7/04/2008

അധികാരം വീണു കിട്ടിയവര്‍

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് . അതിന്‍ സംപൂര്‍ണതയത്രെ അധികാര വികേന്ദ്രീകരണം, പ്രാദേശിക സര്‍ക്കാരുകളുടെ ജന്മം. ലക്ഷ്യം മഹത്തരം , പ്രാദേശിക സാഹചര്യങ്ങള്‍ക്ക് , ഭൌതികവും സാംസ്കാരികവും , അനുസൃതമായി പദ്ധതിയും നിര്‍വഹണവും .കേരള മാതൃക ലോക ശ്രദ്ധയിലെത്തി . പിന്‍പറ്റി പഠിതാക്കളായി വെള്ളക്കാര്‍വരെ .അധികാരപത്രം പക്ഷെ ഭാരത ദേശത്തിന്‍ നിയമങ്ങള്‍ക്കനുസരി -ച്ചെന്നു വിസ്മരിക്കയാണ് ചില ദേശക്കാര്‍ . കല്പ്പകന്ചെരി (മലപ്പുറം) ഗ്രാമസ്വരാജ്യത്തിന്‍ പ്രജാപാതി ദര്‍ബാര്‍ ഹാളില്‍ വിളംബരം ചെയ്തു , ഏഴാം പാഠംരാജ്യത്തിന്ഗല് നിരോധിതം . അധികാരമുണ്ടോ? ആര്ക്കറിയണം . നാടിന്‍ പ്രശസ്തിയിലേക്കുന്ന പുഴുക്കുത്തുകള്‍. പുഴുക്കള്‍ ആര് ? അധികാരം വീണു കിട്ടിയവര്‍ , അക്ഷരങ്ങള്‍ ജാപ്പനീസ് ചിത്രങ്ങലെന്നു ധരിക്കുന്നവര്‍ .
കേരളദേശമാകെ നിയന്ത്രിക്കപ്പെടുന്ന നിയമസംഹിതകള്‍ ,പാഠാവലികള്‍ ഇവ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കു (പാണക്കാടടക്കം) അധികാരമുണ്ടോ എന്ന് വിവേചിക്കാന്ഉള്ള ബുദ്ധി പോലും നഷ്ടമായെന്നു തോന്നുന്നു കല്പ്പകന്ചെരീക്കു.
പുസ്തകം അഗ്നിക്കിരയാക്കിയ കാട്ടാളസന്തതികള്‍ തന്‍ പിതാക്കളാണെന്നു മാലോകരെ സ്വയം ബോധ്യപ്പെടുതിയിരിക്കുന്നു മഹത്തുക്കള്‍ , അതിന് നന്ദി .
ജീവനുയര്‍ത്തുന്ന വെല്ലുവിളികള്‍ അസംഖ്യം , ഇതാ ഗ്രാമസ്വരാജ് വരെ !!!!!

4 comments:

അനില്‍@ബ്ലോഗ് // anil said...

അതെ, കല്‍പ്പകഞ്ചേരി മലപ്പുറത്തിന്‍ തലസ്ഥാനം തന്നെ .

Sapna Anu B.George said...

എന്തിനാ പവം കുട്ടികളെയും അദ്ധ്യാപകരെയു, ചില രാഷ്ട്രീയ കരുവാക്കി കുറ്റം ചാരുന്നത്....ഒരു പുസ്തകത്തിന്റെ പേരില്‍???അവരാരും പുസ്തകം കത്തിച്ചില്ല?? രാഷ്ട്രീയക്കാര്‍!!! എം.ഏ ബേബിക്ക് ഉമ്മന്‍ ചാണ്ടിറ്റെ തോപ്പിക്കാന്‍,അല്ലെങ്കില്‍ ഈ പാര്‍ട്ടിക്ക് ആ പാര്‍ട്ടിയെ തോപ്പിക്കാന്‍,ഇതിനിടെയില്‍ പാവം കുട്ടികള്‍ക്ക സമാധാനമായി പഠിക്കണ്ട???? ഇതാനു കലികാലം അല്ലെങ്കില്‍ അതിലും വലിയ എന്തെകിലും മോശമായ കാലം!!!!!!!

Unknown said...

കൊള്ളാം മാഷെ നല്ല കുറിപ്പ്

അനില്‍@ബ്ലോഗ് // anil said...

നന്ദി ശ്രീമതി.സപന,ശ്രീമന്‍.അനൂപ്.
ശ്രീമതി.സപ്ന, ഒരു വാ‍ക്കു
അടിസ്ഥാവിഷയങ്ങള്‍ ഒരുപാടുണ്ടെന്നതു ശരി. എങ്കിലും പുസ്തകം കത്തിച്ചതു രാഷ്ടീയക്കളിതന്നെ, പക്ഷെ ആരു? എന്തിനു?
പഴയ കാല പുസ്തകങ്ങല്‍ ഒര്‍മയില്ലെ?
എന്തെല്ലാം പടിച്ചിരുന്നു അന്നു നമ്മള്‍. ഇന്നു സഹിഷ്ണുത ഇല്ലാതാ‍യിരിക്കുന്നു.
നിമ്മാല്ല്യം സിനിമ കണ്ടിട്ടുണ്ടൊ? അതു ഇന്നാണു റിലീസ് ചയ്തതെങ്കില്‍ എന്താവും കെരളം?
ഒരിക്കല്‍ കൂടി നന്ദി.