7/14/2008

തലച്ചോര്‍ പണയത്തിന്

ഭാരതീയന്റെ തലച്ചോര്‍ ഒരു പണയവസ്തുവാണെന്ന സത്യം കൌതുകമുളവാക്കുന്നതല്ല, പുതുമയുമില്ല. ശാസ്ത്രഗവേഷണത്തിന്‍ മുഖ്യചാലകങ്ങളായ ഇവ പണയവസ്തുക്കള്‍ മാത്രമല്ല ഉയര്ന്ന കമ്പോളനിലവാരമുളള വില്‍പ്പനച്ചരക്കുകള്‍ കൂടിയാണ് . നമ്മുടെ നാടിന്‍ വിദ്യാസരസ്വതിയാല്‍ വിളയിക്കപ്പെട്ടു , നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളില്മായി വെന്തെടുത്ത ഈ വസ്തുവിന്‍ രുചിയും ഫലവും നമുക്കന്ന്യം , അഥവാ അപ്രാപ്യം , സ്വന്തമായത് കൊതിയേറ്റുംഗന്ധം മാത്രം . ഡോളറിന്റെയും യൂറോയുടെയും ശക്തിപ്രകടനത്തിനു മുന്നില്‍ ദരിദ്രഭാരതത്തിന്‍ നാണയങ്ങള്‍ ദുര്‍ബലം . നമ്മുടെ തലച്ചോറുകള്‍ പറക്കുകയാണ്, കടല്‍കടന്നു വിദേശ ഗവേഷണത്തിലേക്ക് , അമരക്കരായി തുഴക്കാരായി .കമ്പോളത്തിന്‍അടിസ്ഥാന തത്വം , കൂടുതല്‍ മൂല്യം ലഭിക്കുന്ന ഇടം തേടി ഉത്‌പന്നങ്ങള്‍ നീങ്ങട്ടെ . കുറ്റം ചാര്‍ത്താനാവില്ല എങ്കിലും ഒരു ആത്മഗതം .

പക്ഷെ ഇതോ ?
ഓര്‍ത്ത്‌ മനസ്സു ലജ്ജിക്കയാണ് .
അസ്ഥിക്കഷണത്തെ പിന്‍പറ്റി നീരോലിച്ചുനടക്കുന്ന ശ്വാനന്മാരെ പോലെ ഇതാ ഒരു വര്‍ഗ്ഗം , ഉന്നതകുല ജാതര്‍ (കുലം തോഴിലിന്‍ സൂചിക ). ബാങ്ക്മേധാവികള്‍ , അതി നിപുണ ഭിഷഗ്വരന്‍മ്മാര്‍ , മൃഗചികിത്സകര്‍, എഞ്ചിനീയര്‍മാര്‍ , കുലങ്ങള്‍ അനവധി . സ്വന്തം കര്‍മത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ , തലച്ചോര്‍ പണയം കൊടുത്ത് , ആര്‍ത്തിപൂണ്ടു നടക്കയാണ് , കച്ചവടസന്ചിയും പേറി. ദൈവം കനിഞ്ഞുനല്കിയ വസ്തുക്കള്‍ അവര്ക്കുമാത്രം സ്വന്തം . വിലനിയന്ത്രണത്തിന്‍ പുതു വഴികള്‍ തേടയാണ്.
അരിഭക്ഷണം വര്ജിക്ക .
പ്രോട്ടീന്‍ പൊടി മാത്രം ഭക്ഷിക്ക.
കൂടെ ഒമേഗ ഫാറ്റി അമ്ലങ്ങളും .
ഉദര ശസ്ത്രക്രിയാശേഷം എച്ച്കൂട്ടിയ കുടല്‍മാലകളുമായി വിശ്രമിക്കുന്ന മഹാരോഗിയില്‍ , കൃത്രിമനാളിയിലൂടെ പ്രോട്ടീന്‍ പൊടി കുറുക്കി ചെലുത്തുന്നു, രക്തത്തില്‍ യൂറിയ പടര്‍ന്നിറങ്ങവെ രോഗി പരലോകം പോകുന്നു .വിപണനലക്ഷ്യം പൂര്‍ത്തിയായതിനാല്‍ ഭിഷഗ്വരന്‍ നൃത്തമാടുന്നു .
ആരിവര്‍ ???
സുപരിചിതര്‍ തന്നെ , ആംവെ !!!!!
നിത്യവൃത്തിക്കായി അലയുന്ന അഭ്യസ്ഥവിദ്യര്‍ പൊക്കണവും പേറി കറിപ്പൊടി, കണ്മഷികളുമായി വാതിലില്‍ മുട്ടിവിളിക്കെ ലഭിപ്പതു ഇവരുടെ അവഗണനയും പരിഹാസവും . സൌഹൃദങ്ങള്‍ വിപണനതന്ത്രങ്ങളാകുമ്പോള്‍ പദവികള്‍ തണലാകുമ്പോള്‍ , സോപ്പും ചീപ്പും പേറുന്ന ഭാണ്ടങ്ങള്‍ ഇവര്ക്ക് മാന്യത . ജാള്യമേതുമില്ലാതെ ലോകമുതലാളിയുടെ ദാസ്യവേലക്കിറങ്ങി ഭിക്ഷയാചിക്കയാണ് , നാളെ ലഭിക്കുന്ന ലക്ഷങ്ങള്‍ മനോരാജ്യവും കണ്ടു . പണയത്തിലായ തലച്ചോര്‍ തിരിച്ചെടുക്കുക മഹത്തുക്കളെ അവ നിങ്ങള്ക്ക് എക്കാലവും മുതല്‍കൂട്ടാവും .

10 comments:

അനില്‍@ബ്ലോഗ് // anil said...

"ഉദര ശസ്ത്രക്രിയാശേഷം എച്ച്കൂട്ടിയ കുടല്‍മാലകളുമായി വിശ്രമിക്കുന്ന മഹാരോഗിയില്‍ , കൃത്രിമനാളിയിലൂടെ പ്രോട്ടീന്‍ പൊടി കുറുക്കി ചെലുത്തുന്നു, രക്തത്തില്‍ യൂറിയ പടര്‍ന്നിറങ്ങവെ രോഗി പരലോകം പോകുന്നു .വിപണനലക്ഷ്യം പൂര്‍ത്തിയായതിനാല്‍ ഭിഷഗ്വരന്‍ നൃത്തമാടുന്നു."
നിങ്ങള്‍ക്കറിയില്ലെ ഇവരെ?

Sunith Somasekharan said...

aamway - athinodulla rosham manassilaakkunnu.. kollam..

മൂര്‍ത്തി said...

ആംവേക്കുവേണ്ടി മാത്രമല്ല, “ആണവേ“ക്കുവേണ്ടിയും ആളുണ്ട്.:)

ഒരു “ദേശാഭിമാനി” said...

എത്ര മാത്രം കഴിവുണ്ടങ്കിലും അതു നാട്ടിൽ ഉപയോഗിക്കാൻ വളരെ മടി ആണു. ഹനുമാന്റെ കഥ പറഞ്ഞപോലെ സ്വന്തം കഴിവിനെ മറ്റുള്ളവർ വിളിച്ചുപറയുമ്പോളെ മനസ്സിലാവുകയുള്ളു. നമ്മൾ നല്ല പോലെ ജോലി ചെയ്യും, പക്ഷേ ജോലിചെയ്യിപ്പിക്കാൻ അറിയാവുന്നവരുടെ കയ്യിൽ കിട്ടണം! അതേ പോലെ ചിന്തിക്കനും - ചിന്തിപ്പിക്കാൻ പറ്റിയവർ ഡോളറോ മറ്റോ കാണിച്ചു ബുദ്ധിയെ ഉണർത്തണം!

ആരെയും കുറ്റം പറയണ്ട! നമുക്കു ഭരിക്കാൻ അറിയാവുന്നവർ ഇല്ല! സമർപ്പണബോധവും ,ദീർഘദ്‌ർഷ്ടിയും ഉള്ള ഭരണാധികാരകളുടെ കുറവാണു ഇന്ന്!

ഇന്ത്യൻ തലച്ചോറിന്റെ വില വിദേശത്തു വന്നാൽ അറിയാം.

ആത്മഹത്യാപരമായ ഈ പ്രവണത മാറ്റാൻ സർക്കാറിനു “ബുദ്ധി തെളിയണം”

ജിജ സുബ്രഹ്മണ്യൻ said...

എത്ര പറഞ്ഞിട്ടെന്താ കാര്യം..മലയാളി നന്നാവില്ല

വയനാടന്‍ said...

You said it anil
congrts..

പാമരന്‍ said...

ഹും...

-അന്യദേശത്തു പണിയുന്ന ഒരു തലച്ചോറന്‍.

അനില്‍@ബ്ലോഗ് // anil said...

സുനിത്, മൂര്‍ത്തി,ദേശാഭിമാനി,കാന്താരിക്കുട്ടി, വയനാടന്‍, പാമരന്‍, അഭിപ്രായങ്ങള്‍ക്കു നന്ദി.
ഒരു ചെറിയ വിശദീകരണം ആവശ്യമെന്നു തൊന്നുന്നു.
നമ്മുടെ അഭ്യസ്ഥവിദ്യര്‍ അന്ന്യ നാട്ടില്‍ പൊയി ജോലി ചെയ്യുന്നതു തെറ്റാണെന്നു ഞാന്‍ കരുതുന്നില്ല. രാജ്യസ്നേഹം മാത്രം കൊണ്ടു വയര്‍ നിറയില്ല. എന്റെ ഒരു പ്രിയ കൂട്ടുകാരന്‍ , അവനു വിദേശജോലിയോടോ പ്ണത്തോടൊ അല്‍പ്പം പോലും താത്പര്യമുള്ളവനല്ല.എന്നിട്ടും ജീവിതത്തിന്റെ ഒഴുക്കില്‍ അവന്‍ അമേരിക്കയില്‍ എത്തിപ്പെട്ടു, വേറെ മാര്‍ഗ്ഗങ്ങലില്ലാഞ്ഞു.കരയില്‍ പിടിച്ചിട്ട മീന്‍ കണക്കെ അവന്‍ ശ്വാസം മുട്ടുന്നതെനിക്കറിയാം,എന്തു ചെയ്യാം,ജീവിതമല്ലെ.
പക്ഷെ ആംവെ!
മാന്യമായ ജോലിയില്‍ ഇരിക്കുന്നവരാണു ഭൂരിപക്ഷവും, അതും കേരളത്തില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍. പണത്തൊടുള്ള ആര്‍ത്തിമൂത്തു നാറിയ കച്ചവടത്തിനു നടക്കയാണു.അവരുടെ സൌഹ്രുദങ്ങള്‍ , പദവികള്‍ എല്ലാം തന്നെ ബിസിനെസ്സ് പ്രമോഷനുവേണ്ടി ഉപയൊഗിക്കുന്നു. “പറ്റില്ല “ എന്നുപറയാന്‍ മടികാരണം ആളുകള്‍ അവര്‍ പറയുന്നതു കേള്‍ക്കുന്നു. സൌഹ്രുദങ്ങള്‍ വിറ്റു തിന്നുകയാണവര്‍. ഡോക്ടര്‍ നിര്‍ബന്ധിച്ചാല്‍ പാവം രോഗി എന്തു ചെയ്യും?ചെറിയ വിലയല്ല,അതിന്റെ സിംഹഭാഗവും കമ്മീഷന്‍ ഇനത്തില്‍ വിവിധ തട്ടുകളില്‍ വീതിച്ചു പോകുന്നു.എന്റെ വെറൊരു കൂട്ടുകാരന്റെ പിതാവു ബ്ലഡ് യൂറിയ നൈട്രജന്‍ കൂടി മരണമടഞ്ഞ കാര്യമാണു പൊസ്റ്റില്‍ സൂചിപ്പിച്ചതു, പ്രൊട്ടീന്‍ ഓവെര്‍ ഫീഡിങ് കാരണം. (അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ).തുഛമായ വിലക്ക് ഇവരുടെ തലച്ചൊര്‍ കുത്തകകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു

Unknown said...

ഞാനും ആവേയില്‍ കുറച്ചു നാള്‍ പങ്കെടുത്തിരുന്നു.
പിന്നെ നിറുത്തി.
അന്ന് ഒരു പ്രോഡറ്റ് ഉണ്ടായിരുന്നു.
വെള്ളം കൊണ്ട് ഉപയോഗിച്ചു ചെയ്യാവുന്ന ഏല്ലാ
പ്രവര്‍ത്തിക്കും ഉപയോഗിക്കാന്‍ കഴിയുന്ന
ഒരു ആവേ ഉല്പനം
മലയാളിയുടെ ബുദ്ധി ഇതുപോലുള്ള മണ്ടന്‍ കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നതാണ്
കഷടം.

Yasmin NK said...

എന്റെ ഒന്നു രണ്ടു കൂട്ടുകാരുണ്ട് ആംവേയില്‍.ദൈവമേ അവരുടെ ഫോണ്‍ വരുമ്പോള്‍ തന്നെ എനിക്ക് പേടിയാണ്.ആംവേയുടെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല.ഒന്നു വെച്ചിട്ടു പോടാ പുല്ലേയെന്ന് പറയാന്‍ പലപ്പോഴും തോന്നീട്ടുണ്ട്.നിയന്ത്രണം വിടാതിരിക്കാന്‍ ലാഇലാഹ ഇല്ലള്ളാന്നു ചൊല്ലും ഞാന്‍!!