7/01/2008

നാറാണത്ത് ഭ്രാന്തന്‍

നാറാണത്ത് ഭ്രാന്തന്‍ ഒരു കവിതാ സമാഹാരമാകുന്നു , ജി.മധുസൂധനന്‍ നായരുടെ .
ഒരു തലമുറ നെഞ്ചേറ്റിയ ചിന്തകള്‍.
എന്കിലോ ഭ്രാന്തന്‍ മഹാ ഭൂരിപക്ഷത്തിനും അന്ന്യന്‍. ഭ്രാന്തെന്ന് തോന്നിക്കുമാറുള്ള ചെയ്തികളാല്‍ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ത്തിയവന്‍ നാറാണത്ത് ഭ്രാന്തനായി . മനുഷ്യായുസ്സ് ഒരു നാഴിക കൂട്ടുവാനോ ഒരു നാഴിക കുറക്കുവാനോ സാധ്യമാവാതെ നിസ്സഹായയായ ഭദ്രകാളിയോട്‌ , ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലെക്കാക്കി സമാധാനപ്പെട്ടുകൊള്ളാന്‍ മറ്റാര്‍ക്കാണ് ഉപദേശിക്കാനാവുക. അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു. പ്രസിദ്ധ രായിരനല്ലൂര്‍ മല ഉത്തമോദാഹരണം .കൌമാരത്തിന്‍ ഭ്രാന്തന്‍ സ്വപ്നങ്ങളെ താലോലിച്ചു ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ ആ മല ചവിട്ടിയിരിക്കുന്നു , കടിഞ്ഞാണിടാന്‍ പ്രതിമകളില്ലായിരുന്നവിടെ . എന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നിറക്കൂട്ടേകിയ നിരവധി സന്ധ്യകള്‍ മലമുകളില്‍ തന്ങിനില്‍ക്കെ നാറാണത്ത് ഭ്രാന്തന്‍ എന്ന മനോഹരസങ്കല്പം നഷ്ടമായി .
അത് തച്ചുടച്ചു ബിംബമാക്കി പുനഃസൃഷ്ടിച്ചിരിക്കുന്നു.
രായിരനല്ലൂര്‍ ഇന്നെനിക്കന്ന്യം.
ആരുടെ ആശയമാണതു?!
ബിംബങ്ങളില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് പോലും നിലനില്പ്പില്ലെന്നു വന്ന ഈ കാലഘട്ടത്തിന്‍ പ്രതിനിധിയോ ?
മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ചങ്ങലയാല്‍ ബന്ധിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കുന്നതാരാണ്?
ജാഗ്രത .

4 comments:

നിരക്ഷരൻ said...

ആദ്യത്തെ വരിയോട് യോജിക്കാന്‍ പറ്റുന്നില്ല. അത് വായിക്കുന്നവര്‍ക്ക് പെട്ടെന്ന് തോന്നും നാറാണത്ത് ഭ്രാന്തന്‍ മധുസൂദനന്‍ നായരുടെ ഒരു കവിതാ സമാഹാരം മാത്രമാണെന്ന്. നാറാണത്ത് ഭ്രാന്തന്‍ എന്ന ഒരു ഐതിഹാസിക കഥാപാത്രം ഉണ്ടെന്ന് അറിയാത്ത പുതുതലമുറയുടെ ഇടയിലേക്കാണ് ഇന്റര്‍നെറ്റിലൂടെ നാം ഈ ബ്ലോഗെന്ന സ്വതന്ത്രമാദ്ധ്യമത്തിലൂടെ പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നത്. അവര്‍ തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള വാക്കുകളും, വാചകങ്ങളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്റെ ഒരു അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതില്‍ എന്നോട് നീരസം തോന്നരുത്. ഞാനൊരു സൌഹൃദപ്രിയനാണ്. മുകളില്‍ പറഞ്ഞത് അഭിപ്രായം മാത്രം, വിമര്‍ശനമായിട്ടെടുക്കരുത്.

സസ്നേഹം നിരക്ഷരന്‍

സജി said...

ഒറ്റ വരി വായിച്ചു നിര്‍ത്തിയതുകൊണ്ടാണ് കുഴപ്പം. ക്ഷമയോടെ മുഴുവന്‍ വായിക്കൂ..
ഒരു തെറ്റിദ്ധാരണയ്ക്കും ഇടയില്ല..

“അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു....”..എനിക്ക് വളരെ വ്യക്തതയുള്ളതായി തോന്നുന്നു.

നിരക്ഷരൻ said...

സജീ..
ഒറ്റ വരി വായിച്ച് നിര്‍ത്തിയെന്ന് എന്റെ കമന്റ് കണ്ടപ്പോള്‍ തോന്നിയെങ്കില്‍ ആ കമന്റ് ഒന്നുകൂടെ താങ്കളും ക്ഷമയോടെ വായിക്കൂ. നാറാണത്ത് ഭ്രാന്തന്‍ എന്ന കഥാപാത്രവും, പിന്നെ നാറാണത്ത് ഭ്രാന്തന്‍ എന്ന മധുസൂദനന്‍ നായരുടെ കവിതയും ഉണ്ടെന്നറിയാത്ത പുതുതലമുറയുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. അവര്‍ ആദ്യത്തെ ആ ഒരൊറ്റ വരിയില്‍ എല്ലാം തെറ്റായി ധരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്.

വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഞാന്‍ ഈ പോസ്റ്റ് മനസ്സിലാക്കിയിരിക്കുന്നു സുഹൃത്തേ, എന്നെ വിട്. :) :)

അനില്‍...
ഒരാള്‍ എഴുതുന്നത് പലര്‍ പലതരത്തില്‍ വായിക്കും. ഞാനീ പോസ്റ്റ് പലതരത്തില്‍ വായിച്ചുനോക്കി. ഞാന്‍ വായിക്കുന്നതുപോലെയും, മറ്റ് ചിലര്‍ വായിക്കുന്നതുപോലെയും. അതില്‍ നിന്നാണ് ആദ്യത്തെ കമന്റ് വന്നത്.

ഞാന്‍ വായിച്ചതില്‍ നിന്ന് അനിലിന്റെ ആശയവും കാഴ്ച്ചപ്പാടും എനിക്ക് മനസ്സിലായിരിക്കുന്നു. കുറേയൊക്കെ യോജിക്കുകയും ചെയ്യുന്നു.

നാറാണത്ത് ഭ്രാന്തന്റെ പ്രതിമ അവിടെ പണികഴിപ്പിച്ച് വെച്ചത് ആ‍മയൂര്‍ മനക്കാര്‍ തന്നെയാണ് എന്നാണ് കേട്ടത്. സത്യാവസ്ഥ അറിയില്ല. അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മനസ്സില്‍ നിന്നുപോലും നാറാണത്ത് കുടിയിറങ്ങിപ്പോയതുകൊണ്ടാകാം അവരങ്ങിനെ ചെയ്തത് എന്നു തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

അഭിപ്രായങ്ങള്‍ക്കു നന്ദി ശ്രീമന്‍.രവീന്ദ്രന്‍ ,
നന്ദി ശ്രീമന്‍. സജി.
ഒറ്റ ബ്ലൊഗ്ഗിനാല്‍ എല്ലാം പറഞ്ഞുതീര്‍ക്കാ‍മെന്നു ഞാന്‍ കരുതുന്നീല്ല. മനസ്സിലുള്ളതു പറയുന്നു.വായന വരികളില്‍ മാത്രം ഒതുക്കരുതെന്ന അപേക്ഷ മാത്രം.