5/06/2009

ആനയെന്ന സമൂഹ ജീവി

വര്‍ണ്ണക്കാഴ്ചകളുടേയും വാദ്യഘോഷങ്ങളോടു കൂടിയ ആനച്ചന്തങ്ങളുടേയും ഒരു ഉത്സവകാലം കൂടി തൃശ്ശൂരില്‍ കൊടിയിറങ്ങി. താരതമ്യേന പ്രശ്നരഹിതമായ ഒരു ഉത്സവകാലമാണ് 2009 നമുക്ക് സമ്മാനിച്ചത്. ഒറ്റപ്പെട്ട ചില വിഭ്രമന്നളൊഴിച്ചാല്‍ ശാന്തരായി നമ്മുടെ ഗജവീരന്മാര്‍ ഉത്സവങ്ങള്‍ക്ക് കൊഴുപ്പേകി. ആനെയെഴുന്നള്ളിപ്പിനുള്ള ചില സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് , ആനക്ക് ആര്‍സി ബുക്ക് എന്നൊരു പോസ്റ്റില് പരാമര്‍ശിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ. നിയമങ്ങള്‍ വേണ്ട വിധം പ്രയോഗത്തില്‍ വരുത്തിയാല്‍ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണാനാവുമെന്ന് ഇത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതോടോപ്പം ആനയെന്ന മഹത്തായൊരു പ്രകൃതി സൃഷ്ടിയെക്കുറിച്ച് അല്പം കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

നമ്മുടെ നാട്ടില്‍ കാണുന്ന എലിഫസ് മാക്സിമസ് എന്ന വിഭാഗത്തില്‍ പെട്ട ആനകളാണ്.ഇതു കൂടാതെ ലോക്സോഡോണ്ട ആഫ്രിക്കാന എന്ന ആഫ്രിക്കന്‍ അനകളും ഭൂമിയില്‍ കാണപ്പെടുന്നു. ഭൌതികവും ജൈവികവുമായ ചില വ്യത്യാസങ്ങളിവക്കുണ്ടെങ്കിലും അടിസ്ഥാന സ്വഭാങ്ങള്‍ സമാനമാണ്. ആനകളില്‍ ഈ രണ്ടു വിഭാഗത്തില്‍ പെടുന്നവയും ഇന്ന് വംശനാശ ഭീഷണിയിലാണ്. ആനക്കൊമ്പെന്ന കൌതുക വസ്തുവിനുവേണ്ടിയുള്ള വേട്ടയും, നഗരവല്‍ക്കരണത്തിന്റെ ഭാഗമായ വനനശീകരണവും രണ്ട് പ്രമുഖ കാരണങ്ങളാണ്. ഇവയില്‍ ഏഷ്യന്‍ ആനകളാവട്ടെ എണ്ണത്തില്‍ വളരെ കുറഞ്ഞിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആയതിനാല്‍ ഇവയിന്ന്, നാട്ടാനയാകട്ടെ കാട്ടാനയാവട്ടെ, സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള സ്വത്താകുന്നു. ആന സംരക്ഷണത്തിനുള്ള നിരവധി പദ്ധതികള്‍ ലോകമെമ്പാടും, ഒപ്പം നമ്മുടെ നാട്ടിലും നടപ്പാക്കി വരുന്നു. ആനപിടുത്തം തന്നെ ആഗോള തലത്തില്‍ നിരോധിച്ചിരിക്കുകയാണ്, എന്നിരിക്കിലും നിലവിലുള്ള നാട്ടാനകളെ നിബന്ധനകള്‍ക്ക് വിധേയമായി കൈവശം വക്കാന്‍ നാം അനുവദിക്കപ്പെട്ടിരിക്കുന്നു.

സാമൂഹ ജീവിതം മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നു തെളിയിക്കുന്ന ഒരു ജന്തു വിഭാഗമാണ് ആനകള്‍. 3 മുതല്‍ 10 വരെ പിടിയാനകളും, അവയുടെ കുട്ടികളുമടങ്ങുന്ന കൂട്ടമായാണ് ഇവ കാട്ടില്‍ ജീവിക്കുന്നത്, പ്രായമുള്ള ഒരു കൊമ്പനുണ്ടാവാം. എന്നിരുന്നാലും കൂട്ടത്തിലെ മുതിര്‍ന്ന ഒരു പിടിയാനയാണ് സംഘത്തെ നയിക്കുന്നത്. മറ്റംഗങ്ങള്‍ ഈ തലൈവിയെ അനുസരിക്കുന്നു, നേതൃത്വം അംഗീകരിക്കുന്നു. ജനിക്കുന്ന ആണാനക്കുട്ടികള്‍ 6-7 വയസ്സു പ്രായമാവുന്നതോടെ കൂട്ടം പിരിയുകയും തുടര്‍ന്ന് ഇത്തരത്തില്‍ പിരിഞ്ഞുവന്ന കൌമാരക്കാരുടെ ഒരു സംഘമായി വേറെ ജീവിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായാല്‍ ഇവ വീണ്ടു കൂട്ടം പിരിയുകയും സ്വതന്ത്രമായി ജീവിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഇണ ചേരുവാന്‍ വേണ്ടി മാത്രമാണിവ വീണ്ടും കൂട്ടത്തിലെത്തുന്നത്. ഇതാവട്ടെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നാണ്, ശേഷം സ്വസ്ഥ ജീവിതം നയിക്കാന്‍ വീണ്ടു കൂട്ടം പിരിയുന്നു.

തങ്ങളുടെ കൂട്ടത്തിലെ ഓരോ അംഗങ്ങളുടെ സുരക്ഷയും ഓരോരുത്തരും കൂട്ടായ കടമയായി നിര്‍വ്വഹിക്കുന്നു. പ്രസവകാലമെത്തിയ പിടിയാനക്ക് സഹായത്തിനായ് സംഘാങ്ങള്‍ എപ്പോഴുമൊപ്പമുണ്ടാവുകയും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.പ്രസവ സമയത്താവട്ടെ മറ്റാനകള്‍ ചുറ്റും കൂടിനിന്ന് ഒരു സംരക്ഷണ വലയം തന്നെ തീര്‍ക്കുന്നു.ജനിക്കുന്ന കുഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ തന്ന് എണാറ്റോടാന്‍ ആരംഭിക്കുകയും, തുടര്‍ന്നങ്ങോട്ട് സംഘാങ്ങളുടെ മൊത്ത്ത്തിലുള്ള സംരക്ഷണയിലുമായിരിക്കും. രണ്ടു വയസ്സു വരെ ഇവ അമ്മയുടെ പാല്‍ കുടിച്ച് കൂടെ ജീവിക്കുന്നു.

ജന്തുക്കളില്‍ ഏറ്റവും വലിയ തലച്ചോറിനുടമയായ ആനക്ക് നിരവധിയായ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുണ്ട്. മേച്ചിപ്പുറങ്ങളിലേക്കുള്ള വഴികള്‍, തീറ്റയുടെ ലഭ്യത, അപകടങ്ങളുടേയും പ്രകൃതി ക്ഷോഭങ്ങളുടേയും മറ്റും ഓര്‍മ്മ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ 5 കിലോ ഗ്രാം വരുന്ന സ്റ്റോറേജ് സ്പേസില്‍ സൂക്ഷിച്ചുവക്കാനാവുന്നു. ഒരോ വ്യക്തികളേയും വേര്‍തിരിച്ചറിയാനുള്ള കഴിവും ഇവക്കുണ്ട്. വലിയ മുറം പോലെയുള്ള ചെവികള്‍ ഇവയുടെ ശ്രവണ ശേഷി വര്‍ദ്ധിപ്പിക്കുന്നു, ഒപ്പം താഴ്ന ആവൃത്തി തരംഗങ്ങള്‍ ശ്രവിക്കാനുള്ള കഴിവുകൂടിയാകുമ്പോള്‍ ശ്രവണ ശക്തിയില്‍ ഒന്നാമനാവുന്നു എന്ന് പറയാം. കാഴ്ചയാവട്ടെ 40 അടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അതിനു പുറത്തുള്ള ചലനങ്ങള്‍ ഇവനെ പരിഭ്രാന്തനാക്കിയേക്കാം.

തന്റെ ശരീരഭാരത്തിന്റെ 6-8 ശതമാ‍നത്തോളം തീറ്റ് ദിനംപ്രതി അകത്താക്കുന്ന ഇവ , എല്ലാവിധ പച്ചപ്പുകളും അകത്താക്കുന്നു. എന്നിരുന്നാലും ആകസ്മികമായി മനുഷ്യാവാസ കെന്ദ്രത്തിലെത്തുന്ന ആനകള്‍, നെല്ലെ, വാഴ, കരിമ്പ് തുടങ്ങിയ വസ്തുക്കളില്‍ ആകൃഷ്ടരാകുകയും അവയോടെ അഭിനിവേശം കാണിക്കുകയും ചെയ്യുന്നു (addiction) . മിഠായി ഭരണികള്‍ക്കിടയില്‍ പെട്ട കുട്ടികളെപ്പോലെ അവിടെ ചുറ്റിത്തിരിയുന്ന ഇവ മനുഷ്യനുമായുള്ള ഏറ്റുമുട്ടലിനു തയ്യാറാവുകയും ചെയ്യുന്നു.

മനുഷ്യനെപ്പോലെ തന്നെ മരണത്തിലും ചില ആചാരക്രമങ്ങള്‍ പാലിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഘത്തിലെ ഒരംഗം മരിച്ചാല്‍ മറ്റുള്ള ആനകളെല്ലാം തന്നെ ചുറ്റും കൂടി തുമ്പിക്കയ്യാലും മറ്റും തലോടി മണിക്കൂറുകള്‍ ചിലവഴിക്കുന്നു. ദിവസങ്ങളോളം ഒപ്പം നിന്നതായുള്ള ചില നിരീക്ഷണങ്ങളുമുണ്ട്. അനന്തരം ഊരു ചുറ്റല്‍ ആരംഭിക്കുന്ന ഇവ വീണ്ടുമൊരിക്കല്‍ ഈ ജഢാവശിഷ്ടങ്ങള്‍ക്കരികിലെത്തിയാല്‍ , അസ്തിയും മറ്റും പെറുക്കി ഓര്‍മ പുതുക്കാറുണ്ട്.

ഇണചേരലുമായി ബന്ധപ്പെട്ട ശക്തമായ ചിട്ടകളാണ് ആനക്കൂട്ടത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും ശക്തനായ കൊമ്പനുമാത്രമാണ് ഇതിനുള്ള അവസരം ലഭിക്കുന്നുള്ളൂ. ഇപ്രകാരമുള്ള ശക്തി പ്രകടനങ്ങള്‍ ഏറ്റുമുട്ടലുകളിലേക്കും, അത് മാരകമായ മുറിവുകളിലേക്കും നയിക്കപ്പെടുന്നത് സാധാരണമാണ്.

ഏകദേശം 20 വയസ്സോടെ കൊമ്പനാനകള്‍ "മദം" എന്ന സവിശേഷ പ്രതിഭാസം പ്രകടിപ്പിക്കാന്‍ തുടങ്ങും. വര്‍ഷാ വര്‍ഷമാണ് മദം ഉണ്ടാവുന്നത്. ഇണ ചേരലുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തുന്നത്. രക്തത്തിലെ പുരുഷ ഹോര്‍മോണ്‍ അളവ് 20 ഇരട്ടി വരെ വരാറുണ്ട് എന്നത് ഇതിന്‍ തെളിവായി കണക്കാക്കാ. കൂടാതെ മദഗ്രന്ധിയില്‍ നിന്നും പ്രത്യേക ഗന്ധമുള്ള ദ്രാവകം ഒലിക്കുന്നതും, ഇടക്കിടെ ഒലിക്കുന്ന മൂത്രത്തില്‍ ഫെറമോണുകളുടെ സാന്നിദ്ധ്യം ഈ നിഗമനത്തെ സാധൂകരിക്കുന്നു. കൂടാതെ നാട്ടാനകളില്‍ നടത്തിയിട്ടുള്ള ചില പഠനങ്ങള്‍ കാണിക്കുന്നത്, പുരുഷഹോര്‍മോണുകളുടെ ശക്തി കുറക്കുന്ന മരുന്നുകളുടെ ഉപയോഗം മദാവസ്ഥയെ നിയന്ത്രണ വിധേയമാക്കുന്നു എന്നതാണ്.

മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ആനകള്‍ക്കുള്ള ചില സവിശേഷ സ്വഭാങ്ങളാണ് മേല്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ സാമൂഹ്യബോധമാണ് ആനയെന്ന ഭീമാകാരനെ , അശുവായ പാപ്പാനാല്‍ നിയന്ത്രണ വിധേയനാക്കുന്നത്. തന്റെ കൂട്ടത്തിലെ, അഥവാ ജീവിതത്തിലെ "കമാന്റര്‍" ആയി പാപ്പാനെ ആന കണക്കാക്കുന്നു, ആജ്ഞകള്‍ അനുസരിക്കുന്നു. തന്റെ തലവനെ അനുസരിക്കാനുള്ള ബാദ്ധ്യത നടപ്പാക്കുന്ന ആന ഒരുപക്ഷെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കൂടി ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ പോലും തന്റെ സാമൂഹിക ബോധത്തിന്റെ ശക്തിയാല്‍ അവന്‍ സഹിക്കുന്നു, പക്ഷെ മനസ്സിനുള്ളില്‍ കുറിച്ചിടുന്നു. മദപ്പാടുമൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ ആത്മ നിയന്ത്രണം നഷ്ടപ്പെടുന്ന ആന പാപ്പാനോടുള്ള തന്റെ പക തീര്‍ക്കുകയും , അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തി സ്വയം നായകനായി അവരോധിക്കുകയും ചെയ്യുന്നു.

43 comments:

അനില്‍@ബ്ലോഗ് said...

വീണ്ടും അല്പം ആനക്കാര്യം.

കാസിം തങ്ങള്‍ said...

ആന പുരാണം ഉഷാ‍ര്‍.

കാട്ടില്‍ സ്വന്തമിഷ്ടപ്രകാരം ജീവിക്കാന്‍ വിടേണ്ട ആനകളെ വനത്തില്‍ നിന്ന് പുറത്ത് കൊണ്ട് വന്ന് “നാട്ടാന“യാക്കുന്ന ഏര്‍പ്പാട് നമ്മുടെ നാട്ടിലെപ്പോലെ മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു. കേരളത്തില്‍ വിരുന്നെത്തുന്ന വിദേശികള്‍ ആനക്കമ്പം കൂടുതല്‍ കാണിക്കുന്നത് ഇത്കൊണ്ടാകാം.

ശിവ said...

ഈ ആനക്കാര്യങ്ങള്‍ ഗൌരവമായി തന്നെ ഞാന്‍ വായിച്ചു..... ഇവയില്‍ ചിലവയൊക്കെ എനിക്ക് പുതിയ അറിവുകളാണ്....

തെച്ചിക്കോടന്‍ said...

ശിവ പറഞ്ഞാണ്‌ ഇങ്ങോട്ട് എത്തിയത്. ആനയെക്കുറിച്ചുള്ള ഗൌരവമായ കുറേ
കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു.
ഒരു ആനകഥ ഞാനും എഴുതിയിട്ടുണ്ട്, എല്ലാവരെയും അങ്ങോട്ട്‌ ക്ഷണിക്കുന്നു.

കാന്താരിക്കുട്ടി said...

ആനക്കഥയിൽ പലതും പുതിയ അറിവുകൾ സമ്മാനിച്ചു.എനിക്കിപ്പോഴും പേടിയുള്ള ഒരു ജീവിയാണു ആന.അമ്പലങ്ങളിൽ പൂരത്തിനു പോയാലും ആനയുടെ അയല്വക്കത്തെങ്ങും ഞാൻ നിൽക്കില്ല.പഠന കാലയളവിൽ ഞങ്ങളുടെ ഒരു അദ്ധ്യാപകനെ ( വെറ്റെറിനറി ഡോക്ടർ ) ആന ചവിട്ടിക്കൊന്ന് ആ ബോഡി കണ്ടതിൽ പിന്നെ ആനകളേ പേടിയാ .

അനില്‍ശ്രീ... said...

ആനക്കഥ പ്രമാദം..

'കല്ലാന' 'മോഴ' തുടങ്ങിയവെയെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ !!

ബിന്ദു കെ പി said...

ആനക്കഥ നന്നായി. ചില പുതിയ അറിവുകളും കിട്ടി. പ്രത്യേകിച്ച് മരണശേഷമുള്ള ആചാരങ്ങൾ...

ആചാര്യന്‍... said...

ആനയെ കണ്ട് നിന്നാലും കടല്‍ കണ്ട് നിന്നാലും മുഷിയില്ല....

Prayan said...

അറിയാത്ത പലതും അറിയാന്‍ കഴിഞ്ഞു......

കാപ്പിലാന്‍ said...

ആന പുരാണം നന്നായി .ഈ ആനവാല്‍ പേടി മാറാന്‍ നല്ലതാണ് എന്ന് എല്ലാവരും പറയുന്നു .അത് സത്യമാണോ ? .എനിക്ക് ഭയങ്കര പേടി അതുകൊണ്ടാണ് .

Areekkodan | അരീക്കോടന്‍ said...

ഇത്‌ ആനക്കഥയല്ല.ആനയറിവ്‌ ആണ്‌.ആനയെപ്പറ്റിയുള്ള ഇതില്‍ പലതും എനിക്ക്‌ പുത്തനറിവ്‌ കൂടിയാണ്‌.അതിനാല്‍ സസൂക്ഷ്മം തന്നെ വായിച്ചു.

vrajesh said...

ആനയറിവുകള്‍ രസകരം..

കനല്‍ said...

കൌതുകകരമായ കാര്യങ്ങള്‍ പങ്കു വച്ചതിനു നന്ദി!

വികടശിരോമണി said...

ആനയെ വിട്ടിട്ടില്ല,അല്ലേ:)
പാർപ്പിടമെവിടെപ്പോയോ ആവോ.
മാതംഗലീല വായിച്ചിട്ട് ബാക്കി പറയാം.

കുതിരവട്ടന്‍ :: kuthiravattan said...

ആനപ്പോസ്റ്റ് നന്നായിട്ടുണ്ട്.

lakshmy said...

നല്ല പോസ്റ്റ്. എല്ലാവരും പരഞ്ഞ പോലെ, പല കാര്യങ്ങളും പുതിയ അറിവ്.

പാമരന്‍ said...

നല്ല പോസ്റ്റ്.. thanks

അനില്‍@ബ്ലോഗ് said...

കാസിം തങ്ങള്‍,
ഏഷ്യന്‍ ആനകള്‍ പ്രധാനമായും കാണുന്ന ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ചൈന, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം നാട്ടാനകള്‍ ഉണ്ട് കേട്ടോ.

ശിവ,
നന്ദി.

തെച്ചിക്കോടന്‍,
നന്ദി, ഞാനവിടെ വന്നിരുന്നു, മുമ്പും വന്നിട്ടുണ്ട്.

കാന്താരിക്കുട്ടി,
അല്പം ഭയം നല്ലതാണ്.
ഓ.ടോ: അന്ന് ഞാന്‍ സാറിന്റെ വീട്ടില്‍ ഉണ്ടായിരുന്നല്ലോ.
:)

അനില്‍ശ്രീ,
ആനയെക്കുറിച്ച് ഒരു സമഗ്ര പോസ്റ്റ് ഉദ്ദേശിച്ചിരുന്നില്ല, അതിന്റ് സവിശേഷ സ്വഭാവങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്, അതുകൊണ്ട് വിട്ടതാണ് മോഴയെ. കല്ലാന എന്ന് പറയുന്നത് എന്താണ്? ആനയെ നമുക്ക് അങ്ങിനെ പെട്ടന്ന് വിടാനാവില്ലല്ലോ, അടുത്ത പോസ്റ്റില്‍ വിശദമാക്കാം. നന്ദി.

ആചാര്യന്‍,

പ്രയാന്‍,
നന്ദി.

കാപ്പിലാന്‍,
പേടി മാറാന്‍ രോമം പറിച്ച് ആനയുടെ വാലിപ്പിപ്പോള്‍ മൊട്ടത്തെങ്ങു പോലെ ആയി. എന്തിനാ വെറുതെ പാവത്തിനെ കഷ്ടപ്പെടുത്തുന്നത്. പേടി മാറാന്‍ ആനയുടെ കാലിന്റ്റെ അടിയിലൂടെ നൂണ്ടുപോയാല്‍ മതി.
:)

അരീക്കോടന്‍

vrajesh

കനല്‍,
നന്ദി.

വികടശിരോമണി,
അങ്ങിനെ വിടാന്‍ പറ്റുമോ.
മതംഗലീല വായിച്ചിട്ട് ഒരു പോസ്റ്റിടുമല്ലോ.

കുതിരവട്ടന്‍ :: kuthiravattan,

lakshmi,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

ഹരീഷ് തൊടുപുഴ said...

അറിവുകള്‍!! അറിവുകള്‍ പ്രദാനം ചെയ്ത ഈ വിജ്ഞാനപ്രദമായ പോസ്റ്റിനു നന്ദി അറിയിക്കട്ടെ..
ഇതില്‍ പറഞ്ഞിരിക്കുന്ന പല വിഷയങ്ങളും എന്നെ സംബന്ധിച്ച് പുത്തനറിവുകളാണ്.


‘കാഴ്ചയാവട്ടെ 40 അടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അതിനു പുറത്തുള്ള ചലനങ്ങള്‍ ഇവനെ പരിഭ്രാന്തനാക്കിയേക്കാം‘

അപ്പോള്‍ അതാണു കാര്യം!!
അതായത് 40 അടിയ്ക്കു മേലെ അസ്വഭാവികമായി ഒരു കരിയില അനങ്ങിയാലും കക്ഷിയ്ക്കു ഹാലിളകുമല്ലേ..

പിന്നെ കാപ്പിലാന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ആനവാല്‍ കെട്ടിയാല്‍ പേടിപോകുമെന്ന അന്ധവിശ്വാസത്തിലെ യുക്തി എന്താവും?? അറിയാമെങ്കില്‍ പറഞ്ഞുതരൂ..

മോഴ ആനകള്‍; അവയുടെ ഭൌതികവും, ജൈവീകവുമായ വിശദാംശങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു.
അനില്‍ശ്രീ മാഷ് പറഞ്ഞ ‘കല്ലാന‘. എന്താണീ കല്ലാന?? അതു കൂടി അറിയാവുന്നവര്‍ വിശദമക്കാമോ??

അനില്‍ശ്രീ... said...

ഇതു വരെ പലരും അംഗീകരിക്കാത്ത ഒരു സംഭവമാണ് "കല്ലാന" അഥവാ Pigmy Elephant. അനില്‍ അതിനെ പറ്റി കേട്ടിട്ടില്ല എന്നതില്‍ അത്ഭുതം തോന്നുന്നു. കുറച്ച് നാള്‍ മുമ്പ് പേപ്പാറ വനത്തില്‍ കല്ലാനയെ കണ്ടിരുന്നു എന്ന് പറഞ്ഞ് ഒരു കോലാഹലം ഉണ്ടായിരുന്നു. സലിം പാലോട് എന്നയാള്‍ അതിന്റെ ഫോട്ടോ പോലും എടുത്തിരുന്നു. എന്നിട്ടും ആള്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീടെന്തായി എന്ന് എനിക്കറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും , ഇവിടെയും , ഇവിടെയും , ഇവിടെയും കാണാം.

അനില്‍@ബ്ലോഗ് said...

പാമരന്‍,
നന്ദി.

ഹരീഷ്,
അനില്‍ശ്രീ തന്ന ലിങ്ക് കണ്ടുകാണുമല്ലോ.

അനില്‍ശ്രീ,
കല്ലാന എന്ന പദം ഞാന്‍ കേട്ടിട്ടില്ല, പിഗ്മി എലിഫന്റ് എന്നതു പരിചിതമാണുതാനും. വിക്കിയിലും മറ്റും ഇതിനെ ഒരു ആന വെറൈറ്റിയായാണ് പറയുന്നതെങ്കിലും ശാസ്ത്രീയമായി അങ്ങിനെ ഒന്ന് നിലനില്‍ക്കുന്നില്ല , ഒരു പക്ഷെ ഒരു മിത്ത് മാത്രമാണ് എന്നാണ് കേരള വനം വകുപ്പിന്റെ നിഗമനം. സാലിയോ മറ്റോ ആണ് അതിന്റെ ഫോട്ടൊ എടുത്തതെന്ന് തോന്നുന്നു. അതിനാല്‍ തന്നെ പൊതുവായ ആന പരാമര്‍ശങ്ങളില്‍ കല്ലാന ഉണ്ടാവില്ല.

ലിങ്കുകള്‍ക്ക് നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

ആനക്കാര്യം!
ഈ ആനക്കാര്യങ്ങള്‍ ഗൌരവമായി തന്നെ ഞാന്‍ വായിച്ചു.ഇവയില്‍ ചിലവയൊക്കെ എനിക്ക് പുതിയ അറിവുകളാണ്.
കൌതുകകരമായ കാര്യങ്ങള്‍ പങ്കു വച്ചതിനു നന്ദി!

hAnLLaLaTh said...

ആനകള്‍ എന്റെ നാട്ടില്‍ എത്രയെങ്കിലും ഉണ്ടെങ്കിലും പലതും പുതിയ അറിവുകളായി...
നന്ദി..

അരുണ്‍ കായംകുളം said...

അനില്‍ എനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു.
നന്ദി

...പകല്‍കിനാവന്‍...daYdreamEr... said...

നന്ദി അനില്‍ ..
ആനക്കാര്യം നന്നായി.. അറിയാത്ത കുറെ കാര്യങ്ങള്‍ ഞാന്‍ ഇവിടെ നിന്ന് അടിച്ചു മാറ്റുന്നു.. :)

Typist | എഴുത്തുകാരി said...

ആനയെ എനിക്കിഷ്ടമാണ്‍്, എന്നാല്‍ ഭയങ്കര പേടിയും. ഇത്രയും കാര്യങ്ങളൊന്നും അറിയില്ലായിരുന്നു, ആനെയെപ്പറ്റി.

പാര്‍ത്ഥന്‍ said...

പഠിക്കുന്ന കാലത്ത് ഒഴിവുസമയങ്ങളിൽ ആനക്കോട്ടയിൽ പോയി ഇവന്മാരുടെ കൂസൃതികൾ കാണുന്നതായിരുന്നു പ്രധാന പരിപാടി. ആനയോടുള്ള കൌതുകം എന്നുമുണ്ടാകും. കൂടുതൽ സമയം എഴുന്നള്ളിച്ചു നിർത്തുന്നതും വെയിലത്തു നിർത്തുന്നതും ആണ് ഒഴിവാക്കേണ്ട കാര്യം. തമിഴ്‌നാട്ടിൽ ഒരു സ്ഥലത്ത് കാടിന്റെ പ്രതീതിയുള്ള ഒരു സംരക്ഷിത മേഖല നാട്ടാനകൾക്ക് വിനോദത്തിനും ഇണചേരാനും വേണ്ടി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിലെ ആനകൾക്കും ഇങ്ങനെ ഒരു വിശ്രമകാലം നിർബ്ബന്ധമാക്കണമെന്നാണ് എന്റെ അഭിപ്രായം.

പാവപ്പെട്ടവന്‍ said...

പുതിയ അറിവുകളായി
മനോഹരമായിരിക്കുന്നു

smitha adharsh said...

നോക്കൂ അനിലേട്ടാ...നിങ്ങളുടെ പോസ്റ്റുകള്‍ വീണ്ടും,വീണ്ടും ഒരുപാട് വിജ്ഞാനപ്രദം ..നേരത്തെ പറഞ്ഞത് ഒരിയ്ക്കല്‍ കൂടി പറയട്ടെ..ഇത് വിക്കി പീഡിയയില്‍ ചേര്‍ക്കൂ..നല്ലൊരു മുതല്‍ക്കൂട്ടാകും തീര്‍ച്ച..
എല്ലാം നല്ല അറിവുകള്‍...

കുമാരന്‍ | kumaran said...

ആനയും അനിലും രണ്ടും സംഭവം തന്നെ..

പ്രിയ said...

ഈ ലേഖനം കൊണ്ട് ആനയെ കുറിച്ച് ഒത്തിരി അറിയാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് ഭീമാകാരനായ ആനയുടെ ആ അനുസരണാശീലത്തിനു കാരണമായ സാമൂഹികപ്രതിബദ്ധത വളരെ രസകര(?)മായി തോന്നി.

എങ്കിലും കാട്ടിലാണോ നാട്ടിലാണോ ആനയെക്കാണാന്‍ കൂടുതല്‍ ഭംഗി എന്നു ചോദിച്ചാല്‍ ' പടത്തില്‍ ആണ്' (കട്: ബെര്‍ളി) എന്നു പറയുന്ന കൂട്ടത്തില്‍ ആണ് ഞാനും എന്നതിനാല്‍ അതിന്റെ കാഴ്ചശക്തി നാല്പ്പത് അടിക്കുള്ളില്‍ തന്നെ ആണോ എന്നു ഞാന്‍ പരീക്ഷിക്കാന്‍ പോകുന്നില്ല. :)

നന്ദി അനില്‍ ഭായ് :)

bright said...

@ഹരീഷ് തൊടുപുഴ,
ആനവാല്‍ കെട്ടിയാല്‍ പേടിപോകുമെന്ന അന്ധവിശ്വാസത്തിലെ യുക്തി എന്താവും?? അറിയാമെങ്കില്‍ പറഞ്ഞുതരൂ..

കൂടുതല്‍ വിശദ്ദീകരിച്ചെഴുതാന്‍ മടിയാകുന്നു,അതു കൊണ്ട് ഒറ്റവാക്കില്‍ ഉത്തരം.ആന്ത്രോപ്പോളജിസ്റ്റുകള്‍ പറയുന്ന homeopathic magic അഥവാ imitative magic. Sir James frazer എഴുതിയ The golden bough എന്ന പുസ്തകം നോക്കുക.ഭാഗ്യവശാല്‍ പുസ്തകം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ലിങ്ക് ഇവിടെ.
http://www.bartleby.com/196/123.html

@അനില്‍@ബ്ലോഗ് ,
അവസാന പാരഗ്രാഫിലെ നിഗമനം ശരിയാണെന്നു തോന്നുന്നില്ല.കൊമ്പനാന സമൂഹ്യജീവിയല്ല.പിടിയാന മാത്രമാണു സാമൂഹ്യ ജീവി.അതുകൊണ്ടു തന്നെ കൊമ്പനാനയുടെ തലച്ചോറില്‍ 'obey your leader'എന്ന soft ware ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല.അതുകൊണ്ടാണ് ആനകള്‍ അവസരം കിട്ടിയാല്‍ പാപ്പാനെ കൊല്ലുന്നത്.സര്‍ക്കസ്സില്‍ അഭ്യാസം കാണിക്കുന്നത് ഏതാണ്ട് എല്ലാം തന്നെ പിടിയാനകളായതും അതുകൊണ്ടാണ് .കൊമ്പനാനയെ അഭ്യാസം പഠിപ്പിക്കാന്‍ പ്രയാസമാണ്.Remember we could never domesticate elephants after all these years.elephant still remains A wild animal.
ആനയുടെ സ്വാഭാവിക ജീവിതത്തില്‍ മറ്റൊരു കൊമ്പനെ കണ്ടുമുട്ടിയാല്‍ അതിനെ ആക്രമിച്ചു 'alpha male' എന്ന സ്ഥാനം നേടുക /നിലനിര്‍ത്തുക എന്നതാണ് രീതി .നമ്മുടെ ഉത്സവപറമ്പുകളില്‍ ഇത്രയധികം കൊമ്പനാനകളെ ഒരുമിച്ചു നിര്‍ത്തുന്നത് മിതമായി പറഞ്ഞാല്‍ A sure prescription for disaster.കൂട്ടാനകളെ ഉപദ്രവിക്കുന്നത് കുറവാണെന്നതാണ് അത്ഭുതം.

അനില്‍@ബ്ലോഗ് said...

വാഴക്കോടന്‍ ‍// vazhakodan,

hAnLLaLaTh,

അരുണ്‍ കായംകുളം,

...പകല്‍കിനാവന്‍...daYdreamEr...,

Typist | എഴുത്തുകാരി,

പാര്‍ത്ഥന്‍,

പാവപ്പെട്ടവന്‍,

smitha adharsh,

കുമാരന്‍ | kumaran,

പ്രിയ,
എല്ലാവരുടേയും സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

bright,
ലിങ്കിനു നന്ദി.

കൊമ്പനാന കൂട്ടം തെറ്റി നടക്കുന്നതും അനുസരണക്കേട് കാട്ടുന്നതും അവന്റെ ശരീരത്തിലെ ആന്‍ഡ്രജന്‍ അളവ് കൂടുതലാ‍യുള്ളതിനാലാണ്. അല്ലാതെ അനുസരണ ശീലത്തിനുള്ള സോഫ്റ്റ്വെയര്‍ ഇല്ലാഞ്ഞിട്ടല്ല. വണ്ടിക്കാളകളെ കണ്ടിട്ടില്ലെ? വരിയുടച്ച്, പുരുഷ ഹോര്‍മോണ്‍ ഉത്പാദനം തടഞ്ഞാല്‍ മാത്രമേ ഏകാഗ്രത ലഭിക്കൂ എന്നതിനാലാണ് അവയെ വരിയുടക്കുന്നത്. ആനകളിലും ഇത് പ്രാവര്‍ത്തികമാക്കിയാല്‍ കൊമ്പനാനയേയും സര്‍ക്കസ് പഠിപ്പിക്കാമായിരിക്കും.

ഏതായാലും ഏകാഗ്രത ഇല്ലെങ്കിലും അനുസരണ എന്നത് കൊമ്പനാനക്കുള്ളതുകൊണ്ടാണല്ലോ അവന്‍ പാപ്പാനെയും മറ്റും അനുസരിക്കുന്നത്.

bright said...

തീര്‍ച്ചയായും വരിയുടക്കല്‍ ഫലം ചെയ്യും.എങ്കിലും ആനയെ ഇണക്കി വളര്‍ത്താന്‍ പ്രയാസമായിരിക്കും.കാളയുടെ വരിയുടച്ച് അനുസരണ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച പൂര്‍വ്വികര്‍ ആനയുടെ വരിയുടക്കാന്‍ മെനകെടാഞ്ഞത് എന്തുകൊണ്ടായിരിക്കും?ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയന്നാണ് അനുസരിക്കുന്നത്.(Pavlovian conditioning)ശിക്ഷയോടുള്ള ഭയത്തെ ജന്മവാസന മറികടക്കുമ്പോഴാണ് ആന ആക്രമണകാരിയാകുന്നത്. Solitary animals എന്ന വിഭാഗത്തില്‍ ഒരുപക്ഷേ പൂച്ചയെ മാത്രമാണു ഇണക്കാന്‍ പറ്റുന്നത്.അതേ കുടുംബത്തില്‍ പെട്ട സിംഹം,പുലി എന്നിവയെ ഭയപ്പെടുത്തി അനുസരിപ്പിക്കാനേ പറ്റൂ.പ്രകോപനമൊന്നുമില്ലാതെ തന്നെ ഇവ care givers നെ ആക്രമിക്കുകയും ചെയ്യും.കുതിരയെ ഇണക്കി സവാരിക്ക് ഉപയോഗിക്കുന്നതുപോലെ അതേ കുടുംബത്തിലെ സീബ്രയെ ഉപയോഗിക്കാന്‍ പറ്റില്ല.പ്രശ്നം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ മാത്രമല്ല എന്നര്‍ത്ഥം.

അനില്‍@ബ്ലോഗ് said...

bright,
വരിയുടക്കാതെ തന്നെ ആവശ്യമായ പണികള്‍ ആനകളെക്കൊണ്ട് ചെയ്യിപ്പിക്കാനാവുന്നു എന്നുള്ളതിനാലാവും അതിനി നമ്മുടെ പൂര്‍വ്വികര്‍ ശ്രമിക്കാഞ്ഞത്. മദം പൊട്ടല്‍ പോലെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതു ചെയ്തുനോക്കാന്‍ നമ്മുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണെന്റെ അറിവ്.

ഭയം കൊണ്ട് മാത്രമാണ് ആ‍ന പാപ്പാനെ അനുസരിക്കുന്നത് എന്നതിനോട് വീണ്ടും വിയോജിക്കുന്നു.

സീബ്രയെ ഇണക്കി വളര്‍ത്താനാവുന്നില്ല എന്നത് ശരിതന്നെ, പക്ഷെ അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല, ആനകളങ്ങിനെ അല്ലല്ലോ, പ്രകടമായ ആണ്‍ പെണ്‍ വ്യത്യാസം കാണാം.

പാര്‍ത്ഥന്‍ said...

ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയന്നാണ് അനുസരിക്കുന്നത്.(Pavlovian conditioning)ശിക്ഷയോടുള്ള ഭയത്തെ ജന്മവാസന മറികടക്കുമ്പോഴാണ് ആന ആക്രമണകാരിയാകുന്നത്. .............................
മുകളിൽ -bright- പറഞ്ഞ കാ‍ര്യം ശരിവെയ്ക്കുന്നു.
ഒരു ആനപാപ്പാൻ പറഞ്ഞതും ഇതാണ്. ഇനി ഇതിൽ നിന്നും വ്യത്യസ്തമായ ചില അസംഭാവ്യം എന്നു തോന്നുന്ന ചിലതുണ്ട്.
* സ്നേഹത്തിന്റെ മാത്രമായ വൈകാരിക ബന്ധം പലപ്പോഴും ആനകൾ അനുസരിക്കാറുണ്ട്.
** ചില പ്രത്യേക ദിവസം ജനിച്ചവർക്ക് ഓരോരുത്തരുടെയും മൃഗങ്ങളോടുള്ള ബന്ധം പ്രകടമാകാറുണ്ട്. തൃശൂരിൽ ഏത് ആനയും വശപ്പെടുന്ന ഒരാളുണ്ട്. തിരണ്ടി കുത്തി മരിച്ച Steve Irwin അപകടകാരികളായ മുതലക്കുട്ടത്തിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
*** ഓരൊ മൃഗത്തെയും വശപ്പെടുത്താൻ കഴിവുള്ള ചില മരുന്നും മന്ത്രവും. (എന്ത് മരുന്നും മന്ത്രവും ആണെന്ന് എനിക്കറിയില്ല.)

ഒരു പ്രത്യേക കാര്യം. ചിലർ ആനയുടെ വരിയുടക്കാൻ നോക്കുന്നതു കണ്ടു. എന്താ ചെയ്യാ. ആനയുടെ വൃഷണം ശരീരത്തിനകത്താണ്. മാതംഗലീലയിൽ അത് വിശദീകരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

അനില്‍@ബ്ലോഗ് said...

പാര്‍ത്ഥന്‍,
ശരി, അങ്ങിനെ ആവട്ടെ.
ഭയം ആണ് അനുസരണയുടെ അടിസ്ഥാനം എന്നാ‍ണ് ഭൂരിപക്ഷമെങ്കില്‍ അംഗീകരിക്കുന്നു.

വരിയുടക്കല്‍ എന്നത് ഹോര്‍മോണ്‍ ലവലുമായി ബന്ധപ്പെട്ട് കടന്നു വന്ന ഒരു സാന്ദര്‍ഭിക പരാമര്‍ശമാണ്, Castration എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം. വേണമെങ്കില്‍ ഒരു പരീക്ഷണാര്‍ത്ഥം അത് ചെയ്യാവുന്നതേ ഉള്ളൂ എന്നാണ് ഉദ്ദേശിച്ചത്. അതൊരു പ്രശ്നമാക്കണ്ട.
:)

bright said...

May be antipsycotic drugs like Chlorpromazine or lithium might help instead of castration.

അനില്‍@ബ്ലോഗ് said...

bright,
അങ്ങിനെ മയക്കുന്നതിനു സമാനമായ കാര്യങ്ങള്‍ ഇപ്പോഴും പാപ്പാന്മാര്‍ ചെയ്യുന്നുണ്ട്, മരുന്നുകള്‍ ഉപയോഗിക്കാതെ, “വാട്ടുക” എന്ന പ്രയോഗം.

കൂടുതല്‍ ശാസ്ത്രീയമായ ഒന്ന്
ഈ ലിങ്കില്‍ കണ്ടോ
ഇതിനു സമാനമായി leuprolide acetate നല്‍കി തൃശ്ശൂരും പഠനം നടത്തിയിട്ടൂണ്ട്, ഫലവത്താണെന്ന് കണ്ടിട്ടുമുണ്ട്. ഇതില്‍ നിന്നും ടെസ്റ്റോസ്റ്റിറൊണിന്റെ റോള്‍ വ്യക്തമാവുന്നുണ്ടല്ലോ.

bright said...

Definitely,Testosterone has an important role.(Btw leuprolide acetate is used in the treatment of human prostrate cancer also.)

My point is adult male elephant is aggressive and unpredictable even when not under musth especially in the presence of other male elephants.Tolerating other male elephants in your vicinity and behaving reasonably is sure ticket to genetic oblivion as far as an elephant is concerned.Elephants are unpredictable when not in musth and extremely unpredictable when in musth :-)Of course we all know it is not a single factor that is influencing the behavior of an elephant.

An off topic comment.You said,
ഭയം ആണ് അനുസരണയുടെ അടിസ്ഥാനം എന്നാ‍ണ് ഭൂരിപക്ഷമെങ്കില്‍ അംഗീകരിക്കുന്നു.
Actually we don't decide truth by majority vote;-)Pardon me.It is one of my pet peeves.I have seen people expressing same sentiment in serious discussions.People often confuses the democratic method of solution finding with scientific method.In democracy majority opinion may be right,but in science or almost in any other matter it may not.I will quote my favorite author Richard Dawkins

''when two opposite points of view are expressed with equal intensity, the truth does not necessarily lie exactly halfway between them. It is possible for one side to be simply wrong.''

Richard Dawkins

I know it has nothing to do with the topic we are discussing,but as I mentioned it is one of my pet peeves:-)

അനില്‍@ബ്ലോഗ് said...

bright,
താത്പര്യത്തിനു നന്ദി.

പിന്നെ മെജോരിറ്റിയെപ്പറ്റി, അവിടെ ഒരു സ്മൈലിയുടെ കുറവുണ്ട്.
:)

ഇതൊക്കെ താങ്കള്‍ എന്നെ ബോധവല്‍ക്കരിക്കാനോ ഞാന്‍ താങ്കളെ ബോധവല്‍ക്കരിക്കാനോ അല്ല എന്നതാണ് എന്റെ സങ്കല്‍പ്പം. ആരെങ്കിലും ഒക്കെ വായിക്കുന്നുവെങ്കില്‍ , ഒരു സംഗതിയുടെ വിവിധ വശങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാം.

ക്രിയാത്മകമായ ഇടപെടലുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

കാക്കര kaakkara said...

ആനയ്ക്ക് വില പറയുന്നോ...

http://kaakkara.blogspot.com/2011/09/blog-post_15.html

Unknown said...

ആന എന്നുപറയുന്നത് ഒരു സ്നേഹമുള്ള ജീവി ആണ്