8/01/2008

ഒരു ചെറുത്തുനില്‍പ്പ്

പശ്ചാത്തലം:
മലബാറിന്റെ കൊച്ചി അതിരിലെ ഒരു കേരള സര്‍ക്കാര്‍ ആപ്പീസ് ,
നായിക ആപ്പീസ് മേധാവി ,
സ്വദേശം തിരുവിതാന്കൂര്‍ ,
കൈക്കുഞ്ഞുമായി ജോലിസ്ഥലത്ത് താമസ്സം .
ഒന്നാം കീഴുദ്യോഗസ്ഥന്‍, സര്‍ക്കാര്‍ വിലാസം സംഘടനയുടെ മഹാ നേതാവ് , ചെറിയേട്ടന്‍ പാര്‍ട്ടിയാണ് കേട്ടോ .
വല്യേട്ടന്റെ ബന്ധുക്കളടക്കംഏവര്‍ക്കും കഴിയുന്ന "സഹായം " ചെയ്യുകയാണ് ടിയാന്റെ മുഖ്യ വിനോദം . അധികാരത്തിന്റെ കൃഷിയിടത്തില്‍ വിളവെടുത്താണ് ഒഴിവു സമയം പോക്കുന്നത് . സ്ഥലം മാറ്റം ,പ്രൊമോഷന്‍ ഇത്യാദികള്‍ക്ക്‌ നിശ്ചിത ഫീസില്ലെന്കിലും ദക്ഷിണ നിര്‍ബന്ധം .സ്ഥാപനത്തില്‍ മേലുദ്യോഗസ്തരെ വാഴിക്കാറില്ല , എന്തെന്നാല്‍ വാരുന്ന കൈകളില്‍ ആരേലും പിടിച്ചാലോ ?!
താഴെ വീണ്ടും ചില തസ്തികകള്‍ കൂടിയുണ്ടേ .
നേതാവിന് ബാന്ക് വായ്പകള്‍ ധാരാളം , പ്രാരാബ്ധമില്ലാത്ത മനുഷ്യരുണ്ടോ ? ന്യായം .
തിരിച്ചടവാണ് പ്രയാസം , പ്രയാസം ഏറ്റവും കീഴുദ്യോഗസ്ഥര്‍ക്കാണ് കേട്ടോ , അവരല്ലേ ജാമ്യം . ടിയാനില്‍നിന്നും പിടിക്കാനാവുമോ ? സിംഹമല്ലേ , റിപ്പോര്‍ട്ടയച്ച്ചു മേലുദ്യോഗസ്ഥര്‍ തൃപ്തിയടയുന്നു .
രംഗം ഒന്നു :
വനിതാ മേലുദ്യോഗസ്ഥ ചാര്‍ജെടുക്കുന്നു , സമീപ നാട്ടുകാരാണ് , സ്നേഹം കാണാതിരിക്കുമോ ? കാഴ്ചക്കാര്‍ക്ക് സന്ദേഹം , ഇത്ര നല്ല മനുഷ്യനോ , "ഹൊ , തെറ്റിദ്ധരിച്ചു ". അതാവരുന്നു ശമ്പളം പിടിക്കാന്‍ ബാങ്ക് കാരുടെ അപേക്ഷ .പെണ്ണല്ലേ, വിട്ടു വീഴ്ച ചെയ്യുമോ , നടപടിയായി , നേതാവ് കലിതുള്ളി .
രംഗം രണ്ടു :
ഒരു പൊതു പരിപാടി, ഉദ്ഘാടനം മന്ത്രിപ്രമുഖന്‍ , നേതാവിന്റെ നേതാവ് .ബൊക്ക കൊടുക്കുന്നത് നമ്മുടെ നായിക , ആദ്യമായാണ് മന്ത്രി എന്ന വസ്തുവിനെ അടുത്തു കാണുന്നത് , പരിഭ്രാന്തി , ബൊക്കെ താഴെ വീഴുന്നു .കിട്ടിയ അവസരം കളയുന്നത് മണ്ടന്മാരല്ലേ , നേതാവ് വിടുമോ "ഒരു ബൊക്കെ പിടിക്കാന്‍ പോലും സാധിക്കാത്ത നീയൊക്കെ എന്തിനാടീ നടക്കുന്നത് "ഓഫീസില്‍ നേതാവിന്റെ പുച്ഛസ്വരം . പെണ്ണല്ലേ, ദേഷ്യം പെട്ടന്ന് വരും , ഭവിഷ്യത്തുകള്‍ ഓര്‍ക്കാന്‍ സമയം കിട്ടുമോ ? മറുപടി പറഞ്ഞുപോയി .
രംഗം മൂന്നു :
പാതിരാക്ക്‌ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥയുടെ കണവന്‍ ഞെട്ടി , "നിന്റെ ഭാര്യയെ മര്യാദക്ക് നിറുത്തിയില്ലേല്‍ ജീവനോടു കാണില്ല. " ഫോണില്‍ നിന്നും അലര്‍ച്ച . മൈലുകള്‍ക്കപ്പുറമുളള ഭാര്യയെ ഓര്‍ത്തയാള്‍ പരിഭ്രാന്തനായി ,അതാ വരുന്നു അടുത്ത ഫോണ്‍ , ഭാര്യാപിതാവാണ് , ഹൃദ്രോഗിയായ പാവത്താനും ചെന്നു ഫോണ്‍ വിളി ഒന്നു .
രംഗം നാല്:
ഓഫീസില്‍ ഉദ്യോഗസ്ഥ അക്ഷരം പഠിക്കുന്നു ,"ക്ഷ " .മൂക്ക് കൊണ്ടാനെഴുത്തു .മറ്റു കീഴ്ജീവനക്കാര്‍ നിസ്സഹായരായി , നേതാവല്ലേ പഠിപ്പിക്കുന്നത് . മേലുദ്യോഗസ്ഥരയോ ,സ്ത്രീയാനെന്കില്‍ പ്രത്യേകിച്ചും , തെറി വിളിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു ഏവര്‍ക്കും ബോധ്യമായി , പക്ഷെ വിളിക്കുന്നവന്‍ നേതാവായിരിക്കണം . "ജോലി സ്ഥലത്തെ സ്ത്രീ പീഢനമല്ലേ", ജില്ലാ ആപ്പീസര്‍ ഇടപെടുന്നു , സമാശ്വസിപ്പിക്കിന്നു ," മോളെ, നമുക്കെന്തു ചെയ്യാനാകും ? നീ വല്ല വനിതാ കമീഷനും പരാതി കോട് ". പാവം സഹപ്രവര്‍ത്തകര്‍ ,അവരും ആപ്പീസര്മാര്‍ തന്നെ , ഉപദേശിച്ചു , "കൊട് പരാതി" , "സ്ത്രീയല്ലേ , സ്ത്രീയെ അപമാനിച്ചാല്‍ തൂക്കികൊല്ലാന്‍ വകുപ്പുണ്ട് "
കൊടുത്തു പരാതി ഒന്നു , വനിതാ കമ്മീഷന് നേരിട്ടു .
നടപടി വരാതിരിക്കുമോ , ഇതു കേരളമല്ലേ , ഉടനെത്തി ഫാക്സ് .
ഉദ്യോഗസ്ഥ കാസര്‍ഗോട് !!!
രംഗം അഞ്ചു :
പോടിക്കൊച്ച്ചുമായി ഉദ്യോഗസ്ഥ തെക്കു വടക്ക് , കമ്മീഷന്‍ സിറ്റിംഗ് മുറപോലെ.
നേതാവ് നെഞ്ചു വിരിച്ചു നടക്കുന്നു . അമ്പടാ ഞാനേ !!!
ബാങ്ക് കള്‍ വരുത്തി വയ്ക്കുന്ന ഓരോ വിനയെ .
നോക്കണേ സ്ത്രീകളെ അപമാനിച്ചാലുള്ള ഒരു ശിക്ഷ !!!
വാല്‍ക്കഷ്ണം :
ട്രാന്‍സ്ഫര്‍ കൊടുക്കാം നാട്ടിലേക്കു , പക്ഷെ കേസ് പിന്‍വലിക്കണം .
"പറ്റില്ല ", ഉദ്യോഗസ്ഥ .കാസര്‍ഗോഡ്‌ അവര്‍ക്ക് ഇഷ്ടമായാത്രെ .

18 comments:

അനില്‍@ബ്ലോഗ് // anil said...

മേലുദ്യോഗസ്ഥരയോ ,സ്ത്രീയാനെന്കില്‍ പ്രത്യേകിച്ചും , തെറി വിളിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു ഏവര്‍ക്കും ബോധ്യമായി , പക്ഷെ വിളിക്കുന്നവന്‍ നേതാവായിരിക്കണം.

നരിക്കുന്നൻ said...

അവത്രണം നന്നായിരിക്കുന്നു. ഐ.എ.എസിന് മുന്‍പിലും ധൈര്യത്തോടെ നില്‍ക്കുന്ന നമ്മുടെ ഈര്‍ക്കിളി നേതാക്കള്‍ കേരളത്തിന്റെ അഭിമാനമോ? അതോ അപമാനമോ? അതേ അറിയേണ്ടതുള്ളൂ...

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
ആ സ്ത്രീക്ക് അല്പം കൂടി ധൈര്യം കാണിക്കാമെങ്കില്‍ നേതാവ് വിവരം പഠിക്കും. സ്ഥലമാറ്റമെന്നുള്ള ഉമ്മാക്കിയെ പേടിച്ചാല്‍ വേറേ മാര്‍ഗ്ഗമില്ല അനുഭവിച്ചെ പറ്റൂ!

ഗീത said...

മിടുമിടുക്കി.
ഇതിന്റെ പലരൂപങ്ങള്‍ ഞാനും അനുഭവിച്ചിട്ടുണ്ട് അനില്‍.

അനിലിന്റെ ആ എഴുത്തു ശൈലി നന്നേ ഇഷ്ടപ്പെട്ടു. പങ്ച്വുവേഷന്‍സ് കൂടി ശരിയായി ഇട്ടിരുന്നെങ്കില്‍, ചിലേടത്തുണ്ടായ ചെറിയ കണ്‍ഫ്യൂഷന്‍സ് ഒഴിവായേനേ.

joice samuel said...

നന്നായിട്ടുണ്ട് ചേട്ടാ....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

അശ്വതി/Aswathy said...

ഗിതാഗീതികള്‍ പറഞ്ഞതു തന്നെ ശരി
മിടുമിടുക്കി.
എഴുത്ത് നന്നായിട്ടുണ്ട്.

ഭൂമിപുത്രി said...

ഗൌരവമുള്ള ഒരു വിഷയം ലളിതമായിപ്പറഞ്ഞുപോകുമ്പോഴും
കാതല്‍ ചോറ്ന്ന്പോകുന്നില്ല..ഇങ്ങിനെ തന്നെയാണിത് പറയേണ്ടതും.
വേണമെങ്കില്‍
ഒരുപന്യാസമെഴുതാമായിരുന്നു..
പക്ഷെ,ഇത്ര ഫലപ്രദമാകില്ല.

Deeps said...

ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ....

അനില്‍@ബ്ലോഗ് // anil said...

നന്ദി,
സ്ന്ദര്‍ശനങ്ങള്‍ക്കു.
വികാരപ്രകടനം കൊണ്ടു പ്രായോഗികമായി ഒന്നും നടക്കുകയില്ല.മുന്‍പൊരു പൊസ്റ്റില്‍ ചാണക്യന്‍ എന്നൊടു പറഞ്ഞതു ഓര്‍മിക്കുകയാണു.”ഏട്ടിലെ പശു പുല്ലു തിന്നുകയില്ല”, അതാണു ശരി.നമുക്കു ഒരു അനുശോചനം അറിയിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

ഇതു പോലെ ഉള്ള ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്..അതിവിടെ ഭരിക്കുന്ന പാര്‍ട്ടി പിരിവിനു വന്നപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത്ര കൊടുക്കാന്‍ ഞാന്‍ മടി കാണിച്ചു..സംഭാവന ആണെങ്കില്‍ നമ്മള്‍ക്ക് താല്പര്യം ഉള്ള സംഖ്യ ആണ് കൊടുക്കുക..ഇതു അതില്‍ കൂടുതല്‍ പരഞ്ഞപ്പോള്‍ എന്റെ കയ്യില്‍ അത്ര ഇല്ല എന്നു പറഞ്ഞു..വൈകുന്നേരമായപ്പോളേക്കും മുകളീന്ന് ഫോണ്‍ കാളുകള്‍ !!!!!! ഒരു തരത്തില്‍ രക്ഷപ്പെട്ടുനിന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ..ഇടുക്കിയില്‍ നിന്നു നാടു പറ്റിയിട്ട് അധികം ആയിരുന്നില്ല.ഉടനേ കാസര്‍ഗോഡ് പോകെണ്ടി വരുമോ എന്നു പേടിച്ചു..ഒരു തരത്തിലാ ആ പ്രശനം ഒന്നു സോള്‍വ് ചെയ്തത്..നേതാക്കന്മാര്‍ക്ക് എന്തു പറയാമല്ലോ..ഉദ്യോഗസ്ഥര്‍ മിണ്ടാതെ നിന്നു കേള്‍ക്കണം !!!!

ഒരു സര്‍ക്കാരുദ്യോഗസ്ഥ അല്ലായിരുന്നെങ്കില്‍ നീ പോടാ പുല്ലേ എന്നു പറയാമായിരുന്നു... ഇതു പറ്റില്ലല്ലോ

അജ്ഞാതന്‍ said...

വിജയം വരെ പോരാടാന്‍ അവര്‍ക്കു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

siva // ശിവ said...

ഹായ് അനില്‍,

ഹോ..അപ്പോള്‍ ഇവിടെ ഇങ്ങനെയുള്ള കലാപരിപാടികളും ഉണ്ട് അല്ലേ...

ഈ നേതാക്കന്മാരൊയൊക്കെ തല്ലിക്കൊല്ലേണ്ട കാലമൊക്കെ അതിക്രമിച്ചു കഴിഞ്ഞു....

എന്തായാലും ആ സ്ത്രീയെ സമ്മതിച്ചിരിക്കുന്നു....

അവര്‍ക്ക് വിജയം നേരുന്നു....

ഒപ്പം ഇതൊക്കെ ഇവിടെ എഴുതിയ അനിലിന് നന്ദിയും...

smitha adharsh said...

സത്യം..അവരൊരു മിടുക്കി തന്നെ...അനില്‍,നല്ല പോസ്റ്റ് കേട്ടോ...
പിന്നെ,നരിക്കുന്നന്‍ ...എഴുതിയതില്‍ ഒരു അക്ഷര പിശാച് വന്നല്ലോ...ഈര്‍ക്കിളി നേതാക്കള്‍ അല്ല..."ഇക്കിളി" നേതാക്കള്‍...

അനില്‍@ബ്ലോഗ് // anil said...

സന്ദര്‍ശനത്തിനു നന്ദി
നരിക്കുന്ന(?)നമ്മുടെ പല നേതാക്കളെയുമോര്‍ത്ത് നമുക്കു ലജ്ജിക്കണ്ടതുണ്ടു.

ചാണക്യന്‍, ആ സ്ത്രീ ധൈര്യത്തോടെ തന്നെ ഇപ്പൊഴും നില്‍ക്കുന്നു, പക്ഷെ അതുകൊണ്ട് കാര്യമൊന്നുമില്ല.

ഗീതച്ചേചി, അവരെ സഹായിക്കാന്‍ ഒരു പ്രബല സംഘടന തന്നെ രംഗത്തിറങ്ങിയിട്ടും ഒന്നും ചെയ്തു കൊടുക്കാനായില്ല, ഇതുവരെ.പ്രോത്സാഹനങ്ങള്‍ക്കു ഒര്‍ത്തിരി നന്ദി,എത്രകാലം ഇവിടെ കാണുമെന്നറിയില്ല.

മുല്ലപ്പൂവു,അശ്വതി, നന്ദി.

ഭൂമിപുത്രി,നന്ദിയുണ്ടു പ്രൊത്സാഹനത്തിനു.

"deeps" നന്ദി.

കാന്താരിക്കുട്ടി, എന്റെ ഊഹം ശരിയാണെങ്കില്‍ രണ്ടും ഒരേ കക്ഷികള്‍ തന്നെയാവും.

അജ്ഞാതന്‍, നമുക്കു പറ്റുന്നതുപോലെ അവരെ സഹായിക്കാം

ശിവ, രാഷ്ടീയത്തിന്റെ നാറിയ കഥകള്‍ ഒരുപാടുണ്ടാവും പറയാന്‍, പക്ഷെ എന്റെ സ്വാതന്ത്ര്യം പരിമിതമാണു.

"smitha adarsh", നരിക്കുന്നനു അക്ഷരം പിഴച്ചതല്ലന്നു തോന്നുന്നു, ഈര്‍ക്കിളി എന്നു പറഞ്ഞാല്‍ “ഈര്‍ക്കില്‍” എന്നാണര്‍ഥം, പിന്നെ ഇക്കിളിയും ചേരും.

smitha adharsh said...

അനിലേ ഞാനും അതുതന്നെയാ ഉദ്ദേശിച്ചത്..ഈര്‍ക്കിലിയേക്കാള്‍ ഇക്കിളി തന്നെ ചേരുന്നത്...

Anil cheleri kumaran said...

ഇതു നടന്ന കഥയാണല്ലേ?
ആ പാവം സ്ത്രീ..
എന്തു ചെയ്യാനാ പ്രബുദ്ധ കേരളമല്ലേ!!

അങ്കിള്‍ said...

എന്തെല്ലാം നിയമങ്ങളാണ്‍ നമ്മുടെ നേതാക്കന്മാര്‍ സ്ത്രീസംരക്ഷണത്തിനായി പാസ്സാക്കിയെടുക്കുന്നത്!!!. എന്നിട്ടും സ്ത്രീയുടെ ഗതി ഇതു തന്നെ. ഒരു വനിതാ കമ്മീഷന്‍ , ഫൂ ഫൂ. . . .

മിക്കവാറും എല്ലാ ഓഫീസുകളിലും ഇത്തരം നേതാക്കന്മാര്‍ ഉണ്ടെന്നുള്ളത് സത്യം. ദിവസേനയുള്ള ഒപ്പ് വാങ്ങാനായി ഹാജര്‍ പുസ്തകവും കൊണ്ട് ശിങ്കിടികള്‍ നടക്കുന്നതു വരെ കണ്ടിട്ടുണ്ട്. ഒരാഴ്ചയില്‍ ഒരിക്കലെങ്കിലും ഒന്നൊപ്പിട്ട് കിട്ടിയെങ്കില്‍ ഭാഗ്യം.

Manikandan said...

ഇതൊക്കെ ഇപ്പോഴും തുടരുന്നു. ഇത്തരം പരാതികൾ കേൾക്കാൻ അധികാരമുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണൽ ചെയർമാന്റെ കസേര ഇന്നലെ മുതൽ കാലിയാണ്