8/06/2008

തെരുവ് നായ്ക്കളെ എന്തുചെയ്യണം ?

മുന്‍‌കൂര്‍ ജാമ്യാപേക്ഷ
ഇന്നലെ പനിപിടിച്ചു കുത്തിയിരുന്ന നേരം, സമയംകൊല്ലിയായി നടത്തിയ കുറെ ഫോണ്‍ വിളികളാണ് ഈ പോസ്റ്റിന്റെ ആധാരം .പ്രസിദ്ധീകൃത രേഖകള്‍ അധികമൊന്നും ഹാജരാക്കാനില്ലാത്തതിനാലും , പനി തലയ്ക്കു പിടിച്ചെഴുതിയതായതിനാലും പ്രത്യാക്രമണത്തിനു ആയുധങ്ങള്‍ കുറവാണ് . കൂടുതലായി അറിയുന്ന ആളുകള്‍ പോസ്റ്റിയാല്‍ എല്ലാവര്ക്കും പഠിക്കാം .
കേരളത്തില്‍ എത്ര തെരുവ് നായ്ക്കളുണ്ടാവും ? കൃത്യമായ കണക്കുകള്‍ ലഭ്യമല്ല . ഏകദേശം ഒരുലക്ഷത്തിനടുത്ത് ഉണ്ടാവുമെന്ന് തോന്നുന്നു ,വ്യക്തിപരമായ വിലയിരുത്തലാണു , അതോ അതിലധികമോ ? ഇവയെ നിയന്ത്രിക്കുന്നതിന് നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ , പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . പക്ഷെ പ്രായോഗിക തലത്തില്‍ ഇവ പരാജയപ്പെടുന്നതായി കാണുന്നു . ഏറ്റവും മുഖ്യ കാരണം നമ്മുടെ മൃഗ സ്നേഹം, കൂടെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും. തെരുവ് നായ്ക്കളെ കൊല്ലുവാന്‍ പാടില്ല എന്നതാണ് നിര്ദ്ദേശം . മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമാണിത് . മനുഷ്യരോട് എന്ത് ക്രൂരത വേണമെങ്കിലും ആവാം , പത്രങ്ങള്‍ പറയുന്നതാതാണല്ലോ.

തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ തിരഞ്ഞു , വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ ഒന്നും കിട്ടിയില്ല .കേരളത്തിലെ പതിനാലു ജില്ലകളിലുമായി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ,മൃഗാശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ തപ്പിയെടുത്തു വിളിച്ചതിന്റെ വെളിച്ചത്തില്‍ കുറച്ചു സംഖ്യകള്‍ കിട്ടി .നിര്‍ഭാഗ്യവശാല്‍ പ്രൈമറി ഹെല്‍ത്ത് സെന്റരില്‍ നിന്നും വേണ്ട രീതിയില്‍ കണക്കുകള്‍ ലഭിച്ചില്ല . ഭൂരിപക്ഷം ആളുകളും സ്വകാര്യ ആശുപത്രികള്‍ , മെഡിക്കല്‍ കോളെജുകള്‍ എന്നിവിടെ പോകുന്നതിനാലാണ് .
മൃഗാശുപത്രികളില്‍ നിന്നും ലഭിച്ച കണക്കു പ്രകാരം കേരളത്തില്‍ ഒരു വര്ഷം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ "നായ കടി " കേസുകള്‍ വരുന്നുണ്ട് .80 % ചെറു മൃഗങ്ങളാണ് . ആശുപത്രികളില്‍ എത്താത്ത കേസുകള്‍ ഇതില്‍ കൂടുതലായിരിക്കും . ഇതിന്റെ സാമൂഹിക സാമ്പത്തിക ഫലങ്ങള്‍ ആരും കാണാതെ പോവുകയാണോ എന്ന് സംശയം തോന്നുന്നു .
ഒരു ചെറിയ ഉദാഹരണം :
കേരളത്തില്‍ 1000 തദ്ദേശ ഭരണ സ്ഥാപണങ്ങളുണ്ട് ( അതില്‍ കൂടുതലുണ്ടു , കണക്കിന്റെ എളുപ്പത്തിനു )
I.
മൃഗന്ങള്‍ക്ക് ഒരു കോഴ്സ് ചികിത്സക്ക് 1000 രൂപ
ഒരു ലക്ഷം മൃഗങ്ങള്‍ക്ക് മൊത്തം വേണ്ടി വരിക പത്തുകോടി .
ഭാഗ്യവശാല്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമെ കുത്തിവയ്പ്പെടുക്കയുള്ളൂ .(അത്രയും ലാഭം)
II.
കടിയേറ്റ ഒരാടു നഷ്ടപ്പെട്ടാല്‍ വില നഷ്ടം : 1000 രൂപ (ജീവനു വില കണക്കാക്കാന്‍ അറിയില്ല)
10 ശതമാനം (ആശുപത്രിയില്‍ വന്നതിന്റെ ) നഷ്ടം ആകെ ഒരു കോടി രൂപ .
III.
കടിയേറ്റാല്‍ ഉടന്‍ മരണപ്പെടുന്നവ ,
ആശുപത്രിയില്‍ എത്താത്തവ . കണക്കുകള്‍ ലഭ്യമായില്ല . എങ്കിലും ഇര്ട്ടിയെന്കിലും വരുമെന്നാണൂഹം.

മനുഷ്യന് കടിയെല്‍ക്കുന്ന അവസ്ഥ വ്യത്യസ്തമാണ്
കടിയെല്‍ക്കുന്‍നവര്‍ , കടിച്ചോ മാന്തിയോ തുടങ്ങി സംശയിക്കുന്നവര്‍ ഇതെല്ലാം അതിലുള്‍പ്പെടും .എല്ലാവര്ക്കും പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധം .
കടി മുഖത്തോ , ഗൌരവമായ മുറിവോ ആയാല്‍ സീറം ചികിത്സ തന്നെ ശരണം , മിക്കവാറും "ഹ്യൂമന്‍ സീറം "
I.
ഒരു പന്ചായത്തില്‍ 10 പേര്‍ വീതം ഓരോ മാസം കടികിട്ടുന്നു ഉണ്ടെന്നു സന്കല്‍പ്പിച്ചാല്‍ ആകെ 1,20, 000 പേര്‍ .
ഒരു കോഴ്സ് മരുന്ന് 2000 രൂപ
അപ്പോള്‍ ആകെ ഒരു വര്ഷം ചെലവ് ഇരുപത്തിനാല് കോടി .
II.
രണ്ടു പേര്‍ വീതം സീറം ഓരോ മാസവും എടുക്കേണ്ടി വരുന്നു എന്കില്‍ ആകെ 24,000 പേര്‍ .
ഒരു ഹ്യൂമന്‍ സീറം ചികിത്സ ചെലവ് 10000 (എകദേശം)
ആകെ ഒരു വര്‍ഷം ചിലവു ഇരുപത്തിനാലു കോടി .
അമ്പത്തിയോന്പതു കോടിയുടെ കണക്കു ഇവിടെ കിട്ടി .ബാക്കിയോ?

ഇതൊരു ശാസ്ത്രീയ പഠനമല്ല .പക്ഷെ ഇത്തരത്തില്‍ മൊത്തമായ ഒരു കണക്കെടുപ്പ് ആവശ്യമാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ടു ഉദ്ദേശിക്കുന്നത് . അങ്ങിനെ വിലയിരുത്തി തെരുവുനായ പ്രശ്നത്തിന് ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തെന്ടിയിരിക്കുന്നു .

17 comments:

അനില്‍@ബ്ലോഗ് said...

ഇതൊരു ശാസ്ത്രീയ പഠനമല്ല .പക്ഷെ ഇത്തരത്തില്‍ മൊത്തമായ ഒരു കണക്കെടുപ്പ് ആവശ്യമാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ടു ഉദ്ദേശിക്കുന്നത് . അങ്ങിനെ വിലയിരുത്തി ഈ പ്രശ്നത്തിന് ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തെന്ടിയിരിക്കുന്നു .

Areekkodan | അരീക്കോടന്‍ said...

ഹ ഹ..ഹാ......അനിലേ...ഇങ്ങനെ കണക്കെടുപ്പ്‌ നടത്തിയാല്‍ പല പൂച്ചകളും പുറത്ത്‌ ചാടും.പിന്നെ അവയുടെ കണക്കെടുപ്പും വേണ്ടി വരും.എന്നാലും ഒരു പനി തലക്ക്‌ പിടിച്ചപ്പോളുള്ള മാരണങ്ങളേ....

smitha adharsh said...

തെരുവുനായ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിച്ച അനിലിനു നന്ദിയുടെ ഒരു "കുട്ട"..അര്‍പ്പിക്കുന്നു.

അനില്‍@ബ്ലോഗ് said...

അയ്യൊ "smitha adharsh",
ഒന്നും മനസ്സിലായില്ല.

കാപ്പിലാന്‍ said...

അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ കൊല്ലണം എന്നാണു എന്‍റെ അഭിപ്രായം .ഇപ്പോള്‍ പനി മാറിയോ ? ..നല്ല ഇത്തിരി ചുക്ക് കാപ്പി കുടിച്ചാല്‍ മതി .

OAB said...

എന്റെ വീടിനടുത്തുള്ള നായ ശല്യത്തിനൊരു പരിഹാരം തേടി ഞാന്‍ നടക്കാത്ത ഇടമില്ല. ഒന്നും നടന്നില്ല എന്ന് പറ്ഞ്ഞ് കൂട. നായ്ക്കള്‍, കള്ള പട്ടികള്‍ വാലും ആട്ടി എന്നെ കളിയാക്കിക്കൊണ്ട് എന്റെ മുമ്പില്‍ കൂടി പിന്നെയും നടന്നു. ഇപ്പഴും നടക്കുന്നു.
തീറ്ച്ചയായും അവയെ കൊല്ലണം എന്ന് തന്നെയാണ്‍ എന്റെയും അഭിപ്രായം.

കുഞ്ഞന്‍ said...

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി ഒരു സദനം തുടങ്ങിയാലും കോടികള്‍ ലാഭം.

ചാണക്യന്‍ said...

അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ കൊല്ലുക തന്നെ വേണം...
അങ്ങനെ ചെയ്യുന്നതില്‍ ശ്രീമതി മനേകാ ഗാന്ധിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, ഈ നായ്ക്കളെ മുഴുവന്‍ പിടികൂടി കൊല്ലാതെ അവരുടെ വീട്ടിലെത്തിക്കുക, അവര്‍ നോക്കിക്കൊള്ളും....!

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

കേരളത്തില്‍ ഇരുകാലികളായ എത്ര തെരുവ് നായ്ക്കളുണ്ടാവും ? അക്കണക്കെടുപ്പ് അടിയന്തിരമായി എടുക്കണം...വെടിവെച്ചു കൊല്ലുകയോ മറ്റവനെ ചെത്തി കളയുകയോ ചെയ്യണം.
സ്വന്തം മകളെ കാമപൂര്‍ത്തിക്ക് ഉപയോഗിക്കുന്ന നായ്കളുടെ കാര്യമാണ് ഉദ്ദേശിച്ചത്..

അനില്‍@ബ്ലോഗ് said...

അരീക്കോടന്‍ മാഷെ,
തലക്കു പനിപീടിച്ചാലെ വല്ലതും പറയാനാകൂ.
സ്മിത എന്റെ തലമണ്ടക്കിട്ട് കിഴുക്കിയതാണൊ?
കാപ്പിലാന്‍,നന്ദി, പനിമാറിയില്ല.
ഒഎബി,
കുഞ്ഞന്‍,
ചാണക്യന്‍,
നിങ്ങളെല്ലാം കൂടി ഇങ്ങനെ നായകളെക്കൊല്ലാന്‍ നടന്നാല്‍ ഞാന്‍ മിക്കവാറും കുറെ തല്ലു വാങ്ങും.

നിയമപ്രകാരം തെരുവുനായക്കളെ കൊല്ലാന്‍ പാടില്ല, നമ്മുടെ ബഹു.ഹൈക്കോടതിയും അതു ശരിവച്ചിട്ടുള്ളതാണ്.അതിനാല്‍ കൊല്ലല്‍ നിയമവിരുദ്ധമാകുന്നു.കോടതി വ്യവഹാരങ്ങളുടെ പ്രധാന ഗതി നിയന്ത്രിക്കുന്നതു വാദങ്ങളും തെളിവുകളുമാണല്ലൊ.പ്രകൃതിസ്നേഹികള്‍ നല്‍കുന്ന കേസിനു എതിര്‍വാദം നല്‍കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. എത്രമാത്രം സാമ്പത്തിക നഷ്ടം സംസ്ഥാനത്തിനും,മാനസിക സമ്മര്‍ദ്ദവും വേദനയും പൊതുജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ഒരു വിഷയമാണിതെന്ന് കണക്കുകള്‍ നിരത്താന്‍ ആളുണ്ടാവണം. കഴിഞ്ഞ വര്‍ഷം ഒരൊറ്റ നായ 40 പേരെ കടിച്ച കഥ കോട്ടയത്തുനിന്നും കേട്ടതല്ലെ.

എന്തായാലും തല്ലുവാങ്ങാന്‍ ഞാന്‍ ഒരുങ്ങിയിരിക്കട്ടെ.

കാന്താരിക്കുട്ടി said...

തെരുവു നായ്ക്കളെ കൊല്ലണം എന്നു തന്നെ ആണു എന്റെ വ്യക്തി പരമായ അഭിപ്രായം..കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ഒക്കെ നായ്ക്കളുടെ ശല്യം രൂക്ഷമാവാറൂണ്ട്.. അതു മാത്രമോ കഴിഞ്ഞ ദിവസം ഞങ്ങളുടെ റോഡീല്‍ ഒരു ബൈക്ക് യാത്രികന്‍ വീണു. ഒരു നായ് പുറകേ ഓടിയെത്തിയതാ... എന്തു ചെയ്യാന്‍.. ഒന്നുകില്‍ ഇവറ്റയെ കെട്ടിയിട്ടു വളര്‍ത്തണം അല്ലെങ്കില്‍കൊല്ലണം..മനുഷ്യ ജീവനും വില ഉണ്ടല്ലോ..

അനില്‍@ബ്ലോഗ് said...

സുനില്‍ കോടതി,
സത്യമാണ് അവര്‍ നായ്ക്കള്‍ തന്നെ, പേയ് പിടിച്ച നായ്ക്കള്‍.കണക്കെടുപ്പ് അസാദ്ധ്യമാണ്, എന്തെന്നാല്‍ പെയ്ക്കു വാഹകമൃഗങ്ങള്‍(കാരിയര്‍) ഉണ്ടാവും, പുറമെ ലക്ഷണങ്ങള്‍ ഉണ്ടാവില്ല.

തപസ്വിനി said...

കൊല്ലണം.. തീര്‍ച്ചയായും കൊല്ലുക തന്നെ വേണം. കാരണം മനുഷ്യനു മാത്രം ജീവിക്കേണ്ട ലോകമാണല്ലോ ഇത്.. കൊന്നുകൊന്ന് അവസാനം മനുഷ്യന്‍ മാത്രം ബാക്കിയകുന്ന ലോകം സ്വപ്നം കാണൂ..

കാണാന്‍ ചന്തമുള്ള ഓമനമൃഗങ്ങളെ തോളത്തു കയറ്റി നടക്കും. തെരുവില്‍ നടക്കുന്ന മിണ്ടാപ്രാണികളെ എറിഞ്ഞുകൊല്ലണം. എന്തൊരു അന്തരം. കൊല്ലണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. കഴിയുന്നതും വേദനിപ്പിക്കാതെ. കഴിയുമെങ്കില്‍ രണ്ട് എല്ലിന്‍ കഷ്ണമെങ്കിലും കൊടുത്തൊട്ട്. അതിനൊക്കെ ആര്‍ക്കു നേരം അല്ലെ.

ഈ ലോകത്ത് ഏറ്റവും പേടിക്കേണ്ടത് മനുഷ്യനെ തന്നെയാണ്. ഓരോരുത്തരുടെയും ഉള്ളിലുറങ്ങുന്ന ഇരുകാലിമൃഗത്തിനെ.

അനില്‍@ബ്ലോഗ് said...

പ്രിയ തപസ്വിനി,
ഞാന്‍ പ്രതീക്ഷിച്ചു, ഇങ്ങനെ നിങ്ങള്‍ക്കു പ്രതികരിക്കാനാവൂ, തീര്‍ച്ചയായും നിങ്ങളുടെ നന്മകൊണ്ടാണ്, എനിക്കതറിയാം.പക്ഷെ എല്ലാത്തിനും ഒരു നിയന്ത്രണം വേണ്ടെ?ഇതൊരു ബാലന്‍സ്ഡ് ആയ ഇക്കൊ സിസ്റ്റം ആയിരുന്നെങ്കില്‍ പ്രകൃതിതന്നെ ഇവയുടെ എണ്ണം നിയന്ത്രിച്ചേനെ.കാട്ടില്‍ ഒരു മാനിനെ വേട്ടയാടുന്ന സിംഹത്തിനെ ആരു കുറ്റം പറയും.മാനുകളുടെ എണ്ണം ഒരു പരിധിയില്‍ കൂടാതെ നോക്കുന്നതും സിംഹത്തിന്റെ എണ്ണം ഒരു പരിധിയില്‍ കുറയാതെ നോക്കുന്നതും ആ ബാലന്‍സാണ്.ഇവിടെ മനുഷ്യന്‍ നിയന്ത്രിക്കുന്ന ആവാസ വ്യവസ്ഥയില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതു മനുഷ്യന്‍ തന്നെയാണു. വേറെന്തു മാര്‍ഗ്ഗം? നമ്മുടെ നാട്ടിലെ ഇന്നതെ മലിന്യങ്ങള്‍ , പ്രത്യേകിച്ചും അറവുശാല, കോഴിയവശിഷ്ടം ഇവയെല്ലാം കാരണം നായ്ക്കളുടെ ശല്യം എത്രയധികം വര്‍ദ്ധിച്ചിരുക്കുന്നു എന്നു കോഴിക്കൊടുള്ളയാളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലൊ. അതിലുപരി നല്ല ഒരു ശതമാനം അവയുടെ “വന്യ” സ്വഭാവം വീണ്ടെടുത്തിരിക്കുന്നു എന്നുമാണു നിരീക്ഷണം.കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകളടക്കമുള്ള ആളികള്‍ക്കു വഴി നടക്കാനാവുന്നില്ല.ചെറുമൃഗങ്ങളെ സമാധാനമായി തീറ്റാന്‍ വിടാനാവുന്നില്ല.പറയൂ എന്തു ചെയ്യാണം?

തെരുവിനു പുറത്തു, വീട്ടിനുള്ളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും ജീവികള്‍ക്കും സംരക്ഷണം വേണ്ടാ എന്നാണൊ?
വീടുണ്ടായതിനാല്‍ അവര്‍ക്കു വക്താക്കളുമില്ല.

എന്തായാലും സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും അത്രപെട്ടന്നു തെരുവു നായ്ക്കളെ കൊല്ലാനായില്ല, അത്രക്കു ശക്തമാണു 2001 ഇല്‍ ഇറങ്ങിയ ഒരു ഉത്തരവു.ഇനി “എ.ബി.സി/എ.അര്‍. “ പ്രോഗ്രാമാണു നടക്കാന്‍ പോകുന്നതു.

നമുക്കു കടിവാങ്ങി നടക്കാം.

Ajeesh Mathew said...

let them live anil.....

SreeDeviNair said...

അനില്‍,
പോസ്റ്റ് വായിച്ചിട്ട്,
എനിയ്ക്ക് ഉത്തരം.
കിട്ടുന്നില്ല..

ചേച്ചി..

കുതിരവട്ടന്‍ :: kuthiravattan said...

പണ്ടു ബാഗ്ലൂര്‍ ഇല്‍ വച്ചു അതിരാവിലെ എവിടെയെങ്കിലും പോകുകയാണെങ്കില്‍ നായയുടെ കടി കിട്ടാന്‍ നല്ല സാധ്യതയുണ്ടായിരുന്നു. കുറെ മൃഗസ്നേഹികള്‍ സ്ഥിരമായി കശാപ്പ് ശാലകളിലെ വേസ്റ്റ് കൊണ്ടു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അവിടം വിട്ടു കാലങ്ങള്‍ കുറേയായി. പക്ഷെ കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ മൂന്നു നാലു (അതോ അതിലേറെയോ) പ്രാവശ്യം അവിടെ പിഞ്ചുകുഞ്ഞുങ്ങള്‍ തെരുവ് നായകളുടെ ആക്രമത്തില്‍ മരണപ്പെട്ടു എന്നുള്ള പത്രവാര്‍ത്തകള്‍ വായിച്ചിരുന്നു.

നമ്മുടെ നാട്ടില്‍ തെരുവ് നായകള്‍ക്ക് കാരണം അവയെ കൊല്ലാന്‍ ആളില്ലാത്തതല്ല, മറിച്ചു ഹോട്ടലുകളുമ് നാട്ടുകാരും ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവിലെറിഞ്ഞ് അവയ്ക്ക് ജീവിക്കാനുള്ള ആവാസ വ്യവസ്ഥ സൃഷ്ടിച്ചു കൊടുക്കുന്നതാണ്. (അവ ആ ആവാസവ്യവസ്ഥയുടെ ഒരു കണ്ണിയാണ്, ആ കണ്ണിയെ പ്രകൃതി ആവശ്യത്തിനനുസരിച്ചു ഉണ്ടാക്കുന്നതുമാണ്‌.) ഭക്ഷണാവശിഷ്ടങ്ങളെയുമ് മറ്റു തരത്തിലുള്ള വേസ്റ്റ്കളും ശരിയായി ശേഖരിച്ചു വളമോ മറ്റോ ആക്കാനുള്ള ഒരു സംരംഭം തുടങ്ങിയാല്‍ തെരുവുനായ്ക്കലെയും ഒഴിവാക്കാം മലിനീകരണവും കുറയ്ക്കാം.

ഓടോ:
മറ്റു നായയിനങ്ങളേക്കാള് കേരളത്തിന്റെ കാലാവസ്ഥക്കിണങ്ങുന്നത് നമ്മള്‍ തെരുവുനായ്ക്കള്‍ എന്ന് വിളിക്കുന്ന വിഭാഗത്തില്‍ പെടുന്ന നായ്ക്കള്‍ ആണ്. അത് കൊണ്ടു അവയെ ഉന്മൂലനം ചെയ്യാതെ ഇണക്കി വളര്‍ത്തുകയും മറ്റു നായയിനങ്ങള്ക്കുള്ളതു പോലുള്ള പ്രചാരം നല്കുകയും വേണ്ടതാണ്.