5/11/2009

പന്നിയിറച്ചി ഒഴിവാക്കാം

പന്നിമാംസം

മാസം എന്നത് നമ്മുടെ ഭക്ഷ്യ വസ്തുക്കളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ആ‍വശ്യകത മുന്‍ നിര്‍ത്തി കുറഞ്ഞ ചിലവില്‍ കൂടുതല്‍ മാംസം ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുകയാണ് ശാസ്ത്രമിന്ന്. കൂടുതല്‍ വളര്‍ച്ചാ നിരക്ക് കാഴ്കവക്കുന്ന ജന്തു വര്‍ഗ്ഗങ്ങള്‍ ഈ മേഖലിയില്‍ വളര്‍ത്തപ്പെടുന്നതിന് ഇത് വഴിവക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പന്നി. താഴെക്കൊടുത്തിരിക്കുന്ന ടേബിള്‍ പരിശോധിക്കാം.
പന്നിമാംസം (മൊത്തം) ബീഫ്, കോഴി, ടര്‍ക്കി എന്നിവയുമായുള്ള താരതമ്യമാണ് ഇത്. കലോറി മൂല്യം വളരെ കൂടുതലായുള്ള പന്നിമാംസത്തില്‍ പ്രോട്ടീന്‍ അളവു ഏറ്റവും കുറവാണെന്നതും കൊഴുപ്പിന്റെ അളവ് അധികമാണെന്നതും ശ്രദ്ധിക്കുക. ഈ ഘടകങ്ങളാവട്ടെ നമ്മുടെ ആരൊഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ദോഷകരമായി വിലയിരുത്തപ്പെടാം എന്നാണ് കരുതേണ്ടത്. ഇതൊരു പുതിയ കണ്ടെത്തലല്ലെന്നിരിക്കെ പന്നി മാസം എന്തുകൊണ്ട് വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന പരിശോധിക്കാം.

എന്തുകൊണ്ട് പന്നി വളര്‍ത്തപ്പെടുന്നു?

കുറഞ്ഞ സമയത്തിനുള്ളില്‍ (ഏകദേശം 6 മുതല്‍ 9 മാസം വരെ കാലയളവ് ), 50 മുതല്‍ 90 കിലോഗ്രാം ശരീരഭാരം ആര്‍ജ്ജിക്കുന്നു എന്നുള്ളത് തന്നെയാണ് ഈ വിഭാഗത്തിന്റെ മുഖ്യ സവിശേഷത. ഏറ്റവും മോശമായ തീറ്റ സാധങ്ങള്‍ പോലും ഭക്ഷിച്ച് കൂടുതല്‍ കലോറി മൂല്യം തരുന്ന മറ്റൊരു ജന്തു വിഭാഗം ഇല്ല തന്നെ. നമ്മുടെ നാട്ടില്‍ പന്നിത്തീറ്റയുടെ 60 ശതമാനത്തോളം ഹോട്ടല്‍ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളുമാണെന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ പൂര്‍ണ്ണമായും സമീകൃത തീറ്റ നല്‍കിയുള്ള പന്നിവളര്‍ത്തല്‍ സാദ്ധ്യമല്ലെന്നതും ഓര്‍മ്മവക്കുക.

ഒറ്റ പ്രസവത്തില്‍ ഏകദേശം മുക്കാല്‍ ഡസന്‍ കുഞ്ഞുങ്ങളാണ് ഒരു പന്നിക്ക് ജനിക്കുന്നത്. ഒരു വ്യവസായം എന്ന നിലയില്‍ പന്നിയെ മാറ്റിയെടുക്കുന്നതില്‍ ഇത് മുഖ്യ പങ്ക് വഹിക്കുന്നു. 10 പന്നികളുള്ള ഒരു കൂട്ടത്തില്‍ നിന്നും ഒരു പ്രസവം കൊണ്ട് ലഭ്യമാകുന്ന മാസത്തിന്റെ ആകെ അളവ് കണക്കാക്കി നോക്കിയാലിത് ബോദ്ധ്യപ്പെടും.

ഏറ്റവും കൂടിയ ഡ്രസ്സിംങ് ശതമാനം നല്‍കുന്ന ജന്തു വര്‍ഗ്ഗമാണ് പന്നി. മൊത്തം ശരീര ഭാരത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ മാസത്തിന്റെ ശതമാനമാണ് ഇത്. എഴുപത് ശതമാനം എന്ന മൂല്യം, ഇതര വിഭാഗങ്ങളായ കന്നുകാലികള്‍ (50 ശതമാനം), കോഴി (55 ശത്തമാനം) വളരെ ഉയര്‍ന്ന ഒന്നാണ്.

ഒരു വ്യവസായം എന്ന നിലയില്‍ പന്നി വളര്‍ത്തല്‍ എന്തുകൊണ്ട് മുന്നിട്ടു നില്‍ക്കുന്നു എന്ന് വ്യക്തമാവാന്‍ ഈ ചുരുങ്ങിയ കാരണങ്ങള്‍ മതിയാവും.

നമ്മുടെ ഇഷ്ടാനുഷ്ടങ്ങള്‍ വിപണിയാണിന്ന് തീരുമാനിക്കുന്നത്. നാം ഏതു തരം ഭക്ഷണം തിരഞ്ഞെടുക്കണമന്നത് ലോക മാസ മുതലാളിമാരാണ് തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും ലാഭം തരുന്ന പന്നിയിറച്ചി വിറ്റഴിക്കപ്പെടണം എന്നത് അവരുടെ തീരുമാനമാണ്.

പന്നിയും മനുഷ്യനും

ലോകമെമ്പാടും പുതിയ രോഗങ്ങള്‍ ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ഭക്ഷണ കാര്യത്തിലെങ്കിലും നമുക്ക് സ്വയം ചിന്തിക്കാനാവുമോ എന്ന് വിലയിരുത്തുക. ഈ സീരിസിലെ ഏറ്റവും പുതിയ അവതാരമായ H1N1 എന്ന പനി പന്നിയില്‍ നിന്നാണ് വന്നതെന്ന് ഗവേഷകര്‍ പറയുന്നു. പന്നിപ്പനി എന്നു പേരിട്ടു വിളിച്ച ഈ രോഗത്തിന്റെ പേരില്‍ നിന്നും പന്നി എന്ന പദം ഒഴിവാക്കപ്പെട്ടതു തന്നെ ലോക വ്യവസായികളുടെ ശക്തി വെളിവാക്കുന്നു. പനി മാരകമായ മഹാമാരിയായി ലോകത്താകമാ‍നം പടര്‍ന്നതിന്റെ ചില സൂചനകള്‍ കാണുക. ഇവയിലെല്ലാം നിര്‍ണ്ണായക പങ്കു നല്‍കിയ ജീവികൂടിയാണ് പന്നി.

പന്നിയും മനുഷ്യനും തമ്മിലെന്ത് എന്നൊരു പോസ്റ്റില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ രണ്ടു ജന്തു വിഭാഗങ്ങള്‍ തമ്മിലുള്ള ജൈവികമായ സാമ്യത ഇനിയും നിരവധി രോഗങ്ങള്‍ ഉയര്‍ന്നു വരുവാന്‍ കാരണമായേക്കാം.

ഒരു ജൈവ മിക്സര്‍ ആയി തന്നെ പന്നിയെ കണക്കാക്കേണ്ടതാണ്, ഒരു ജൈവ ആമ്പ്ലിഫയറും. പന്നിയേയും മനുഷ്യനേയും ബാ‍ധിക്കുന്ന രണ്ടു തരം ഫ്ലൂകളും പരസ്പരം കലരാനിടയാക്കുന്ന് ഇത്തരം സാഹചര്യങ്ങളാണ് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടത്. ഈ രോഗങ്ങളൊന്നും തന്നെ നല്ലവണ്ണം പാചകം ചെയ്ത പന്നിമാംസത്തിലൂടെ മനുഷ്യനിലേക്കു പകരുകയില്ലെങ്കിലും, പന്നിയും മനുഷ്യനും തമ്മിലുള്ള സഹവാസം കുറക്കുന്നതിനായി‍ ഈ ജന്തു വിഭാഗത്തെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയേ മതിയാവൂ. ആയതിനാല്‍ ആലോചിക്കൂ, പന്നിയെന്ന രോഗ ദാതാവിനെ നമുക്ക് ഭക്ഷണമാക്കാതിരിക്കാം, പന്നിവളര്‍ത്തല്‍ നിരുത്സാഹപ്പെടുത്താം.


കുറിപ്പ്:
ചിത്രം 2&3 ക്ക് കടപ്പാട്: SRDDL Document on avian flue.
തികച്ചും വ്യക്തിപരമായ നിരീഷണമാണിത്, മുന്‍ കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

44 comments:

അനില്‍@ബ്ലോഗ് // anil said...

ആയതിനാല്‍ ആലോചിക്കൂ, പന്നിയെന്ന രോഗ ദാതാവിനെ നമുക്ക് ഭക്ഷണമാക്കാതിരിക്കാം, പന്നിവളര്‍ത്തല്‍ നിരുത്സാഹപ്പെടുത്താം.

Typist | എഴുത്തുകാരി said...

എനിക്കു പേടിയില്ല, എന്താണെന്നറിയാമോ, ഞാന്‍ പന്നിയിറച്ചി എന്നല്ല, ഒരു മാംസവും കഴിക്കില്ല.ഒരു സസ്യഭുക്കാണേയ്.

ചെറിയപാലം said...

“ഞമ്മക്ക് പന്ന്യേർച്ചി ആദ്യേ ഹറാമാ പുള്ളേ...” അയിന്റെ ടേസ്റ്റ് അറിയാൻള്ള ഒരു പൂതിണ്ടാർന്നു. ഇഞ്ഞി ഞമ്മളത് കൈയ്യോണ്ട് തൊടൂലേ...

ന്നാലും....

പകല്‍കിനാവന്‍ | daYdreaMer said...

മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നു...
:)

പ്രയാണ്‍ said...

അവറ്റ ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ പിന്നെ ആരും അവറ്റ്യെ ഭക്ഷണമാക്കുമെന്നു തോന്നുന്നില്ല....
(ഫാമില്‍ വളര്‍ത്തുന്ന പന്നിയുടെ കാര്യമല്ല് പറഞ്ഞത്.)

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ.

ഈയടുത്ത കാലത്തൊന്നും പന്നിയിറച്ചി കഴിച്ചിട്ടില്ല.

വികടശിരോമണി said...

പന്നിയും മനുഷ്യനും തമ്മിലുള്ള സഹവാസം കുറക്കുന്നതിനായി‍ ഈ ജന്തു വിഭാഗത്തെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയേ മതിയാവൂ.
ഈ വാചകം ക്ലാസിക്കാണ്.പന്നിയും മനുഷ്യനുമായുള്ള സഹവാസം എന്ന പ്രയോഗം തന്നെ കലക്കി:)
ഞാൻ പൊതുവേ മാസാഹാരപ്രിയനല്ലാത്തതു കൊണ്ട്,പേടിയില്ല.

Zulfukhaar-ദുല്‍ഫുഖാര്‍ said...

അനിൽ@ബ്ലൊഗ്

നല്ല ലേഖനം

മുസ്ലിംങ്ങൾക്ക് പന്നിയിറച്ചി നിശിദ്ധമാക്കിയിട്ടുള്ളത് പോലെ ക്രിസ്ത്യാനികൽക്കും നിശിദ്ധം തന്നെ പക്ഷെ കൂടുതൽ അവരാണ് ഇന്ന് പന്നി മാസം കഴിക്കുന്നത്. പിന്നെ ചെറിയപാലത്തിനെ പോലെ ചില പൂതികൽ ഇല്ലാത്തവരും ഇല്ലാതില്ല :):)


Actually, apart from the Quran prohibiting the consumption of
pork, bacon (pig flesh); in fact the Bible too in Leviticus Chapter 11: Verse 8, regarding swine it says, 'of their flesh (of the swine, another name for pig) shall you not eat, and of their carcass you shall not touch; they are unclean to you.' Further, did you know that a pig cannot be slaughtered at the neck for it does not have a neck; that is according to its natural anatomy. A Muslim reasons that if the pig was to be slaughtered and fit for human consumption the Creator would have provided it with a neck. Nonetheless, all that aside, I am sure you are well informed about the harmful effects of the consumption of pork, in any form, be it pork chops, ham, bacon.

medical science finds that there is a risk for various diseases the pig is found to be a host for many parasites and potential diseases

Zulfukhaar-ദുല്‍ഫുഖാര്‍ said...

എന്ത് പേരിട്ട് മറച്ച് വെക്കാൻ ശ്രമിച്ചാലും തട്ടി പ്പോകുമ്പോൾ മനസ്സിലാവും ആവശ്യമില്ലാത്തതൊക്കെ ശാപ്പിടുന്നതിന്റെ ഫലം

yousufpa said...

ലജ്ജ എന്ന സംഗതി ഈ പന്നി വര്‍ഗ്ഗത്തിനില്ല. അത് സ്ഥിരമായി കഴിക്കുന്നവന്‍റെയും സ്ഥിതി മറിച്ചല്ല.

കാപ്പിലാന്‍ said...

ഞാന്‍ പന്നിയുടെ മാംസം കഴിക്കാറുണ്ട് .നന്നായി പാചകം ( വേവിച്ച് ) മാത്രമേ കഴിക്കാവൂ എന്ന് മാത്രം .പാമ്പിനെ കഴിക്കുന്ന ചൈനക്കാരോട് എന്താണാവോ ഉപദേശം കൊടുക്കാനുള്ളത് . കാണുന്ന പ്രാണികളെ എല്ലാം കഴിക്കുന്നവരാണ്‌ ചൈന കൊറിയ എന്നീ പ്രദേശത്ത് ഉള്ളവര്‍ .
എന്തെങ്കിലുമാകട്ടെ ..ഗോമാതാവിനെ വറുത്തത് ഉണ്ടെങ്കില്‍ ഒരു പ്ലേറ്റ് പോരട്ടെ .

കാപ്പിലാന്‍ said...

പിന്നെ പന്നിപ്പനിയും പന്നിയുമായി ഒരു ബന്ധവുമില്ല എന്ന് പറയാം . കേരളത്തില്‍ ഉണ്ടായ തക്കാളിപ്പനി ,ചിക്കന്‍ഗുനിയ ,പക്ഷിപ്പനി ഇവയൊക്കെ അത് കഴിച്ചത് മൂലമാണോ വന്നത് ?

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരി,
നന്ദി.

ചെറിയപാ‍ലം,
നന്ദി.

പകല്‍ക്കിനാവന്‍,
നന്ദി.

പ്രയാണ്‍,
ഫാമില്‍ വളര്‍ത്തുന്നതിനെ അപേഷിച്ച് നാട്ടുപന്നികള്‍ വളരെ കുറവാണ് കേട്ടൊ.

ശ്രീ,
നന്ദി.

വികടശിരോമണി,
നന്ദിയുണ്ടേ... :)
ആ പദം ബോധപൂര്‍വ്വം ഉപയോഗിച്ചതു തന്നയാണ്. പല ഫാമുകളിലും വ്യക്തിശുചിത്വം എന്നത് പാലിക്കപ്പെടുന്നില്ല, പന്നിക്കൂട്ടില്‍ തന്നെ മനുഷ്യന്‍ കിടന്നുറങ്ങുന്നതുപോലും കാണാനായെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. വൃത്തിഹീനമായ ഇത്തരം സാഹചര്യങ്ങളാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവക്കുന്നത്.

Zulfukhaar-ദുല്‍ഫുഖാര്‍,
കമന്റിനു നന്ദി, പുരാണ ഗ്രന്ധങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതിനാല്‍ അത് തെറ്റാണെന്നോ ശരിയാണെന്നോ ഞാന്‍ പറയാറില്ല.

യൂസുഫ്പ,
ദയവായി ലജ്ജക്കാര്യം ഇവിടെ പറയരുത്. വേറെ പലയിടത്തും ചര്‍ച്ച കഴിഞ്ഞതാണത്. എന്തുകൊണ്ട് മറ്റു മൃഗങ്ങളേക്കാള്‍ പന്നി സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു വസ്തുനിഷ്ടമായി നമുക്ക് പരിശോധിക്കാം.

കാപ്പിലാനെ,
വേവിച്ച പന്നിയെ തിന്നുന്നതുകൊണ്ട് യാതൊരു രോഗവും വരാന്‍ സാദ്ധ്യതയില്ലെന്ന് ബോള്‍ഡ് അക്ഷരങ്ങളില്‍ തന്നെ പോസ്റ്റിലുണ്ട്.
ഇവിടെ ഗോമാംസം കിട്ടില്ല, ഞാനിപ്പോള്‍ വെജിറ്റേറിയനാ.
:)

കാപ്പിലാന്‍ said...

ഇവിടെ കടകളില്‍ പാകം ചെയ്ത മാംസം തന്നെ പാക്കറ്റില്‍ കിട്ടും .ഇവിടെയുള്ളവര്‍ ( മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ )വാങ്ങി ഭക്ഷിച്ചു സംപ്തൃപ്തര്‍ ആകാറുണ്ട് .വീട്ടില്‍ കൊണ്ടുപോയി അത് പിന്നീട് കൂക്ക്‌ ചെയ്യണ്ട ആവശ്യമില്ല . ഇവര്‍ക്കും വലിയ രോഗങ്ങള്‍ ഒന്നും വരുന്നതായി കാണാറില്ല :) . സുഷി ( ജാപ്പനീസ് ഫുഡ്‌ ) പച്ചമീനാണ് .ചുമ്മാതെ സമയം കിട്ടുമ്പോള്‍ കഴിച്ചു നോക്കണം .ഒരു അസുഖവും വരില്ല . ഞാന്‍ ഈ വക കാര്യങ്ങള്‍ ഇതുവരെ ഭക്ഷിച്ചു തുടങ്ങിയിട്ടില്ല .ഇനിയും തുടങ്ങണം .

വാഴക്കോടന്‍ ‍// vazhakodan said...

പന്നി ഞമ്മക്ക്‌ ഹറാമാ കോയാ! ഞമ്മളത് തിന്നൂല്ല!

ജിജ സുബ്രഹ്മണ്യൻ said...

ഇപ്പറഞ്ഞതൊന്നും എനിക്ക് ബാധകമല്ലല്ലോ !!!! ഞാൻ വെജിറ്റേറിയനാണല്ലോ !! ഹാവൂ എന്തൊശ്വാസം !!

ജോഷി said...

ചുമ്മാ കഴിക്കണ്ണാ. നന്നായി പാകം ചെയ്തു കഴിക്കണം എന്നല്ലാതെ വേറെ വല്ലതും നോക്കാനുണ്ടോ !

@ Zulfukhaar-ദുല്‍ഫുഖാര്‍
അതൊക്കെ വെറുതെ. ക്രിസ്ത്യാനികളുടെ പുതിയ നിയമപ്രകാരം എന്തു വേണേലും കഴിക്കാന്നെ. റഫറൻസ് വേണേൽ തപ്പിത്തരാം :-). ഉള്ളിലേക്കു പോവുന്നതല്ല, പിന്നെയോ അധരങ്ങളിലൂടേ പുറത്തേക്കു വരുന്നതാണ് (വാളല്ല !) ഒരുവനെ അശുദ്ധനാക്കുന്നതു എന്നു ബൈബിൾ പറയുന്നു. പിന്നെ എന്തു കഴിച്ചാലും നന്നായി പാകം ചെയ്തു കഴിച്ചാൽ വയറിനു കൊള്ളാം.

@കാപ്പിലാൻ
സംഭവം ശരി തന്നെ, എന്നലും ഈ സ്മോക്ക്ഡ്‌/ഒവെൻ റൊസ്റ്റഡ് ഹാം ഒക്കെ തിന്നുന്നേനു മുൻപേ ഒന്നുകൂടി നന്നായി ചൂടാക്കിക്കഴിച്ചോളുട്ടോ :-)

വെജിറ്റേറിയൻ-കാരെയും മതപരമായ വിശ്വാസങ്ങൾ കൊണ്ട് അതു കഴിക്കാത്തവരെയും അംഗീകരിക്കുന്നു. ഇതൊക്കെ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആവണം എന്നാണ് എന്റെ അഭിപ്രായം.

siva // ശിവ said...

ഞാന്‍ പന്നിയിറച്ചി കഴിക്കാറില്ല....:)

കാപ്പിലാന്‍ said...

ജോഷി പറഞ്ഞ ആ പോയിന്റ്‌ ഞാന്‍ സമ്മതിക്കുന്നു . ഉള്ളിലേക്ക് പോകുന്നതല്ല കാര്യം , പുറത്തേക്കു എന്ത് വരുന്നു എന്നതാണ് .

Lathika subhash said...

അനില്‍,
ഈ സമയത്ത് ഈ കുറിപ്പ് പ്രസക്തമായി.
നന്നായിരിക്കുന്നു.

Calvin H said...

പന്നിയിറച്ചിയെ മാത്രമായി കുറ്റം ഒന്നും പറയാന്‍ ഇല്ല....

നന്നായി പാചകം ചെയ്യുക. മിതമായി കഴിക്കുക.(എന്തും)
വെജിറ്റബിള്‍സ് കഴിച്ചാല്‍ അസുഖം വരില്ലെന്ന് കരുതുന്നതും വെറുതെയാണ്. ഒരുപാട് പാചകം ചെയ്താല്‍ വെജിറ്റബിള്‍സിന്റെ ഗുണം പോകും. അതുകൊണ്ട് നന്നായി കഴുകുകയാണ് മാര്‍ഗം (കൂട്ടത്തില്‍ ഒരുപാട് കഴുകിയാലും ഗുണങ്ങള്‍ പോകും എന്ന് കേട്ടിട്ടൂണ്ട് )...

ഉപ്പിട്ട് കഴുകുന്നത് നല്ലതാണ് വെജിറ്റബിള്‍സും , ഫ്രൂട്സും, മീനും മാംസവും എല്ലാം....
മുന്തിരി ഒക്കെ മഞ്ഞളില്‍ ഒന്നു കഴുകിയ ശേഷം കഴിക്കുന്നതാവും ഉത്തമം.

Mr. K# said...

ലേഖനം പതിവു പോലെ, ഇഷ്ടപ്പെട്ടു. ഞാനും പന്നിയിറച്ചി തല്ക്കാലം നിര്‍‌‌ത്തിയിരിക്കുകയാൺ.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
പിന്നേം കോക്കനട്ട് ട്രീയിലാണല്ലോ?
:)

വാഴക്കോടന്‍,

കാന്താരിക്കുട്ടി,

ജോഷി,

ശിവ,

ലതി,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

കാല്വിന്‍,
എന്തുകൊണ്ട് പന്നിയിറച്ചി ഒഴിവാക്കപ്പെടണം എന്ന കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്, അതു വ്യക്തമല്ലാത്തതോ അതോ താങ്കള്‍ ശ്രദ്ധിക്കാഞ്ഞതോ ആണ് ഈ കമന്റെന്നു തോന്നുന്നു. മുന്‍പിട്ട ഒരു പോസ്റ്റ് ലിങ്ക് കൊടുത്തിരുന്നു അത് ചേര്‍ത്തുവായിക്കുമല്ലോ. പന്നിയും മനുഷ്യനും തമ്മില്‍ ഫിസിയോളജിക്കലായും ആന്റ്റിജനിക്കലായും ഒരുപാട് സാമ്യതകള്‍ ഉണ്ട്. ഇതാണ് പ്രശ്നം. ഇതിന്റ് ഡീറ്റൈത്സ് കിട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നന്ദി.

കുതിരവട്ടന്‍ :: kuthiravattan,
നന്ദി.

ഹരീഷ് തൊടുപുഴ said...

ഇനി ഞാനും പന്നിയിറച്ചി കഴിക്കുകയില്ല;

എന്നാലും അതിന്റെ നെയ്യ്!! അതോര്‍ക്കുമ്പോള്‍ വായില്‍ കൊതി നിറയും. പന്നി വരട്ടിയതും, കപ്പപ്പുഴുക്കും... ഹോ!! ലത്...

എന്നലും ഞാനും നിര്‍ത്തുവാ...

ഗുഡ് ബൈ പന്നിയിറച്ചി...

ബിന്ദു കെ പി said...

എനിയ്ക്കും വേവലാതിയില്ല. ഞാനൊരു മാംസാഹാരപ്രിയയല്ല.

Calvin H said...

അനില്‍ ആ ലിങ്ക് ശ്രദ്ധിച്ചില്ലായിരുന്നു കെട്ടോ ... സോറി...
അതില്പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ അനില്‍ പറഞ്ഞതിനോട് യോജിക്കുന്നു.

പഴയ പോസ്റ്റിലെ കാര്യങ്ങള്‍ക്ക് കുറച്ച് കൂടെ റഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു അനില്‍...

ഹന്‍ല്ലലത്ത് Hanllalath said...

എനിക്കെന്തോ പന്നിയെന്നു കേള്‍ക്കുമ്പോഴേ മനം പിരട്ടലും ഓക്കാനവും ആണ്.. :)

Rare Rose said...

അനില്‍ ജീ..,നല്ല ലേഖനം..അല്ലെങ്കിലേ പന്നിയെയൊക്കെ വളര്‍ത്തുന്ന രീതികള്‍ കാണുമ്പോഴേ ഒരസ്വസ്ഥതയാണു..ഞാന്‍ പിന്നെ ആകെ ചിക്കനും ചെമ്മീനും മാത്രേ നോണ്‍‍-വെജില്‍ കഴിക്കാറുള്ളൂ..അതും അമ്മ ശുദ്ധ സസ്യഭോജി ആയതോണ്ടു ഇതു തന്നെ ആണ്ടിലൊരിക്കല്‍ കിട്ട്യാലായി...അതോണ്ടു പന്നിപ്പനിയെ എനിക്കു പേടിയേയില്ല..:)

കണ്ണനുണ്ണി said...

കാലിക പ്രസക്തിയുള്ള പോസ്റ്റ്‌. വലിയൊരു ശതമാനം മലയാളികളും പന്നി ഇറച്ചി ഉപയോഗിക്കാറില്ല എന്നാണ് എന്റെ വിശ്വാസം. അഭിനന്ദനങള്‍

കാസിം തങ്ങള്‍ said...

"പന്നിപ്പനി എന്നു പേരിട്ടു വിളിച്ച ഈ രോഗത്തിന്റെ പേരില്‍ നിന്നും പന്നി എന്ന പദം ഒഴിവാക്കപ്പെട്ടതു തന്നെ ലോക വ്യവസായികളുടെ ശക്തി വെളിവാക്കുന്നു"

മാരകമായ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ രോഗാതുരമാക്കുമ്പോഴും വ്യവസായികളും മുതലാളിമാരും തങ്ങളുടെ സാമ്രാജ്യങ്ങളുടെ നിലനില്പിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയല്ലേ ഇതൊക്കെ.

നരിക്കുന്നൻ said...

പന്നിയറച്ചിയുടെ സ്വാദെന്തന്ന് അറിയാൻ പണ്ടേ പൂതിയില്ലായിരുന്നു. ഇനിയിപ്പോൾ ഒരിക്കലും അതുണ്ടാകാനും പോകുന്നില്ല. കാര്യങ്ങളൊക്കെ അപ്പടിയല്ലേ...

smitha adharsh said...

ഞാന്‍ ഇന്നലെ ഇവിടെ പറഞ്ഞതേയുള്ളൂ..
പന്നിപ്പനിയെ പറ്റി ആരും എഴുതിയില്ലല്ലോ എന്ന്..
പിന്നെ,എപ്പോഴോ ആദര്ശിനോട് പറഞ്ഞു,അനില്‍ ചേട്ടന്‍ പോസ്റ്റ്‌ ഇടുമായിരിക്കും എന്ന്..
കണ്ടോ,എന്ത് അതിശയമായി..
നന്ദി,ഈ വിലപ്പെട്ട പോസ്റ്റിന്..

Anonymous said...

പന്നികളിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ജപ്പാന്‍ ജ്വരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്‌ കേരളത്തെ ബാധിച്ചിരുന്നു.

പന്നിവളര്‍ത്തല്‍ ഉണ്ടാക്കുന്ന പരിസരശുചിത്വപ്രശ്നങ്ങളെക്കുറിച്ചു കൂടി പരാമര്‍ശിക്കാമായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

ഹരീഷ് തൊടുപുഴ,
എനിക്ക് ആ നെയ്യ് തീരെ ഇഷ്ടമല്ല.എന്നാലും തൃശ്ശൂരൊക്കെ കപ്പയും ചേര്‍ത്ത് പന്നിക്കറി വക്കുന്നത് തിന്നാറുണ്ട് .
:)

ബിന്ദു കെ പി,
നന്ദി.

ശ്രീഹരി,
റഫറന്‍സുകള്‍ കിട്ടുമോന്നു നോക്കാം, ഇന്ന് നെറ്റ് പ്രശ്നമായിരുന്നു.

hAnLLaLaTh,
:)

Rare Rose,
പന്നിയിറച്ചി കൊഴുപ്പ് ഒഴിവാക്കി തിന്നാല്‍ ഉഗ്രനാണ് കേട്ടൊ.
:)
ഇറച്ചി തിന്നതുകൊണ്ട് പനിവരികയില്ല.

കണ്ണനുണ്ണി,
മലയാളിയുടെ ശരാശരി ഉപയോഗം കുറവാണ്, പക്ഷെ ചില മേഖലകളില്‍ പ്രത്യേകിച്ച് കൃസ്ത്യാനികള്‍ ഇത് കൂടുതല്‍ കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെ പന്നി ഫാമുകളും കൂടുതലാവണം.

കാസിം തങ്ങള്‍,
പുരകത്തുമ്പോള്‍ വാഴവെട്ടുന്നവരും, വാഴവെട്ടാനായി പുരകത്തിക്കുന്നവരും നമ്മുടെ നാട്ടിലുണ്ടല്ലോ.പന്നി / പക്ഷിപ്പനിക്കെതിരെ പ്രധാനമായും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഒരു പ്രത്യേക കമ്പനിയുടെ മരുന്നാണ്.

നരിക്കുന്നൻ,
പന്നിയിറച്ചി നല്ല രുചിതന്നെയാണ് കേട്ടൊ. കാട്ടു പന്നിയുടെ ഇറച്ചിയുടെ ഡിമാന്റ് തന്നെ ഈ കാരണമാണ്, കൊഴുപ്പധികമില്ലാത്ത ഇറച്ചിയാണെന്നത്.

smitha adharsh,
നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു. പക്ഷിപ്പനി എന്ന രോഗത്തെക്കുറിച്ച് പല പോസ്റ്റുകളും വന്നിട്ടുണ്ട്, ഇനിയും വരുമായിരിക്കും. ഇത് ഒരു ശാസ്ത്രകുറിപ്പ് എന്ന ചട്ടക്കൂടില്‍ ഇട്ടതല്ല, മറിച്ച് ഈ ജീവി ഒരുപാട് രോഗങ്ങളുടെ ഹേതുവാകുമോ എന്നൊരു ഭയം പങ്കുവച്ചു എന്ന് മാത്രം. ശാത്രീയമായ വലിയ അടിത്തറയൊന്നുമില്ലാത്ത ഒരു ‘ലേമാന്‍‘ കാഴ്ചപ്പാട് ആയി എടുത്താല്‍ മതി .

Manoj മനോജ് said...

അപ്പോള്‍ മാഡ് കൌ രോഗം വരുത്തുന്ന മാടുകളെ എന്ത് ചെയ്യണം? ദാ ഇപ്പോള്‍ ഈജിപ്റ്റ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന പക്ഷി പനി (http://www.who.int/csr/disease/avian_influenza/en/) പരത്തുന്ന കോഴി, താറാവുകളെയോ?

വെജിറ്റെബിള്‍സില്‍ പെസ്റ്റിസൈഡ്.... അങ്ങനെ നോക്കിയാല്‍ ഒന്നും കഴിക്കുവാന്‍ കഴിയില്ല. എന്തിന് അധികം നമുക്ക് ചുറ്റുമുള്ള വായു ശ്വസിക്കുവാന്‍ കഴിയുമോ?

Manoj മനോജ് said...

പിന്നെ കമന്റുകളില്‍ കണ്ട മറ്റൊന്ന്... പന്നി ഇറച്ചി കഴിച്ചത് കൊണ്ട് പന്നി പനി വരില്ല. അത് പോലെ കഴിക്കാതിരുന്നത് കൊണ്ട് വരാതിരിക്കുകയുമില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് വന്ന പന്നി പനി (എച്ച്1എന്‍1) സാധാരണ ഫ്ലൂ പിടിക്കുന്നത് പോലെ തന്നെ മറ്റുള്ളവരില്‍ നിന്ന് പകരുമെന്നത് മറക്കരുത്.

വീകെ said...

ഏതിറച്ചിയും ആവശ്യത്തിനു മാത്രം കഴിച്ചാൽ ഒരു കുഴപ്പവുമില്ലന്ന് പറയുന്നു.
ഞാൻ മാർക്കറ്റിൽ കിട്ടുന്നതെന്തും കഴിക്കാറുണ്ട്.
പക്ഷെ,പശു മാത്രം കിട്ടാറില്ല.

മുക്കുവന്‍ said...

is there a free pork fry out there? it was bit costly over here till now. let there be some more issues, so that the price will come down :)

ബിനോയ്//HariNav said...

പന്നിയിറച്ചി തിന്നാല്‍ പനി വരും, മുട്ട തിന്നാല്‍ കൊളസ്ട്രോള്‍, ചിക്കന്‍ തിന്നാല്‍ ഹൃദ്രോഗം, പച്ചക്കറിയില്‍ വിഷം, കൂടുതല്‍ കഴുകിയാല്‍ ഗുണം പോകും, ഫ്രൂട്ട്‌സ് കഴിച്ചാല്‍ ഷുഗര്‍, കള്ളുകുടിച്ചാള്‍ ലിവര്‍, സിഗററ്റ് വലിച്ചാല്‍ ലങ്സും ഭാര്യയും..!!

ഈ നരകത്തീന്നെന്നെ കരകേറ്റീടണെ..

Suмα | സുമ said...

യ്യോ...അനില്‍ അങ്ങനെ അങ്ങ് പോവല്ലേ പ്ലീസ്‌...വികട ശിരോമണി എന്താ പറഞ്ഞെ???എനിക്ക് ഒരു കണ്ഫ്യുഷന്‍ ഇണ്ടാക്കിട്ട് അങ്ങേരു അങ്ങ് മുങ്ങി!!

അപ്പോ പന്നിലിക്ക് വരാം...
ബാ...അല്ലെങ്കിലേ അവറ്റകള് അറപ്പിക്കും..ഇനി അതിനെ തിന്നാതേന്റെം കൂടിയേ ള്ളൂ...ഈ പോസ്റ്റും കൂടെ വായിച്ചാല്‍ പിന്നെ പൂര്‍ത്തി ആയി...

Joker said...

പന്നിയുടെ ഇറച്ചി മാത്രമല്ല ഉപയോഗിക്കുന്നത് . 100 കണക്കിന് ചോക്കലേറ്റുകളിലും മറ്റ് ആഹാരസാധനങ്ങളിലും പന്നി കൊഴുപ്പ് ഉപയോഗിക്കുന്നുണ്ട്. കാരണം ഏറ്റവും വില കുറഞ്ഞ കൊഴുപ്പ് എന്ന രീതിയിലാണ് അത് ഉപയോഗിക്കുന്നത്. പന്നി മാംസം ഹറാമാണ് എന്നൊക്കെ കരുതുന്നവര്‍ മാര്‍ക്കറ്റില്‍ വരുന്ന പള പളപ്പുള്ള പാക്കറ്റുകളില്‍ വരുന്ന പല സാധനങ്ങളിലും ടി സാധനം ഉണ്ട് എന്ന് അറിയാത്തവരാണോ എന്നറിയില്ല.

ഭ്രാന്തി പശു രോഗം എന്ന പോലെ തന്നെ പന്നിയില്‍ കണ്ടു വരുന്ന വൈറസ് ആണ് പനിക്കും കാരണം. പക്ഷെ പന്നിയെ അങ്ങനെ അങ്ങോട്ട് തള്ളിപറാഞ്ഞാല്‍ സംഗതി പ്രശ്നമാവും. ഭക്ഷണ വ്യവസായത്തിലെ പ്രധാന അസംക്യത വസ്തു ആണ് ഈ ജീവി. അനില്‍ പറാഞ്ഞ പോലെ ചിലവ് കുറാവും.

വ്യത്തിയില്ലാത്ത ജീവി എന്ന രീതിയിലൊക്കെയുള്ള പരാമര്‍ശത്തില്‍ കഴമ്പില്ല. നമ്മള്‍ തിന്നുന്ന കോഴിയും താറാവുമൊക്കെ ഏതൊക്കെ സ്ഥലങ്ങളില്‍ കൂടെയാണ് നിരങ്ങുന്നത്. അങ്ങനെ നോക്കിയാല്‍ പട്ടിയെയും പൂച്ചയെയും മാത്രമേ തിന്നാന്‍ കൊള്ളൂ.

അനില്‍ ഭായിക്ക് ഈ പോസ്റ്റിട്ടാതിന് വൈറാസില്ലാ‍ത്ത ഒരു നന്ദി രേഖപ്പെടുത്തുന്നു.

ഓടോ : മലയാളാ മനോരമ പന്നിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഒരു വാര്‍ത്ത കണ്ടു. പന്നി വൈറസ് ലബോറട്ടറിയില്‍ ആണത്രെ പിറവിയെടുത്തത്. അതിന് പന്നിയുമായി ഒരു ബന്ധവുമില്ല എന്ന്.
:)

നിഷാന്ത് said...

അനില്‍,
പോസ്റ്റ് അല്പം തെറ്റിദ്ധാരണാജനകമല്ലേ എന്നു ഒരു സംശയം.വ്യക്തിപരമായി വേദനാജനകവും(ഇഷ്ടഭക്ഷണം പന്നിയാകുന്നു!!!) :)

പന്നിയിറച്ചി വ്യവസായമായതിനു കാരണം അതിനെ വളര്‍ത്താനുള്ള എളുപ്പം കൊണ്ടല്ല. അതു മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ഇഷ്ടഭോജ്യമായതുകൊണ്ടാണ്‌. ബേകണ്‍ ഇല്ലാത്ത ഒരു ബ്രെയ്ക് ഫാസ്റ്റ് സായിപ്പിന്‌ സങ്കല്പ്പിക്കാന്‍ കൂടെ പറ്റില്ല. അതുപോലെതന്നെ സൗത്ത്‌ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പന്നി പ്രധാന ഐറ്റം തന്നെ!

പന്നിയിറച്ചിയിലെ കൊഴുപ്പിന്റെ അളവ് ബീഫില്‍ ഉള്ളതിനെക്കാളും കുറവാണെന്നാണ് എന്റെ അറിവ്.
പിന്നെ പന്നിയിറച്ചിയില്‍ പേടിക്കേണ്ടത് നാടവിരയെ ആണ്‌. പക്ഷെ നമ്മുടെ പാചകരീതി ആ പേടി ഒഴിവാക്കാന്‍ സഹായകമാണ്‌. മാത്രമല്ല, വിദേശരാജ്യങ്ങളിലെ ഫാമുകളില്‍ വളര്‍ത്തുന്ന പന്നികളില്‍ നാടവിര ഇല്ലായെന്നു തന്നെ പറയാം.

ഹൂം....
എഴുതിവന്നപ്പോള്‍ നല്ല കപ്പയും പന്നിക്കറിയും കഴിക്കാന്‍ പൂതി!

Mr. K# said...

സാധാരണ വൈറസുക‌‌ള്‍‌‌ പന്നിയിലൂടെ പതിന്മടങ്ങ് ശക്തിപ്രാപിച്ച് മനുഷ്യനിലേക്ക് എത്താനുള്ള സാധ്യതയാലാണ്‍‌‌‌‌‌‌ പന്നിവളര്‍‌‌ത്തലിനെ നിരുത്സാഹപ്പെടുത്തണമെന്ന് അനില്‍‌‌ ഉദ്ദേശിച്ചതെങ്കില്‍‌‌ അത് പന്നിക്കൊഴുപ്പിന്റെയും കലോറി മൂല്യത്തിന്റെയും കണക്ക് പറയലില്‍‌‌ മുങ്ങിപ്പോയി. :-)

അനില്‍@ബ്ലോഗ് // anil said...

കുതിരവട്ടന്‍ മാഷെ,
ശരിയാവും.

അടിസ്ഥാന പരമായി രണ്ടും പ്രശ്നങ്ങളാണ്,
1. എന്റെ എഴുത്തിന്റെ പരിമിതി
2. ബ്ലോഗ്ഗ് വായനയുടെ പരിമിതി.

കൂടാതെ പക്ഷിപ്പനിയെന്ന വ്യവസായം, മനുഷ്യനും പന്നിയും എന്നീ രണ്ട് പോസ്റ്റുകളുടെ തുടര്‍ച്ചയാണീ പോസ്റ്റ്. അവിടെ അവതരിപ്പിച്ച കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചിട്ടുമില്ല.

പറയാനുദ്ദേശിച്ചത് ഇത്രയേ ഉള്ളൂ,
മറ്റിറച്ചികളില്‍ നിന്നും ഒരു പടി താഴെയാണ് പന്നിയിറച്ചി എന്ന് ഞാന്‍ കരുതുന്നു.

എന്നിട്ടും മറ്റുള്ള ഇറച്ചി മൃഗങ്ങളേക്കാള്‍ എന്തുകൊണ്ട് പന്നി പ്രമോട്ട് ചെയ്യപ്പെടുന്നു.

മനുഷ്യനും പന്നിയും തമ്മിലുള്ള ഫിസിയോളജിക്കലായും ആന്റിജനിക്കലായുമുള്ള യോജിപ്പ്, അതുമൂലമുണ്ടായേക്കാവുന്ന അപകടം.

സാരമില്ല ഒരാളെങ്കിലും ശ്രദ്ധിച്ചല്ലോ. നന്ദി
:)