8/17/2008

മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം

( എന്റെ ജീവിതത്തെ ശരിയായ ട്രാക്കിലേക്ക് തിരികെ കയറ്റാന്‍ മലയാളം ബ്ലോഗോസ്ഫിയര്‍ എപ്രകാരം സഹായിച്ചു എന്നതിന് സാക്ഷ്യമായി ഈ പോസ്റ്റ് ഇവിടെ നിലനിര്‍ത്തിയിരിക്കുകയാണ്. ഡൌസിങ് എന്ന വിദ്യ ശാസ്ത്രീയത ഒന്നും തന്നെ ഇല്ലാത്ത ഒന്നാണെന്ന് സ്വയം ബോദ്ധ്യപ്പെട്ടു.)

തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.
കഴിഞ്ഞാ‍യാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു.
കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ.

എന്നിലെ ശാസ്ത്രജ്ഞനുണര്‍ന്നു, നോക്കണമല്ലൊ !
മാലയും വിരലില്‍ തൂക്കി പറമ്പിലാകെ നടന്നു, ഒരു രക്ഷയുമില്ല, കറക്കം പോയിട്ടു ഒരനക്കം പോലുമില്ല. അവസാനം കിണറിനടുത്തെത്തി.
ഞെട്ടിപ്പോയി , അതാ മാല കറങ്ങാന്‍ തുടങ്ങുന്നു.
മോളോടിവന്നു, അവളുടെ കയ്യിലും തൂക്കീ മാല, അപ്പോഴും കറങ്ങുന്നു.
ഭാര്യ വിടുമൊ? അവളും തൂക്കി, ഹാ കഷ്ടം.
വെള്ളവുമായി അലര്‍ജിയായതിനാലാവും മാല കറങ്ങിയില്ല.


പരീക്ഷണം:

വെള്ളം ഒഴുകുന്ന ഒരു ഹോസ് (ചെടി നനക്കാനുപയോഗിക്കുന്നതു) എടുത്തു മുറ്റത്തു നീട്ടിയിട്ടു, ഘടിപ്പിച്ചു ടാപ്പു തുറന്നു. വെള്ളമൊഴുകുന്ന പൈപ്പിനു മുകളില്‍ മാല വിരലില്‍ തൂക്കിപ്പിടിച്ചു. ഹായ് ,ഹായ്.
മാല കറങ്ങാന്‍ തുടങ്ങുന്നു.
ഭാ‍ര്യ വിടുമോ? പുള്ളിക്കാരിക്കു പറ്റാത്ത കാര്യമല്ലെ.
ടാപ്പു എനിക്കു കാണാനാവാത്ത വിധം, ഹോസ് സൈഡിലുള്ള മുറ്റത്തേക്കു വളച്ചിട്ടു, അറ്റം പറമ്പിലും.
ഞാന്‍ ഇടക്കായി, ടാപ്പും കാണില്ല, വെള്ളം പുറത്തു പോകുന്ന ഹോസിന്റെ അറ്റവും കാണില്ല.
ടാപ്പ് തുറന്നിരിക്കുന്നോ, അടച്ചിരിക്കുന്നൊ എന്നു ഞാന്‍ പറയണം.
തലകറക്കം അപ്പോഴാണു അരംഭിച്ചത്. എനിക്കതു കൃത്യമായി പറയാന്‍ പറ്റി.


നിരീക്ഷണങ്ങള്‍:

1. ഹോസില്‍ വെള്ളം ഒഴുകുകയാണെങ്കില്‍ മാത്രമെ മാല കറങ്ങുകയുള്ളൂ.
2.വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല.
3.ഒഴുക്കിനു ശക്തി കൂടുന്നതിനനുസൃതം മാലയുടെ കറക്കം കൂടുന്നു.
4.പൈപ്പിലെ ജലമൊഴുക്കു ഇടത്തുനിന്നും വലത്തേക്കു (എന്റെ ശരീരത്തിനാപേക്ഷികമായി) അണെങ്കില്‍ ,മാല ക്ലോക്ക് ദിശയില്‍ കറങ്ങുകയും , തിരിച്ചാണെങ്കില്‍ ക്ലോക്കിനു എതിര്‍ ദിശയില്‍ കറങ്ങുകയും ചെയ്യും.
5.രണ്ടാമതൊരാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന നിമിഷം മാലയുടെ കറക്കം നിലക്കാന്‍ തുടങ്ങും. അയാള്‍ കൈ മാറ്റിയാല്‍ കറക്കം പുനരാരംഭിക്കും.


പറയൂ, എന്റെ തല കറങ്ങാതിരിക്കുമൊ?
എന്തുകൊണ്ടാണിങ്ങനെ?
ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ.


പ്രായോഗിക ഉപയോഗം:

വീട്ടിലെ മോട്ടോറിന്റെ ഫുട്ടു വാലവ് ഇടക്കു പണിമുടക്കും.കിണറു താഴെയാണു, ടാങ്കു മുകളിലായിരിക്കുമെന്നു പറയെണ്ടല്ലൊ. വെള്ളം കയറുന്നുണ്ടോ എന്നു എങ്ങിനെ കണ്ടു പിടിക്കും?
എങ്ങിനെ കണ്ടു പിടിക്കും?
വളരെ ലളിതം.
പൈപ്പു കിടക്കുന്ന മണ്ണിനു മുകളീല്‍ മാല തൂക്കിപ്പിടിച്ചു നോക്കും. കറങ്ങുന്നുണ്ടെങ്കില്‍ , ഓക്കെ.
അല്ലെങ്കില്‍ , മോട്ടോര്‍ ഓഫ്ഫ് ചെയ്യുന്നു, വെള്ളം നിറച്ചു കാറ്റുകളയുന്നു, വീണ്ടും അടിക്കുന്നു.
എപ്പഡീ?


ചര്‍ച്ചകള്‍ക്കു ശേഷമുള്ള അഭിപ്രായം: 25/o8/08

ഈ പോസ്റ്റില്‍ എവിടേയും ഇതൊരു ശാസ്ത്ര സത്യമാണെന്നൊ, ഇതാണിതിന്റെ സിദ്ധാന്തമെന്നോ എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. പേരില്‍ ഒരു കാന്തികത വന്നതു എന്റെ അറിവില്ലായം മൂലം വന്നതാണു .
(?) എന്ന മാര്‍ക്കിട്ടതു എന്തുതലക്കെട്ടു കൊടുക്കും എന്ന ആശങ്കകൊണ്ടായിരുന്നു.
ഏതായാലും ബൂലോകര്‍ ഈ വിഷയത്തില്‍ കാണിച്ച താല്‍പ്പര്യത്തിനു നന്ദി പറയേണ്ടതാണു.

ഈ പോസ്റ്റിടുന്നതിനു മുന്‍പ് ഇതിനേക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ പലതും ചര്‍ച്ചക്കിടയില്‍ മാറിവന്നു. എങ്കിലും തുടര്‍ന്നും ഞാനിതു ശ്രമിക്കാം, തെറ്റാണെങ്കില്‍ ഉള്‍ക്കൊള്ളാം.

209 comments:

1 – 200 of 209   Newer›   Newest»
OAB/ഒഎബി said...

ഇങ്ങനെ കേട്ടിട്ടുണ്ട്. വലിയ വിശ്വാസം ഇല്ലായിരുന്നു. ഇനിയിപ്പൊ ഇതൊന്ന് ടെസ്റ്റ് ചെയ്ത് എന്റെ മണ്ടന്‍ മുതലാളിയുടെ മുന്‍പില്‍ ആളാകാന്‍ പറ്റുമോ എന്നൊന്ന് നോക്കണം. അതിന്‍ ഒരു മാല സംഘടിപ്പിക്കണം അതാണിപ്പൊ വലിയ പ്രശ്നം.

] നല്ല പെണ്‍കുട്ട്യാളെ കണ്ടാല്‍ അവരുടെ അടുത്ത് ഞാന്‍ കറങ്ങി എന്റെ കാന്തിക സ്വഭാവം കാണിച്ചിരുന്നു പണ്ട്. ഇതിപ്പൊ എന്നെ കറക്കുമൊ ആവൊ...

ജിജ സുബ്രഹ്മണ്യൻ said...

അനില്‍ : ഈ മാല എവിടുന്നു സംഘടിപ്പിച്ചു..വല്ല ലാട വൈദ്യനും തന്നോ..ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ ഒന്നു കറക്കാമായിരുന്നു..


ഓ.ടോ.

ഒ എ ബി യുടെ കമന്റ് ക്ഷ പിടിച്ചൂ..അങ്ങനെ കറങ്ങി കറങ്ങി ആണൊ ഒരു സുന്ദരിയെ കൂടെ കൂട്ടിയത്

Lathika subhash said...

നല്ല
പരീക്ഷണം.
നിരീക്ഷണവും
നന്ന്.

അനില്‍@ബ്ലോഗ് // anil said...

oab, കാന്താരികുട്ടീ,
മാല തന്നെ വേണം എന്നില്ല, ഒരു മോതിരം നൂലില്‍ കെട്ടിത്തൂക്കിനൊക്കിയപ്പോഴും ഫലം കണ്ടു.പിന്നെ O+ രക്ത ഗ്രൂപ്പുകാര്‍ക്കാണത്രെ ഇതു കൂടുതല്‍.

ചാണക്യന്‍ said...

അനില്‍,
മനുഷ്യ ശരീരത്തിന് ഒരു കാന്തികവലയം(aura)
ഉണ്ട് എന്നത് ശരിയാണ്,
അനിലിന്റെ കൈയിലുള്ള മാലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്....

ഭൂമിപുത്രി said...

പലരുമിങ്ങിനെയൊരു കാര്യം പറഞ്ഞ്കേട്ടിട്ടുണ്ട്.
വിശദീകരിയ്ക്കാൻ പറ്റാത്ത കാര്യങ്ങൾ,പുഛിച്ച് തള്ളാതെ കൂ‍ടുതൽ പഠിയ്ക്കാൻ ശ്രമിയ്ക്കുന്ന സുനിലിന്റെ തുറന്ന മനസ്സിനും പരീക്ഷണത്വരയ്ക്കും നമസ്ക്കാരം.

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
മാലയിലൊന്നുമില്ല.ഓഎബിക്കും കാന്താരിക്കും കൊടുത്ത മറുപടി നോക്കുമല്ലൊ.

ഭൂമിപുത്രി,
ഇതുകണ്ട അന്നു മുതല്‍ ഞാന്‍ ഇതിന്റെ പിന്നാലെ നടക്കുകയാണു. പക്ഷെ ആര്‍ക്കും കൃത്യമായ വിശദീകരണം തരാന്‍ കഴിയുന്നില്ല.ഇനി ഇവിടെ വല്ലതും ഉരുത്തിരിയുമോ എന്നു നോക്കാം.

ലതി, വായനക്കും അഭിപ്രായത്തിനും നന്ദി.

OAB/ഒഎബി said...

അപ്പൊ രക്ഷപ്പെട്ടു. OAB o+ ഗ്രൂപുകാരന്‍ തന്നെയാ. പിന്നെ കാന്താരിയേ... ആ കഥ നമുക്ക് പിന്നെ പറയാം.

അനില്‍@ബ്ലോഗ് // anil said...

oab , കലക്കണം, മുതലാളി അന്തം വിടട്ടെ. പിന്നെ ചിലപ്പോള്‍ ചെരിപ്പില്ലാതെ ചെയ്യേണ്ടിവരും.

ഓ.ടോ.

കാന്താരിക്കുട്ടി പറഞ്ഞ കാര്യം ഉടനേ പൊസ്റ്റണേ, ടെന്‍ഷനായി...

ജിജ സുബ്രഹ്മണ്യൻ said...

ഞാനും കണ്ണനും ഒ + വ് കാ‍ാരാണു.അപ്പോള്‍ നൂലില്‍ കെട്ടിയ മോതിരവുമായി ഒന്നിറങ്ങി നോക്കട്ടെ,എന്നിട്ട് പറയാം ബാക്കി..

കുഞ്ഞന്‍ said...

അനില്‍ മാഷെ,

ഇങ്ങിനെയാണ് ദിവ്യത്വം കിട്ടുന്നത്..!

ഇനി കാശ് പ്രശസ്തി എന്നിവ കുമിഞ്ഞുകൂടും..!

ഈ മാല മോതിരം, ഇവ സാധരണ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതാണൊ?

ആ ഒഎബി പണ്ടെ ദിവ്യനാണ്..!

N.J Joju said...

ഇതൊരു ഫ്രോഡു പരിപാടിയാണെന്നാണു വിശ്വസിച്ചിരുന്നത്. പക്ഷേ സംഗതിശാസ്ത്രീയമാണെന്നു പറയുന്ന ലേഖനങ്ങള്‍ പണ്ടെങ്ങോ വായിച്ചിട്ടൂണ്ട്. എന്നിട്ടൂം അത്ര വിശ്വാസമായില്ല.

ഏതായാലും അനില്‍ പരീക്ഷിച്ചതുപോലെ പരീക്ഷണം നടത്താന്‍ തോന്നിയുമില്ല.

ഉപകാരപ്രദമായ പോസ്റ്റ്. ഞാനും മാല കറക്കിനോക്കട്ടെ.

പാര്‍ത്ഥന്‍ said...

ഈ തട്ടിപ്പിനെപ്പറ്റി ശാസ്ത്രവാദികള്‍ കേള്‍ക്കേണ്ട. നമ്മുടെ നാട്ടില്‍ ഈ 'മാല' ഇല്ലാതെത്തന്നെ കിണറിനു സ്ഥാനം കാണുന്നവര്‍ ഉണ്ട്‌. 'ആര്‍ട്ടിസാന്‍ ലൈന്‍' കണ്ടുപിടിക്കുന്നതിനുമുന്‍പും നാട്ടിലെ ചില പഴമക്കാര്‍ക്ക്‌ അത്‌ അറിയാമായിരുന്നു. എന്താ ചെയ്യാ. പൗരാണികമായിപ്പോയില്ലേ, അന്തവിശ്വാസം, ശുദ്ധ അസംബന്ധം.

Manikandan said...

അനിൽ‌ജി എനിക്കിതൊരു പുതിയ അറിവാണ്. എന്തായാലും മംഗളാശംസകൾ.

Rajin Kumar said...

ഇതു പോലെ ഒരു മാല കറക്കത്തെക്കുറിച്ച് പറയാം. ഈ കറക്കം ഉപയോഗപ്പെടുന്നത് ഗര്ഭത്തിലുള്ള ശിശുവിന്റെ ശിശുവിന്റെ ലിംഗം അറിയാനാണ്. (ഗര്ഭസ്ഥ ശിശുവിന്റെ ലിംഗം നിര്ണയിക്കുന്നത് ശിക്ഷാര്ഹമായതു കൊണ്ട് പരീക്ഷണം പരീക്ഷണം സ്വന്തം ഉത്തരവാദിത്വത്തില് നടത്തേണ്ടതാണ്)
ഗര്ഭിണിയായ സ്ത്രീയുടെ വയറിനുമുകളിലായി ഒരു സ്വര്ണ്ണമാല , ശരീരത്തില് സ്പര്ശിക്കാത്തവണ്ണം പിടിക്കുക(കിടക്കുന്ന അവസ്ഥയില്). എതാനും നിമിഷത്തിനകം മാല ചലനം ആരംഭിക്കും. മാലക്ക് രണ്ടു തരത്തിലുള്ള ചലനമാണ് ഉണ്ടാകാന് സാധ്യത. ഒന്ന് വയറിന് തിരശ്ചീനമായ ക്ളോക്കിന്റെ പെന്ഡുലം പോലെയുള്ള ചലനം. രണ്ട് ആന്റിക്ലോക്ക് വൈസായോ, ക്ലാക്ക് വൈസായോ ഉള്ള ദീര്ഘ വൃത്താകൃതിയിലുള്ള ചലനം. ആദ്യത്തെ ചലനമാണെങ്കില് കുട്ടി ആണാകാം. രണ്ടാമത്തേതാണെങ്കില് കുട്ടി പെണ്ണാകാം.

smitha adharsh said...

അമ്പമ്പോ..ഇതിനെക്കുറിച്ച്‌ എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്...അപ്പൊ,ഇതൊക്കെ നേരാനല്ലേ?....സംഗതി കൊള്ളാം..വ്യത്യസ്തമായ പോസ്റ്റ്..

ബയാന്‍ said...

ഇനി നാട്ടില്‍ ചെന്നാല്‍ ഒരു മാലയുമായി ചെരിപ്പിടാതെ മൊട്ടക്കുന്നുകള്‍ കയറിയിറങ്ങണം(സാധു ബീഡി സ്റ്റൈല്‍); മാല കറങ്ങിയാല്‍ സ്ഥലമുടമയെ കറക്കണം. പണിയാവുംന്നാ തോന്നണത്.
ഈ ലോമമാല, എന്നാല്‍ സ്വര്‍ണ്ണമാല തന്നെയാണോ.?.

അനില്‍@ബ്ലോഗ് // anil said...

പഠനങ്ങള്‍ ഇല്ലെന്നല്ല,ഇതൊരു പുതിയ കാര്യവുമല്ല.
ഇതാ ഒരു വിശദ പഠനം

മനുഷ്യ ശരീരത്തില്‍ നമുക്കു പെട്ടന്നു വിശദീകരിക്കാന്‍ ആവാത്ത പല കഴിവുകളുമുണ്ടെന്നു ഓര്‍മിപ്പിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ.

Areekkodan | അരീക്കോടന്‍ said...

അനില്‍...
മാലകറക്കുന്നവരുണ്ട്‌. മാല സ്വര്‍ണ്ണം തന്നെ ആകണം എന്ന് തോന്നുന്നു.
എന്റെ ഒരു കുടുംബ സുഹൃത്തുണ്ട്‌.പുള്ളി പൊളിച്ച തേങ്ങ കയ്യില്‍ കിടത്തി വച്ച്‌ പറമ്പിലൂടെ നടക്കും.വെള്ളം ഉള്ള സ്ഥലത്ത്‌ വച്ച്‌ തേങ്ങ ഉരുളാന്‍ തുടങ്ങും!!!
അതേ പുള്ളി തന്നെ y ആകൃതിയിലുള്ള ഒരു ചെടിക്കമ്പിന്റെ രണ്ട്‌ കൊമ്പുകളില്‍ പിടിച്ച്‌ നടക്കും.വെള്ളമുള്ള സ്ഥലത്ത്‌ വച്ച്‌ ഈ കമ്പ്‌ കുത്തനെ എഴുന്നേറ്റ്‌ നില്‍ക്കും!!!
മറ്റു ചില അടയാളങ്ങളും പുള്ളി അന്ന് പറഞ്ഞു തന്നിരുന്നു.ഓര്‍മ്മയില്‍ വരുന്നില്ല.

Umesh::ഉമേഷ് said...

19 കമന്റെഴുതിയവരും ഈ തട്ടിപ്പിനെ അനുകൂലിക്കുകയാണോ? അനില്‍ ഇതൊന്നു നാലു പേരുടെ മുന്നില്‍ കാണിക്കാമോ? നാട്ടില്‍ എവിടെയാണെന്നു പറഞ്ഞാല്‍ നേരിട്ടു കാണാന്‍ നമുക്കു് ആളുകളെ കണ്ടുപിടിക്കാം.

മനുഷ്യശരീരത്തിലെ കാന്തികപ്രഭാവം പോലും! തലയ്ക്കു ചുറ്റും ഓറയും കാണും, അല്ലേ?

പിന്നെ, ഇതു വായിച്ചിട്ടു് സ്വര്‍ണ്ണമാല കറക്കി വെള്ളം കണ്ടുപിടിച്ച ബാക്കിയുള്ളവരുടെ അനുഭവകഥ കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

കഷ്ടം!

അനില്‍@ബ്ലോഗ് // anil said...

ശ്രീ.ഉമേഷ്,

“19 കമന്റെഴുതിയവരും ഈ തട്ടിപ്പിനെ അനുകൂലിക്കുകയാണോ? അനില്‍ ഇതൊന്നു നാലു പേരുടെ മുന്നില്‍ കാണിക്കാമോ? നാട്ടില്‍ എവിടെയാണെന്നു പറഞ്ഞാല്‍ നേരിട്ടു കാണാന്‍ നമുക്കു് ആളുകളെ കണ്ടുപിടിക്കാം.

മനുഷ്യശരീരത്തിലെ കാന്തികപ്രഭാവം പോലും! തലയ്ക്കു ചുറ്റും ഓറയും കാണും, അല്ലേ?“




ഞാന്‍ തയാറാണു.
പിന്നെ മുകളില്‍ കമന്റില്‍ ഒരു ലിങ്ക് ഇട്ടിട്ടുണ്ടു. അതൊന്നു നോക്കുമല്ലോ.അവിടെ നിന്നും കൂടുതല്‍ ലിങ്ക്കള്‍ ലഭിക്കും.
ആശംസകള്‍.

രസികന്‍ said...

ഞാനും കേട്ടിട്ടുണ്ട് പക്ഷെ അനുഭവം ഇല്ല ( പരീക്ഷിച്ചു നോക്കിയിട്ടില്ല എന്നത് സത്യം)

പെട്രോളു കണ്ടാൽ കറങ്ങുന്ന വല്ല സൂത്രവുമുണ്ടെങ്കിൽ ആരെങ്കിലും ഒന്നു പറഞ്ഞുതരണം .

Unknown said...

പ്രിയ അനില്‍,
വായിച്ച കാര്യം പരീക്ഷിച്ചു നോക്കിയതിന് അഭിനന്ദനങ്ങള്‍.
ഈ സ്വര്‍ണ്ണമാല പരിപാടികൊണ്ട് വെള്ളത്തിന്‍റെ സാനിധ്യവും,ഒഴുക്കും മനസിലാക്കാന്‍ സാ‍ധിക്കില്ല.എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
ഇതില്‍ കഴിവുകൂടുക ഒ+ കാര്‍ക്കല്ല 0- കാര്‍ക്കാണെന്നാണ് ഇതിന്‍റെ ഒരാശാന്‍ എന്നോട് പറഞ്ഞത്. ഞാന്‍ ഒപോസ്റ്റീവ് കാരനാണ് എനിക്കിതുവരെ ഞാന്‍ മനപ്പൂര്‍വ്വം കറക്കാതെ മാല കറങ്ങീട്ടില്ല.

ഈ രീതിയില്‍ കിണറിന് ഒരു തൊടിയി മൂന്ന് കുഴല്‍
കിണറിന് സ്ഥാനം നോക്കിയിരുന്നു.എന്‍റെ അയല്‍‌വാസി. മൂന്നില്‍ നിന്നും
പാറപൊടിയല്ലാതെ വെള്ളം കിട്ടിയില്ല.
തൊട്ടടുത്ത പ്രദേശത്ത് എട്ട് കിണര്‍ കുഴിച്ച് വെള്ളം
കാണാത്ത അവസ്ഥയും ഉണ്ട്.

ഇനി കറക്കി നോക്കേണ്ടവര്‍ വെള്ളത്തിന്‍റെ
അടുത്തൊന്നും പോവേണ്ട ഒരു വെള്ള പേപ്പറില്‍ ചോറ്റു പാത്രത്തിന്‍റെ അടപ്പ്കൊണ്ട് ഒരു വൃത്തം വരക്കുക.ആ പേപ്പര്‍ മേശക്ക് മുകളില്‍ വെച്ച് മുട്ടുകയ്
മേശക്ക് മേശയില്‍ അമര്‍ത്തി ആ വൃത്തത്തിനു നടുവിലായി മാലയോ,നൂലില്‍ കെട്ടിയ മോതിരമോ മൂന്ന് സെ.മി ഉയര്‍ത്തി പിടിക്കുക. ഇനി മോതിരം വലത്തോട്ട് കറങ്ങുന്നു എന്നു മനസില്‍ വിചാരിച്ച് കുറച്ച് നേരം പിടിച്ചാല്‍ വലത്തോട്ടും,ഇടത്തോട്ട് കറങ്ങുന്നു എന്നു വിചാരിച്ചാല്‍ ഇടത്തോട്ടും കറങ്ങും.
(ഓജോ ബോര്‍ഡ് രീതി)

Unknown said...

ചുരിക്കി പറയുകയാണെങ്കില്‍ ഇങ്ങിനെ പറയാം.

‘ഡൌസിങ്ങ്‘ ഒരു ശാസ്ത്രമല്ല.
കപട ശാസ്ത്രമാണ്.

അനില്‍@ബ്ലോഗ് // anil said...

പ്രിയ റഫീക് കീഴാറ്റൂര്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി.
“ഡൌസിങ്ങ്“ എന്ന വിദ്യയുടെ ആധികാരികതയൊ, അതുപയോഗിച്ചു കിണര്‍ കുഴിക്കാമോ എന്നൊന്നും എനിക്കറിയില്ല.

ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന് പരീക്ഷണവും നിരീക്ഷണവും നൂറു ശതമാനവും ശരിയാണെന്നു എനിക്കു തെളിയിക്കാന്‍ പറ്റും.താങ്കള്‍ മലപ്പുറം കാരനാണല്ലൊ നമുക്കു നോക്കാം.

ഇതമാത്രമെ എനിക്കു സാധിക്കൂ,

പൈപ്പില്‍ വെള്ളം ഒഴുകുന്നുണ്ടൊ ഇല്ലയൊ.

ഇടത്തോട്ടാണോ വലത്തോട്ടാണൊ ഒഴുകുന്നതു

കൂടുതല്‍ ശ്രമിച്ചാല്‍ കുറച്ചുകൂടി മുന്നോട്ടു പോകാം എന്നാണു ഞാന്‍ കരുതുന്നതു.

എന്റ്റെ ഭാര്യയൂടെ വലിയച്ഛന്‍ ഒരു വിദഗ്ധനാണു, മാല ഉപയോഗിച്ചല്ല, വേറെ എന്തൊക്കെയൊ ലക്ഷണങ്ങള്‍ വച്ചാണു അദ്ദേഹം സ്ഥാനനിര്‍ണയം നടത്തുന്നതു. ആയിരക്കണക്കിനു കിണറുകള്‍ കുഴിച്ചിരിക്കുന്നു.എല്ലാറ്റിലും വെള്ളം ഉണ്ട്.
ജിയോളജിക്കാര്‍ കുഴിച്ച കുഴല്‍ക്കിണര്‍ നമ്മൂടെ നാട്ടില്‍ ധാരാളം ഉണ്ടല്ലൊ. നമുക്കു വിശദീകരികാനാവാത്ത കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്നു അടച്ചാക്ഷേപിക്കരുതു.

Suraj said...

പ്രിയ അനിൽ ജീ,

പ്ലീസ്..കാന്തികത/മാഗ്നെറ്റിസം എന്നാൽ എന്താണെന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ. എന്നിട്ട് ഇത്തരം കപടശാസ്ത്ര വാദങ്ങൾ മുന്നോട്ടു വയ്ക്കൂ.

ഇതുപോലൊരു വാദം മുൻ വന്നപ്പോൾ എഴുതിയ കമന്റുകൾ എല്ലാം കുടി ഇവിടെ ഒരു പോസ്റ്റായി ശേഖരിച്ച് വച്ചിട്ടുണ്ട്.

മാഗ്നെറ്റിസത്തെക്കുറിച്ച് സ്പെസിഫിക് ആയി ദാ ഈ കമന്റിൽ വിശദമാക്കിയിട്ടുമുണ്ട്.

സ്വർണ്ണമാല വച്ച് ഗർഭസ്ഥ ശിശുവിനെകണ്ടെത്തുന്ന വായാടി മലയാളിയുടെ വിദ്യ അടിപൊളി. ഇനി ഗർഭ്സഥ ശിശുവിന്റെ ജനിതകവൈകല്യങ്ങൾ കണ്ടുപിടിക്കാനും ഇത് പോലുള്ള വേറെന്തെങ്കിലും തരികിട ഉപയോഗിക്കാമെന്ന് പറഞ്ഞ് ആളുകൾ വരും..!

സ്കാനിംഗ് സെന്ററുകൾ പൂട്ടിപ്പോകുമല്ലൊ സന്തോഷം...! വന്ദേ മാതരം !!

അനില്‍@ബ്ലോഗ് // anil said...

പ്രിയ സൂരജ്,
താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ ഈ പ്രതികരണം വളരെ ബാലിശമായിപ്പോയി. മാലയിട്ടു സ്കാനിങ് നടത്തുന്നതെനിക്കറിയില്ല, പക്ഷെ നീരൊഴുക്ക പറയാം, എനിക്കതു തെളിയിക്കാന്‍ പറ്റും.

ഇനിയിന്നു ഇത് മാഗ്നെറ്റിസമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.(?)ഇട്ടിട്ടുണ്ടു. എന്താണെന്നറിയാനായി കഴിഞ്ഞ 3 വര്‍ഷമായി ശ്രമിക്കുന്നു. ഒന്നുകില്‍ ആശാന്റെ നെഞ്ചത്തു അല്ലെങ്കില്‍ കളരിക്കു പുറത്തെന്ന ചൊല്ലുകണക്കെ , ഒന്നുകില്‍ ആളുകള്‍ ഇതു തട്ടിപ്പാണെന്നു പറയും അല്ലെങ്കില്‍ ശരീരത്തിന്റെ ദിവ്യത്വമാണെന്നു പറയും. ഇതു ശരിയൊ , എന്താണിങ്ങനെ എന്നൊരു പഠന ശ്രമമെങ്കിലും നടത്തരുതൊ?

മഗ്നെറ്റിസം എന്താണെന്നറിയാന്‍ എനിക്കു ഗൂഗിളിന്റെ സഹായം ആവശ്യമില്ല.എന്റെ അലമാരിയില്‍ ഇരിക്കുന്ന തടിയന്‍ പുസ്തകങ്ങള്‍ തന്നെ ധാരാളം. സൂരജ് നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാം.

Unknown said...

അനില്‍ സര്‍
ഇത്തരം ചില കാര്യങ്ങളില്‍ ചില സത്യമുണ്ടെന്ന് കേട്ടിട്ടുണ്ട്.പിന്നെ രസികന്‍റെ ആവശ്യത്തൊടു പ്രതികരിക്കാം.
താങ്കള്‍ ഇന്‍ഡ്യയിലാണെങ്കില്‍(അല്ലെങ്കില്‍ ഇന്‍ഡ്യയിലേക്ക് വരുംബോള്‍)പെട്രോള്‍ പബിലേക്കു നോക്കുക,തല താനെ കറങ്ങും.വില കാണുബോള്‍

Suraj said...

"ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ."


ശരി,
അതു വായിച്ച് താങ്കളിലെ ശാസ്ത്രജ്ഞനുണർന്നു എന്നാണല്ലൊ അവകാശം.ചില സംശയങ്ങൾ:

1. ഏതു ലോഹത്തിലുള്ള മാലയാണു വേണ്ടത് ?

2. അതിനെത്ര ഗ്രാം തൂക്കം വേണ്ടി വരും ?

3. ചില പ്രത്യേക ശരീരപ്രകൃതിക്കാർക്ക് മാത്രമേ പറ്റൂ എന്നു പറയുന്നു. എന്ത് പ്രത്യേക ശരീരപ്രകൃതി ?

4. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് മുൻ കരുതൽ എടുത്തു ?

5. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല എന്നു പറഞ്ഞു. പിന്നെ കിണറ്റിനു മുകളിൽ മാല കറങ്ങിയത് ??

6. മറ്റൊരാൾ ശരീരത്തിൽ സ്പർശിച്ചാൽ മാല കറക്കം നിർത്തുമെന്ന് പറഞ്ഞു. സ്വയം പിടിച്ചാൽ മാല കറങ്ങുന്ന ഒരാളാണ് തൊടുന്നതെങ്കിലും (ഉദാ താങ്കളുടെ മകൾ) കറക്കം നിൽക്കുമോ ?

7. വെള്ളത്തിനു മാത്രമെ ഇതു സംഭവിക്കുകയുള്ളോ അതോ ദ്രവരൂപത്തിലുള്ള, വെള്ളം ചേർന്ന എല്ലാത്തിനും ഇതു സംഭവിക്കുമോ ? (ഉദാഹരണത്തിനു എന്തെങ്കിലും കലക്കിയ വെള്ളം)അല്ലെങ്കിൽ ധമനികളിൽ ഒഴുകുന്ന രക്തം, മൂത്രനാളിയിലുടെ ഒഴുകുന്ന മൂത്രം...

8. ഹോസിലുടെ വെള്ളം ഒഴുകുമ്പോൾ മാല കറങ്ങുന്നെന്നു പറഞ്ഞു. താങ്കളുടെ വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ. അപ്പോൾ അവിടൊക്കെ മാല കറങ്ങാറുള്ളതായി ശ്രദ്ധിച്ചിട്ടുണ്ടോ ?

9. ഇതു ? മാഗ്നെറ്റിസമാണ് എന്നാണല്ലൊ സംശയം. ഒരു മാഗ്നെറ്റ് കൈയ്യിൽ പിടിച്ചു കൊണ്ട്/ മാലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട്/ മാലയോട് ചേർത്തുവച്ച് ഈ പരീക്ഷണം ആവർത്തിച്ചു നോക്കിയിരുന്നോ ?


ബാക്കി പിന്നെ പറയാം.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഇനി കമന്റ്സ് ഇല്ല.
റഫീക് കീഴാറ്റൂര്‍ ഡെമോണ്‍സ്റ്റ്രേഷന്‍ ആവശ്യപ്പെടും എന്നാണു കരുതുന്നതു.ഒന്നുകില്‍ അദ്ദേഹം, അല്ലെങ്കില്‍ അദ്ദേഹത്തിനു വിശ്വാസമുള്ള , എന്റെ നാട്ടുകാരനായ ഏതെങ്കിലും പരിഷത്ത് പ്രവര്‍ത്തകന്‍, ആരുടെയെങ്കിലും മുന്‍പില്‍ കാണിച്ച ശേഷം വീണ്ടും ഞാന്‍ പൊസ്റ്റ് ഇടാം.
തെറ്റിയെങ്കില്‍ അതു, ശരിയാണെങ്കില്‍ അതു ,അന്നു നമുക്കതിന്റെ ബാക്കി ഭാഗം ചര്‍ച്ച ചെയാം.
ക്ഷമിക്കുക.

Suraj said...

ഞാനീ ചോദ്യങ്ങൾ ഇട്ടത്, ഇതെനിക്ക് ഇവിടെ ചെയ്തു നോക്കാൻ വേണ്ടിയാണ്. മിനിമം ആദ്യ്യത്തെ 6 ചോദ്യങ്ങൾക്കെങ്കിലും ഉത്തരം തരൂ. അതുവച്ച് ഞാനും ഒന്നു നോക്കട്ടെ. നമുക്ക് ഡേറ്റ എല്ലാം പൂൾ ചെയ്ത് നോക്കാംന്നേ :)

അനില്‍@ബ്ലോഗ് // anil said...

സൂരജ് ഇതാ,

1. ഏതു ലോഹത്തിലുള്ള മാലയാണു വേണ്ടത് ?

സ്വര്‍ണ്ണമാണു ഞാന്‍ ഉപയൊഗിച്ചതു.മറ്റു ലോഹങ്ങള്‍ പരീക്ഷിച്ചിട്ടു വിവരം പറയാം.

മാല തന്നെ വേണമെന്നില്ല, എന്റെ കയ്യിലുള്ള മോതിരം (സ്വര്‍ണ്ണം തന്നെ)ഒരു നൂലില്‍ കെട്ടി പരീക്ഷിച്ചിരുന്നു, അതും മതിയാകും.

2. അതിനെത്ര ഗ്രാം തൂക്കം വേണ്ടി വരും ?

പല മാലകള്‍ നോക്കിയിരുന്നു, 4 ഗ്രാം മുതല്‍ 40 ഗ്രാം വരെ .അതില്‍ കൂടുതലുള്ള മാല ഇല്ലായിരുന്നു.

മോതിരത്തിനു 8 ഗ്രാം ഭാരം

3. ചില പ്രത്യേക ശരീരപ്രകൃതിക്കാർക്ക് മാത്രമേ പറ്റൂ എന്നു പറയുന്നു. എന്ത് പ്രത്യേക ശരീരപ്രകൃതി ?

അതു ഞാന്‍ പറഞ്ഞതല്ല.വായിച്ച കുറിപ്പിലുള്ളതാണു.എനിക്കും എന്റെ മകള്‍ക്കു പറ്റും, ഭാര്യക്കു കഴിയുന്നില്ല, സഹോദരനും കഴിയുന്നില്ല.

4. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് മുൻ കരുതൽ എടുത്തു ?

മുങ്കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല.എങ്ങിനെ ആടിയാലും വെള്ളം ഒഴുകുന്ന ദിശ അറിയാന്‍ സാധിക്കുന്നതുകൊണ്ടു കൂടുതല്‍ ശ്രദ്ധചെലുത്തിയില്ല.റിസള്‍ട്ടിന്റെ കൃത്യതയാണല്ലൊ മുഖ്യം.

5. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല എന്നു പറഞ്ഞു. പിന്നെ കിണറ്റിനു മുകളിൽ മാല കറങ്ങിയത് ??

കിണറിനു മുകളിലല്ല, സമീപമാണു. അതു ഉറവയായിരിക്കും എന്നു അനുമാനിക്കുന്നു.

6. മറ്റൊരാൾ ശരീരത്തിൽ സ്പർശിച്ചാൽ മാല കറക്കം നിർത്തുമെന്ന് പറഞ്ഞു. സ്വയം പിടിച്ചാൽ മാല കറങ്ങുന്ന ഒരാളാണ് തൊടുന്നതെങ്കിലും (ഉദാ താങ്കളുടെ മകൾ) കറക്കം നിൽക്കുമോ ?

ആരു തൊട്ടാലും നില്‍ക്കും.ഇപ്പോള്‍ക്കൂടി നോക്കി ഉറപ്പിച്ചു.

7. വെള്ളത്തിനു മാത്രമെ ഇതു സംഭവിക്കുകയുള്ളോ അതോ ദ്രവരൂപത്തിലുള്ള, വെള്ളം ചേർന്ന എല്ലാത്തിനും ഇതു സംഭവിക്കുമോ ? (ഉദാഹരണത്തിനു എന്തെങ്കിലും കലക്കിയ വെള്ളം)അല്ലെങ്കിൽ ധമനികളിൽ ഒഴുകുന്ന രക്തം, മൂത്രനാളിയിലുടെ ഒഴുകുന്ന മൂത്രം...

മൂത്രം ഒഴുകുന്ന പൈപ്പിനു മുകളില്‍ പിടിച്ചുനോക്കിയില്ല. ആദ്യം വെള്ളം കഴിയട്ടെ, പിന്നെയാകാം ബാക്കി.

8. ഹോസിലുടെ വെള്ളം ഒഴുകുമ്പോൾ മാല കറങ്ങുന്നെന്നു പറഞ്ഞു. താങ്കളുടെ വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ. അപ്പോൾ അവിടൊക്കെ മാല കറങ്ങാറുള്ളതായി ശ്രദ്ധിച്ചിട്ടുണ്ടോ ?

ഏവിടെയണെങ്കിലും പറയാന്‍ സാധിക്കും. മോട്ടോര്‍ “ഡ്രൈ റണ്‍ ”ആണൊ എന്നു നോക്കുന്ന കാര്യം തമാശക്കല്ല പോസ്റ്റില്‍ പറഞ്ഞ്ട്ടുള്ളതു.

9. ഇതു ? മാഗ്നെറ്റിസമാണ് എന്നാണല്ലൊ സംശയം. ഒരു മാഗ്നെറ്റ് കൈയ്യിൽ പിടിച്ചു കൊണ്ട്/ മാലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട്/ മാലയോട് ചേർത്തുവച്ച് ഈ പരീക്ഷണം ആവർത്തിച്ചു നോക്കിയിരുന്നോ ?

മാഗ്നെറ്റിസമാണൊ എന്നെനിക്കറിയില്ല, അതിനാല്‍ മാഗ്നറ്റ് പിടിച്ചു പരീക്ഷണം നടത്തിയിട്ടില്ല.

നാളെ ഇവിടെ പണിമുടക്കാണു. ഉച്ചക്കു പ്രകടനം കഴിഞ്ഞു വന്നാല്‍ സൂരജ് പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നുകൂടി നോക്കുന്നതായിരിക്കും.

ആശംസകള്‍.

Suraj said...

ശരി.

ഇനി ഇവിടെ ഒന്നു ട്രൈ ചെയട്ടെ. :))

Suraj said...

ഒരു കാര്യം വിട്ടു:

വെള്ളത്തിൽ നിന്ന് എത്ര അകലത്തിൽ പിടിക്കണം ?

Umesh::ഉമേഷ് said...

സൂരജ്,

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ പ്ലെയിന്‍ അറ്റ്‌ലാന്റിക്കിനു മുകളിലാകുമ്പോള്‍ കഴുത്തില്‍ മാലയൊന്നും ഇട്ടേക്കല്ലേ. ഉഷ്ണവും ശീതവുമായി ഒരുപാടു ജലപ്രവാഹങ്ങള്‍ അറ്റ്‌ലാന്റിക്കിലുണ്ടു് :)

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
അകലം ഒരു വലിയ ഫാക്റ്ററല്ലെന്നാണു എന്റെ നിഗമനം.പരീക്ഷണം നടത്തിയതു മുറ്റത്തു പൈപ്പിട്ടു നിവര്‍ന്നു നിന്ന് കൈനീട്ടിയാണു .

റോഡിലുള്ള വാട്ടര്‍ അഥോരിറ്റി പൈപ്പില് വെള്ളം ഒഴുകുന്നുണ്ടോ എന്നും പറയാന്‍ പറ്റാറുണ്ട്. ജി.ഐ.പൈപ്പിലാണു വെള്ളം ഒഴുകുന്നതെങ്കില്‍ അത്ര കൃത്യമാകുന്നില്ല എന്നു തോന്നുന്നു. ഒന്നു കൂടി നോക്കാം.

അനില്‍@ബ്ലോഗ് // anil said...

ഉമേഷ്,
ആരെയണു എന്ട്രസ്റ്റു ചെയ്യാന്‍ പോകുന്നതു?
ഞാന്‍ തയാറാണെ ഡെമോക്കു.

Suraj said...

ഉമേഷ് ജീ,

ഈ പ്ലെയിനിലും കപ്പലിലുമൊക്കെ മാല പോലത്തെ ഒരു ഐറ്റവും ഇനി വയ്ക്കാൻ പറ്റൂല്ലല്ലൊ ല്ലേ ?...ഫയങ്കരം.. ഇതിപ്പൊ എങ്ങന്യാ വിശ്വസിച്ച് നാട്ടിൽ പോകുകാ !

Unknown said...

അനില്‍ സാര്‍,
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലൊഗില്‍ പ്രദര്‍ശിപ്പിക്കുക.അണ്ണന്‍മാരുടെ സംശയം തീരട്ടെ

ഭൂമിപുത്രി said...

സുനീൽ,പരീക്ഷണങ്ങൾ തുടരുക..
വിവരങ്ങളിവിടെ പങ്കിടുക.
എല്ലാ പിന്തുണയും ഉറപ്പ്.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഇത് തമാശയായിട്ടെടുക്കാതെ.
മുത്തശ്ശിക്കഥകള്‍ക്കു മറുപടി നല്‍കുന്നതു പോലെ അത്ര എളുപ്പമാവില്ല ഇതു.താങ്കളേക്കള്‍ തീരെ മോശമല്ലാത്ത വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലുള്ള ആളാണു ഞാനും.

എന്തെങ്കിലും തട്ടിപ്പുകാട്ടി ബൂലോകരെ പറ്റിക്കാന്‍ എനിക്കു താല്‍പ്പര്യവുമില്ല.

താങ്കള്‍ക്കു പറ്റുമെങ്കില്‍ ഇതു നേരിലോ മറ്റാരെങ്കിലും മുഖേനയൊ ബോദ്ധ്യപ്പെട്ട്, ശരിയാണെങ്കില്‍ എന്തുകൊണ്ടിങ്ങനെ എന്നു വിശദീകരിച്ചു തരൂ. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എന്റെ സുഹൃത്തുക്കളായുള്ള ഡോക്ടര്‍മ്മാര്‍,ഇറിഗേഷനിലെ എഞ്ചിനീര്‍മാര്‍,പാലക്കാട് എഞ്ചിനീയറിങ് കോളേജിലെ എന്റെ സുഹൃത്തുക്കളായ ലെക്ചറന്മാര്‍ ഇവരുമായി ഈ കാര്യം ചര്‍ച്ചചെയ്തു വരികയാണു. അതില്‍ പാലക്കാടുള്ള ലെക്ചറര്‍ (മെക്ക് ആണു)ഇതേ കഴിവുള്ള ആളാണു. ഞാന്‍ ഫോണ്‍ നമ്പര്‍ തരാം. താങ്കള്‍ക്കു ബന്ധപ്പെടാം.

അതില്ലാതെ വെറുതെ പരിഹാസം ചൊരിഞ്ഞിട്ടു യാതൊരു കാര്യവുമില്ല.

കാപ്പിലാന്‍ said...

അനിലേ കൊള്ളാമല്ലോ മാല ആന്‍ഡ് മോതിരം പ്രയോഗം .എനിക്കിതിനെ കുറിച്ച് നല്ല പിടിയില്ല അപ്പോള്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല :)

Unknown said...

പ്രിയ അനില്‍,
ഒരു കാര്യം ഉറപ്പിച്ചു പറയാം. വെള്ളത്തിന്‍റെ സാനിധ്യം ഈ മാല പരിപാടികൊണ്ട് മനസിലാക്കാന്‍
പറ്റില്ല.

ഇനി താങ്ങള്‍ പറയുന്നത്.
താങ്ങള്‍ സ്വര്‍ണ്ണമാലയോ മോതിരമോ ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിന്‍റെ സാനിധ്യവും,ദിശയും അറിയാമെന്നാണ്.

ഞാന്‍ പറയുന്നത്
സ്വര്‍ണ്ണമാലയോ മോതിരമോ ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിന്‍റെ സാനിധ്യവും,ദിശയും അറിയാന്‍ കഴിയില്ലാ എന്നാണ്.
താങ്ങള്‍ പിടിക്കുമ്പോള്‍ മാല കറങ്ങുമോ ഇല്ലയോ എന്നല്ല.കറങ്ങലും വെള്ളത്തിന്‍റെ സാനിധ്യവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്.

*ഇനി തങ്ങളുടെ അവകാശവാദം തെളീക്കാന്‍ താങ്ങള്‍ക്ക് നടത്താവുന്ന ഒരു പരീക്ഷണം താങ്ങള്‍
പറയുക(എത്ര തവണ ആവര്‍ത്തിച്ചാലും പത്ത് ശതമാനത്തില്‍ കൂടുതല്‍ തെറ്റ് വരില്ലാ എന്നുറപ്പുള്ളത്)
എന്‍റെ പരീക്ഷണം അതിനു ശേഷം പറയാം.

*താങ്ങള്‍ പറഞ്ഞു. അകലം ഒരു വലിയ ഫാക്റ്ററല്ലെന്നാണു എന്‍റെ നിഗമനം എന്നു. അപ്പോ ഒരഞ്ചു മീറ്റര്‍ എന്ന അകലം പ്രശനമാവില്ലെന്ന് കരുതുന്നു.

*പരീക്ഷണത്തില്‍ താങ്ങള്‍ വിജയിക്കുന്ന പക്ഷം അതിനു വരുന്ന എല്ലാ ചിലവുകളും (യാത്ര,ഭക്ഷണം ഉള്‍പ്പടേ)ഞാന്‍ വഹിക്കും. മറിച്ചായാല്‍?

*മറ്റൊരു കാര്യം പരീഷണം നടത്താന്‍ ഒരു മൂന്നോ നാലോ മാസം കൂടി കാത്തിരികേണ്ടി വരും.ഞാന്‍ ഇപ്പോള്‍ ജിദ്ദയിലാണ്.

*വലിയ ആവേശത്തിലാണെങ്കില്‍ നമുക്ക് പറ്റിയ ആളുകളേ ഏര്‍പ്പാടു ചെയ്യാം മലപ്പുറത്ത് തന്നെ.

*താങ്ങളുടെ പ്രതികരണം അറീക്കുക.

സ്നേഹപൂര്‍വ്വം.

അനില്‍@ബ്ലോഗ് // anil said...

പ്രിയ റഫീക്,
എനിക്ക് യാതൊരു ആവേശവുമില്ല.
ആവേശമുള്ളവര്‍ക്കു എപ്പോള്‍ വേണമെങ്കിലും വരാം.
തൊട്ടുമുന്നുള്ള കമന്റു വായിച്ചുകാണുമല്ലോ. ഞാന്‍ സ്വയം ബോധ്യപ്പെട്ടതാണു,അതിന്റെ ശാസ്ത്രീയാടിത്തറ തേടിയാണു ഈ പോസ്റ്റിട്ടതെന്നു കമന്റില്‍ തന്നെ പറഞ്ഞ്ട്ടുണ്ട്. അറിയുന്നവര്‍ സഹായിക്കുക, സംശയമുള്ളവര്‍ക്കു നേരിട്ടു ബോധ്യപ്പെടാവുന്നതുമാണു.

ചാണക്യന്‍ said...

അനില്‍,
എന്റെ ആദ്യ കമന്റ് ശ്രദ്ധിച്ചിരിക്കുമല്ലോ?
ചര്‍ച്ച നടക്കട്ടെ,

Umesh::ഉമേഷ് said...

അനിലിന്റെ വീട്ടിനടുത്തുള്ള ആരെങ്കിലും ഇതിനു തയ്യാറാണോ എന്നു ചോദിച്ചു് ഒരു പോസ്റ്റിടാനിരിക്കുകയായിരുന്നു ഞാന്‍. (ഒരാഴ്ച മുമ്പു മാത്രമാണു നാട്ടില്‍ നിന്നു മടങ്ങിയതു്). റഫീക്ക് അതിനു തയ്യാറായ സ്ഥിതിയ്ക്കു് നമുക്കു് ഈ പരീക്ഷണം ഒന്നു നടത്തി നോക്കിയാലോ?

വെള്ളം ഉണ്ടോ ഇല്ലയോ എന്നു് അനില്‍ അറിയാന്‍ പാടില്ല. ആ അറിവു മൂലം കൈയുടെ ചലനം അറിയാതെ മാറാന്‍ സാദ്ധ്യതയുണ്ടു്. ബാക്കിയുള്ളവര്‍ക്കു കാണാനും എന്നാല്‍ അനിലിനു കാണാനും കേള്‍ക്കാനും കഴിയാത്തതുമായ ഒരു സെറ്റപ്പ് വേണം.

അനില്‍@ബ്ലോഗ് // anil said...

എന്റെ ഇമെയില്‍
anilatblog@gmail.com.

റഫീക്, സൂരജ്, ഉമേഷ് ബന്ധപ്പെടുമല്ലൊ.

കണ്ണൂസ്‌ said...

ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നല്ലേ?

റഫീക്ക്, വീട്ടിനടുത്തുള്ള സമാന ചിന്താഗതിയുള്ള ആരെയെങ്കിലും നിര്‍ദ്ദേശിക്കാനാവുമോ ഇത് ഒന്ന് വെരിഫൈ ചെയ്യാന്‍? ഫലം അറിയാന്‍ എനിക്കും താത്‌പര്യം ഉണ്ട്. നാലു മാസം കഴിഞ്ഞാല്‍ പിന്നെ ഒന്നും നടക്കാന്‍ പോവുന്നില്ല.

അനില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍ ജയന്‍പറഞ്ഞതു പോലെ ഒരു വീഡിയോ ക്ലിപ്പ് ഇടൂ.

അനില്‍@ബ്ലോഗ് // anil said...

കണ്ണൂസ് ,
വീഡിയോ ക്ലിപ് ഞാന്‍ കേട്ടിച്ചമച്ചതാണെന്നു പറയുമെന്നു കരുതിയാണ് ആ ശ്രമം നടത്താതിരുന്നതു.നമുക്കു ക്ഷമിക്കാം.

ജയരാജന്‍ said...

ഞങ്ങളുടെ നാട്ടില്‍ പലരും ഇങ്ങനെ കിണര്‍ കുഴിക്കാറുണ്ട്. ചിലയിടത്തൊക്കെ വെള്ളം കിട്ടാറുമുണ്ട് (50-50?). പക്ഷേ ഇത് വരെ പരീക്ഷിച്ചു നോക്കാന്‍ തോന്നിയില്ല :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതിപ്പോഴാണ്‌ കണ്ടത്‌.
പറഞ്ഞു പലതും കേട്ടിട്ടുണ്ടെങ്കിലും ഒരനുഭവം ഉണ്ട്‌.

ഞാന്‍ തൊടുപുഴ വഴിത്തലയിലുള്ള ഒരു ആശുപത്രിയില്‍ ജോലിചെയ്തിരുന്ന കാലം.
അവിടെ വെള്ളത്തിന്‌ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ഒരു പള്ളീലച്ചനെ കൊണ്ടുവന്ന്‌ (ഞാനല്ല കേട്ടോ; , ആശുപത്രിയുടെ നടത്തിപ്പുകാര്‍) ഇതുപോലെ സ്ഥലം കണ്ടു പിടിച്ചു.

കുഴിച്ചു. പക്ഷെ ആ കുഴിക്കല്‍ കാരുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ നീളം ഉപയോഗിച്ചിട്ടും പാറപ്പൊടി മാത്രം ലഭിച്ചതിനാല്‍ പിന്നീട്‌ ആ കുഴി മൂടുന്നതാണ്‌ കണ്ടത്‌.

അനിലിനോട്‌ ഒരു സംശയം ചോദിച്ചോട്ടേ?
നൂലില്‍ കെട്ടിയിട്ട മോതിരം ആയാലും മതി എന്നു പറഞ്ഞല്ലൊ. അപ്പോള്‍ താങ്കളുടെശരീരവുമായി അതിന്‌ നൂല്‍ വഴിയുള്ള ബന്ധം കാന്തികമായി സഹായിക്കുന്നുണ്ടാകുമോ. അഥവാ ശരീരത്തിനോട്‌` നൂല്‍ മുട്ടിയിരിക്കണം എന്നെ ഉള്ളു എങ്കില്‍ ഈ മോതിരം ഒരു fixed slanting pole ല്‍ കെട്ടിയിട്ടിട്ട്‌ ആ നൂലിന്റെ രണ്ടാമത്തെ അറ്റം താങ്കള്‍ പിടിച്ചുകൊണ്ട്‌ ഒന്നു പരീക്ഷിക്കുമോ?
അതായത്‌ നൂലിന്റെ ഒരറ്റത്ത്‌ മോതിരം, രണ്ടാമത്തെ അറ്റം താങ്കളുടെ കയ്യില്‍, നടുഭാഗം കമ്പില്‍ കെട്ടിയിട്ടിരിക്കുന്നു-ചുരുക്കത്തില്‍ താങ്കള്‍ കറക്കാന്‍ ശ്രമിച്ചാലും മോതിരത്തിന്‌ കറങ്ങുവാന്‍ സാധിക്കാത്ത വിധം . എങ്കില്‍ ഇവരുടെ വായടപ്പിക്കാമല്ലൊ.

അനില്‍@ബ്ലോഗ് // anil said...

പ്രിയ ജയരാജന്‍, ഇന്‍ഡ്യാഹൈറ്റേജ്,
ഇനി ഇതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഒരു ബൂലോകന്റെ മുന്നില്‍ മാത്രം. മറ്റു നിരവധി ആളുകള്‍ ഇതു ബോധ്യപ്പെട്ടതാണു.

പിന്നെ ഇതുമായി കിണര്‍ കുഴിക്കുന്നതിനെപ്പറ്റി ആധികാരികമായി പറയാന്‍ എനിക്കറിവില്ല.

ഇന്നു നടത്തിയ ചില പരീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍ താഴെക്കൊടുക്കുനു.

** സ്വര്‍ണ്ണം, വെള്ളി, പിച്ചള, ചെമ്പു, ഇരുമ്പു ഇത്രയും ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ എല്ലാ ലൊഹങ്ങളിലും ഈ പ്രതിഭാസം കണ്ടു.

** എന്റെ വലത്തെ കയ്യാണു മാല പിടിക്കാന്‍ ഉപയോഗിക്കുന്നതു. ഇടത്തെ കയ്യില്‍ ഒരു ചെമ്പു വളയം ഘടിപ്പിച്ച ശേഷം അതില്‍ നിന്നും 4 മീറ്റര്‍ നീളത്തില്‍ (അത്രയും നീളത്തിലുള്ള വയര്‍ മാത്രമെ കയ്യിലുണ്ടായിരുന്നുള്ളൂ)ചെമ്പു വളയത്തില്‍ ഘടിപ്പിച്ചു. മാല കറങ്ങാന്‍ തുടങ്ങിയശേഷം ഈ വയറിന്റെ അറ്റം എര്‍ത്ത് ചെയ്തപ്പോള്‍ മാലയുടെ കറക്കം നിലച്ചു.

** ഏകദേശം 4 മീറ്ററ് ഉയരത്തിലുള്ള ടെറസ്സില്‍ നിന്നും താഴെമുറ്റത്തു കിടക്കുന്ന ഹോസിലൊഴുകുന്ന പ്രവാഹം കണ്ടെത്തന്‍ പറ്റി.

ഇനി പറയൂ, ആരിതു പരിശോധിക്കും?
ആരിദിനു വിശദീകരണം നല്‍കും?

ഭൂമിപുത്രി said...

സുനിൽ,ഒരല്‍പ്പംനീളമുള്ള വടിയുടെയറ്റത്ത് ഈ മാലയോ മോതിരമോ കെട്ടിത്തൂക്കി വെള്ളത്തിന്റെ മുകളിലേയ്ക്ക് നീട്ടിപ്പിടിച്ച് പരീക്ഷിച്ച്നോക്കിയാലോ? ഒരുപക്ഷെ,നമ്മുടെ അബോധമനസ്സിന്റെ പ്രേരണമൂലമാൺ മാല ചലിയ്ക്കുന്നത് എന്നൊരു തിയറിയുണ്ടെങ്കിൽ,അത്
ക്ലിയർചെയ്യാല്ലൊ.

ഭൂമിപുത്രി said...

അയ്യോ അനിലെ,ക്ഷമിയ്ക്കണേ സുനിൽ സുനിൽ എന്ന് പലവട്ടം പറഞ്ഞതിന്.എന്തൊ ഒരു കൺഫൂഷൻ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭൂമിപുത്രീ, വടി കയ്യില്‍ പിടിച്ചാല്‍ ശരിയാകില്ല , അത്‌ നിലത്തുറപ്പിച്ചുവയ്ക്കണം, കാരണം കയ്യില്‍ പിടിച്ചാല്‍ അതുപയോഗിച്ച്‌ അതില്‍ കെട്ടിയിരിക്കുന്ന വസ്തു കറക്കുവാന്‍ സാധിക്കും

ഭൂമിപുത്രി said...

അപ്പോൾ നമ്മുടെശരീരവുമായുള്ള സമ്പർക്കം ഇല്ലാതാകില്ലെ?

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുത്രി,
പേരു മാറി എന്നു നേരത്തെ സൂചിപ്പിക്കണം എന്നു കരുതിയതാണു. പിന്നെ ഒരു പേരില്ലെന്തിരികുന്നു.

ഇന്ത്യാഹെറിറ്റേജ് ,
താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം. നിര്‍ദ്ദേശത്തിനു നന്ദി.കുറച്ചുകൂടി രസകരമായ നിരീക്ഷണങ്ങള്‍ കൂടിയുണ്ടു. വഴിപോലെ പറയാം.

ഭൂമിപുത്രി said...

എന്റെചൊദ്യത്തിൻശേഷമാൺ ഹെറിറ്റേജിന്റെ അതിന്മുൻപത്തെ കമന്റ്വായിച്ചതു.
ഉത്തരമവിടെയുണ്ടായിരുന്നല്ലൊ.

Unknown said...

“ഈ പ്ലെയിനിലും കപ്പലിലുമൊക്കെ മാല പോലത്തെ ഒരു ഐറ്റവും ഇനി വയ്ക്കാൻ പറ്റൂല്ലല്ലൊ ല്ലേ ?...ഫയങ്കരം.. ഇതിപ്പൊ എങ്ങന്യാ വിശ്വസിച്ച് നാട്ടിൽ പോകുകാ !“

പ്രിയ സൂരജ്
ഇതല്‍പ്പം കടന്ന കയ്യായിപ്പോയി
അനില്‍ പറഞ്ഞ കാര്യങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറായപ്പൊള്‍ ഒന്നുകില്‍ താങ്കളിലെ ശാസ്ത്രജ്ഞന്‍ ഉണര്‍ന്നു അല്ലെങ്കില്‍ താങ്കളുടെ വിശ്വാസത്തിന് ചെറിയ ഇളക്കം തട്ടി.രന്ന്ടായാലും നല്ലത്,സൂരജ് ഒരു പരീക്ഷണത്തിനു തയ്യാറാകുന്നു.റിസള്‍ട്ട് അനിലിനും ഞങ്ങള്‍ക്കും ഉപകാരപ്രദമാകും.
ഇങ്ങനെയുള്ള അവസരത്തില്‍ ഇത്തരം പരിഹാസം സൂരജിനു ഭൂഷണമാകുകയില്ലെന്നാണ് എന്റെ നിഗമനം.
താങ്കള്‍ക്ക് വിയോജിക്കുന്നതിന്നുള്ള എല്ലാ സ്വാത(ന്ത്യവും ഉണ്ട്.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അനില്‍ ,
ഡൌസിംഗിനെ ശാസ്ത്രീയ രീതി അംഗീകരിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് .
എനിക്ക് ഈ പോസ്റ്റ് കണ്ടപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലാണ് ഓര്‍മ്മവന്നത് .
അതൊക്കെ പോകട്ടെ .
കുറേ കൊല്ലം മുന്‍പ് ഞാന്‍ ഇത്തരം വിശ്വാസങ്ങളെയും രീതിയെയും കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു.
ഞങ്ങളുടെ വീടിന്നടുത്ത് , ഒരു പള്ളിയിലെ അച്ചന്‍ വന്ന് ഈ ‘ഡൌസിംഗ് ‘ നടത്തി വെള്ളത്തിന്റെ സ്ഥാനം അതായത് കിണര്‍ കുത്തുവാനുള്ള സ്ഥലം കണ്ടുപിടിച്ചുകൊടുത്തിരുന്നു. ഫാദര്‍ പറഞ്ഞ സ്ഥാനത്ത് കിണര്‍ കുത്തിയിടത്തൊക്കെ വെള്ളവും കിട്ടിയിരുന്നു.
പക്ഷെ , ഈ പ്രശ്നത്തില്‍ അന്ന് ഞാന്‍ തൃശൂരില്‍ ചെമ്പൂക്കാവിലുള്ള ഹൈഡ്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലുള്ള ചില ഉദ്യ്യോഗസ്ഥന്മാരുമായി സംസാരിച്ചിരുന്നു.
അപ്പോഴാ‍ണ് മണ്ണിലെ ജലത്തിന്റെ വിതരണത്തെകുറിച്ച് മനസ്സിലായത് .
1.ഇത് മനസ്സിലാക്കാന്‍ ചെറിയ ഉദാഹരണം മതി.അന്ന് അവര്‍ പറഞ്ഞതാണ്
2.ഒരു ഗ്ലാസ് കൊണ്ടുള്ള വലിയ ബീക്കര്‍ എടുക്കുക
അതില്‍ മണ്ണ് നിറക്കുക. കുറച്ച് വെള്ളമൊഴിക്കുക.
3.വെള്ളം പലരീതിയിലും ഒഴിക്കാം
4.കുത്തനെ ഒഴിക്കാം .
5.പരത്തി ഒഴിക്കാം .
6.അതായത് മഴപെയ്യുന്നതുപോലെ..
7.മണ്ണിലെ വെള്ളത്തിന്റെ വിതരണ ക്രമം ശ്രദ്ധിക്കുക.
8.ഈ പരീക്ഷണം പലവട്ടം ആവര്‍ത്തിക്കുക
9.നിരീക്ഷണഫലം വിശകലനം ചെയ്ത് നിഗമനത്തിലെത്തിച്ചേരുക.
10.ഇത്തരത്തില്‍ ചെയ്തപ്പോഴാണ് മഴവെള്ളം ഇറങ്ങുന്നതിന്റെ ( മണ്ണിലേക്ക് ) ശരിയായി ബോദ്ധ്യപ്പെട്ടത് .
11.ഇതില്‍ നിന്ന് ഒരു നിശ്ചിത ബിന്ദുവില്‍ അല്ല വെള്ളത്തിന്റെ കേന്ദ്രീകരണം എന്നു മനസ്സിലാക്കാന്‍ എളുപ്പമാണ് .
12.വെള്ളത്തെ മണ്ണില്‍ സംഭരിക്കാന്‍ എളുപ്പമാണ്
13.രക്ത ഗ്രൂപ്പ് , സ്വര്‍ണ്ണം , കാന്തിക സ്വഭാവം എന്നിവയെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഫോര്‍മുല നിലവിലുള്ള ശാസ്ത്രീയ രീതിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
14.എന്തായാലും ഒഴിവു കിട്ടുമ്പോള്‍ ശ്രീ അനില്‍ പറഞ്ഞ പരീക്ഷണം ഞാന്‍ വീണ്ടും ഒന്ന് ചെയ്തു നോക്കാം .
15. എങ്കിലും ശ്രീ അനില്‍ ,നിലവില്‍ നടത്തിയ പരീക്ഷണത്തെ ഒന്നുകൂടി മെച്ചപ്പെടുത്തിക്കൂടെ .
16.അതായത് നാമൊക്കെ ,അംഗീകരിക്കുന്ന ശാസ്ത്രീയ രീതിയെ അടിസ്ഥാനമാക്കി പരീക്ഷണം പുനരാവിഷ്കരിച്ചുകൂടെ എന്നാണ് ഞാന്‍ വിനയപൂര്‍വ്വം ഉദ്ദേശിച്ചത് .
17.അങ്ങനെ വിവരശേഖരണവും പരീക്ഷണഫലവും വിശകലനവും നിഗമനവും ചെയ്ത് ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധത്തില്‍ അവതരിപ്പിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ .
18.അനുഭവങ്ങളുടെ സബ്‌ജക്ടീവ്‌നസ്സില്‍ അടിസ്ഥാനമാക്കുമ്പോഴാണ് എതിര്‍പ്പ് ഉണ്ടാ‍കുന്നത് .
19.എന്തായാലും ഡൌസിംഗ് ന് ശാസ്ത്രീയ കൈവന്നാല്‍ ( ഇതുവരെ ഇല്ല ) അതൊരു വന്‍ കുതിച്ചുചാട്ടം തന്നെയാണ് ശ്രീ അനില്‍ .അതുവഴി ലോകത്തിലെ പല ഭൌതിക ശാസ്ത്രനിയമങ്ങളും മാറ്റിയെഴുതേണ്ടതായി വരുമെന്ന് എനിക്ക് തോന്നുന്നു.
20. എന്തായാലും നല്ലൊരു ചര്‍ച്ച ഈ വിഷയത്തില്‍ നടന്നു കഴിഞ്ഞുവെന്ന് മനസ്സിലാവുന്നു. ( ഞാന്‍ അല്പം വൈകിയാണ് എത്തിയത് )
21.ഇനിയും ഇത്തരം വിഷയങ്ങള്‍ പോസ്റ്റായി പ്രതീക്ഷിക്കുന്നു.
ആശംസകള്‍ നേര്‍ന്നുകൊണ്ട്

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അനില്‍ ,
ഒരു കാര്യം കൂടി .
ശ്രീ അനിലിന്റെ പരീക്ഷണത്തിലേര്‍പ്പെടാനുള്ള ആ മനസ്സിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
അനിലിന്റെ പരീക്ഷണം എന്റെ ഔ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞു.
1.ഓ ഗ്രൂപ്പ് , സ്വര്‍ണ്ണം എന്നിവക്ക് അല്ലെങ്കില്‍ പ്രസ്തുത സമവാക്യത്തിനെ ചലിപ്പിക്കാന്‍ ജലപ്രവാഹത്തിന് ( പ്രത്യേകിച്ച് ഭൂമിക്കടിയിലുള്ളത്) കഴിയുമെങ്കില്‍ ഭൂമിക്കടിയില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെങ്കില്‍ മുന്‍ പറഞ്ഞ സമവാക്യത്തെ ( ഒ ഗ്രൂപ്പ് +വെള്ളം) എന്തെങ്കിലും ഫലം ചെയ്യുവാന്‍ കഴിയുമോ ? ചലനം ഉളവാക്കുവാന്‍ കഴിയുമോ ?
2.ഭൂമിയിലെ മറ്റു ധാതുക്കളുടെ അവസ്ഥ ഈ രീതിയില്‍ എന്തെങ്കിലും പ്രത്യേകതകള്‍ വഴി മനസ്സിലാക്കുവാന്‍ കഴിയുമോ
3.എന്നൊക്കെ ആ സുഹൃത്ത് അഭിപ്രായപ്പെട്ടു.
4.അതും കൂടി ഇവിടെ അറിയിക്കുന്നു.
5.എന്തായാലും ശ്രീ അനില്‍ പരീക്ഷണങ്ങളുമായി മുന്നേറൂ.വിജയാശംസകള്‍ നേരുന്നു.
6.പരീക്ഷണ ഫലങ്ങള്‍ പ്രസിദ്ധീകരീക്കുകയും ചെയ്യൂ
നന്മനേര്‍ന്നുകൊണ്ട്

കരിപ്പാറ സുനില്‍ said...

ഇങ്ങനെ കറക്കുംപ്പോള്‍ അടുത്ത് മാഗ്‌നറ്റ് വെച്ച് നോക്കിയാല്‍ കാന്തിക സ്വഭാ‍വമാണെങ്കില്‍ അറിയാന്‍ പറ്റും അല്ലേ .

അനില്‍@ബ്ലോഗ് // anil said...

സുനില്‍ മാഷ്,
നന്ദി, വായനക്കും അഭിപ്രായങ്ങള്‍ക്കും.

ഒരു കാര്യം ഉറപ്പിച്ചു പറയാം,ഒഴുകുന്ന ഒരു ജലപ്രവാഹം ഇത്തരത്തില്‍ എനിക്കു കണ്ടുപിടിക്കാന്‍ പറ്റും.

ഇത്തരത്തില്‍ എന്റെ സുഹൃത്തുക്കള്‍ക്കു തന്നെ സാധിക്കാറുണ്ട്, അതും ഒരു എഞ്ചിനീയര്‍.അതിനാലാണു ഇതൊരു വലിയ സംരംഭമെന്ന നിലയില്‍ ഞാന്‍ അവതരിപ്പിക്കാഞ്ഞതു.

ഞങ്ങളെ സംബന്ധിച്ചു ഇതിന്റ്റെ ശാസ്ത്രീയ അടിത്തറ ചികഞ്ഞെടുക്കുക എന്നതാണു മുഖ്യലക്ഷ്യം.

ബൂലോകരില്‍ ഇതെപ്പറ്റി അറിവുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ സപ്പ്ലിമെന്റ് ചെയ്യും എന്നാണു കരുതുന്നതു.

ഇത് സാധ്യമാണൊ എന്നുതെളിയിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല.അതിനാലാണു ഈ രീതിയില്‍ ഒരു പോസ്റ്റ് ഇട്ടതു.

ഈ ചര്‍ച്ചകള്‍ നല്‍കിയ സൂചനകള്‍ വച്ചു വീണ്ടും പല കാര്യങ്ങള്‍ ഇന്നു ചെയ്തു നോക്കി.

ഒരു കാര്യം അധികമായി കണ്ടെത്തി, വൈദ്യുതി പ്രവാഹമുള്ള ചാലകങ്ങല്‍ക്കു (ക്ലോസ്ഡ് സര്‍ക്ക്യൂട്ടുകള്‍)സമീപവും ഇപ്രകാരം മാല കറങ്ങുന്നതായിട്ടാണു ഇന്നു നിരീകഹിച്ചത്.

വീണ്ടും വരുമല്ലൊ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ടിതുപോലെ ഗണപതി പാല്‍ കുടിക്കുന്നു എന്ന്‌ ഒരു വാര്‍ത്ത ഉണ്ടായിരുന്നു.

ഉച്ച നേരത്ത്‌ അതെന്നോടു വന്നു പറഞ്ഞ സുഹൃത്തിനെ ഞാന്‍ കളിയാക്കുവാന്‍ അതിലും കൂടൂതല്‍ സാധിക്കുകയില്ല അത്രയ്ക്കും കളിയാക്കി.
എന്നാല്‍ അതു കാണിച്ചു തരാം എന്നു പറഞ്ഞു എന്നെ അയാള്‍ വിളിച്ചുകൊണ്ടു പോയി. രണ്ടു വീടുകളില്‍ ഞാന്‍ കണ്ട കാഴ്ച്ച ഇന്നും എനിക്ക്‌ അവിശ്വസനീയമായി തന്നെ തുടരുന്നു.
അവിടെ എന്തെങ്കിലും മറിമായം ആയിരിക്കും എന്നു കരുതി ഞാന്‍ വീട്ടില്‍ വന്ന്‌ കൊറ്റിയുടെ പ്രതിമപോലെ ഓടും പിച്ചളയും എന്നു വേണ്ട മറ്റ്‌ അനേകം സാമഗ്രികളും ഉപയോഗിച്ചും , അവയിലൊക്കെ എണ്ണ , സോപ്പ്‌ തുടങ്ങി അന്നു സംശയം തോന്നിയ എല്ലാ വസ്തുക്കളും തേച്ചും ഒക്കെ പരിശോധിച്ചു പക്ഷെ എന്റെ വീട്ടില്‍ അത്‌ നടന്നില്ല. പിന്നീട്‌ വീണ്ടും ആ വീടുകളില്‍ പോയി നോക്കി അപ്പോഴും അവിടെ നടക്കുന്നു താനും - അതായത്‌ പാലില്‍ ഗണപ്തിയുടെ തുമ്പിക്കയ്യുടെ അറ്റം മുട്ടുന്നതോടു കൂടി ആ പാല്‍ മുഴുവനും നാം കാണ്‍കെ തന്നെ മുകളിലേക്ക്‌ വലരെ വേഗത്തില്‍ ഒഴുകുന്നു - തുമ്പിക്കയ്യുടെ പുറമെ കൂടിയാണ്‌ വായഭാഗം വരെ അന്ന്‌ അത്‌ ശരീരത്തില്‍ കൂടി താഴേക്കും വന്ന്‌ വീണ്ടും പാത്രത്തില്‍ തന്നെ വീഴുന്നു. ആ തുമ്പിക്കയ്‌ പാലില്‍ നിന്നും പൊക്കുന്നതു വരെ അത്‌ തൗടര്‍ന്നുകൊണ്ടിരുന്ന്നു.

അതുകണ്ടതിനു ശേഷം ഞാന്‍ അഭിപ്രായം പറയല്‍ കുറച്ച്‌ കുറച്ചിരിക്കുകയാണ്‌. കാരണം ഞാന്‍ കാണാത്തതാണ്‌ ലോകത്തില്‍ കണ്ടതിനെകാള്‍ കൂടുതല്‍ എന്ന തിരിച്ചറിവ്‌

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാഹെറിറ്റേജി,
ദയവായി ഇതുനു ദിവ്യത്വം കല്‍പ്പിക്കല്ലെ,
ചതിക്കരുത്, പ്ലീസ്.

കാപ്പിലാന്‍ said...

അനിലേ പരീക്ഷണം നടക്കട്ടെ .പണ്ട് ഞാന്‍ കേട്ടിട്ടുണ്ട് കിണറിന്റെ സ്ഥാനം കണ്ടുപിടിക്കാന്‍ കൈയില്‍ ഒരു ബോള്‍ പോലെ ഒരു സാധനം പിടിച്ചുകൊണ്ടു വസ്തുവില്‍ കൂടി നടക്കും പോലും .വെള്ളം ഉള്ള സ്ഥലത്ത് വരുമ്പോള്‍ ആ ബോള്‍ കൈയില്‍ ഇരുന്നു കറങ്ങും എന്ന് ( കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടതാണ് ) .മാലയും മോതിരവും കഥ അറിയില്ല .എങ്കിലും നല്ല ഒരു സംഭവം ആണ് .നടക്കട്ടെ . ഒരു ഫോട്ടോ പോസ്ടോ അല്ലെങ്കില്‍ വീഡിയോ പോസ്ടോ ഇട് അപ്പോള്‍ എല്ലാവര്ക്കും മനസിലാകുമല്ലോ .ഞാന്‍ വീണ്ടും വരും ഇന്നെന്റെ പണി ഇവിടാണ്‌ .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനിലേ ഇതിലെവിടെ ദിവ്യത്വം പറഞ്ഞു?
രണ്ടു തരം കാഴ്ചകളും ഞാന്‍ കണ്ടതിനുദാഹരണം പറഞ്ഞതല്ലെ. ഓരോരുത്തരും അഭിപ്രായം പറയുന്നത്‌ അവരവരുടെ മാനദണ്ഡം ഉപയോഗിച്ചായിരിക്കും എന്നു മാത്രം.

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാഹെറിറ്റേജ്,
ക്ഷമിക്കണം, ചര്‍ച്ച വഴിതെറ്റിപ്പോകണ്ടെന്നു കരുതിപ്പറഞ്ഞതാണു.
താങ്കള്‍ക്കൊരു വിവരം തരികയാണു, ബ്ലഡ് ഫ്ലോയിലും ഇത്തരത്തില്‍ മാല കറങ്ങുന്നുണ്ടു. എക്സ്ട്രിമിറ്റികളില്‍ ആണു കൂടുതല്‍ കാണാനായതു. അബ്ഡൊമന്‍ ഭാഗത്തു പെന്ഡുലം ചലനവും, ചെസ്റ്റ് ഭാഗത്തു ചലനം കിട്ടിയില്ല. ആര്‍ട്ടീരിയല്‍ ഫ്ലൊയും വീനസ് ഫ്ലോയും ഒരേപോലെ ശക്തമായതിനാലാവും ബോഡിയില്‍ ഈ വ്യത്യാസത്തിനു കാരണം എന്നു കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
സന്തോഷം.
ഇവിടെ ഇന്നു പണിയൊന്നും ഇല്ല.
വിഡീയോയില്‍ മാലയുടെ കറക്കം വ്യക്തമാകുന്നില്ല. ഇനി ഹാന്‍ഡി കാം വച്ചു നോക്കണം.

മൂര്‍ത്തി said...

ഇത് ഓഫ്

ഗണപതി പാലു “കുടിക്കുന്നതിന്റെ കാരണം (കോപ്പി പേസ്റ്റ് ആണ് ക്ഷമിക്കുക)

a combination of surface tension, capillary action and syphoning. It can be easily replicated, with clay or stone images or even plastic and metal jugs with a snout.

When the surface of the liquid touches the protruding tip of any surface, capillary action lifts the liquid, with the surface of the idol or any other object acting as the larger end of syphon. The surface tension allows the liquid to flow freely in a particular direction. This explanation was confirmed by the various scientists.‍

ആ സമയത്ത് ഹിന്ദു പത്രത്തില്‍ ഒരു ചെരുപ്പുകുത്തി തന്റെ കയ്യിലെ കൂര്‍ത്ത അറ്റമുള്ള പണിസാമാനം പാലുകുടിക്കുന്നതായി കാണിച്ചിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പക്ഷെ മൂര്‍ത്തീ, അതിനടുത്ത ദിവസവും ഞങ്ങള്‍ പോയി അതേ വീടുകളില്‍ പരിശോധിച്ചിരുന്നു . പിന്നീടൊരിക്കലും അതുണ്ടാകത്തത്‌?

അനില്‍@ബ്ലോഗ് // anil said...

മൂര്‍ത്തി, താങ്കള്‍ പറഞ്ഞതു ശരിയാണു. വിഷയം മാറണ്ട എന്ന് കരുതി ഞാന്‍ മറുപടി പറയാതിരുന്നതാണ്.
ഇവിടെയും ഇത്തരത്തില്‍ ഉള്ള ഏതു പ്രതിഭാസമാണു നടക്കുന്നതെന്ന അന്വേഷണത്തിലാണു ഞാന്‍.

കരിപ്പാറ സുനില്‍ said...

നമസ്കാരം അനിലേ ,
മാഗ്‌നറ്റ് അടുത്തുവെച്ച് പരീക്ഷണം ചെയ്തു നോക്കിയോ ?

അനില്‍@ബ്ലോഗ് // anil said...

സുനില്‍ മാഷ്,
മാഗ്നറ്റ് അടുത്തു വച്ചിട്ടു വ്യത്യാസം കണ്ടില്ല,ഇരുമ്പിനൊഴികെ.

ഇന്നു നടത്തിയ പരീക്ഷണങ്ങളില്‍ വ്യക്തമാവുന്നതു മറ്റൊന്നാണ്. മാലയിലൊ അല്ലെങ്കില്‍ തൂക്കിയിട്ടിരിക്കുന്ന വസ്തുവിലോ അല്ല “കറക്കം” ഉണ്ടാവുന്നതു.

എന്റെ കയ്യിലാണു അതു സൃഷ്ടിക്കപ്പെടുന്നതെന്നാണു മനസ്സിലാക്കാന്‍ പറ്റുന്നതു. അതിന് ചില കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. കിട്ടിയ വിവരങ്ങള്‍ വച്ചു പുതുക്കിയ ഒരു പോസ്റ്റ് ഇട്ടാലോ എന്നാലോചിക്കുകയാണു. എതായാലും കയ്യില്‍ അനുഭവപ്പെടുന്ന “വൈബ്രേഷന്‍”(അങ്ങിനെയാണു പറയപ്പെടുന്നതു)ആണു ഇതിനു പിന്നില്‍ എന്നാണു മനസ്സിലാവുന്നതു

Suraj said...

അനിൽ ജീ,

A . താങ്കൾ ഇവിടെ നടത്തി എന്നു പറയപ്പെടുന്ന പരീക്ഷണത്തിൽ പ്രശ്നങ്ങളുണ്ട് :

1. ഹോസിലൂടെ വെള്ളമൊഴുകുന്നത് അതിലെ നേർത്ത സീൽകാരം വഴി തന്നെ പരീക്ഷകനു അറിയാൻ സാധിക്കും. അതു പരീക്ഷണ റിസൾട്ടിനെ ബയസ്ഡ് ആക്കുകയും ചെയ്യും.

2. പൈപ്പ് തുറക്കുമ്പോൾ ഒരു വാൽവ് തുറക്കുന്നു എന്നേയുള്ളൂ, പൈപ്പ് അടച്ചിരിക്കുമ്പോഴും അതിന്റെ കുഴലിനുള്ളിലൂടെ വെള്ളം ഒരു നിശ്സിത പ്രഷറിൽ ഒഴുകുക തന്നെയാണ്. അപ്പോൾ ഹോസിനു മുകളിൽ മാത്രമല്ല, താങ്കളുടെ വീട്ടിലെ എല്ലാ പൈപ്പുകൾക്കു മുകളിലും മാല/മോതിരം കറങ്ങേണ്ടതാണ്. ഇതു വച്ച് തപ്പിയാൽ താങ്കളുടെ വീടിനടിയിലും മതിലുകളിലുമായി സഞ്ചരിക്കുന്ന പൈപ്പ്/ഡ്രെയിനേജ് സിസ്റ്റം മുഴുവനും map ചെയ്യാനും സാധിക്കണം.

3. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അതിനു മുൻ കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല എന്നു താങ്കൾ പറയുന്നു. Ideomotor ഇഫക്റ്റാണ് ഡൌസർമാർ ഡൌസിംഗ് ചെയ്യുമ്പോൾ കാണാറ്. അത് ഡൌസിംഗ് ഉപകരണം ഉപയോഗിക്കുന്ന ആളുടെ സൈക്കിയുടെ പ്രശ്നമാണ്. "വെള്ളത്തിന്റെ ഒഴുക്കു" തന്നെയാണു മാലയുടെ കറക്കത്തിനു കാരണം എന്ന് ഉറപ്പിക്കണമെങ്കിൽ അത്തരം മുൻ കരുതലുകൾ എടുത്തെ മതിയാവൂ അനിൽ ജീ.

4. നിഷ്പക്ഷമായ ഒരു അവലോകനമാണുദ്ദേശ്യമെങ്കിൽ ഡബിൾ ബ്ലൈൻഡ് ചെയ്ത് വേണം പരീക്ഷണം നടത്താൻ. ഒന്നൊ രണ്ടോ റിസൾട്ട് പോസിറ്റീവ് ആയതുകൊണ്ട് റാൻഡം ചാൻസേ ആവുന്നുള്ളൂ. അതിനു സ്റ്റാറ്റിസ്റ്റിക്കൽ വ്യക്തത വരണമെങ്കിൽ ഒരുപാട് പ്രാവശ്യം ആവർത്തിക്കണം. (താഴെ നോക്കുക)

5. ഇതിനേ പിടിച്ച് മനുഷ്യ ശരീര കാന്തികതയൊന്നും ആക്കിക്കളയരുത് : പോസ്റ്റിന്റെ തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ്. ‘?’ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യുമില്ല. ഇൻഡ്യാ ഹെറിറ്റേജ് മാഷും വന്ന് കാന്തികതയെപ്പറ്റി (..അപ്പോള്‍ താങ്കളുടെശരീരവുമായി അതിന്‌ നൂല്‍ വഴിയുള്ള ബന്ധം കാന്തികമായി സഹായിക്കുന്നുണ്ടാകുമോ..)പരാമർശിക്കുകയും ചെയ്തു. മനുഷ്യശരീരത്തിന്റെ കാന്തിക ആവരണമെന്നൊക്കെ ആത്മീയക്കാർ ഗീർവാണം അടിക്കാൻ തുടങ്ങിയിട്ട് കാലമൊത്തിരിയായി. മാഗ്നെറ്റിസം എന്താണെന്നോ ശരീരത്തിനു അങ്ങനൊരു ആവരണം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നൊനും അറിയാതെ ചുമ്മാ ഓറ കാന്തികത എന്നൊക്കെ തട്ടി വിടുന്നു അത്രതന്നെ.

B. ഡൌസിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്യൂഡോ സയൻസ്റ്റിഫിക് അവകാശവാദമാണ് ഇവിടെ പോസ്റ്റായി ഇട്ടിരിക്കുന്നത്.
പെൻഡുലം, Y ആകൃതിയിലുള്ള ലോഹകമ്പിദ്വയം, മാല, മോതിരം എന്നിങ്ങനെ പല സാധനങ്ങളും ഈ പരിപാടിക്ക് ഉപയോഗിച്ചു വരുന്നു.

വെള്ളത്തിന്റെ ഒഴുക്ക് അറിയാൻ എന്ന അവകാശവാദവുമായി മുൻ കാലങ്ങളിൽ നടത്തിയിരുന്ന ഈ പരിപാടി പിന്നീട് സ്വർണ്ണ ഖനിയുടെ സ്ഥാനമറിയാനും മനുഷ്യശരീരത്തിന്റെ ഉർജ്ജ/കാന്തിക ആവരണം എന്ന് അവകാശപ്പെടുന്ന "ഓറ"യെ കണ്ടെത്താനുമൊക്കെ ഉപയോഗിക്കാൻ തുടങ്ങി. ഏതാനും വർഷങ്ങൾ മുൻപ് കേരളത്തിൽ ഈ പരിപാടി സയന്റിസ്റ്റ് എന്നവകാശപ്പെടുന്ന ഒരാൾ തന്നെ നടത്തി ഏഷ്യാനെറ്റിലും മറ്റും കാണിക്കുകയുണ്ടായി. അതിനെ അധികരിച്ച് കെ.പി.സി അനുജൻ ഭട്ടതിരിപ്പാട് എന്നോ മറ്റോ പേരുള്ള ഒരാൾ രണ്ട് നെടുങ്കൻ ലേഖനങ്ങൾ സമകാലിക മലയാളം വാരികയിൽ വച്ചു കാച്ചുകയും ചെയ്തു. ഈ "സയന്റിസ്റ്റിന്റെ" പരീക്ഷണപ്രകാരം, പുജാ വിഗ്രഹങ്ങൾ, പൂജാ പുഷ്പങ്ങൾ, എന്തിനു ബ്രാഹ്മണനെ കഴുകിയ വെള്ളം പോലും "പോസിറ്റീവ്" ഊർജ്ജം കാണിക്കുന്നുവത്രെ. അതു ഡൌസിംഗ് കമ്പിയുടെ ചലനം വഴി അറിയാനാവുമെന്നാണ് അവകാശവാദം. ശാസ്ത്ര സാഹിത്യ പരിഷത്ത് വക്താവായ ആർ വി ജി മേനോൻ സർ ഇതിനെതിരെ മറു ലേഖനങ്ങളും എഴുതിയിരുന്നു. ഈ തട്ടിപ്പ് ജ്യോതിഷം പോലെ തന്നെ ലോകമെമ്പാടും നടന്നു വരുന്ന ഒന്നാണ്. അമേരിക്കയിൽ ഡൌസിംഗ് സൊസൈറ്റി വരെ രൂപീകരിച്ചാണ് ഇവരുടെ പ്രവർത്തനം. (മന്ത്രവാദികളുടെ സംഘടന നമുക്കും വേണ്ടേ ?)

ഒഴുകുന്ന വെള്ളം മാത്രമല്ല, നിശ്ചലമായ വെള്ളവും ഡൌസിംഗ് വഴി കണ്ടെത്താമെന്നാണ് “പരിചയസമ്പന്നരായ” ഡൌസർമാർ അവകാശപ്പെടുന്നത്. അനിൽ ജീ കുറേനാൾ പരീക്ഷണം തുടർന്നാൽ ആ കഴിവും ലഭിച്ചേക്കാൻ സാധ്യതയുണ്ട്.

ജെയിംസ് റാൻഡി എന്നൊരു മജിഷ്യൻ ഇമ്മാതിരി തരികിടകൾ വഴി വസ്തുക്കളുടെ സ്ഥാനം കൃത്യമായി പ്രവചിക്കാമെന്ന് അവകാശപ്പെടുന്നവർക്ക് 1മില്യൻ ഡോളർ ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവർ നടത്തുന്ന 2 ഡബിൾ ബ്ലൈണ്ടഡ് പരീക്ഷണത്തിൽ ഇതു വിജയകരമായി തെളിയിച്ചാൽ 1മില്യൻ ഡോളറ് കിട്ടും. അതിന്റെ അപേക്ഷാ ഫോം ഇവിടെ ഉണ്ട്: (പിഡി എഫ് ഫയൽ ലിങ്ക് ക്ലിക്കുക)



ഈ അവകാശവാദവുമായി വരുന്നവർക്ക് സ്കെപ്റ്റിക് സൊസൈറ്റികൾ ഡിസൈൻ ചെയ്ത പരീക്ഷകളുടെ ഏകദേശരൂപം ഇതാണ്:

പരീക്ഷണ സെറ്റപ്പ് : ഡൌസർ കണ്ടെത്തും എന്നു അവകാശപ്പെടുന്ന വസ്തു 20 സ്ഥാനങ്ങളിലായി മറച്ചു വയ്ക്കുക. ഓരോ സ്ഥാനത്തിനും (സ്റ്റേയ്ഷൻ) നമ്പർ ഇടുക. ഉദാഹരണത്തിനു സ്വർണ്ണം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ സ്വർണ്ണപ്പണ്ടം ഒരു പേപ്പർ ബാഗിലാക്കി ഒരു കാഡ്ബോഡ് പെട്ടി കമഴ്ത്തി മറച്ചു വയ്ക്കുക. ഇങ്ങനെ 20 സ്റ്റേയ്ഷനുകൾ ഉണ്ടാക്കുക. വെള്ളം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ കലത്തിലോ വാട്ടർ ബോട്ടിലിലോ വെള്ളം നിറച്ച് കാഡ് ബോഡ് പെട്ടി കൊണ്ട് മറച്ച് വയ്ക്കുക. വസ്തു ഉണ്ട്, അല്ലെങ്കിൽ വസ്തു ഇല്ല എന്ന രണ്ട് ചോയിസാണ് ഡൌസർ നൽകേണ്ട ഉത്തരം.
ഒന്നാം ഘട്ടം :ഓപ്പൺ സിരീസ് പരീക്ഷണം -
ഡൌസർ (ഡൌസിംഗ് ചെയ്യാമെന്ന് അവകാശപ്പെടുന്ന ആൾ) പരീക്ഷണത്തിന്റെ സെറ്റപ്പ് അറിഞ്ഞു കൊണ്ട് പരീക്ഷണം നടത്തുന്ന ഘട്ടമാണിത്. ഡൌസർ 1 മുതൽ 20 നമ്പരുകളിൽ ഒന്ന് സ്വയം തെരഞ്ഞെടുക്കുന്നു (ഇത് നറുക്കെടുപ്പ് രീതിയിൽ തുണ്ട് എടുത്ത് നിശ്ചയിക്കാം). ആ നമ്പർ ഉള്ള പരീക്ഷണ സ്റ്റേഷനിൽ ആണ് കണ്ടെത്തേണ്ട വസ്തു വയ്ക്കുക. ബാക്കിയുള്ളവ ഒഴിച്ചിടുക. ഏതു സ്റ്റേയ്ഷനിലാണു വസ്തു വയ്ക്കുന്നത് എന്ന് ഡൌസർ അറിഞ്ഞിരിക്കണം. അതിനു മുകളിൽ നിന്ന് ഡൌസിംഗ് കമ്പിയോ മോതിരമോ മാലയോ ഒക്കെ തൂക്കിയിട്ട് ഡൌസർക്ക് തന്റെ 'കഴിവ്' പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാം. വസ്തു ഇല്ലാത്തതെന്ന് അറിയാവുന്ന പെട്ടികൾക്ക് മുകളിലും ഡൌസിംഗ് യന്ത്രമോ മാലയോ ഒക്കെ വച്ച് ഇവ അനങ്ങുകയോ ആടുകയോ ഒക്കെ ചെയ്യുന്നുണ്ടോ എന്നും നോക്കാം. ഇത് 20 തവണ ആവർത്തിക്കാം. എത്ര സ്റ്റേയ്ഷനിൽ പ്രവചനം ശരിയാകുന്നു എന്ന് ഒരു കടലാസിൽ റിസൾട്ട് എഴുതി പട്ടികയാക്കി കണക്കുകൂട്ടി വയ്ക്കുക. ഈ ഘട്ടത്തിൽ താൻ തെരഞ്ഞെടുക്കുന്ന നമ്പറ് ഉള്ള സ്റ്റേയ്ഷനുകളിലാണു പരീക്ഷകൻ പരീക്ഷണ വസ്തു വയ്ക്കുക എന്ന് ഡൌസർക്ക് അറിയാവുന്നതു കൊണ്ട് എതാണ്ട് 100% കൃത്യതയോടെ തന്നെ 'പ്രവചനങ്ങൾ' ഉണ്ടാവുക സ്വാഭാവികം.
രണ്ടാം ഘട്ടം:ബ്ലൈൻഡഡ് പരീക്ഷണം -
പരീക്ഷകനും ഡൌസറും മുറിക്ക് പുറത്തിറങ്ങുന്നു. പരീക്ഷകന്റെ രണ്ട് സഹായികൾ മുറിയിൽ കയറി നറുക്കിട്ട് കിട്ടുന്ന 5 സ്റ്റേയ്ഷനുകളിൽ കണ്ടെത്തേണ്ട വസ്തു വയ്ക്കുന്നു. മറ്റ് 5 സ്റ്റേയ്ഷനിൽ മണൽ നിറച്ച ബോട്ടിലോ കലമോ വയ്ക്കാം. ബാക്കിയുള്ള 10 സ്റ്റേയ്ഷനുകൾ ഒഴിച്ചിട്ടിട്ട് വെറും പെട്ടി കൊണ്ട് മറച്ചു വയ്ക്കുക മാത്രം ചെയ്യുക. ഏതൊക്കെ സ്റ്റേയ്ഷനിൽ കണ്ടെത്തേണ്ട വസ്തുവുണ്ട്, ഏതൊക്കെ മണ്ണുണ്ട്, ഏതൊക്കെ ഒഴിഞ്ഞു കിടക്കുന്നു എന്നത് ഒരു കടലാസിൽ പട്ടികയാക്കി നിഷ്പക്ഷനായ മൂന്നാമതൊരാളെ എൽ‌പ്പിക്കുക.ഈ മൂന്നാമൻ പരീക്ഷണത്തിനൊടുവിൽ മാത്രമേ രംഗത്തു വരൂ.
ഇത്രയും ചെയ്തുകഴിഞ്ഞാൽ ഡൌസറും നിരീക്ഷകർക്കും മുറിക്കുള്ളിൽ വരാം. 20 സ്റ്റേയ്ഷനിൽ ഏതിലൊക്കെ 'കണ്ടെത്തുമെന്ന് അവകാശപ്പെടുന്ന വസ്തു' ഉണ്ട്, ഏതിലൊക്കെ അതില്ല എന്ന് ഡൌസിംഗ് വഴി കണ്ടെത്തി ഒരു കടലാസിൽ പട്ടിക പൂരിപിച്ച് ഡൌസർ പരീക്ഷകനെ ഏൽ‌പ്പിക്കണം. ഡൌസർ മറ്റെന്തെങ്കിലും സൂചനകൾ ഉപയോഗിച്ചോ, പെട്ടി പൊക്കി നോക്കിയോ മറ്റോ കള്ളത്തരം കാണിക്കുന്നില്ല എന്നുറപ്പിക്കാനാണ് പരീക്ഷകനെ കൂടി മുറിയിൽ അനുവദിക്കുന്നത്. ഒടുവിൽ 20 സ്റ്റേയ്ഷനും കഴിഞ്ഞാൽ ഉത്തര പട്ടിക മുന്നാമത്തെ റഫറിക്ക് കൊടുക്കാം. സഹായികൾ നൽകിയ യഥാർത്ഥ പട്ടികയും ഡൌസറുടെ ആദ്യ ഘട്ടത്തിലെ(ഓപ്പൺ സീരീസ്) പ്രവചന പട്ടികയും, രണ്ടാം ഘട്ടത്തിലെ (ഡബിൾ ബ്ലൈൻഡഡ്)പട്ടികയും തമ്മിൽ ഇനി ഒത്തു നോക്കാം.

ഡബിൾ ബ്ലൈൻഡഡ് സീരീസിൽ 50%-ത്തിൽ കൂടുതൽ പ്രാവശ്യം പ്രവചനം കൃത്യമാകുകയാണെങ്കിൽ (അതായത് 20 സ്റ്റേയ്ഷനിൽ 10 പ്രവചനം ശരിയാകുക)ഡൌസർ അവകാശപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ട് എന്നു സമ്മതിക്കാം.
അങ്ങനെ വന്നാൽ ഇതേ ടെസ്റ്റ് അഞ്ചോ ആറോ സെറ്റ് ആയി വീണ്ടും നടത്തി റിസൾറ്റുകളുടെ ശരാശരി പരിശോധിക്കാവുന്നതാണ്. സെറ്റുകളുടെ എണ്ണത്തിനനുസരിച്ച് റിസൾട്ടിന്റെ വിശ്വസനീയതയും കൂടുന്നു. ഡൌസർമാർ സാധാരണ അവകാശപെടുന്നത് 100% കൃത്യതയാണെന്നിരിക്കെ (ഇവിടെ അനിൽ ജീയും അതു തന്നെ അവകാശപ്പെടുന്നുണ്ടല്ലോ) 75% കൃത്യതയോടെയെങ്കിലും പ്രവചനങ്ങൾ നടത്താനായാൽ ഇത് സത്യമായ ഒരു സംഗതിതന്നെ എന്നും അതിൽ കൂടുതൽ പഠനങ്ങൾ വേണ്ടതു തന്നെ എന്നും പറയാം.

Off Topic:

പണിക്കർ മാഷേ,

ഗണപതി മാത്രമല്ല, എന്റെ വീട്ടിലെ ദിനോസർ പ്രതിമ മുതൽ കളിമണ്ണിലും കല്ലിലും തീർത്ത കൃഷ്ണനും , കന്യാമറിയവും, കഥകളി മുഖവും, ചൈനീസ് ബുദ്ധനുമൊക്കെ പാലു കുടിച്ചു.കളിമണ്ണാണേൽ ഒന്നു കുടി ആവേശത്തിൽ കുടിക്കും. പാലുമാത്രമല്ല വെള്ളമായി കൊടുത്ത മിക്ക സാധനവും കുടിച്ചു. ആ ഒരു ദിവസമല്ല പല ദിവസം. ഇതു വായിച്ചിട്ട് നാട്ടിലുള്ള അനിയനോട് ഇത്തിരി പാലു കൊടുത്തുനോക്കാൻ പറഞ്ഞു: ദേ ഇന്നും കുടിച്ചു... അതു വെറും ക്യാപ്പിലറി ആക്ഷനാ മാഷേ.Mass hysteria കാരണം ഒരാഴ്ച പത്രങ്ങളിൽ നിറഞ്ഞു. അല്ലാതെ പ്രതിമകൾ കുടി നിർത്തീട്ടൊന്നുമില്ല. വെറുതേ ഇല്ലാത്ത പരിവേഷമൊന്നും കൊടുക്കണ്ട !!

Umesh::ഉമേഷ് said...

അനിലിന്റെ പരീക്ഷണങ്ങള്‍ക്കു പുരോഗതിയുണ്ടെന്നു് അറിയുന്നതില്‍ സന്തോഷം.

മാലയിലല്ല, കയ്യിലാണു കറക്കം എന്നതു് ഒരു സുപ്രധാനമായ കണ്ടുപിടിത്തമാണു്. ഇതിനൊരു സൈക്കോളജിക്കല്‍ എഫക്റ്റ് ഉണ്ടു്. വെള്ളമുണ്ടെന്നു തോന്നിയാല്‍ നമ്മുടെ അബോധമനസ്സു തന്നെയാണു കറക്കുന്നതു്. ബോധമനസ്സിനു മനസ്സിലാകാത്ത പലതും അബോധമനസ്സിനു ചെയ്യാന്‍ കഴിയും.

ചാത്തനേറുള്ള വീടുകള്‍ കണ്ടിട്ടുണ്ടോ? (ഞാന്‍ കണ്ടിട്ടില്ല. കേട്ടിട്ടേ ഉള്ളൂ. എന്റെ അമ്മ കണ്ടിട്ടുണ്ടു്.) വീട്ടിലെ കഞ്ഞിക്കലത്തിലും മറ്റും അമേദ്ധ്യവും പുരപ്പുറത്തു കല്ലും “ചാത്തന്‍” എറിഞ്ഞിരുന്നു. അതു കാണുന്ന ആരും ചാത്തനില്‍ വിശ്വസിച്ചുപോവും. ഇതിനെ ശാസ്ത്രീയമായി അപഗ്രഥിച്ചപ്പോള്‍ ഒരു മനുഷ്യന്‍ തന്നെയാണു് ഇതു ചെയ്യുന്നതെന്നു തെളിഞ്ഞു. അയാള്‍ പോലും അതറിയുന്നില്ല. ആരും കണ്ടുപിടിക്കാത്ത വിധത്തില്‍ ചടുലമായാണു് അയാള്‍ അതു ചെയ്യുന്നതു്.

അനിലിനെപ്പോലെയുള്ളവരുടെ ഉപബോധമനസ്സില്‍ താഴെ വെള്ളമുണ്ടു് എന്ന അറിവു കിട്ടുമ്പോഴാണു് ഇതു സംഭവിക്കുന്നതു്. ബോധമനസ്സിനു കിട്ടാത്ത ചില ക്ലൂ അബോധമനസ്സിനു പരിചിതമായിരിക്കും. ഉദാഹരണമായി, കുഴലില്‍ വെള്ളമുണ്ടോ എന്നു് അതറിയുന്നതു് വെള്ളത്തിന്റെ ശബ്ദം കേട്ടിട്ടോ വെള്ളമൊഴുകുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന നേരിയ പ്രകമ്പനങ്ങളെ അറിഞ്ഞിട്ടോ ആവാം. ഇവിടെയാണു് അനിലിനു യാതൊരു വിധത്തിലും അറിവുണ്ടാകാത്ത വിധത്തില്‍ ഒരു പരീക്ഷണം ആവശ്യമാകുന്നതു്. കിണറിനടുത്തു ടെസ്റ്റു ചെയ്തതുകൊണ്ടായില്ല.

പരീക്ഷണങ്ങള്‍ക്കു് ആശംസകള്‍. കരിപ്പാറ സുനിലിനോടു യോജിക്കുന്നു. ഫലം എന്തായാലും അതു നല്ലതിനു തന്നെ.

സൂരജിനോടൊത്തു് അല്പം തമാശ പറഞ്ഞതു് അന്ധവിശ്വാസം എന്നു ഞങ്ങള്‍ കരുതുന്ന ഒരു കാര്യത്തിനെതിരേയാണു്, അല്ലാതെ അനിലിനെതിരെയല്ല. സൂരജ് അവിടെയിരുന്നു് ഈ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടു്. ജ്യോതിഷം തുടങ്ങിയ കാര്യങ്ങളെ എതിര്‍ക്കുകയും അവയെ പരിഹസിക്കുകയും ചെയ്യുന്ന ഞാന്‍ അവസരം കിട്ടുമ്പോഴൊക്കെ ജ്യോതിഷം പരീക്ഷിച്ചു നോക്കാറുണ്ടു്.

Suraj said...

..മാലയിലൊ അല്ലെങ്കില്‍ തൂക്കിയിട്ടിരിക്കുന്ന വസ്തുവിലോ അല്ല “കറക്കം” ഉണ്ടാവുന്നതു.

എന്റെ കയ്യിലാണു അതു സൃഷ്ടിക്കപ്പെടുന്നതെന്നാണു മനസ്സിലാക്കാന്‍ പറ്റുന്നതു. എതായാലും കയ്യില്‍ അനുഭവപ്പെടുന്ന “വൈബ്രേഷന്‍”(അങ്ങിനെയാണു പറയപ്പെടുന്നതു)ആണു ഇതിനു ..


ഹാവൂ !!

ഇതിനാണു മാഷേ Ideomotor reaction എന്നു പറയുന്നത്.
പിന്നെ,
“വൈബ്രേഷൻ” എന്നൊക്കെ അടിച്ചിട്ട് ഇനിയിത് മോഹൻലാൽ സിനിമയിൽ പറയുമ്പോലെ “സൈക്കിക് തരംഗം” “സൈക്കിക വൈബ്രേഷൻ” എന്നൊന്നും വ്യാഖ്യാനിക്കരുതേ !

വൈബ്രേഷൻ എന്ന വാക്കിനു ഫിസിക്സിൽ കൃത്യമായ നിർവചനമൊക്കെയുണ്ട്. ചുമ്മാ എടുത്ത് അടിച്ചേക്കരുത്.
അമ്പലത്തിലെ വിഗ്രഹം കോസ്മിക് എനർജി മൂലം വൈബ്രേറ്റ് ചെയുമെന്നും അതിൽ നിന്നും ഇലക്ട്രോമാഗ്നെറ്റിക് തരംഗം വന്ന് ഭക്തനിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുമെന്നൊക്കെയുള്ള “ശാസ്ത്ര” ഉഡായിപ്പുകൾ ഈയടുത്ത് ഒരു ബ്ലോഗിൽ വായിച്ച് ചിരിച്ചു മറിഞ്ഞതേ ഉള്ളൂ. ഇതാണു ഡോ: ഗോപാലകൃഷ്ണൻ (ഡി.ലിറ്റ്) മോഡൽ ശാസ്ത്രം !!

അനില്‍@ബ്ലോഗ് // anil said...

ഉമേഷ്, സൂരജ്,

“ചുകപ്പു കണ്ട കാള” യെപ്പോലെ ഇങ്ങനെ വിറളി പിടിക്കാതെ.
കൂടുതല്‍ കമന്റ്സ് ഇല്ല.ലോകത്തിനു കീഴെയുള്ള എല്ലാറ്റിനും ഉത്തരം തങ്ങള്‍ക്കറിയാം എന്നു ധരിക്കുന്നവരോടു കൂടുതല്‍ പറയാന്‍ ഒന്നുമില്ല. ഇന്നിവിടെ ഒരു പത്തുപേരോളം ഉണ്ടായിരുന്നു, ഞാന്‍ ഇതു ചെയ്തു നോക്കുമ്പോള്‍. എല്ലാവരും പോട്ടന്മാരാണെന്നു അവിടെയിരുന്നു മനസ്സിലക്കിയതാണു യഥാര്‍ത്ത കഴിവു.

Umesh::ഉമേഷ് said...

ഹഹഹ, നല്ല ഉപമ!

ചുവപ്പു കണ്ടാല്‍ കാള വിറളി പിടിക്കില്ല മാഷേ. കാള വര്‍ണ്ണാന്ധനാണെന്നു ശാസ്ത്രീയപരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടു്. കാളപ്പോരു നടത്തുന്നവരും സിനിമ എടുക്കുന്നവരും (രാജമാണിക്യത്തില്‍ ഈയിടെ കണ്ടു) ഇപ്പോഴും ഈ അന്ധവിശ്വാസം തുടരുന്നു എന്നു മാത്രം.

അടുത്ത പരീക്ഷണം കാളയ്ക്കു ചുവപ്പു തിരിച്ചറിയാമോ എന്നതിനെപ്പറ്റി ആയാലോ? :)

അനില്‍@ബ്ലോഗ് // anil said...

ഉമേഷ്,
ആ പ്രയോഗം പ്രത്യേകമായി ക്വോട്ട് ചെയ്തതു അതു ഒരു ചൊല്ലെന്ന നിലയിലാണു. താങ്കള്‍ ഇതു പറഞ്ഞു ചാടിവരും എന്നെനിക്കറിയാവുന്നതുകൊണ്ടു.
ഇപ്പോള്‍ ചിരിക്കുന്നതു ഞാനാണു.

ഒറ്റക്കമന്റ്.

ഞാനിതു തെളിയിക്കാന്‍ തയ്യാറാണു, 100 ശതമാനം കൃത്യതയില്‍. കൂടുതല്‍ ചര്‍ച്ച ഒഴിവക്കുക.

Unknown said...

പ്രിയ അനില്‍ജി,
പരീഷണങ്ങള്‍ നടക്കട്ടെ.
ചെറിയ രണ്ട് സംശയങ്ങള്‍ കൂടി.

ഒഴുകുന്ന ജലത്തിന്‍റെ സാനിധ്യം മാത്രമേ മനസിലാക്കാന്‍ പറ്റൂ എന്നു താങ്ങള്‍ പറഞ്ഞു.
ഒരു വാഷിംങ്ങ് മെഷീനില്‍ വെള്ളം നിറച്ച് പ്രവര്‍ത്തിപ്പിച്ചാലോ. ഒഴുക്ക് കൃത്രിമമായി ചെറിയൊരു സഥലത്ത് ഉണ്ടാക്കിയാലും താങ്ങള്‍ക്ക് അത് കണ്ടു പിടിക്കാന്‍ സാധിക്കുന്നുണ്ടോ?

താങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്?

Umesh::ഉമേഷ് said...

“കൂടുതല്‍ ചര്‍ച്ച ഒഴിവാക്കുക.”

അതു ശരി! അപ്പോള്‍ ചര്‍ച്ച ചെയ്യാനല്ലേ ബ്ലോഗില്‍ ഇടുന്നതു്? ആനെന്നു കരുതിയാണു് ഇതു വരെ എഴുതിയതു്. സ്റ്റേജ് ഷോയുടെ പരസ്യമാണെന്നു് അറിഞ്ഞില്ല. സോറി!

അതോ ചര്‍ച്ച വേണ്ട, പ്രശംസ മാത്രം മതിയെന്നാണോ? അതും ആവാം.

അടിപൊളി പോസ്റ്റ് മാഷേ
നമോ നമഃ
ഇനിയും എഴുതൂ
നന്മകള്‍ നേരുന്നു
അനില്‍ജിയാണു താരം
ഇതു വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടമായിപ്പോയേനേ
ഞാന്‍ ഇതിനു് 5-ല്‍ 6 എന്ന റേറ്റിംഗ് നല്‍കുന്നു.

ലാല്‍ സലാം! ഇനി ചര്‍ച്ചയില്ല.

അനില്‍@ബ്ലോഗ് // anil said...

നന്ട്രി ഉമേഷ്.

മുഴുവന്‍ വായിക്കൂ ചങ്ങാതീ. ഇതു നേരില്‍ പരിശൊധിച്ച ശേഷമേ കൂടുതല്‍ ചര്‍ച്ച നടത്താവൂ എന്ന് ഇന്നലെ ഞാന്‍ സൂരജിനോടു പറഞ്ഞിരുന്നു. വാക്കുകള്‍ കൊണ്ടു കസര്‍ത്തു നടത്തിയിട്ടെന്തു കാര്യം?

അനില്‍@ബ്ലോഗ് // anil said...

റഫീക്ക് കീഴാറ്റൂര്‍,
സര്‍കുലര്‍ ആയ ഒഴുക്കു, വഷിങ് മഷിനിലെപ്പോലെയുള്ളതു, ഹോസ് ചുരുട്ടി വച്ചതു ഇവ രണ്ടും സെന്‍സ് ചെയ്യാനവുന്നില്ല. പിന്നെ ജി.ഐ. പൈപ്പിലൂടെ ഒഴുകുന്നതും.

എന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റിവ്.

Unknown said...

ഞാന്‍ നമ്മളേ പരീഷണത്തിന്‍റെ ഒരു സെറ്റപ്പുണ്ടാക്കുന്നതിന്‍റെ ആലോചനയിലായിരുന്നു.
അതിനു വേണ്ടി ചോദിച്ചതാ..അപ്പൊ ഇനി വേറേ വഴിയാലോചിക്കണം.

അനില്‍@ബ്ലോഗ് // anil said...

റഫീക് കീഴാറ്റൂര്‍,
ഏതായാലും ഇത് നോക്കാം എന്നുള്ള മനസ്സിനി നന്ദി പറയുന്നു.

ഇന്നു പണിമുടക്കായിരുന്നു എന്നറിയാമല്ലൊ.

എന്റെ കുറച്ചു സുഹൃത്തുക്കളുമായിച്ചേര്‍ന്നാണു പരീക്ഷണം നടത്തിയതു.

അത്ര ബുധിമുട്ടുണ്ടാക്കുകയില്ല പരീക്ഷണം സെറ്റ് ചെയ്യാന്‍ എന്നാണു എനിക്കു തോന്നുന്നതു.
വെള്ളം ഒഴുകുന്നുണ്ടെന്ന് എനിക്കു മറ്റുരീതിയില്‍ അറിയാന്‍ കഴിയാത്ത വിധത്തില്‍ നടത്തിയാല്‍ പോരെ.

പിന്നെ ഇലക്ട്രിക് ഫീല്‍ഡ് ഇന്നു പരീക്ഷിച്ചിരുന്നു. മേലെ ഒരു കമന്റില്‍ ഞാനതു പറഞ്ഞിട്ടുണ്ടു.

Suraj said...

അനിൽ ജീ,

പരീക്ഷണം നേരിൽ നടത്തി നോക്കി,

അയല്പക്കത്തെ ഫ്രാങ്കി അമ്മൂമ്മയും ഹോക്ക് അപ്പൂപ്പനും അടക്കം 9 പേർ പങ്കുകൊണ്ടു :)

പരിപാടി വിവരിച്ചുകൊടുത്തപ്പോൾ നാലു പേർ ഈ കഴിവ് ഉണ്ട് എന്ന് അവകാശപെട്ടു. നോക്കിയപ്പോൾ അവരുടെ വിരലുകൾ വിറയ്ക്കുന്നതാണു ഇതിനു കാരണമെന്ന് കണ്ടു. അത് അവരോട് പറയാതെ തന്നെ പരീക്ഷണം നടത്തിനോക്കാൻ തീരുമാനിച്ചു.

3 ഹോസുകൾ അടുത്തടുത്ത് നീട്ടി ഇട്ടു. ഏതെങ്കിലും ഒന്നിലൂടെ ഒരു സമയം വെള്ളം തുറന്നു വിടും. അത് ഏത് ഹോസിലാണ് എന്നായിരുന്നു പരീക്ഷകൻ പറയേണ്ടിയിരുന്നത്. .(അവർക്ക് ഒഴുക്കിന്റെ ദിശ തിരിച്ചറിയാനാകും എന്ന് അവകാശപ്പെട്ടില്ല.അതുകൊണ്ട് അതൊഴിവാക്കി)അനിൽ ജീ ഇവിടെ പറയുമ്പോലെ പൈപ്പ് കണക്റ്റ് ചെയ്തതോ മറ്റേ അറ്റമൊ പരീക്ഷകർ കാണാതെ വച്ചു. ഒറ്റ ഹോസാണെങ്കിൽ അതിലൂടെ വെള്ളം ഒഴുകുന്നത് നേർത്ത സീൽക്കാരം വഴി അവർ അറിയും എന്നതിനാലാണ് മൂന്ന് ഹോസ് വച്ചുള്ള മോഡിഫൈഡ് പരീക്ഷണം നടത്തിയത്.

പലയാവർത്തി പല സെറ്റ് പരീക്ഷണം ചെയ്തിട്ടും വെറും റാൻഡം ചാൻസിനപ്പുറം പ്രവചന സാധ്യതയൊന്നും ആർക്കും കണ്ടില്ല. കഷ്ടിച്ച് 10 % പ്രവചനങ്ങളേ ശരിയായുള്ളൂ. വെബ് സെർച്ച് ചെയ്തപ്പോൾ ഇത് തെളിയിക്കാൻ ശ്രമിച്ച മിക്ക പരീക്ഷണങ്ങളിലും ഈ ചാൻസേ കിട്ടിയിട്ടുള്ളൂ എന്നു മനസിലായി.

അനിൽ ജീക്ക് 1-മില്യൺ ഡോളർ അടിക്കാനുള്ള ഭാഗ്യമുണ്ട്. റാൻഡി ഫൌണ്ടേഷനു ഞാനൊരു ആപ്ലിക്കേഷൻ താങ്കളുടെ പേര് നോമിനേറ്റ് ചെയ്തുകൊണ്ട് അയയ്ക്കട്ടെ ? അവ ഇന്ത്യയിൽ തന്നെ വന്ന് ചിലപോൾ പ്രിലിമിനറി പരീക്ഷണം നടത്തി ഉറപ്പാക്കിയിട്ട് അമേരിക്കയ്ക്ക് ക്ഷണിക്കും. പബ്ലിക്കായി ഇതവതരിപ്പിക്കാൻ.

ഇന്നു വരെ ഈ അവകാശവാദവുമായി വന്ന നുറുകണക്കിനു ആളുകൾ റാൻഡി പരീക്ഷണത്തിൽ പരാജയപ്പെട്ടിട്ടേ ഉള്ളൂ. അനിൽ ജീക്കാകും ആ മഹാ ഭാഗ്യം !

ഒരു മില്യൻ ഡോളർ ! എനിക്ക് തലകറങ്ങുന്നു !!

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
നന്ദി കേട്ടോ.
ഒരു മില്ല്യണ്‍ ഡോളര്‍ ഒരു വലിയ സംഖ്യയാണെന്നാണു എന്റെ അറിവു (ഗൂഗിളീല് നോക്കാം).കിട്ടിയാല്‍ നന്നായിരുന്നു, വലിയ പ്രാരാബ്ധങ്ങളൊക്കെയുള്ള ആളാണെ (സര്‍ക്കാരുദ്യോഗമൊന്നും വലിയ നെട്ടമില്ല).ഒരാശ്രമം വച്ചാലോ എന്നും ആലോചനയ്യിലുണ്ടു.

Suraj said...

അപേക്ഷാ ഫോം ലിങ്ക് ആയി മുകളിൽ കൊടുത്തിട്ടുണ്ട്. പൂരിപ്പിച്ച് താങ്കൾ തന്നെ ഒപ്പിടണമെന്നാണ് അറിയാൻ കഴിഞ്ഞത്.

അനില്‍@ബ്ലോഗ് // anil said...

സൂരജിന്റെ പുതിയ പോസ്റ്റ്

കാപ്പിലാന്‍ said...

ഞാന്‍ ഇത്രയും നേരം ഇതെല്ലാം ഇവിടെ മാറി ഇരുന്നു കാണുകയായിരുന്നു .ഇത് സത്യമാണെങ്കില്‍ അനിലേ കൈ കൊടുക്ക്‌ .അടിച്ചാല്‍ ഒരു മില്യണ്‍ .ഇവിടെ വരികയും ചെയ്യാം .നമുക്ക് ഇവിടെ നല്ലൊരു ആശ്രമവും പണിയാം .തോന്യാശ്രമം പോകാന്‍ പറ .എന്ത് പറയുന്നു :)

Roby said...

ടാപ് തുറന്നു വെച്ച് ഒരു സ്വര്‍ണ്ണമോതിരം(91.6% Gold ബാക്കി ചെമ്പ്-ആലപ്പാട്ടുകാര്‍ പറയുന്നത് സത്യമാണെങ്കില്‍) നൂലില്‍ കെട്ടി കറക്കിയപ്പോള്‍ കറങ്ങുന്നുണ്ട്...പറഞ്ഞതു പോലെ ബ്ലഡ് ഗ്രൂപ്പ് O+ ആണ്‌...

അനിലേ, വെള്ളമൊഴുകുന്ന ഹോസിനു കുറുകെ ഒരു ഉയര്‍ന്ന സ്റ്റാന്റ് ഉണ്ടാകി സ്വര്‍ണ്ണം അതില്‍ തൂക്കിയിട്ട് വെള്ളം ഒഴുകുമ്പോള്‍ കറങ്ങുമോ എന്നു നോക്കിയോ? ഇല്ലെങ്കില്‍, ആരെങ്കിലും തൊടുമ്പോള്‍ മാത്രമാണു കറങ്ങുന്നതെങ്കില്‍ തൊടുന്നതു തന്നെ കറക്കത്തിനു കാരണം.

ഏതായാലും വൈകിയാണെങ്കിലും കമന്റുകള്‍ ട്രാക്ക് ചെയ്യട്ടെ.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,

കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി.

ഒരു കൈ നോക്കാം , എന്നിട്ടു വേണം നമുക്കാശ്രമം എ.സി.ആക്കാന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനില്‍
അപ്പോള്‍ താങ്കളുടെ കൈകളില്‍ അനുഭവപ്പെടുന്ന വൈബ്രഷന്‍ കാരണം താങ്കള്‍ ആ മാല ആട്ടിത്തുടങ്ങുന്നു എന്ന്‌ അര്‍ത്ഥമുണ്ടോ ആ വാക്കുകള്‍ക്ക്‌? അഥവാ മറ്റൊരാള്‍ പരിശോധിച്ചാല്‍ അതിന്റെ ഫലം എങ്ങനെ ഉണ്ടാകും എന്നു പറയുവാന്‍ സാധിക്കില്ല എന്നര്‍ത്ഥമുണ്ടോ?

ഞാന്‍ പറഞ്ഞതു പോലെ നിലത്തുറപ്പിച്ച ഒരു കമ്പില്‍ കെട്ടിത്തൂക്കിയ മോതിരം , നൂലിന്റെ ഒരറ്റ താങ്കള്‍ പിടിച്ചില്ലെങ്കില്‍ കറക്കം നിറുത്തുമോ? വീണ്ടും പിടിച്ചാല്‍ ആടിത്തുടങ്ങുമോ?
ഈ ആട്ടം പൊടുന്നനെ നില്‍ക്കുകയും പൊടുന്നനെ തുടങ്ങുകയും ആണൊ അതോ ക്രമേണ പെന്‍ഡുലം പോലെ ആട്ടത്തിന്റെ ശക്തി കുറഞ്ഞു കുറഞ്ഞാണോ നില്‍ക്കുന്നത്‌?

ഇനി ആ മോതിരം കെട്ടിത്തൂക്കിയതിന്‌ അടിയില്‍ ഒരു ഹോസിട്ട്‌ അതില്‍ കൂടി വെള്ളം ഇതുപോലെ ഒഴുക്കിയും നിര്‍ത്തിയും പരിശോധിച്ചോ?

സൂരജ്‌ ഞാന്‍ എഴുതിയ ആദ്യത്തെ കമന്റ്‌ ഒഴുക്കിലങ്ങു വായിച്ചേ ഉള്ളോ അതോ
പിന്നെ ഗണപതി പാല്‍ കുടിച്ചു എന്നു പറഞ്ഞ വിവരം എഴുതിയ കമന്റും ഒക്കെ ഒന്നു നല്ലതുപോലെ വായിച്ചു നോക്കിയിട്ട്‌ ബാക്കി എഴുതുന്നതല്ലേ ഭംഗി. നിങ്ങള്‍ ഒക്കെ എല്ലാം വായിക്കാതെ തന്നെ മനസ്സിലാകുന്നവരാണ്‌ എന്ന്‌ നേരത്തെ അറിയാം.
പിന്നെ ചൊറിയാനാണ്‌ താല്‍പര്യം എങ്കില്‍ എനിക്കതിന്‌ ഇപ്പോള്‍ താല്‍പര്യമില്ല കേട്ടോ/ പ്രായം ആയില്ലേ

Suraj said...

“സൂരജ്‌ ഞാന്‍ എഴുതിയ ആദ്യത്തെ കമന്റ്‌ ഒഴുക്കിലങ്ങു വായിച്ചേ ഉള്ളോ അതോ
പിന്നെ ഗണപതി പാല്‍ കുടിച്ചു എന്നു പറഞ്ഞ വിവരം എഴുതിയ കമന്റും ഒക്കെ ഒന്നു നല്ലതുപോലെ വായിച്ചു നോക്കിയിട്ട്‌ ബാക്കി എഴുതുന്നതല്ലേ ഭംഗി.”



പണിക്കർ മാഷ്, തുമ്പിക്കൈയ്യിലൂടെ പ്രതിമയുടെ വായ്ഭാഗം വരെ ഉയർന്ന പാല് തിരികെ ഒഴുകിയിറങ്ങിയതുമൊക്കെ എഴുതിയിട്ട് ഇത്രയും കൂടി എഴുതി : “അതുകണ്ടതിനു ശേഷം ഞാന്‍ അഭിപ്രായം പറയല്‍ കുറച്ച്‌ കുറച്ചിരിക്കുകയാണ്‌. കാരണം ഞാന്‍ കാണാത്തതാണ്‌ ലോകത്തില്‍ കണ്ടതിനെകാള്‍ കൂടുതല്‍ എന്ന തിരിച്ചറിവ്”

എന്നിട്ട് മൂർത്തി മാഷ് ആ ‘പാലു കുടിപ്രതിഭാസത്തിന്റെ’ ശാസ്ത്രീയ വിവരണം തന്നപ്പോൾ ഉടൻ പറഞ്ഞു “അതിനടുത്ത ദിവസവും ഞങ്ങള്‍ പോയി അതേ വീടുകളില്‍ പരിശോധിച്ചിരുന്നു . പിന്നീടൊരിക്കലും അതുണ്ടാകത്തത്‌?”

ചേർത്തു വായിക്കുമ്പോൾ അതു ശരിക്കും ഒരു പാലുകുടി തന്നെയാണ് എന്ന് മാഷ് വിശ്വസിക്കുന്നതായി എനിക്കു തോന്നി. മാഷ് പണ്ടു നിമിത്തശാസ്ത്രത്തെ ന്യായീകരിച്ചു ഇതുപോലേതാണ്ട് പറഞ്ഞിട്ടുണ്ടല്ലോ. ആ gullibility അറിയാവുന്നത് കൊണ്ട് അതിനു ഒരു ഓഫ് ടോപ്പിക് മറുപടിയുമിട്ടു. അത്രതന്നെ.

പിന്നെ, എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാൽ ഉടൻ അതു ‘ചൊറിയാണെന്ന്’ തോന്നുന്നെങ്കിൽ അതെന്റെ കുഴപ്പമല്ല. അതിനും മാത്രം എനിക്ക് പ്രായവുമായിട്ടില്ല:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"പക്ഷേ ഇതൊന്നും വ്യക്തിപരമായ ‘ചൊറിച്ചിലു’കളായി എടുക്കില്ല എന്ന് കരുതുന്നു. കോണ്‍ഫറന്‍സുകളില്‍ ചില PGകള്‍ HOD അവതരിപ്പിച്ച പേപ്പറിനെ വരെ ചൊറിയാറില്ലേ...അതു തന്നെ...അത്രയ്ക്കേ ഉള്ളൂ :))"
I hope Dr Sooraj remembers who wrote this and where. :))

I am talking about my personal experiences- nothing else.

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാ ഹെറിറ്റേജ്,
സൂരജ് പറഞ്ഞതുപോലെ ഞാന്‍ കൂടുതല്‍ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണു. ഇനി അടുത്ത അവധി ദിവസമേ പറ്റൂ.

ഇനി എന്റെ നിരീക്ഷണങ്ങള്‍ തെറ്റാണെങ്കില്‍ അതു അംഗീകരിക്കുന്നതിനു ഒരു മടിയുമുള്ള കൂട്ടത്തിലുമല്ല.

മാല കറങ്ങുന്നതിനുള്ള “എനെര്‍ജി”, അതു എന്റെ കയ്യില്‍ നിന്നാണു ട്രാന്‍സ്ഫെര്‍ ചെയ്യുന്നതെന്നു ഉറപ്പാണു. ഇനി അതു “വൊളണ്ടറിയാണൊ”, “ഇന്‍ വൊളണ്ടറി” ആണൊ എന്നാണു അടുത്ത പരീക്ഷണം.

നന്ദി.

Suraj said...

ഓർമ്മകൾ ഉണ്ടായിരിക്കണം... അപ്പോ “നിങ്ങള്‍ ഒക്കെ എല്ലാം വായിക്കാതെ തന്നെ മനസ്സിലാകുന്നവരാണ്‌ എന്ന്‌ നേരത്തെ അറിയാം. ” എന്നെഴുതിയത് ??

:))

Science is not "Personal Experience"; argument from personal incredulity is the greatest threat to science in my country.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

it was my personal experiences which stop me from reaching some conclusions -"അതുകണ്ടതിനു ശേഷം ഞാന്‍ അഭിപ്രായം പറയല്‍ കുറച്ച്‌ കുറച്ചിരിക്കുകയാണ്‌. കാരണം ഞാന്‍ കാണാത്തതാണ്‌ ലോകത്തില്‍ കണ്ടതിനെകാള്‍ കൂടുതല്‍ എന്ന തിരിച്ചറിവ്‌ Is this argument?

"ആയുര്‍വേദത്തിന്റെ ഗ്രന്ഥങ്ങള്‍ ഒന്നു നോക്കിയാല്‍ മനസ്സിലാകും---" :)))

forget it :)

Suraj said...

@ പണിക്കർ മാഷ്.... അപ്പൊ ചൊറിക്ക് ഒരു കുറവും ഇല്ലെന്ന് :))



@ അനിൽ ജി ,

“മാല കറങ്ങുന്നതിനുള്ള “എനെര്‍ജി”, അതു എന്റെ കയ്യില്‍ നിന്നാണു ട്രാന്‍സ്ഫെര്‍ ചെയ്യുന്നതെന്നു ഉറപ്പാണു. ഇനി അതു “വൊളണ്ടറിയാണൊ”, “ഇന്‍ വൊളണ്ടറി” ആണൊ എന്നാണു അടുത്ത പരീക്ഷണം.”

പിന്നെ നൂലിൽ കെട്ടിയിട്ട മോതിരം തിരിയുന്നുവെന്ന് പറഞ്ഞത് ?

നൂലിൽ കൂടെ “എനർജി” കണ്ടക്റ്റ് ചെയ്തതാവും ല്ലേ ?
:))


".. ബ്ലഡ് ഫ്ലോയിലും ഇത്തരത്തില്‍ മാല കറങ്ങുന്നുണ്ടു. എക്സ്ട്രിമിറ്റികളില്‍ ആണു കൂടുതല്‍ കാണാനായതു. അബ്ഡൊമന്‍ ഭാഗത്തു പെന്ഡുലം ചലനവും, ചെസ്റ്റ് ഭാഗത്തു ചലനം കിട്ടിയില്ല. ആര്‍ട്ടീരിയല്‍ ഫ്ലൊയും വീനസ് ഫ്ലോയും ഒരേപോലെ ശക്തമായതിനാലാവും ബോഡിയില്‍ ഈ വ്യത്യാസത്തിനു കാരണം എന്നു .“.കരുതുന്നു

എക്സ്ട്രീമിറ്റിയിൽ വച്ചപ്പോൾ ഏതു ദിശയിലാണ് രക്തമൊഴുകിയത് എന്ന് തിരിച്ചറിഞ്ഞോ ? (ഉദാ: കാൽ ?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മാല കറങ്ങുന്നതിനുള്ള “എനെര്‍ജി”, അതു എന്റെ കയ്യില്‍ നിന്നാണു ട്രാന്‍സ്ഫെര്‍ ചെയ്യുന്നതെന്നു ഉറപ്പാണു. ഇനി അതു “വൊളണ്ടറിയാണൊ”, “ഇന്‍ വൊളണ്ടറി” ആണൊ എന്നാണു അടുത്ത പരീക്ഷണം.
"

Previous
"ഇന്ത്യാഹെറിറ്റേജ് ,
താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം.


I don't understand how the ring can move when he middle of it is tied elsewhere even when it is voluntary

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സൂരജ്‌ ഈ ചൊറി ചാവുന്നിടം വരെ കാണും ന്നാ തോ ന്നു ന്ന ത്‌ :)

Suraj said...

യേസ്... അതു വേണം. That keeps the spirit up !

ടോട്ടോചാന്‍ said...

ഹോ ഒരു നാലു ദിവസത്തിനു മുന്‍പാണ് ഈ പോസ്റ്റ് കണ്ടത്. കമന്‍റിടണം എന്നു വിചാരിച്ചെങ്കിലും അത് മറന്നു പോയിരുന്നു. ഇന്ന് സൂരജിന്‍റെ പോസ്റ്റ് കണ്ടപ്പോഴാണ് ചര്‍ച്ചകള്‍ ഇത്രയും മുന്നേറിയ കാര്യം തിരിച്ചറിഞ്ഞത്.

പണ്ട് ഏഷ്യാനെറ്റില്‍ ഒരു ശാസ്ത്രബോധമില്ലാത്ത ശാസ്ത്രജ്ഞന്‍ ഡൌസിംങ്ങ് എന്ന പരിപാടിയെക്കുറിച്ച് കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്ന് ചിരിച്ച് ചിരിച്ച് മടുത്തതാ.

"പോസിറ്റീവ് എനര്‍ജി പോലും"
പിന്നീട് ഇത്തരം തട്ടിപ്പുകള്‍ എത്രയോ ഇടങ്ങളില്‍ അരങ്ങേറി. ഡോ.ഗോപാലകൃഷ്ണന്‍ എന്നൊരു കക്ഷി ഇത്തരം പരിപാടികളുടെ കുത്തകാവകാശം മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിന്നു. കാസറ്റുകളിലൂടെയും പുസ്തകങ്ങളിലൂടെയും അദ്ദേഹം ഒരു കാര്യം വെളിപ്പെടുത്തിത്തന്നു. ലോകത്തെ എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഭാരതീയര്‍ നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന്.

അത് പിന്നെ എത്രയോ പേര്‍ ഏറ്റെടുത്തു.
പക്ഷേ അനില്‍ ഇത്തരം ഒരു ആശയത്തില്‍ ഉറച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു വിഷമം തോന്നി. എങ്കിലും പരീക്ഷണം നടത്താന്‍ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു.

പക്ഷേ...
പരീക്ഷണം എന്നതുകൊണ്ട് ഒരു തവണ മാത്രം ഒരു കാര്യം ചെയ്തതിനെ ഉള്‍പ്പെടുത്താനാവില്ല.
പലക ുറി ചെയ്യണം.

സൂരജ് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് താങ്കള്‍ മുന്നോട്ടു പോവുക.
വിജയാശംസള്‍ നേരുന്നു.(ശാസ്ത്രത്തിനേ വിജയിക്കാനാകൂ...)

ചില സംശയങ്ങള്‍
മാലയും ജലവും തമ്മിലുള്ള അകലം ഒരു പ്രശ്നമല്ല എന്നാണല്ലോ അവകാശം
ഭൂമിയില്‍ ഭൂരിഭാഗവും ജലം തന്നെയാണ് മണ്ണിനടിയില്‍ എന്തായാലും ജലമുണ്ടാകും. തുരന്നുതുരന്നു ഭൂമിയുടെ മറുവശത്തെത്തുമ്പോള്‍ അവിടെയും ജലം കാണാം. ഒരു ശരാശരി വച്ചു നോക്കിയാല്‍ മാല പിടിക്കുന്നതിന്‍റെ അടിയില്‍ എന്തായാലും ജലമുണ്ടാകും. അപ്പോള്‍ ഒരിക്കലും മാല കറങ്ങാതിരിക്കാന്‍ പാടില്ല. പക്ഷേ പരീക്ഷണത്തില്‍ പലപ്പോഴും കറങ്ങുന്നില്ലല്ലോ.

എല്ലാ മനുഷ്യരുടേയും ശരീരത്തില്‍ ധാരാളം ജലമുണ്ടാകും. അപ്പോള്‍ മാലക്ക് ഒരിക്കലും കറങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ..

ഇനി താങ്കള്‍ ഒരു പത്തിലധികം ഗ്ളാസ് ടംബ്ളറുകള്‍ എടുക്കുക. മറ്റാരോടെങ്കിലും ചിലതില്‍ ജലം നിറക്കാനും ചിലതില്‍ നിറക്കാതിരിക്കാനും പറയുക. എല്ലാ ഗ്ളാസുകളും അതാര്യമായ തുണികള്‍ കൊണ്ട് മൂടിയ ശേഷം സ്വര്‍ണ്ണമാലയുപയോഗിച്ച് പരീക്ഷണം ആവര്‍ത്തിക്കുക. ഗ്ളാസുകള്‍ പലരീതിയില്‍ മാറ്റി വച്ച് പരീക്ഷണം ആവര്‍ത്തിക്കുക. കൃത്യമായ നിരീക്ഷണ വിവരങ്ങള്‍ നിഷ്പക്ഷതയൊടെ എഴുതിയെടുക്കുക. പട്ടികകളില്‍ രേഖപ്പെടുത്തുക. സ്വര്‍ണ്ണമാലയുപയോഗിച്ചല്ലാതെ മറ്റൊരു വിധത്തിലും ജലത്തിന്‍റെ സാന്നിദ്ധ്യം അറിയാത്ത രീതിയിലായിരിക്കണം പരീക്ഷണം.
ചെയ്തു നോക്കിയിട്ട് വിവരങ്ങള്‍ അറിയിക്കുക.

രണ്ടു ഗ്ളാസുകള്‍ ഉപയോഗിച്ചും പരീക്ഷണം ആവര്‍ത്തിക്കാം. ഒന്നില്‍ നിറച്ചതും മറ്റൊന്ന് കാലിയും. താങ്കള്‍ വെള്ളം കണ്ടെത്താനുളള സാധ്യത 50% ആയിരിക്കും. 100% കൃത്യതയോടെ ജലം കണ്ടെത്തിയാല്‍ അംഗീകരിക്കാം. പക്ഷേ വിവിധ സ്ഥലങ്ങളില്‍ എത്ര തവണ ചെയ്താലും ഇതേ റിസല്‍ട്ട് തന്നെ ലഭിക്കണം.

ആശംസകള്‍..

Anonymous said...

ഇങ്ങനയുള്ള എഞ്ചിനീയര്‍ മാരെ പടച്ചു വിടുന്ന കോളേജുകളും കേരളത്തിലുണ്ട് അല്ലെ..

ഭൂമിപുത്രി said...

അനിലേ,കയ്യിൽനിന്ന് വരുന്നതായി അനുഭവപ്പെടുന്ന ‘വൈബ്രേഷ’നെപ്പറ്റിയാൺ ഇനികൂടുതൽ പഠിയ്ക്കേണ്ടതെന്ന് തോന്നുന്നു.
ഈ മാലയുടേയോ,മോതിരത്തിന്റെയോ സഹായമില്ലാതെതന്നെ നീരൊഴുക്കുള്ളയിടങ്ങളിൽ
കയ്യിലത് തോന്നുമോ?
സൂരജേ,അനിലിൻ puzzling ആയിത്തോന്നിയ ഒരു പ്രതിഭാസം കാണുന്നു,
അനിലതിനേപറ്റിക്കൂടുതൽ പഠിയ്ക്കാൻ-ശാസ്ത്രീയമായിത്തന്നെ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.എന്റെ അഭിപ്രായത്തിൽ അതാൺ ആരോഗ്യകരമായ സമീപനം.
‘ഞാൻ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നുമില്ല’
എന്ന്തോന്നിയ്ക്കുന്ന തരത്തിൽ പരിഹാസത്തിന്റെയും പുഛത്തിന്റെയും സ്വരത്തിൽ ചിലപ്പോഴെങ്കിലും സൂരജും കൂട്ടരും എഴുതുന്നത്,നിങ്ങളുടെ തന്നെ വിശ്വാസ്യത ചോർത്തിക്കളയാനേ ഉപകരിയ്ക്കു,അല്ലെ?
നമ്മൾ ശീലീച്ച ഒരു ചിന്താസരണിയിൽനിന്ന്
മാറിനിന്നൊന്ന് നോക്കാനുള്ള ഈ അസഹിഷ്ണൂത-അതിനൊരു തീവ്രവാദത്തിന്റെ ഛായ കൈവരുന്നതായി ഞാൻ പറഞ്ഞാൽ
എന്നോട് പിണക്കം തോന്നില്ലെന്ന് ആശിയ്ക്കുന്നു
മുൻപൊരിടത്തും ഞാൻ പറഞ്ഞിരുന്നു-ഒരു
ശാസ്ത്രവിദ്യാർത്ഥിയ്ക്കോ,വിജ്ഞാനാർത്ഥിയ്ക്കോ
ചേരാത്തതാണത്.
തുറന്നമനസ്സും സമിപനവുമുള്ളവരാൺ മാനവരശിയുടെ മുൻപോട്ടുള്ള ഓരോ കാല് വെയ്പ്പിനും നേതൃത്വം കൊടുക്കുന്നത് എന്നറിയാമല്ലൊ.

കണ്ണൂസ്‌ said...

അനില്‍, ഇതു വരെ വെള്ളമുണ്ടോ ഇല്ലയോ എന്ന് മുന്‍‌‌കൂട്ടി അറിയാതെ പരീക്ഷണം ചെയ്തില്ലല്ലോ. അടുത്ത തവണ അതുകൂടി ഒന്നു ചെയ്തു നോക്കൂ, സുഹൃത്തുക്കളുടെ സഹായത്താല്‍. സൂരജ് പറഞ്ഞ രീതിയിലുള്ള ഒരു പരീക്ഷണം. കൃത്യത എത്രയുണ്ട് എന്ന് അറിയാനായി.

ഓ: ടോ - ഗണപതികള്‍, ശിവന്‍‌മാര്‍ എന്നിവരൊക്കെ പാലു കുടിച്ച ദിവസം ഞാന്‍ ദില്ലിയിലുണ്ടായിരുന്നു. പോയി കാണുകയും ചെയ്തു. (ഗണപതിയും ശിവനുമില്ലാത്ത അമ്പലത്തില്‍ ഭക്തന്‍‌മാര്‍ കൃഷ്ണനേയും നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കുന്നതും കണ്ടു). ശാസ്ത്രയുക്തി കുറച്ച് കുറവായതു കാരണം ആത്മീയ യുക്തി തന്നെ പ്രയോഗിച്ചു നോക്കി. സംശയങ്ങള്‍ വന്നു. ചോദിച്ചത് ഇതിന്റെ കടുത്ത പ്രചാരകനായ കാഷായ/പൂണൂ‍ല്‍/കണ്ണട/ ധാരിയായിരുന്ന പ്രൊഫസറോട്.

ചോ : സര്‍, ഗണപതി ഇത്ര കാലം പാലു കുടിച്ചിട്ടില്ലല്ലോ, ഇന്നലെ കുടിച്ചു, ഇന്നിപ്പോ ചിലടത്ത് കുടിക്കുന്നു. അതെന്താ അങ്ങിനെ?

ഉ : അധര്‍മ്മവും, അവിശ്വാസവും ന്നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ അവിശ്വാസികളെ വിശ്വസിപ്പിക്കാനായാണ് ഈ വക അത്‌ഭുതങ്ങള്‍ ഭഗവാന്‍ ചെയ്യുന്നത്.

ചോ : അതു ശരി. അപ്പോ പിന്നെ ഇത് ലോകം മുഴുവന്‍ ഉണ്ടാവേണ്ടതല്ലായിരുന്നോ സര്‍?

ഉ : അങ്ങിനെയൊന്നുമില്ല. ഭഗവാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നടക്കും.

ചോ : അവിശ്വസികള്‍/ അഹിന്ദുക്കള്‍ കൂടുതലുള്ള ഏരിയകള്‍ തെരെഞ്ഞെടുക്കാമായിരുന്നു...

പിന്നെ, ഈ പാലു കുടിക്കുന്നതിന്റെ സിഗ്നിഫിക്കന്‍സ് എന്താണ്? ഗണപതിക്കല്ലല്ലോ, ശിവനല്ലേ പാലഭിഷേകം ഒക്കെ? ഗണപതിക്ക് അത്ര സാധാരണമായ നിവേദ്യവുമല്ല പാല്‍.

ഉ : അത്.... അങ്ങിനെയൊന്നുമില്ല. പാല്‍ ഒരു സാധാരണ പൂജാവസ്തു ആണല്ലോ.

ചോ : ചിലയിടത്ത് പാലിനു ക്ഷാമം വന്നപ്പോള്‍ ഭക്തന്മാര്‍ വെള്ളം കൊടുത്തതും വിഗ്രഹം കുടിച്ചത്രേ. നജഫ്‌ഗഢില്‍ ഒരാള്‍ വിഗ്രഹത്തിന് മദ്യം കൊടുത്തതും കുടിച്ചു എന്നും കേട്ടു.

പിന്നെ തുമ്പിക്കൈയില്‍ ഓപ്പനിംഗ് ഇല്ലാത്ത ഗണപതി വിഗ്രഹങ്ങള്‍ക്ക് ചിലര്‍ വായില്‍ പാല്‍ വെച്ചു കൊടുത്തപ്പോള്‍ കുടിച്ചില്ലത്രേ.

ഉ : അവിശ്വാസികള്‍ക്ക് എന്തും പറയാം.

ചോ : അതല്ല സര്‍, ഇങ്ങനെ ഈ പാല്‍ കുടിച്ച് അത്‌ഭുതം കാണിക്കാന്‍ തീരുമാനിച്ചതു കാരണമല്ലേ ഈ യുക്തിവാദികളൊക്കെ കാപ്പിലറി ആക്ഷന്‍ എന്നൊക്കെ പറഞ്ഞ് വിശദീകരണവുമായി വന്നിരിക്കുന്നത്. ഭഗവാന്‍ അങ്ങേര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോദകം തിന്നാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉത്തരം ഉണ്ടാവുമായിരുന്നോ?

ഉ : എഴിച്ചു പോടാ!!! നീയൊക്കെ കാരണമാണ് ഈ നാട്ടില്‍ വെള്ളപ്പൊക്കവും ഭൂകമ്പവും ഉണ്ടാവുന്നത്!!

കണ്ണൂസ്‌ said...

tracking

കാവലാന്‍ said...

വായിച്ച് ഒരു തീരുമാനത്തിലെത്താമെന്നു വിചാരിച്ചു വെറുതെ കാത്തു, ഇനിയിപ്പൊ ഞാനും ഒരൈഡിയ പയാം ശ്രമിക്കുമെന്നു കരുതട്ടെ.

ഗോള്‍ പോസ്റ്റ് ആകൃതിയില്‍ ഒരു ചെറിയ സെറ്റപ്പുണ്ടാക്കി അതിലെ തിരശ്ചീനമായ തണ്ടില്‍(കമ്പിയോ കമ്പോ ഉപയോഗിക്കാം) ലോഹ വസ്തു തൂക്കിയിട്ട് അനിലിന്റെ കയ്യില്‍ പിടിച്ച ഒരു വയര്‍ അതിലേയ്ക്കു കണക്റ്റ് ചെയ്തു പരീക്ഷിച്ചു നോക്കാമോ?.എനര്‍ജ്ജി ചാലകത്തിലൂടെ ചെന്ന് തൂക്കിയിട്ടിരിക്കുന്ന ലോഹ വസ്തുവെ ചലിപ്പിക്കുന്നുവെങ്കില്‍ അബോധമനസ്സ്,കൈവിറയല്‍ എന്നിവയ്ക്കു പ്രസക്തിയില്ലല്ലോ.താങ്കളും തേടുന്നത് ശാസ്ത്രീയ നിഗമനമാണെന്നു തോന്നിയതു കൊണ്ടു പറഞ്ഞതാണ്.


സൂരജും പണിക്കരുമാഷും കൂടി ചിരിപ്പിക്കാന്‍ മെനക്കെട്ടു നടന്നോളു,ചൊറി മാറില്ലെന്നുറപ്പാണെങ്കില്‍ പ്രത്യേകതരം മാന്തി അയച്ചുതരാം.

nalan::നളന്‍ said...

ഉ : എഴിച്ചു പോടാ!!! നീയൊക്കെ കാരണമാണ് ഈ നാട്ടില്‍ വെള്ളപ്പൊക്കവും ഭൂകമ്പവും ഉണ്ടാവുന്നത്!!

ഒരു ചിരി രേഖപ്പെടുത്താതെ പോകാന്‍ തോന്നിയില്ല, കുടലു മറിഞ്ഞ കേസ്.

അനില്‍,
ആ പരീക്ഷണം ഉപേക്ഷിക്കരുത്. 1 മില്യണ്‍ ആയതു കൊണ്ടുമാത്രമല്ല.
താങ്കള്‍ വിജയിച്ചാല്‍ അത് ശാസ്ത്രപുരോഗതിക്ക് വഴിയൊരുക്കുമെന്നു തീര്‍ച്ച. ചരിത്രത്തില്‍ എഴുതപ്പെടാന്‍ പോന്ന ഒന്ന്.

എല്ലാ ആശംസകളും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാവലാനേ, താങ്കള്‍ പറഞ്ഞതിനോട്‌ സാമ്യമുള്ള രീതി ആദ്യം ഞാന്‍ പറഞ്ഞിരുന്നു. - ഒരു ചരിഞ്ഞ കമ്പില്‍ മോതിരം നൂലില്‍ കെട്ടിയിട്ടിട്ട്‌ നൂലിന്റെ മറ്റേ അറ്റം കയ്യില്‍ പിടിച്ചു പരിശോധിക്കുവാന്‍. അതായത്‌ (ഇവിടെ താങ്കള്‍ അത്‌ വയര്‍ കൊണ്ടു കണക്റ്റ്‌ ചെയ്യാന്‍ പറയുന്നു)
പക്ഷെ നൂലുപയോഗിച്ചു തന്നെ അത്‌ സംഭവിച്ചു എന്ന്‌ അനില്‍ നേരത്ത്‌ എഴുതിയത്‌ "ഇന്ത്യാഹെറിറ്റേജ് ,
താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം.
"
കണ്ടില്ലെന്നുണ്ടോ?
അപ്പോള്‍ പ്രത്യേക തരം മാന്തിയൊക്കെ കയ്യിലുണ്ട്‌ അല്ലേ കൊച്ചു കള്ളന്‍:)

വിചാരം said...

അനില്‍ മനുഷ്യ ശരീരത്തിലെ കാന്തിക പ്രഭാവം കണ്ടിട്ടാണ് വന്നത് കാരണം എന്റെ ചില കൂട്ടുക്കാര്‍ ഇപ്പോഴും എന്നെ കാന്തികപ്രഭാവം എന്നു വിളിയ്ക്കാറുണ്ട് കാരണം എന്റെ കൌമാരകാലത്ത് മനുഷ്യശരീരത്ത് കാന്തികപ്രഭാവമുണ്ടന്ന് ഞാന്‍ വാദിച്ചിരിന്നു ഇവിടെ ഞാനന്നെന്റെ ചങ്ങാതിമാരോട് പറഞ്ഞതൊന്നുമല്ലായിരിന്നു അനിലിവിടെ വിവരിച്ചത്

മനുഷ്യ ശരീരത്തതില്‍ വിദൂരമായ ചില തരംഗങ്ങള്‍ ഗ്രഹിയ്ക്കാനുള്ള ഭൌതീകമായ എന്തെങ്കിലും ഉണ്ടോ (ഇതിനെ കാന്തികപ്രഭാവം എന്നോ മറ്റോ വിളിയ്ക്കാം) ഉണ്ടോ ഇല്ലയോ ? സൂരജ് ഇതിനൊരു വിശദീകരണം തരാമോ .
എല്ലാ മനുഷ്യശരീരത്തും ചര്‍ഗ്ഗ് (കറന്റ് ) ഉണ്ടന്നാണെന്റെ കൊച്ചു അറിവ്, കമ്പിളി പുതപ്പ് ഉപയോഗിച്ചുറങ്ങി എഴുന്നേറ്റാല്‍ നമ്മുടെ കൈകള്‍ പുതപ്പുമായി ഉരസ്സുമ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കറന്റാണ് സ്പാര്‍കിംഗ് ആയി നാം കാണുന്നതെന്ന് എന്റെ അറിവ്, ഈയിടെയായി പണ്ടാരടങ്ങിയ കറന്റ് എന്റെ ദേഹത്ത് ഇത്തിരി കൂടുതലാ സ്റ്റീലായാലും മറ്റെന്തായാലും തൊട്ടാല്‍ കറന്റടിയ്ക്കും അതിന്റെ കാരണമൊന്നറിവുള്ളവര്‍ പറയാമോ ?

തമനു said...

ഒരു 'ഫയങ്കര' ഓഫ് ടൊപ്പിക്

@ വിചാരം...

വിചാരം കരണ്ടിനോടു വല്ലവര്‍ത്താനോം പറഞ്ഞാരുന്നോ .. എങ്കില്‍ പിന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇയാടെ ചെല നേരത്തെ വര്‍ത്താനം കേട്ടാല്‍ ആരായാലും അടിച്ചു പോം. :)

അനില്‍@ബ്ലോഗ് // anil said...

anilടൊടൊച്ചാന്‍,
ചിരി ആരോഗ്യത്തിനു നല്ലതല്ലെ?
ആശംസകള്‍ക്കു നന്ദി.

പിന്നെ എന്തു കാര്യമായാലും മുഴുവന്‍ വായിക്കണം. കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍ മാല കറങ്ങില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണു.

വിജയം ശാസ്ത്രത്തിനു മാത്രമേ ഉണ്ടാവൂ എന്നു വിശവസിക്കുന്ന ആളാണു ഞാനു.പക്ഷെ സാമന്യബുദ്ധിക്കു “പെട്ടന്നു“ ദഹിക്കാത്ത കാര്യങ്ങള്‍ എല്ലാം പൊട്ടത്തരം എന്നു എഴുതി തള്ളെരുതെന്നു മാത്രം.

ഭൂമിപുത്രി,

ആ “വൈബ്രേഷന്‍ ” ഉണ്ടാവാം കാണാനാവില്ല , പക്ഷെ കയ്യിലുള്ള മാല അതിനെ വിസിബിള്‍ ആയ ചലനമായി കാണിക്കുന്നു എന്നാണു ഞാന്‍ കരുതുന്നതു

കണൂസ്,

രണ്ടു ദിവസമായി ചെയ്യുന്നതെല്ലാം എനിക്കു വെള്ളമൊഴുകുന്ന അവസ്ഥ എനിക്കു നേരില്‍ കാണാത്ത രീതിയിലാണു. നീണ്ട ഒരു ഹോസിന്റെ രണ്ടറ്റവും ദൂരെയായിരുന്നു. നടത്തിയ എല്ലാ ശ്രമങ്ങളിലും വെള്ളം ഒഴുകുന്നുണ്ടൊ, ഏതു ദിശയിലാണു ഒഴുകുന്നതു ഇവ പറയാന്‍ പറ്റി.

കാവാലന്‍,
ഇവിടെ മാല അല്ലെങ്കില്‍ നൂല്‍ കറങ്ങുന്നതു കയ്യിലെ അനക്കം കാരണം തന്നെയാണു. അതില്ലാതെ കറങ്ങില്ല.

പക്ഷെ ഒരു കാര്യം ശ്രദ്ധിക്കെണ്ടതുണ്ടു. എന്റെ ശരീരത്തില്‍ ഒരാള്‍ തൊട്ടാല്‍ മാല കറക്കം നില്‍ക്കും എന്നു പറഞ്ഞതു കണ്ടിരിക്കുമല്ലോ.ഇതിനു ഒരു മോഡിഫികേഷന്‍ എന്ന നിലയില്‍ എന്റെ കയ്യില്‍ നിന്നും ഒരു വയര്‍ കണക്റ്റ് ചെയ്തു. മറ്റേ അറ്റം ഞാന്‍ കാണാത്ത ദൂരത്തില്‍ എര്‍ത്തു ചെയ്തപ്പോള്‍ കറക്കം നിലക്കുകയും ചെയ്തു. എര്‍ത്തിങ് മാറ്റിയപ്പോള്‍ വീണ്ടും കറങ്ങാന്‍ ആരംഭിച്ചു, ഇത്രയും ശാസ്തജ്ഞര്‍ എന്നെ കളിയാക്കിയിട്ടും ഇതില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രധാന്‍ കാരണവും അതു തന്നെ.

വിചാരം,
വിചാരങ്ങള്‍ പങ്കുവച്ചതിനു നന്ദി.230 വോള്‍ട്ട് ലൈന്‍ കറണ്ടു (വീട്ടിലെ സപ്ലേ)നേരിട്ടു ശരീരത്തില്‍ കൂടി കടത്തിവിടുന്ന ആളുകളെ കണ്ടിട്ടില്ലെ? എന്തു വിശദീകരണമാണു ശാസ്ത്രം നല്‍കുന്നതു?

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
താങ്കള്‍ പറഞ്ഞപോലെ 10 ഹൊസുകള്‍ ഇട്ടു പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ്.

പിന്നെ ബ്ലഡ് ഫ്ലോയുടെ പരീക്ഷണം, ആര്‍ട്ടീരിയല്‍ ഫ്ലോ കാണിക്കുന്നതായാണു കണ്ടതു. ഡെഡ് കാര്‍ക്കസ് കിട്ടിയാല്‍ (ചുരുങ്ങിയതു മൃഗങ്ങളുടെയെങ്കിലും)കിട്ടിയാല്‍ സര്‍ക്കുലേഷന്‍ ഇല്ലാത്ത അവസ്ഥ നോക്കാമായിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

anil said "കാവാലന്‍,
ഇവിടെ മാല അല്ലെങ്കില്‍ നൂല്‍ കറങ്ങുന്നതു കയ്യിലെ അനക്കം കാരണം തന്നെയാണു. അതില്ലാതെ കറങ്ങില്ല.
"
അനില്‍ അപ്പോള്‍ ഇപ്പറഞ്ഞത്‌?

""ഇന്ത്യാഹെറിറ്റേജ് ,
താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം.
"
"

ഭൂമിപുത്രി said...

അത് മനസ്സിലായി,കയ്യിലുണ്ടാകുന്നുവെന്ന് പറയുന്ന
‘വൈബ്രേഷൻ’എവിഡെന്റാകുന്നത് മാല കറങ്ങുമ്പൊൾ,അല്ലെ?
അങ്ങിനെയാണെങ്കിൽ സംഭവത്തിന്റെ അടിസ്ഥാനം ഈ വൈബ്രേഷനാണെന്നല്ലെ?
അതെപ്പോളാൺ കയ്യിലുണ്ടാകുകയെന്നത് ശ്രദ്ധിച്ചോ?
അനിൽ,വിരലുകൾ കൂട്ടിപ്പിടിച്ച്
കയ്യൊരു കുമ്പിൾ
പോലെയാക്കി കമഴ്ത്തിപ്പിടിയ്ക്കുമ്പോൾ,
(നീരൊഴുക്കിൻ മുകളില്) എന്തെങ്കിലും സെൻസേഷൻ കയ്യിലുണ്ടാകുന്നുണ്ടോയെന്ന് വെറുതേയൊന്ന് നോക്കണേ.

കണ്ണൂസ്‌ said...

അനില്‍,

ഇനി നടത്തുന്ന പരീക്ഷണങ്ങള്‍ ഒരു ഹാന്‍ഡി ക്യാം കൊണ്ടെങ്കിലും റെക്കോഡ് ചെയ്ത് ഇവിടെയോ, യൂ-റ്റ്യൂബിലോ അപ്‌ലോഡ് ചെയ്യൂ.

വീഡിയോയില്‍ കൃത്രിമമുണ്ടെന്ന് വാദിക്കാന്‍ ഇവിടെ കേരളാ ഹൈക്കോടതിയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഇരിക്കുന്നവരെ പോലുള്ളവര്‍ ഇല്ലെന്ന് തോന്നുന്നു. ;)

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാഹെറിറ്റേജ്,
ഒരു ചെറിയ ക്ഷമാപണം.
താങ്കള്‍ പറഞ്ഞതുപോലെ ഒരു പി.വി.സി. റോഡിന്റെ അറ്റത്ത് ഒരടി നീളമുള്ള ഒരു ഇരുമ്പു കമ്പി തുളച്ചു കയറ്റി.പിവിസി പൈപ്പു മുറ്റത്തു നാട്ടി ഉറപ്പിച്ചു നിറുത്തി.ഭൂമിക്കു പാരല്ലല്‍ ആയി നില്‍ക്കുന്ന ഇരിമ്പു കമ്പിക്കു ഒരറ്റം ഒരു മാല തൂക്കിയിട്ടു,താഴെയിട്ടിരിക്കുന്ന പൈപ്പിലൂടെ വെള്ളം കടത്തിവിട്ടശേഷം ഇരുമ്പു കമ്പിക്കു മറ്റേ അറ്റം പിടിച്ചപ്പോള്‍ മാല കറങ്ങാന്‍ തുടങ്ങി. പക്ഷെ ഇതു എന്റെ കയ്യിലെ “വൈബ്രേഷന്‍” ഇരുമ്പു കമ്പിയിലൂടെ മാലയിലെത്തിയതാണെന്നു തീരുമാനിക്കേണ്ടുന്ന രീതിയില്‍ എത്തി, തുടര്‍ന്നു നടന്ന പരീക്ഷണങ്ങളില്‍. എന്തു കൊണ്ടാണു ഞാന്‍ ഇത്തരം നിഗനത്തിലെത്തിയതു എന്നു ബ്ലോഗ്ഗില്‍ മാത്രം പരിചയപ്പെട്ട കരിപ്പാറ സുനില്‍ മാഷിനു ഇമെയില്‍ ചെയ്തിരുന്നു. ആവശ്യമെങ്കില്‍ അതു ഇവിടെ ഇടാം.

കാപ്പിലാന്‍ said...

പണ്ടും ഇതുപോലെ കാര്യങ്ങള്‍ പറഞ്ഞവരെ എല്ലാം പൊട്ടനും ഭ്രാന്തനും ആക്കിയിട്ടുണ്ട് അനിലേ ..കൂള്‍ ഡൌണ്‍.കഴിയും എങ്കില്‍ അതൊരു വീഡിയോ പോസ്റ്റ് ആക്കി ഇട് . എല്ലാ ആശംസകളും .വിജയി ഭവഃ

Unknown said...

ഇതിന്‍റെ ഒരു വീഡിയോ ഇട്ടതുകൊണ്ട് മാല കറങ്ങുന്നത് ഞങ്ങള്‍ക്ക്
കാണാമെന്നല്ലാതെ അനിലിന്‍റെ അവകാശവാദങ്ങള്‍ക്ക് അത് ഒരു തെളിവാവില്ല.
കാരണം. മാലയോ മോതിരമോ കറങ്ങുന്മെന്ന കാര്യത്തില്‍ അഭിപ്രായ വ്യറ്റ്യാസമില്ല. അത് ജലത്തിന്‍റെ സാനിധ്യം അറിയാന്‍ ഉപകരിക്കുമോ എന്നതാണ് പ്രശ്നം.
അനിലിന് ഇക്കാര്യത്തില്‍ സത്യമറിയലാണ് ലക്ഷ്യം എന്നുള്ളത് കൊണ്ട് കുറച്ച് കൂടി പരീഷണങ്ങളുമായി മുന്നോട്ട് പോവുക. അടുത്ത പ്രാവശ്യം പരീഷണത്തിനുള്ള സെറ്റപ്പുകള്‍ മുഴുവന്‍ അനിലല്ലാത്ത ഒരാളെകൊണ്ട് ചെയ്യിക്കുക. അനിലിന്‍റെ ജോലി മാല ഉപയോഗിച്ച് ഫലം പറയല്‍ മാത്രമാക്കണം. പത്തു ഹോസുകള്‍ ഉപയോഗിച്ച് പരീഷണം നടത്തുമ്പോള്‍ എത് ഹോസിലൂടേ വെള്ളം ഒഴുക്കണമെന്ന കാര്യം ഒരോ തവണയും നറുക്കെടുപ്പിലൂടെ ഒരു സഹായി തീരുമാനിക്കട്ടെ.
പറ്റുമെങ്കില്‍ അനിലിന്‍റെ ഈ അവകശവാദങ്ങളേ സംശയത്തോടെ വീക്ഷിക്കുന്ന ഒരാളെയാണ് പരീഷണങ്ങള്‍ക്ക് സഹായിയാക്കേണ്ടത്.

കാവലാന്‍ said...

പ്രിയഅനില്‍,
ഞാന്‍ പണിക്കര്‍ മാഷിനുള്ള താങ്കളുടെ കമന്റു കണ്ടിട്ടും അങ്ങനെ കമന്റിട്ടത് അതു കൊണ്ടാണ്. നോക്കൂ ശരീരവുമായി നേരിട്ടു സമ്പര്‍ക്കമുള്ള മാലയോ അല്ലെങ്കില്‍ ദൃഢമായ മറ്റൊരു വസ്തുകൊണ്ട് മാലയെ ചലിപ്പിക്കാനാകുമ്പോഴോ മാത്രമേ ഈ പ്രതിഭാസം നടക്കുന്നുള്ളു. അതു കയ്യിന്റെ ചലനം മൂലമാണെന്നും താങ്കള്‍ക്കു വ്യക്തമായി ബോധ്യപ്പെട്ടു.ഇനി കൈ ചലിക്കുന്നതില്‍ മനസ്സിനുള്ള പങ്കു പരിശോധിക്കാന്‍ ശ്രമിക്കൂ. താങ്കളുടെ പാരമ്പര്യത്തിലെ വിശ്വാസം,മുന്‍പത്തെ അനുഭവം ഒക്കെ മാറ്റി നിര്‍ത്തി
യാതൊരു മുന്‍ ധാരണയുമില്ലാതെ കഴിയുമെങ്കില്‍ ഒറ്റയ്ക്ക് ശ്രമിച്ചു നോക്കൂ.താങ്കള്‍ സത്യമറിയാന്‍ ശ്രമിക്കുന്നു എന്നു ഞാന്‍ കരുതുന്നു.

കാവലാന്‍ said...

പരീക്ഷണങ്ങള്‍ക്ക് ഒരിക്കലും കാര്യങ്ങളെ സംശയത്തോടെയോ,വിശ്വാസത്തോടെയോ വീക്ഷിക്കുന്ന ഒരാളെ കൂട്ടരുത്,അത് താങ്കള്‍ക്കു വാശികൂട്ടുകയും ചിലധാരണകളില്‍ ഉറച്ചു നില്‍ക്കാന്‍ താങ്കളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.

അനില്‍@ബ്ലോഗ് // anil said...

പ്രിയ കാവാലന്‍,

രണ്ടു കാര്യം.

1.ആത്മാവ് , ദൈവികത, ദിവ്യത്വം, ഒരു പക്ഷെ ദൈവം എന്ന സങ്കല്‍പ്പം പോലും വിശ്വസിക്കാത്ത ആളാണു ഞാന്‍.ജീവിതത്തില്‍ ഇന്നേവരെ ഒരു അമ്പലത്തില്‍ പോകുകയോ, മറ്റേതെങ്കിലും ശക്തികളില്‍ വിശ്വസിക്കുകയോ ചെയ്യുന്നുമില്ല. ഇവിടെ എനിക്കു തന്നെ നിഷേധിക്കാനാവാത്ത വിശ്വസിക്കാനുമാവാത്ത ചില സത്യങ്ങള്‍ (തോന്നലാവാം)കണ്ട തിനാലാണിങ്ങനെ പോസ്റ്റ് ഇട്ടതു.

2. എന്റെ ശരീരം എര്‍ത്ത് ചെയ്യുമ്പോള്‍ മാല കറക്കം നില്‍ക്കുന്നതിനെക്കുറിച്ചു എന്തു പറയുന്നു?

അനില്‍@ബ്ലോഗ് // anil said...

പേരു മാറി,
കാവലാന്‍.
നന്ദി.

പാര്‍ത്ഥന്‍ said...

ഞാന്‍ കാണാത്തതാണ്‌ ലോകത്തില്‍ കണ്ടതിനെകാള്‍ കൂടുതല്‍ എന്ന തിരിച്ചറിവ്‌ .

ഹെരിറ്റേജിന്റെ ഈ അഭിപ്രായത്തോട്‌ സൂരജ്‌ യോജിക്കുന്നോ അതൊ ഇതിന്റെ വിപരീതമാണ്‌ ശരി എന്നു കരുതുന്നോ. (കമന്റില്‍ വീണ്ടും കോപ്പി പേസ്റ്റ്‌ കണ്ടപ്പോള്‍ വെറുതെ ഒന്ന് സംശയിച്ചതാണ്‌.

ഡൗസിംഗ്‌ റോഡിന്റെ പ്രകടനം ടി.വി.യില്‍ കണ്ടപ്പോള്‍ ആദ്യം അത്ഭുതം തോന്നിയിരുന്നു. പിന്നിടൊരിക്കല്‍ ഒരു ന്യൂസ്‌ കണ്ടു.
ന്യൂസ്‌ ഹെഡ്‌ - "വിച്ചസ്‌ ഹന്‍ഡിംഗ്‌". ജര്‍മനിയില്‍ ഒരാള്‍ ഈ ഡൗസിംഗ്‌ റോഡുമായി മെല്ലെ മെല്ലെ നടക്കുന്നു. എന്തെങ്കിലും തടഞ്ഞോ എന്ന്‌ അറിഞ്ഞില്ല. അതിനു ശേഷം ഞാനും ഒരെണ്ണം സംഘടിപ്പിച്ചു. അത്‌ കൈയ്യില്‍ പിടിക്കുന്നതിനനുസരിച്ച്‌ അകത്തേയ്ക്കോ പുറത്തേയ്ക്കോ തിരിയും എന്നു മനസ്സിലായി. മാഗ്‌നറ്റ്‌ റോഡിന്‌ ഇരുമ്പുമായി മാത്രമെ ഇടപാടുള്ളൂ എന്നാണ്‌ എനിയ്ക്ക്‌ മനസ്സിലായത്‌. അതിനേക്കാള്‍ കൂടുതല്‍ ഗുണം എനിയ്ക്ക്‌ അനുഭവപ്പെട്ടിട്ടില്ല.

ഇനി, ബോര്‍ വെല്‍ അടിക്കാന്‍ വന്ന ശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്തിയ സ്ഥലത്ത്‌ കുഴിച്ച്‌ പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്‌.

പരീക്ഷണങ്ങള്‍ ഒന്നും നടത്താതെ, പറമ്പില്‍ കിണര്‍ വന്നാല്‍ ആര്‍ക്കും അസൗകര്യമില്ലാത്ത ഒരു സ്ഥലത്ത്‌ എന്റെ അച്ഛന്‍ കിണര്‍ കുഴിപ്പിച്ചിട്ടുണ്ട്‌. ഒന്നല്ല, മൂന്നെണ്ണം. ഉശിരന്‍ 'കരു', അതായത്‌ ആവശ്യത്തിന്‌ വെള്ളമുണ്ട്‌ എന്ന്‌.

ഇനി ഈ പറയുന്ന കുന്ത്രാണ്ടം ഒന്നും ഇല്ലാതെ കിണറിന്‌ സ്ഥാനം പറയുന്ന ചിലരുണ്ട്‌ നാട്ടില്‍. അവരെയാണ്‌ പരീക്ഷിച്ചു നോക്കേണ്ടത്‌. (തെറ്റിദ്ധരിക്കല്ലേ, എന്റെ അച്ഛനെയല്ല. പുള്ളി ആ ടയ്പില്‍ പെട്ടതല്ല.)

Suraj said...

പ്രിയ ഭൂമിപുത്രീ,

തീവ്രവാദഛായ തോന്നുന്നുണ്ടോ ?
ഗുഡ് ! കാരണം തീവ്രവാദം ഇതുപോലുള്ള സ്യൂഡോ സയൻസിനോടാകുമ്പോൾ യാതൊരു പശ്ചാത്താപവും ഇല്ല.

ഞാനെഴുതിയ കമന്റുകൾ അനിൽ എന്ന വ്യക്തിക്കെതിരെ എഴുതിയതായൊന്നും എടുക്കേണ്ടതില്ല. സയൻസ് ആണ് എന്ന പേരിൽ ഒരുപാട് അവകാശവാദങ്ങൾ ദിവസവും കണ്ടു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ. പ്രത്യേകിച്ചും ഈ പോസ്റ്റ് കണ്ട് വണങ്ങി മുകളിൽ രണ്ട് സപ്പോട്ടിംഗ് കമന്റ് കണ്ടാൽ ( മനുഷ്യ ശരീർത്തിന്റെ ഓറ..., ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം ...!!)

ഡൌസിംഗ് എന്നു വിളിക്കപ്പെടുന്ന ഈ പരിപാടി നൂറ്റാണ്ടുകളായി ലോകത്ത് പലയിടത്തും ഉണ്ട്.
ഈ ടെക്നിക്ക് ഉപയോഗിച്ച് അനിൽ ജീ പറയുമ്പോലെ രക്തയോട്ടവും, ഭുഗർഭ ജല വിതരണവും, വാട്ടർ സപ്ലയിലെ ചോർച്ചയും ഒക്കെ കണ്ടെത്താനാവുമെങ്കിൽ എന്താ ഇത്ര നൂറ്റാണ്ടുകൾ ആയിട്ടും എന്താ ശാസ്ത്രത്തിന് ഇതു പ്രയോഗത്തിൽ കൊണ്ടുവന്നുകൂടായിരുന്നോ ?
എന്തിനാണു പിന്നെ ജീഗർ കൌണ്ടറും ഡ്യൂപ്ലക്സ് സ്കാനും പോയിചെല്ലി ഫോർമുലയും ഡോപ്ലർ ഇക്വേഷനുമൊക്കെ വച്ച് ശാസ്ത്രം ഇത്ര കഷ്ടപ്പെടുന്നത് ? ഇന്ന് ഇതൊകെ കൃത്യമായി അറിയാൻ ഇക്കണ്ട ചെലവേറിയ മെഥേഡുകൾ ഡിസൈൻ കെയ്യേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ?

ലോകമെമ്പാടും ,വർഷങ്ങളായി നടന്ന എത്രയോ സിസ്റ്റമാറ്റിക് പരീക്ഷണങ്ങളിൽ പൊളിഞ്ഞു പോയതാണു അനിൽ ജീ പറയുന്ന ഈ ഡൌസിംഗ് പരീക്ഷണങ്ങൾ. എന്നിട്ടും അതു തന്നെ വാദിക്കാൻ വരുമ്പോൾ എന്തു ചെയ്യണം ?

അതുകൊണ്ടു തന്നെയാണ് ഈ കാര്യം തെളിയിക്കാമെങ്കിൽ 1 മില്യൺ ഡോളർ തരും എന്നു വെല്ലുവിളിച്ചിട്ടുള്ള ജെയിംസ് റാൻഡി ഫൌണ്ടേഷന്റെ ലിങ്ക് അദ്ദേഹത്തിനു ഞാൻ നൽകിയതും. ഇപ്പോൾ റഫീക് ജീ നാട്ടിൽ തന്നെ ഒരു സെറ്റപ്പ് ഇതിനായി ഉണ്ടാക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കുന്നു. നല്ലത്.

ചുമ്മാ വൈബ്രേഷൻ, കാന്തികത എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല, യുക്തിപൂർവ്വമായ ഒരു വിശദീകരണം ഉണ്ടാക്കാനാവുന്നില്ലെങ്കിൽ തലയിൽ തോന്നിയ വിശദീകരണമല്ല ഒരു ശാസ്ത്രജ്ഞൻ വിളിച്ചു പറയുക .

For example: ശരീരത്തിന്റെ പലഭാഗത്തായി പടർന്ന ഒരു ക്യാൻസറിന്റെ കേസ് ഡോക്ടർക്ക് മുന്നിൽ വരുന്നു. അതിന്റെ പ്രൈമറി ലീഷൻ (ക്യാൻസറിന്റെ ഉത്ഭവം) കുറേ ടെസ്റ്റുകൾക്ക് ശേഷവും കണ്ടെത്താനാകുന്നില്ല. എന്നുവച്ച് അദൃശ്യമായ ഏതോ ശക്തിയിലൂടെ പ്രൈമറി ലീഷൻ വന്നു കേറി എന്ന് ഡോക്ടർ തിയറി ഉണ്ടാക്കിയാൽ അയാളുടെ ഡിഗ്രി വാങ്ങി കത്തിച്ചേച്ച് വീട്ടിൽ പറഞ്ഞു വിടുകയേ നിവൃത്തിയുള്ളൂ !

‘ഞാൻ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നുമില്ല’ എന്ന്തോന്നിയ്ക്കുന്ന തരത്തിൽ ...ചിലപ്പോഴെങ്കിലും സൂരജും കൂട്ടരും എഴുതുന്നത്...

എന്റെ ബ്ലോഗ് അനുഭവത്തിൽ അത്തരം എഴുത്ത് നടത്തുന്നത് അധികവും ആത്മീയ വാദികളാണ്.എല്ലാം എന്റെ കിത്താബിലുണ്ട് എന്ന് പറഞ്ഞ് നടക്കുന്നതാരാണെന്ന് ഒന്ന് ഓർത്തു നോക്കുക. അതേക്കുറിച്ച് വല്ല എതിരഭിപ്രായവും പറഞ്ഞാൽ ശീതങ്കൻ തുള്ളൽ നടത്തുന്നതും ചിലപ്പോഴൊക്കെ തെറിവിളിക്കുന്നതും ഇനി ലിങ്കിട്ട് ഞാൻ ഉദാഹരിക്കണോ ? ഇതേ ആരോപണം തിരിച്ചും വയ്ക്കാം അപ്പോൾ !

പിന്നെ, “ഞാൻ മനസ്സിലാക്കിയത് ” എന്നതല്ല ശാസ്ത്രത്തിന്റെ മാനദണ്ഡം. ഇനിയും ക്ലാസിക്കൽ അർത്ഥത്തിൽ പൂർണ്ണമായി വിശകലിക്കാത്ത എത്രയോ ഗണിത സമീകരണങ്ങൾ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. (ബാബു മാഷിന്റെ ബ്ലോഗിലെ ക്വാണ്ടം ചർച്ച മറന്നില്ലല്ലൊ). ഇതിൽ , ഞാൻ മനസ്സിലാക്കുന്നത്, അവൻ മനസ്സിലാക്കുന്നത്, നീ മനസ്സിലാക്കുന്നത് എന്നൊന്നും ഇല്ല. മനുഷ്യ യുക്തി ശാസ്ത്രത്തിലേക്ക് ഉയരുകയാണു വേണ്ടത്, അല്ലാതെ ശാസ്ത്രം മനുഷ്യയുക്തിയുടെ നിലവാരത്തിലേക്ക് ഇറങ്ങി വരുകയല്ല.
...............

ഇനി, ഇവിടെ ഈ ചർച്ചാകോലാഹലങ്ങളിൽ അനിൽ ജീ ഇട്ടു വന്ന കമന്റുകളിൽ കണ്ട വൈരുധ്യങ്ങളും അശാസ്ത്ര കല്പനകളും കാണുക:

1. പോസ്റ്റിന്റെ പേര് : മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം

ചോദ്യം വന്നപ്പോൾ :--

അനിൽ: ഇത് മാഗ്നെറ്റിസമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.(?)ഇട്ടിട്ടുണ്ടു. എന്താണെന്നറിയാനായി കഴിഞ്ഞ 3 വര്‍ഷമായി ശ്രമിക്കുന്നു.
അനിൽ : മാഗ്നെറ്റിസമാണൊ എന്നെനിക്കറിയില്ല, അതിനാല്‍ മാഗ്നറ്റ് പിടിച്ചു പരീക്ഷണം നടത്തിയിട്ടില്ല...

2.. അനിൽ (from the post): ..തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.
കഴിഞ്ഞാ‍യാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു...

അനിൽ (a later comment) : ... കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എന്റെ സുഹൃത്തുക്കളായുള്ള ഡോക്ടര്‍മ്മാര്‍,ഇറിഗേഷനിലെ എഞ്ചിനീര്‍മാര്‍,പാലക്കാട് എഞ്ചിനീയറിങ് കോളേജിലെ എന്റെ സുഹൃത്തുക്കളായ ലെക്ചറന്മാര്‍ ഇവരുമായി ഈ കാര്യം ചര്‍ച്ചചെയ്തു വരികയാണു. അതില്‍ പാലക്കാടുള്ള ലെക്ചറര്‍ (മെക്ക് ആണു)ഇതേ കഴിവുള്ള ആളാണു...

മൂന്നു വർഷം ഇതിങ്ങനെ വിങ്ങലായി കൊണ്ടു നടന്നിട്ട് , ചർച്ചകൾ ചെയ്ത് മനം കുഴച്ചിട്ട്, കഴിഞ്ഞാഴ്ച മാത്രമേ ഒന്നു പരീക്ഷിച്ചു നോക്കാൻ തോന്നിയുള്ളൂ ? ഇദ്ദാണ് ശാസ്ത്രീയ ആപ്റ്റിറ്റ്യൂഡ് !!

3 . അനിൽ: [..കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം...എന്ത് മുൻ കരുതൽ എടുത്തു? ] അങ്ങനെ സംഭവിക്കാതിരിക്കാൻ മുങ്കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല...

ഇതാണ് സയന്റിഫിക് അന്വെഷണം !!

ഇത് അജ്ഞത കൊണ്ടാണെന്ന് ആണു വാദിക്കാൻ പോകുന്നതെങ്കിൽ ലോകപ്രശസ്തമായ മ്യൂണിച്ച് ട്രയലിന്റെ (ഡൌസിംഗിനെ ന്യായീകരിച്ചു വന്ന ഏറ്റവും വലിയ പഠനം) അബദ്ധങ്ങളും റിസൾട്ട് അനാലിസിസിലെ മണ്ടത്തരങ്ങളും ചൂണ്ടിക്ക്‍ാട്ടി സ്ക്രിപ്പ്സ് ഒഷനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ജിം എൻ റൈറ്റ് എഴുതിയ സ്കെപ്റ്റിക്കൽ എന്ക്വയററിലെ ലേഖനം അനിൽ ജീ തന്നെ ഇവിടെ 18-ആമത്തെ കമന്റിൽ ലിങ്കായി കൊടുത്തിട്ടുണ്ട്. (ദാ കിടക്കുന്നു)

ആ ലേഖനം സ്വയം ഒന്നും മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ ഈ “ശാസ്ത്രീയ” രീതി വച്ച് ഇമ്മാതിരി (വൈബ്രേഷൻ നൂലിലൂടെ പോകുന്ന..) അനുമാനങ്ങളിൽ അദ്ദേഹം എത്തുമായിരുന്നില്ല !

4 . അനിൽ: [..കിണറിനു മുകളിലല്ല, സമീപമാണു മാല കറങ്ങിയത്..] അതു ഉറവയായിരിക്കും എന്നു അനുമാനിക്കുന്നു...

Water Table, Ground water, കിണറിന്റെ ഉറവ എന്നിവയെക്കുറിച്ചുള്ള അനിൽ ജീയുടെ ധാരണ കൊള്ളാം !! (കരിപ്പാറ സുനിൽ മാഷിന്റെ കമന്റ് കൂടി നോക്കുക)

5. അനിൽ : [വെള്ളത്തിൽ നിന്ന് എത്ര അകലത്തിൽ പിടിക്കണം ?..] അകലം ഒരു വലിയ ഫാക്റ്ററല്ലെന്നാണു എന്റെ നിഗമനം.... റോഡിലുള്ള വാട്ടര്‍ അഥോരിറ്റി പൈപ്പില് വെള്ളം ഒഴുകുന്നുണ്ടോ എന്നും പറയാന്‍ പറ്റാറുണ്ട്...

അനിൽ: [..വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ...] ഏവിടെയണെങ്കിലും പറയാന്‍ സാധിക്കും.
അനിൽ : ഏകദേശം 4 മീറ്ററ് ഉയരത്തിലുള്ള ടെറസ്സില്‍ നിന്നും താഴെമുറ്റത്തു കിടക്കുന്ന ഹോസിലൊഴുകുന്ന പ്രവാഹം കണ്ടെത്തന്‍ പറ്റി.

അങ്ങനെയാണെങ്കിൽ അനിൽ ജീ മാല വെറുതേ കൈയ്യിൽ അങ്ങു തൂക്കിയിട്ട് വീടിനകത്തോ പരിസരത്തോ റോഡിലോ നിന്നാൽ മതി, മാല ചുമ്മാ full time കറങ്ങിക്കോളും. കാരണം അടിയിലും ഭിത്തിയിലും മുഴുവൻ പൈപ്പോ ഗ്രൌണ്ട് വാട്ടറോ അല്ലേ ?

6. അനിൽ: .ഒരു മോതിരം നൂലില്‍ കെട്ടിത്തൂക്കിനൊക്കിയപ്പോഴും ഫലം കണ്ടു...
അനിൽ : ..വൈദ്യുതി പ്രവാഹമുള്ള ചാലകങ്ങല്‍ക്കു (ക്ലോസ്ഡ് സര്‍ക്ക്യൂട്ടുകള്‍)സമീപവും ഇപ്രകാരം മാല കറങ്ങുന്നതായിട്ടാണു ഇന്നു നിരീകഹിച്ചത്.

-നൂലിൽ കൂടി “വൈബ്രേഷൻ” മോതിരത്തിലെത്തി അതിനെ ക്ലോക്ക് വൈസ് ആയോ ആന്റീക്ലോക്ക് വൈസ് ആയോ തിരിക്കും !!
-മനുഷ്യശരീർത്തിന്റെ ഈ അദൃശ്യ വൈബ്രേഷൻ ഇലക്ട്രിക്കൽ സർകിറ്റുകളെ പോലും സ്വാധീനിക്കുന്നു...!!

ഇത് ഉടനെ നേയ്ച്ചർ ഫിസിക്സിൽ അയച്ചു കൊടുക്കേണ്ട റിസൾട്ട് ആണ്.

7. അനിൽ : എന്റെ വലത്തെ കയ്യാണു മാല പിടിക്കാന്‍ ഉപയോഗിക്കുന്നതു. ഇടത്തെ കയ്യില്‍ ഒരു ചെമ്പു വളയം ഘടിപ്പിച്ച ശേഷം അതില്‍ നിന്നും 4 മീറ്റര്‍ നീളത്തില്‍ (അത്രയും നീളത്തിലുള്ള വയര്‍ മാത്രമെ കയ്യിലുണ്ടായിരുന്നുള്ളൂ)ചെമ്പു വളയത്തില്‍ ഘടിപ്പിച്ചു. മാല കറങ്ങാന്‍ തുടങ്ങിയശേഷം ഈ വയറിന്റെ അറ്റം എര്‍ത്ത് ചെയ്തപ്പോള്‍ മാലയുടെ കറക്കം നിലച്ചു .......
.......എന്റെ ശരീരത്തില്‍ ഒരാള്‍ തൊട്ടാല്‍ മാല കറക്കം നില്‍ക്കും എന്നു പറഞ്ഞതു കണ്ടിരിക്കുമല്ലോ.ഇതിനു ഒരു മോഡിഫികേഷന്‍ എന്ന നിലയില്‍ എന്റെ കയ്യില്‍ നിന്നും ഒരു വയര്‍ കണക്റ്റ് ചെയ്തു. മറ്റേ അറ്റം ഞാന്‍ കാണാത്ത ദൂരത്തില്‍ എര്‍ത്തു ചെയ്തപ്പോള്‍ കറക്കം നിലക്കുകയും ചെയ്തു....

ഇതിനെന്തിനാ മാഷേ വയർ ഒക്കെ വച്ചു കെട്ടി എർത്ത് ചെയ്യുന്നേ ? ചെരുപ്പഴിച്ചിട്ട് വെറും നിലത്ത് നിന്നാ പോരേ ? എർത്തിംഗിനു അതു മതിയല്ലൊ.

8. ഇൻഡ്യാ ഹെറിറ്റേജ് നിർദ്ദേശിച്ചത്: ...ഈ മോതിരം ഒരു fixed slanting pole ല്‍ കെട്ടിയിട്ടിട്ട്‌ ആ നൂലിന്റെ രണ്ടാമത്തെ അറ്റം താങ്കള്‍ പിടിച്ചുകൊണ്ട്‌ ഒന്നു പരീക്ഷിക്കുമോ?
അതായത്‌ നൂലിന്റെ ഒരറ്റത്ത്‌ മോതിരം, രണ്ടാമത്തെ അറ്റം താങ്കളുടെ കയ്യില്‍, നടുഭാഗം കമ്പില്‍ കെട്ടിയിട്ടിരിക്കുന്നു-ചുരുക്കത്തില്‍ താങ്കള്‍ കറക്കാന്‍ ശ്രമിച്ചാലും മോതിരത്തിന്‌ കറങ്ങുവാന്‍ സാധിക്കാത്ത വിധം .

അനിൽ:ഇന്ത്യാഹെറിറ്റേജ് , താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം. നിര്‍ദ്ദേശത്തിനു നന്ദി...

അനിൽ: ....ഒരു പി.വി.സി. റോഡിന്റെ അറ്റത്ത് ഒരടി നീളമുള്ള ഒരു ഇരുമ്പു കമ്പി തുളച്ചു കയറ്റി.പിവിസി പൈപ്പു മുറ്റത്തു നാട്ടി ഉറപ്പിച്ചു നിറുത്തി.ഭൂമിക്കു പാരല്ലല്‍ ആയി നില്‍ക്കുന്ന ഇരിമ്പു കമ്പിക്കു ഒരറ്റം ഒരു മാല തൂക്കിയിട്ടു,താഴെയിട്ടിരിക്കുന്ന പൈപ്പിലൂടെ വെള്ളം കടത്തിവിട്ടശേഷം ഇരുമ്പു കമ്പിക്കു മറ്റേ അറ്റം പിടിച്ചപ്പോള്‍ മാല കറങ്ങാന്‍ തുടങ്ങി. പക്ഷെ ഇതു എന്റെ കയ്യിലെ “വൈബ്രേഷന്‍” ഇരുമ്പു കമ്പിയിലൂടെ മാലയിലെത്തിയതാണെന്നു തീരുമാനിക്കേണ്ടുന്ന രീതിയില്‍ എത്തി, തുടര്‍ന്നു നടന്ന പരീക്ഷണങ്ങളില്‍...

ചില പ്രത്യേക ശരീരപ്രകൃതിക്കാർക്കേ ഇതൊക്കെ പറ്റൂ എന്ന് ആദ്യമേ ജാമ്യമെടുത്തത് നന്നായി :)))

അതാണല്ലൊ എല്ലാ “പാരാനോർമൽ” അവകാശവാദങ്ങളുടെയും തുറുപ്പ് ഗുലാൻ !!

@ പാർത്ഥൻ ജീ,

പണിക്കർ മാഷിനുള്ള ഉത്തരം കൊടുത്തിട്ടുണ്ട്. അദ്ദേഹമുദ്ദേശിച്ചതെന്തെന്ന് എനിക്കും ഞാനുദ്ദേശിച്ചതെന്തെന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുമുണ്ട്. ഇനി ഇടയിൽ കേറി വേറെ വിശകലനം വേണോ ? :))

പിന്നെ, “ബോർ വെൽ അടിക്കാൻ വന്ന ശാസ്ത്രജ്ഞർക്ക് “ കാശുകൊടുത്ത് പറ്റിപ്പോയവരെപ്പറ്റി പറഞ്ഞു, ബോർ വെൽ “അടിക്കുന്നത്” എന്ത് ശാസ്ത്രരീതി വച്ചാണെന്ന് അന്വേഷിച്ചിട്ടുണ്ടോ ? അവർ ഉപയോഗിച്ചുവെന്നു പറയുന്ന രീതി എന്താണെന്നെങ്കിലും അറിയാമോ ? അതിന്റെ സെൻസിറ്റിവിറ്റി എന്താണെന്ന് അന്വേഷിച്ചോ ? അതിന്റെ എറർ ഒഫ് മെഷമെന്റ് എത്രാണെന്ന് ചോദിച്ചിട്ടുണ്ടോ ?

പോട്ടെ, സ്വന്തം പിതാവ് ഇത് ചെയ്യുന്നതെങ്ങനെ എന്ന് അന്വേഷിച്ചു എന്തു നിഗമനത്തിലെത്തി ? എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം, അതോ മറ്റൊരു സായിബാബകളി ആണോ ?

കിണർ കുഴിക്കാൻ പൂജ നടത്തുന്ന ആശാന്മാരെക്കുറിച്ച് തിരിച്ചും വിടാം ഈ റോക്കറ്റ് :) അവർക്കാകുമ്പോ എറർ ഒഫ് മെഷർമെന്റ്റുമില്ല സെൻസിറ്റിവിറ്റിയുമില്ല... ശംഭോ മഹാദേവ !

അനില്‍@ബ്ലൊഗ് said...

സൂരജ് , ഇതു ഓര്‍ക്കൂട്ട് പ്രൊഫൈലിലെ ഐ ഡി യാണു.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
വിട്ടുകള.
എര്‍ത്തിങ്ങിനെപ്പറ്റി
കാല്‍ ചെരിപ്പഴിച്ചു തറയില്‍ തന്നെയാണു ചവിട്ടിയിരിക്കുന്നതു. എര്‍ത്തു ചെയ്യേണ്ടതു ഏതെങ്കിലും കയ്യാണു.മാല പിടിച്ചതോ അല്ലെങ്കില്‍ അതിനെതിര്‍വശത്തൊ ഉള്ളതു.

ഞാന്‍ വെല്ലുവിളിക്കുന്നു, സൂരജ്,

നാട്ടില്‍ താങ്കള്‍ക്കു വിശ്വാസമുള്ള ആളുകള്‍ ഉണ്ടാവുമല്ലൊ. എവിടെയോ ആവട്ടെ ,ഇവിടെ വരാന്‍ പറയൂ, യാത്രാച്ചിലവടക്കം ഞാന്‍ വഹിക്കാം (പരാജയപ്പെട്ടാല്‍). ബോഡി എര്‍ത്താവുന്നതു കണ്ടു ബോധ്യപ്പെടാം.

വെറുതെ വാചക്കസര്‍ത്തു നടത്താതെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

anil എര്‍ത്‌ ചെയ്യുമ്പോള്‍ മാല ആട്ടം നിര്‍ത്തുന്നത്‌ abrupt ആയിട്ടാണോ അതോ gradual ആയിട്ടാണോ. ഇതു ഞാന്‍ മുമ്പും ഒരിക്കല്‍ ചോദിച്ചിരുന്നു.

Suraj said...

"കാല്‍ ചെരിപ്പഴിച്ചു തറയില്‍ തന്നെയാണു ചവിട്ടിയിരിക്കുന്നതു. എര്‍ത്തു ചെയ്യേണ്ടതു ഏതെങ്കിലും കയ്യാണു.മാല പിടിച്ചതോ അല്ലെങ്കില്‍ അതിനെതിര്‍വശത്തൊ ഉള്ളതു."

അതു ശരിയാ !!

ശരീരത്തിന്റെ ഓരോ ഭാഗവും വേറേ വേറേ എർത്ത് ചെയ്താലാണല്ലൊ ഷോക്കടിക്കുന്നത്.. ശ്ശ്..ഓ..ഇത് “കറന്റ്” അല്ലല്ലൊ, ‘വൈബ്രേഷൻ’ അല്ലേ :))

വാചകക്കസർത്ത് എന്താണെന്നും പ്ലേറ്റ് മറിയുന്നതെങ്ങനെ എന്നും കമന്റുകൾ ഓരോന്നായി നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.. ഞാനത് പോയിന്റുകളാക്കി ആക്കി അത്രതന്നെ. പിടിച്ചില്ലെങ്കിൽ താങ്കൾക്ക് അവ ഡിലീറ്റാം. ഈ ബ്ലോഗിടം താങ്കളുടേതാണ് :)

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യഹെറിറ്റേജ്,
അബ്രപ്റ്റ് സ്റ്റോപ്പ് എന്നു തന്നെ പറയാം.

സൂരജ്,

ശരീരത്തിന്റെ ഓരോ ഭാഗവും വേറേ വേറേ എർത്ത് ചെയ്താലാണല്ലൊ ഷോക്കടിക്കുന്നത്.. ശ്ശ്..ഓ..ഇത് “കറന്റ്” അല്ലല്ലൊ, ‘വൈബ്രേഷൻ’ അല്ലേ :))

താങ്കള്‍ക്കു പുച്ഛമാണല്ലെ.

അതു താങ്കളുടെ സ്വാതന്ത്ര്യം.

അനില്‍@ബ്ലോഗ് // anil said...

പ്ലേറ്റുകള്‍ ചിലപ്പോള്‍ മറിയും സൂരജ്,
ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഓരോ ദിവസം കിട്ടുന്ന നിര്‍ദ്ദേശങ്ങളനുസരിച്ചു ഓരൊ പരീക്ഷണങ്ങള്‍ ചെയ്യും. അതില്‍ നിന്നും ലഭിക്കുന്ന റിസള്‍ട്ട്, മുന്‍ ധാരണകളെ തിരുത്തേണ്ടതാണെങ്കില്‍ തിരുത്തും, അതാണു ശരിയും. മുന്നില്‍ ബോധ്യപ്പെടുന്നതു വിശ്വസിക്കുക, അംഗീകരിക്കുക.

ഇ.സി.ജി. എടുക്കുമ്പോള്‍ എല്ലാ ഇലക്ടോടുകളിലും ഒരേ പൊട്ടന്‍ഷ്യലാവുമൊ?

ഒരു ശരീരത്തിന്റെ തന്നെ പല ഭാഗത്താണു ഇവ പിടിപ്പിക്കുക എന്നാണു എന്റെ അറിവു.

ഒരു ചെറിയ സംശം ചോദിച്ചോട്ടെ. ഈ എര്‍ത്തിങ് ശരിയാണെന്നെങ്ങാനും തെളിഞ്ഞാല്‍ സൂരജ് എന്തു മറുപടി പറയും?

അതിനുള്ള സമയം വരുന്നതു വരെ ക്ഷമിക്കാനാവില്ലെ?

Suraj said...

ഇ.സി.ജി. എടുക്കുമ്പോള്‍ എല്ലാ ഇലക്ടോടുകളിലും ഒരേ പൊട്ടന്‍ഷ്യലാവുമൊ?

ഒരു ശരീരത്തിന്റെ തന്നെ പല ഭാഗത്താണു ഇവ പിടിപ്പിക്കുക എന്നാണു എന്റെ അറിവു.


കുറച്ചു കൂടി വായിക്കൂ.. അപ്പോൾ മനസ്സിലാവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ ഘടിപ്പിക്കുന്നതെന്തിനെന്ന്. ( ഈ പൊട്ടെൻഷ്യൽ എന്താണെന്ന് അറിയാമായിരിക്കുമല്ലൊ)

Suraj said...

ഒരു ചെറിയ സംശം ചോദിച്ചോട്ടെ. ഈ എര്‍ത്തിങ് ശരിയാണെന്നെങ്ങാനും തെളിഞ്ഞാല്‍ സൂരജ് എന്തു മറുപടി പറയും?...അതിനുള്ള സമയം വരുന്നതു വരെ ക്ഷമിക്കാനാവില്ലെ?


എർത്തിംഗ് ശരിയാണെന്നോ, എന്ത് പ്രതിഭാസമാണെന്നോ മുന്നുവർഷമായി എഞ്ചിനിയർ/ഡോക്ടർമാർ എന്നിവരുമായി ചർച്ച ചെയ്തിട്ടും ചിന്തിച്ചു കുഴങ്ങിയിട്ടും കഴിഞ്ഞയാഴ്ച ചെയ്ത ഒരു അടുക്കളപ്പരീക്ഷണത്തിന്റെ റിസൾട്ട് കണ്ട് ചാടി “വൈബ്രേസൻ” “കാന്തികത” എന്നൊക്കെ തിയറിയുണ്ടാക്കുന്നത് അപാരമായ ക്ഷമയുടെ ഉദാത്ത ലക്ഷണങ്ങളാണല്ലൊ !!

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
എനിക്കു കമന്റില്ല.

Suraj said...

അല്ല, എന്നാലും ശരിക്കും ഒരു ഡൌട്ട് :

താങ്കളീ പ്രതിഭാസത്തെക്കുറിച്ച് 3 വർഷമായി കൂലങ്കഷമായി ചർച്ച ചെയ്തെന്ന് പറഞ്ഞു. പോസ്റ്റിൽ പറയുന്നു കഴിഞ്ഞ ആഴ്ച വായിച്ച അറിവ് വച്ച് വീട്ടിൽ പരീക്ഷണം നടത്തി ‘തല കറങ്ങിയെന്ന്’

ഏതാപ്പോ ശരി... അറിഞ്ഞിട്ട് പോകാല്ലോന്ന് ഓർത്താ:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നാലും എന്റെ അനിലേ, ആ ECG യെകുറിച്ചെഴുതി self Goal അടിക്കേണ്ടിയിരുന്നില്ല.

അതിരിക്കട്ടെ. abrupt ആയി മാലയുടെ ആട്ടം നില്‍ക്കും എങ്കില്‍-
അതിന്റെ ഒരു വിഡിയോ ചിത്രം എടുക്കുവാന്‍ സാധിക്കുമല്ലൊ. ഒഴുകിക്കൊണ്ടിരിക്കുന്ന ഹോസിലെ വെള്ളം ടാപ്‌ അടച്ചാല്‍ ഒഴുക്കു നില്‍ക്കും. അപ്പോള്‍ അതോടൊപ്പം പിടിച്ചു നിര്‍ത്തിയതുപോലെ മാലയുടെ ആട്ടവും നില്‍ക്കുന്ന ഒരു വിഡിയോ എടുത്ത്‌ സൂരജിന്റെ വാദം നിര്‍ത്തിക്കാമല്ലൊ.

അതല്ലെങ്കില്‍ എര്‍ത്ത്‌ കൊടുക്കുന്നതും ഇതുപോലെ ഒരു സഹായിയെ കൊണ്ട്‌ ചെയ്യിക്കുക. എര്‍ത്ത്‌ വയര്‍ നിലത്തു മുട്ടുന്നു, മാല പിടിച്ചു നിര്‍ത്തിയതുപോലെ നില്‍ക്കുന്നു. ഇതില്‍ കൂടൂതല്‍ തെളിവെന്തു വേണം ?

മാലയുടെ ആട്ടം നിങ്ങള്‍ വിചാരിച്ചാല്‍ പെട്ടെന്നു തന്നെ തുടങ്ങാം , പക്ഷെ നിര്‍ത്തുവാന്‍ അതുപോലെ സാധിക്കുകയില്ല. അതുകാരണം സൂരജിനു വിശ്വസിച്ചേ മതിയാകൂ.

അപ്പോള്‍ അത്‌ കാത്തിരിക്കട്ടെ?

Suraj said...

പണിക്കർ മാഷ്....

ദാറ്റ്സ് ഗ്രേയ്റ്റ്..

എന്താ അനിൽ ജീ, ഒന്നു നോക്കാം ? വിഡിയോ ക്ലിപ്പ് ഇടൂ.. ബാക് ഗ്രൌണ്ടിൽ അനങ്ങുന്ന എന്തെങ്കിലും വേണം കേട്ടോ. മൂവീ എഡിറ്ററിൽ ഇട്ട് സ്റ്റിൽ ആക്കി പറ്റിക്കാമ്പാടില്ല !

ഭൂമിപുത്രി said...

സൂരജേ,ഒരു ചോദ്യം മാത്രം-ശാസ്ത്രസത്യങ്ങൾ
മാറ്റമില്ലാത്തവയാണെന്ന് കരുതുന്നുണ്ടൊ?

Umesh::ഉമേഷ് said...

സൂരജ്,

അനില്‍ പറ്റിക്കാന്‍ ശ്രമിക്കും എന്നു പറഞ്ഞതു ശരിയായില്ല. അനില്‍ പറയുന്നതു ശരി തന്നെയാണെന്നാണു് എന്റെ വിശ്വാസം. അതിന്റെ യുക്തിയില്‍ മാത്രമായിരിക്കും പ്രശ്നം. (ചിലപ്പോള്‍ പ്രശ്നമില്ലെന്നും വരാം. ഡോ. പണിക്കര്‍ പറഞ്ഞതു പോലെ, നമ്മള്‍ അറിയാത്ത എന്തൊക്കെ കിടക്കുന്നു!)

വീഡിയോ എടുത്തു പ്രസിദ്ധീകരിക്കുന്നതിനോടു യോജിപ്പില്ല. അനില്‍ അതു ചെയ്താല്‍ വെറുതേ സമയം കളയുകയാവും. എതിര്‍ക്കുന്നവര്‍ ദാ ഇപ്പോള്‍ സൂരജ് പറഞ്ഞതു പോലെ എതിര്‍ക്കുകയും, എന്താണെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്കു് അതു വേണ്ടത്ര വ്യക്തമാകാതെ പോവുകയും ചെയ്യും. നേരിട്ടു കാണുക തന്നെ വേണം.

Suraj said...

ഉമേഷ് ജീ,

“നേരിട്ട് കാണാൻ വകുപ്പുണ്ടായാൽ” അതു തന്നെ സന്തോഷം. പറ്റിക്കുമെന്നല്ല, പറ്റിക്കാൻ പാടില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ :) അതിന്റെ തമാശ ടോൺ കുറഞ്ഞു പോയെങ്കിൽ സ്മൈലിയോട് സ്മൈലി ദാ :))))))))))


ഭൂമിപുത്രീ,

“സൂരജേ,ഒരു ചോദ്യം മാത്രം-ശാസ്ത്രസത്യങ്ങൾ മാറ്റമില്ലാത്തവയാണെന്ന് കരുതുന്നുണ്ടൊ? ”

സത്യത്തെ - വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെ - വിശകലനം ചെയ്യുന്ന രീതിക്കാണു ശാസ്ത്രം എന്ന് പറയുന്നത്. അല്ലാതെ ശാസ്ത്രം തന്നെ സത്യം എന്നല്ല. വിശകലന രീതിയുടെ കൃത്യത കൂടുന്നതിനനുസരിച്ച് യാഥാർഥ്യത്തിന്റെ ചിത്രവും പൂർണ്ണതയിലേക്ക് എത്തുന്നു. അപ്പോൾ ശാസ്ത്ര സത്യമല്ല മാറുന്നത് - ശാസ്ത്രം ‘സത്യത്തെ’ കാണുന്ന രീതിയിലാണു മാറ്റം. [തീ ഉണ്ടാകുന്നത് കത്തുന തിരിയിൽ നിന്നും ഊർജ്ജം സ്വീകരിച്ച് അന്തരീക്ഷ കണികകൾ ചൂടുകൊണ്ട് ജ്വലിക്കുമ്പോഴാണ് എന്ന രീതിയിലുള്ള ‘വീക്ഷണ കോൺ’] അത്രതന്നെ

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാഹെറിറ്റേജ്,

ഇ.സി.ജി വിട്ടേക്കുക.

വിഡിയോ ഇടാനുദ്ദേശിക്കുന്നില്ല.അതില്‍ കാര്യമില്ല. വേറെ ഡെമോയാണു പ്ലാന്‍ ചെയ്യുന്നതു, ആദ്യം ഞങ്ങള്‍ കുറച്ചു പേര്‍. അതില്‍ വിജയിച്ചാല്‍ , നാട്ടിലെ കുറെ വിവരമുള്ള ആളുകളുടെ സാന്നിദ്ധ്യത്തില്‍ ചെയാം എന്നാണു കരൂതുന്നതു. അപ്പോല്‍ വേണമെങ്കില്‍ വിഡീയോ ലൈവ് റെക്കൊര്‍ഡ് ചെയ്യാം.

തെറ്റാണെന്നു തെളിഞ്ഞാല്‍ അതും ഇവിടെ പോസ്റ്റു ചെയ്യും.

ഒരു ഇ മെയില്‍ അയ്ച്ചിട്ടുണ്ടു. ഈ ഐഡിയില്‍ നിന്നും.anilatblog@gmail.com

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
ഇതൊരു സയന്‍സ് ബ്ലൊഗ്ഗല്ല. ഈ പോസ്റ്റ് വായിച്ചാല്‍ തന്നെ അറിയാം ഇതൊരു അനുഭവ കഥയാണെന്നു. അതില്‍ സത്യമൂണ്ടൊ ശാസ്ത്രമുണ്ടൊ എന്നൊക്കെയുള്ള ഒരു അന്വേഷണമായാണു ഇതിട്ടതു തന്നെ. ചര്‍ച്ചചെയ്ത് ഇതിവിടെ വരെ എത്തി.

താങ്കള്‍ ചെറുപ്പമായിരിക്കാം , ഞാന്‍ കോളേജു വിട്ടിട്ടു 15 വര്‍ഷം കഴിഞ്ഞു.അതിന്റെ പരിമിതികള്‍ ഉണ്ടാവും.എങ്കിലും പറ്റാവുന്ന കാര്യങ്ങള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നു. പല സാങ്കേതിക പദങ്ങളും മറന്നു പോയിരിക്കുന്നു. വിട്ടുകള.ചെറുപ്പത്തിന്റെ ആവേശം നല്ലതുതന്നെ പക്ഷെ എല്ലാവര്‍ക്കും അതിനൊപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്നു വരില്ല.

ഞാന്‍ ബ്ലോഗ്ഗിലെത്തിയിട്ടു അധിക കാലമായില്ല, എങ്കിലും രണ്ടൊ മൂന്നോ ദിവസം കൂടുമ്പോള്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യും. പക്ഷെ ഈ പോസ്റ്റ് ഞാന്‍ നാലു തവണ ഇട്ടു, താങ്കള്‍ക്കു നോക്കിയാല്‍ കാണാനാവും. വേണ്ട രീതിയില്‍ ഞാനുദ്ദേശിച്ച വിവരങ്ങള്‍ എനിക്കു കിട്ടഞ്ഞതിനാലും താങ്കളുള്‍പ്പെടെ സയന്‍സ് കൈകാര്യം ചെയ്യുന്ന ആളുകള്‍ ഇതില്‍ വന്നില്ല എന്നുള്ളതിനാലും വീണ്ടും വീണ്ടും ഇട്ടു. അതു ഗുണം ചെയ്തു. താങ്കള്‍,ഇന്ത്യാഹെറിറ്റേജ് റഫീക്ക്,കരിപ്പാറ സുനില്‍, ടൊട്ടൊചാന്‍ തുടങ്ങി ഞാന്‍ പ്രതീക്ഷിച്ച എല്ലാവരും വന്നു. ഉമേഷിനെ എനിക്കു പരിചയമില്ല( ഒരു പൊസ്റ്റ് , സാറാ ജോസഫിനെ സംബന്ധിക്കുന്ന എന്തൊ)വായിച്ചിട്ടുണ്ട് എന്നു തോന്നുന്നു. പക്ഷെ താങ്കള്‍ മാത്രം എന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിച്ചു.എന്നെ പുകഴ്ത്തണം എന്നല്ല ഉദ്ദേശിച്ച്തു. എന്റെ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ എന്തെങ്കിലും രീതിയില്‍ നിര്‍ദ്ദേശിക്കും എനു കരുതി.

താങ്കള്‍ ഒരുപാടു വളരാണുണ്ട്, മാനസികമായി.

Anonymous said...

അനില്‍@ബ്ലോഗ് said...(സൂരജിനോട്)

“താങ്കള്‍ ഒരുപാടു വളരാണുണ്ട്, മാനസികമായി.“

എന്താ അനിൽജീ ഇത്. അദ്ദെഹം വളർന്നു വളർന്നു അങ്ങു അമേരിക്ക വരെ വളർന്ന ആളാണ്. നിങ്ങൽ ഒരു സർക്കർ ഉദ്യൊഗസ്ഥന് എന്തറിയാം.

സംശയം ഉണ്ടെങ്കിൽ അദ്ദെഹത്തിന്റെ ബ്ലോഗ്ഗിൽ പോയി നോക്കൂ.

ഒരു ആന്റി അദ്ദെഹത്തെക്കുറിച്ചു പരഞ്ഞിരിക്കുന്ന നല്ല വാക്കുകൾ വായിക്കൂ.

“അതുല്യ said...

ഡോ. സൂരജ്, കുറേ ദിവസമായിട്ട് വായിയ്ക്കാതെ വിട്ടതൊക്കെ ഇന്ന് വായിച്ച് തീര്‍ത്തു ഞാന്‍. ഡോക്ടര്‍ അന്തം വിട്ട് പണ്ടാരമടങി നില്‍ക്കുന്നത് പോലയാണു സൂരജിന്റെ ഒരോ പോസ്റ്റും വായിയ്ക്കുമ്പോഴ്, ഈ സൂരജ് എങ്ങനെ ഇത്രേം ഡെപ്ത് കൊടുത്ത് എഴുതുന്നു എന്ന് (അതും ശുദ്ധ മലയാളത്തില്‍!) പിറന്ന വയറിന്റെ പുണ്യം തന്നെ നീയ്യ്!“

ഇപ്പോ മനസ്സിലായോ?...

അല്ല ഒരു സംശയം. ഈ പുണ്യം പുണ്യം എന്നൊക്കെ പറയുന്നത് ശസ്ത്രീയമാണോ.

Inji Pennu said...

അനില്‍,
മോള്‍ക്കെത്ര വയസ്സുണ്ട്? അധികം പ്രായമില്ലായെന്ന് കരുതുന്നു. ഇനിയുള്ള പരീക്ഷണങ്ങള്‍ മോള്‍ വഴി ചെയ്യുവാന്‍ വിരോധമില്ലെങ്കില്‍ അങ്ങിനെ ചെയ്തു നോക്കുമോ?

Suraj said...

പ്രിയ അനിൽ ജീ,

ചിരിപ്പിക്കാതെ.

3 വർഷമായി എഞ്ചിനിയർ/ഡോക്ടർമാർ എന്നിവരുമായി ചർച്ച ചെയ്തിട്ടും ചിന്തിച്ചു കുഴങ്ങിയിട്ടും കഴിഞ്ഞയാഴ്ച ചെയ്ത ഒരു അടുക്കളപ്പരീക്ഷണത്തിന്റെ റിസൾട്ട് കണ്ട് ചാടി “വൈബ്രേഷൻ” “കാന്തികത” എന്നൊക്കെ തിയറിയുണ്ടാക്കുന്നതാണ് ശാസ്ത്രീയതയും മാനസിക വളർച്ച! സമ്മതിച്ചു.. ആ വളർച്ച ഏതായാലും എനിക്ക് ഇതുവരെ വന്നിട്ടില്ല...ആകുമ്പോൾ ഞാനും കൂടാം.

“വായാടി മലയാളി” പറഞ്ഞതു പോലെ ഈ ടെക്നിക്ക് വച്ച് ഗർഭസ്ഥ ശിശുവിനെ ‘സ്കാൻ ചെയ്യുന്ന’ ഒരു പ്രോജക്റ്റും സബ്മിറ്റാം ! അതുവച്ച് ഇവിടെ ഒരു പി.എച് ഡി യും ഒപ്പിച്ചാൽ മാഷിന്റെ പഞ്ചായത്തിൽ തന്നെ വന്ന് എനിക്ക് പ്രാക്റ്റീസ് ചെയ്യാമല്ലോ.


താഴെ കൊടുത്തിരിക്കുന്ന ഈ കമന്റുകൾ അനിൽ ജീടെ തന്നെയല്ലേ ?

1. പഠനങ്ങള്‍ ഇല്ലെന്നല്ല,ഇതൊരു പുതിയ കാര്യവുമല്ല.
ഇതാ ഒരു വിശദ പഠനം

മനുഷ്യ ശരീരത്തില്‍ നമുക്കു പെട്ടന്നു വിശദീകരിക്കാന്‍ ആവാത്ത പല കഴിവുകളുമുണ്ടെന്നു ഓര്‍മിപ്പിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ....

2...[ഉമേഷ് ജീക്ക് എഴുതിയ മറുപടി]
ഞാന്‍ തയാറാണു.
പിന്നെ മുകളില്‍ കമന്റില്‍ ഒരു ലിങ്ക് ഇട്ടിട്ടുണ്ടു. അതൊന്നു നോക്കുമല്ലോ.അവിടെ നിന്നും കൂടുതല്‍ ലിങ്ക്കള്‍ ലഭിക്കും.
ആശംസകള്‍.


“അലമാരിയില്‍ ഇരിക്കുന്ന തടിയന്‍ പുസ്തകങ്ങളി’ലില്ലാത്തതു കൊണ്ടാണല്ലൊ മാഷ് ഗുഗിൾ സേർച്ചി ആ ലിങ്കിട്ടത്.

രണ്ട് വട്ടം ക്വോട്ടിയ സ്ഥിതിക്ക് ഇനിയെങ്കിലും ഇട്ടയാൾ തന്നെ അതൊന്നു വായിക്കുന്നത് നന്നായിരിക്കും .


അനോണീ,

അദ്ദെഹം വളർന്നു വളർന്നു അങ്ങു അമേരിക്ക വരെ വളർന്ന ആളാണ്. നിങ്ങൽ ഒരു സർക്കർ ഉദ്യൊഗസ്ഥന് എന്തറിയാം..

അമേരിക്ക വരെ “വളരുന്നത്” എങ്ങനെയാണെന്ന് മനസിലായില്ല :))

“ഈ പുണ്യം പുണ്യം എന്നൊക്കെ പറയുന്നത് ശസ്ത്രീയമാണോ.”

അയ്യേ അതറിയില്ലേ..അതു തികച്ചും ശാസ്ത്രീയമാണ്... അത് ഒരുതരം “വൈബ്രേഷനായിട്ട്” വരും...അതിഭൌതികമായ ഒരു കാന്തികപ്രഭാവം എന്നും വിളിക്കാം. ഒരു മോതിരം നൂലിൽ കെട്ടി ആട്ടിയാൽ മതി.. അത് “മാനിഫെസ്റ്റ്” ചെയ്യുന്നതും കാണാം :))

പാര്‍ത്ഥന്‍ said...

സൂരജ്‌,

പോട്ടെ, സ്വന്തം പിതാവ് ഇത് ചെയ്യുന്നതെങ്ങനെ എന്ന് അന്വേഷിച്ചു എന്തു നിഗമനത്തിലെത്തി ? എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം,

ഒരു ശാസ്ത്രീയതയും ഡൗസിംഗും ഇല്ലാതെയും കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുന്നുണ്ട്‌ എന്നറിയിക്കാന്‍ മാത്രം എഴുതിയതാണ്‌.
പുള്ളിയുടെ ശാസ്ത്രീയത, പറമ്പിന്റെ ഒരു അറ്റത്ത്‌ ആവരുത്‌ കിണര്‍ . ആളുകള്‍ നടക്കുന്ന വഴിയില്‍ കിണര്‍ കുഴിക്കരുത്‌. ഇത്രമാത്രം.
ഇനി അച്ഛനെക്കുറിച്ച്‌ :
അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ഞങ്ങളുടെ നാട്ടിലെ (1963) ആദ്യ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു. ചിലപ്പോള്‍ അമ്മയുടെ കൂടെ ഗുരുവായൂര്‍ക്ക്‌ പോകേണ്ടി വന്നാല്‍ പുള്ളി പുറത്ത്‌ നില്‍ക്കുകയേ ഉള്ളൂ. കാരണം, ഒരേ കാര്യം തന്നെ രണ്ടാളുകള്‍ ചെന്ന്‌ കൃഷ്ണനോട്‌ പറയുന്നത്‌ അദ്ദേഹത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ എന്നതാണ്‌ പുള്ളിയുടെ ന്യായം. അവിടെ സൂരജ്‌ പറഞ്ഞ പോലുള്ള ഒരു ചോദ്യത്തിന്‌ വകുപ്പില്ല.

Suraj said...

പാർത്ഥൻ ജീ,

"ഒരു ശാസ്ത്രീയതയും ഡൗസിംഗും ഇല്ലാതെയും കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുന്നുണ്ട്‌ എന്നറിയിക്കാന്‍ മാത്രം എഴുതിയതാണ്‌."

അതിപ്പോൾ 'ഞാൻ മൂത്രമൊഴിക്കുമ്പോൾ ഒരു ശാസ്ത്രീയതയുമില്ലാതെ മൂത്രം വരുന്നു' എന്നു പറയുമ്പോലേ ഉള്ളൂ. വേണേൽ മൂത്രമൊഴിപ്പിനെയും ബ്ലാഡറിന്റെ മർദ്ദവ്യത്യാസങ്ങളൊക്കെ വച്ച് വിശദീകരിക്കാം :)
പ്രോസ്റ്റേറ്റിന്റെ അസുഖം വരുമ്പോ ചികിത്സിക്കാൻ അത് വേണ്ടി വരുകയും ചെയ്യും.

ഓരോരുത്തരും അവരവരുടെ നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു. അത്രതന്നെ!

ശ്രീവല്ലഭന്‍. said...

പോസ്റ്റും കമന്റുകളും വായിച്ചു പണ്ടാരമടങ്ങി. എവിടെങ്കിലും എത്തുമോന്നു നോക്കട്ടെ. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനില്‍,
താങ്കളുടെ അനുമാനപ്രകാരം
1.മാലയെ, അഥവാ നൂലില്‍ കെട്ടിയിട്ട മോതിരത്തെ കറക്കുവാനുള്ള ശക്തി താങ്കളുടെ കയ്യില്‍ നിന്നു തന്നെ ആണ്‌ വരുന്നത്‌.

2. ആ ശക്തി നൂലില്‍ കൂടി മോതിരത്തില്‍ എത്തണം എങ്കില്‍ താങ്കളുടെ കയ്ക്കും നൂലിനും ഇടയില്‍ മറ്റൊരു തടസ്സം ഉണ്ടാകുവാന്‍ പാടില്ല- അതായത്‌ ഞാന്‍ ആദ്യം പറഞ്ഞതുപോലെ നൂലിന്റെ നടുഭാഗം എന്തിലെങ്കിലും കെട്ടിയിട്ടാല്‍ മോതിരം കറങ്ങുകയില്ല.

3. നൂലില്‍ കെട്ടിയിട്ട മോതിരം അഥവാ മാലയുടെ കറക്കം താങ്കളുമായുള്ള ബന്ധം വിടൂവിച്ചാല്‍ പൊടുന്നനെ നില്‍ക്കും. പക്ഷെ ഇതിനെ വേണമെങ്കില്‍ പകര്‍ത്തിയെടുക്കുവാന്‍ സാധിക്കുന്ന വിഡിയോ ഇടുവാന്‍ താങ്കള്‍ തയ്യാറല്ല.

കാരണം ???

(ആദ്യം ഒരിടത്ത്‌ പറഞ്ഞു വിഡിയോ താങ്കള്‍ കെട്ടിച്ചമച്ചതാണെന്ന്‌ പറയും എന്ന ഭയം ആണ്‌ അതുകൊണാണ്‌ വിഡിയോ ഇടാത്തത്‌ എന്ന്‌. ഞാന്‍ അങ്ങനെ പറയില്ല കേട്ടൊ. )

പിന്നെ എന്താണു ശാസ്ത്രീയവിശകലനം അന്വേഷിക്കലാണെന്ന്‌ പറയുന്നത്‌?

അപ്പോള്‍ പിന്നെ ഒന്നും രണ്ടും പോയിന്റുകളില്‍ പറയുന്നതുപ്രകാരം താങ്കള്‍ തന്നെ കറക്കുന്നു എന്നിടത്ത്‌ നില്‍ക്കുന്നു. ഇനി അത്‌ താങ്കള്‍ അറിഞ്ഞു ചെയ്യുന്നതാണോ, അറിയാതെ ചെയ്യുന്നതാണോ എന്ന് ആദ്യം ഉന്നയിച്ച പ്രശ്നം ഇപ്പോള്‍ പ്രസക്തമാകുന്നു -

"മാല കറങ്ങുന്നതിനുള്ള എനര്‍ജി എന്റെ കയ്യില്‍ നിന്നാണ്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്നതെന്നുറപ്പാണ്‌. ഇനി അത്‌ വോളണ്ടറി ആണോ ഇന്‌വോളന്ററി ആണോ എന്നാണ്‌ അടുത്ത പരീക്ഷണം"


അത്‌ താങ്കള്‍ക്കു തന്നെ അറിയാവുന്നതല്ലെ - പിന്നെ എന്തു പരീക്ഷണം? പോലീസുകാര്‍ ചെയ്യുന്നതു പോലെ Lie Detection?
നമുക്ക്‌ അറിയാത്തവയാണ്‌ കൂടുതല്‍ എന്ന്‌ ഞാന്‍ ആദ്യമേ സമ്മതിക്കുന്ന ഒരു കാര്യം തന്നെ പക്ഷെ ഇങ്ങനൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്‌ അനിലേ, നാം എവിടെയും എത്തില്ലേ എന്നൊരു സംശയം

Anonymous said...

നൂറ്റമ്പത് കഴിഞ്ഞാൽ പിന്നെ വർമ്മമാർ വരുമെന്നാണ് ബൂലോക നിയമം.

അനിലേ സത്യം പറ. എല്ലാം കൂടെ വായിക്കുമ്പം ഒരു എലിചത്ത മണമില്ല്യേന്നൊരു ശങ്ക ?

ഇത് മുഴുവനും തട്ടിക്കൂട്ടിയതല്ലേ ?

പോസ്റ്റിലെഴുതിയ ആട്ടക്കഥയൊന്നുമല്ലല്ലൊ കമന്റുതായമ്പക മുറുകിയപ്പം കേട്ടത്. അങ്ങനേം ആവാം ഇങ്ങനേം ആവാം മറിച്ചും ആവാം തിരിച്ചും ആവാംന്നായോ.

ഇന്ത്യാ ഹെറിറ്റേജും അദ് തന്നെ പറയണൂ...

അപ്പം ഏത് വകുപ്പിലാ ജോലിചെയ്യുന്നേന്നു പറഞ്ഞേ ?

Anonymous said...

ഡാ സയന്റിഫിക് വർമ്മേ.....

നീയ്യ് എന്തൂട്ടഡാ പറേണേ ?
നീയാരണ്ഡാ ....ആല്ഫ്രഡ് നോബലാ ?

പോടാ..ഡാ... വീട്ടീപ്പോഡാ.....

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാഹെറിറ്റേജ്,
ദയവായി വാക്കുകളില്‍ മാത്രം കേന്ദ്രീകരിച്ചു കമന്റുകളിടാതെ. റ്റോട്ടാലിറ്റി എടുക്കുക. ഇവിടെ ആരോപണം ഞാന്‍ ബോധപൂര്‍വം മാല കറക്കുന്നു എന്നാന്നു. അതല്ല വെള്ളത്തിന്റെ സാന്നിദ്ധ്യത്തിലാണോ അല്ലയോ ഈ കറക്കം എന്നാണു കണ്ടെത്തേണ്ടതു.

10 ഹോസുകള്‍ ഇട്ട് പരീക്ഷണം നടത്താന്‍ തയ്യാറായിക്കോണ്ടിരിക്കുകയാണ്. റഫീക്കും മറ്റും പറഞ്ഞപോലെ ഈ സെറ്റപ്പ് ഞാനല്ല ചെയ്യുക. ഏതിലോക്കെ വെള്ളം ഒഴുക്കണം എന്നു തീരുമാനികുന്നതും ഞാനല്ല. എല്ല ഒരുക്കങ്ങളും കഴിഞ്ഞ ശേഷമേ ഞാന്‍ സ്പോട്ടിലേക്കു ചെല്ലുകയുള്ളൂ.

എന്റെ പണി ഏതിലൊക്കെ വെള്ളം ഒഴുകുന്നു എന്നെ കണ്ടെത്തി പറയുക എന്നാണു.

അതിലെ റിസല്‍ട്ടു വിശ്വാസയോഗ്യമാവുമെന്നു കരുതുന്നു.

ഇനി എര്‍ത്തിങ് പരീക്ഷണത്തെപറ്റി ഒന്നു കൂടി. ഏകദേശം 10 മീറ്റര്‍ നീളത്തിലുള്ള വയര്‍ ഇട്ട് ,എനിക്കു കാ‍ണാനാവാത്ത് വിധം മതിലപ്പുറത്തു നിന്ന ഒരാളാണ്‍ ഇത് എര്‍തു ചെയ്തതു. എര്‍ത്തു ചെയ്തോ ഇല്ലയോ എനിക്കു കാണാനെ പറ്റില്ല.

മറ്റു കമന്റുകള്‍ക്ക് മറുപടി ഒന്നുമാത്രം. ഞാന്‍ തര്‍ക്കിച്ചല്ല തെളിയിക്കാന്‍ ശ്രമിക്കുന്നതു. ഡെമോ മാത്രം.അതുവരെ ക്ഷമിക്കുക്ക.

വേണമെങ്കില്‍ കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാം.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
എനെറ്റ് ഫിസിക്സുമായുള്ള അക്കാഡമിക് ബന്ധം 1988 ഇല്‍ സെക്കന്റ് ഗ്രൂപ് പഠനത്തോടെ കഴിഞ്ഞതാണു. അനിയന്‍ എലെക്ടിക്കള്‍ എഞിനീയര്‍ ആയതിനാല്‍ അവന്റെ പുസ്തകങ്ങളാണു പല സമയവും എന്റെ റഫറന്‍സു. ഞാന്‍ ഒരു ജൈവ ശാത്ര ഡിഗ്രിക്കാരനാണു

ഇനി ഇത്തരം കമന്റുകളിട്ടു സ്വയം അപഹാസ്യനാവാതെ.

റാണ്ടി ക്കാരുടെ മറുപടി മെയില്‍ വന്നു. എന്റെ അപേക്ഷ അവര്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നറിയിച്ചു കൊണ്ടു.

ബൂലോകരെ,

എന്തെങ്കിലും ഒരു തീരുമാനമാകുന്നതു വരെ ഞാന്‍ കമന്റ് ഓപ്ഷന്‍ ഡിസേബില്‍ ചെയ്യണൊ?

Suraj said...

ടോട്ടാലിറ്റിയിലെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് മാഷേ, താങ്കൾ ഓരോ നേരം ഓരോന്നാണു പറഞ്ഞുകൊണ്ടിരിക്കുന്നത്. അതും ശാസ്ത്ര അന്വേഷണം എന്ന പേരിൽ ആകുമ്പോൾ അപഹാസ്യനാകുന്നത് ആരാണ് ?


"റാണ്ടി ക്കാരുടെ മറുപടി മെയില്‍ വന്നു. എന്റെ അപേക്ഷ അവര്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നറിയിച്ചു കൊണ്ടു."


ഏതായാലും കമന്റുകൾ 150 കഴിഞ്ഞു. അനോണി വർമ്മമാരെത്തിയ സ്ഥിതിക്ക് ഇനിയിപ്പൊ കമന്റോപ്ഷൻ ഡിസേബിൾ ചെയ്തോ.


റാൻഡി ഫൌണ്ടേഷന്റെ റിപ്ലൈ മെയിൽ വന്നതല്ലേ. അതൊന്നു ബ്ലോഗ് പോസ്റ്റായി ഇട്ടേര്. ഇനി മില്യണേയർ ആയ ശേഷം കാണാം.

ആശംസകൾ !

Suraj said...

"എനെറ്റ് ഫിസിക്സുമായുള്ള അക്കാഡമിക് ബന്ധം 1988 ഇല്‍ സെക്കന്റ് ഗ്രൂപ് പഠനത്തോടെ കഴിഞ്ഞതാണു."

ഇലക്ട്രോ മാഗ്നെറ്റിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഒന്നും 1988-നു ശേഷം മാറിയിട്ടൊന്നുമില്ല. പ്രത്യേകിച്ച് കണ്ടക്റ്റൻസും എർത്തിങ്ങും സ്റ്റാറ്റിക് ചാർജ്ജും ഒന്നും...

ഇ.സി.ജി ആണെങ്കിൽ ഏയ്ന്തോവൻ 1901-ൽ സ്ട്രിംഗ് ഗാൽവനോമീറ്ററിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചതിൽ പിന്നെ വലിയ മാറ്റമൊന്നും വന്നിട്ടില്ല :))

കൈയ്യിലൂടെയുള്ള “വൈബ്രേഷൻ” ഏതായാലും പുതിയതാവും. 1988-ൽ ഉണ്ടായിരുന്നിരിക്കില്ല :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനിലേ വീണ്ടും പ്രശ്നങ്ങള്‍ കൂടുകയാണല്ലൊ.

അപ്പോള്‍ മാല കറങ്ങുന്നതല്ല പ്രശ്നം. താങ്കള്‍ക്ക്‌ വെള്ളം ഒഴുകുന്നുണ്ടോ എന്നു പറയുവാന്‍ സാധിക്കുമോ എന്നതു മാത്രമാണ്‌.

കയ്യില്‍ വൈബ്രേഷന്‍ അനുഭവപ്പെടുമ്പോള്‍ അങ്ങു പറഞ്ഞാല്‍ പോരേ അതിനു പിന്നെ മാല എന്തിന്‌?

ഓടോ
വെള്ളം ഒഴുകുവാന്‍ തുടങ്ങുന്ന നേരം പമ്പില്‍ നിന്നും ടാങ്കിലേക്ക്‌ പോകുന്ന പൈപ്പില്‍ പിടിച്ചാല്‍ എന്റെ കയ്യിലും ഉണ്ടാകും ഒരു വൈബ്രേഷന്‍ ദൈവമേ ഇനി ഞാനും
തിര്‍മല്‍ ദേവാ കാത്തോളണേ

Suraj said...

പണിക്കർ മാഷേ :)))

ഛെ...മാഷിങ്ങനെ കുളത്തിൽ കുളം തോണ്ടുന്ന ചോദ്യമൊന്നും ചോദിച്ച് ഒരു ശാസ്ത്രാന്വേഷകനെ ബുദ്ധിമുട്ടിക്കാതെ...ആകെ മൊത്തം കമ്പ്ലീറ്റ് ടോട്ടാലിറ്റിയിൽ നോക്കൂന്നേയ്..

എന്ത് ? മാഷ്ക്കും വൈബ്രേഷൻ കിട്ടിത്തുടങ്ങിന്നോ ?

നാട്ടിൽ വരുമ്പോ പുഴയുടെ അടുത്തെങ്ങും പോയി നിൽക്കരുത്..വൈബ്രേഷൻ കൊണ്ട് വിറച്ച് വെള്ളത്തീ വീഴും :))

(അള്ളാ..പടച്ചോനേ..നീ തന്നെ..കാത്തോണേ...
ബ്ലോഗില് ഒന്ന് തല്ലുകൂടാൻ മരുന്നിനുള്ള ഒരു പണിക്കർ മാഷാണ്)

അനാഗതശ്മശ്രു said...

വെള്ളത്തിനു വലിയ ബുദ്ധിമുട്ടുള്ള പാലക്കാട്ടു
ഈ വിദ്യ കാട്ടി വെള്ളമുള്ള പ്രദേശം കാട്ടിക്കൊടുക്കുന്നതു ഞാനും കണ്ടിട്ടുണ്ട്
ഇവരെ ഇവിടത്തുകാര്‍ ഡിവൈനര്‍ എന്ന പേരില്‍ വിളിക്കുന്നു..
കുഴല്ക്കിണര്‍ കുഴിക്കുന്ന പ്രൊഫഷണല്സ് ഇവരുടെ സഹായം തേടുന്നുണ്ട്..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സൂരജ് ::
ആകെ മൊത്തം ടോട്ടാലിറ്റിയില്‍ നോക്കിയപ്പോള്‍ തമാശയല്ല , വാഷിംഗ്‌ മെഷീന്റെ ഉള്ളിലെ വെള്ളം പുറമേക്ക്‌ പമ്പ്‌ ചെയ്യുമ്പോല്‍ ആ മെഷീന്‍ പോലും വൈബ്രേറ്റ്‌ ചെയ്യുന്നത്‌ ആ ഹോസില്‍ കൂടി വെള്ളം ഒഴുകുന്നതുകൊണ്ടല്ലേ എന്നിപ്പ്പ്പോള്‍ ഞാന്‍ സംശയിച്ചു പോകുകയാണ്‌

ഇനിയിപ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം പോലും?

Suraj said...

പണിക്കർ മാഷേ,

കണ്ടോ കണ്ടോ...യന്ത്രങ്ങൾക്ക് പോലും സംഗതിയുടെ 'കാറ്റ് ' കിട്ടിത്തുടങ്ങി ! ഇനിയിപ്പൊ പിടിച്ചാ കിട്ടൂലാ..

മിനിറ്റിൽ 72-80 തവണ വച്ച് 6 ലിറ്റർ രക്തം മേലാസകലമുള്ള കുഴലുകളിൽ കൂടി ഓടി തിരികെ വരുന്നു....തള്ളേ..! അപ്പൊ അതാണ് ഇടയ്ക്കിടെ മൂട്ടീന്ന് ഒരു വൈബ്രേഷൻ ഇങ്ങനെ അരിച്ചരിച്ച് വരുന്നത് !

എനിക്ക് പേടിയാവണ് മാഷേ :)) എന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റീവാണോ ഇനി ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓ പോസിറ്റീവാണെങ്കില്‍ പേടിക്കണ്ടാ വേറൊരാള്‍ പറഞ്ഞിട്ടുണ്ട്‌ ഓ നെഗറ്റീവിനാണ്‌ പ്രശ്നം എന്ന്‌. ഒരു കടലാസില്‍ അതും എഴുതി വച്ചാല്‍ മതി.
ഇനി നെഗറ്റീവാണെങ്കില്‍ ഇങ്ങോട്ടു വിട്ടാല്‍ മതി ഞങ്ങള്‍ പറഞ്ഞോളാം
:))

Anonymous said...

ങാഹാ ഡോ:പണിക്കരും ഡോ:സൂരജും ഇപ്പൊ ഒരേ ബങ്കറിലിരുന്നായാ വെടി ?

ഹമ്പട വീരമ്മാരേ.
അപ്പ തല്ല് കാണാമ്പന്ന ഞങ്ങ ശശിയായാ ?

ഇബ്ട ഞങ്ങ ഒരു സ്കാനിംങ് സെന്ററ് തൊടങ്ങാൻ പോവേണ്. ഗർഭസ്ത ശിശൂന്റെ തല കെഴക്കാട്ടാണാ പടിഞ്ഞാട്ടാണാ തിരിഞ്ഞിരിക്കണേന്ന്. മാല തൂക്കിയിട്ട് ആട്ടിയാട്ടി സംഗതി ഞങ്ങ പറേം. ഞങ്ന കാശും വാരും. നിങ്ങ നോക്കിക്കോ. റാണ്ടിമണ്ടന്റെ കുണ്ടാമണ്ടിയൊന്നും ഞങ്ങ വകവക്കൂല്ല കേട്ടാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പെങ്കൊച്ചാണെ വയറു പൊളിച്ചു വന്ന്‌ മാലേം അടിച്ചോണ്ടു പോകും പറഞ്ഞില്ലാനു വേണ്ടാ, അതുകൊണ്ട്‌ സ്വര്‍ണ്ണമൊന്നും ഉപയോഗിക്കണ്ടാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയമുള്ള അനില്‍,

ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക്‌ ഒരു കമന്റു കൂടി ഇടുന്നു.

താങ്കളുടെ നിരീക്ഷണങ്ങള്‍ പലതും എനിക്കു യോജിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ്‌.
താങ്കള്‍ പറയുന്നു
1. വെള്ളത്തിന്റെ ഒഴുക്കുള്ള ഭാഗത്ത്‌ ചെന്നപ്പോള്‍ കയ്യിലിരുന്ന മാല കറങ്ങി തുടങ്ങി
2. കറക്കത്തിന്റെ ശക്തി വെള്ളത്തിന്റെ പ്രവാഹത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു.
3. നാലു മീറ്റര്‍ ഉയരത്തില്‍ നിന്നും താഴെ ഹോസില്‍ കൂടി ഒഴുകുന്ന വെള്ളത്തിനെ കണ്ടുപിടിക്കുവാന്‍ സാധിച്ചു.
4. താങ്കള്‍ മാല താങ്കളുടെ നീട്ടിപ്പിടിച്ച കയ്യിലാണ്‌ പിടിച്ചിരിക്കുന്നത്‌.
5. ശരീരത്തിലെ ചോരയുടെ ഓട്ടവും ഇതുപോലെ സ്വാധീനിക്കുന്നു. extremities ലാണ്‌ അധികം , എന്നാലും വയറിലും , നെഞ്ചിലും പെന്‍ഡുലം പോലെയുള്ളതും അല്ലാത്തതുമായ ചലനങ്ങള്‍ കണ്ടു.

ഇനി എനിക്കറിയേണ്ടത്‌

ഈ മാല ശരീരത്തില്‍ നിന്നും നാലു മീറ്റര്‍ ദൂരത്തിലല്ലല്ലൊ. അപ്പോള്‍ എന്തു കൊണ്ട്‌ ആദ്യം പറമ്പില്‍ കൂടി പോയപ്പോള്‍ കിണറിനടുത്തെത്തുന്നതു വരെ ആടിയില്ല? താങ്കളുടെ ശരീരത്തില്‍ അപ്പ്പോള്‍ ചോര ഓടുന്നുണ്ടായിരുന്നില്ലേ?

ശരീരത്തിനുള്ളിലുള്ള aorta മഹാധമനി എന്ന രക്തക്കുഴലിന്റെ വ്യാസം താങ്കള്‍ക്കറിയുമായിരിക്കും.

ഒരു ധമനിയില്‍ കൂടി ഒഴുകുന്ന രക്തത്തിന്റെ force എത്രയാനെന്ന്‌ ഏതെങ്കിലും ഒരു പുസ്തകത്തില്‍ നോക്കിയാല്‍ അറിയാം. താങ്കള്‍ വെള്ളം ഒഴുക്കിയ ഹോസിന്റെ അറ്റത്തു നിന്നും നിന്നും എത്ര മീറ്റര്‍ ദൂരം വരെ ആ ജലം വീഴും ? ഒരു ധമനിയുടെ അറ്റം മുറിച്ചാല്‍ എത്ര മീറ്റര്‍ വരെ രക്തം പോകും എന്നറിയാമോ? അതാണ്‌ അതിലൂടെ ഒഴുകുന്ന രക്തത്തിന്റെ force അപ്പോള്‍ അതിനനുസൃതമായി താങ്കളുടെ കയ്യിലിരിക്കുന്ന മാല ആടുന്നില്ലെങ്കില്‍ പിന്നെ നാലുമീറ്റര്‍ ദൂരത്തു നിന്നും എങ്ങനെ അത്‌ 1/2 ഇഞ്ച്‌ ഹോസിലെ വെള്ളത്തിന്റെ ഒഴുക്കിനെ കണ്ടു പിടിക്കും?
അതോ ഇനി 2 ഇഞ്ച്‌ പൈപ്‌ ഇട്ട്‌ മോട്ടറില്‍ ഘടിപ്പിച്ച്‌ നേരെ പമ്പ്‌ ചെയ്തതിനു മുകളിലാണോ മാല കാണിച്ചത്‌? (അങ്ങനെ പറഞ്ഞു കളയല്ലെ - ടാപ്പില്‍ കണക്റ്റ്‌ ചെയ്ത കാര്യം നേരത്തെ എഴുതിയിട്ടുണ്ട്‌)

അടുത്ത പ്രശ്നം അതിലും സങ്കീര്‍ണ്ണമാണ്‌

ശരീരത്തില്‍ രക്തം രണ്ടു ദിശകളിലും ഒഴുകുന്നുണ്ട്‌ താങ്കളുടെ മാല ദിശയ്ക്കനുസരിച്ച്‌ കറങ്ങുന്നതില്‍ clockwise, anticlockwise വ്യത്യാസം കാണിക്കും എങ്കില്‍, അതു തമ്മില്‍ neutralise ചെയ്ത്‌ മാല അനങ്ങാതെ നില്‍ക്കുകയല്ലേ വേണ്ടത്‌? അത്‌ എന്തു കൊണ്ട്‌ കറങ്ങി , അപ്പോള്‍ താങ്കള്‍ ദിശ ഏതെന്നു പറയും. ഒന്നുകില്‍ ചോര താഴേക്കു മാത്രം ഒഴുകും അല്ലെങ്കില്‍ മുകളിലേക്ക്‌ മാത്രം ഒഴുകും അല്ലേ?

ഇതൊക്കെ സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത വാദങ്ങള്‍ ആണ്‌
ഇനിയും ഉണ്ട്‌ ഇതുപോലെ ധാരാളം.
ഇതൊക്കെ കൊണ്ടാണ്‌ എനിക്കു വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ ഉള്ളത്‌ അല്ലാതെ താങ്കളെ കളിയാക്കുകയല്ല

തറവാടി said...

ഓ.ട്ടോ.

ലോകത്തില്‍ ഇന്നുവരെ നിയമം കൊണ്ട്

( തമ്പുരാനെ ഇനി നിയമം എന്നാല്‍ കോടതിയെന്നൊന്നും പറഞ്ഞേക്കല്ലെ ! )

തെളിയീക്കപ്പെട്ടിട്ടുള്ള ' n ' കാര്യങ്ങളുണ്ടായിട്ടുണ്ട്.

അതിനു പുറത്ത് ഒരു സംഭവങ്ങളും സത്യമല്ല ,

ഇല്ല ഞാനംഗീകരിക്കയില്ല ;)

വിനിമയ (www.itpublic.org.in) said...

പ്രിയ സൂരജ് ചേട്ടാ ഇത് അനിലിന്റെ അനുഭവമല്ലേ .അത് പരീക്ഷണത്തിലാക്കി സിദ്ധാന്തമാക്കാന്‍ നോക്കാതെ.
അനിലേ പരിഷത്തിന്റെ ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തില്‍ വിശദമായി ഡൌസിംഗ് എങ്ങനെ ചെയ്യാമെന്നും (മാല കറങ്ങുന്ന പ്രതിഭാസം ) ശാസ്ത്രീയത എന്താണെന്നും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പരീക്ഷണം ചെയ്യുന്നതിനു മുന്‍പേ ഒന്നു വായിക്കുമോ ? കിട്ടിയില്ലെങ്കില്‍ പോസ്റ്റുക അയച്ചു തരാം. പിന്നെ അനിലേ ഈ അനുഭവത്തി‌‌‌ന്റെ കിര്‍ലിയന്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമോ ? അതും കൂടി പോസ്റ്റാന്‍ ശ്രമിക്കുമോ ?

ടോട്ടോചാന്‍ said...

ഇത്രയും സജീവമായ ചര്‍ച്ച ഇതു വരെ ബ്ളോഗില്‍ ഞാന്‍ കണ്ടിട്ടില്ല. ശാസ്ത്രീയമായി കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ പലരേയും അത് സഹായിക്കും എന്നു തോന്നുന്നു. പിന്നെ നമ്മളെല്ലാവരും മനുഷ്യരല്ലേ, വൈകാരികതയും കമന്‍റുകളില്‍ സജീവമാണ്. ഏറ്റവും ശാസ്ത്രീയമായി കാര്യങ്ങളെ നോക്കിക്കാണുന്ന സൂരജിന്‍റെ കമന്‍റുകളില്‍ പോലും വൈകാരിക തലം പ്രകടമായിരുന്നു. പക്ഷേ എങ്കിലും ചര്‍ച്ചകള്‍ ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ തന്നെ മുന്നേറി.

ഒഴുകാതെ കിടക്കുന്ന വെള്ളത്തിനും ചലിക്കാതിരിക്കാനാവില്ല. അന്തരീക്ഷതാപം ജലത്തെ എല്ലായ്പ്പോഴും ചലിപ്പിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ഗ്ളാസിലെ ജലവും മാലയുടെ കറക്കത്തിന് കാരണമാകാം. പക്ഷേ തീവ്രത എത്രയുണ്ടാകും എന്നു പറയാന്‍ കഴിയില്ല. (അനിലിന്‍റെ നിഗമനത്തെ ആസ്പദമാക്കിക്കൊണ്ട്.)
പിന്നെ ഞാന്‍ ചില സാധ്യതകള്‍ പറയാം.
1. മാലയുടെ നീളം കൂടും തോറും കറക്കവും കൂടും.
2. വെറുതേ മാല പിടിച്ച് ഒരു പത്തു മിനിട്ടെങ്കിലും നിന്നു നോക്കൂ, ഏതു മാലയും കറങ്ങും എന്നാണ് എന്‍റെ വിശ്വാസം.


പിന്നെ ഏതെങ്കിലും ചാനലുകാരെ വിളിച്ച് ഒരു ഡെമോണ്‍സ്റ്റ്റേഷന്‍ നടത്താമോ? എല്ലാവര്‍ക്കും കാണാമല്ലോ, പിന്നെ അത് ലൈവ് ആയിത്തന്നെ കാണിക്കണം.കുറച്ച് ശാസ്ത്രീയ വാദികളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നടത്തണം കേട്ടോ..


അനില്‍ , വേണമെങ്കില്‍ ഈ വഴിക്കും ഒന്നു ചിന്തിച്ചോളൂ..
സ്വര്‍ണ്ണം, മനുഷ്യശരീരം, ജലം എന്നിവ ഡയാമാഗ്നറ്റിക്ക് ആണ്.
അപ്പോള്‍ സ്വര്‍ണ്ണത്തിന് പകരം ഡയോമാഗ്നറ്റിക്ക് ആയ ബിസ്മത്ത്, ഗ്രാഫൈറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടും പരീക്ഷിച്ചു നോക്കിക്കോളൂ...(ഒഴുകുന്ന വെള്ളവും ഒഴുകാത്ത വെള്ളവും ഡയാമാഗ്നറ്റിക്ക് തന്നെയാണ്)

താങ്കള്‍ പരീക്ഷണത്തില്‍ നിന്നും ഒരിക്കലും പിന്നോട്ടു പോകരുത്. ശാസ്ത്രീയത എന്തെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള സുവര്‍ണ്ണാവസരമായിരിക്കുമിത്.
താങ്കള്‍ പറഞ്ഞത് തെളിയിക്കപ്പെട്ടാല്‍ ശാസ്ത്രത്തിലെ പല നിഗമനങ്ങളും മാറ്റിയെഴുതേണ്ടിവരും. അത് ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയേ ഉള്ളൂ.
ഇനി താങ്കളുടെ നിഗമനം തെറ്റാണെന്ന് തെളിഞ്ഞാലോ, ഡൌസിംങ്ങ് എന്ന കപടശാസ്ത്ര(?)ത്തിന്‍റെ കപടത്വം ജനങ്ങളെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താന്‍ കഴിയും..

പരീക്ഷണങ്ങള്‍ തുടരുക, ആശംസകള്‍....

അനില്‍@ബ്ലോഗ് // anil said...

ആകെയുണ്ടായിരുന്ന പ്രതീക്ഷ ഇന്ത്യാഹെറിറ്റേജിലായിരുന്നു. അദ്ദേഹവും സൂരജും ഒന്നിച്ചു വെടിതുടങ്ങിയ സ്ഥിതിക്കു ഞാന്‍ ചത്തുപോകയേ ഉള്ളൂ.

എതായാലും തല്‍ക്കാലം എല്ലാവരും പിരിഞ്ഞു പോകണം.

തറവാടി തൃശ്ശൂരുള്ള വീട്ടിലുണ്ടെന്നാണു അറിയിച്ചിരിക്കുന്നതു. അദ്ദേഹം സമ്മതിച്ചാല്‍ ഇതില്‍ ചിലതു അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കാണിക്കാന്‍ തയ്യാറാനെന്നു ഞാന്‍ അറിയിച്ചിട്ടുണ്ട്. അങ്ങിനെ തറവാടി ഇതു കണ്ടിട്ടു എന്തു കമന്റു തരും എന്നുള്ളതിനു ശേഷം ബാക്കിയുള്ള മാന്തലുകള്‍ ആവാം.

ഇനി ചര്‍ച്ച തറവാടിയുടെ വീട്ടിലെ ഡെമോക്കു ശേഷം.

അനില്‍@ബ്ലോഗ് // anil said...

പ്രിയ ടൊട്ടോച്ചാന്‍ ,
താങ്കള്‍ കേരളത്തിലാണെങ്കില്‍ താങ്കള്‍ക്കു ഒന്നു ഇതു വരെ വരാന്‍ സൌകര്യപ്പെടുത്താമോ?

മിക്കവാറും ഞായറാഴ്ച് അല്ലെങ്കില്‍ അടുത്ത ദിവസങ്ങളിലോ പൊതുവായ ഒരു ഡെമോ നടത്താനാവും എന്നാണു കരുതുന്നതു.പൊന്നാനി താലൂക്കിലെ ഐടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മുനിസിസിപല്‍ സെക്രട്ടറി, ഇറിഗേഷനിലെ രണ്ടു അസ്സി.എക്സിക്ക്യൂട്ടീവ് എഞിനീയര്‍മാര്‍, കെ.സ്.ഇ.ബി.യിലെ അസ്സി.എക്സിക്ക്യൂട്ടിവ് എങിനീയര്‍ ഇത്രയും ആളുകള്‍ എത്താം എന്നു സമ്മതിച്ചിട്ടുണ്ടു.കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നു. മാസ്സ് മീഡിയകളെ വിളിക്കുന്നില്ല. പക്ഷെ വ്യക്തിപരമായി ഒരു വീഡിയൊ റെക്കോര്‍ഡ് ചെയ്യാം എന്നു കരുതുന്നു.

അതുവരേക്കും വണക്കം.
അടുത്ത പൊസ്റ്റില്‍ കാണാം.

പറ്റുമെങ്കില്‍ മെയില്‍ അയക്കുക.anilatblog@gmail.com

സഹകരിക്കുമല്ലൊ.

വിനിമയ (www.itpublic.org.in) said...

പ്രിയ അനിലേ
അപ്പോള്‍ ഇത്രയും ആളുകളെ വിളിച്ച് പരീക്ഷണം ചെയ്യുന്നതിനു മുന്‍പ് എന്തായാലും ആ പുസ്തകം വായിക്കണം. അത്യാവശ്യമാണ്. പിന്നെ വീഡിയോ നല്ലതാണ് .യൂട്യൂബിലിടുമല്ലോ? സ്വര്‍ണ്ണം ഉപയോഗിച്ച് വെള്ളം കാണാന്‍ പറ്റുമോ എന്ന് നമുക്ക് നാട്ടില്‍ വച്ചുതന്നെ അറിയാമല്ലോ? പിന്നെ പരാജയപ്പെട്ടാല്‍ നിരാശപ്പെടരുത് . വിജയിച്ചാല്‍ സന്തോഷിക്കൂകയുമരുത് . ലോകത്തിലെ ഏറ്റവും പ്രശസ്തമായ പരീക്ഷണം പരാജയപ്പെട്ടതാണ് (മൈക്കല്‍സണ്‍ മോര്‍ലി പരീക്ഷണം ) അവര്‍ ഒരു വര്‍ഷമെടുത്തു പരീക്ഷണത്തിന് . എന്തായാലും വിജയാശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനില്‍,

ആകെ ഉള്ളൊരു പ്രതീക്ഷ ഞാനായിരുന്നു എന്നു പറഞ്ഞ്‌ വിഷമിപ്പിക്കല്ലേ.

വസ്തുനിഷ്ഠമായ ഏതു കാര്യത്തിനും ഞാന്‍ കൂടെ ഉണ്ടാകും.

മുമ്പ്‌ പറഞ്ഞല്ലൊ- ഗണപതി പാല്‍കുടിക്കുന്ന ആ സംഭവം ഞാന്‍ കണ്ടതാണ്‌ - അതില്‍ സംശയം തോന്നി വീട്ടില്‍ പോയി എന്നാല്‍ കഴിയുന്ന വിധമെല്ലാം നോക്കി എന്റെ വീട്ടില്‍ ഗണപതിയോ , കൊറ്റിയോ അങ്ങനെ ഒന്നും തന്നെ പാല്‍ കുടിച്ചില്ല. പക്ഷെ ഇവര്‍ പറയുന്ന capillary പോലെ ഒന്നുമല്ല മറ്റുള്ളവരുടെ വീട്ടില്‍ വച്ച്‌ ആ പാല്‍ ഒഴുകുന്നത്‌ കണ്ടത്‌- നല്ല മോട്ടര്‍ വച്ചു പമ്പ്‌ ചെയ്യുന്നതു പോലെ - അതു നേരില്‍ കാണുന്നതു വരെ ഞാന്‍ കൂട്ടുകാരനെ കളിയാക്കിയത്‌ അതിലും വലിയ അളവില്‍ തുടര്‍ന്നേനേ കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോഴും - അതിന്റെ അന്തം വിട്ട കുന്തം വിഴുങ്ങല്‍ ഇനിയും മാറിയിട്ടില്ല എന്നര്‍ത്ഥം.
അതേ അവസ്ഥയാണ്‌ ഇപ്പ്പ്പോഴും . പിന്നെ ഒരു കാര്യം കൂടൂതലുള്ളത്‌ താങ്കള്‍ പല തവണ പല അഭിപ്രായം പറയുന്നു.

എന്റെ മനസ്സിന്‌ വിശകലനം ചെയ്യാനാവാത്തതായ , എനിക്ക്‌ അനുഭവമില്ലാത്തതായ, എനിക്ക്‌ ബോധ്യം വരത്തക്കവണ്ണമുള്ള പരീക്ഷണം പറഞ്ഞത്‌ നിങ്ങള്‍ ചെയ്യുകയില്ല എന്ന്‌ നിഷേധിച്ച ആ കാര്യങ്ങളേ ഞാന്‍ എതിര്‍ക്കുന്നു അത്രയേ ഉള്ളു.

എനിക്ക്‌ അനുഭവം വരുന്ന ദിവസം അഥവാ എനിക്ക്‌ അതിനൊരു വിശദീകരണം കൊടൂക്കാന്‍ സാധിക്കുന്നദിവസം മുതല്‍ ഞാനും കൂടെ ഉണ്ടാകും സംശയം വേണ്ട.പക്ഷെ അതുവരെ Sorry

ഏതായാലും ഞാന്‍ വെടി വയ്ക്കുന്നൊന്നുമില്ല.
പരീക്ഷണം നടക്കട്ടെ. എല്ലാ വിജയാശംസകളും

ഭൂമിപുത്രി said...

അനിൽ, കമന്റോപ്ഷൻ ഡിസേബിൾചെയ്യല്ലേ..
പണിയ്ക്കർസാറിന്റെ കമന്റിലെ ടോൺ എനിയ്ക്കും നിരാശയുണ്ടാക്കി.കാര്യം നമുക്കിവിടെയാവശ്യം പരിഹാസമൊ കൊഞ്ഞനംകുത്തലോ(അതു സാർചെയ്തെന്നല്ല)ഒന്നുമല്ലല്ലൊ.
ഗണപതിയ്ക്ക് ഞാനും അന്നത്തെ ദിവസം ഒരു സ്പൂൺ പാല് ഓഫർചെയ്ത് നോക്കിയതാൺ.
കുട്ടിക്കുടവയറൻ ഒരുതുള്ളിപോലും സ്വീകരിച്ചില്ല.
പക്ഷെ വളരെ വിശ്വസ്തരായ ആളുകൾക്ക് അനുഭവമുണ്ടായതായിപ്പറഞ്ഞുകേട്ടു.ക്യാപ്പില്ലറി
ആക്ക്ഷനാണെന്ന് അടുത്തദിവസം വായിച്ചപ്പോൾ,അതുൾക്കൊള്ളാനും പറ്റി.
പക്ഷെ, അന്നത്തെ ആ ദിവസം മാത്രമെ ക്യാപ്പില്ലറിആക്ക്ഷൻ നടന്നുള്ളുവെങ്കിൽ (എനിയ്ക്കറിയില്ല അതിനെപ്പറ്റി)എന്തുകൊണ്ട്
കൂടുതൽ പഠനങ്ങൾ ആ വഴിയ്ക്കുണ്ടായില്ല?
‘അന്ധവിശ്വാസം’എന്ന്പറഞ്ഞ് തള്ളുന്നത്
ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയല്ലെ?
മുന്നോട്ട്തന്നെ പോകാനുള്ള അനിലിന്റെ ദൃഢനിശ്ചയത്തിൻ,അതുകൊണ്ട്തന്നെ,
എല്ലാഭാവുകങ്ങളും.
ടോടോച്ചാൻ-വിശ്വാസങ്ങളുടെ അടിത്തറ ചോദ്യംചെയ്യപ്പെടുമ്പോൾ,ഒരുമാതിരിയെല്ലാവരും
വികാരം കൊണ്ട്പോകും
(ദൈവമേ..ദേ സൂരജെന്നെ കൊല്ലാൻ വരുന്നു..:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭൂമിപുത്രീ,

അനില്‍ ഉപയോഗിച്ച ഭാഷയില്‍ സാധാരണ വ്യവഹാരത്തിലുള്ള energy, magnetism, earthing തുടങ്ങിയവ ഉപയോഗിച്ചു. അതിനൊക്കെ സാമാന്യമായ ചില നിയമങ്ങള്‍ ഉള്ളവയാണ്‌. അപ്പോള്‍ പിന്നീട്‌ പറയുന്ന കാര്യങ്ങളും അതിനനുസരിച്ചിരിക്കണം.
അല്ലെങ്കില്‍ ആ വക വാക്കുകള്‍ ഉപയോഗിക്കാതെ ഒഴുകുന്ന ജലമുള്ള ഒരു ഹോസിനു മുകളില്‍ വരത്തക്കവണ്ണം അദ്ദേഹം കയ്യില്‍ ഒരു മാല പിടിച്ചുകൊണ്ട്‌, നിന്നാല്‍ ആമാല കറങ്ങും എന്നും അത്‌ തെളിയിക്കുവാന്‍ സാധിക്കും എന്നും മാത്രമാണ്‌ എഴുതിയത്‌ എന്നു വിചാരിക്കുക

എങ്കില്‍ ഇവിടെ ഇക്കണ്ട പുകിലൊന്നും കാണുമായിരുന്നില്ല. അതു കാണുവാന്‍ താല്‍പര്യമുള്ളവര്‍ സ്ഥലവും സൗകര്യവും അനുസരിച്ച്‌ പോയി കാണും അല്ലാത്തവര്‍ ഇതൊക്കെ വെറും പുളുവാണെന്ന്‌ ഒന്നോ രണ്ടോ കമന്റടിച്ച്‌ മിണ്ടാതിരിക്കും.
earthing വ്യാവഹാരിക രീതിയില്‍ നോക്കുക . ശരീരത്തില്‍ ചെരുപ്പിടാതെ നില്‍ക്കുമ്പോള്‍ earthed ആണ്‌. അതിനു പുറമേ ഒരു വയര്‍ കൂടി കൊടുക്കുന്നത്‌ മൂന്ന്‌ earth Points കേള്‍ക്കുന്നവര്‍ ചിരിക്കില്ലേ?, ഇനി ആ വയര്‍ കൊടുക്കുന്നത്‌ എതിര്‍വശത്തെ കയ്യില്‍ നിന്നു തന്നെ വേണം - അപ്പോള്‍ അത്‌ earthing അല്ല മറ്റ്‌ എന്തോ ആണ്‌ ഒന്നുകില്‍ വല്ല പുതിയ പേരും ഇട്ട്‌ പറയുക വല്ല ഡിങ്കോളിഫികഷന്‍ എന്നൊ മറ്റോ എങ്കില്‍ സൂരജും അതിനെതിരേ ഇതുപോലെ പറയുമായിരുന്നില്ല.

ഞാന്‍ പറഞ്ഞ പരീക്ഷനം ചെയ്തു നോക്കി എന്നു പറഞ്ഞിട്ട്‌ ഫലം അനുകൂലം എന്നും പറഞ്ഞിട്ട്‌ ചെയ്ത രീതി വിശദീകരിച്ചതു കണ്ടില്ലേ.

അതും കഴിഞ്ഞ്‌ വിഡിയോ ഇടൂവാന്‍ സാധിക്കില്ലെന്നും

ഒക്കെ കൂടി കണ്ടപ്പോള്‍ ഒരു ആളെ കളിയാക്കുന്ന പരിപാടി പോലെ തോന്നി അതുകൊണ്ടാണ്‌ ടോണ്‍ ഒന്നു മാറ്റിയത്‌
ഏതായാലും പരീക്ഷണം നടക്കട്ടെ

കാപ്പിലാന്‍ said...

അനിലേ ധൈര്യമായി മുന്നോട്ടു പോകുക .ഇത്രയും അനില്‍ ഇവിടെ വാദിക്കുമ്പോള്‍ ഇതില്‍ സത്യം ഉണ്ടെന്നാണ് എനിക്കും തോന്നുന്നത് .തറവാടിയുടെ വീട്ടില്‍ ആകട്ടെ പരീക്ഷണം .കമെന്റ് അടയ്ക്കണ്ടാ .ഇതില്‍ കൂടുതല്‍ ചോദ്യങ്ങളെ ചിലപ്പോള്‍ നേരിടേണ്ടി വരും.ഈ ചോദ്യങ്ങള്‍ എല്ലാം അനിലിന്റെ നന്മയ്ക്കാന് എന്ന് കരുതുക .കാരണം കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചല്ലോ .അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു .
സ്നേഹത്തോടെ
ഞാന്‍ തന്നെ :)

Anonymous said...

അനില്‍@ബ്ലൊഗ് പറഞ്ഞു
1.ആത്മാവ് , ദൈവികത, ദിവ്യത്വം, ഒരു പക്ഷെ ദൈവം എന്ന സങ്കല്‍പ്പം പോലും വിശ്വസിക്കാത്ത ആളാണു ഞാന്‍.ജീവിതത്തില്‍ ഇന്നേവരെ ഒരു അമ്പലത്തില്‍ പോകുകയോ, മറ്റേതെങ്കിലും ശക്തികളില്‍ വിശ്വസിക്കുകയോ ചെയ്യുന്നുമില്ല. ഇവിടെ എനിക്കു തന്നെ നിഷേധിക്കാനാവാത്ത വിശ്വസിക്കാനുമാവാത്ത ചില സത്യങ്ങള്‍ (തോന്നലാവാം)കണ്ട തിനാലാണിങ്ങനെ പോസ്റ്റ് ഇട്ടതു.

ഇതു കണ്ടാല്‍ പിന്നെ നോം കൂടെനില്‍ക്കുമൊ?
ഛായ് നിഷേധി !!!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ പൈതൃകമേ
നന്നായി.
അനിലേ അനില്‍ ഇനി അമ്പലത്തില്‍ പോയി മുട്ടി പ്രാര്‍ത്ഥിക്കുന്നതു വരെ ഞാനും ഇല്ല കേട്ടോ കൂടെ

അനില്‍ പറഞ്ഞതിനും, പറയുന്നതിനും, പറയുവാന്‍ പോകുന്നതിനും , എല്ലാം നേരത്തെ തന്നെ ഉടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നു

അത്രയ്ക്ക്‌ തെക്കാണോ വടക്ക്‌? ഹല്ല പിന്നെ
ബ്ലോഗ്‌ സംസ്കാരം ഇതാണെന്ന കാര്യം അങ്ങു മറന്നു പോയിരുന്നു സ്വാറി

അനില്‍@ബ്ലോഗ് // anil said...

അയ്യോ, അയ്യോ,
അണൊണിയാക്രമണത്തിനു ഞാന്‍ ഉത്തരവാദിയല്ല.

അനോണി ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തുറന്നിട്‌ അനിലേ ഇതൊക്കെ ഒരു തമാശയല്ലേ? ചിലര്‍ക്ക്‌ അകത്തിരുന്ന്‌ വിങ്ങുന്നത്‌ ഒക്കെ പുറമേക്ക്‌ പോരട്ടെ

Suraj said...

നൂറ്റിയെൺപതാം കമന്റ് !!


"വിശ്വാസങ്ങളുടെ അടിത്തറ ചോദ്യംചെയ്യപ്പെടുമ്പോൾ,ഒരുമാതിരിയെല്ലാവരും
വികാരം കൊണ്ട്പോകും
(ദൈവമേ..ദേ സൂരജെന്നെ കൊല്ലാൻ വരുന്നു..:)) "


ഒരു അടിത്തറയും ചോദ്യം ചെയ്തിട്ടില്ല ഭൂമിപുത്രീ...

അടിത്തറയെക്കുറിച്ച് 8-ആം ക്ലാസിലെ കുട്ടിക്ക് അറിയാവുന്നതു പോലും ഇവിടെ കണ്ടിട്ടില്ല, പിന്നല്ലേ വിശ്വാസങ്ങളുടെ അടിത്തറയിളകുന്നത് !! ഹ ഹ ഹ!

(ഗണപതി പാൽ കുടി സംഭവത്തിൽ ഇപ്പോഴും ഭൂമിപുത്രിക്ക് സംശയം ബാക്കിയാണെങ്കിൽ സ്വയം അതു അന്വേഷിക്കുക.കൈയ്യിൽ പിസിയും ഇന്റർനെറ്റ് കണക്ഷനുമൊക്കെ ഉണ്ടല്ലോ. ശരിക്കും ‘ഉത്തരങ്ങൾ’ അറിയാൻ ആഗ്രഹമുള്ളവർ അങ്ങനെയാണു പഠിക്കുന്നത്, അല്ലാത്തവർക്ക് യാതൊരു അന്വേഷണവും വേണ്ട. ഇൻസ്റ്റന്റ് ആയ ഉത്തരമുണ്ടാവും- അതിഭൌതികശക്തി! സിമ്പിൾ)



ഇതുവരെ തുള്ളിയ കഥ ഒന്നുകൂടി പറയാം :


1. പോസ്റ്റിലെ ക്ഷണം കണ്ടോ ?

“എന്തുകൊണ്ടാണിങ്ങനെ?
ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ.”


ഇനി, അനിൽ ജീയുടെ കമന്റുകൾ ഓരോന്നായി വായിക്കുക.

2. ഒരു സംഗതി എന്ത് പ്രതിഭാസമാണെന്ന് അറിയും മുൻപ് അതിനു “എർത്തിംഗ്” എന്നും കാന്തികതയെന്നും വൈബ്രേഷൻ എന്നുമൊക്കെയുള്ള ഫിസിക്സിൽ കൃത്യമായ നിർവചനങ്ങൾ ഉള്ള വ്യാവഹാരിക പദങ്ങളെടുത്ത് സർക്കസ് തുടങ്ങി.

3. കഴിഞ്ഞ ആഴ്ച വായിച്ചറിഞ്ഞ കാര്യം പരീക്ഷിച്ച കഥ പോസ്റ്റിൽ പറഞ്ഞിട്ട് കമന്റിൽ പറയുന്നു കഴിഞ്ഞ 3 വർഷമായി ഇക്കാര്യം വിദഗ്ധരുമായി ചർച്ചിക്കുകയായിരുന്നുവെന്ന് !

ആ പഞ്ചായത്തിൽ ഭാഗവതത്തിൽ പറയുന്ന ബ്രഹ്മാവിന്റെ ക്ലോക്കും കലണ്ടറുമായിരിക്കും ഉപയോഗിക്കുന്നത്..!!

4. നാലു മീറ്റർ അകലത്തിൽ നിന്നും ഹോസിലെ വെള്ളം ഡിറ്റക്റ്റ് ചെയ്തു, റോഡിലെ മുൻസിപ്പാലിറ്റി ഡ്രെയിനിൽ വെള്ളം പോകുന്നത് കിട്ടി, കിണറ്റിലെ ഉറവ കാരണം മാല ആടി എന്നൊക്കെ പറയുന്നത് logical consistency യുടെ അംശം പോലുമില്ലാതെയാണു.

ഈ പരീക്ഷണമൊക്കെ ശരിക്കും ഇദ്ദേഹം നടത്തുന്നുണ്ടോ എന്നു പോലും സംശയിക്കാൻ ഈ “ചാഞ്ചാടിക്കളി” ധാരാളമാണ് .

5. പണിക്കർ സാറിനുള്ള ഒരു മറുപടിയിൽ രക്തയോട്ടം കണ്ടുപിട്ക്കാൻ ഇതുവച്ചു കഴിഞ്ഞു എന്നവകാശപ്പെടുന്നത് കണ്ടു.
അതു കണ്ടിട്ടുതന്നെയാണു അതിന്റെ ദിശ ഏതാണെന്ന് ഞാൻ ചോദിച്ചത്. ഉടൻ പറഞ്ഞു “ആർട്ടീരിയൽ” ഫ്ലോ (ധമനികളിൽ ഒഴുകുന്ന ശുദ്ധ രക്തം ) ആണ് കണ്ടതെന്ന്. വീനസ് ഫ്ലോ (നിരോക്സീകൃത രക്തം ഒഴുകുന്ന സിരകൾ) എന്താണെന്നോ ആർറ്റീരിയൽ ഫ്ലോ എന്താണെന്നോ അതിന്റെ അനാറ്റമി എന്താണെന്നോ അറിയാതെ എന്തൊക്കെയോ പുലമ്പുന്നു എന്ന് കാര്യമറിയാവുന്നവനു മനസിലാവും. (അവസാനം ജാമ്യമെടുത്തിട്ടുണ്ട് 1988-നു ശേഷം അനുജന്റെ ബുക്കാണു പഠിക്കുന്നതെന്ന്)

6. മാല കറങ്ങുന്നതിനുള്ള “ഊർജ്ജം” സ്വന്ത കൈയ്യിൽ നിന്നും വരുന്ന “വൈബ്രേഷനാണ്” എന്ന് ഒരു തിയറി കണ്ടെത്തി !
ശാസ്ത്രീയാന്വേഷണമാണെന്നാണ് ഇതിനൊക്കെ പേരെങ്കിൽ അനിൽ ജീക്ക് ഏതെങ്കിലും ഐ.ഐ.റ്റിയിൽ ഉടൻ പ്രവേശന കൊടുക്കണം.

7. ആദ്യം സാമാന്യ ഫിസിക്സ് അറിഞ്ഞിട്ട് വേണം അതിനുമുകളിലേക്കുള്ള ഗവേഷണവും പരീക്ഷണവും നടത്താൻ. കൈയ്യിലിരിക്കുന്ന പുസ്തകം പഴയതാണെന്നോ, പഠിച്ചിറങ്ങിയിട്ട് കാലം കുറേയായെന്നതോ ഒന്നും ഇതിനു ന്യായീകരണങ്ങളല്ല. “ദിവ്യ ശക്തികളിൽ” വിശ്വസിക്കുന്നില്ല എന്നു പറയുന്ന ആൾ ഇങ്ങനെ തെറ്റിദ്ധാരണാ ജനകമായ പോസ്റ്റ് എഴുതുകയും തനിക്ക് തോന്നുന്നതിനൊക്കെ ശാസ്ത്രത്തിന്റെ ആവരണമിടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ആ പരിപാടി കണ്ട് കണ്ട് മടുത്ത ആർക്കും ചൊറിയും !

8. അനിൽ ജീ തന്നെ മ്യൂണിച്ച് ട്രയലിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല ലേഖനത്തിന്റെ ലിങ്ക് ഇവിടെ 18-ആം കമന്റിൽ ഇട്ടു. ഉമേഷ് ജീയോട് ആ ലിങ്ക് നോക്കാൻ ഉപദേശിക്കുന്നതും കണ്ടു..

എന്നിട്ടും സ്വയം അതൊന്നു വായിച്ച് മനസിലാക്കാൻ അനിൽ ജീക്ക് ഇതുവരെ സമയം കിട്ടീല്ല എന്നാണ് അനുനിമിഷം മാറിവരുന്ന “പുതിയ തിയറികൾ” കാണുമ്പോൾ മനസിലാവുന്നത്.

ഈ കലാപരിപാടിയുടെ പൊള്ളത്തരം പൊളിച്ചു കാട്ടിയില്ലെങ്കിൽ നാളെ ഈ പോസ്റ്റും ഒരു റെഫറൻസ് ആകും - ഈ വക തരികിടകൾ വച്ച് ആളെപ്പറ്റിക്കുന്നവർക്ക്.

ഇങ്ങനെയൊക്കെയാണ് “ചുട്ട കോഴിയെ പറപ്പിക്കുന്ന” മന്ത്രവാദികളെ കുറിച്ചും “ആത്മാവിന്റെ ഫോട്ടോ എടുത്ത”തിനെ കുറിച്ചും ഒക്കെ കഥകളുണ്ടാവുന്നത്.

ഓറ, ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം എന്നൊക്കെ പറഞ്ഞ് ആളുകൾ ഇതിനെ താങ്ങുന്നതും മുൻപ് ഇത്തരം സ്യുഡോ സയന്റിഫിക് വാദങ്ങൾ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് സത്യമാണെന്ന് ഉറച്ചു പോയതിനാലാണു.

ഇത് ഒരു വ്യക്തിയെ ടാർജറ്റ് ചെയ്ത് ചൊറിയുകയാണെന്നൊന്നും എടുക്കേണ്ടതില്ല. ശാസ്ത്ര വിശദീകരണമാണുദ്ദേശ്യമെങ്കിൽ ശാസ്ത്രം തന്നെ ഉപയോഗിക്കുക, സ്വയം ശാസ്ത്രമാണെന്ന് വിചാരിച്ചു വച്ചിരിക്കുന്ന അബദ്ധധാരണകളെയല്ല.

അനില്‍@ബ്ലോഗ് // anil said...

സൂരജ്,
കമന്റ്സ് കാണുന്നുണ്ട്.

പരീക്ഷണത്തിനുള്ള സാമഗ്രികള്‍ വാങ്ങി.
നാളെ അടുത്ത കൂട്ടുകാര്‍ മാത്രമുള്‍പ്പെടുന്ന ഒരു ട്രയല്‍.
വിജയിച്ചാല്‍ , ഞായറാഴ്ച വി.ഐ.പി കള്‍ക്കു ഡെമോ.

രണ്ട് ആള്‍ കൂടി വരാമെന്നേറ്റു.
അസ്സിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍,
മലപ്പൂറം.

അഡിമിന്‍, ബ്ലൊഗ്ഗര്‍ ബി.ആര്‍.സി. എടപ്പാള്‍
വിജയിച്ചാല്‍ എല്ലാവരുടേയും പേര്‍, ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി ഇവ ഇടുന്നതായിരിക്കും.

തോറ്റാലും പോസ്റ്റ് ഇടും, ബാക്കി പരണ്ടല്‍ അവിടെ തന്നാല്‍ മതിയാകും.

Unknown said...

പരീഷണത്തിന് എല്ലാവിധ ആശംസകളും.

താങ്ങളുടെ വാദം ശരിയായാലും തെറ്റായാലും
നിരാശപെടേണ്ടതില്ല. കുറച്ച് കാര്യങ്ങള്‍ കൂടി പഠിക്കാന്‍
പറ്റി എന്നു മാത്രം കരുതുക.

Suraj said...

@ അനിൽ ജീ,

James Randy Foundation-ൽ നിന്നും താങ്കളുടെ അവകാശവാദം പരീക്ഷിച്ചു നോ‍ക്കാൻ തയാറാണു എന്ന് പറഞ്ഞു വന്ന മറുപടി ഇ-മെയിൽ ഒന്ന് ബ്ലോഗിൽ ഇടാമോ ?

ഭൂമിപുത്രി said...

നെറ്റിലെ അന്വേഷണംകൊണ്ടൊന്നും എനിയ്ക്ക് ബോദ്ധ്യമാകില്ല സൂരജെ.
(അല്ലെങ്കിലും,ഒരു ദിവസത്തെ ക്യാപ്പില്ലറി ആക്ക്ഷൻ അടുത്തദിവസമുണ്ടാകില്ലെന്ന് വല്ലെടൊം പറഞ്ഞുകാണുമോ?)
എനിയ്ക്ക്തന്നെ പരീക്ഷിയ്ക്കണമായിരുന്നു.
അതിൻ വാരണാസ്യൻ ആദ്യത്തെ ദിവസം ഞാൻ കൊടുത്ത പാല്
കുടിച്ചെങ്കിലല്ലേ,അടുത്തദിവസം കുടിയ്ക്കാത്തത്തെന്താന്ന് നേരിട്ട് ക്വെസ്റ്റിൻ ചെയ്യാൻപറ്റു!
ഓ.ടോ ആയിപ്പോകുന്നല്ലൊ,ക്ഷമിയ്ക്കനിലെ
ഗണപതിബാപ്പേടെ ഇഷ്യുൻവേണ്ടി ആരെങ്കിലും
ഒരു പോസ്റ്റ് തുറന്നെങ്കിൽ..

Vishnuprasad R (Elf) said...

അനില്‍ ചേട്ടാ,
ഈ 'വൈബ്രേഷന്‍ 'താങ്കളുടെ കയ്യില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് അത് താങ്കളുടെ ഉപബോധ മനസ്സിന്റെ പ്രവര്‍ത്തിയാകാനാണ് സാധ്യത്. എന്നാലും പരീക്ഷിച്ചു നോക്കൂ.പരീക്ഷണപാണ് ശാത്രത്തിന്റെ കാതല്‍ .ചിന്തകളിലൂടെയുള്ള നിഗമനം അതിന്റെ ആദ്യ പടിമാത്രം.


താങ്കള്‍ പരീക്ഷണം നടത്തുന്ന സമയത്ത് ഞാനിവിടെ രണ്ടോഫടിച്ചോട്ടേ.
ഓഫ്:
സൂരജിന്,
"മിനിറ്റിൽ 72-80 തവണ വച്ച് 6 ലിറ്റർ രക്തം മേലാസകലമുള്ള കുഴലുകളിൽ കൂടി ഓടി തിരികെ വരുന്നു....തള്ളേ..! അപ്പൊ അതാണ് ഇടയ്ക്കിടെ മൂട്ടീന്ന് ഒരു വൈബ്രേഷൻ ഇങ്ങനെ അരിച്ചരിച്ച് വരുന്നത് !"
-
ഇതെന്താ രക്തത്തിന് റോക്കന്റ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുണ്ടോ? ഹ്രിദയത്തില്‍ നിന്നും പുറപ്പെടുന്ന രക്തം തിരിച്ചെത്താന്‍ അഞ്ചുമിനിറ്റോളം ഏടുക്കുമെന്നാണ് ഞാന്‍ കേട്ടിട്ടൂള്ളത്.ഇനി ചിലപ്പോള്‍ ഇന്നലെയെങ്ങാല്‍ മാറ്റിയിരിക്കും.
അബദ്ധത്തില്‍ വന്ന തെറ്റായിരിക്കുമെന്നു കരുതുന്നു. പക്ഷെ ചിലപ്പൊ പിന്നീട് ആരെങ്കിലും ഇത് റഫറന്‍സ് ആക്കിക്കളയും.

Vishnuprasad R (Elf) said...

ഭൂമിപുത്രി ചേച്ചീ, പ്രതിമ പാല്‍ കുടിക്കുന്നതിനെപ്പറ്റി ഞാന്‍ ഇവിടെ ഒരു കുഞ്ഞു പോസ്റ്റ് ഇട്ടിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ബ്ലോഗ്ഗറുടെ അധോഗതി

ഈ പോസ്റ്റ് ഇട്ടതോടെ, ലോകത്തെ ഏറ്റവും മണ്ടനും തട്ടിപ്പുകാരനുമായ ഉദ്യോഗസ്ഥനായി ഞാന്‍ മാറിയ വിവരം എല്ലാ ബൂലോകരും കണ്ടതാണല്ലൊ.

ഇന്നലെ ഞാന്‍ പട്ടിണിയായിരുന്നു. എന്തെന്നാല്‍ എന്റെ ഭാര്യ ഇന്നലെയാണു ഈ പോസ്റ്റു വായിച്ചതു. അതില്‍ പുള്ളിക്കാരിക്കു വെള്ളം അലര്‍ജിയാണെന്നു ഞാന്‍ ആരോപിച്ചതില്‍ പ്രതിഷേധിച്ചു ഇന്നലെ വൈകിട്ടത്തെ എന്റെ പങ്കു ചോറ് കാടിയിലിട്ടു. പാവം ഞാന്‍ !!!
ബ്ലോഗ്ഗില്‍ വനിതാമുന്നണിക്കാരൊന്നും ഇല്ലെ എന്നാണവള്‍ ചോദിക്കുന്നതു.

mr.unassuming said...

പ്രിയ അനില്,
അടുത്ത നൊബെല് സമ്മാനത്തിനു പരിഗണിക്കുവാന് വേന്ടി ബോധപൂര്വ്വം കോണ്ടുവന്ന ഒരു വിഷയമാണിതെന്നു സാമാന്യബുധിയുള്ള ആരും ആക്ഷേപിക്കില്ലല്ലോ!
മൂക്കടപ്പുള്ളവനു ഏതു പൂവും മണമുള്ളതാവാനും തരമില്ല.
ബ്ലോഗുലോകത്തെ ശാസ്ത്രീയ വിഷയങളിലെ അവസാനത്തെ വാക്കു എന്നു ഗര്‍വിക്കുന്ന എഇന്സ്റ്റീന്റെ അപ്പൂപ്പന്മാരെ നമുക്കു തല്ക്കാലത്തെക്ക് അവഗണിക്കാമെന്നു തോന്നുന്നു.കാരണം പുസ്തകങളില്‍ കണ്ടിട്ടുള്ളതില്‍ അപ്പുറം ഒന്നും തന്നെ ഈ ലൊകത്തുണ്ടു എന്നു ചിന്തിക്കാന്‍ പോലും അവരുദെ അപക്വത അനുവദിക്കില്ല!ഭൂമി ഉരുണ്ടതാനെന്നു പറഞ പാവത്തിനെ കഴുവേറ്റിയ ശേഷം മാത്രം അതു സമ്മതിച്ചുകൊദുത്ത പൂര്‍വ്വികരുദെ പിന്‍ തലമുറക്കാരാകുന്നു നമ്മളെല്ലാം എന്നതും കേവല സത്യം!
ഒരു സാധാരണക്കാരന്റെ തലത്തില് നിന്നല്ലതെ ഈ വിഷയത്തെ തല്ക്കാലം പരീക്ഷിക്കുവാനുള്ള സാങ്കേതികത്വം നമുക്കു അന്യമാണു എന്നും തോന്നുന്നു.കാരണം നമ്മള്‍ പാവം പിടിച്ച ഇന്ദ്യക്കാ‍രും ശാസ്ത്രപരീക്ഷണങള്‍ക്കു “അസ്സിസ്റ്റന്‍സ്” കൈപ്പറ്റാന്‍ വകുപ്പില്ലാത്തവരും ആകുന്നു!
ഷെര്ലൊക്ക് ഹോംസിനെ വെല്ലുന്ന വിധത്തിലാണല്ലോ ഇവിടെ ഓരൊ “തല നാരിഴ” കീറല് ചടങുകള് നദത്തിക്കാണുന്നതു!അവരും പക്ഷെ കാറ്റിന്റെ ഗതിവേഗങളെക്കുറിച്ചൂം അതു പ്രധിരോധിച്ചിരുന്നോ എന്നും ആശങ്കപ്പെട്ടു കണ്ടില്ല!ഉപയൊഗിച്ച സാങ്കെതിക പദങളുദെ ശാസ്ത്രീയ നിര്വചനങളെ ആസ്പദമാക്കിക്കൊന്ടു താങ്കള് അല്പ ജ്ഞാനിയാണെന്നു സ്ധാപിക്കാനും ഈ വിഷയം തന്നെ ബൊഗസ് ആണെന്നും പറഞുവക്കുന്ന ആളുകളെ അവരുടെ പാട്ടിനു വിട്ടേക്കുക എന്നതാവും നല്ലതെന്നു തോന്നുന്നു. സ്വയം ബൊധ്യമായ ഒരു ഫിനൊമിനന്റെ പോസിബിള് എക്സ്പ്ലനേഷന് തേടുന്നതിനു യെവന്മാരൊന്നും ഒരു തടസ്സമാകുന്നില്ല എന്നു ഓര്മിപ്പിക്കട്ടെ!ഈവിധ കഴിവുള്ള ഒരാളെ എനിക്കും അറിയാം. ഞാനും നേരിട്ട് കണ്ടിട്ടുള്ളതും ആണു.എല്ലാ വിജയാശംസകളും!

Umesh::ഉമേഷ് said...

"ഭൂമി ഉരുണ്ടതാനെന്നു പറഞ പാവത്തിനെ കഴുവേറ്റിയ ശേഷം മാത്രം അതു സമ്മതിച്ചുകൊദുത്ത പൂര്‍വ്വികരുദെ പിന്‍ തലമുറക്കാരാകുന്നു നമ്മളെല്ലാം എന്നതും കേവല സത്യം!"

അതാരാ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതു കൊണ്ടു കഴുവിലേറ്റപ്പെട്ട പൂര്‍വ്വികന്‍? അറിയാത്തതുകൊണ്ടു ചോദിക്കുന്നതാണു്.

ടോട്ടോചാന്‍ said...

അനില്‍ അവിടം വരെ വരാന്‍ ഇപ്പോള്‍ നിര്‍വ്വാഹമില്ല എന്നറിയിക്കട്ടെ. എറണാകുളത്തുനിന്നും പോന്നാനി വരെ വലിയ ദൂരമില്ല. പക്ഷേ പല കാരണങ്ങളാല്‍ ഇപ്പോള്‍ കഴിയില്ല. ക്ഷണത്തിന് നന്ദി. ക്ഷമിക്കുക.

ഓ.ടോ.
ഭൂമിപുത്രി, വിശ്വാസത്തിന്‍റെ അടിത്തറ ഇളകിയിട്ടില്ല. കാരണം ശാസ്ത്രം വെറും വിശ്വാസം മാത്രമല്ല. തികച്ചും ശാസ്ത്രീയമായി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജ് കുറെക്കാര്യങ്ങള്‍ പറഞ്ഞു. എന്നിട്ടും മൊത്തം ബ്ളോഗ് കമന്‍റുകളുടെ പൊതു ധാര ഞാന്‍ പിടിച്ചതിന് മൂന്നു കൊമ്പ് എന്ന രീതിയില്‍ നില്‍ക്കുകയായിരുന്നു.അത് തുടര്‍ച്ചയായി ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍‍ ആരായാലും
അല്പം വൈകാരികമായി സംസാരിച്ചെന്നിരിക്കും. അത്രയുമേ ഉദ്ദേശിച്ചുള്ളൂ.. മറ്റൊരര്‍ത്ഥം കൊടുക്കല്ലേ...
അയ്യോ ടോപ്പിക്കില്‍ നിന്നും മാറിപ്പോണേ.. ക്ഷമിക്കുക.

Suraj said...
This comment has been removed by the author.
Suraj said...
This comment has been removed by the author.
കാവലാന്‍ said...

പ്രിയ അനില്‍,തര്‍ക്കങ്ങളും പരീക്ഷണങ്ങളും താങ്കള്‍ക്ക് കൃത്യമായ ഒരുത്തരം തരുമെന്ന് തോന്നുന്നില്ല.കാരണം താങ്കള്‍ക്ക് അങ്ങനെ ഒരു കഴിവുണ്ടെന്നു വിശ്വസിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നതു പോലെ തോന്നുന്നു.
പരീക്ഷണങ്ങളും പ്രസ്ഥാവനകളുമൊഴിവാക്കി മനസ്സുകൊണ്ടല്ല, ബുദ്ധി കൊണ്ടു ചിന്തിച്ചാല്‍‍ മാത്രം താങ്കള്‍ക്കു മനസ്സിലാവുന്ന ഒരു ഘടകം അതിലുണ്ട്. അതു പുറമേനിന്നാര്‍ക്കും പറഞ്ഞു തരാന്‍ കഴിയില്ല എന്നാണെന്റെ വിശ്വാസം.

താങ്കളുടെ കയ്യില്‍ ഒരു എനര്‍ജി സൃഷ്ടിക്കപ്പെടുകയല്ല,അത് കേവലം ഭൗതികമായ പേശീ സങ്കോച വികാസങ്ങളുടെ ഫലമായി(അല്ലാതെ കൈ വിറയ്ക്കില്ലേന്നുറപ്പാനല്ലോ) വിറയ്ക്കുകയാണു ചെയ്യുന്നത്.തീര്‍ച്ചയായും ആ ചലനങ്ങളില്‍ തലച്ചോറിനു പങ്കുണ്ടാവണം അല്ലെങ്കില്‍ ബാഹ്യമായൊരു ശക്തി താങ്കളുടെ ബുദ്ധിയേയും മറികടന്ന് പ്രവൃത്തിക്കുന്നു എന്നു സമ്മതിക്കേണ്ടി വരും. അപ്പോള്‍ സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും അതു നടന്നേയ്ക്കാം.മന്ത്രവാദം ആഭിചാരം മുതലായവയിലേക്ക് അവിടെനിന്ന് അധികധൂരം കാണില്ല.


എര്‍ത്തു ചെയ്യും എന്നൊരു ബോധം അറിഞ്ഞുകൊണ്ട് നില്‍ക്കുമ്പോഴാണ് ചലനം നിലയ്ക്കുന്നത് അല്ലെങ്കിലും ഇലക്ട്രിക്കല്‍ എനര്‍ജിയല്ല അതെന്ന് താങ്കള്‍ സമ്മതിച്ചിരിക്കുന്നു കാരണം ഒരു ചാലകത്തിലൂടെ അതിനു സഞ്ചരിക്കാനാവുന്നേയില്ലെന്നല്ലേ പറഞ്ഞത്. അത് കൈവിറയലും,താങ്കളുടെ മനസ്സും തമ്മിലുള്ള ഒരു ചുറ്റിക്കളിയാണ് പക്ഷേ താങ്കള്‍ക്കതങ്ങ് ഇഴ പിരിച്ചു മനസ്സിലാക്കാനാവുന്നില്ല
(ബോധപൂര്‍വ്വം അല്ലെങ്കില്‍ അബോധ പൂര്‍വ്വം) ;) എന്തായാലും ശ്രമങ്ങള്‍ നടക്കട്ടെ "ഒണക്കസ്രാവിനെക്കൊണ്ടു നായെത്തല്ലിയപോലെ"എന്നൊരു ചൊല്ലുണ്ട് പട്ടി കടിയും വിടില്ല വീട്ടുകാരി പിടിയും വിടില്ല.

ഓടോ: എന്റമ്മോ.........
പണിക്കരുമാഷും വൈദ്യരു ശിഷ്യനും കൂടി മാന്തല്‍ നിര്‍ത്തി വെടിവെപ്പു തുടങ്ങിയോ
ഏ/കെ,വേണോ അതോ നാടന്‍ ഇരട്ടക്കുഴല്‍ വേണോ? എന്നെ വെടിവച്ചിടരുതെന്ന ഒറ്റ നിബന്ധന മാത്രം.
"ആരറിവൂ വിധിയുടെ തുലാസു പൊങ്ങുന്നതും താനേ താണു പോകുന്നതും"

Suraj said...

ഡോൺ ഏലിയാസ് ഭൂ.ചെ ചേട്ടാ,
.........

ഓഫ്:
സൂരജിന്,
"മിനിറ്റിൽ 72-80 തവണ വച്ച് 6 ലിറ്റർ രക്തം മേലാസകലമുള്ള കുഴലുകളിൽ കൂടി ഓടി തിരികെ വരുന്നു....തള്ളേ..! അപ്പൊ അതാണ് ഇടയ്ക്കിടെ മൂട്ടീന്ന് ഒരു വൈബ്രേഷൻ ഇങ്ങനെ അരിച്ചരിച്ച് വരുന്നത് !"
---
ഇതെന്താ രക്തത്തിന് റോക്കന്റ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുണ്ടോ? ഹ്രിദയത്തില്‍ നിന്നും പുറപ്പെടുന്ന രക്തം തിരിച്ചെത്താന്‍ അഞ്ചുമിനിറ്റോളം ഏടുക്കുമെന്നാണ് ഞാന്‍ കേട്ടിട്ടൂള്ളത്.ഇനി ചിലപ്പോള്‍ ഇന്നലെയെങ്ങാല്‍ മാറ്റിയിരിക്കും.
അബദ്ധത്തില്‍ വന്ന തെറ്റായിരിക്കുമെന്നു കരുതുന്നു. പക്ഷെ ചിലപ്പൊ പിന്നീട് ആരെങ്കിലും ഇത് റഫറന്‍സ് ആക്കിക്കളയും.

............................

ശരിയാണ്, ഞാൻ എഴുതിയ രീതി വച്ച് ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാവാം. പക്ഷേ കണക്ക് കറക്റ്റാ മാഷേ..അഞ്ചു മിനിറ്റൊന്നുമല്ല.

ഡോൺ ചേട്ടൻ ചോദിച്ച സ്ഥിതിക്ക് വിശദീകരിക്കാം :

sodium ferrocyanate പോലെ ഏതെങ്കിലും dye കഴുത്തിലെ വലത് ജുഗുലാർ സിരയിൽ (jugular vein) കുത്തിവച്ചിട്ട് ഇടതു ജുഗുലാർ സിരയിൽ അതു പ്രത്യക്ഷമാകുന്ന സമയം വച്ച് ഒരു പരീക്ഷണമുണ്ട്.
ഏതാണ്ട് 30 സെക്കന്റിനുള്ളിൽ സംഗതി ഇടത്ത് സിരയിൽ എത്തും .

എന്നുവച്ചാൽ 30 സെക്കന്റ് മതി ഒരു റൌണ്ട് സർക്കുലേഷൻ പൂർത്തിയാക്കി രക്തത്തിനു തിരിച്ച് ഹാർട്ടിലെത്താൻ എന്ന്.

ഇതിനു ഹോൾ സർക്കിറ്റ് ടൈം എന്നു പറയും.

ഇൻഡയറക്റ്റായി ഇത് കണക്കാക്കുന്നത് ഇങ്ങനെ :

രണ്ട് വെണ്ട്രിക്കിളുകളിൽ നിന്നുമായി ഓരോ മിടിപ്പിലും ഹൃദയം ചീറ്റുന്നത് -> 150മില്ലിലിറ്റർ.

1 മിനിറ്റിൽ 80 മിടിപ്പെങ്കിൽ 30 സെക്കന്റിൽ ->40 മിടിപ്പ്.

1 മിടിപ്പിൽ 150 മില്ലി ലിറ്റർ പമ്പ് ചെയ്യുന്ന ഹൃദയം 40 മിടിപ്പിൽ പമ്പുന്ന രക്തം -> 6000 മില്ലി ലിറ്റർ.(6 ലിറ്റർ)


ഈ 6 ലിറ്റർ എന്ന് പറയുന്നത് ശരീരഭാരം വച്ച് കണക്കാക്കുമ്പോൾ എന്റെ ശരീരത്തിലൂടെ ഓടുന്ന മൊത്തം രക്തത്തിന്റെ അളവാണ്.

ഇദ്ദാണ് മാഷേ ആ 70-80 മിടിപ്പും 6 ലിറ്ററും തമ്മിൽ ഉദ്ദേശിച്ച ബന്ധം. എഴുതിയപ്പോൾ കൺഫ്യൂ ആക്കിയതിനു സോറിയും ഒരു സ്മൈലിയും :)

ഞാൻ രണ്ട് റൌണ്ട് ഓടിയിട്ട് വരുമ്പോ ഈ 6 ലിറ്റർ എന്നത് 12 ലിറ്ററോ 20 ലിറ്ററോ ഒക്കെ ആകും.. ശരിയാ രക്തത്തിനു റോക്കറ്റ് എഞ്ചിൻ ആരോ ഘടിപ്പിച്ചിട്ടുണ്ട് !!

(ശരാശരി കണക്കാണ്. വേറേ ഒത്തിരി സംഗതികൾ സ്വാധീനിക്കാം എന്നാലും 1 മിനിറ്റിൽ താഴെയേ ഈ സമയം വരൂ. ഇല്ലെങ്കിൽ ഹാർട്ട് ഫെയ്ലിയർ രോഗിയോ മറ്റോ ആയിരിക്കണം ആള് )

അതിരിക്കട്ടെ, ഡോൺ ചേട്ടന് ഈ 5 മിനിറ്റിന്റെ കണക്ക് എവിടുന്നു കിട്ടി ?

ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്ന ഇന്റർവെൻഷണൽ കാർഡിയോളജിക്കാർക്ക് അത്രയും സമയം സർക്കുലേഷൻ ടൈമൊക്കെ കിട്ടിയാൽ ഫ്ലൂറോസ്കോപ്പിക്കൊക്കെ വലിയ ഉപകാരമാകുമായിരുന്നു..അതോണ്ട് ചോദിച്ചതാ !

@ അനിൽ ജീ,

ഒരു പാട്ടില്ലേ ? “അവനവൻ കുഴിക്കുന്ന കുരുക്ക്...ഗുലൂമാ‍ാ‍ാൽ..”

ഇൻ ഹരിഹർ നഗർ ആണോ പടം ?

Suraj said...

പ്രിയ കാവലാൻ ജീ

:))

താങ്കൾ ഇപ്പോൾ സുചിപ്പിച്ചകാര്യം വളരെ സത്യം.

ദാ ജെയിം റാൻഡി ഫൌണ്ടേഷന്റെ പാരാ നോർമൽ അവകാശവാദങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഒന്ന്:

ഡൌസിംഗ് ആണു വിഷയം:


[...]Water dowsers are by far the most common variety we have encountered, and they, too, exhibit a wide spectrum of claims. Some only look for fresh/potable water. With some, it must be moving water. Some cannot detect water in pipes, only "natural" water. Most say they can tell how far down the water is, and at what rate it will be delivered, once tapped. Water dowsers as well as some less specialized say they can be thrown off by magnetic fields, nearby electricity, machinery, buried meteorites, masses of metal, or other underground rivers that intersect their path. The list of elements and situations that they say can inhibit their performances is endless.

The bottom line is that they all fail, when properly and fairly tested. There are no exceptions. Even after they have clearly and definitely failed, they always continue to believe in their powers. Why should this be so?

The Ideomotor Effect ...

We are witnessing here a very powerful psychological phenomenon known as the "ideomotor effect." This is defined as, "an involuntary body movement evoked by an idea or thought process rather than by sensory stimulation." The dowser is unknowingly moving the device of choice, exerting a small shaking, tilt or pressure to it, enough to disturb its state of balance. This has been shown any number of times to be true, but the demonstration has meant nothing to the dowsers, who will persist in their delusion no matter how many times it is shown to them that dowsing does not work. The defensive reaction of most dowsers, following their failure, is to claim that they should not have submitted to any test, and will never do so again. And most will say that dowsing comes under special rules that deny that it can be tested, ever. The discouraging fact is that no dowser is ever convinced, as a result of proper double-blind testing, that they cannot dowse. Their need to believe is so strong and so ingrained, that they will refuse to accept any quality and/or quantity of good evidence. They have adopted a philosophy that shields them against reality.

There appears to be a feeling on the part of the dowsers that if they've been self-deceived, it indicates that they are therefore stupid or naive.

This is certainly not the case. Any person, regardless of education, IQ, sophistication, or social position, can fall for the ideomotor phenomenon. An indication of that is that a great number of scientists mostly physicists have embraced belief in dowsing, in spite of their superior knowledge of how the world works. But this is an effect of the mind, a different matter from the workings of the common everyday objects and situations we encounter in our lives.
....
[...] In fact, dowsers are insistent that the disbeliever should try the effect and thereby become convinced of its efficacy; they assure you that once you've tried it, you'll change your mind. And they're often right in that respect; the dowsing device really seems to move on its own, in response to some sort of external signal or force. As a result of some imagined or real hint from nature water dowsers are often familiar with the topological or geographical signs or conditions that indicate the probability of water in any given spot the operator unconsciously tilts or impels the device, and believes that it is indicating the presence of the sought-after material. That is simply not true. It's a trick of the mind, a very convincing trick, but a self-deception nonetheless....

അനിൽ ജീയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകളിൽ ഇത് വളരെ പ്രകടമാണ് ആദ്യം മുതലേ. അതിനാണ് അദ്ദേഹം തന്നെ ഇട്ട ആ മ്യൂണിച്ച് ട്രയൽ ലിങ്ക് ഒന്നു വായിക്കാൻ ഞാൻ പുള്ളിയോട് പറഞ്ഞുകൊണ്ടേയിരുന്നത്.. ക്യാ ഫലം..!

ആ ശരി..ഇനിയിപ്പോ പരീക്ഷണമൊക്കെ നടത്തി മനസമാധാനം നേടട്ടെ അദ്ദേഹം എന്ന് ആശ്വസിക്കാം.

സ്മിതം said...

അനില്‍ : നല്ല ഉദ്യമം; തുടരുക.

താങ്കളുടെ ക്ഷമയ്ക്കു അതിരു നിശ്ചയിക്കാനാവാതിരിക്കട്ടെ.

Unknown said...

പ്രിയ അനില്‍ജി,
അപ്പൊ ഇന്നും,നാളേയുമായി ഒന്നും,രണ്ടുംഘട്ട പരീഷണങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏത് ഹോസിലൂടേയാണ് വെള്ളം ഒഴുകുന്നതെന്ന് താങ്ങളുടെ അബോധ മനസിനുപോലും സംഗല്‍പ്പിക്കാന്‍
കഴിയാത്ത രീതിയിലാണ് ഈ പരീഷണം നടത്തുന്നത് എങ്കില്‍. ഇതില്‍ താങ്ങളുടെ നീരീഷണ ഫലങ്ങള്‍ ശരിയാവാനുള്ള സാധ്യത പരമാവധി 10% മുതല്‍ 15% വരെ മാത്രമായിരിക്കും.

പരീഷണങ്ങളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു.

achu said...

എല്ലാ കമന്റ് വായിച്ചു ........കുറെ ഒകെ മനസിലായി ,ചിലാതെ മന്സിലയും ഇല്ല...അകെ തല കറങ്ങുന്നു.. എല്ലാം കൂടി വായിച്ചേ

വിനിമയ (www.itpublic.org.in) said...

ഇരുനൂറടിച്ചേ ഡബിള്‍ സെഞ്ചുറി.

അനിലേ
ഇനിയെങ്കിലും ഒരു കാര്യം ആലോചിച്ചേ. ഇതു ശരിയാണെങ്കില്‍ പണ്ടേ ആളുകള്‍ ഇതുപയോഗിച്ച് പല പരിപാടികളും ചെയ്തേനില്ലേ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇങ്ങനെ ചെയ്യാമെന്നു പറഞ്ഞാല്‍ ഒരു രസത്തിന് ഇങ്ങനെ ചര്‍ച്ചകള്‍ക്കു വേണ്ടി പറയാമെന്നല്ലാതെ നടക്കുന്ന കാര്യം വല്ലതുമാണോ? ഡൌസിംഗ് എന്നത് ശരിക്കും സംഭവിക്കാത്ത ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞതാണ്. വിദേശരാജ്യങ്ങളില്‍ ഇപ്പോഴും ഈ പരിപാടി നടക്കുന്നുണ്ട്. പക്ഷേ അതിനു മുന്‍പ് അവര്‍ കാഴ്ചക്കാരോട് ഇത് വിനോദത്തിനായി ചെയ്യുന്നതാണെന്ന് പറയണമെന്നാണ് നിയമം. പിന്നെ അതിന് വിനോദ നികുതിയും കൊടുക്കണം.
ഏതായാലും പരീക്ഷണം നടക്കട്ടെ. കൂട്ടുകാരുടെ അടുത്തു നടത്തി വിജയിച്ചിട്ടുമാത്രം പൊതുജനത്തിനു മുന്നില്‍ അവതരിപ്പിക്കുക.
എന്തായാലും 10% വിജയ സാദ്ധ്യതയുണ്ട്. എല്ലാ പ്രാവശ്യവും ശരിയായി പരീക്ഷണം നടക്കില്ലെന്നാണ് എന്റെ വിശ്വാസം

ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു

«Oldest ‹Older   1 – 200 of 209   Newer› Newest»