8/13/2008

ഈ ബ്ലോഗ്ഗറെ കണ്ടവരുണ്ടോ

കണ്ടവരുണ്ടോ

ഈ ഫോട്ടോയില്‍ കാണുന്ന ബ്ലോഗ്ഗരെ കഴിഞ്ഞ ജൂലായ്‌ 31 മുതല്‍ ബൂലോകത്ത് കാണാനില്ല .കണ്ടുമുട്ടുന്നവര്‍ എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു വരാന്‍ അഭ്യര്‍ത്ഥിക്കുന്നു




ഇദ്ദേഹത്തെ പാറശാല ഭാഗങ്ങളില്‍ താഴെക്കൊടുത്ത ഫോട്ടോയിലെപ്പോലെ ഒരു ബൈക്കിലും കാണാവുന്നതാണ്


ചങ്ങാതീ, എത്രയും വേഗം മടങ്ങിവരിക , ചിന്നഹള്ളിയിലെ തണുത്ത രാത്രി തിരുത്തലുകള്‍ക്കായി കാത്തിരിക്കുന്നു

38 comments:

അനില്‍@ബ്ലോഗ് // anil said...

കുറച്ചു ദിവസമായി ഇദ്ദേഹത്തെ കാണുന്നില്ല.എന്താണെന്ന ആകാംഷ മാത്രം. തിരുവനന്തപുരത്തുനിന്നും മലപ്പുറം വരെ ബ്ലൊഗ്ഗ് മീറ്റിനു വന്നയാളെ മറക്കാനാവുമൊ?

smitha adharsh said...

അയ്യോ..ഇതു ശിവയല്ലേ..??? മൂപ്പര് ഇതെവിടെ പോയി?

ജിജ സുബ്രഹ്മണ്യൻ said...

ശിവക്കെന്തു പറ്റീ ??? കാ‍ക്ക പിടിച്ചോണ്ടു പോയോ..ഇതു പോലെ തന്നെ ബ്ലോഗ്ഗര്‍ അനൂപ് കോതനല്ലൂരിനെയും കുറെ നാളായി കാണുന്നില്ല..എന്താ പറ്റിയേ എല്ലാവര്‍ക്കും ?/

കാവാലം ജയകൃഷ്ണന്‍ said...

കഴിഞ്ഞ ദിവസം ഹൃദയത്തുടിപ്പുകള്‍ എന്ന ബ്ലോഗില്‍ വന്നിട്ടുണ്ടായിരുന്നു. സംസാരത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല... എന്തായാലും അന്വേഷിക്കാം...

Typist | എഴുത്തുകാരി said...

ശരിയാണല്ലോ, കുറച്ചുനാളായി ശിവയുമില്ല, കോതനല്ലൂരുമില്ല.എവിടെപോയിരിക്കും? ഇനി രണ്ടുപേരും കൂടിയാവുമോ മുങ്ങിയതു്? അനില്‍ എന്തായാലും ഇതു വെളിച്ചത്തു കൊണ്ടുവന്നതു് നന്നായി.

Sarija NS said...

അനില്‍,
ശനിയാഴ്ച ശിവ ഓണ്‍ലൈന്‍ വന്നിരുന്നു. ഈ ചോദ്യങ്ങളെല്ലാം ഞാനും ചോദിച്ചിരുന്നു. എന്തൊ അസൌകര്യം ഉള്ളതു കൊണ്ടാണ് ഓണ്‍ലൈന്‍ വരാത്തതെന്ന് പറഞ്ഞു. തിരുവനന്തപുരം വരെ പോകാന്‍ സമയമില്ലാത്തത് കൊണ്ട് കൂട്ടിക്കൊണ്ടു വരാന്‍ പറ്റിയില്ല. ഇനി കാണുകയാണെങ്കില്‍ കയ്യോടെ പിടിച്ച് കൊണ്ടു വരാം

ബഷീർ said...

ശിവയും അനൂപും തിരിച്ച്‌ വന്ന് ഉടനെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്. :)

അനില്‍@ബ്ലോഗ് // anil said...

സുഹൃത്തുക്കളെ അനൂപിനേയും കാണാനില്ലെന്നു മനസ്സിലായിരുന്നു. പക്ഷെ ഇടാനായി നല്ലൊരു പടം കിട്ടാനില്ല.ഉള്ള പടം ഇട്ടാല്‍ വല്ലവരും എതെങ്കിലും കാട്ടറബികളെ പിടിച്ചാല്‍ ഞാന്‍ കുടുങ്ങില്ലെ?

അനൂപും ശിവയുമെവിടെ?
ഒന്നിച്ചാണൊ മുങ്ങിയത്?
Sarija N S മാത്രമേ അടുത്തു ശിവയെക്കണ്ടതായിപ്പറയുന്നുള്ളൂ

ഇവരെ മുക്കിയതില്‍ സരിജക്കു വല്ല പങ്കുമുണ്ടൊ?

ഉടന്‍ അന്വേഷണം നടത്തണമെന്നു പ്രമേയം പാസ്സാക്കണം.

തണല്‍ said...

അനൂപ് ജോലിത്തിരക്കിലാണ്..
ഞാന്‍ വിളിച്ചിരുന്നു..

യാരിദ്‌|~|Yarid said...

ശിവനെ ഫോണ്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കുന്നില്ല. ഒന്നൂടെ തെരക്കാം..;)

കാപ്പിലാന്‍ said...

അനൂപ് തിരക്കഥ എഴുതുന്ന തിരക്കിലാണ് .ആശ്രമത്തിലെ സില്മായ്ക്ക് .ശിവനെ പറ്റി അറിയില്ല .ശിവനെ വേഗം ബൂലോകത്തേക്ക് തിരിച്ചു വരൂ .അനൂപ് ലീവ് ലെറ്റര്‍ എനിക്കയച്ചിരുന്നു :)

അനില്‍@ബ്ലോഗ് // anil said...

തണലിന്റെയും കാപ്പിലാന്റേയും ശുപാര്‍ശകള്‍ പരിഗണിച്ചു പിള്ളേച്ചനു ലീവ് അനുവദിക്കാവുന്നതാണു. അദ്ദ്യേം ആശ്രമത്തിലെ സില്‍മയുടെ തിരക്കിലാണത്ര.

ഹരീഷ് തൊടുപുഴ said...

ശിവായെ കാണാനില്ലാന്നോ!!! ആ ചിനഹള്ളീലെങ്ങാനും പോയതായിരിക്കും കക്ഷി...

പാമരന്‍ said...

ശിവ ശിവ! ശിവയെവിടെപ്പോയീ?

ചാണക്യന്‍ said...

പ്രിയരെ,
കഴിഞ്ഞ രണ്ടു ദിവസമായി കാപ്പിലാന്റെ ഷാപ്പില്‍ ഞാന്‍ ഫുള്‍ ടൈം ഉണ്ടായിരുന്നു, അവിടത്തെ കലക്ക് കുടിച്ച് എന്റെ രണ്ട് കണ്ണും പൊട്ടിയ കാര്യം നിങ്ങളറിഞ്ഞോ എന്നെനിക്കറിയില്ല, സത്യം പറഞ്ഞാല്‍ കള്ളിന്റെ പൊറത്ത് ഞാന്‍ ശിവയെ മറന്നു പോയി, ഇനി കണ്ടാല്‍ എനിക്ക് തിരിച്ചറിയാനും കഴിയില്ല; കാരണം എന്റെ കണ്ണുകള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു, ഞാനാരേയും കുറ്റപ്പെടുത്തുന്നില്ല, എന്റെ ദു:ശീലത്തിന് ഞാന്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്, എന്റെ കണ്ണുകള്‍....., ഇനി എങ്ങനെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യാന്‍ കഴിയും എന്ന് പോലും അറിയില്ല....

പക്ഷെ ശിവ ഒരു കാര്യം മനസിലാക്കുക, ചാണക്യന് കണ്ണുകളെ നഷ്ടമായിട്ടുള്ളൂ, കണ്ണില്ലെങ്കിലും ചാണക്യന്‍ ചാണക്യന്‍ തന്നെ, എന്നെ വിട്ട് അടുത്ത പരിപാടി ചെയ്യിക്കരുത്(ഇത് ഭീഷണിയാണ്, ചെയ്യാവുന്നത് ചെയ്തോ..ങ്ഹാഹാ..)

ശിവയും ഇടയ്ക്കിടക്ക് കാണാതാവുന്നവരും എത്രയും വേഗം തിരിച്ചെത്തുക
ദു:ഖാര്‍ത്ഥരായ ബൂലോക കുടുംബാങ്ങള്‍

Anonymous said...

എനിക്കീ ബ്ലോഗും പരിപാടിയും ഒന്നും അറിയില്ല, ഞാന്‍ തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിലെ അസിസറ്റ്ന്റ് കമ്മിഷണര്‍ രാമചന്ദ്രനാണ് (അള്ള് രാമചന്ദ്രന്‍ എന്ന് പറയും) ഒരു ശിവയെയും മറ്റൊരാളേയും കാണ്മിനാല്ലാ എന്ന് ഒരു പെറ്റിഷന്‍ എനിക്ക് കിട്ടി, ഇവര്‍ രണ്ടു പേരും ബ്ലോഗറാന്നാണ് പറഞ്ഞീരിക്കുന്നത്(അതെന്ത് പരിപാടി?),
എന്തായാലും കള്ളന്‍‌മാരല്ല എന്ന് മനസിലായി..
എനിക്ക് ഈ മെയിലായി പരാതി അയച്ചവര്‍ നാളെ കന്റോണ്മെന്റ് സ്റ്റേഷനിലെത്തി ഇവരെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞൂ തരിക...

വേണു venu said...

ശിവ ശിവ, കലികാലം തന്നെ. ഇന്നു കണ്ടവരെ ഇന്നലെ കാണുന്നില്ലല്ലോ.....

അനില്‍@ബ്ലോഗ് // anil said...

ബൂലോകരെ ,
ചാണക്യന്റെ കണ്ണുകള്‍ നഷ്ടപ്പെട്ടു.ഇദ്ദേഹവും ഒരു പാറശാലക്കാരനാണ്(ണോ?).
“ന പശ്യതി ച ജന്മാന്ധ:
കാമാന്ധോ നൈവ പശ്യതി
ന പശ്യതി മദോന്മത്തോ
ഹ്യര്‍ത്ഥി ദോഷാന്‍ ന പശ്യതി




ഷാപ്പടച്ചുപൂട്ടുക,
കാപ്പിലാന്റെ ഷാപ്പടച്ചുപൂട്ടുക
വ്യാജ്യമദ്യവില്‍പ്പന നിര്‍ത്തിവക്കുക
മദ്യവര്‍ജ്ജന സമിതി സിന്താബാദ്

Anonymous said...

ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി,
ശിവയെയും കൂടെ കാണ്മാതായ ആളിനെയും കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ ഈ നമ്പരില്‍ വിളിച്ച് അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...
9446028303(കന്റോണ്മെന്റ് എ സി)

Anonymous said...

നമ്മുടെ കുറുമാന്‍ സാറിനെയും കാണാനില്ല...........
കുറുമാന്‍ജി മടങ്ങി വരിക.....അങ്ങേക്കായി ബൂലോക കുടുംബം മുഴുവനും കാത്തിരിക്കുന്നു...
ഓടോ: ബൂലോകത്തിനാകെ ഒരു മന്ദത .......എന്ത് പറ്റി????

Anonymous said...

പുലികളൊക്കെ കാപ്പിലാന്റെ വ്യാജമദ്യം കട്ടടിച്ചു തട്ടിപ്പോയോ ?!?!!?!

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
ഞാന്‍ പാറശാലക്കാരനാണോ പാരീസിലാണൊ എന്നതിന് പ്രസക്തിയില്ല, കാരണം പാറശാലയും പാ
രീസും എനിക്ക് ഒന്നു പോലെയാണ്...
പക്ഷെ...എനിക്കറിയാവുന്നത് ഇതാണ്....

ആതുരേ വ്യസനേ പ്രാപ്തേ
ദുര്‍ഭിക്ഷേ ശസ്ത്യസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവ:

രോഗശയ്യയിലാവുമ്പോഴും നിര്‍ഭാഗ്യം വന്നണയുമ്പോഴും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മെ കൈവിടാതെ കൂടെയുണ്ടാവുന്നവനാണ് യഥാര്‍ത്ഥ ബന്ധു.

OAB/ഒഎബി said...

ഹലോ..ഹലോ...
പ്രത്യേക ശ്രദ്ധക്ക്...ശിവ, അനൂപ് എന്നിവറ് ഈ പരിസരത്ത് എവിടെയെങ്കിലും ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം വണ്ടിയില്‍ വന്ന് കേറാത്ത പക്ഷം...

അനില്‍@ബ്ലോഗ് // anil said...

പ്രിയ ചണക്യന്‍,
താങ്കളിന്ന നാട്ടുകാരനാണൊ എന്നു ഞാന്‍ ചോദിച്ചതു തമാശയായിട്ടെടുക്കണേ.

താങ്കള്‍ എന്റെ ബന്ധുവാണെന്നാണു എന്റെ വിശ്വാസം, അതങ്ങിനെ തന്നെ നില്‍ക്കണമെന്നും

അനില്‍@ബ്ലോഗ് // anil said...

ബൂലോകരെ ,

വിലാപങ്ങള്‍ ആരുടെയും കാതില്‍ പതിക്കുന്നില്ലെ?

ആരെയെല്ലാം കാണാനില്ല.കുറുമാന്‍ പ്രേതത്തെ തേടിപ്പൊയതാണെന്നാണെ റിപ്പൊര്‍ട്ടുകള്‍

ഇഞ്ചിയെവിടെ, ഇഞ്ചിയെവിടെ, ഇഞ്ചിപ്പെണ്ണെവിടെ
എന്നു വിലപിച്ചു നടന്ന ഒരു കൃഷ്ണനെ ഞാന്‍ കണ്ടു, എന്തേ ആരുമിതു കാണാതെ പൊകുന്നു?

കണ്ടൊന്മെന്റ് സി.ഐ.യുടെ ശ്രദ്ധക്കു,ശിവയുടെ തിരോധാനത്തില്‍ താങ്കള്‍ക്കെനെ സംശയമുണ്ടൊ എന്നു, എനിക്ക് സംശയം തോന്നുകയാണു.ഫോണ്‍ നമ്പര്‍ തന്ന് എന്റെ നമ്പര്‍ കണ്ടുപിടിക്കനുള്ള ഗൂഢതന്ത്രമല്ലെയിതു.????

നമ്പര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടു.

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
ഞാനൊരു തമാശ പറഞ്ഞതാണേയ്, ഇയാളു വയലന്റാവണ്ട, ഇപ്പോള്‍ അതിനുള്ള സമയമല്ല, ചാടി പോയവന്‍‌മാരെ എത്രേം വേഗം കണ്ടു പിടിയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുക,
കന്റോണ്മെന്റ് എ സി വളരെ കുഴപ്പക്കാരനാണെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്,
ലവന്‍‌മാരെകുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവര്‍ അങ്ങേരുടെ ഫോണില്‍ വിളിച്ച് പറയാന്‍ നോക്ക്.........
ഇല്ലെങ്കില്‍ ബ്ലോഗര്‍മാര്‍ മൊത്തം കന്റോണ്മെന്റ് സ്റ്റേഷന്റെ അഴിയും മറ്റും എണ്ണേണ്ടി വരും...

മായാവതി said...

all d best

ശ്രീ said...

ശിവ എവിടെ പോയി?

കാന്താരി ചേച്ചി സൂചിപ്പിച്ചതു പോലെ അനൂപ് മാഷിനെയും കാണാനില്ലല്ലോ

Typist | എഴുത്തുകാരി said...

ഇത്രയൊക്കെ ബഹളങ്ങള്‍ ഈ ബൂലോഗത്തുണ്ടായിട്ടും ശിവ ഒന്നും കാണുന്നില്ലേ, കേള്‍ക്കുന്നില്ലേ. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും,പേമനൈരാശ്യമാണെങ്കില്‍ പോലും, നമുക്കു വഴിയുണ്ടാക്കാം. തിരിച്ചു വരൂ . ഈ ബൂലോഗമാകെ കാത്തിരിക്കുന്നു.

Anonymous said...

ബ്ലോഗര്‍ യാരിദ് അറസ്റ്റില്‍

തിരുവനന്തപുരം: ബ്ലോഗര്‍ ശിവയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബൂലോകത്തെ മറ്റൊരു ബ്ലോഗറായ യാരിദിനെ കന്റോണ്മെന്റ് എ സി രാമചന്ദ്രന്‍ അറസ്റ്റു ചെയ്തു. ഇന്നലെ വെളുപ്പിന് യാരിദിന്റെ വീടു വളഞ്ഞ പോലിസ് സംഘം യാരിദിനെ കസ്റ്റടിയിലെടുത്ത ശേഷം ചോദ്യം ചെയ്യാനായി ഏതോ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടു പോയതായി സ്റ്റേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലോഗര്‍ ശിവയെ കഴിഞ്ഞ ജൂലായ് 31 മുതല്‍ കാണ്മാനില്ലാതയായി പരാതി ഉയര്‍ന്നിരുന്നു. വീട്ടുകാരും ബന്ധുക്കളും ബൂലോകത്തെ ശിവയുടെ സുഹൃത്തുക്കളും നടത്തിയ അന്വേഷണങ്ങളില്‍ ഫലമില്ലാതായപ്പോള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത കന്റോണ്മെന്റ് പോലിസ് വിശദമായ അന്വേഷണത്തിനിടയിലാണ് യാരിദിനെ അറസ്റ്റു ചെയ്തത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ യാരിദിനെ ചോദ്യം ചെയ്തു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാവുമെന്ന് പോലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടെ മറ്റൊരു പോലിസ് സംഘം തോന്ന്യാശ്രമം മഠാധിപതി സ്വാമി കാപ്പിലാനന്ദ തിരുവടികളെ ചോദ്യം ചെയ്യാന്‍ ആശ്രമത്തിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശിവയുടെ തിരോധാനത്തിനു പിന്നില്‍ കാപ്പിലാനന്ദ തിരുവടികള്‍ക്കും പങ്കുള്ളതായി പോലിസ് സശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ആശ്രമ വൃത്തങ്ങള്‍ നിഷേധിച്ചു.

വെള്ളെഴുത്ത് said...

ഡിക് എന്നൊരു കുട്ടി വലിയൊരു ഷോപ്പിംങ് കോമ്പ്ലെക്സില്‍ കളിപ്പാട്ടങ്ങള്‍ നോക്കി നടക്കുകയായിരുന്നു, അപ്പോള്‍ ഒരു അനൌണ്‍സ്മെന്റ് ‘..... നിന്നു വന്ന ഡിക് എന്ന കുട്ടിയെ കാണാനില്ല, അവനെ കാത്ത് അവന്റെ അമ്മയും അച്ഛനും ഓഫീസില്‍ നില്‍ക്കുകയാണ്.....’
അപ്പോള്‍ കുട്ടിയുടെ ആത്മഗതം “ ദേ പിന്നെയും എന്നെ കാണാതായി! “
- ഓഷോയുടെ ഒരു കത !

Rare Rose said...

ഞാനും കരുതി ഇവരെയൊന്നും കാണുന്നില്ലാ ..എന്താവും കാരണം എന്നു...എന്തായാലും അനൂപ് ജിയുടെ കാര്യത്തില്‍ തീരുമാനമായല്ലോ...ഇനി ശിവ ഉടനെത്തുമെന്നു പ്രതീക്ഷിക്കാം..

smitha adharsh said...

കണ്ടോ...??കണ്ടുപിടിച്ചോ?
ഇല്ലേ?
ഇവരൊക്കെ ഇതെന്താ ഒരു ഉത്തരവാദിത്തം ഇല്ലാതെ...പറയാതെ പോയത്..?

Nachiketh said...

ഒരിക്കല്‍ ഗുരുവയൂരമ്പലത്തില്‍ വെച്ച് ഒരു ആണ്‍ കുട്ടിയെ പരിചയപെടാനിടയായി അവന്‍ കൂട്ടംതെറ്റി പോയ അച് ഛനെയും അമ്മയെയും തിരയുകയായിരുന്നു, അപ്പോഴാണ് അവനെ കാണാനില്ലെന്നും പറഞ്ഞ് അനൌണ്‍സ്സുമെന്റുണ്ടായത്, നിഷ് കളകതോടെ അവന്‍ പറഞ്ഞു,
“ഞാനിവിടെ തന്നെ നില്‍ക്കുന്നുണ്ടല്ലോ ?, അവര്‍ക്കെന്താ ഞാനുള്ളിടത്തു വന്നു നോക്കിയാല്‍ ",

Areekkodan | അരീക്കോടന്‍ said...

ശിവ ശിവ!ശിവ ശിവ!ശിവ ശിവ!ശിവ ശിവ!

അനില്‍@ബ്ലോഗ് // anil said...

തമാശയൊക്കെ പോകട്ടെ.

ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറയുകെ.

ആകെ കിട്ടിയതു ഒരു അനൊണിമസ് നമ്പര്‍ മാത്രമാണ്.

siva // ശിവ said...

ബൂലോകത്തെ എന്റെ കൂട്ടുകാര്‍ക്ക്,

കുറെ നാളുകളായി ഞാന്‍ നിങ്ങളൊയൊക്കെ കാണാന്‍ കഴിയാത്തവിധം വിഷമകരമായ ഒരു അവസ്ഥയിലായിരുന്നു. അത് നിങ്ങളുമായി പങ്കു വയ്ക്കാനും കഴിയാത്ത ഒരു സാഹചര്യമാണ്.

അനില്‍@ബ്ലോഗര്‍ എന്ന ബൂലോകസുഹൃത്ത് ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് തന്നെ ഇടുകയും ചെയ്തുവെന്ന് അറിഞ്ഞു. ഞാന്‍ ഇപ്പോള്‍ അത് കാണുകയും ആ പോസ്റ്റും കമന്റുകളും വായിക്കുകയും ചെയ്തു. നിങ്ങളൊക്കെ എന്നെ ഇത്രമേല്‍ സ്നേഹിക്കുന്നുവെന്നും എന്നെ ഓര്‍ക്കുന്നുവെന്നും അറിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു.

യാരിദും കന്റോണ്മെന്റ് എ സി യും എന്നെ ഫോണ്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് മറുപടി പറയാന്‍ കഴിയുന്ന ഒരു അവസ്ഥയില്‍ അല്ലായിരുന്നു ഞാന്‍. അതിനാല്‍ ആ ഫോണ്‍ കാളുകളൊന്നും ഞാന്‍ അറ്റന്റ് ചെയ്തില്ല. ഞായര്‍ വൈകുന്നേരം അമ്മ അഹങ്കാരിയുടെ (അരുണ്‍) മൊബൈലില്‍ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അത് അപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

ഇവിടെ ഇത്ര മാത്രം അന്വേഷണം നടക്കുന്നുവെന്ന് എന്റെ പ്രിയ സുഹൃത്ത് പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്. ആ സുഹൃത്ത് എനിക്ക് ഒരു ആശ്വാസമായിരുന്നു. ഇനിയും അങ്ങനെ ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷെ അയാള്‍ ഇത് അറിയുന്നുമില്ലായിരിക്കാം.

ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്.

ഇതുവരെ നിങ്ങളെയൊക്കെ ടെന്‍ഷന്‍ ആക്കിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഇനിയും രണ്ടു മൂന്നു നാളുകള്‍ കൂടി എനിക്ക് ഈ ബൂലോകത്ത് നിന്ന് മാറി നിന്നേ മതിയാവൂ. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒക്കെ ഒരുപാട് നന്ദി.

സസ്നേഹം,

ശിവ.

അനില്‍@ബ്ലോഗ് // anil said...

ശിവ,
എന്തു പറയണം,എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയില്ല.വിഷമങ്ങള്‍ത്രയും പെട്ടന്നു മാറട്ടെ.
തിരികെ നിത്യജീവിതത്തിലെത്തിയാല്‍ നമുക്കു ബന്ധപ്പെടാം, ഞാന്‍ മെയില്‍ അയക്കാം.

ബൂലോകരെ ശിവ എത്തിയതറിഞ്ഞല്ലൊ.
എന്തോ ഗൌരവമായ വിഷയത്തിലദ്ദേഹം പെട്ടിരിക്കുമെന്നു എന്റെ മനസ്സു പറഞ്ഞു.
എല്ലാം പെട്ടന്നു തന്നെ ശരിയാവട്ടെ.

പിന്നെ ശിവക്കെന്താണു പ്രത്യേകത എന്നു വച്ചാ‍ല്‍ എനിക്കു ആദ്യം കമന്റിട്ട വ്യക്തിയാണദ്ദേഹം. തുടര്‍ന്നിങ്ങൊട്ടു എല്ലാ പോസ്റ്റിലും.

എന്റെ ആകാംഷയും,ഭയവും പങ്കുവെക്കാനെത്തിയ എല്ലാം ബൂലോകര്‍ക്കും നന്ദി.