9/05/2008

പ്രോട്ടീന്‍ ഫാക്റ്ററി അധവാ ബ്രോയിലര്‍ കോഴി

ബ്രൊയിലര്‍ കോഴിയിറച്ചി ചില വസ്തുതകള്‍
ബ്രോയിലര്‍ കോഴി എന്നതു കേവലം 40 ദിവസം മാത്രം പ്രായമുള്ള ഒരു കോഴിക്കുഞ്ഞാണ്. വിരിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം 50 ഗ്രാം മാത്രം ശരീര ഭാരമുള്ള ഇവ ഒരു യന്ത്രം കണക്കെ , ആറാഴ്ചകൊണ്ടു നാലു കിലോയോളം തീറ്റ അകത്താക്കി 2.00 മുതല്‍ 2.50 വരെ കിലോഗ്രാം വരെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു.അതായതു ഒരു ദിവസം 80 ഗ്രാമോളം തീറ്റ ഇവ 55 ഗ്രാം പ്രൊട്ടീനാക്കി മാറ്റുന്നു എന്നര്‍ഥം.


തീറ്റ എന്നതു വിവിധ ധാന്യങ്ങള്‍ , പിണ്ണാക്കുകള്‍ തുടങ്ങിയവയുടെ നിശ്ചിത അനുപാതത്തിലുള്ള ചേരുവയാണ്. ഇവക്കു പുറമെ പ്രോബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, ധാതു ലവണങ്ങള്‍, വളര്‍ച്ചാ സഹായികള്‍ എന്നിവയും തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നു.


ആധുനിക ശാസ്ത്രത്തിന്റെ ഒരു ഉല്‍പ്പന്നമെന്ന നിലയില്‍ ചില ദൂഷ്യഭലങ്ങളും ബ്രോയിലറിനുണ്ട്. ഇവയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതാണ് വളര്‍ച്ചാ സഹായികള്‍


വളര്‍ച്ചാ സഹായികള്‍ (ഗ്രോത്ത് പ്രൊമോട്ടെഴ്സ് ):


പ്രധാനമായും ആന്റി മൈക്രോബിയല്‍ ശക്തിയുള്ള രാസവസ്തുക്കളാണ് ഇവ. ഇതില്‍ ടെട്രാസൈക്ലിന്‍ , ബേസിട്രാസിന്‍, തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ , ആമ്പ്രൊളിയം പോലെയുള്ള കോക്സീഡിയ മരുന്നുകള്‍ എന്നിവയാണ് മുഖ്യം. ഇവ ചികിത്സക്കു ആവശ്യം വരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ അളവില്‍ തീറ്റയില്‍ ചേര്‍ത്താണ് നല്‍കുന്നതു. ഇവയെയാണിന്നു വില്ലന്‍ വേഷത്തില്‍ ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നതു. കുറഞ്ഞ അളവില്‍ തുടര്‍ച്ചയായി മനുഷ്യശരീരത്തില്‍ കടന്നുകൂടുക വഴി ഇവ രോഗകാരികളായ ബാക്റ്റീരിയകള്‍ക്കു വളരാനുള്ള സാഹചര്യം ഒരുക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതു. ആരോഗ്യരക്ഷാ രംഗത്തുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരായി , ബാക്റ്റീരിയകള്‍ക്കു ശക്തിയാര്‍ജ്ജിക്കാന്‍ (റെസിസ്റ്റന്‍സ്) ഇവ അവസരമൊരുക്കുന്നു.

അമേരിക്കയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നതു, വില്‍പ്പന നടക്കുന്ന 70 ശതമാനത്തോളം ആന്റിബയോട്ടിക്കുകള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റയിലെ അഡ്ഡിറ്റീവ് ആയി ഉപയൊഗിക്കുന്നു എന്നാണ്. ഇത്തരത്തിലുള്ള ഉപയോഗം സൃഷ്ടിക്കുന്ന ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയകള്‍, നിലവിലുള്ള മരുന്നുകള്‍ക്കു വെല്ലുവിളി സൃഷ്ടിക്കുകയും, പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യം സംജാതമാകുകയും ചെയ്യുന്നു.

1999 ,ജനുവരി ലക്കം പോള്‍ട്രിസയന്‍സ് ജേണലില്‍ വന്ന ഒരു പഠനം , റോസാഴ്സോണ്‍ എന്ന ഒരു ഫീഡ് അഡിറ്റീവ് സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചായിരുന്നു. ആഴ്സെനിക് എന്ന വിഷ ഘടകം മനുഷ്യകോശങ്ങളില്‍ അടിഞ്ഞ് ക്യാന്‍സര്‍വരെ ഉണ്ടാക്കാം എന്നു പരാമര്‍ശിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിക്കുക മൂലം മാത്രമല്ല ഇവ മനുഷ്യനിലെത്തുന്നതെന്നാണ് പഠനങ്ങള്‍. കോഴിക്കാഷ്ടം, കൂട്ടിലെ അവശിഷ്ടങ്ങളും നൈട്രജന്‍ മൂല്യമുള്ള പ്രമുഖ ജൈവവളങ്ങളാണ്. കൃഷിയിടങ്ങളിലെ ഇവയുടെ ഉപയോഗവും പഠനവിഷയമാക്കിയിരിക്കുന്നു. ജൈവകൃഷിക്കു പിന്നാലെ പായുന്ന നാം, ഈ മേഖലയില്‍ വ്യക്തമായ നിലവാരങ്ങള്‍ പോലും (സ്റ്റാന്‍ഡേഡ്സ്, ക്വാളിറ്റി കണ്ട്രോള്‍) നിയമമായിട്ടില്ല എന്നകാര്യം വിസ്മരിക്കരുതു.

കേരളത്തിലെത്തുന്ന ബ്രോയിലര്‍ കോഴികളില്‍ ഏറിയ പങ്കും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്ന കോഴിവളര്‍ത്തലില്‍ സര്‍ക്കാര്‍ ഇടപെടല്‍, പരിശോധന ഇവ തുലോം കുറവാണ്.തീറ്റക്രമം പോലും ചില കമ്പനികള്‍ അവരുടെ വ്യാവസായിക രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

തമിഴ്നാടിന്റെ ചുവടു പിടിച്ച് നാം ബ്രോയിലര്‍ ഫാം തുടങ്ങിയെങ്കിലും വേണ്ട രീതിയില്‍ ഉള്ള ശരീരഭാരം ആര്‍ജ്ജിക്കാന്‍ കോഴികള്‍ക്കായില്ല. രേഖപ്പെടുത്തുന്ന തീറ്റകള്‍ക്കും മരുന്നുകള്‍ക്കും പുറമേ മറ്റു രാസവസ്തുക്കള്‍, ഹോര്‍മോണ്‍ അടക്കമുള്ളത്, ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതകളിലെക്കാണിതു വിരല്‍ ചൂണ്ടുന്നതു. ഇവ സംബന്ധിച്ച വ്യക്തമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പഠന വിധേയമാക്കുന്ന ഒരു സാമൂഹിക വിഷയമാണ് പെണ്‍കുട്ടികള്‍ കുറഞ്ഞ പ്രായത്തില്‍ ഋതുമതികളാകുന്ന അവസ്ഥ.ഇതില്‍ മുന്‍പന്തിയില്‍ മാംസഭക്ഷണം കഴിക്കുന്നവരാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.ഇത്തരം സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്തു , ബ്രോയിലര്‍ ഇറച്ചി തീറ്റ, കുട്ടികളിലെങ്കിലും നിയന്ത്രിക്കുന്നതായിരിക്കും , ആരോഗ്യപരമായ സമീപനം എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍.

ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍.

23 comments:

അനില്‍@ബ്ലോഗ് // anil said...

ജൈവ ഫാക്റ്ററികള്‍

ജിജ സുബ്രഹ്മണ്യൻ said...

ജൈവ ഫാക്റ്ററികളെ കുറിച്ച് ഇത്ര സമഗ്രമായി റിപ്പോര്‍ട്ട് തന്നതിനു നന്ദി.സീരിയസ് വിഷയങ്ങള്‍ കണ്ടെത്തി പോസ്റ്റ് ഇടാന്‍ കാണിക്കുന്ന താല്പര്യം അഭിനന്ദനീയം തന്നെ.

കാവാലം ജയകൃഷ്ണന്‍ said...

എന്തിനാ ഇതിനെയൊക്കെ പിടിച്ചു തിന്നാന്‍ പോണേ. സസ്യാഹാരം കഴിച്ചാല്‍ പോരേ. ഈ ലേഖനം ചിലരിലെങ്കിലും തിരിച്ചറിവുണ്ടാക്കുമെന്നു പ്രത്യാശിക്കുന്നു.

ആശംസകള്‍

Anil cheleri kumaran said...

തിന്നാന്‍ പേടിയാവുന്നു..

Typist | എഴുത്തുകാരി said...

കാരണം എന്താണെങ്കിലും,പെണ്‍കുട്ടികള്‍ വളരെ വളരെ ചെറുപ്പത്തിലേ വലുതാവുന്നു എന്നതു് സത്യമാണ്.

smitha adharsh said...

നല്ല പോസ്റ്റ് അനില്‍ജീ..
ഇതിന്റെ സീരിയസ്നെസ് അറിഞ്ഞു തന്നെ ഞാന്‍ ഈ സംഭവം പൊരിച്ചു വച്ചത് കണ്ടാല്‍..എല്ലാം മറന്നു "വെട്ടി വിഴുങ്ങും"..എന്ത് ചെയ്യാനാ?ഞാന്‍ അല്ലെങ്കിലും പണ്ടേ,ഒരു ദുര്‍ബലയാ...മനസ്സിനൊരു ഉറപ്പില്ല.

അജ്ഞാതന്‍ said...

എന്തിനു വെറുതെ പേടിപ്പിക്കുന്നു മാഷെ ;)

ഹരീഷ് തൊടുപുഴ said...

കൊള്ളാം!! പുതിയ അറിവുകള്‍ പങ്കുവച്ചതിനു ഒട്ടേറെ നന്ദി. ഏതായാലും ഇതു കണ്ടതോടുകൂടി കോഴിയിറച്ചികഴിക്കാന്‍ പേടിആയിത്തുടങ്ങി.

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി നന്ദി.

ജയകൃഷ്ണന്‍ കാവാലം അഭിപ്രായത്തിനു നന്ദി. വെജിറ്റേറിയന്മാരുടെ വാദമാണിത്തരം ചിന്തകള്‍ എന്നു പറയുന്നവരും ഉണ്ട്. :)

കുമാര്‍ജി, അല്പം ഭയം വേണം.

Typist | എഴുത്തുകാരി , സത്യമാണ്. പച്ചക്കറികളെക്കുറിച്ചു പറയാതിരിക്കയാണ് ഭേദം.

smitha adharsh ,
ഇന്നു രാവിലെ ചപ്പാത്തിയും കോഴിക്കറിയും അടിച്ചിട്ടാണ് ഇതു തയ്യാറാക്കിയത് :)

അജ്ഞാതന്‍, വെറും പേടിപ്പിക്കലായാണോ ഇതിനെ കാണുന്നതു?

ഹരീഷ് തൊടുപുഴ,
സത്യത്തില്‍ എനിക്കും ഭയമാണ്. മോള്‍ക്കാണെങ്കില്‍ ചിക്കന്‍ വലിയ ഇഷ്ടവും. കഴിയുന്നതും നാട്ടില്‍ കിട്ടാവുന്ന കോഴികളെ പിടിച്ചു ശാപ്പിട്ടു വരുന്നു , ഇതുവരെ.

യഥാര്‍ത്തത്തില്‍ ബ്രോയിലര്‍ കോഴി ഒരു അജ്ഞാത വ്യവസായം ആണെന്ന് പലരും തിരിച്ചറിയുന്നില്ല. ഏതു ബ്രീഡാണ്, എങ്ങിനെ ഉരുത്തിരിഞ്ഞു, എന്തെങ്കിലും ജെനറ്റിക് മാനിപുലേഷന്‍ നടത്തിയതാണോ, ഇവയൊന്നും സംബന്ധിച്ച ഒരു രേഖകളും നമുക്കു ലഭിക്കില്ല. എല്ലാം ഓരൊ കമ്പനികളുടെ ട്രേഡ് സീക്രട്ടുകളാണ്.കേരളത്തില്‍ വിതരണത്തിനെത്തുന്നതു മുഖ്യമായും വെങ്കിടേശ്വര ഹാച്ചറിക്കാരുടെ ഇനമാണ്, വെന്‍കോബ്ബ്. ഇന്ത്യയുടെ സ്വന്തം വിദ്യയെന്നൊക്കെ അവകാശം കാണാം അവരുടെ വേബ് സൈറ്റില്‍. യഥാര്‍ഥത്തില്‍ അമേരിക്കയിലെ കൊബ്ബ് കമ്പനിയില്‍ നിന്നും കിട്ടുന്ന മാതൃകോഴികളില്‍ നിന്നുള്ള കുഞ്ഞുങ്ങളെ വില്‍ക്കുക എന്നുള്ളതില്‍ കവിഞ്ഞു അവര്‍ക്ക് ഇതില്‍ കാര്യമായ റോള്‍ ഇല്ല. അമേരിക്കയില്‍ നിന്നും വരുന്ന മദര്‍ ലൈന്‍ എന്താണെന്നു ആര്‍ക്കും അറിഞ്ഞുകൂടാ. ഇതൊന്നും പോസ്റ്റില്‍ പറയാതിരുന്നതു വിസ്താരഭയത്താലാണ്.

സത്യത്തില്‍ നമ്മള്‍ തിന്നുന്നതെന്താണെന്ന് നമുക്കറിയില്ല, കോഴിയുടെ രൂപമാണ്.

ചാണക്യന്‍ said...

അനില്‍,
വായിച്ചു അഭിപ്രായം പിന്നെ പറയാം..

യാരിദ്‌|~|Yarid said...

അനില്‍ ജി ഇനി മേലാല്‍ ഇമ്മാതിരി പോസ്റ്റുകളിട്ടു മനുഷ്യനെ പേടിപ്പിക്കാന്‍ നോക്കരുതു. ഇങ്ങനെയൊക്കെ നോക്കിയാല്‍ ഇനി മേലില്‍ യാതൊന്നും തന്നെ കഴിക്കാന്‍ പറ്റില്ല. ഇതിനു മുന്നത്തെ പോസ്റ്റില്‍ വെജിറ്റബിള്‍സ് കഴിക്കരുതെന്ന് പറഞ്ഞു. ഇപ്പൊ പറയുന്നു കോഴിയെ കഴിക്കരുതെന്ന്‍. ഇനി എന്താണ് കഴിക്കാന്‍ പറ്റിയ ഐറ്റം എന്ന് കൂടി പറഞ്ഞു തരു..

ഇത്രയും പറഞ്ഞതു കൊണ്ട് ഞാന്‍ നാളെത്തന്നെ പോയി ഒരു ചുട്ട കോഴിയെ ബുറാക്കില്‍ നിന്നൊ ആസാദിന്നൊ മേടിച്ചു കഴിക്കും. എന്തേലും പറ്റുന്നേല്‍ അങ്ങു പൊക്കോട്ടെ..!

siva // ശിവ said...

ഹായ്,

ഈ നിരീക്ഷണങ്ങള്‍ എനിക്ക് ഉപകാരമാകും...നന്ദി...

ഇനിയൊരു കാര്യം...

ഞാന്‍ ഇതൊക്കെ കഴിക്കുന്നുവെന്നതാ ഇവിടുത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം....ഇനി ഇതും കൂടി ആരേലും കണ്ടാല്‍....

കാപ്പിലാന്‍ said...

അനിലേ എന്തൊക്കെ പറഞ്ഞാലും ഇതില്ലാതെ ഇവിടെ ജീവിതം ഓടില്ല .ദാ ഇന്ന് തന്നെ $ 10 കൊടുത്തിട്ടാണ് 10 കഷണം KFC വാങ്ങി വൈകിട്ട് ശാപ്പാടും കഴിഞ്ഞു .ഇനി ഉറങ്ങണം .പക്ഷേ കൊഴി ഇപ്പോള്‍ തന്നെ വയറ്റില്‍ കൂവല്‍ തുടങ്ങി :)

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
ഈയിടെയായി തിരക്കിലാണെന്നു തോന്നുന്നല്ലൊ.

യാരിദ്,
ഹാ ഹാ.പ്രകൃതി ജീവനം കേട്ടിട്ടുണ്ടൊ?
അവര്‍ പറയുന്നതു മനുഷ്യശരീരം ഇറച്ചിതിന്നാന്‍ ഡിസൈന്‍ ചെയ്തതല്ല് എന്നാണ്.കഴിഞ്ഞ ദിവസം ഒരു നൊട്ട് വായിച്ചു ചിരിച്ചു മറിഞ്ഞു.

നമുക്ക് കോഴി ധൈര്യമായി തിന്നാം കേട്ടൊ, എന്താച്ചാ‍ല്‍ ബ്രോയിലര്‍ അധികം കിട്ടാറില്ല.. കിട്ടുന്നത് “സ്പെന്റ് ചിക്കന്‍” എന്ന ഒണക്കക്കോഴിയാണ്, മുട്ടയിടല്‍ കാലം കഴിഞ്ഞതിനെ ഒഴിവാക്കുന്നതു.

ആന്റി ബയോട്ടിക് റെസിസ്റ്റന്‍സും നമുക്കു പ്രശനമല്ല,നമ്മള്‍ കുടിക്കുന്ന പാലില്‍ അതില്‍ കൂടുതല്‍ ഉണ്ടാവും, അന്റിബയോട്ടിക് ട്രേസസ്, പിന്നെ സ്വയം ചികിത്സയും കൂടി ആകുമ്പോള്‍ ഉഷാര്‍.

ഭക്ഷണസാധനങ്ങള്‍ക്കു വേണ്ട അവശ്യം സ്റ്റാന്‍ഡേര്‍ഡ്സ് നമുക്കില്ല എന്നാണ് ഇതില്‍ ഞാന്‍ സൂചിപ്പിക്കുന്നത്.

ശിവ , ധൈര്യമായി കഴിച്ചൊ, കുഞ്ഞുങ്ങള്‍ക്കു കൊടുക്കരുതെന്നാണ് എന്റെ അഭിപ്രായം.

കാപ്പിലാന്‍,
അമേരിക്കയിലും മറ്റും നിരവധി നിയന്ത്രണങ്ങളുണ്ട്. ഇവിടെ പാവം പിടിച്ച ഇന്ത്യാക്കാരന് രക്ഷയില്ല.

Unknown said...

എന്താ അനിലെ ഇത് ഗുനിയാ വന്ന കോഴിയോ

ഗോപക്‌ യു ആര്‍ said...

സമൃദ്ധിയായ ഓണം ആശംസിക്കുന്നു

leave the chiks
think of oaanam...

മയൂര said...

നിയന്ത്രിതമായ രീതിയിൽ ആഹാരം കഴിക്കുന്നതാൺ ഒരു പോം വഴി...

ശ്രീ said...

ഉപകാരപ്രദമായ പോസ്റ്റ്, മാഷേ

ഓണാശംസകള്‍!

അനില്‍@ബ്ലോഗ് // anil said...

അനൂപ് കോതനല്ലൂര്‍,
ഗോപക്,
മയൂര,
ശ്രീ.

വായനക്കും അഭിപ്രായത്തിനും നന്ദി.

ഏവര്‍ക്കും ഓണാശംസകള്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

അനിലേ ഇന്നത്തെ സാഹചര്യങ്ങളിൽ‌ വളരെ പ്രസക്തമായ ഒരു പോസ്റ്റ്, അഭിനന്ദനങ്ങൾ‌!

പക്ഷേ എന്തായലും ഒരു ചിക്കൻ‌ ഗ്രിൽ അടിച്ചിട്ട്ആവാം ബാക്കി :)

ഈ പോസ്റ്റ് ഒരു പി.ഡി.എഫ് ആക്കി ഒന്നുരണ്ട് കക്ഷികൾക്ക് മെയിൽ ആയി അയക്കുന്നതിൽ വിരോധമുണ്ടെങ്കിൽ അറിയിക്കുക! താങ്കളുടെ പേരും ബ്ലോഗ് അഡ്രസ്സും വിട്ടുപോകില്ലെന്ന് ഉറപ്പുതരുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കമന്റ് ട്രാക്ക്....

അനില്‍@ബ്ലോഗ് // anil said...

പ്രിയ ഷാനവാസ്‌ ഇലിപ്പക്കുളം ,
താല്‍പ്പര്യത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. എന്റെ കണ്മുന്നില്‍ നില്‍ക്കുന്ന ചിലകാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു എന്നേയുള്ളൂ. ഇതു കഴിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഇതൊക്കെ അറിയാവുന്ന കാര്യവുമാണ്, പക്ഷെ ആരും അതിനു വലിയ പ്രസക്തി കൊടുക്കുന്നില്ലെന്നു മാത്രം, മറ്റൊന്നും കൊണ്ടല്ല, ഇതിലും വലിയ വിഷക്കൂമ്പാരം പച്ചക്കറികളിലൂടെയും അന്തരീക്ഷത്തില്‍ നിന്നും നാം ഉള്ളിലാക്കുന്നുണ്ടു.അതിനാല്‍ ഇതൊരു കാര്യമല്ല എന്ന് കരുതുകയാണെന്നു മാത്രം.

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ഒരു വിഷയമാണ്, പക്ഷെ ദിനം ദിനം പുതു തലമുറ മരുന്നുകള്‍ വരുന്നതുകോണ്ട് നമ്മളെ അതും ബാധിക്കില്ല.(മരുന്നു കമ്പനികള്‍ക്കു വേണ്ടതും അതാവാം).

ഇനിയൊന്നു ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ്, അമേരിക്കയില്‍ നിന്നും വരുന്ന “തള്ളക്കോഴി “ ഏതു തരത്തിലാണ് ഉരുത്തിരിഞ്ഞതെന്ന് ആര്‍ക്കും അറിയില്ല. “സെലക്ഷന്‍ “ നടത്തി ഒരു പ്രത്യേക ശരീര ഘടനയുള്ള ലൈന്‍ വളര്‍ത്തിയെടുക്കാം എന്നതു ശരിയാണെങ്കിലും സാധാരണ വളര്‍ച്ചാനിരക്കിന്റെ പതിമടങ്ങ് സാധ്യമാകുമോ എന്നു എനിക്കു സംശയമുണ്ട്. “ജെനറ്റിക് മാനിപുലേഷന്‍” നടക്കുന്നുണ്ടോ എന്നു പോലും സംശയിക്കുന്നു എന്നര്‍ത്ഥം, സംശയം മാത്രമാണ്.

THASHKENT PAIKADA,EDAMARUKU said...

ബ്രോയിലര്‍ കോഴികള്‍ക്ക് Colistin അടങ്ങിയ തീറ്റയാണ് കൊടുക്കുന്നത് എന്ന്‍ കേള്‍ക്കുന്നുണ്ട് ,Colistin ഇന്ജക്ഷൻ കോഴികള്‍ക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് Colistin അടങ്ങിയ തീറ്റയുടെ കാര്യം മനപൂര്‍വ്വം മറച്ച് വയ്ക്കുകയാണ് . കോഴിതീറ്റ വില്‍ക്കുന്ന കടയില്‍നിന്ന് പറഞ്ഞത് ,ഇത് മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ കൊള്ളില്ല എന്നാണ്, കൊടുത്താല്‍ മൃഗങ്ങള്‍ക്ക് ആയൂസ് ഉണ്ടാകില്ല എന്നാണ് . മനുഷ്യന്റെ kidney യെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് colistin എന്നും കേള്‍ക്കുന്നുണ്ട് .

ഇറച്ചിക്കോഴികള്‍ ഇത്രമാത്രം പ്രശനക്കാരനോ ? ഈ മേഖലയില്‍ റിട്ടയര്‍ ചെയിത വെറ്റിനറി ഡോക്ടറുടെ ഇടപെടലുകള്‍ പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നതാണ് https://www.facebook.com/permalink.php?story_fbid=1010881292398153&id=100004288758671

https://scroll.in/…/chickens-in-india-are-dosed-with-a-very… , .https://scroll.in/…/lab-notes-bacteria-resistant-to-stronge ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണ്