5/15/2009

അന്നും ഇന്നും

പണ്ടൊക്കെ എന്തേര്‍ന്ന് എന്ന് വികടശിരോമണി ചോദിച്ചിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ. പണ്ട് എന്നൊന്നില്ലെന്നും, ഇന്നത്തെ ‘ഇന്നാണ്‘ നാളത്തെ ‘പണ്ട്‘ എന്ന് എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്തു. എന്നിരുന്നാലും ചിലതെല്ലാം മനസ്സില്‍ തികട്ടി വരും ചിലനേരങ്ങളില്‍ .

1987 ഇല്‍ പുറത്തിറങ്ങിയ വേണുനാഗവള്ളിയുടെ മോഹന്‍ലാല്‍ ചിത്രമായ “സര്‍വ്വകലാശാല” എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. ഒരു ക്യാമ്പസ് ചിത്രമായ അതില്‍ നിന്നൊരു സീന്‍ ഇതാ, ഹോസ്റ്റല്‍ വാര്‍ഡന്റെ വേഷത്തില്‍ ജഗതി ശ്രീകുമാര്‍.പുതു തലമുറ കാമ്പസ് ചിത്രങ്ങളുടെ പട്ടികയില്‍ പ്രമുഖമായ ലാല്‍ജോസ് ചിത്രമായ “ക്ലാസ്സ്മേറ്റ്സ്” സിനിമയില്‍ ഇന്നും ഒരു രംഗം കൂടി കാണുക. ഹോസ്റ്റല്‍ വാര്‍ഡന്‍ വേഷത്തില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാലാന്തരത്തില്‍ വന്ന മാറ്റം ഡയലോഗുകളില്‍ പ്രതിഫലിക്കിന്നില്ലെ?

26 comments:

കണ്ണനുണ്ണി said...

ഇരിക്കട്ടെ ഒരു തേങ്ങാ... ((( ഠിം )))
നല്ല നിരീക്ഷണം അനിലേ...

അനില്‍@ബ്ലോഗ് said...

കണ്ണനുണ്ണി,
ഇത്ര പെട്ടന്നോ, നന്ദി.

cALviN::കാല്‍‌വിന്‍ said...

പഴയ പ്രേം നസീര്‍ സിനിമ റെസ്റ്റ് ഹൗസിലേയും മറ്റും സീനുകള്‍ ഇപ്പോള്‍ സെര്‍ച്ച് ചെയ്തിട്ട് കിട്ടുന്നില്ല.. അല്ലെങ്കില്‍ ഇതിലും മനോഹരമായ ചില അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ കാണിച്ചു തന്നേനെ.... :)

Prayan said...

:)

കാന്താരിക്കുട്ടി said...

കാലാനുഗതമായി വന്ന മാറ്റങ്ങൾ ഡയലോഗിലും അഭിനയത്തിലും പ്രതിഫലിക്കുന്നു.നല്ല നിരീക്ഷണം ട്ടോ!

Rare Rose said...

എത്ര കൃത്യമായി രണ്ടു വീഡിയോസും തപ്പിയെടുത്തു...കാലത്തിനനുസരിച്ച മാറ്റം ഇത്ര എളുപ്പത്തില്‍ ‍കാണിച്ചു തന്നതിനു അഭിനന്ദന്‍സ്..:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത് പൊതുവെ എല്ലാവരും പറയുന്ന ഒരു പ്രയോഗമാണ്, പണ്ടൊക്കെ എന്തായിരുന്നു എന്ന്. ചെറുപ്പത്തില്‍ ഗോലി കളിയും പമ്പരം കൊത്തും കിളിമാസ്സുകളിയും ഒക്കെയായിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമാണ് കളിക്കുന്നത്, മൂന്നര വയസ്സുള്ള മോളും. കാലത്തിനനുസ്സരിച്ച് എല്ലാം മാറുന്നു. ചിന്താഗതികളും.

Typist | എഴുത്തുകാരി said...

അല്ലാ, ക്ലാസ്മേറ്റ്സിലും ഈ കാണിക്കുന്നതു് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവര്‍ പഠിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളല്ലേ?

കാപ്പിലാന്‍ said...

പണ്ടെന്റെ ഉപ്പുപ്പാക്ക് ഒരാനെന്ടാര്‍ന്നു

:)

വികടശിരോമണി said...

കാപ്പിലാൻ പറഞ്ഞ ആ ആനപ്പുറത്ത് ഉപ്പൂപ്പ ഇരുന്നതിന്റെ തഴമ്പുണ്ടോ എന്ന് അനിലൊന്നു തടവി നോക്കിയതാണെന്നു തോന്നുന്നു.
പുതിയൊരു സിനിമ തീയറ്ററിൽ പോയി അനിൽ കണ്ടിട്ട് എത്രയോ കാലമായി എന്നു മുമ്പെന്നോ എന്റെയൊരു സിൽമാപോസ്റ്റിൽ അനിൽ കമന്റിയ ഓർമ്മയുണ്ട്.(എത്ര കാലായി അനിലേ?)
എന്നാലും കാലത്തിന്റെ മാറ്റം കാണിക്കാൻ സിൽമ തന്നെ വേണം.
ഗുരുകുലവിദ്യാഭ്യാസംന്ന് കേട്ടിട്ടുണ്ടോ?ബൃഹദാരണ്യകോപനിഷത്തിലേ ശ്വേതകേതുവിന്റെ ഗുരുവുമായുള്ള സംവാദം വായിച്ചിട്ടുണ്ടോ?
ഇപ്പൊ ആകെ ബന്ധങ്ങൾ മാറിപ്പോയില്ലേ?ഈ സിൽമയൊക്കെ എന്നാ ഉണ്ടായത്?

ചങ്കരന്‍ said...

എങ്ങനെ നന്നാവാനാ, ചെറുപ്പത്തിലേ തറ പറ, തറ പറ എന്നല്ലേ പഠിപ്പിക്കുന്നത്. പിന്നെ തറ പറയാതിരിക്കുമോ?

തറവാടി said...

സം‌വിധായകന്‍ കമലിന്‍‌റ്റെ കാമ്പസ് സിനിമകള്‍ കണ്ടാല്‍ മനസ്സിലാകുന്ന കാര്യമാണയാള്‍ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് , ഏറ്റവും നല്ല ഉദാഹരണം നമ്മള്‍.

ക്ലാസ്സ് മേറ്റാണ് ഒരു റിയലിസ്റ്റിക്ക് കാമ്പസ്സ് സിനിമയായെനിക്ക് തോന്നിയിട്ടുള്ളത്. സര്‍‌വകലാശാല രസകരമായ ഒരു സിനിമയാണെങ്കിലും അന്നത്തെ കാമ്പസ്സുകളോട് അത്രമാത്രം നീതിപുലര്‍ത്തിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ് അതേസമയം നമ്മള്‍ പോലെ തനി സ്വപ്നവുമല്ലതന്നെ.

കാമ്പസ്സുകളെപ്പറ്റി പറയുമ്പോള്‍ എന്തിനാണാളുകള്‍ സ്വപ്നം കൂടുതല്‍ കലര്‍ത്തുന്നതെന്ന് മന്‍സ്സിലാകുന്നില്ല, സര്‍‌വകലാശാല ഒന്നൂടെ കാണാന്‍ തോന്നുന്നു :)

നിരക്ഷരന്‍ said...

ഞമ്മള് കാളേശിലൊന്നും പടിച്ചിട്ടില്ല പുള്ളേ...
സില്‍മ ഒരെണ്ണം ബിടാതെ പടിച്ചിട്ടുണ്ട് :) :)

നിരക്ഷരന്‍ said...

നിരീച്ചണം കൊള്ളാം പുള്ളേ.. :)

...പകല്‍കിനാവന്‍...daYdreamEr... said...

:)

നരിക്കുന്നൻ said...

നല്ല നിരീക്ഷണം.
തിരഞ്ഞ് പിടിച്ച് കണ്ട് പിടിച്ചതിന് അഭിനന്ദനങ്ങൾ!

പാവപ്പെട്ടവന്‍ said...

നല്ല നിരീക്ഷണം

അനില്‍@ബ്ലോഗ് said...

കാല്വിന്‍,
ഈ പോസ്റ്റിടുമ്പോള്‍ തന്നെ ഞാനത് മനസ്സിലോര്‍ത്തു, പക്ഷെ അതിന്റെ അന്തരീക്ഷം തന്നെ വേറെയാണ്, ക്ലാസ്സ്മേറ്റ്സിന്റ് ക്ലീപ്പിനോട് കിടപിടിക്കില്ല.

Prayan,
നന്ദി.

കാന്താരിക്കുട്ടി.
നന്ദി.

റോസ്,
കയ്യിലുള്ള സിഡിയില്‍ നിന്നും കട്ട് ചെയ്ത് അപ്ലോഡ് ചെയ്തതാണ്, ഇച്ചിരി ബുദ്ധിമുട്ടി.
:)

രാമചന്ദ്രന്‍ വെട്ടിക്കാട്,
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നതിനോടൊപ്പം ചോദിക്കട്ടെ, അത്തരതിലുള്ള ഒരു മാറ്റം ആണോ വീഡിയോയില്‍?

എഴുത്തുകാരീ,
ശരിയാണ്, പക്ഷെ എടുത്തത് ലാല്‍ ജോസല്ലെ.

കാപ്പിലാനെ,
ഉപ്പൂപ്പാക്ക് ആനയുണ്ടായിരുന്നു എന്നു പറയുന്നതിനോട് തുലനം ചെയ്യുന്നെങ്കില്‍ ശരി, ആവട്ടെ. നിന്റെ തന്തയാരെന്ന് അമ്മ പറഞ്ഞുള്ള അറിവല്ലെ ഉള്ളൂ എന്ന് വിദ്യാര്‍ത്ഥിയോട് ചോദിക്കുന്ന കത്തനാരായ അദ്ധ്യാപകനെ എനിക്കുള്‍ക്കൊള്ളാനാവില്ല.

വികടശിരോമണി,
ആ പറഞ്ഞതിലും കാര്യമുണ്ട്. കാലത്തിന്റെ മാറ്റം നല്ലവണ്ണം പ്രതിഫലിക്കുന്ന ഒന്നാണ് സിനിമ. ആ മാറ്റം ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ പുതു സിനിമക്ക് പോകാറില്ല. എത്ര കാലമായി എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല, അത്രയുമായിട്ടുണ്ടാവു.

ചങ്കരാ,
:)
അതോണ്ട് ഇപ്പോള്‍ തറ പറ ഇല്ല, എന്തെങ്കിലും ഒക്കെ പഠിച്ചാല്‍ മതി, പിള്ളാര്‍ നന്നാവട്ടെ.

തറവാടീ,
കമലിന്റെ സിനിമകളോട് എനിക്കിഷ്ടമല്ല. പക്ഷെ ഒരു ഇന്റര്‍വ്യൂയില്‍ അങ്ങേര്‍ പറഞ്ഞ ഒരു കാര്യമുണ്ട് “എന്റെ കാമ്പസ് ചിത്രങ്ങളൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല” എന്ന്. യുവ തലമുറക്കായി പടച്ചു വിടുന്നതാണെന്ന്.

സര്‍വ്വകലാശാല ഒരു യാഥാര്‍ത്ഥ്യബോധം കുറഞ്ഞ സിനിമയാണെന്ന് എനിക്കഭിപ്രായമില്ല, കുറച്ച് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. കോളേജില്‍ വീണ്ടും പോകാന്‍ വേണ്ടി മാത്രം രണ്ടു കൊല്ലത്തെ ശമ്പളം കളഞ്ഞ് പി.ജിക്ക് പോയയാളാണ് ഞാന്‍.
:)

നിരുഭായ്,
നന്ദിയുണ്ടേ.
:)

പകല്‍ക്കിനാവന്‍,
:)

നരിക്കുന്നന്‍,
നന്ദി.

പാവപ്പെട്ടവന്‍,
നന്ദി.

ശ്രീ said...

സത്യം തന്നെ മാഷേ... സര്‍വ്വകലാശാല എന്ന ആ ചിത്രത്തോളം പോന്ന മറ്റൊരു കലാലയ ചിത്രം ഉണ്ടോ എന്ന് സംശയം തന്നെ.

hAnLLaLaTh said...

...മാറ്റം ഇല്ലാത്ത എന്താണ് ലോകത്ത് ഉള്ളത്..?
മാറ്റം ഗുണകരമാവണമെന്നു നമ്മുക്ക് ആഗ്രഹിക്കാം...
അല്ലാതെ എന്തു ചെയ്യാനാ......
വിലപിച്ചിട്ട് കാര്യമില്ലല്ലോ....

smitha adharsh said...

നല്ല നിരീക്ഷണം അനിലേട്ടാ..
ശ്രീ പറഞ്ഞ പോലെ സര്‍വ്വകലാശാല എന്ന ആ ചിത്രത്തോളം പോന്ന മറ്റൊരു കലാലയ ചിത്രം ഉണ്ടോ എന്ന് എനിക്കും തോന്നാറുണ്ട്..

കിഷോർ‍:Kishor said...

ഇന്നത്തെ ഡയലോഗുകള്‍ തന്നെ കൂടുതല്‍ സ്വാഭാവികം... തമാശയും..

എന്തിനും പഴമയെ പൊക്കിക്കാണിക്കുന്നതില്‍ ചില മലയാളികള്‍ കേമരാണ്!

വാഴക്കോടന്‍ ‍// vazhakodan said...

രണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകള്‍, ഈ നിരീക്ഷണത്തിനു അനില്‍ തന്നെ വേണ്ടി വന്നു. കൊള്ളാം നല്ല നിരീക്ഷണം!

കുമാരന്‍ | kumaran said...

നന്നായിട്ടൂണ്ട്.

VINAYA N.A said...

രാമചന്ദ്രന്‍ പറഞ്ഞതിനോട്‌ ഞാനും യോചിക്കുന്നു.എപ്പോഴും പഴയ തലമുറ പുതിയ തലമുറയെ കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. അതൊരു പരമ്പരാഗത രീതിമാത്രമാണ്‌.

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിൽജി വളരെ കൃത്യമായ നിരീക്ഷണം. ഈ രണ്ടു ചിത്രങ്ങളും കാമ്പസ് ജീവിതത്തോട് ഏറെക്കുറെ നീതി പുലർത്തി എന്നു തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. 1991 -1993 കാലഘട്ടത്തിൽ എറണാകുളത്ത് മഹാരാജാസിൽ പഠിക്കുമ്പോൾ അവിടത്തെ രാഷ്ട്രീയ അന്തരീക്ഷം ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതിൽ നിന്നും അധിക വ്യത്യസ്തമല്ല. ക്ലാസ്‌മേറ്റ്സ് എന്നചിത്രവും ഈ കാലഘട്ടത്തെ ഒരു സംഭവം ആസ്പദമാക്കിയാണെന്ന് ആദ്യമേ പറയുന്നുണ്ടല്ലൊ. അതുപോലെ തന്നെ സർവ്വകലാശാലയും തീരെ അതിഭാവുകത്വമില്ലാതെ ചിത്രീകരിച്ചിരിക്കുന്ന ഒരു കാമ്പസ് ചിത്രമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മോഹൻലാൽ അഭിനയിച്ച ചെപ്പും, അമൃതംഗമയ എന്ന ചിത്രവും ഈ അവസരത്തിൽ ഓർമ്മയിൽ വരുന്നു. അമൃതംഗമയ പൂർണ്ണമായും ഒരു കാമ്പസ് ചിത്രമാണെന്ന് പറയാൻ കഴിയില്ല എങ്കിലും അതിന്റെ മർമ്മം റാഗിങ്ങിടെ സംഭവിക്കുന്ന ഒരു മരണവും അതിനുള്ള പ്രായശ്ചിത്തവും ആണല്ലൊ. എക്കാലവും സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രമാണ് അതെന്ന് ഞാൻ കരുതുന്നു. അതുപോലെ സർവ്വകലാശാല എന്ന ചിത്രത്തെപ്പറ്റി പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്നത് “ശമനതാളം“ തന്നെ
അതിരുകാക്കും മലയൊന്നു തുടുത്തേ; തുടുത്തേ തക തകതാ....