‍ഡ്യയുടെ സ്ഥിതി എന്താകും?

Sony said...

ബുദ്ധന്റെ ചിരി കാണുന്നില്ലെ?
ഇനിയുള്ള ദിവസങ്ങള്‍ ധാരാളം ചിരിക്കാം.