7/16/2008

രാഷ്ട്രീയത്തിന്‍ നാനാര്‍ഥങ്ങള്‍

രാഷ്ട്രീയമെന്ന പദത്തിന്‍ അര്‍ത്ഥമേന്താണ് ?
രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്ന് ഉത്തരം.
"പഞ്ചഗുസ്തിയില്‍ ഇന്ത്യ മുന്നേറുന്നു "- വാര്‍ത്ത , വിഷയം രാഷ്ട്രീയമോ ?
"ഇന്ത്യന്‍ ഹോക്കികിതക്കുന്നു ",ഇതും രാഷ്ട്രീയമോ ?
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമല്ല എന്ന നിഗമനമാണൊ കരണീയം?
വിദ്യാലയങ്ങള്‍ രാഷ്ട്രീയ നിരോധിത മേഖലകള്‍ , ഉത്തരവ് ളോഹധാരികള്‍ വക ,തണലേകിയത് നീതിപീഠം . രണ്ടു പ്രസ്ഥാനങ്ങള്‍ക്കും പോതുവായുള്ളതെന്ത്? ഭയംതന്നെ , ചോദ്യങ്ങളോടും ചോദ്യം ചെയ്യപ്പെടുന്നതിനോടുമുള്ള ഭയം .
ഒരു കൂട്ടര്‍ സെമിത്തെരികള്‍ വച്ചു വിലപേശുമ്പോള്‍ മറുകൂട്ടര്‍ കോടതിയലക്ഷ്യമെന്ന ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തുന്നു . സൂചനഎന്ത് ? ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യമത്രെ രാഷ്ട്രീയം .
ആണവ കരാറിന് തടസ്സം ഇന്ത്യന്‍ രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി തന്‍ മൊഴിമുത്തുകള്‍ , എന്കില്‍ ശത്രുരാജ്യത്തിന്‍ തന്ത്രമാകാം രാഷ്ട്രീയം .
ഏഴാം പാഠം രാഷ്ട്രീയപ്രേരിതമെന്ന് പരിവാരങ്ങള്‍ , അര്‍ത്ഥമോ , മതമില്ലായ്മയുമാകാം രാഷ്ട്രീയം .
വാച്യാര്‍ത്ഥങ്ങളുമായി വൈരത്തിലാണോ വാക്കുകള്‍ ?
രാഷ്ട്രീയം പാപമെന്നോതി ഉപദേഷ്ടാക്കളായി ചില ബ്ലോഗ് സുഹൃത്തുക്കള്‍, രാഷ്ട്രീയം വര്‍ജ്യം . പക്ഷങ്ങളുപേക്ഷിക്കുക പൌരനാകുക , പുതു മുദ്രാവാക്യങ്ങളത്രേ. ശകാരമേറെയും ഒരു പക്ഷത്തിനു മാത്രം , എന്തെന്നാല്‍ സമൂര്‍ത്തങ്ങളായവക്കെ ബിംബങ്ങളും പ്രതിബിംബങ്ങളുമുന്ടാകയുള്ളൂ. നിഴലുകള്‍ അമൂര്‍ത്തങ്ങള്‍ , അവയ്ക്ക് സ്വത്വമില്ല . എങ്കിലും മനസ്സു പിടക്കുന്നു, രാഷ്ട്രബോധം പൌരബോധത്തിന്നടിത്തറയാകുന്നു . അടിത്തറയില്ലാത്ത പൌരബോധം നമ്മെ നയിക്കുന്നത്തെവിടേക്കാവും, അരാഷ്ട്രീയവാദത്തിന്‍ അരാജകത്വത്തിലേക്ക് . അടിയന്തിരാവസ്ഥയുടെ പ്രായോജകരെ കേരളം തുണച്ചത് ചരിത്ര സത്യം . മലയാള മനസ്സു ദുര്ഗ്രഹം തന്നെ. മനുഷ്യവംശം ഉദയം ചെയ്തത് സമൂഹങ്ങളായെന്നു ശാസ്ത്രം . സാമൂഹിക ജീവിതത്തെ തമസ്കരിച്ചു മലയാളി അണുകുടുംബങ്ങളിലോതുങ്ങുമ്പോള്‍ മനസ്സു ചുരുങ്ങി അവനവനിലേക്ക്‌ , ഓരോരുത്തരും ഓരോ പ്രസ്ഥനങ്ങളാകുന്നു . സഹകരണത്തിന്റെ സാധ്യതകളാരാരായുക , വിട്ടുവീഴ്ചകള്‍ ചെയ്യുന്നിടത്ത് കൂട്ടായ്മ രൂപപ്പെടുകതന്നെ ചെയ്യും .മതങ്ങളും ദൈവങ്ങളും മനസ്സിനെ ശുദ്ധീകരിക്കട്ടെ , പ്രസ്ഥാനങ്ങളില്‍ വിശ്വാസമേറുമ്പോള്‍ ആള്‍ദൈവങ്ങള്‍ പടിക്കുപുറത്താകും . സ്വയം ശുധീകരിക്കപ്പെടുമ്പോള്‍ പ്രസ്ഥാനങ്ങലും ശുദ്ധീകരിക്കപ്പെടും , രാഷ്ട്രീയം മാറ്റി നിറുത്തെന്ടതല്ല, അത് ജീവിതം തന്നെയാണ് .

8 comments:

അനില്‍@ബ്ലോഗ് // anil said...

മനുഷ്യവംശം ഉദയം ചെയ്തത് സമൂഹങ്ങളായെന്നു ശാസ്ത്രം . സാമൂഹിക ജീവിതത്തെ തമസ്കരിച്ചു മലയാളി അണുകുടുംബങ്ങളിലോതുങ്ങുമ്പോള്‍ മനസ്സു ചുരുങ്ങി അവനവനിലേക്ക്‌ , ഓരോരുത്തരും ഓരോ പ്രസ്ഥനങ്ങളാകുന്നു

Anonymous said...

പാഠപുസ്തകവിവാദത്തിലും ഇതിന്റെ അനുനരണങ്ങള്‍ ഉണ്ടായിരുന്നു.. എന്റെ മക്കളെ എന്ത് പഠിപ്പിക്കണം എന്ന് ഞാന്‍ തീരുമാനിക്കും എന്ന വാദഗതിക്കാര്‍ പഠനത്തിന്റെ സാമൂഹികവശം മറക്കുകയായിരുന്നു..

Joker said...

അനില്‍ശ്രീ നല്ല പോസ്റ്റ്.

അരാഷ്ട്രീയത പ്രസംഗിക്കുന്ന ബ്ലോഗിലെ വന്ധ്യ വയോധികര്‍ പ്രതീക്ഷ നഷ്ടപ്പെട്ട കപട രാഷ്റ്റ്രീയക്കാരാവാനാണ് സാധ്യത,സ്ഥല കാല യാഥാര്‍ത്യത്തില്‍ നിന്നും അകന്ന് അരാഷ്റ്റ്രീയ ഉട്ടോപ്യ എന്ന മാനസിക രോഗം ബാധിച്ചവരാണവര്‍.ഇവര്‍ക്ക് ഒരു പക്ഷെ ഏറെയിഷ്ടം ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങള്‍ ഇല്ലാത്ത നിസ്വാതന്ത്യത്തിന്റെ ഇരുണ്ട കാലഘട്ടമാണ്.ഈ ജനാധിപത്യം എന്ന സംവിധാനം തന്നെ നിരവധി അഭിപ്രായങ്ങളാല്‍ നിറഞ്ഞിരിക്കുന്നതാണ്.ഇതിനെ എതിര്‍ക്കുന്നവര്‍ പിന്നെ രാജാധി പത്യത്തിന് വേണ്ടി വാദിക്കട്ടെ.ഇവിടെ ഒരു മന്മോഹന്‍ രാജാവും കുറെ സെക്രട്ടറിമാരും മാത്രം മതിയല്ലോ.പിന്നെ ഈ രാഷ്റ്റ്രീയത്തിന് രാജ്യത്ത് യാതൊരു വിധ സ്ഥാനവും ഉണ്ടായിരിക്കില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ‍ പോലെ ഒരു ശൈഖും കുറെ കുട്ടി ശൈഖുമാരും മാത്രം മതി .നിയമം അവര്‍ നിര്‍മിക്കുന്നു നടപ്പിലാക്കുന്നു.എതിര്‍പ്പുകള്‍ ഇല്ല.പ്രതിശേധങ്ങളില്ല, ചര്‍ച്ചകളിലില്ല.ജനങ്ങളാവട്ടെ അല്ലലില്ലാതെ ജീവിക്കുന്നു.

എന്തേ ആരും ഈ രീതി കടമെടുക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല.

കാരണം താഴെ പറയുന്നതാണെന്ന് ഞാന്‍ കരുതുനു ഒരു ബ്ലോഗ് ശാസ്ത്രഞ്ഞന്‍ പറഞ്ഞതാണിത്.

-----------------------------------
നമ്മുടെ ജനാധിപത്യം 60 വര്‍ഷമായിട്ടും ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണു. പ്രിയ അഗ്രജാ ... രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസ്സ് കെടുത്തുന്നത് രാഷ്ട്രീയക്കാരല്ലേ ... ആ പദവിയുടെ മഹത്വം നാം ഭാവി തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ലോകത്തില്‍ വെച്ചു ഏറ്റവും ശക്തവും , ആര്‍ജ്ജവമേറിയതും, മഹത്തരവുമാണു നമ്മുടെ ജനാധിപത്യം . കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ പൂമാല പോലെ അത് വികൃതമാക്കുന്നതും രാഷ്ട്രീയക്കാര്‍ തന്നെ. നാളെ നല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തുകൂടെന്നില്ല. അത് കൊണ്ട് ഈ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കേണ്ടതുണ്ട്. പകരം വെയ്ക്കാന്‍ ഇതിലും ശ്രേഷ്ഠമായ വേറൊന്നില്ല....
-----------------------------------
പക്ഷെ പ്രശ്നം ഈ രാഷ്ട്രീയക്കാരാണ്, മന്മോഹന്‍ സിന്‍ഗ്ഗ് പുറത്ത് പോയി പഠിച്ചത് കൊണ്ടും ലോകബാങ്കുമായി ബന്ധപ്പെട്ടതിനാലും രാഷ്ട്രീയക്കാരനായില്ല...പക്ഷെ പ്രകാശ് കാരാട്ട് ആയി.

ഇവിടെ ആരാണ് കുരങ്ങന്മാര്‍, ആരാണ് കുരങ്ങന്മാരല്ലാത്തവര്‍.ഇനി ചൊവ്വയില്‍ നിന്നോ മറ്റോ കറപുരളാത്ത രാഷ്റ്റ്രീയക്കാര്‍ വരുമായിരിക്കും.നമുക്ക് ആ സ്ഥാനമാനങ്ങള്‍ കാത്തു സൂക്ഷിക്കാം.

വാല്‍കഷ്ണം.ചൊവ്വയില്‍ ജീവന്റെ ‘അവലക്ഷണങ്ങള്‍‘ കണ്ടു തുടങ്ങിയിട്ടുണ്ട് ഇനി ഒരു മന്മോഹന്‍ ക്ലോണുകളുടെ യുഗപ്പിറവി നമുക്ക് പ്രതീക്ഷിക്കാം.ശാസ്ത്രം ജയിക്കുന്നു മനുഷ്യനും ജയിക്ക്കുന്നു പൂമാലകള്‍ കിട്ടിയ കുരങ്ങന്മാരാണിവിടെ തോല്‍ക്കുന്നത്.

അനില്‍@ബ്ലോഗ് // anil said...

ഒന്നു നിക്കണേ,
അനില്‍ശ്രീ വേറെ ബ്ലൊഗ്ഗെര്‍ ആണു,ഞാന്‍ വെരും അനില്‍ (അതും മലയാളത്തില്‍)‍
അനില്‍@ബ്ലൊഗ്
ഇതാ പേരുമാറ്റ കഥ
http://pathivukazhchakal.blogspot.com/2008/07/blog-post_10.html#links

Anonymous said...

കഷ്ടം........!!!!!!!!!സത്യത്തിന്റെ അംശം പോലും ഇല്ലാത്ത പോസ്റ്റ്... സത്യം അറിയാൻ ഒരു ശ്രമം എങ്കിലും നടത്താമായിരുന്നു എഴുതും മുൻപ്..വേറൊന്നും പറയാൻ തോന്നുന്നില്ല .....



usha

Unknown said...

പണ്ട് കോളെജില്‍ പഠിക്കുമ്പോള്‍ അല്പം രാഷ്ട്രീയം
ഉണ്ടായിരുന്നതൊഴിച്ചാല്‍ ഇപ്പോ ഒരു പാര്‍ട്ടിയിലും
എനിക്ക് വിശ്വാസമില്ല

അനില്‍@ബ്ലോഗ് // anil said...

നന്ദി “ജൊക്കര്‍ ”, അനൂപ്.
അനൊണി ചേട്ടന്‍ ഉദ്ദേശിച്ച സത്യം എന്താണാവൊ!!

ബാജി ഓടംവേലി said...

:)