8/28/2008

സയാമീസ് ഇരട്ടകള്‍

ബക്കറിക്ക അയല്‍വാസിയാണ്.

ഞങ്ങള്‍ കണികണ്ടുണരുന്ന മില്‍മ, ശുദ്ധമായ പശുവിന്‍പാലുമായി രാവിലെ വിളിച്ചുണര്‍ത്തും. പശുവൊരെണ്ണം പ്രസവിക്കാറായി നില്‍ക്കയാണു ഇക്കയുടെ വീട്ടില്‍.

രാത്രി രണ്ടുമണി, ഫോണ്‍ ബെല്ലടിക്കുന്നു. ഇക്കയാണു, ഉടനെ വീട്ടിലേക്കുചെല്ലണം, ഡോക്ടര്‍ വന്നിട്ടുണ്ടു.പോകാതെ പറ്റില്ലല്ലൊ. പോത്തുങ്കാല്‍ സ്വപ്നംകണ്ടു ഉറങ്ങാന്‍ തുടങ്ങിയിട്ടധിക സമയമായില്ല. ടോര്‍ച്ചെടുത്തു റോഡു മുറിച്ചു ചെന്നു.പശുകിടക്കയാണ് മുറ്റത്തു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റും മറ്റും സ്വപ്നം പോലും കാണാന്‍ യോഗമില്ലാത്ത പാവം മിണ്ടാപ്രാണികള്‍.ഇരുട്ടില്‍ തപ്പിനടക്കുന്ന അന്ധന്മാരെപ്പോലെ ഡൊക്ടര്‍ പരിശോധന തുടരുന്നു. സ്കാനിങ്ങും മറ്റും എന്താണെന്ന സ്വപ്നവും പാവം പശു കണ്ടിട്ടുണ്ടാവില്ല.


വിധി വന്നു, സയാമീസ് ഇരട്ടകളാത്രേ !!!!

കാലുകള്‍ ആറെണ്ണം കിട്ടുന്നുണ്ടത്രെ,പക്ഷെ ശരീരം വേര്‍പെടുത്താനാവുന്നില്ല. വിശ്വസിക്ക തന്നെ. നേരം വെളുക്കട്ടെ ബാക്കി പിന്നീടാവാം എന്നു ഡോകര്‍, ആരും തൃപ്തരല്ല, എന്തു ചെയ്യും, അഡ്മിറ്റുചെയ്യാന്‍ ആശുപത്രികളില്ല, ആംബുലന്‍സുകളില്ല. വരുന്നതു കാണുക, അത്ര തന്നെ.

രാവിലെ എട്ടുമണി. ഡോക്ടര്‍ സന്നാഹങ്ങളുമായി എത്തി. ബക്കറിക്കയുടെ മുറ്റം ഓപ്പറേഷന്‍ തിയേറ്ററായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യ പരിശോധന, കുട്ടി മരിച്ചിരിക്കുന്നു. ആമിനത്ത അലര്‍ച്ച തുടങ്ങി, ഇക്കയുടെ ഉമ്മ. ഓപ്പറേഷന്‍ ആരംഭിച്ചു , പതിനഞ്ചു മിനിട്ടില്‍ വയര്‍ തുറന്നിട്ടു. സംഭവം ഉറപ്പായി, സയാമീസ് ഇരട്ടകള്‍ തന്നെ. പക്ഷെ പൂറത്തെടുക്കാനാവുന്നില്ല. അവസാനം കുട്ടികള്‍ രണ്ടിന്റേയും പിന്‍ഭാഗ ആദ്യം മുറിച്ചെടുത്തു,തുടര്‍ന്നു ബാക്കിയും.


ഇതാ കിടക്കുന്നു നമ്മുടെ സയാമീസ് ഇരട്ടകള്‍ !!!


ചിത്രത്തിന്റെ പശുക്കുട്ടികളുടെ പിന്‍വശം ഫോട്ടോഷോപ്പിലിട്ടു ഒന്നു മാസ്ക് ചെയ്തിട്ടുണ്ട് , മുറിച്ചതിനാല്‍





മുകളില്‍ നിന്നുള്ള കാഴ്ച, നെഞ്ചുഭാഗം ഒട്ടിപ്പിടിച്ച നിലയില്‍





തല ഭാഗം






ഇതാ പശു.പൊട്ടാസിയം പെര്‍മാംഗനേറ്റ് ലോഷന്‍ മുറ്റത്തൊഴിച്ചാണു അണുനാശനം!!
ഇരട്ടകള്‍ പശുക്കളില്‍ അപൂര്‍വ്വം, സയാമീസ് ഇരട്ടകള്‍ അത്യപൂര്‍വം.
ഏതായാലും പശു സുഖമായിരിക്കുന്നു.
ഓപ്പറേഷനു ശേഷം, ഡോക്ടര്‍ പോയി, മുറ്റം തിരികെ മുറ്റമായി പ്രഖ്യാപിച്ചുകൊണ്ടു.
അത്യപൂര്‍വമായ കാഴ്ച ബൂലോകര്‍ക്കായി.

27 comments:

അനില്‍@ബ്ലോഗ് // anil said...

ഇരട്ടകള്‍ പശുക്കളില്‍ അപൂര്‍വ്വം, സയാമീസ് ഇരട്ടകള്‍ അത്യപൂര്‍വം

ബൂലോകര്‍ക്കായി ഇതാ.

PIN said...

പാവം പശു..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

OAB/ഒഎബി said...

കാണാനും കേള്‍ക്കാനുമായല്ലൊ.
മൃഗങ്ങള്‍ക്കായി ഓപ്പറേഷന്‍ തിയേറ്ററുകള്‍ പല രാജ്യങ്ങളിലും ഉണ്ട്. നമ്മുടെ നാട്ടില്‍ എവിടെയെങ്കിലും ഉണ്ടൊ എന്നറിയാമൊ ?.

അനില്‍@ബ്ലോഗ് // anil said...

oab, നാട്ടില്‍ മിക്കവാറും എല്ലായിടത്തും ഉണ്ട്. പക്ഷെ എന്തു കാര്യം, ഇതിനെ എങ്ങിനെ പൊക്കി കൊണ്ടുപോകും?

ഭൂമിപുത്രി said...

അയ്യൊ അനിലേ..കാണാൻ വയ്യ!
അമ്മപ്പശു രക്ഷപ്പെട്ടതാൺ ആകെയുള്ള സമാധാനം

Sethunath UN said...

അത്ഭുതം തന്നെ. :((

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ...

യാരിദ്‌|~|Yarid said...

പോത്തിന്‍ കാല്‍ ശരണം.. ചുമ്മാ എടുത്ത ഫോട്ടോ അതു പോലെ ഇട്ടാല്‍ പോരായിരുന്നൊ? എന്തിനു ഫോട്ടൊ ഷോപ്പ് പണി..ഇതൊന്നും കണ്ടാല്‍ നമ്മളു വിരളില്ല അനില്‍ മാഷെ..;)

smitha adharsh said...

ഭഗവാനേ..എന്തൊക്കെ കാണണം?
കലികാല വൈഭവം എന്ന് പറയുന്നതു കേട്ടിട്ടുണ്ട്..ഇപ്പോള്‍ കണ്ടു...വളരെ വിചിത്രമായിരിക്കുന്നു..

അരൂപിക്കുട്ടന്‍/aroopikkuttan said...

ഡോ.പണിക്കരേട്ടന്‍ സ്മൈലിയിട്ടതെന്തിനാണെന്നുമനസ്സിലാകാത്തത് എന്റെ മനസ്സിന് പിടികിട്ടിയില്ല!
കാപ്പിലാന്‍ ഗുഡ് എന്നുപറഞ്ഞതും കത്തുന്നില്ല!
പശു രക്ഷപ്പെട്ടതുകൊണ്ട് ഗുഡ് എന്നാവാം. സ്മൈലിയില്ലാത്തതു ഭാഗ്യം!

PIN said..

പാവം പശു..

അതേ.. പാവം പശു!

അനില്‍@ബ്ലോഗ്,
യാരിദ് പറഞ്ഞപോലെ ഫോട്ടോഷോപ് ഇല്ലാതെ തന്നെ അതു പോസ്റ്റാം.ഇവിടെല്ലാര്‍ക്കും നല്ല മനക്കറ്റിയാണെന്നേ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യൊ അരൂപീ തെറ്റിദ്ധരിച്ചോ? ഓപറേഷന്‍ കഴിഞ്ഞ പശു സമാധാനമായി കിടക്കുന്ന ആ രംഗം കണ്ടപ്പോല്‍ ഇട്ടുപോയതാണ്‌. അല്ലായിരുന്നെങ്കില്‍ അത്‌ കിടക്കുമായിരുന രംഗം അറിയാവുന്നതുകൊണ്ട്‌
അപൂര്‍വമായെങ്കിലും ഇതുപോലെ ചില അസുഖകരമായ ദൃശ്യങ്ങള്‍ക്ക്‌ സാക്ഷികളാകുവാന്‍ വിധിക്കപ്പെട്ടവരാണല്ലൊ ഞങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

അരൂപിക്കുട്ടനു സ്വാഗതം &
യാരിദ്,

ഫോട്ടോഷോപ്പില്‍ ഇടാത്ത ഒറിജിനല്‍ ഫോട്ടോ, മുറിച്ചു മാറ്റിയ പിന്‍കാലുകളുടെ ചിത്രം അതുപോലെ ഇട്ടിരുന്നു.ഭൂമിപുത്രിയുടെ കമന്റും എന്റെ ചില സുഹൃത്തുക്കളൂടെ അഭിപ്രായങ്ങളും കണക്കിലെടുത്തു ആ ഒരു ഫോട്ടൊ മാറ്റിയതാണ്.
ഒരിജിനല്‍ എന്റെ കയ്യിലുണ്ടു, ഇതൊരു കൊച്ചു മൊബൈല്‍ ക്യാമറയിലെടുത്തതാണ്‍. നല്ല ഫോട്ടോകള്‍ മറ്റു നാട്ടുകാര്‍ എടുത്തിട്ടുണ്ടു

ജിജ സുബ്രഹ്മണ്യൻ said...

പശു സയാ‍ാമീസ് ഇരട്ടകളെ പ്രസവിച്ചത് ആദ്യം കാണുകയാ.അമ്മയെങ്കിലും രക്ഷപ്പെട്ടല്ലോ ..ഭാഗ്യം

ആ കിടാങ്ങളുടെ കിടപ്പ് കണ്ടിട്ട് സഹിക്കണീല്ല..

ശ്രീ said...

പശു സുഖമായിട്ടിരിയ്ക്കുന്നു എന്നറിഞ്ഞതില്‍ ആശ്വാസം.

SHYAM said...


ഇനി ഈ സയാമീസ് ഇരട്ടകളെക്കൂടി കണ്ടോളൂ

മാണിക്യം said...

അനില്‍ പോസ്റ്റിനു നന്ദി
അല്ലങ്കില്‍ ഈ അപൂര്‍‌വമായ
സയാമീസ് ഇരട്ടെയെ പറ്റി
അറിയില്ലായിരുന്നു
പശു രക്ഷപെട്ടത് ഭാഗ്യം !!

നരിക്കുന്നൻ said...

അത്യഭൂര്‍വ്വമായൊരു സംഭവം ബൂലോഗത്തെത്തിച്ചതിന്‍ നന്ദി...

അമ്മപ്പശുവിന്റെ ആ കിടപ്പ് കാണുമ്പോള്‍ ഒരു ഇത്..

അനില്‍@ബ്ലോഗ് // anil said...

റിംപോച്ചെ,
ലിങ്ക് വര്‍ക് ചെയ്യുന്നില്ല

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചീ,
ഇന്നു പേപ്പറുകളില്‍ ജില്ലാ വാര്‍ത്തകളിലുണ്ടായിരുന്നു. മണ്ണുത്തി വെറ്റെറിനറി കോളേജിലെ ജനറ്റിക്സ് വിഭാഗം ഇന്നു വരുന്നുണ്ട്.

പ്രയാസി said...

ഇതു പോസ്റ്റിയതിനു ഡാങ്ക്സ്..

ചാണക്യന്‍ said...

ഞാനിവിടെ വന്നിരുന്നു....

നിരക്ഷരൻ said...

മനുഷ്യനായാലും മൃഗമായാലും ഈയൊരവസ്ഥ കഷ്ടം തന്നെ. :( :(

അനില്‍@ബ്ലോഗ് // anil said...

ഇതുവരെയുള്ള സന്ദര്‍ശകര്‍ക്കും വിലയേറുയ കമന്റുകള്‍ക്കും നന്ദി പറയട്ടെ.

ഇതു പോസ്റ്റിട്ടതിന്റെ ഒന്നു രണ്ടുദ്ദേശങ്ങളെപ്പറ്റി:

ഈ സയാമീസ് ഇരട്ടകള്‍ പശുക്കളില്‍ വളരെ അപൂര്‍വ്വമേ കാണാറുള്ളൂ എന്ന വിഗ്ധാഭിപ്രായം.

ഈ സംഭവം ഒരു മനുഷ്യജീവിക്കാണു സംഭവിച്ചിരുന്നതെങ്കില്‍, അഥവാ ഇവിടെ ഒരു ആശുപത്രിയില്‍ ഒരു സയാമീസ് ഇരട്ടകള്‍ പിറന്നിരുന്നെങ്കില്‍ എന്തുമാത്രം ആഘോഷ പരിപാടികള്‍ ഇതിനനുബന്ധമായി നടന്നേനെ എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കി.

എത്ര മോശപ്പെട്ട സാഹചര്യത്തിലാണു നമ്മുടെ കര്‍ഷകര്‍ കഴിയുന്നെതെന്നു ഒന്നു സൂചിപ്പിക്കുക.

യാതൊരുവിധ ലാബ് ടെസ്റ്റുകളൊ യന്ത്രങ്ങളോ ഇല്ലാതെ നടക്കുന്ന മൃഗചികിത്സയുടെ ഒരു ചിത്രം, അതും വലിയ പരാജയങ്ങളില്ലാതെ , ബൂലോകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം.

സന്ദര്‍ശനങ്ങള്‍ക്കു ഒരിക്കല്‍ കൂടി നന്ദി.

mr.unassuming said...

അനില്‍,
ഏറ്റവും കുറഞഞ സാങ്കേതികത്വങള്‍ ഉപയോഗിച്ചും ഇവ്വിധം വിജയകരമായി ശസ്ത്രക്രിയ നടത്തുന്ന മൃഗഡോക്ടര്‍മാരെ അനുമോദിക്കാതെ വയ്യ!എന്നിട്ടും പൊതുജനത്തിനു അവരെ തമാശ കഥാപാത്രങളായി കാണാന്‍ ഒരു ഹരം ഉള്ളതായി തൊന്നുന്നു!

പൊതുജനം കഴു... എന്നു തന്നെ പറയുക അല്ലെ?
ഹ ഹ
വളരെ നല്ല പൊസ്റ്റ്.
അഭിനന്ദനങള്‍!

siva // ശിവ said...

ഹായ് അനില്‍,

ഹോ....എനിക്ക് അത്ഭുതം തോന്നുന്നു....

എന്നാലും ഇതൊക്കെ ഇവിടെ പോസ്റ്റ് ചെയ്തതിന് നന്ദി....

എന്നാലും ആ കുഞ്ഞിപ്പശുക്കളും കൂടി രക്ഷപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ....

Anonymous said...

ആ പശുവിന്റെ സമ്മതം വാങ്ങീട്ടാണോ ആ ഫോട്ടോ ഇട്ടത് ? കഷ്ടം !!!!

എന്ത് മൃഗിക്കൽ എത്തിക്സ് അല്ലേ ???