( എന്റെ ജീവിതത്തെ ശരിയായ ട്രാക്കിലേക്ക് തിരികെ കയറ്റാന്‍ മലയാളം ബ്ലോഗോസ്ഫിയര്‍ എപ്രകാരം സഹായിച്ചു എന്നതിന് സാക്ഷ്യമായി ഈ പോസ്റ്റ് ഇവിടെ നിലനിര്‍ത്തിയിരിക്കുകയാണ്. ഡൌസിങ് എന്ന വിദ്യ ശാസ്ത്രീയത ഒന്നും തന്നെ ഇല്ലാത്ത ഒന്നാണെന്ന് സ്വയം ബോദ്ധ്യപ്പെട്ടു.)
തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.
കഴിഞ്ഞായാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു.
കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ.
എന്നിലെ ശാസ്ത്രജ്ഞനുണര്‍ന്നു, നോക്കണമല്ലൊ !
മാലയും വിരലില്‍ തൂക്കി പറമ്പിലാകെ നടന്നു, ഒരു രക്ഷയുമില്ല, കറക്കം പോയിട്ടു ഒരനക്കം പോലുമില്ല. അവസാനം കിണറിനടുത്തെത്തി.
ഞെട്ടിപ്പോയി , അതാ മാല കറങ്ങാന്‍ തുടങ്ങുന്നു.
മോളോടിവന്നു, അവളുടെ കയ്യിലും തൂക്കീ മാല, അപ്പോഴും കറങ്ങുന്നു.
ഭാര്യ വിടുമൊ? അവളും തൂക്കി, ഹാ കഷ്ടം.
വെള്ളവുമായി അലര്‍ജിയായതിനാലാവും മാല കറങ്ങിയില്ല.
പരീക്ഷണം:
വെള്ളം ഒഴുകുന്ന ഒരു ഹോസ് (ചെടി നനക്കാനുപയോഗിക്കുന്നതു) എടുത്തു മുറ്റത്തു നീട്ടിയിട്ടു, ഘടിപ്പിച്ചു ടാപ്പു തുറന്നു. വെള്ളമൊഴുകുന്ന പൈപ്പിനു മുകളില്‍ മാല വിരലില്‍ തൂക്കിപ്പിടിച്ചു. ഹായ് ,ഹായ്.
മാല കറങ്ങാന്‍ തുടങ്ങുന്നു.
ഭാര്യ വിടുമോ? പുള്ളിക്കാരിക്കു പറ്റാത്ത കാര്യമല്ലെ.
ടാപ്പു എനിക്കു കാണാനാവാത്ത വിധം, ഹോസ് സൈഡിലുള്ള മുറ്റത്തേക്കു വളച്ചിട്ടു, അറ്റം പറമ്പിലും.
ഞാന്‍ ഇടക്കായി, ടാപ്പും കാണില്ല, വെള്ളം പുറത്തു പോകുന്ന ഹോസിന്റെ അറ്റവും കാണില്ല.
ടാപ്പ് തുറന്നിരിക്കുന്നോ, അടച്ചിരിക്കുന്നൊ എന്നു ഞാന്‍ പറയണം.
തലകറക്കം അപ്പോഴാണു അരംഭിച്ചത്. എനിക്കതു കൃത്യമായി പറയാന്‍ പറ്റി.
നിരീക്ഷണങ്ങള്‍:
1. ഹോസില്‍ വെള്ളം ഒഴുകുകയാണെങ്കില്‍ മാത്രമെ മാല കറങ്ങുകയുള്ളൂ.
2.വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല.
3.ഒഴുക്കിനു ശക്തി കൂടുന്നതിനനുസൃതം മാലയുടെ കറക്കം കൂടുന്നു.
4.പൈപ്പിലെ ജലമൊഴുക്കു ഇടത്തുനിന്നും വലത്തേക്കു (എന്റെ ശരീരത്തിനാപേക്ഷികമായി) അണെങ്കില്‍ ,മാല ക്ലോക്ക് ദിശയില്‍ കറങ്ങുകയും , തിരിച്ചാണെങ്കില്‍ ക്ലോക്കിനു എതിര്‍ ദിശയില്‍ കറങ്ങുകയും ചെയ്യും.
5.രണ്ടാമതൊരാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന നിമിഷം മാലയുടെ കറക്കം നിലക്കാന്‍ തുടങ്ങും. അയാള്‍ കൈ മാറ്റിയാല്‍ കറക്കം പുനരാരംഭിക്കും.
പറയൂ, എന്റെ തല കറങ്ങാതിരിക്കുമൊ?
എന്തുകൊണ്ടാണിങ്ങനെ?
ഭൌതിക, ജീവ ശാസ്ത്രജ്ഞന്മാരെ ഓടി വരു, എന്റെ തിളച്ചുമറിയുന്ന ചിന്താ "മണ്ട" യില്‍ ഐസുവെള്ളം ഒഴിക്കൂ.
പ്രായോഗിക ഉപയോഗം:
വീട്ടിലെ മോട്ടോറിന്റെ ഫുട്ടു വാലവ് ഇടക്കു പണിമുടക്കും.കിണറു താഴെയാണു, ടാങ്കു മുകളിലായിരിക്കുമെന്നു പറയെണ്ടല്ലൊ. വെള്ളം കയറുന്നുണ്ടോ എന്നു എങ്ങിനെ കണ്ടു പിടിക്കും?
എങ്ങിനെ കണ്ടു പിടിക്കും?
വളരെ ലളിതം.
പൈപ്പു കിടക്കുന്ന മണ്ണിനു മുകളീല്‍ മാല തൂക്കിപ്പിടിച്ചു നോക്കും. കറങ്ങുന്നുണ്ടെങ്കില്‍ , ഓക്കെ.
അല്ലെങ്കില്‍ , മോട്ടോര്‍ ഓഫ്ഫ് ചെയ്യുന്നു, വെള്ളം നിറച്ചു കാറ്റുകളയുന്നു, വീണ്ടും അടിക്കുന്നു.
എപ്പഡീ?
ചര്‍ച്ചകള്‍ക്കു ശേഷമുള്ള അഭിപ്രായം: 25/o8/08
ഈ പോസ്റ്റില്‍ എവിടേയും ഇതൊരു ശാസ്ത്ര സത്യമാണെന്നൊ, ഇതാണിതിന്റെ സിദ്ധാന്തമെന്നോ എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. പേരില്‍ ഒരു കാന്തികത വന്നതു എന്റെ അറിവില്ലായം മൂലം വന്നതാണു .
(?) എന്ന മാര്‍ക്കിട്ടതു എന്തുതലക്കെട്ടു കൊടുക്കും എന്ന ആശങ്കകൊണ്ടായിരുന്നു.
ഏതായാലും ബൂലോകര്‍ ഈ വിഷയത്തില്‍ കാണിച്ച താല്‍പ്പര്യത്തിനു നന്ദി പറയേണ്ടതാണു.
ഈ പോസ്റ്റിടുന്നതിനു മുന്‍പ് ഇതിനേക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ പലതും ചര്‍ച്ചക്കിടയില്‍ മാറിവന്നു. എങ്കിലും തുടര്‍ന്നും ഞാനിതു ശ്രമിക്കാം, തെറ്റാണെങ്കില്‍ ഉള്‍ക്കൊള്ളാം.
Subscribe to:
Post Comments (Atom)
209 comments:
«Oldest ‹Older 201 – 209 of 209ഇരൂന്നൂറാമത്തെ കമന്‍ഡ്
ഇരുപത്തീഎട്ടാമത്തെ കമന്‍ഡിന് ഒരു അമന്‍മെന്‍ഡ് തല കറങ്ങാന്‍ പെട്രോള്‍ പബിലേക്ക് പോകെണ്ട.ഈ കമന്‍ഡ്സ് വായിച്ചാല്‍ മതി
പ്രിയ അനില്‍,
പരീക്ഷണഫലം എന്തായാലും നേരിടാനുള്ള മനഃകരുത്ത് ഉണ്ടായിരിക്കണം. കാരണം ഇത്രയും ചര്‍ച്ച ചെയ്ത ഒരു വിഷയത്തില്‍ പരാജയം വളരെ മനോവിഷമം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഇതിനെ നല്ല sportsman spirit ഓടു കൂടി നേരിടൂക. ഫലം എന്തുവന്നാലും താങ്കള്‍ ജയിച്ചു എന്നു മാത്രം വിചാരിക്കുക
ആശംസകള്‍
അനില്‍
എം.എസ്.സത്യുവിന്റെ ഒരു പഴയകാല ഹിന്ദി ചിത്രം കണ്ടതുമുതല്‍ എനിക്കും ഈയൊരു വിഷയത്തെക്കുറിച്ച് താത്പര്യം തോന്നിത്തുടങ്ങിയതാണ്. രാജസ്ഥാനിലെയും മറ്റിടങ്ങളിലെയും ഗ്രാമങ്ങളില്‍ ഈ സമ്പ്രദായം ഇപ്പോഴും നിലവിലുണ്ട്. കൊച്ചിയിലെ വാഹനമോട്ടോര്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരും,ഒഴിവുസമയങ്ങളില്‍ ഈ വിദ്യകള്‍ പ്രയോഗിച്ച് പോക്കറ്റ് മണി ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. തൊടികളില്‍നിന്ന്, രോഗശാന്തിക്കുള്ള നാട്ടു ചെടികള്‍ കണ്ടെത്താനും ചിലര്‍ ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. സ്യൂഡോ സയന്‍സിന്റെ പലവിധരൂപങ്ങളാണ് ഇന്ന് ചുറ്റും പ്രചരിക്കുന്നത്.
സൂരജ് പറഞ്ഞതുപോലെ,താങ്കളുടെ കമന്റുകളിലെ പരസ്പരവിരുദ്ധതയും പ്രകടമാണ്. മനപ്പൂര്‍വ്വമായിരിക്കില്ല അത് എന്നും അറിയാം. എങ്കിലും, പരീക്ഷണവൂമായി മുന്നോട്ട് പോവുക. മുന്‍വിധികളോടുകൂടിയാകരുത് എന്നു മാത്രം. അത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്.
മറ്റൊന്ന്, പരീക്ഷണത്തിനു തയ്യാറായി മുന്നോട്ടുവന്നവര്‍ എന്ന് താങ്കള്‍ പറഞ്ഞ ആളുകള്‍ ശാസ്ത്രബോധം ഉള്ളവരാണെന്ന് ഉത്തമബോദ്ധ്യമുണ്ടോ? മഷിനോട്ടവും, വാസ്തുവും, ‘താംബൂലപ്രശ്നവും’ ഒക്കെ കക്ഷത്തില്‍ കൊണ്ടുനടക്കുന്ന ഐടി മിഷന്‍ കോ ഓര്‍ഡിനേറ്ററുമാരും, മുനിസിസിപ്പല്‍ സെക്രട്ടറിമാരും, ഇറിഗേഷന്‍- കെ.സ്.ഇ.ബി.ആദിയായവയിലെ അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനീയറുമാരും നമ്മുടെ നാട്ടില്‍ സുലഭമാണ് എന്നുകൂടി, ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഓര്‍മ്മയില്‍ ഉണ്ടാവേണ്ടതും അത്യാവശ്യം. ഇന്ത്യയിലെ ശാസ്ത്രജ്ഞരില്‍ ഏതാണ്ട് ഭൂരിഭാഗവും ഏതു നിലവാരത്തിലാണെന്നതിന് ഇവിടെ ഒരു ഉദാഹരണവുമുണ്ട്. ലിങ്ക് വിദ്യ അറിയില്ല്ല.http://www.livemint.com/Articles/2008/06/05233638/For-Indian-scientists-no-conf.html (നോക്കുക)
മനസ്സിനും ശരീരത്തിനും ധാരാളം കഴിവുകളുണ്ട് അനില്‍. അതൊന്നും ആരും നിഷേധിക്കുന്നില്ല. നിരന്തരമായ പ്രയോഗത്തിലൂടെ വളരുകയും ഉപയോഗശൂന്യമാക്കുന്നതിലൂടെ തളരുകയും ചെയ്യുന്നതാണ് ആ കഴിവുകള്‍. തീര്‍ത്തും ഭൌതികമായ പ്രതിഭാസങ്ങളാണ് അവയൊക്കെ.ശരീരം എന്ന പദാര്‍ത്ഥത്തിന്റെ സ്വഭാവവുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നതും. അതിനെയൊക്കെ mystify (ഗൂഢാത്മകം) ചെയ്യാനുള്ള അക്ഷീണപരിശ്രമത്തിലാണ് പലരും. ശാസ്ത്രജ്ഞര്‍ തന്നെ അതിന്റെ പിണിയാളുകളായി വര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
എന്തായാലും റഫീക്കും മറ്റും ഉത്സാഹത്തോടെ മുന്നോട്ട് വന്നിട്ടുണ്ടല്ലോ. പരീക്ഷണങ്ങള്‍ നടക്കട്ടെ. അങ്ങിനെയെങ്കിലും ഗണപതിമാരുടെ പാലുകുടി മുട്ടട്ടെ.
അഭിവാദ്യങ്ങളോടെ
ചര്‍ച്ചയില്‍ വന്ന എല്ലാവര്‍ക്കും നന്ദി.
തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളുടെ മുന്നില്‍ ഇതവതരിപ്പിച്ച ശേഷമേ നാട്ടുകാരെ വിളിക്കൂ എന്നു ഞാന്‍ പറഞ്ഞല്ലൊ.
ഇന്നു രാവിലെ നടത്തിയ ട്രയല്‍ പരാജയമായിരുന്നൊ എന്നെനിക്കു പറയനാവുന്നില്ല.എന്തായാലും ഞാന്‍ വിചാരിച്ചപോലെ അല്ലെങ്കില്‍ ഒരു പൈപ്പിട്ടു പരീക്ഷണം നടത്തിയപ്പോള്‍ കിട്ടിയ റിസള്‍ട്ടു അല്ല വന്നതു. ഇന്നത്തെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയാം.
ഇന്നത്തെ ട്രയല്‍</a
ഇപ്പഴാ കാണുന്നത്... അനില്‍പറഞ്ഞത്
ശരിയാണ്.
സുമാര്‍ എട്ട് വര്‍ഷം മുമ്പ് ഞങളുടെ വീട്ടില്‍ ഇതു പോലെ കിണറിന്, സ്താനം നോക്കി വിജയിച്ചു.
എന്‍റെ ബന്ധുവായ അദ്ധ്യപകന്‍റെ സ്നേഹിതനാണ്,നോക്കിയത് പ്രതിഫലത്തിനുമായിരുന്നില്ല.
പക്ഷെ ഒ.നെഗറ്റീവു കാര്‍ക്ക് സാധ്യമാകും എന്ന് കേട്ടതായാണ്,ഓര്‍മ്മ.
എല്ലാഗ്രൂപ്പിലും പെട്ട നെഗറ്റീവു കാര്‍ക്കും കുറേശ്ശെ സാധ്യമാവുമെന്നും അറിഞ്ഞിരുന്നു.
ഹാ..കൂടുതല്‍ കാത്തിരുന്ന് കാണാം ...
പ്രിയ അനില്‍ജി,
ആദ്യമായി പരീഷണങ്ങള്‍ കാര്യമായിതന്നെ ഏറ്റെടുക്കാനുള്ള താങ്ങളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.
സൂരജ് പരീഷണങ്ങളില്‍ ശ്രദ്ധിക്കേണ്ടിയിരുന്ന കുറച്ച് കാര്യങ്ങള്‍ ചൂണ്ടികാണിച്ചിട്ടുണ്ട് തുടര്‍ പരീഷണങ്ങളില്‍ അവകൂടി ശ്രദ്ധിക്കുക.
എനിക്ക് തോന്നിയ ചിലകാര്യങ്ങള്‍ കൂടി,
-താങ്ങളുടെ പരീഷണ ഫലം ഇങ്ങിനെ.
*ആകെ പൈപ്പുകളില്‍ വെള്ളം ഒഴുകാനുള്ള സാധ്യത=50.
*വെള്ളം ഒഴിക്കിയത്=30 തവണ.
*നിങ്ങള്‍ ആകെ പറഞ്ഞ ഉത്തരങ്ങള്‍=36
*നിങ്ങള്‍ വെള്ളം ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞത്=5തവണ.
---------------------------------
ഈ ഉത്തരങ്ങള്‍ വെച്ച് നിങ്ങള്‍ എങ്ങിനെയാണ് എത്ര തവണ ആവര്‍ത്തിച്ച് ഈ പരീഷണം നടത്തിയാലും ഒരു നിഗമനത്തിലെത്തുക? ഫലങ്ങളേ ഏത് രീതിയില്‍ വിലയിരുത്തുമെന്ന് നിങ്ങള്‍ തന്നെ
മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ലാ എന്ന് തീര്‍ച്ച. അത് കൊണ്ടാണ് അനാലിസിസ് വായനക്കാര്‍ക്ക് വിടേണ്ടി വന്നത്. ഞാന്‍ കൂറേനേരം രണ്ട് ചാര്‍ട്ടുകളും നോക്കി
മിഴിച്ചിരുന്നു.(എന്‍റെ കഴിവില്ലായ്മ്)
*അത്കൊണ്ട് അടുത്ത തവണ പരീഷണം നടത്തുപോള്‍ ഇക്കാര്യത്തില്‍ ആദ്യം തന്നെ ഒരു തീരുമാനത്തിലെത്തുക.
* കുറച്ച് ലളിതമായ രീതി ആദ്യം സ്വീകരിക്കുക.
*പല പൈപ്പുകളില്‍ ഒരുമിച്ച് വെള്ളം ഒഴുക്കാതെ ഒരു സമയത്ത് ഒരു പൈപ്പിലൂടേ മാത്രം വെള്ളം ഒഴുക്കിയുള്ള പരീഷണമാവാം ആദ്യം. അതില്‍ വിജയിച്ച ശേഷമാവാം അടുത്തത്.
*അങ്ങിനെയാവുപോള്‍ പത്ത് പൈപ്പ് ഉപയോഗിച്ച് പരീഷണം നടത്തുകയാണെങ്കില്‍. ഉത്തരം ശരിയാവാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാവും. ആ രീതിയില്‍ നിങ്ങള്‍ക്ക് ഫലം അമ്പത് ശതമാനത്തില്‍ കൂടുതല്‍ ശരിയാക്കാന്‍ സാധിച്ചാല്‍ തന്നെ നല്ല വിജയമാണ്. ഇപ്പോള്‍ നടത്തിയ പരീഷണത്തിലെ 90 ശതമാനത്തിനടുത്ത വിജയം ഒരിക്കലും കണിക്കിലെടുക്കാന്‍ കഴിയില്ല. (30 തവണ വെള്ളം ഒഴുകുപോള്‍ 50 തവണയും ഒഴുകുന്നുണ്ടെന്ന് പറഞ്ഞാലും 30 ഉത്തരം ശരിയായിരിക്കും 20 എണ്ണമേ തെറ്റുന്നുള്ളൂ) ഞാന്‍ പറഞ്ഞത് മനസിലായെന്ന് കരുതുന്നു.
----------------------------------
*അടുത്ത പരീഷണത്തിന് താങ്ങള്‍ക്ക് മാല കറക്കം അനുഭവപെടാത്ത ഒരുസ്ഥലം തിരഞെടുക്കുക.
*അവിടെ പൈപ്പുകള്‍ അര അടിയെങ്കിലും താഴ്‌ത്തി മണ്ണിനടിയിലൂടേ യാക്കുക.
*വെള്ളം പുറത്തേക്ക് ഒഴുകുന്ന ഭാഗം താങ്ങള്‍ക്ക് കാണാത്ത രീതിയിലും,ശബ്ദം കേള്‍ക്കാത്ത രീതിയിലും
ക്രമീകരിക്കുക.
*കറക്കാനുപയോഗിക്കുന്ന വസ്തു കാറ്റിനെ പ്രതിരോധിക്കുന്നതായിരിക്കാന്‍ ശ്രദ്ധിക്കുക.
*ഒഴുക്ക് നിയന്ത്രിക്കുന്ന വാള്‍വും,നിയന്ത്രിക്കുന്ന ആളും
ഒരു മറക്കു പിറകിലായാല്‍ നന്നായിരിക്കും.
*മുന്‍ കൂട്ടി വാള്‍വ് തുറക്കേണ്ടത് തീരുമാനിക്കേണ്ട.
ഒരോന്നും ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ നറുക്കെടുത്ത് സഹായി തീരുമാനിക്കെട്ടെ.
*ഒരു സമയം ഒരു പൈപ്പിലൂടേ മാത്രം വെള്ളം ഒഴുക്കിയുള്ള പരീഷണമാവും ഫലം വിലയിരുത്താന്‍ എളുപ്പം.
*പറ്റുമെങ്കില്‍ പൈപ്പുകള്‍ ഉറപ്പിച്ചതിനു കുറേകെ വല്ല ഉയരവും വെച്ചുകെട്ടി അതിനു മുകളില്‍ നന്നായാല്‍ നല്ലത്( കുറഞ്ഞത് ഒരു ഡസ്കെങ്കിലും)
*ആദ്യഘട്ട പരീഷണങ്ങള്‍ക്ക് സഹായികളും നിങ്ങളും മാത്രം മതി.സഭാകമ്പവും,അതിനെ തുടര്‍ന്നുണ്ടാവുന്ന മറ്റു ശാരീരികാവസ്ഥകളും ഇല്ലാതാക്കാന്‍ അത് ഉപകരിക്കും.
---------------------------------
സമയകുറവുണ്ട്. ഞാന്‍ മനസില്‍ കരുതിയവതെന്നെ യാണോ പകര്‍ത്തിയതെന്നറിയില്ല. തെറ്റ് തിരുത്തി വായിക്കുക.
എല്ലാ ആശംസകളും നേരുന്നു.
ചര്‍ച്ചകള്‍ക്കു ശേഷമുള്ള അഭിപ്രായം:
ഈ പോസ്റ്റില്‍ എവിടേയും ഇതൊരു ശാസ്ത്ര സത്യമാണെന്നൊ, ഇതാണിതിന്റെ സിദ്ധാന്തമെന്നോ എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല.ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായിക്കാനാവും എന്നു കരുതി. പേരില്‍ ഒരു കാന്തികത വന്നതു എന്റെ അറിവില്ലായം മൂലം വന്നതാണു .
(?) എന്ന മാര്‍ക്കിട്ടതു എന്തുതലക്കെട്ടു കൊടുക്കും എന്ന ആശങ്കകൊണ്ടായിരുന്നു.
ഏതായാലും ബൂലോകര്‍ ഈ വിഷയത്തില്‍ കാണിച്ച താല്‍പ്പര്യത്തിനു നന്ദി പറയേണ്ടതാണു.
ഈ പോസ്റ്റിടുന്നതിനു മുന്‍പ് ഇതിനേക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ പലതും ചര്‍ച്ചക്കിടയില്‍ മാറിവന്നു. എങ്കിലും തുടര്‍ന്നും ഞാനിതു ശ്രമിക്കാം, തെറ്റാണെങ്കില്‍ ഉള്‍ക്കൊള്ളാം.
HI THERE,
I HAD AN EXPERIANCE WITH A GENTLEMAN WHO WAS DIGGING BOREHOLES, HERE IN BOTSWANA, HE WAS USING A BRASS WIRE WHICH IS USING FOR GAS WELDING AND ITS BEND LIKE L ON 75:25 RATIO, HE HOLD IN HIS TWO ARMS INSIE A PLASTIC PIPE IN A 30CM WIDTH, AND WALK AROUND THE YARD, IF THERE IS AN UNDERGROUND WATER FLOW THIS TWO RODS END WILL COME CLOSE. IF THE FLOW IS STRONG IT WILL MAKE A SHAPE OF 'X' THAT MEANS THERE IS UNDERGROUND, HE EVEN GAVE ME THE SAME ROD TO TRY AND WE WON, WE FOUND WATER AFTER 85 METER DOWN. THIS AFRICA SOMEBODY CAN DIG 8 BORE HOLE IN A SAME PLOT TO FIND WATER AND FOUND ON THE 9TH ONE.
Post a Comment