5/31/2009

നാട്ടറിവുകളും കേട്ടറിവുകളും

നിത്യേയേനെയെന്നൊണം നാം കേള്‍ക്കുന്ന പദങ്ങളിലൊന്നാണ് നാട്ടറിവുകള്‍ എന്നത്. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലുമെന്നുവേണ്ട ഇന്ന് ബ്ലോഗിലും നിറയുകയാണ് ഈ പദവും അനുബന്ധ ചര്‍ച്ചകളും. വായ്മൊഴിയായ് തലമുറ കൈമാറിക്കിട്ടിയ പൂര്‍വ്വിക സമ്പത്താണ് നാട്ടറിവുകള്‍ എന്നാണ് പറയപ്പെടുന്നത്. നിത്യജീവിതത്തില്‍ കടന്നുവരുന്ന വസ്തുക്കളാണ് ഇതില്‍ പരാമര്‍ശ വിഷയമാവുന്നതെന്നതില്‍ നാമതില് ആകൃഷ്ടരാവുകയും ചെയ്യും. എന്നാല്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനവസരം ലഭിക്കുന്നില്ല എന്നത് ഇവയുടെ മുഖ്യ പോരായ്മകളിലൊന്നാണ്. ബ്ലോഗ് പോലെയുള്ള ഇന്നിന്റെ മാധ്യമങ്ങളില്‍ ഇത്തരം അറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത്തരം ചര്‍ച്ചകളിലൂടെ ലഭ്യമാകുന്ന അറിവുകള്‍ സമ്പുഷ്ടമാവുകയും ഭാവിതലമുറക്ക് ഉപകാരപ്രദമാവുകയും ചെയ്യും.

അടുത്തിടെ പ്രത്യക്ഷപ്പെട്ട സ്വാസ്ഥ്യം എന്നൊരു ബ്ലോഗ്ഗ് ഈ ദിശയില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഒരുവേള അഹ്ലാദിച്ചതായിരുന്നു. പക്ഷെ ആദ്യ പോസ്റ്റില്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം തെറ്റിദ്ധാരണാജനകമായി എന്നത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സ്വാസ്ഥ്യത്തില്‍ പറയുന്ന ഒന്നാമത്തെ പൊടിക്കൈ ഉലുവ കഴിക്കുന്നതിലൂടെ പ്രമേഹ രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതായിരുന്നു. വാഗ്പ്രയോഗത്തില്‍ പ്രതിഫലിക്കുന്ന അതിശയോക്തി തന്നെ ഈ പ്രസ്താവന തെറ്റെന്ന് ബോദ്ധ്യപ്പെടാന്‍ പര്യാപ്തമാണ്. അതിന്മേല്‍ തന്നെ അതിശക്തമായ വിമര്‍ശനമേറ്റു വാങ്ങുകയും, നാട്ടറിവുകള്‍ തന്നെ പൊളികളാണെന്ന പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.ഒരോട്ട പ്രദക്ഷിണം നടത്തിയതില്‍, ഈ സൈറ്റില്‍ പറയുന്നത് ഉലുവക്ക് പ്രമേഹ രോഗത്തെ മാറ്റാനുള്ള കഴിവുണ്ടെന്നതാണ്. എന്നാല്‍ ഈ പഠനം കാണുക, പരീക്ഷണശാലയില്‍ ,എലികളില്‍ നടത്തിയ പരീഷണങ്ങള്‍ ഈ സാദ്ധ്യത തള്ളിക്കളയുന്നു. ഉലുവക്ക് പ്രമേഹവുമായി കാര്യമായ ബന്ധങ്ങളില്ലെന്ന് അനുമാനത്തിലെത്തേണ്ടി വരും. തുടര്‍ന്ന് വരുന്ന ഒരോ വിദ്യയും നാട്ടറിവുകള്‍ക്ക് പേരുദോഷമാവുന്നുവെന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഉലുവയുടെ ഔഷധഗുണങ്ങളെപ്പറ്റി ധാരാളം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഇന്റര്‍നെറ്റിലും. പലതിനും അനുകൂലമായ റഫറന്‍സുകളും ലഭ്യമാണെന്ന് കരുതുന്നു, ഉലുവാക്കഞ്ഞിയും മറ്റും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളതാണല്ലോ.

പ്രകൃതിദത്ത ഔഷധങ്ങളും മൃഗ ചികിത്സയും.

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം കാണും രോഗചികിത്സാ ശ്രമങ്ങള്‍ക്കെന്നു കരുതാം. മറ്റേതൊരു മേഖല പോലെയും ശാസ്ത്രത്തിന്റെ വളര്‍ച്ചയോടോപ്പം വളര്‍ന്ന് ചികിത്സാ രംഗം ഇന്ന് മനുഷ്യരാശിയുടെ ജീവന്‍ നിലനിര്‍ത്തുന്നു. മനുഷ്യ ചരിത്രത്തിലെ ഏടുകളില്‍ ചിലതാണല്ലോ ലോഹങ്ങളുടെ കണ്ടുപിടുത്തം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടത്തിയവയാണെന്ന് കരുതി ഇരുമ്പും ചെമ്പും നാമിന്ന് ഉപയോഗിക്കാതിരിക്കുന്നില്ല. കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ക്ക് ലോഹസങ്കരങ്ങള്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ഇതിനു സമാനമായി ഔഷധ പ്രയോഗത്തേയും കണക്കാക്കാം എന്നാണ് വ്യക്തിപരമായി എന്റ്റെഅഭിപ്രായം. പ്രകൃതിയില്‍ നിന്നും നേരിട്ട് സംഭരിച്ച് നിശ്ചിത രൂപത്തിലാക്കുന്ന ഔഷധങ്ങള്‍ ഗാലനിക്കല്‍ മരുന്നുകള്‍ എന്ന് അറിയപ്പെടുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ മനുഷ്യ ചികിത്സയിലും ഉപയോഗിച്ചിരുന്ന ഇത്തരം മരുന്നുകള്‍ ഇപ്പോഴും മൃഗ ചികിത്സാരംഗത്ത് വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍ പകുതിയിലേറെയും ഇത്തരം മരുന്നുകളാണ്. വ്യത്യസ്ഥമായ മരുന്നുകളുടെ വിവിധ അനുപാതത്തിലുള്ള കൂട്ടുകള്‍ തയ്യാറാക്കി വിവിധങ്ങളായ രോഗങ്ങള്‍ക്ക് നല്‍കിവരുന്നു. കൂടുതലായ രാസ/വ്യാവസായിക പ്രക്രിയകള്‍ പ്രയോഗിക്കാതെ ലഭ്യമാകുന്ന ഇത്തരം മരുന്നുകളുടെ കുറഞ്ഞ വിലയും, ചികിത്സകന്റെ ആവശ്യാനുസരണം തയ്യാറാക്കാമെന്നതും ഈ മരുന്നുകളെ ഇന്നും നമ്മുടെ ചികിത്സാ രംഗത്ത് നിലനിര്‍ത്തുന്നു.

നാട്ടറിവുകളെന്ന് പരാമര്‍ശിച്ച് നമുക്ക് മുന്നിലെത്തുന്ന ഔഷധങ്ങളില്‍ പലതും ഇത്തരത്തില്‍ ഗാലനിക്കല്‍ മരുന്നുകളായുണ്ട് എന്നത് പരിശോധനക്ക് വഴിതുറക്കുന്നു. അയമോദകം,ആടലോടകം, ഇഞ്ചി, ഇരട്ടിമധുരം, ഉപ്പുകള്‍, ഏലക്കായ് സത്ത്, കറുപ്പ്,കായം,ഗന്ധകം, ചുക്ക്,ജീരകം,തുരിശ് തുടങ്ങിയ നീണ്ട നിര ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരത്തില്‍ നമ്മുടെ അറിവുകള്‍ പഠനങ്ങളുമായ് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിവുള്ള ബൂലോകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്. ഔഷധ സസ്യങ്ങള്‍ക്കായ് ആധികാരികമായൊരു ഒരു ബ്ലോഗ്ഗ് ആരെങ്കിലും തുറക്കും എന്ന ആശിക്കുന്നു, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്റെ ശ്രമങ്ങള്‍ കാണായ്കയല്ല, കൂടുതല്‍ ചര്‍ച്ചകള്‍ക്കൊരു വേദിയാവട്ടെ എന്ന ആഗ്രഹം മാത്രം.

31 comments:

അനില്‍@ബ്ലോഗ് // anil said...

നാട്ടുവൈദ്യത്തെപ്പറ്റി ചുമ്മാ.

കണ്ണനുണ്ണി said...

നല്ല പോസ്റ്റ്‌ അനില്‍...അല്പം ഗവേഷണം തന്നെ നടത്തി അല്ലെ.. നാട്ടു മരുന്നുകളെയും...അവയുടെ ശാസ്ത്രീയ വശങ്ങളെയും ഒക്കെ പറ്റി..

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നല്ല ശ്രമം.ഇനിയും തുടരുക. ആശംസകള്‍...

Mr. K# said...

ആ പോസ്റ്റിലെ അടി യാതൊരു ആവശ്യവുമില്ലാതായിരുന്നു. ഉലുവ കഴിക്കുക മാത്രം ചെയ്താല്‍‌‌‌‌ പ്രമേഹത്തിനു ഉന്മൂലനം സം‌ഭവിക്കില്ലെന്നും അത് പിഴിഞ്ഞ് നീരു കുടിച്ചാല്‍‌‌ മാത്രം‌‌‌‌‌‌‌‌ മിസ്റ്റര്‍‌‌ ഇന്ഡ്യയാവില്ലെന്നും എല്ലാവര്‍‌‌‌‌ക്കും അറിയാം‌‌. നാട്ടറിവുക‌‌ള്‍‌‌‌‌ എന്ന രീതിയില്‍‌‌ പറഞ്ഞു പോവുകയേ ചെയ്തുള്ളു. വാഗ്പ്രയോഗത്തില്‍‌‌ അതിശക്തിയുണ്ടെന്ന് ചിലര്‍‌‌‌‌ക്ക് മാത്രമേ മനസ്സിലാവൂ എന്നുണ്ടോ? ഉലുവ കഴിക്കുന്നയാ‌‌ള്‍‌‌‌‌ എന്തായാലും മറ്റു മരുന്നുകളൊന്നും മുടക്കാന്‍‌‌ പോകുന്നില്ല. പിന്നെ ഉലുവ കഴിച്ചാല്‍‌‌ ചത്തൊന്നും പോവില്ലല്ലോ അല്ലേ :-)

ശ്രീ said...

നല്ല്ല പോസ്റ്റ് , മാഷേ

ജിജ സുബ്രഹ്മണ്യൻ said...

പ്രമേഹത്തിനു ഉലുവ നല്ലതാന്നു ഞാനും കേട്ടിട്ടുണ്ട്.പക്ഷേ അതു കൊണ്ട് രോഗം മുഴുവനായും മാറും എന്നു വിശ്വസിക്കുന്നില്ല.ഈ വിശദമായ പഠനം നന്നായി,.കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു

കാസിം തങ്ങള്‍ said...

ഞങ്ങളുടെ പ്രദേശങ്ങളില്‍ മുമ്പൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാണ് കുറുന്തോട്ടി. ജീരക കഞ്ഞിയില്‍ കുറുന്തോട്ടീയുടെ വേര് അരച്ച് ചേര്‍ത്തിക്കഴിച്ചാല്‍ വാതരൊഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കേട്ടറിവ്. വര്‍ഷങ്ങള്‍ പലതും മാറി മറഞ്ഞപ്പോള്‍ കുറുന്തോട്ടിയും അപ്രത്യക്ഷമായത് പോലെ. അന്യം നിന്ന് പോകുന്ന നാട്ടറിവുകളെ പുനരുജ്ജിവിപ്പിക്കാനുള്ള ഈ ശ്രമം പ്രശംസനീയം തന്നെ അനില്‍.

കുഞ്ഞന്‍ said...

അനില്‍ ഭായ്..

നല്ലൊരു കാഴ്ചപ്പാട്..എന്റെ അഭിപ്രായത്തില്‍ നാട്ടറിവുകള്‍ അതാതു കാലത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രുപപ്പെട്ടതായിരിക്കും. കാലം മാറുന്നതോടെ വ്യത്യാസങ്ങള്‍ വന്നുകൂടാം. പാവയ്ക്ക നീര് ഷുഗറിനെതിരെയുള്ള നല്ലൊരു ഔഷധമാണന്നല്ലെ പറയപ്പെട്ടിരുന്നത്. ഇപ്പോള്‍ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു അങ്ങിനെ പ്രത്യേക സിദ്ധിയൊന്നും പാവയ്ക്കക്കില്ലന്ന്. എന്തായാലും ഈ നാട്ടു മരുന്ന് കഴിക്കുന്നതുകൊണ്ട് ഗുണം ഉണ്ടയില്ലെങ്കിലും ദോഷം ഉണ്ടാകാറില്ല അതുതന്നെ ഏറ്റവും നല്ല ഗുണം..!

Typist | എഴുത്തുകാരി said...

പ്രമേഹത്തിനു് ഉലുവ നല്ലതാണെന്നു് കേട്ടിട്ടുണ്ട്. നായനാരുടെ ഉലുവപ്പൊടി പേരുകേട്ടതാണല്ലൊ.കുഞ്ഞന്‍ പറഞ്ഞതുപോലെ ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ ഗുണം ഉണ്ടായില്ലെങ്കിലും ദോഷം ഉണ്ടാവില്ലായിരിക്കും.

വല്യമ്മായി said...

http://arogyam.blogspot.com/2006/08/blog-post_23.html

siva // ശിവ said...

നാട്ടറിവുകള്‍ എനിക്ക് ഉപകാരപ്pരദ്ദമായിട്ടുണ്ട് പലപ്പോഴും...കൂടുതലൊന്നും അറിയില്ല...

ഞാന്‍ ആചാര്യന്‍ said...

ഉലുവയിട്ട് കഞ്ഞി അടിക്കുന്ന രീതിയുണ്ടല്ലോ...എന്തെങ്കിലും ഗുണം കൂടി അത് കൊണ്ട് കിട്ടിയാല്‍...

തോമ്മ said...

നാം വിശ്വസിക്കുന്ന പലതും ഓരോ ഗവേഷണങ്ങളെ തുടര്‍ന്ന്മാറി മറിയുന്നത് ആയി കാണാം . പിന്നെ ചിലപ്പോള്‍ മറ്റൊരു work ഇല്‍ ആദ്യത്തെ അഭിപ്രായത്തില്‍ തന്നെ തിരിച്ച് എത്തുന്നതും കാണാം ..പൊതു ജനം പലപ്പോഴും ശങ്കയില്‍ ആവുന്നത് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളും ആയി ഗവേഷകര്‍ എത്തുമ്പോള്‍ ആണ് .ഒരു കണ്ടെത്തലും അന്തിമം ആണോ എന്ന് തീര്‍ത്തു പറയാനാവില്ല. ഒരു കാര്യം ഉറപ്പാണ്‌ ഏതെങ്കിലും ഒരു medicinal propertyഎങ്കിലും ഇല്ലാത്ത് ഒരു plant പോലും ഇല്ല എന്നത് . നാട്ടറിവുകള്‍ ഏറിയപങ്കും ഫലപ്രദം ആവുന്നുണ്ട്..പലതും ചിലപ്പോള്‍ വിശ്വാസങ്ങള്‍ മാത്രവുമാണ്.

ചാണക്യന്‍ said...

അനിലെ,
നല്ല സംരംഭം...ചര്‍ച്ച പുരോഗമിക്കട്ടെ..

നാട്ടറിവുകളില്‍ എന്തെങ്കിലും അറിവില്ലായ്മകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ ഈ ചര്‍ച്ചയിലൂടെ മറ നീക്കി പുറത്ത് വരട്ടെ....

അനില്‍@ബ്ലോഗ് // anil said...

പ്രിയ സുഹൃത്തുക്കളെ,
പ്രകൃതിയില്‍ നിന്നും നേരിട്ട് ശേഖരിക്കപ്പെടുന്ന മരുന്നുകളെ വിലകുറച്ചു കാണാനാവില്ല എന്നുമാത്രമേ ഞാനീ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളൂ. ഇത്തരം അറിവുകള്‍ ക്രോഢീകരിക്കാന്‍, കൊള്ളാവുന്ന ആരേലും തയ്യാറാവണം എന്ന ഒരു ആഗ്രഹവും മുന്നോട്ട് വക്കുന്നു, നമുക്കതിനുള്ള “സംഗതി ”ഇല്ല.
:)

ഹരിശ്രീ said...

മാഷേ,

നല്ല ശ്രമം.

ആശംസകള്‍...

:)

ഹരീഷ് തൊടുപുഴ said...

അനില്‍ജി;
ഇനിയും കൂടുതല്‍ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

പ്രമേഹത്തിനു ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിക്കുന്നത് നല്ലതാണെന്നു പറയുന്നതിനേപറ്റി എന്താണഭിപ്രായം? ഇത് യാഥാര്‍ത്ഥ്യത്തില്‍ പ്രായോഗികമാണൊ??

പറഞ്ഞുതരൂ..

അനില്‍@ബ്ലോഗ് // anil said...

കണ്ണനുണ്ണി,
നന്ദി.

വാഴക്കോടന്‍,
നന്ദി.

കുതിരവട്ടന്‍,
ആ പോസ്റ്റുമായി ബന്ധപ്പെട്ട് അനോണിമാഷ് പോസ്റ്റിട്ടതില്‍ തന്നെ ഈ അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നു.ശ്രീ. ബാബു ഭാസ്കറും മറ്റും അതില്‍ താത്പര്യം കാ‍ണിച്ചതൊടെ കൂടുതല്‍ ചര്‍ച്ച വരികയും ആ ബ്ലോഗ് ഉടമ കാര്യങ്ങളുടെ ഗൌരവം ഉള്‍ക്കൊള്ളുകയും ചെയ്തു.
ഉലുവ കഴിക്കുന്നതുകൊണ്ടെന്തായാലും കുഴപ്പമൊന്നുമില്ല,ഉലുവക്കഞ്ഞിയൊക്കെ ഒരോരുത്തര്‍ അടിച്ചു വിടുന്നത് കണ്ടിട്ടുണ്ട്.

ശ്രീ,
നന്ദി.

കാന്താരിക്കുട്ടി,
അതിനെപ്പറ്റി തന്നെ രണ്ടഭിപ്രായവും ഞാന്‍ ചൂണ്ടിക്കാട്ടിയല്ലോ.

കാസിം തങ്ങള്‍ ,
കുറുന്തോട്ടിയൊക്കെ എവിടെ പോയോ എന്തോ :)
നന്ദി.

കുഞ്ഞന്‍ ഭായ്,
പാവക്കാ നീരിന് ഫലം ഒന്നും ഇല്ല എന്ന് വാദിക്കുന്നവരേക്കാള്‍ അനുകൂലിക്കുന്നവരാണ് ഏറെയും. momordica charantia യും ഡയബെറ്റിസും എന്നൊന്ന് സേര്‍ച്ച് ചെയ്താല്‍ ഇഷ്ടം പോലെ കിട്ടും.
:)

എഴുത്തുകാരി,
ശരിയാണ്, ഏതായാലും ഉലുവക്ക് എന്തൊക്കെയോ ഗുണങ്ങളുണ്ട്.

വല്യമ്മായി,
ലിങ്ക് കണ്ടു, പൈത്സും കോഴിയും !
ആ ബ്ലോഗ്ഗില്‍ ഇപ്പോള്‍ നാട്ടറിവുകളൊന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് തോന്നുന്നു.
:)

ശിവ,
നന്ദി.

ആചാര്യന്‍,
നന്ദി

തോമ്മ,
ശരിയാണ്, എല്ലാ ചെടിയിലും എന്തേലും ഗുണങ്ങള്‍ കാണും.അത് കണ്ടെത്തി ഉപയോഗിക്കുക എന്നതിലാണ് കാര്യം.

ചാണക്യന്‍,
നന്ദി.

ഹരിശ്രീ,
നന്ദി.

ഹരീഷെ,
ഈ ഇന്‍സുലിന്‍ ചെടി കേരളത്തുകാരനല്ലെന്നാ തോന്നുന്നത്. എന്തായാലും അതിനെപ്പറ്റിയും രണ്ടഭിപ്രായം ഉണ്ട്. ദിവസം രാവിലെയും വൈകുന്നേരവും ഓരോ ഇല തിന്നുന്നത് ഗ്ലൂക്കോസ് ലെവല്‍ കുറക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഏതായാലും അതില്‍ ഡയൊസ്ജെനിന്‍ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങല്‍ കണ്ടു, അതിന് ഡയബെറ്റിസിനെ കുറക്കാന്‍ കഴിവുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്..
നമ്മുടെ നാട്ടറിവുകളും സംസ്കാരവും നമ്മുക്ക് കൈമോശം വരുന്ന കാലത്ത് ഗൌരവമായ ഇടപെടലുകള്‍ നടന്നില്ലായെങ്കില്‍ നമ്മുടെ എല്ലാ അറിവുകളും നഷ്ടപ്പെട്ടെന്നു വരാം...

.......അനിലേട്ടന്റെ ബ്ലോഗില്‍ സാധാരണ കാണാത്ത തരത്തില്‍ ഇതില്‍ അക്ഷരത്തെറ്റുകള്‍..?!
തിരക്കിട്ടെഴുതി പോസ്റ്റിയതാണെന്നു തോന്നുന്നു..
എന്റെ ശ്രദ്ധയില്‍പെട്ട അക്ഷരത്തെറ്റുകള്‍ താഴെ കൊടുക്കുന്നു. തിരുത്തുമല്ലോ...

ഈ പ്രസ്ഥാവന തെറ്റെന്ന് ( പ്രസ്താവന )
ധാരാളം ഗ്രന്ധങ്ങളില്‍ (ഗ്രന്ഥങ്ങളില്‍ )
വ്യാവസായിക പ്രകൃയകള്‍ പ്രയോഗിക്കാതെ
( പ്രക്രിയകള്‍ )
ചികിത്സകന്റെ ആവശ്യാനുസ്രണം (ആവശ്യാനുസരണം )

അനില്‍@ബ്ലോഗ് // anil said...

ഹന്‍ല്ലലത്ത്,
:)
നന്ദി, തിരുത്തിയിട്ടുണ്ട്.

കാപ്പിലാന്‍ said...

അറിവുകള്‍ പകരാന്‍ ഉള്ള ശ്രമത്തിന് ആശംസകള്‍ .കൂടുതല്‍ നാട്ടറിവുകള്‍ വരട്ടെ .

Lathika subhash said...

അനിലേ,
നല്ല പോസ്റ്റ്.
നാട്ടറിവിന് എക്കാലത്തും പ്രസക്തിയുണ്ട്.
ഗാന്ധിജി ഇതിന്റെ വലിയൊരു പ്രചാരകനായിരുന്നല്ലോ.
ഇതു നോക്കൂ.
“വേപ്പിലയിലും പുളിയിലയിലും ഞാന്‍ വിപുലമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വായനക്കാര്‍ അറിഞ്ഞിരിയ്കേണ്ടതാണ്...അതിനെ സ്വാദുള്ളതാക്കിത്തീര്‍ക്കുകയായിരുന്നു, എന്റെ ബുദ്ധിമുട്ട്.വേണ്ടത്ര പുളിയും ഉപ്പുമോ, നാരങ്ങയും ഉപ്പുമോ ചേര്‍ത്ത് ചമ്മന്തിയാക്കികഴിക്കുന്നതിന് ഒരു തടസ്സവുമില്ല...ഇലകള്‍ കഴിക്കുന്നതുകൊണ്ട് എന്തു ഫലമാണുണ്ടാകുന്നതെന്ന് തീര്‍ച്ചയായി പറയാന്‍ എനിക്ക് സാധിക്കുകയില്ല......പുളിയുടെ നല്ല ഗുണത്തെക്കുറിച്ചും തുല്യമായ വിശ്വാസത്തോടെ എനിയ്ക്ക് എഴുതാം.ആഹാരത്തിന്റെ കൂടെ ഒരു ഔണ്‍സ് പുളികൂടി കഴിക്കുന്നത് പലരുടെ കാര്യത്തിലും സുഖമായി വയര്‍ ഒഴിയുന്നതിനു സഹായിച്ചിട്ടുണ്ട്..അത് പച്ചക്കറിയിലോ, പരിപ്പിലോ, ചോറിലോ ചേര്‍ക്കാം...പനി കുറയ്ക്കുന്നതിന് ഇത് പുളിവെള്ളമായി ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്.പലരും വിശ്വസിക്കുന്നതുപോലെ, ജലദോഷമോ, വാതമോ, പരുക്കളോഅതുണ്ടാക്കുന്നതായി ഒരിയ്ക്കലും ഞാന്‍ കണ്ടിട്ടില്ല....പ്രസിദ്ധമായ രസത്തിണ്ടെ മൂലഘടകമിതാണ്.”
കടപ്പാട്;ഗാന്ധി സാഹിത്യ സംഗ്രഹം.

വരവൂരാൻ said...

പ്രസ്ക്തിയുള്ള വിഷയം ചർച്ച ചെയ്തിരിക്കുന്നു

ശ്രീഇടമൺ said...

നല്ല പോസ്റ്റ്...
പ്രസക്തമായ വിഷയം തന്നെ...
ഈ പരിശ്രമത്തിന് എല്ലാ വിധ ആശംസകളും..
തുടര്‍ന്നും ഇത്തരം പ്രസക്തമായ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു...

sojan p r said...

നാട്ടറിവുകള്‍ സംസകരതിന്റെയും പൈതൃകത്തിന്റെയും വിലയേറിയ അനുഭസംബതുകള്‍ തന്നെയല്ലേ.ഇവയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.പല നല്ല ബ്ലോഗുകളും ഈ വിഷയത്തില്‍ മുന്നേറുന്നത് വളരെ പ്രയോജനകരമായി തോന്നുന്നു

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
നന്ദി.

ലതിച്ചേച്ചീ,
നന്ദി, നാട്ടറിവുകള്‍ തള്ളിക്കളയാനാവില്ല എന്ന്‍ തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.

വരവൂരാന്‍,
നന്ദി.

ശ്രീ‍ഇടമണ്‍,
നന്ദി.

സോജന്‍,
നന്ദി.

Manikandan said...

അനിൽജി ആരോഗ്യകരമായ ചർച്ചകൾ ഈ വിഷയത്തിലും പ്രതീക്ഷിക്കുന്നു. എന്തായാലും നല്ല വിഷയം തന്നെ. കൊച്ചുന്നാളിൽ കാലിൽ മുറിവുണ്ടാവുമ്പോൾ ഉപയോഗിച്ചിരുന്ന “കമ്മ്യൂണിസ്റ്റ് പച്ച” എന്ന ചെടിയാണ് ആദ്യം എനിക്ക് ഓർമ്മവന്നത്. അത് ഇവിടെ പ്രതിപാദിച്ച മരുന്നിന്റെ ഗണത്തിൽ പെടുത്താം അല്ലെ.

വികടശിരോമണി said...

ഇതു വളരെ ഗൌരവമർഹിക്കുന്ന ഒരു വിഷയമാണ്.നമ്മുടെ നാട്ടറിവുകളെ ശാസ്ത്രീയമായി വായിക്കാനുള്ള ശ്രമങ്ങൾ അടിയന്തിരമായി നടക്കേണ്ടതുണ്ട്.കാലം പിന്നിടുന്തോറും പലതും നഷ്ടമാവുകയാണ്.ചില ഗവേഷണങ്ങൾ പി.എസ്.വാര്യർ കോട്ടക്കലിൽ തുടങ്ങിവെച്ചിരുന്നു.അവ പാതിവഴിയിൽ നിന്നുപോയി.പല തലങ്ങളിലായി നടക്കേണ്ട ഗവേഷണങ്ങൾ ആവശ്യപ്പെടുന്ന നമ്മുടെ നാട്ടറിവുകളെ ക്രോഡീകരിക്കാനുള്ള പ്രൊജക്റ്റുകൾ പോലും കടലാസിലേ ഉള്ളൂ.
ഇത്തരം വിഷയങ്ങൾ ചർച്ചക്കെത്തിക്കുന്ന അനിലിന്റെ ജാഗ്രതക്ക് അഭിനന്ദനം.
കൂടുതൽ പറയാനുണ്ട്,എപ്പോഴെങ്കിലും പോസ്റ്റാമെന്നു കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

മണി,
അങ്ങിനെ എന്തോരം ചെടികളുണ്ട്. നമ്മൂടെ പെരുവിലം, മുറികൂ‍ട്ടി എന്നിവ ഇപ്പോഴും വീട്ടില്‍ ഉപയോഗിക്കുന്ന ഇലകളാണ്.
സന്ദര്‍ശനത്തിനു നന്ദി.

വികടശിരോമണി,
എന്റെ ആഗ്രഹം പറഞ്ഞത് വായിച്ചു കാണുമല്ലോ. സംസ്കൃതം പഠിക്കാഞ്ഞതില്‍ വിഷമം തൊന്നുന്ന ചില സന്ദര്‍ഭങ്ങളാണ് ഇവ. ഏതായാലും താങ്കള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചെയ്യാനാവും എന്നാണ് എനിക്ക് തോന്നുന്നത്.

ബാബുരാജ് said...

അനില്‍ ജി,
കാണാന്‍ വൈകി, നെറ്റില്‍ കൃത്യമായി എത്തുന്നില്ല എന്നതൊരു കുഴപ്പം തന്നെയാണ്‌. ഇനി ശ്രദ്ധിക്കാം.
വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്‌ താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. നാട്ടറിവുകള്‍ സംബന്ധിച്ച മിക്ക ചര്‍ച്ചകളിലേയും പ്രധാന പ്രശ്നം അനാവശ്യമായ പൊതുവല്‍ക്കരണമാണ്‌, ഒന്നുകില്‍ എല്ലാം തെറ്റാണെന്നു വാദിക്കും, അല്ലെങ്കില്‍ അതാണ്‌ ഏറ്റവും ശരി, മറ്റെല്ലാം കുഴപ്പം പിടിച്ചതാണെന്ന നിലപാടെടുക്കും. കഴമ്പുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയുമാണ്‌ വേണ്ടത്‌. അങ്ങനത്തെ കാര്യങ്ങള്‍ വളരെയധികമുണ്ടു താനും.
ഉദാഹരണമായി, ഗര്‍ഭിണികളിലെ ഛര്‍ദ്ദിക്ക്‌ ഇഞ്ചി ഉപയോഗിക്കുന്നത്‌ നമ്മുടെ നാട്ടില്‍ പണ്ടേ പതിവാണ്‌. ഇപ്പൊഴത്തെ പഠനങ്ങളില്‍, ഡോക്സിലാമിന്‍ പോലെ സാധാരണ ഛര്‍ദ്ദിക്കുപയോഗിക്കുന്ന മരുന്നുകളേക്കാള്‍ ഫലപ്രദമാണ്‌ ഇഞ്ചി എന്നു കണ്ടിട്ടുണ്ട്‌. അപ്പോള്‍ വിമര്‍ശനം വരും,സായിപ്പു പറഞ്ഞാലേ നിനക്കൊക്കെ വിശ്വാസം വരികയുള്ളോ എന്ന്, എന്തു ചെയ്യാം സായിപ്പേ ഈവക സത്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുള്ളൂ! നമ്മുടെ ആളുകള്‍ ചെയ്യുന്നത്‌ എന്താണ്‌, എന്തെങ്കിലും ഒന്നു കേട്ടാല്‍ ഉടന്‍ അത്‌ ഉണക്കിപൊടിച്ച്‌ ക്യാപ്സൂളിലാക്കി വന്‍പന്‍ പരസ്യവും കൊടുത്ത്‌ ആളെപറ്റിക്കാന്‍ ഇറങ്ങും. അതിന്‌ ഗുണമുണ്ടോ എന്നാരും തിരക്കില്ല, സര്‍ക്കാരോ, ബന്ധപ്പെട്ട പ്രൊഫഷണല്‍ സംഘടനകളൊ പോലും.
ഗുണമില്ലെങ്കിലും, ദോഷമൊന്നുമില്ലെങ്കില്‍ കഴിക്കുന്നതിനെന്താ കുഴപ്പം എന്ന നിലപാട്‌ ശരിയാണെന്നു എനിക്കഭിപ്രായമില്ല. അല്ലെങ്കില്‍ തന്നെ ദോഷമൊന്നുമില്ല എന്നതിനെന്താ ഇത്ര ഉറപ്പ്‌? ഉലുവ തന്നെ ഉദാഹരണം. 'പ്രസവരക്ഷ'യ്ക്കുള്ള മരുന്നുകളിലെ ഉലുവ കുഞ്ഞിന്‌ വയറു കമ്പിക്കലും വേദനയും ഉണ്ടാക്കും എന്ന് പഠനങ്ങളില്‍ കണ്ടിട്ടുണ്ട്‌.
ഏതായാലും താങ്കള്‍ പറഞ്ഞതുപോലൊരു ശ്രമം ഉണ്ടാവേണ്ടത്‌ നല്ല കാര്യമാണ്‌. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ പറയാന്‍ ഉണ്ടാവും, അതു പങ്കു വെയ്ക്കാം, ചര്‍ച്ചകളും ആവാമല്ലോ?

smitha adharsh said...

Anilettaa..
it's a good one..
so sorry I am late again...
Belated anniversary wishes toooo..
samayam theere illaatheyaa ...