ഫോണ്‍ ബെല്ലടിക്കുന്നു, ലാന്റ് ഫോണാണ്.
മൊബൈല്‍ കമ്പനികള്‍ അന്നു ഞങ്ങളുടെ നാട്ടില്‍ ടവര്‍ നാട്ടിയിട്ടുണ്ടായിരുന്നില്ല.
മുറ്റത്തുനിന്നോടിയകത്തെത്തുമ്പോഴേക്കും ശബ്ദം നിലച്ചു, പൊന്തിവന്ന ഈര്‍ഷ്യ കടിച്ചമര്‍ത്തി, ചെടിനനക്കാനായി വീണ്ടും മുറ്റത്തേക്കു.
അയല്‍വാസിയായ ചേട്ടന് എന്തോ വിളിച്ചു ചോദിച്ചപോലെ തോന്നി " അനീ, അവിടെ ഫോണ്‍ കേടാണോ"
മുന്‍പു വിളീച്ചയാള്‍ അവിടേക്കും വിളീച്ചിരുന്നു.
ഫോണ്‍ പ്രതീക്ഷിച്ചു മുറിയിലേക്കു തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും ബെല്ല്.
മറുതലക്കല്‍ അത്ര പരിചിതമല്ലാത്ത സ്വരം.
## " ഹലോ, ഞാന്‍ അനിലിന്റെ സുഹൃത്താണ് "
# " പറയൂ, അനിലാണ് "
## " ങ്ഹേ, ആര്? !!!! " സ്വരത്തിലെ ഞെട്ടല്‍ തെല്ലൊന്നമ്പരപ്പിച്ചു.
# " എന്തു പറ്റീ, ചങ്ങാതീ?"
## " വെറുതെ വിളീച്ചതാണ്, എന്തൊക്കെയുണ്ടു വിശേഷം? "
# "സുഖം, ഓഫീസില്‍ പോകാന്‍ തുടങ്ങുന്നു"
## " ശരി, പിന്നെ വിളിക്കാം"
അമ്പരപ്പു വിട്ടില്ല, ഇദ്ദേഹത്തിന്റെ ഫോണ്‍ വിളി പതിവില്ലാത്തതാണ്.
വീണ്ടും ഫോണ്‍ ബെല്‍.
# " ഹലോ" ഇത്തവണ ഞാനാദ്യം ശബ്ദിച്ചു.
## " അനിലിന്റെ വീടല്ലെ?"
# " അതേ, പറയൂ, അനിലാണ്".
## " ഹെന്താ, ആരാ?!!" ആ സ്വരത്തിലും ഞടുക്കം വ്യക്തം.
# " എന്താടാ രാവിലെ ? " സ്വരം എനിക്കു പരിചിതമായതിനാല്‍ അല്പം ദേഷ്യത്തൊടെ ഞാന്‍ ചോദിച്ചു.
അവന് സംഗതി വിശദമാക്കി. മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത, "പട്ടാമ്പി പഞ്ചായത്തിലെ ഉദ്യോഗസ്ഥനായിരുന്ന അനില്‍ കുമാര്‍ എന്നയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുക്കളയിലെ ഉത്തരത്തിന്മേല്, കയറില്‍ തൂങ്ങിയ നിലയിലാണ് ജഢം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി."
ചിത്രം വ്യക്തമായി. സമീപ പഞ്ചായത്തില്‍ അടുത്തിടെ ചാര്‍ജെടുത്ത ആളായിരുന്നു അന്തരിച്ച അനില്‍ കുമാര്‍.കൊല്ലം സ്വദേശിയായ ഇദ്ദേഹം വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിനു പുറത്ത്. മറ്റുള്ളവരോടു ഇടപഴകാനുള്ള വിമുഖതയും, ഉള്‍വലിഞ്ഞ സ്വഭാവപ്രകൃതിയും ഡിപ്പാര്ട്ടുമെന്റില് ഇദ്ദേഹത്തെ അജ്ഞാതനാക്കി. നാട്ടിന്പുറങ്ങളുടെ പേര് ദൂരദിക്കിലുള്ളയാളുകള്‍ക്കു പരിചിതമല്ലാത്തതിനാല്‍ , സ്വദേശം പട്ടാമ്പി എന്നാണ് എല്ലാവരോടും ഞാനും പറഞ്ഞു വന്നിരുന്നത്.
ചുരുക്കത്തില്‍, ഡിപ്പാര്‍ട്ടുമെന്റിലും, മറ്റു സുഹൃത്തുക്കള്‍ക്കും പട്ടാമ്പിയില്‍ ഒറ്റ അനിലിനേയെ അറിയുള്ളൂ, അതു ഞാനാണ്. നമ്മളാണെങ്കില്‍ അല്പസ്വല്പം നൈരാശ്യവുമൊക്കെയായി നടക്കുന്ന കാലവും.
തലേ ദിവസം, വ്യക്തിപരമായ എന്തോ കാരണങ്ങളാല്‍ , എന്റെ അപരന് അനില്‍ അത്മഹത്യ ചെയ്തു. ഡിപ്പാര്‍റ്റുമെന്റിനു വേണ്ടിയും , ഒരു സഹജീവി എന്ന നിലയിലും ഞാനവിടെപ്പോകുകയും, നിയമ നൂലാമാലകളുടെ കെട്ടുപൊട്ടിച്ച്, പോസ്റ്റുമോര്‍ട്ടവും മറ്റും നടത്തിച്ച് വന്നതുമാണ്. ഇങ്ങനെ ഒരു പൊല്ലാപ്പ് അപ്പോള്‍ മനസ്സില്‍ വന്നിരുന്നില്ല. പത്ര വാര്‍ത്ത കണ്ട പലരും ഞാന്‍ ആത്മഹത്യ ചെയ്തു എന്നു ധരിച്ചു.
സംഭവത്തിന്റെ ഗൌരവം ബോദ്ധ്യപ്പെട്ട് , അന്നേദിവസം ലീവെടുത്തു.ഫോണ്‍ തുടരെ ബെല്ലടിക്കുന്നു, ഞാന്‍ അറ്റന്റു ചെയ്യുന്നു, വിളിക്കുന്നയാള്‍ ഞെട്ടലോടെ കുശലപ്രശ്നം നടത്തി ഫോണ്‍ വക്കുന്നു. ബഹളം നിരീക്ഷിച്ചിരുന്ന അച്ഛന് പ്രശ്നമെന്തെന്നാരായാതിരുന്നില്ല. അദ്ദേഹത്തെ നേരില്‍ വിളിച്ചു അനുശോചനം അറിയിക്കാനുള്ള ഫോണുകളായിരുന്നു അതെന്നു ഞാന്‍ പറഞ്ഞുമില്ല. രണ്ടു ദിവസത്തോളം ഈ കലാപരിപാടി തുടര്‍ന്നു.
ഈ സംഭവം എന്റെ ജീവിതവുമായി വളരെ ബന്ധപെട്ടുവന്നു എന്നെനിക്കു ഇപ്പോള്‍ തോന്നുകയാണ്. ഒരു പക്ഷെ ജീവിതത്തില്‍ നിന്നുമുള്ളൊരു ഒളിച്ചോട്ടത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചതു ഈ സംഭവമായിരുന്നിരിക്കാം. ഞാനെന്ന വ്യക്തി എന്നില്‍ മാത്രം ഒതുങ്ങുന്നില്ലയെന്നും, ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ ഇവരെല്ലാമായി എത്രമാത്രം കെട്ടുപിണഞ്ഞുകിടക്കുന്നു എന്നുമുള്ള ചിന്തകള്‍ മനസ്സിലുറച്ചു.സുഹൃത്തുക്കള്‍ക്കു എന്നോടുള്ള സ്നേഹവും പരിഗണനയും നേരിട്ടു ബോദ്ധ്യപ്പെട്ടു അല്‍പ്പം സന്തോഷം തോന്നിയെങ്കിലും ഒരു സഹജീവിയുടെ മരണം ഉളവാക്കിയ വേദന മനസ്സില്‍ തങ്ങിനില്ക്കുന്നു.
ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. എന്തു പറയണം എന്നറിയാതെ കാഴ്ചക്കാരനായി നിന്നപ്പോള്‍ മനസ്സില്‍ പൊന്തി വന്ന ഒരു ഓര്മ.
Subscribe to:
Post Comments (Atom)
34 comments:
ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. എന്തു പറയണം എന്നറിയാതെ കാഴ്ചക്കാരനായി നിന്നപ്പോള്‍ മനസ്സില്‍ പൊന്തി വന്ന ഒരു ഓര്മ.
അപ്പൊ,ഞാന്‍ ഈ വാര്‍ത്ത അറിഞ്ഞു "തേങ്ങി"...((((((((0)))))))))
ആദ്യം ചിരിച്ചു അനില്‍ ആത്മഹത്യാ ചെയ്തു എന്ന വാര്‍ത്ത കേട്ടപ്പോള്‍ .അങ്ങനെ ഒരിക്കല്‍ പോലും ചിന്തിക്കരുത് .കാരണം അനില്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട് .ഇഴചേര്‍ന്ന ഒരു ബന്ധമാണ് നമ്മുടേത് .പക്ഷേ ചില ദുര്‍ബല നിമിക്ഷങ്ങളില്‍ അങ്ങനെ ചെയ്തുപോകും അത് വരുത്തുന്ന മുറിവുകള്‍ ,വിടവുകള്‍ പറഞ്ഞരിയിക്കുന്നതിലും അപ്പുറമാകും.
ഞാന്‍ ഇതൊക്കെ എന്തിനാണ് പറയുന്നത് ? ഞാന്‍ എപ്പോള്‍ ആത്മഹത്യ ചെയ്യും എന്ന് ചോദിച്ചാല്‍ മതി :)
ആദരാഞ്ജലികള്‍...
ആദ്യം ലാഘവത്തോടെ വായിച്ചെങ്കിലും അവസാനം മനസ്സിനു വല്ലാത്ത ഭാരമായിപ്പോയി.
ആത്മഹത്യ ചെയ്യുന്നവര്‍ മറ്റുള്ളവരെക്കുറിച്ചു തീരെ ചിന്തിക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന ആ മാനസികാവസ്ഥയും വന്നുചേരില്ലായിരിക്കും.
ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആത്മഹത്യയെ കുറിച്ച്.അപ്പോളൊക്കെ എന്റെ കുഞ്ഞുങ്ങളുടെ മുഖം മനസ്സില്‍ വരും.അവര്‍ക്ക് ഞാന്‍ അല്ലാതെ വേറെ ആരും ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാം സഹിക്കാന്‍ തോന്നും
ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ ഭാര്യക്ക് ആദരാഞ്ജലികള്‍ .
ഹലോ..പരേതനാണോ..
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
അനില്‍ ഭായ്..
ഈ സംഭവം തമാശയായി തോന്നാമെങ്കിലും അതിന്റെ ഭീകരത വളരെ വലുതാണ്. എന്തായാലും അനില്‍ തന്നെ ഫോണ്‍ അറ്റന്റുചെയ്തത് നന്നായി. ഫോണെടുക്കുന്നത് മറ്റു കുടുംബാംഗങ്ങള്‍ ആയിരുന്നെങ്കില്‍ അവരുടെ മനോഗതി എന്തായിരുന്നേനെ..?
ആത്മഹത്യ ചെയ്യുന്നവര്‍, അവര്‍ രക്ഷപ്പെടുന്നു എന്നാല്‍ ബാക്കി ദുരിതങ്ങള്‍ അനുഭവിക്കുന്നത് ബന്ധു ജനങ്ങളും വേണ്ടപ്പെട്ടവരും..!
സാധാരണ മരണങ്ങളെക്കാളധികം വേദനയുളവാക്കുന്നതാണ് ആത്മഹത്യമൂലമുള്ള മരണങ്ങള്...
ഹ്ഹൊ...ആ നിമിഷങളില്‍ താങ്കളനുഭവിച്ചിരിക്കാവുന്ന ബേജാറ് എനിക്കിവിടെ കാണാനാകുന്നു..വല്ലാത്തൊരു അനുഭവമായിരിക്കണം..
ആദരാഞ്ജലികള്‍..
കേരളത്തില്‍ ആത്മഹത്യകളുടെ നിരക്ക് വളരെ അധികം ആണ്. കൂടുതലും ആത്മഹത്യ ചെയ്യുന്നത് വളരെ ചെറുപ്പക്കാര്‍ ആണ്. അതിന്റെ ഉത്തരം തേടുമ്പോള്‍ മാനസിക ആരോഗ്യം കുറഞ്ഞ തലമുറകളെ തന്നെ നാം വാര്‍ത്തെടുത്തിരിക്കുന്നു എന്ന് വ്യക്തമാകും. ആത്മഹത്യ ചെയ്ത എത്രയോ പേരെ നമുക്ക് ഓരോരുത്തര്‍ക്കും അറിയാം എന്ന് ചിന്തിച്ചാല്‍ തന്നെ അതിന്റെ ഭീകരത മനസ്സിലാകും. കേരളത്തിലെ ചെറുപ്പക്കാര്‍ മരിക്കുന്നതിന്റെ ഏറ്റവും വലിയ കാരണം ആത്മഹത്യയും റോഡപകടങ്ങളും തന്നെ ആണ്. തീര്‍ച്ചയായും തടയാന്‍ കഴിയുന്ന കാരണങ്ങള്‍ തന്നെ.
അനിൽ,അപൂർവ്വമായ ഒരനുഭവം,അല്ലെ?
ഏതായാലും അനിൽ അതിൽ നിന്ന് നേടിയത് വിലയേറിയൊരുൾക്കാഴ്ച്ചയും.
അനിലെ,
ആത്മഹത്യകളെ എന്നും ഒരു ഉള്‍ക്കിടിലത്തോടെയേ കാണാന്‍ സാധിച്ചിട്ടുള്ളൂ!
വര്‍ഷങള്‍ക്കു മുന്‍പ് ഒരു സുഹൃത്തിന്റെ അഛന്റെ മരണ വാര്‍ത്തയറിഞ്ഞു കൊല്ലത്ത് എത്തി. അവന്റെ വീട്ടിലേക്ക് ഓട്ടോയില്‍ കയറി യത്ര തുടങ്ങി. കൃത്യമായി സ്ഥലമറിയാത്തതു കൊണ്ടു ഡ്രയ്വറൊടു ചൊദിച്ചതും അയാള്‍ ഒററ ചൊദ്യം “ആ വെഷം അടിച്ചു തീറ്ന്ന ആളു തന്നേ?”ആംബരന്നു പോയി!എന്തു പറയാന്‍? ഞങള്‍ക്ക് അറിയില്ലയിരുന്നല്ലോ! ഞങ്ങളെ അഭിമുഖീകരിക്കാന്‍ അവ്ന് പെട്ട പാടൂം അവന്റെ ആകെ തകര്‍ന്ന അവസ്ഥയും ഞങളെ വല്ലാതെ വേദനിപ്പിച്ചു. ഉപരിപഠനത്തിനു പ്രധാന മേല്നോട്ടക്കരനായിരുന്ന പ്രൊഫസ്സറുടെ ഭാര്യയും ഇതേ പ്രവൃത്തി ചെയ്യുകയുണ്ടായി!
പറക്കമുറ്റാത്ത മക്കളേപ്പോലും ഓര്‍ക്കാതെ എന്തേ ഇവരിങനെ?
ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങള്‍!
മനുഷ്യമനസ്സിന്റേ കാണാക്കയങള് ഊഹിക്കാവുന്നതിലും അപ്പുറത്താണെന്നു എനിക്കു വെളിപ്പെടുത്തിത്തന്ന അനുഭവങാള്....
ശെരിയാ മാഷെ. നമ്മുടെ ജീവിതം നമ്മുടെ മാത്രം അല്ല.
smitha adharsh ,
“തേങ്ങ”ലിനു നന്ദി.
കാപ്പിലാന്,
ചിലനിമിഷങ്ങളില്‍ നാം ഇതെല്ലാം മറന്നു പോകും.
ഫസല്‍,
സന്ദര്‍ശനത്തിനു നന്ദി.
ഗീതച്ചേച്ചീ,
ഒരുപാടു ചര്‍ച്ച ചെയ്യുന്ന വിഷയമാണീതു. ചര്‍ച്ചകള്‍ ഒരുപാടു നടക്കുന്നു എന്നതില്‍ കവിഞ്ഞു എന്തെങ്കിലും ഫലം ഉണ്ടാവുന്നുണ്ടോ എന്നു സംശയമാണ്.
കാന്താരിക്കുട്ടി,
എന്തായിതു, പലസന്ദര്‍ഭങ്ങളില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു വികാരമാണിതു.ജീവിതത്തിന്റെ പല പ്രയാസങ്ങളും മുന്നില്‍ കാണുമ്പോള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കാത്തവര്‍ ഉണ്ടാവില്ല എന്നതാണ് സത്യം, ഇത് ഒരു മോചനമാണെന്ന മിധ്യാ ധാരണയാവും കാരണം.
അജ്ഞാതന്‍,
സന്ദര്‍ശനത്തിനു നന്ദി. സിനിമയിലൊക്കെയായിരുന്നേല് എന്നെ കണ്ടു ആളുകള്‍ ബോധം കെട്ടു വീഴുന്ന രംഗം ഉണ്ടായേനെ. :)
കുഞ്ഞന്‍ ഭായി,
ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട ആളുകള്‍കു മാത്രമെ ഇതൊരു ഗൌരവമായ സംഗതിയായി തോന്നുകയുള്ളൂ. താഴെ ഒരു കമന്റ്റു കണ്ടില്ലെ, നാട്ടുകാര്‍ക്കിതു തമാശയാവും.
ഹരീഷ് തോടുപുഴ,
ശരിയാണ്, അത്മഹത്യകള്‍ കൂടുതല്‍ വേദനയുണ്ടാക്കുന്നു. സമൂഹത്തിന്റെ കുറ്റബോധംകൊണ്ടാണതു.സമൂഹം, ചുരുങ്ങിയ പക്ഷം അടുത്ത സര്‍ക്കിളിലുള്ള ആളുകളെങ്കിലും, വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഒരു ആത്മഹത്യ ഒഴിവാവും, തീര്‍ച്ച.
Harid Sharma K,
ആ സമയത്തു ശരിക്കും പതറിപ്പൊയി കേട്ടൊ.
വീണ്ടും വരുമല്ലൊ.
ഒരു ആത്മ സംതൃപ്തിക്കായ്........,
സന്ദര്‍ശനത്തിനു നന്ദി.
ശ്രീവല്ലഭന്,
അഭിപ്രായങ്ങള്‍ക്കു നന്ദി.ആത്മഹത്യ തടയണമെങ്കില്‍ സമൂഹത്തിനാണ് കൌണ്സിലിങ്ങ് നല്കേണ്ടതു. മാനസ്സികമായി തളര്‍ന്ന, അല്ലെങ്കില്‍ വിഷാദം (രോഗം)ബാധിച്ച ഒരാളെ പിടിച്ചിരുത്തി ബോധവല്‍ക്കരണം നടത്തിയിട്ടു യാതൊരു കാര്യവുമില്ല.അയാളെ എങ്ങിനെ ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ ബന്ധുക്കളടക്കമുള്ള സമൂഹത്തെയാണ് ബോധവല്ക്കരിക്കേണ്ടതു. നമ്മുടെ കൂട്ടുകുടുംബ വ്യവസ്ഥയുടെ ചില മെച്ചങ്ങളായിരുന്നു ഇതൊക്കെ. ഒരാള്‍ ദുഖിതനായി കാണപ്പെട്ടാല്‍ അതെന്തെന്നു ശ്രദ്ധിക്കാന്‍ ആര്ങ്കിലും കാണും, അവനു സങ്കടം പറയാനും ആരങ്കിലും കാണും. ഇന്നത്തെ അണുകുടുംബമോ?
ഭൂമിപുത്രി,
നൂറു ശതമാനം സത്യം, അന്നേവരെ ജീവിതത്തോട് പുറം തിരിഞ്ഞായിരുന്നു എന്റെ നില്‍പ്പ്.
mr.unassuming ,
അനുഭവസാക്ഷ്യങ്ങള്‍ക്കു നന്ദി.ആത്മഹത്യയില്‍ പ്രൊഫസ്സറെന്നൊ, വിദ്യാര്ത്ഥിയെന്നൊ വ്യത്യാസമില്ല. മനസ്സിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ അവന് വെറും നിസ്സഹായനായ ഒരു ജീവി മാത്രം.അവന്റെ മുന്നില്‍ കാഴ്ചകളില്ല, മോചനത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു, സ്വാഗതം ചെയ്യുന്ന മരണം മാത്രം. വായിച്ചിട്ടില്ലെ? ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷത്തില്‍ എന്തെകിലും ഒരു ബാഹ്യ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഒരു മരണം ഒഴിവായേനെ.
നമ്മുടെ സൈക്കോളജിയും, സൈക്ക്യാട്രിയും കുറച്ചുകൂടി ഗൌരവമായി ഇതിലിടപെട്ടേ മതിയാവൂ.
പാമരന്,
ആ ബോധം നഷ്ടപ്പെട്ടാല്‍ എല്ലാം തീര്‍ന്നു.
നമ്മേ എത്ര പേര് സ്നേഹിയ്ക്കുന്നുണ്ടെന്ന് അറിയാനെങ്കിലും ആ സംഭവം മൂലം സാധിച്ചല്ലോ.
വല്ലാത്തൊരു അനുഭവം തന്നെ അല്ലേ?
അനിലെ,
ധൈര്യമുണ്ടെങ്കില്‍ ഒന്ന് ആത്മഹത്യ ചെയ്ത് നോക്കിയേ.....
ഞാന്‍ കരുതി ഇത് പരലോകത്തിരുന്ന് പോസ്റ്റുകയാന്ന്. ആ അഴികളില്‍ പിടിച്ചുള്ള നില്പില് തന്നെ ഒരു പന്തികേട് തോന്നിയിരുന്നു. പിന്നെ ഈ തലക്കെട്ടും...
ജീവിതത്തില്‍ പ്രധിസന്ധികളെ നേരിടാന്‍ ചങ്കുറപ്പില്ലാത്തവരാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്...
ആശംസകള്‍
അല്ലെങ്ങിലും ഒന്നും മിണ്ടാതെ ആരോടും കൂട്ട് കൂടാതെ എല്ലാം ഉള്ളില്‍ ഒതുക്കി പിടിച്ചു നടക്കുന്നവര്‍ ആണ് ആത്മഹത്യ, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ രീതികളില്‍ കൂടി പരലോകം പിടിക്കുനത്. എന്തായാലും നിരാശ ഒക്കെ മാറി ജീവിതത്തിലേക്ക് തിരിച്ചു വന്ന "പരേതനു" സ്നേഹപൂര്‍വ്വം - തലയ്ക്കു മീതെ വെള്ളം വന്നാല്‍ അതുക്കു മീതെ തോണി എന്ന ലൈനില്‍ വേണം ജീവിക്കാന്‍.
:) പരേതാ നന്നായിട്ടുണ്ട്.. :)
ഇതാ എന്റെ വക ഒരു റീത്ത്........
നന്ദി
നരിക്കുന്നൻ ,
മലമൂട്ടില്‍ മത്തായി ,
RaFeeQ,
തോന്ന്യാസി .
ചാണക്യന് ,
പൊഹ കണ്ടേ അടന്ങൂ എന്നുണ്ടോ? നന്ദ്രി കേട്ടാ
ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
ഇന്നലെ മോളുടെ സ്കൂളില്‍ പഠിക്കുന്ന പത്തം ക്ലാസ്സുകാരന് ആത്മഹത്യ ചെയ്തു. നമ്മള് എന്തു പറയുമ്?
ഞാന്‍ പണ്ടൊരിക്കല്‍ ആഥ്മഹത്യ ചെയ്തു നോക്കിയതാ. പക്ഷേ ചത്തില്ല. കയറില്‍ കെട്ടി ഉത്തരത്തില്‍ തൂങ്ങി കിര് കിര് എന്ന്ന ശബ്ദത്തോടെ ഞാന്‍ അങ്ങനെ തൂങ്ങിച്ചത്തു നിന്നാടി... എന്നിട്ടും എന്റെ നെറ്റ്വര്‍ക്ക് ആക്റ്റീവായി നിന്നപ്പോള്‍ പരേതനായ ഞാന്‍ ആലോചിച്ചു. ങ്ഹേ ഇതെന്താ ചത്തിട്ടും ഞാന്‍ ഇതൊക്കെകാണുകേം കേള്‍ക്കുകേം ചെയ്യുന്നേ?? ഹെന്റമ്മോ ചത്താലും അപ്പോ നമ്മുടെ സെര്‍വര്‍ ഷട്ട് ഡൌണ്‍ ആകില്ലേ? വല്ലാത്ത ഹൃദയഭാരം തോന്നി. അതു കൂടിക്കൂടി വന്നു... പെട്ടെന്നു ഞാന്‍ കണ്ണു തുറന്നു... അപ്പൊഴാ മാനസ്സിലായത് അതൊരു സ്വപ്നമായിരുന്നു. വെറും സ്വപ്നം.
ആത്മഹത്യ ചെയ്തവര്‍ക്കു മാപ്പില്ല. അവരുടെ ബന്ധുജനങ്ങള്‍ക്ക് സാന്ത്വനത്തിന്റെ ഒരു പൂവിതള്‍...
ആദ്യം തമാശയായി വായിച്ചു പോയെങ്കിലും ഒടുക്കമെത്തിയപ്പോ എന്തോ ഒരു ഒരിത്...
വളരെ വിലമതിക്കേണ്ട ഒരു ഉള്‍ക്കാഴ്ച പങ്കുവെച്ചതിനു നന്ദി.
ജയകൃഷ്ണന് കാവാലം,
കിച്ചു & ചിന്നു,
ജിവി,
സന്ദര്‍ശനത്തിനു നന്ദി.
ഒരു കമന്റിടാന്‍ വന്നതു വലുതാക്കി പുതിയ ഒരു പോസ്റ്റ് ഇട്ടു.
മരണമെന്ന ചങ്ങാതി
ഒരര്‍ത്ഥത്തില്‍
അനില്‍ ആത്മഹത്യചെയ്യാതിരിക്കാന്‍ വേണ്ടി,
സുഹ്യത്തായ അനില്‍ ആത്മഹത്യചെയ്തു.
ആത്മഹത്യ ദുരിത ജീവിതം തന്ന ദൈവത്തോടുള്ള
പകരം വീട്ടലാണോ?
അത്ര സാധാരണമല്ലാത്ത ഒരു അനുഭവം . നന്നായി എഴുതിയിരിക്കുന്നു.അനില്‍.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലഎന്നു പറയും പോലെ നാം അറിയുന്നില്ല നമ്മള് മറ്റുള്ളവര്‍ക്ക് എത്ര വിലപ്പെട്ടതായിരിക്കുമെന്ന്. മരിച്ച അനിലിനും,പിന്നെ സുഹ്രത്ത്തിന്റെ ഭാര്യക്കും ആദരാഞ്ജലികള്‍...
കാപ്പിലാനും ഞാനും (ഓര്‍മ്മക്കുറിപ്പുകള്‍)
വായിച്ചിട്ടാ അനില്‍ ആത്മഹത്യ ചെയ്തു, എന്നറിയുന്നത് ..
അനിലിന്റെ ആ ‘കാല’ വിയോഗത്തില്‍
സന്തോഷിക്കുന്നു..
സംഭവം വകതിരിവുണ്ടാക്കാന് ഉപകരിച്ചല്ലോ..
അറിയാനും അടുക്കാനും സൌകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത് . പങ്കു വെക്കലുകളില്ലാതാകുമ്പോള് എത്ര തിരക്കിനിടയിലും ഒറ്റപ്പെടുന്നു.. ആ രീതിയില്‍ ഒറ്റപ്പെടുമ്പോള്‍ ചെറിയ പറഞ്ഞാല്‍ തീരുമായിരുന്ന പ്രശ്നം പര്‍വതീകരിക്കുകയും
പോവഴി എന്നപോലെ ആത്മഹത്യയില്‍ എത്തുകയും ചെയ്യുന്നു.....
ഒറ്റ നിമിഷം കൊണ്ട് എറിഞ്ഞുടയ്ക്കാം
തിരികെ ചേര്‍ത്തു വയ്ക്കാനനാവില്ല തന്നെ.
മരിച്ചാത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.....
നന്നായിട്ടുണ്ട്..
Post a Comment