5/01/2009

ഷിക്കാഗോ തെരുവീധികളിലൊരു മെയ് മാസത്തില്‍

ലോകമെമ്പാടുമിന്ന് മെയ് ദിനം ആഘോഷിക്കുന്നു, അദ്ധ്വാനിക്കുന്നവന്റെ ശക്തി വിളിച്ചോതി മെയ് ദിന റാലികള്‍ നടക്കുന്നു. തൊഴിലെടുക്കുന്നവന്റെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാ‍യ് മെയ് ഒന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനമായ് അഘോഷിക്കയാണ് നാം.

തൊഴില്‍ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ വ്യവസായങ്ങള്‍ വളരുന്നില്ലെന്ന് കേരളാ ഹൈക്കോടതിയിലൊരു ജഡ്ജി പരാമര്‍ശം നടത്തിയത് മെയ് ദിന തലേന്നാണെന്നത് ആകസ്മികം. ജുഡീഷ്യറിയുടെ തൊഴിലാളി വിരുദ്ധനിലപാടുകള്‍ നാം കാണുന്നത് ആദ്യമായല്ലാത്തതിനാല്‍ വാര്‍ത്ത കാര്യമായ പ്രതികരണങ്ങളുണ്ടാക്കുന്നുമില്ല.

ഓരോ മെയ് ദിനവും കടന്നുപോകുമ്പോള്‍ ചരിത്രത്തിന്റെ മറിഞ്ഞ താളിലേക്കുള്ള ദൂരവും വര്‍ദ്ധിക്കുകയാണ്. കമ്മ്യൂണിസ്റ്റ് മൂരാച്ചികളാഘോഷിക്കുന്ന പാര്‍ട്ടിപ്പരിപാടിയായി മാത്രമാണ് നല്ലൊരു ശതമാനവും ഈ ആഘോഷങ്ങളെ കണക്കാക്കുന്നതെന്നറിയാന്‍ നമ്മുക്ക് ചുറ്റുമൊന്ന് കാതോര്‍ത്താ‍ല്‍ മതിയാവും. ലോക മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കന്‍ സംഭാവനയാണ് ഈ തൊഴിലാളി ദിനാഘോഷം എന്നറിയുന്നവര്‍ ചുരുങ്ങുന്നത് സ്വാഭാവികം. 19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ലോക തൊഴിലാളിമനസ്സുകള്‍ കീഴടക്കാനാരംഭിച്ചു. 1860 കളുടെ ആരംഭത്തോടെ തന്നെ എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യമുയര്‍ത്തില്‍ അമേരിക്കന്‍ തൊഴിലാളികള്‍ പ്രക്ഷോഭ പാതയില്‍ വന്നുവെങ്കിലും എണ്‍പതുകളുടെ മദ്ധ്യത്തോടെയാണ് ഇതിന്‍ ശക്തിയാര്‍ജ്ജിച്ചത്.

1884 ഇല്‍ ഷിക്കാഗോയില്‍ നടന്ന് "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ യൂണിയന്‍സ്” ന്റെ ദേശീയ കണ്വെന്‍ഷനില് എടുത്ത പ്രഖ്യാപനം ഒരു നാഴികക്കല്ലായിരുന്നു. 1886 മെയ് ഒന്നുമുതല്‍ തോഴിലാളിയുടെ നിയമാനുസൃത പ്രവര്‍ത്തി സമയം എന്നത്, വേതനത്തില്‍ കുറവില്ല്ലാതെ, എട്ടു മണിക്കൂറായിരിക്കും എന്നതായിരുന്നു അത്. കുത്തക വ്യവസായികളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും ഇതിനെതിരെ രംഗത്തുവരികയും തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനായി കൂടുതല്‍ പോലീസ് സേനയും ആയുധങ്ങളും സമാഹരിക്കുകയും ചെയ്തു.

1886 മെയ് ഒന്നിന് അമേരിക്കയിലാകെ 13000 വ്യവസായങ്ങളില്‍ നിന്നായി ഏകദേശം മൂന്നു ലക്ഷം തൊഴിലാളികള്‍ പണിശാലകള്‍ ബഹിഷ്കരിച്ച് റാലിക്കായ് തെരുവിലിറങ്ങി. ലോകചരിത്രത്തിലെ ആദ്യ മെയ്ദിന റാലി. അനുബന്ധമായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകള്‍, അതില്‍ പ്രതിഷേധിക്കാന്‍ ഹേമാര്‍ക്കര്‍ സ്ക്വയറില്‍ നടന്ന യോഗത്തിലെ പോലീസ് ആക്രമണം തുടങ്ങിയവ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സംഭങ്ങളാണ്. ലോകത്തെമ്പാടും മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിച്ച് തൊഴിലിടങ്ങളില്‍ അവധി നല്‍കുമ്പോള്‍ ഈ ആശയത്തിന്റെ ഈറ്റില്ലമായ അമേരിക്ക ഇതിനെ തിരസ്കരിക്കുകയാണ്. മെയ് ഒന്ന് "ലോ‍ ഡേ" ആചരിക്കാനുള്ള തീരുമാനങ്ങളും മറ്റും ഇതിനുദാഹരണമാണ്.

പൈതൃകങ്ങളെ നിഷേധിക്കുന്നവര്‍ തങ്ങളെത്തന്നെ നിഷേധിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളെ പൂഴ്തിവച്ച് , പൊള്ളയായ പുറമ്മോടിയില്‍ മാളിക പണിഞ്ഞതിന്റെ പരിണത ഫലമാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.കൂലിക്കായ് പണിയെടുക്കുന്നവനെല്ലാം തൊഴിലാളിയാണെന്നും (അത് കമ്പനി തലവനായാലും, താഴേത്തൊഴിലാളിയായാലും ), അവന്റെ തൊഴില്‍ സംരക്ഷണമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനമെന്നും ഏവരും തിരിച്ചറിയുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ട് ഇന്ന് ഞാനുറങ്ങാ‍ന്‍ പോകട്ടെ.

കുറിപ്പ്: പല വിവരങ്ങളും പൂര്‍ണ്ണമല്ല, സൂചകങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചിരിക്കുന്നു.
അവലംബം: (1) ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഓഫ് ദ വേള്‍ഡിന്റ് വെബ് സൈറ്റ്.
(2)മൂര്‍ത്തിയുടെ പോസ്റ്റ്

26 comments:

അനില്‍@ബ്ലോഗ് said...

ഷിക്കാഗോ തെരുവീധികളില്‍ ചിന്തിയ രക്തച്ചുവപ്പിനു മുന്നില്‍, അഭിവാദ്യങ്ങളോടെ.

വീ കെ said...

“അഭിവാദ്യങ്ങൾ”

കാപ്പിലാന്‍ said...

ചിക്കാഗോ തെരുവീഥികളില്‍
രക്തം ചീന്തിയ വയലാറില്‍
കയ്യൂരില്‍ കരിവള്ളൂരില്‍
ഇവിടെയെല്ലാം പോയവര്‍ക്കെല്ലാം പോയി അനിലേ ..അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത് അവരുടെ മുതലാളി തലമുറയും . കേരളത്തില്‍ കമ്മ്യൂണിസം ഉണ്ടോ ..എന്തിന് ഒരു തൊഴിലാളിയെങ്കിലും ഉണ്ടോ പേരിനെങ്കിലും :) .
പറയാന്‍ മറന്നു
ഈന്ഖിലാബ് സിന്ദാബാദ്‌
വിപ്ലവാശംസകള്‍

കണ്ണന്‍ said...

തൊഴിലാളികള്‍ക്ക്‌ തൊഴില്‍ സുരക്ഷയും ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പു നല്‍കുന്ന വ്യവസ്ഥിതിയും നിയമങ്ങളും വരുന്നതിനൊപ്പം തൊഴിലാളിക്ക് തൊഴില്‍ നല്കുന്നവനോടുള്ള ആത്മാര്‍ഥതയും തൊഴിലിനോടുള്ള കൂറും ഉണ്ടെങ്കില്‍ ഏതു പ്രസ്ഥാനവും , രാഷ്ട്രവും മികച്ച വളര്‍ച്ച കൈവരിക്കും. നമ്മുടെ കേരളത്തിലും ഒരു പരിധി വരെ ഇന്ത്യ ഒട്ടാകെയും ഉള്ള വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക്‌ ഈ ആത്മാര്‍ഥത ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. ഈ മനോഭാവത്തില്‍ മാറ്റം വരട്ടെ എന്ന് ഈ തൊഴിലാളി ദിനത്തില്‍ ഞാന്‍ പ്രാര്ത്ഥിക്കുന്നു...താങ്കളുടെ കാഴ്ചപാടിന് അഭിനന്ദനങ്ങള്‍ ...

പാത്തുമ്മയുടെ ആട് said...

"പൈതൃകങ്ങളെ നിഷേധിക്കുന്നവര്‍ തങ്ങളെത്തന്നെ നിഷേധിക്കുകയാണ്. "

വിയോജിക്കുന്നു സുഹൃത്തേ. അപ്പനപ്പൂന്മാരുടെ കാലത്തെ തത്വചിന്തകളെ നിഷേധിക്കുന്നതിനെ അപ്പനപ്പൂന്മാരെത്തന്നെ നിഷേധിക്കുന്നതിനോട് തുല്യപ്പെടുത്തുന്നവരാണ് നമ്മുടെ നാടിനെ നശിപ്പിച്ചത്. പാരമ്പര്യങ്ങളെ നിഷേധിച്ചതാണ് അമേരിക്കക്കാരന്‍ ചെയ്ത ഏറ്റവും വലിയ ശരി എന്നു കരുതുന്നവനാണ് ഞാന്‍. പകരം തിരഞ്ഞെടുത്ത വഴി ശരിയോ തെറ്റോ എന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ സന്ദേഹമുണ്ടാവാം. തെറ്റുകളില്‍നിന്നും പാഠങ്ങള്‍ പഠിക്കാന്‍ അവര്‍ക്കാവുന്നുണ്ടെങ്കില്‍ അവര്‍ ചെയ്തതുതന്‍നെയാണു ശരി

പാമരന്‍ said...

അഭിവാദ്യങ്ങള്‍!

ചങ്കരന്‍ said...

ഈ മെയ്ദിനം എന്നതു സായിപ്പന്‍മാരുടെ സംഭാവനയാണെന്നൊക്കെ ഞാന്‍ ഒന്നു രണ്ടു സായിപ്പന്‍മാരോടൊക്കെ പറഞ്ഞുനോക്കി , എവടെ.

കാസിം തങ്ങള്‍ said...

പുതിയ അറിവുകള്‍ക്ക് നന്ദി.

പ്രിയ said...

"തൊഴില്‍ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ വ്യവസായങ്ങള്‍ വളരുന്നില്ലെന്ന് കേരളാ ഹൈക്കോടതിയിലൊരു ജഡ്ജി പരാമര്‍ശം നടത്തിയത് ..."

സത്യമല്ലെന്നുണ്ടോ?

Prayan said...

നേതാക്കന്മാരുടെ ചരടുവലിപ്പാവകളായി തൊഴിലാളികള്‍ തുടരുവോളം ഇങ്ങിനെയൊക്കെത്തന്നെയാവും.
ഇടതുപക്ഷത്തോട് ബാക്കി നിലനില്‍ക്കുന്ന കുറച്ചനുഭാവത്തോടെ....ആശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അഭിവാദ്യങ്ങള്‍..

വാഴക്കോടന്‍ ‍// vazhakodan said...

ഷിക്കാഗോ തെരുവീധികളില്‍ ചിന്തിയ രക്തച്ചുവപ്പിനു മുന്നില്‍,ആയിരമായിരം അഭിവാദ്യങ്ങളോടെ,
ഈന്ഖിലാബ് സിന്ദാബാദ്‌
വിപ്ലവാശംസകള്‍

hAnLLaLaTh said...

അഭിവാദ്യങ്ങള്‍...

പുതിയ വിവരങ്ങള്‍ക്ക് നന്ദി..

ഏകാന്തപഥികന്‍ said...

അനിലേട്ടോ..പോസ്റ്റ് അടിപൊളിയായീട്ടോ

പിന്നെ ഫൈനല്‍ തൊടങ്ങീ..വാഴക്കോടന്‍ എന്നോട് നിങ്ങളേയും കൂട്ടി ഗ്രൌണ്ടില്‍ എത്താന്‍ പറഞ്ഞു..വന്നേ..

smitha adharsh said...

തെരുവ് വീധികള്‍ എന്നത് തെരുവ് വീഥികള്‍ എന്ന് തിരുത്തണേ..
ഞാന്‍ ഇത് എം.എ.ഫൈനല്‍ ഇയര്‍നു പഠിക്കാന്‍ പെട്ട പാട്..ഇത്ര ലളിതമായി അന്നൊന്നും ആരും ഇത് പോസ്റ്റ്‌ ആക്കിയിരുന്നില്ല.ഇത് വിക്കിപീഡിയ യില്‍ ഒരു ആര്‍ട്ടിക്കിള്‍ ആയി സേവ് ചെയ്യൂ അനില്‍ ചേട്ടാ..വരും തലമുറയ്ക്ക് ഉപകാരപ്പെടും.

ഞാനും എന്‍റെ ലോകവും said...

വിപ്ലവം ജയിക്കട്ടെ ആശംസകള്‍

വികടശിരോമണി said...

ചിക്കാഗോ ചുവന്ന നാളുകളുടെ ഓർമ്മകൾ പോലും നരച്ചുപോയിരിക്കുന്നു.നിറംകെട്ട ആകാശച്ചുവട്ടിലിരുന്നു ചവർപ്പുകുടിച്ചുവറ്റിക്കാനല്ലാതെ,എന്റെ കൈകൾ മുദ്രാവാക്യങ്ങൾക്കു വഴങ്ങുന്നില്ല.
അറിയില്ല,അറിയില്ല,എന്തുകൊണ്ടെന്ന്....

അനില്‍@ബ്ലോഗ് said...

വി.കെ,
നന്ദി.

കാപ്പിലാന്‍,
‘പോയവര്‍ക്ക് പോയി’ എന്നു പറയാനാവില്ല, എന്തെന്നാല്‍ എന്തെങ്കിലും സ്വന്തമായി നേടാമെന്ന മോഹവുമായി പ്രക്ഷോഭങ്ങളിലേക്കിറങ്ങിയവരല്ല ആരും.അതിനാല്‍ തന്നെ അവരുട അദ്ധ്വാന ഫലം അനുഭവിക്കുക പിന്‍തലമുറതന്നെ.
കേരളത്തിലെന്നല്ല ലോകത്തെമ്പാടും തൊഴിലാളികളല്ലെ കൂടുതല്‍, ബൌദ്ധികമോ കായികമോ ആയ അദ്ധ്വാനം വിറ്റു കൂലി നേടുന്നവര്‍. കാപ്പിലാനെപ്പോലെയുള്ള മുതലാളിമാര്‍ എണ്ണത്തില്‍ കുറവാ, പക്ഷെ വണ്ണത്തില്‍ ഏറെയും.
:)
പ്രത്യഭിവാദ്യം.

കണ്ണന്‍ ,
എന്തു ഡാറ്റയുടെ അടിസ്ഥാനത്തിലാണ് താങ്കളുടെ നിഗമനം എന്നു കൂടി ചേര്‍ത്തിരുന്നെങ്കില്‍ നന്നായേനെ,അല്ലാത്തപക്ഷം വിയോജിക്കുന്നു.
നന്ദി.

പാത്തുമ്മയുടെ ആട്,
ശരിതെറ്റുകള്‍ ആപേക്ഷികമാണെന്ന് മാത്രം പറയുന്നു.

പാമരന്‍,
അഭിവാദ്യങ്ങള്‍.

ചങ്കരന്‍,
ചിലപ്പൊള്‍ തല്ലും കിട്ടും.
:)
സന്ദര്‍ശനത്തിനു നന്ദി.

കാസിം തങ്ങള്‍,
നന്ദി.

പ്രിയ,
തീര്‍ച്ചയായും ജഡ്ജിയേമാനോട് യോജിക്കാനാവില്ല. അദ്ദേഹത്തിന്റെ പഠനം കൂടി ലഭിക്കേണ്ടിയിരിക്കുന്നു.

Prayan,
നേതാക്കളെ നമുക്ക് അടച്ചാക്ഷേപിക്കാനാവുമോ, ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവാം. തന്റെ അദ്ധ്വാനത്തില്‍ മാത്രം ശ്രദ്ധിക്കാനെ തൊഴിലാളിക്ക് സമയമുണ്ടാവൂ, എല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോവാന്‍ നേതാക്കള്‍ കൂടിയേ തീരൂ, നമുക്കിടപെടാമല്ലോ, ലഭിക്കുന്ന അവസരങ്ങളില്‍.
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
പ്രത്യഭിവാദ്യം സ്വീകരിക്കൂ.

വാഴക്കോടന്‍,
നന്ദി.

hAnLLaLaTh,
നന്ദി.

ഏകാന്തപഥികന്‍,
നന്ദി, കേട്ടോ.
ഓഫ്ഫ്:
ഗ്രൌണ്ടില്‍ പോയിരുന്നു. എന്റെ ബ്രോഡ് ബാന്‍ഡ് പോയി.ഇതു ഡയലപ്പാണ്.

smitha adharsh,
നല്ല വാക്കുകള്‍ക്ക് നന്ദി. ചരിത്രം നമുക്ക് പരീക്ഷക്ക് മാര്‍ക്ക് വാങ്ങാന്‍ മാത്രമുള്ളതായിച്ചുരുങ്ങി.
:)

ഞാനും എന്‍റെ ലോകവും,
നന്ദി.

വികടശിരോമണി,
കൈപൊങ്ങുന്നില്ലാ പഴയപോലെ, എങ്കിലും മനസ്സ് സമ്മതിക്കുന്നില്ല. മെയ് ദിനത്തിലെങ്കിലും അജീര്‍ണ്ണം മാറ്റി അയവെട്ടാം എന്ന് കരുതി.
:)

ശിവ said...

മേയ് 1 തൊഴിലാളി ദിനം എന്നതില്‍ക്കവിഞ്ഞ് അതിന്റെ പ്രാധാന്യമൊന്നും അറിയില്ല. ഇപ്പോള്‍ ചിലതൊക്കെ അറിയാന്‍ കഴിഞ്ഞു....ഈ ലേഖനം കുറച്ച് കൂടി വിപുലീകരിക്കാമോ...

ബിനോയ് said...

അഭിവാദ്യങ്ങള്‍ :)

നരിക്കുന്നൻ said...

പുതിയ അറിവുകൾ!
ഷിക്കാഗോ തെരുവീധികളില്‍ ചിന്തിയ രക്തച്ചുവപ്പിനു മുന്നില്‍, അഭിവാദ്യങ്ങളോടെ.

ഇങ്കുലാബ് സിന്ദാബാദ്

...പകല്‍കിനാവന്‍...daYdreamEr... said...

അനില്‍ വൈകിയാണ് വായിച്ചത്.. അഭിനന്ദനങ്ങള്‍..

കാപ്പിലാന്‍ said...

കാപ്പിലാനെപ്പോലെയുള്ള മുതലാളിമാര്‍ എണ്ണത്തില്‍ കുറവാ, പക്ഷെ വണ്ണത്തില്‍ ഏറെയും.
:)
ഹ ഹ അത് കലക്കി :)

മുക്കുവന്‍ said...

തൊഴിലാളിക്ക് തൊഴില്‍ നല്കുന്നവനോടുള്ള ആത്മാര്‍ഥതയും തൊഴിലിനോടുള്ള കൂറും ഉണ്ടെങ്കില്‍!!!

kanna... are you living in heaven??? that is not going to happen :)

ചാണക്യന്‍ said...

ലേറ്റായ അഭിവാദ്യങ്ങള്‍.....

ഷാനവാസ് കൊനാരത്ത് said...

നന്നായി.