9/14/2008

എം.ടി.വാസുദേവന്‍ നായര്‍ ആരാണ്

ഇന്ന്,14.09.2008 മാതൃഭൂമിയില്‍ കണ്ടതും കേട്ടതും പംക്തിയില്‍
എം.ടി.വാസുദേവന്‍ നാ‍യര്‍ എന്നൊരു വ്യക്തിയുടേതായി വന്ന ഒരു ഉദ്ധരണി.

" സംഗീതത്തോടു എനിക്കത്ര കമ്പമില്ല.സ്പൊര്‍ട്സിനോടിന്നും കമ്പമാണ്. പത്ര പ്രവര്‍ത്തനതിന്റെ ആദ്യകാലത്ത് ആരംഭിച്ചതാണതു. സംഗീതം അങ്ങിനെയല്ല.സ്വാതന്ത്ര്യമെടുക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനോട് ഒരിക്കല്‍ ചോദിച്ചു, എം.ഡി.രാമനാഥനെ ഒരു കള്‍ട്ട് ഫിഗര്‍ ആയി കൊണ്ടുനടക്കുന്നതെന്തിനാണ്? അദ്ദേഹവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്തെന്നു ഒരു സാധാരണക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമൊ?."

എം.ഡി. രാമനാഥനെ പരിചയപ്പെടുക

വോക്കല്‍ ഇവിടെ

ജീവചരിതം (ചുരുക്കം) ഇവിടെ


ബൂലോകരെ പറഞ്ഞു തരൂ, ആരാണ് എം.ടി. വാസുദേവന്‍ നായര്‍?

34 comments:

അനില്‍@ബ്ലോഗ് said...

ആരാണ് എം.ടി. വാസുദേവന്‍ നായര്‍?

കാന്താരിക്കുട്ടി said...

എന്തു പറ്റീ ഇപ്പോള്‍ ഇങ്ങനെ ഒരു ചിന്ത..ഫാര്യ വീട്ടില്‍ പോയി വന്നപ്പോള്‍ ലെവലു പോയോ ?

രിയാസ് അഹമദ് / riyaz ahamed said...

പത്രപ്രവര്‍ത്തനത്തിലെ അഞ്ച് ചോദ്യങ്ങളെ (what, when, who, how, why) കാറ്റില്‍ പറത്തുന്ന ഒരു 'ഗോസ്സിപ്' സ്റ്റൈല്‍ കോളമാണീ 'കണ്ടതും കേട്ടതു'മെല്ലാം. അതിലെ ഒരു വരിയുടെ പേരില്‍ വാളെടുക്കണോ?

ഭൂമിപുത്രി said...

എനിയ്ക്കും തോന്നുന്നത് രിയാസ് പറഞ്ഞത് തന്നെയാൺ.പ്രകരണത്തിൽ നിന്നടർത്തിയെടുത്ത്
ഉദ്ധരിയ്ക്കുമ്പോൾ അർത്ഥങ്ങൾ മാറിമറിയാം.
ഇങ്ങിനെയെങ്ങാനും തോന്നിയാൽത്തന്നെ,
അതിങ്ങിനെ വിളീച്ച് പറയാൻ മാത്രം മണ്ടനാണോ
എം.ടി?

അജ്ഞാതന്‍ said...

എനിക്കറിയാം ;)

അനൂപ് തിരുവല്ല said...

:)

മൂര്‍ത്തി said...

റിയാസ് പറഞ്ഞതിനോട് യോജിക്കുന്നു. അനില്‍ അതിന്റെ പൂര്‍ണ്ണരൂപം തപ്പുക. ചിലപ്പോള്‍ തെറ്റിദ്ധാരണ മാറിയേക്കാം.

smitha adharsh said...

അയ്യയ്യോ..ഇതിപ്പോ,ഇങ്ങനെ ചോദിച്ചാല്‍ എന്താ പറയ്വാ?

ആല്‍ബര്‍ട്ട് റീഡ് said...

എന്റെ കൂട്ടുകാരി അനുപമയുടെ ചെറിയച്ഛന്‍

അനില്‍@ബ്ലോഗ് said...

റിയാസ് അഹെമെദ്
(what, when, who, how, why) ഇവ പ്രസക്തമല്ലാത്ത ചില പ്രസ്ഥാവങ്ങളുണ്ടാകും.

ഇതൊരു തറ ഗോസിപ്പുകോളമാണെന്നു ഞാന്‍ കരുതുന്നില്ല.ഒരു പക്ഷെ മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍, മറ്റേതെങ്കിലും വിഷയത്തെ സംബന്ധിച്ചു പറയവേ അറിയാതെ വീഴുന്നവയാവാം. ഒരു ഏഷണിയുടെ ഛായ ഈ കോളത്തിനുണ്ടെന്നു സമ്മതിക്കുകയും ചെയ്യുന്നു.

കേട്ടയുടന്‍ വാളെടുത്തു ചാടിയതല്ല, വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ കിടന്നു മറിഞ്ഞതിനാല്‍ പോസ്റ്റിയെന്നു മാത്രം.

ലതി said...

മനസ്സില്‍ കൊള്ളാതെ പറഞ്ഞു പോയതാണോ?
അപ്പോള്‍ , എം.ടി ആരെന്നു നന്നായി അറിയാവുന്നതുകൊണ്ട് ചോദിച്ചതാ അല്ലേ?
കമന്റ്കള്‍ വായിച്ചതോടെ,എല്ലാവരും ഏകദേശ ധാരണയിലെത്തിയതായി മനസ്സിലക്കുന്നു.

അനില്‍@ബ്ലോഗ് said...

കാന്താരിക്കുട്ടി,
ഫാര്യവീട്ടില്‍ പൊയിവരുന്ന വഴി പിരി ഇളകിയതാണ്.രാവിലെ വായിചിട്ടിറങ്ങി, പത്തിരുനൂറ്റമ്പതു കി.മി. വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ ഇതായിരുന്നു ചിന്ത.

റിയാസ്,

ഭൂമിപുത്രി,

അജ്ഞാതന്‍,

അനൂപ് തിരുവല്ല,

മൂര്‍ത്തി,

smitha adharsh ,

സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

ആല്‍ബര്‍ട്ട് റീഡ്;
സന്ദര്‍ശനത്തിനു നന്ദി. പ്രൊഫൈല്‍ മാത്രമേ ഉള്ളല്ലൊ.അനോണിമാഷുടെ ചങ്ങാതി അണൊ?

ലതി,

ഇവനാരാ ഈ മന്ദബുദ്ധി എന്നു കരുതി വന്നതാണോ? :)

ഈ കമന്റിട്ട എല്ലാവര്‍ക്കും എം.ടി.ഒരു വിഗ്രഹമാണെന്നു മനസ്സിലായി,അദ്ദേഹം ഇങ്ങനെ പറയില്ല എന്നും ധാരണ ഉണ്ട് എന്നു തോന്നുന്നു. ഞാന്‍ അങ്ങിനെ ധരിക്കുന്നില്ല. നമ്മുടെ പല വിഗ്രഹങ്ങളും പൊളിച്ചു നോക്കിയാല്‍ അത്ര സുഖകരമാവില്ല കാഴ്ച്ച.

ഞാന്‍ എം.ടി.ഫാനുമല്ല.

ഗീതാഗീതികള്‍ said...

മനസ്സിലെങ്കിലും ഇത്തിരി സംഗീതമില്ലാത്തൊരു എം.ടി. യെ കുറിച്ചു സങ്കല്‍പ്പിക്കാനാവുന്നില്ല അല്ലെ?

Ambi said...

പലതും പറായാതിരിയ്ക്കുന്നതുതന്നെ അനില്‍ നല്ലത്.
എം ഡീ രാമനാഥനെ കള്‍ട്ട് ഫിഗറാ‍ക്കുന്നത് എം ടീ യ്ക്ക് രസിയ്ക്കില്ല.അദ്ദേഹവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം “സാധാരണ“ക്കാരനു പറാഞ്ഞുകൊടുക്കുന്നതാണല്ലോ ഇവിടേ പ്രശ്നം. തീര്‍ച്ചയായും പറഞ്ഞുകൊടുക്കാം. എം ടീ ആറിന്റെ പാട്ട് കേട്ടാല്‍ ശരാശരി “സാധാരണ“ക്കാരന്‍ റേഡിയോ ഓഫ് ചെയ്യും.അത്രേള്ളൂ. അതിപ്പം പലതും അങ്ങനെയാണ്. ഗോര്‍ഡന്‍ രാംസേ ബേക്ക് ചെയ്ത സാല്‍മണ്‍ നമുക്ക് രസിയ്ക്കണാമെന്നില്ല. കംപ്പ്ലീറ്റ് എണ്ണേല്‍ കരിച്ചെടുത്ത സുരാജ് ഹോട്ടലിലെ മീന്വറവല്‍ എല്ലാര്‍ക്കും ഇഷ്ടാമാണ്. വാങോഗിന്റെ ചിത്രങ്ങള്‍ എല്ലാര്‍ക്കും രസിയ്ക്കില്ല കൃസ്തുമസ് കാര്‍ഡ്കളിലെ പൂക്കളും പക്ഷികളും സകലര്‍ക്കും രസിയ്ക്കും.

യേശുദാസിന്റെ പാട്ട് എല്ലാരും കേള്‍ക്കും എം ടീയുടേ നോവല് എല്ലാരും വായിയ്ക്കും ഫുഡ്ബോള്‍കളി മിക്കവരും കാണും.
അതിനെയാണാല്ലോ ഈ പോപ്പുലര്‍ പോപ്പുലര്‍ എന്നൊക്കെപറയുന്നത്.

പണ്ട് പ്രീയദര്‍ശന്റേതായോ മറ്റോ ഒരു പ്രസ്താവന വന്നിരുന്നു.ഐ വീ ശശിയെപ്പോലെ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യാന്‍ കഴിയുമോ എന്നോ മറ്റോ..(കൃത്യമായി പേരുകളൊ പ്രസ്താവനയോ ഓര്‍മ്മയില്ല) കഴിയില്ല എന്നാണ് “സാധാരണാ” ഉത്തരംകാരണം അടൂരിന്റെ സിനിമയിലെ വ്യത്യാസം എന്തെന്ന് മിക്കവര്‍ക്കും മനസ്സിലാവില്ല.

ബര്‍ഗ്മാന്റെ സിനിമകള്‍ കണ്ടാല്‍ അടൂരിന്റെ ആരാധകര്‍ പോലും ചിലപ്പോ ടീ വീ ഓഫ് ചെയ്തെന്ന് വരും.

എതിരന്‍ കതിരവന്‍ said...

കാര്യം ഇത്രേം ഉള്ളു. ഒരു കള്‍ട് ഫിഗറിനു വേറൊരു കള്‍ട് ഫിഗറ് ഉണ്ടായി വരുന്നത് ഇഷ്ടമല്ല. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട്. എം. ഡി. രാമനാഥന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം കള്‍ട് ഫിഗര്‍ അല്ലായിരുന്നു. (തിരുനക്കര അമ്പലത്തില്‍ ഒരു കച്ചേരിക്ക് നാലോ അഞ്ചോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മധു വാസുദേവന്‍ എഴുതിയത് ഓര്‍ക്കുന്നു) ആയിരുന്നെങ്കില്‍ തന്നെ സാഹിത്യത്തില്‍ ഒരു കള്‍ട് ഫിഗര്‍ ഉണ്ടായി വരുന്നതിനെ അദ്ദേഹം ശ്രദ്ധിക്കപോലുമില്ലായിരുന്നു.

സാഹിത്യകാരന്മാര്‍ മറ്റുമേഖലകളില്‍ (സംഗീതം. നൃത്തം, ചിത്രകല.....) ഒക്കെ ജനപ്രിയരായവരെ കാണുമ്പോള്‍ പേടിച്ചോടുന്നു. കാരണം ലളിതകലകളില്‍ നിന്നും പെര്‍ഫോമിങ് ആര്‍ട്സില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. (ഇത് എന്തുകൊണ്ട്? എനിയ്ക്കു പിടിയില്ല) ഇനി കവിതയില്‍ പാട്ടുകാരെ കൊണ്ടുവരണമെങ്കില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞരെക്കുറിച്ചു മാതമേ അവര്‍ എഴുതുകയുള്ളൂ. ഈയിടെ അതു ഫാഷനാണു താനും. സച്ചിദാനന്ദനൊക്കെ ഇതില്‍ മുന്‍പന്തിയില്‍.

വികടശിരോമണി said...

ഞമ്മളിവിടെ എത്താൻ വൈകിയെന്നു തോന്നുന്നു.എംടിക്കീ എം.ഡി.ആറിനെക്കുറിച്ചുള്ള സംശയം പണ്ടും പറഞ്ഞിട്ടുണ്ട്.കർണ്ണാടകസംഗീതത്തിന്റെ ആസ്വാദകരിലെ വലിയൊരു പക്ഷം തന്നെ എം.ഡി.ആറിനെ കേൾക്കാനിഷ്ടപ്പെടുന്നവരല്ല. അനുശീലനത്തിന്റെ പിൻബലത്തോടെ ആസ്വദിക്കാവുന്നതും അല്ലാതെ ആസ്വദിക്കാവുന്നതും എന്നിങ്ങനെ രണ്ടു വിഭാഗം എല്ലാ കലകളിലുമുണ്ട്.സുധാകർ മംഗളോദയത്തെ മാത്രം ആസ്വദിച്ചു പരിചയമുള്ള ഒരാൾക്കടുത്ത്, ആനന്ദിനെ വായിക്കാൻ കൊടുത്താൽ മനസ്സിലായിക്കൊള്ളണമെന്നില്ല.ആറു മാസം പ്രായമുള്ള കുഞ്ഞിനു കയ്പ്പക്ക കൊടുത്താൽ അതിനാ രുചിയിഷ്ടപ്പെടുകയില്ല.പല രുചികളുടെ അനുശീലനത്തിലൂടെ വേണം കയ്പ്പക്കയുടെ രുചിയറിയാൻ.വ്യതിരിക്തബാണികൾ കേട്ടു ശീലിച്ചാലേ എം.ഡി.ആറിനെ അറിഞ്ഞാസ്വദിക്കാനാവൂ.എന്നാൽ,എം.ഡിആറിനെ മഹത്വവൽക്കരിക്കുന്നവരെല്ലാം ആ അനുശീലനം സിദ്ധിച്ചവരല്ല.പലരും എം.ഡി.ആറിന്റെ മഹത്വത്തിന്റെ ചെലവിൽ സ്വയം മഹത്വവൽക്കരിക്കുവാൻ ശ്രമിക്കുന്നവരാണ്.അമ്പി പറഞ്ഞ സാൽമണിന്റെയും ബർഗ് മാന്റെ കാര്യത്തിലും ഇതു ബാധകമാണ്.

അനില്‍@ബ്ലോഗ് said...

ഗീതച്ചേച്ചീ,
സംഗതി വ്യത്യസ്ഥമാണ്.തുടന്നുവന്ന കമന്റുകള്‍ കണ്ടല്ലോ,അതാണ് വിഷയം.

Ambi,
എതിരന്‍ കതിരവന്‍ ,
വികടശിരോമണി ,

അതിയായ നന്ദിയുണ്ട്.ഞാന്‍ പറയാനാഗ്രഹിച്ച വിഷയമിതുതന്നെയാണ്. ബിംബവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന (അഥവാ കഴിഞ്ഞ)ഒരാളാണ് എം.ടി. അദ്ദേഹത്തിനു പല ബിംബങ്ങളും കാണാന്‍ താല്‍പ്പര്യമില്ലായെന്നു നമുക്കറിയാവുന്നതാണ്. എം.ടി.ആറിന്റെ ചിലവില്‍ ആരെങ്കിലും ആളാവുന്നു എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നതു. അദ്ദേഹത്തെ എന്തിനിങ്ങനെ ആളാക്കുന്നു എന്നാണ്.

അനില്‍@ബ്ലോഗ് said...

രണ്ടു ലിങ്കുകള്‍ ഇട്ടു പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

കാപ്പിലാന്‍ said...

ഇപ്പോഴാണ് ഇത് കണ്ടത് .സംഗീതത്തെക്കുറിച്ച് വലിയ പിടിപാടൊന്നും ഇല്ലാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല .ഇങ്ങനെ മനസിനെ മഥിക്കുന്ന കാര്യങ്ങള്‍ ഇനിയും തുറന്നെഴുതും എന്ന വിശ്വാസത്തോടെ
:):)

വികടശിരോമണി said...

എം.ടിയെപ്പറ്റി അനിലിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പാണ്.എം.ഡി.ആറിന്റെ ചെലനിൽ ചുളുവിൽ ആളാവുന്ന ബുദ്ധിജീവികളും ഉണ്ട് എന്നു സൂചിപ്പിച്ചുവെന്നുമാത്രം.പിന്നെ,എം.ഡി.ആറിന്റെ കാര്യത്തിൽ,സംഗീതത്തിലെ സാമ്പ്രദായികരുചിബോധങ്ങളെ പൊളിച്ചെഴുതിയ പ്രതിഭാശാലിയാണദ്ദേഹം.ശബ്ദം,രാഗാലാപനശൈലി,സ്വരവിന്യാസം എന്നുതുടങ്ങി,ഓരോ അണുവിലും എം.ഡി.ആർ വേറിട്ടുനിന്നു.എം.ടിയുടെ മണ്ഡലത്തിൽ അദ്ദേഹം ഒരുതരത്തിലും വേറിട്ടശബ്ദം പോലുമല്ല.എം.ടിക്ക് എം.ഡി.ആറിനെ മനസ്സിലായില്ല ർന്നു പറയാം,പക്ഷെ സാധാരണക്കാരനു മനസ്സിലാവില്ലെന്നു പറയരുത്.ർല്ലാ കാര്യവും എല്ലാവർക്കും മനസ്സിലാവില്ല.ഉദാഹരണത്തിന്,ഒ.വി.വിജയനു കിട്ടാത്ത ജ്ഞാനപീഠം കിട്ടാൻ എം.ടിക്കെന്തു യോഗ്യതയാണുള്ളതെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.

മലമൂട്ടില്‍ മത്തായി said...

എനിക്ക് എം ടി ആരെന്ന് അറിയില്ല. എം ഡി ആര്‍ ആരെന്നും അറിയില്ല. അന്നന്നത്തെ അന്നം എവിടെ ആണെന്നുള്ള തിരിച്ചിലില്‍ ആണ് ഞാന്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“നമ്മുടെ പല വിഗ്രഹങ്ങളും പൊളിച്ചു നോക്കിയാല്‍ അത്ര സുഖകരമാവില്ല കാഴ്ച്ച “

എം. ടിയെപ്പോലുള്ള വിഗ്രഹങ്ങളെ പൊളിച്ചെടുത്താല്‍ സ്വയം നാണിച്ചുപോവാനേ കഴിയൂ,ഞാനടക്കം.

ഗോഡ്സെയെ രാഷ്ട്രപിതാവാക്കാനമറുന്ന നാടാണല്ലോ... :(

പൊറാടത്ത് said...

അനിൽ, ഇത് ശ്രദ്ധയിൽ കൊണ്ട് വന്നതിന് നന്ദി. എതിരൻ പറഞ്ഞതിനോട് യോജിയ്ക്കുന്നു..

ഭൂമിപുത്രി said...

ആരാധനാവിഗ്രഹങ്ങളെ അടുത്തുചെന്ന് നോക്കരുതു,കാലുകൾ വെറും കളിമണ്ണാണെന്ന് മനസ്സിലാകും എന്ന് എംടി തന്നെ പറഞ്ഞിട്ടുണ്ടല്ലൊ.എംടിയടക്കം അതു ശരിയാൺ താനും-99 ശതമാനവും.

വേണു venu said...

വിഗ്രഹങ്ങളായി തീരുന്നതും ആക്കി തീര്‍ക്കുന്നതും. എങ്കിലും മനുഷ്യനും അല്ലേ.:)

ബാബുരാജ് said...

അനിലേ,
എം.ടി വാസുദേവന്‍ നായര്‍ ആരാണെന്നു ചോദിക്കാന്‍ താങ്കളെടുത്ത ആ സ്വാതന്ത്രമെങ്കിലും ആ 'വ്യക്തി'ക്കു കൊടുക്കേണ്ടതല്ലേ?
ഇവിടെ വിഗ്രഹം പൊളിച്ചു നോക്കേണ്ട കാര്യമൊന്നുമില്ല. എം.ടി ഒരു റോള്‍ മോഡലൊന്നുമല്ല, അദ്ദേഹമോ മറ്റാരെങ്കിലുമോ അങ്ങിനെ അവകാശപ്പെട്ടിട്ടുമില്ല. (അല്ലെങ്കില്‍ തന്നെ ആരാണ്‌ റോള്‍ മോഡല്‍?) എംടിയെ അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ വിലയിരുത്തുക. അങ്ങിനെയല്ലേ വേണ്ടത്‌? ആ രംഗത്ത്‌ എംടിയുടെ യോഗ്യതയെന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നില്ലെങ്കില്‍ അതിന്റെ കാരണം പറഞ്ഞാല്‍ അവര്‍ക്ക്‌ വിഷമം തോന്നിയേക്കും. സാധാരണക്കാരന്‌ മനസ്സിലാകുന്ന ഭാഷയിലെഴുതി എന്നതേയുള്ളൂ ഒരു പക്ഷേ അദ്ദേഹം ചെയ്ത ഏക കുറ്റം.

അതുപോലെ, സാധാരണക്കാരനാവുന്നത്‌ തെറ്റാണോ? തെറ്റല്ല, അതാണു ശരിയെന്നാണെനിക്കു തോന്നുന്നത്‌. ജനപ്രിയ നിലപാടുകള്‍ അധ:കൃതമാണെന്നു വാദിക്കുന്ന കാച്ചില്‍ കൃഷ്ണപിള്ളമാര്‍ ഒന്നറിയണം, കലയിലേയും സാഹിത്യത്തിലേയും അതിബൗദ്ധികത, ഏതെങ്കിലും ഒരു കുട്ടി തെരുവില്‍ വിളിച്ചു പറയുന്ന കാലം വരെ മാത്രം നീളുന്ന ഒരു പ്രതിഭാസമാണ്‌. അതുവരെ ദീപസ്തംഭം മഹാശ്ചര്യം!

പിഷാരടി മാഷ് said...

എം ടി അല്ലേലും വല്യ മറവിക്കാരനാ... പണ്ട്‌ വടക്കന്‍ വീരവാദം എഴുതിയപ്പോ ഉണ്ണിയാര്‍ച്ചക്കുള്ള ഡയലോഗെടുത്ത് ചന്തൂനു ക്കൊടുത്ത ആളല്ലേ ഇഷ്ടന്‍??? ഷാരടി സ്കൂള്‍ ഓഫ് ബ്ലോഗിംഗ് പുതിയ ക്ലാസ്സ് ആരംഭിച്ചിരിക്കുന്ന വിവരം അറിഞ്ഞു കാണില്ലെന്നറിയാം. ന്നാ പ്പോ അറിഞ്ഞോ... ല്ലാരും ക്ലാസ്സിനു വരിക

അനില്‍@ബ്ലോഗ് said...

മലമൂട്ടില്‍ മത്തായി ,
നല്ലതു.അന്നന്നത്തെ കാര്യം മാത്രംനോക്കുക, മനശ്ശാന്തിയെങ്കിലും ഉണ്ടാകും

പ്രിയ ഉണ്ണികൃഷ്ണന്‍ ,

പൊറാടത്തു,

ഭൂമിപുത്രി,

വേണു,

ബിംബങ്ങളെ സൃഷ്ടിക്കുന്നതു നമ്മള്‍ തന്നെ, അവര്‍ സാധാരണ മനുഷ്യരാണ്, സാധാരണക്കാര്‍, ആ ഓര്‍മകള്‍ ഉണ്ടാവണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ.

ബാബുരാജ്,
കലയും കലാകാരനും സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാവണം. ആരാണ് ബുദ്ധി ജീവികള്‍? ബൌദ്ധിക നിലവാരം എന്നൊക്കെയുള്ളതില്‍ വലിയ അര്‍ത്ഥംമൊന്നും കാണുന്നുമില്ല.
ഒരു കലാകാരനെ മനസ്സിലാക്കാനായില്ല എന്നുള്ളതു ഒരിക്കലും ആ കലാകാരന്റെ കുറ്റമല്ല, അത് ആസ്വാദകന്റെ കുറ്റമാണ്.

പിഷാരടിമാഷ്,

ഷാരത്തെ പരിപാടികള്‍ക്കു ഒരിക്കലും വരാതിരുന്നിട്ടില്ല, ക്ഷണിച്ചില്ലെങ്കിലും വരും, യേതു ??

സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

കടവന്‍ said...

നമ്മുടെ പല വിഗ്രഹങ്ങളും പൊളിച്ചു നോക്കിയാല്‍ അത്ര സുഖകരമാവില്ല കാഴ്ച്ച.
thats rights

sudhakarankp said...

കേരളത്തിലെ സാക്ഷര-മദ്ധ്യവര്‍ഗ്ഗം , വായിച്ചു വഷളാക്കിയ എഴുത്തുകാരനാണ്--എം .ടി.തകര്‍ന്ന ജന്മിത്വം പട്ടിണിക്കാരാക്കിയ-സവര്‍ണ്ണ സുന്ദരീ--സുന്ദരന്മാരെ കേന്ദ്രത്തില്‍ പ്രതീഷ്ടിച്ചുകൊണ്ട്.,പുത്തന്‍ മൂല്യബോധം ​സ്ഥാപിക്കുക വഴിധാരാളം ​കൈയടി കിട്ടി.
എം .ടി.ആറിന്--ആരുടെയും കൈയടി വേണ്ടായിരുന്നു.
സാദാ--പട്ട്ന്മാരുപോലും ,അം ഗീകരിച്ചില്ല.
പട്ടരുടെ-സര്‍ക്കസ്സ്---ക്കൂടാരത്തില്‍ നിന്നും പുറത്തു വന്ന
ഒരേ-ഒരു പട്ടരാണ്-എം .ടി.ആര്‍.

ശിവ said...

ഇതിനൊന്നും അഭിപ്രായം പറയത്തക്ക അറിവൊന്നും എനിക്ക് ഇല്ല...

നരിക്കുന്നൻ said...

എങ്കിലും മനസ്സിലെങ്കിലും സംഗീതം ഇഷ്ട്മില്ലാത്ത് എം.ടിയെ ഉൾകൊള്ളാൻ കഴിയുന്നില്ല.

വികടശിരോമണി said...

എം.ടി.ക്കു മനസ്സിൽ സംഗീതമില്ലെന്നാരു പറഞ്ഞു?എം.ഡി.ആറിനെ കേൾക്കാനിഷ്ടപ്പെടാത്ത ഒരാളുടെ മനസ്സിൽ സംഗീതമുണ്ടാവില്ലേ?എം.ടി ചെയ്ത ‘ഏക കുറ്റം’ കണ്ടു പിടിച്ച ബാബുരാജിന് അഭിനന്ദനം.ആരാ ബൂലോകരേ ഈ ‘സാധാരണക്കാരും’ ‘അസാധാരണക്കാരുമൊക്കെ?’

പടിപ്പുര said...

ഒരാൾക്ക് ഒരു കാര്യം ഇഷ്ടമല്ല എന്ന് പറയുന്നതിൽ എന്താണിത്ര തെറ്റ്? അതേ സ്വാതന്ത്ര്യം തന്നെയല്ലേ ഈ തലക്കെട്ടിലൂടെ അനിൽ എടുത്തതും :)

ആധുനികതയും ഉത്തരാധുനികതയും അത്യുത്തരാധുനികതയും വായിക്കാതെ അലമാരയിൽ കുത്തി നിറച്ച് ഹിന്ദുസ്ഥാനിയും സരോദും ആളുകളുടെ മുന്നിൽ ചുമ്മാ കേട്ട് നിന്ന് വാഹ് വാഹ് എന്ന് പറയുന്നവരെക്കാൾ എത്രയോ ഭേദം ഇത് തന്നെ.