12/30/2008
നവയുഗ വൃദ്ധ സദനങ്ങള്‍
മനോരോഗ കേന്ദ്രങ്ങളിലേക്കു മാറ്റപ്പേടേണ്ട സ്ഥിതിയില്‍ അല്ലാത്തവരും, എന്നാല്‍ താരതമ്യേന നിത്യ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവരുമായ വൃദ്ധജനങ്ങള്‍ പുതുതലമുറക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. നിലവിലുള്ള സ്ഥാപനങ്ങളിലാവട്ടെ ഇവര്‍ക്കായി പ്രത്യേക പരിഗണന നല്കുന്ന സ്ഥിതി ഇന്നില്ല.
ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധജങ്ങള്‍ക്കായ് മാത്രം പ്രത്യേക സദങ്ങള്‍ ആരംഭിക്കണ്ടതിന്റെ ആവശ്യകതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. കാലഘട്ടത്തിന്റെ ആവശ്യമാണത്.
ഒരു വിദഗ്ധോപദേശം (പിന്നീട് കിട്ടിയത്)
മനോരോഗമൂള്ള അമ്മമാരുടെ മക്കള്‍ വിവാഹിതരാവാതെ അവരെ നോക്കി ജീവിതം ചിലവഴിക്കുക എന്നതാണ് ഒരു പരിഹാരം.
12/24/2008
എല്‍.ഇ.ഡി എമര്‍ജസി വിളക്ക്


പഴയ എമര്‍ജസി വിളക്കുകള്‍ അഴിച്ച്, വിവിധ ഘടകങ്ങളാക്കുക എന്നതാണ് ഒന്നാമത്തെ ഘട്ടം.
6/7 വാട്ട് ട്യൂബുകള്‍ ശ്രദ്ധിക്കുക

കേയ്സ് - ഇതില്‍ മാറ്റമൊന്നും വരില്ല.

ഇവ സമാന്തരമായി വയര്‍ ചെയ്യുകയാണ് അടുത്ത ജോലി. രണ്ടു ട്രാന്‍സിസ്റ്ററുകളുടേയും ബേസുകള്‍ തമ്മിലും, കളക്റ്ററുകള്‍ തമ്മിലും യോജിപ്പിക്കുക. ഒരെണ്ണം ഊരിമാറ്റിയാലും മതിയാവുന്നതാണ്, എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ ഉപേക്ഷിക്കാതെ , കൂടുതല്‍ ആയുസ്സ് പ്രതീക്ഷിച്ചു ചെയ്യുന്നതാണിത്.


അനോഡില്‍ നിന്നുമുള്ള വയര്‍ സ്വിച്ചിനു ശേഷമുള്ള പോസിറ്റീവിലും, കാഥോട് ടെര്‍മിനല്‍, യോജിപ്പിക്കപ്പെട്ട കളക്റ്റര്‍ പോയന്റിലും ഘടിപ്പിക്കുക.
ചാര്‍ജര്‍, ഓട്ടോമാറ്റിക് സ്വിച്ചിംഗ് , എന്നീ സര്‍ക്യൂട്ടുകളില്‍ മാറ്റം ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അതേപ്പറ്റി പരാമര്‍ശിക്കുന്നില്ല.
ബാറ്ററി, മറ്റു ഘടകങ്ങള്‍ ഇവ യഥാസ്ഥാനത്ത് ഉറപ്പിക്കുക, കേയ്സ് അടക്കുക, ചാര്‍ജ് ചെയ്യേണ്ടതാണെങ്കില്‍ ചാര്‍ജ് ചെയ്യുക, ഇതാ എല്‍.ഇ.ഡി. എമര്‍ജസി വിളക്ക് റെഡി.
സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലെന്‍സുള്ള ഇനം വെള്ള എല്‍.ഇ.ഡി.കള്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലെന്‍സില്ലാത്തതരം ബ്രൈറ്റ് എല്‍.ഇ.ഡി ആണ് ഉപയോഗിക്കേണ്ടത്.
ഏറ്റവും ലളിതമായ കണ്വേര്‍ഷനാണിത്. 100 -200 ഹേര്‍ട്സ് ഓസ്സിലേറ്റര്‍ സര്‍ക്യൂട്ട് ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശവും ക്ഷമതയും ലഭിക്കും. സാങ്കേതികമായ വിഷയം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.
12/20/2008
ക്ഷമാപണം, മറുമൊഴിയോട്
അതോടൊപ്പം സിയ ക്ക് ഒരു മെയില്‍ അയച്ചു, വിഷയം തിരക്കാമെന്നു മറുപടി ലഭിച്ചെങ്കിലും പൊസ്റ്റ് മാറ്റിയില്ല. ഇന്ന് മറുമൊഴി സംഘം ഈ പ്രശം പരിശോധിക്കുകയും കമന്റ് ടെമ്പ്ലേറ്റ് മാറിയതാണ് കാരണം എന്നു കണ്ടെത്തുകയും ചെയ്തു.
സിയ ചോദിച്ചപോലെ എന്താണ് പ്രശ്നം എന്നു മനസ്സിലാവുന്നതിനു മുമ്പ് ധൃതിയില്‍ പോസ്റ്റിട്ടത് എന്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു തെറ്റായിപ്പോയി.
അതിനു മറുമൊഴിസംഘത്തോടും, സിയായോടു വ്യക്തിപരമായും ക്ഷമ ചോദിക്കുന്നു.
ഒപ്പം പ്രശ്നം ഇത്ര പെട്ടന്ന് പരിഹരിച്ചതില്‍ മറുമൊഴി സംഘത്തിനു അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.
12/18/2008
സ്ത്രീയും ഇസ്ലാമും
സ്ത്രീ യഥാര്‍ത്ഥ ഇസ്ലാമില്‍ !
ജബ്ബാര്‍ മാഷിനു ആരുടേയും വക്കാലത്തോ പരസ്യങ്ങളോ ആവശ്യമില്ല. പക്ഷെ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ വിഷയങ്ങളില്‍ നേരിട്ട് ഒരു പഠനമോ വിശകലനമോ നടത്താന്‍ മോഹമുണ്ടെങ്കിലും കഴിവില്ലാത്തതിനാല്‍ പരസഹായം തേടുന്നു.
പോസ്റ്റില്‍ നിന്നും മഹറിനെപ്പറ്റി ചില വരികള്‍:
നിക്കാഹിന്റെ വേളയില്‍ വധുവിന് നല്കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :
“സംയോഗത്താലോ വിവാഹത്താലോ പുരുഷന് സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന് നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന് പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140).
ഇതിനെക്കുറിച്ച് അറിവുള്ളവര്‍ വിശദമാക്കുമെന്നു കരുതുന്നു.
12/15/2008
തലമുറകള്‍ വിടവാങ്ങുമ്പോള്‍
തലമുറകള്‍ കൊഴിയുകയും പുതിയവ ആ സ്ഥാനം ഏറ്റെടുക്കയും ചെയ്യുന്നു,പ്രകൃതി നിയമമാണിത്.
ഓരോ തലമുറയും അവര്‍ ഉദയം ചെയ്യുന്ന സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷത്തിനിണങ്ങും വിധം രൂപകല്‍പ്പന ചെയ്യപ്പെടുകയും, മാറിവരുന്ന സാഹചര്യത്തിനനുഗുണമായ രീതിയില്‍ സവിശേഷ സ്വഭാവങ്ങള്‍ ആര്‍ജ്ജിക്കയും ചെയ്യുന്നു. കാലപ്രയാണത്തില്‍ നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ അതിവേഗതയിലായതിനാലാവണം, തലമുറകള്‍ തമ്മിലുള്ള വിടവ്, കാലഗണനക്ക് ആനുപാതികമല്ലാതെ വലുതായി ഇരിക്കുന്നത്. ചുറ്റുമൊന്നു കണ്ണോടിക്ക.
സ്വാഭാവിക പ്രകൃയയാണെങ്കിലും മുന്‍ തലമുറകളുടെ നഷ്ടം നികത്താനാവുന്നതാണോ?രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ സമസ്തമേഖലകളിലും ഈ നഷ്ടങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. നമുക്കു വഴികാട്ടികളായി മുമ്പേ നടന്നു മറഞ്ഞ ഒരു തലമുറമാത്രം എത്രമാത്രം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷികളും ഭാഗഭാക്കുകളുമായിരുന്നു എന്നോര്‍ത്തുനോക്കുക. ഇന്നിന്റെ പ്രതിനിധികള്‍ ഏതെങ്കിലും രീതിയില്‍ രണ്ടാം തരക്കാരാണെന്നല്ല സൂചിപ്പിക്കാനാഗ്രഹിക്കുന്നത്, മറിച്ച് അനുഭവങ്ങളേകുന്ന പ്രായോഗിക പാഠങ്ങളുടെ അഭാവം പലമേഖലകളിലും നിഴലിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ്. സാമൂഹികപ്രവര്‍ത്തനം എന്നത് സഹജീവികളോടുള്ള സ്നേഹത്തില്‍ നിന്നും ഉടലെടുത്തിരുന്ന ഒന്നായിരുന്നെങ്കില്‍ ഇന്നത് കൊടികളുടെ നിറങ്ങള്‍ കടുപ്പിക്കാനുള്ള ഉപാധിയായി ഒന്നായി മാത്രം പരിണമിച്ചിരിക്കുന്നുന്നു. പ്രക്ഷോഭസമരങ്ങളിലും ,പൊതു ജീവിതത്തിലും തിളങ്ങിനിന്ന വ്യക്തിത്വങ്ങളെ ദേശനിര്‍മ്മണത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുമ്പ് ശ്രദ്ധപതിപ്പിച്ചിരുന്നുവെങ്കില്‍, രാഷ്ടീയം എന്നത് ഇന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി നിയമനം നല്കപ്പെടുന്ന ഒരു തസ്തികയായി മാറിയിരിക്കുന്നു.
താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ പിറന്ന പുതു തലമുറയാകട്ടെ ചരിത്രത്തോടു പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സ്വാതന്ത്ര്യം, ദേശരക്ഷ, വര്‍ഗ്ഗീയത ഇവയൊക്കെ ചര്‍ച്ചാവിഷയമാകുന്നത് ഈ സമീപനങ്ങളാലാണ്. അടിമത്തത്തിന്റെ കൈപ്പുനീര് കുടിച്ച് , ഇന്ത്യന്‍ ദേശീയ പ്രക്ഷോഭങ്ങളുടേയും മറ്റും സാക്ഷ്യവുമായി നമ്മെ നയിക്കുകയും കൂട്ടിയിണക്കുകയും ചെയ്തിരുന്ന തലമുറകള്‍ ഓരോന്നായ് എരിഞ്ഞടങ്ങുന്നു. വരും കാലഘട്ടത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളിലൊന്നും ഈ കണ്ണികളുടെ അഭാവമാവും. പരിഹാരം ഒന്നേയുള്ളൂ, ചരിത്രത്തെ മാറോടു ചേര്‍ക്കുക. പിതാമഹന്മാര് കൈമാറി നല്കിയ പൈതൃക സ്വത്തായ നന്മ മനസ്സിലേറ്റുക.
കടമ്മനിട്ടയുടെ വരികള്‍ കടമെടുക്കട്ടെ,
"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്"
12/01/2008
ഗൂഗിള്‍ എര്‍ത്തും ചില സുരക്ഷാ ചിത്രങ്ങളും


റജീന കേസില്‍ തന്റെ പുരുഷത്വം തെളിയിച്ചതില്‍ സന്തോഷിച്ച്, കുഞ്ഞാലിക്കുട്ടിയുടെ അണികള്‍ കയറി കൊടി നാട്ടിയ കെട്ടിടമാണത്.
11/29/2008
പാമ്പു വേട്ട
ഗ്ലൌസ് തയ്യാറാവുന്നു
ഗുഹയിലേക്ക്






ഒരാഴ്ചത്തേക്ക് കുശാല്‍.
ഇതെന്താ സംഭവം?
11/28/2008
ഇന്നു മുംബൈ നാളെ..?

താജ്,
ട്രൈഡന്റ് ,
പഞ്ചനക്ഷത്രങ്ങള്‍ രാജ്യരക്ഷക്കു ഭീഷണിയാവുമോ?
ഇന്ത്യം മണ്ണില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും നമ്മുടെ നിയമ വ്യവസ്ഥയോട് എത്രമാത്രം കൂറു പുലര്‍ത്തുന്നുണ്ടാവാം എന്ന കാര്യത്തില്‍ തീര്‍ച്ച പറയാനാവില്ല. നിയമങ്ങള്‍ പലതും ഇത്തരം സാമ്പത്തിക ഭീമന്മാര്‍ക്കുമുന്നില്‍ മുട്ടു മടക്കുന്നു. ഹോട്ടലുകളില്‍ വിദേശ പൌരന്മാര് താമസ്സത്തിനെത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിനു കൈമാറണം എന്നതാണ് നിയമം. ഇത് ഈ ഹോട്ടലുകള്‍ കൃത്യമായി പാലിക്കാറുണ്ടോ? ഹോട്ടലില്‍ വസിക്കുന്ന അന്തേവാസികളുടെ സന്ദര്‍ശകരെ നിരീക്ഷണത്തിനു വിധേയമാക്കുകയോ, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതായും അറിവില്ല.
സംശയാസ്പദമായ സാഹചര്യങ്ങളിലോ, നിത്യനടപടികളുടെ ഭാഗമായോ ഈ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കാറില്ല എന്നതാണ് വസ്തുത. സ്വയം ഭരണം ലഭിച്ച ഒരു പ്രദേശത്തെ ഭരണക്രമത്തെ അനുസ്മരിപ്പിക്കുമാറാണ് ഭൂരിപക്ഷം പഞ്ച നക്ഷത്ര ഹോട്ടലുകളിലേയും നിയന്ത്രണം. ആഴ്ചകളോളമായി പല ചെറു സംഘങ്ങളായി ഈ രണ്ടു ഹോട്ടലുകളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഈ ഭീകരര്‍ താമസ്സം തുടങ്ങിയതായി വേണം ഊഹിക്കാന്‍, നിര്‍ണായക ഇടങ്ങള്‍ ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. മേല്‍പ്പറഞ്ഞ നടപടികള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു പടയൊരുക്കം പോലീസിനൊ മറ്റ് ഇന്റലിജന്‍സ് വിഭാഗത്തിനോ കണ്ടെത്താമായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മറ്റും നല്കുന്ന അതിരു കവിഞ്ഞ സ്വാതന്ത്ര്യം, രാജ്യരക്ഷക്കു തന്നെ ഭീഷണിയാവുന്ന കാഴ്ചയാണിന്നു നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നമ്മളാവട്ടെ , വിദേശീയരെയും , പണക്കെട്ട് താങ്ങി വരുന്നവനേയും അത്യാഹ്ലാദ പൂര്‍വ്വം ആനയിച്ചു പട്ടുമെത്തയിലിരുത്തുന്നു.
മുംബൈ ഒരു പാഠമായി ഉള്‍ക്കൊണ്ട്, നിയമത്തോട് കൂറു പുലര്‍ത്താന്‍ ഏവരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്നത്തെ വെടിയൊച്ചകള്‍ നാളെ മറ്റൊരു മേട്രോയിലേക്കു പടരും എന്നത് തീര്‍ച്ച.
11/26/2008
ചില ഐ-പില് ചിന്തകള്‍
"അച്ഛാ,
ഇതു മനസ്സിലായില്ലാല്ലോ, എന്താ ഇത്?"
മോളുടെ ചോദ്യം കേട്ടാണ് ടീവിയിലേക്കു നോക്കിയത്.
ഒരു അമ്മ ഒരു പെണ്‍കുട്ടിയെ (മകളാണോ?) ധൈര്യം കൊടുത്ത് എങ്ങോട്ടോ കൊണ്ടു പോകയാണ്. എങ്ങോട്ടാണെന്ന് എനിക്കും പെട്ടന്ന് മനസ്സിലായില്ല. എന്തായാലും സംഭവം ഐ.പില് ഗുളികയുടെ പരസ്യമാണ്.
"മോളേ അതെന്തോ മിഠായി അല്ലെ?"
"അല്ലച്ഛാ, അത് എന്തോ മരുന്നാണ്, മരുന്നു കഴിക്കാന്‍ എന്തിനാണ് പേടിക്കുന്നത്"
എനിക്കു മറുപടിയില്ല.
എന്തു മറുപടി നല്‍കും എന്നതതിനേക്കാള്‍ ഐ.പില് എന്ന ഹൊര്‍മോണ്‍ കൈകര്യം ചെയ്യുന്ന ലാഘവബുദ്ധിയാണ് എന്നെ അമ്പരപ്പിച്ചത്.
ഈ വിഷയം അങ്കിളിന്റെ പോസ്റ്റില്‍ മുന്‍പ് വന്നിരുന്നെങ്കിലും, വീട്ടില്‍ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു.
സിപ്ല കമ്പനി മാര്‍ക്കറ്റിലിറക്കിയ ഐ - പില് എന്ന മാജിക് മരുന്ന്, ഇന്ന് നമുക്ക് സുപരിചിതമാണ്. ഇന്ത്യന്‍ യുവാക്കളെ ടീവിക്കു മുന്നില്‍ അടയിരുത്തിയ 20 20 മത്സരങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന ഈ ഗുളിക, അവരുടെ മനസിലേക്കും , അവിടെ നിന്നും അവരുടെ പോക്കറ്റിലേക്കും കടന്നു വന്നിരിക്കാം. ഇത്തരം പരസ്യങ്ങളുടെ ധാര്‍മികത ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല. അപ്രകാരം ചെയ്താല്‍ കപടസദാചാരക്കാരനായി മുദ്രകുത്തപ്പെടും.
ഗുളിക കഴിക്കൂ, ധൈര്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ, എന്നാണ് കമ്പനി പരസ്യം ചെയ്യുന്നത്. ലഭ്യമായ ആരുമായും ആവാം എന്ന് ധ്വനി ഉണ്ടോ എന്ന് ദോഷൈക ദൃക്കുകളുടെ സംശയം മാത്രം.
ലീവോനോര്‍ജെസ്റ്റ്രെല്ല് എന്ന ഐ-പില്, പ്രൊജസ്റ്റ്രോണ്‍ സ്ത്രൈണഹോര്‍മോണ്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ലൈഗിക ബന്ധം നടന്ന് 72 മണിക്കൂറിനുള്ളില്‍ ഇതു കഴിച്ചാല്‍ ഗര്‍ഭധാരണം നടക്കുകയില്ല എന്നതാണ് ഇതിന്റെ ജൈവ ഫലം.
അണ്ഡവിസര്‍ജ്ജനം തടയുക, ഗര്‍ഭാശയമുഖത്തെ ദ്രവത്തിന്റെ കനം വര്‍ദ്ധിപ്പിക്കുകയും അതുവഴി ബീജത്തിന്റെ മുന്നോട്ടു പോക്ക് തടയുക, എന്നിവയാണ് ഇതിന്റെ മുഖ്യ ധര്‍മ്മങ്ങള്‍. 72 മണിക്കൂര്‍ വരെ എന്നു പറയുന്നുണ്ടെങ്കിലും 12 മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുകയാണ് ഉത്തമം എന്നാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഐ - പില് ഇന്ത്യയില്‍:
ഐ-പില് ഒരു ഗര്‍ഭഛിദ്രമരുന്ന് അല്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു അണ്ഡം ബീജവുമായി സംയോജിച്ച്, ഗര്‍ഭാശയത്തില്‍ സ്ഥാനം പിടിച്ചാല്‍ മാത്രമേ ഗര്‍ഭം എന്ന അവസ്ഥ സംജാതമാകുന്നുള്ളൂ എന്നും, അതിനാല്‍ ബീജ സങ്കലനം തടയുന്ന ഈ മരുന്നു ഗര്‍ഭച്ഛിദ്രമല്ല നടത്തുന്നത് എന്നുമുള്ള വാദം സാങ്കേതികമായി അംഗീകരിക്കപ്പെട്ടതിന്റെ ഫലമാണ് ഈ പരസ്യം. ആദ്യ ഘട്ടത്തിലെ ഗര്‍ഭഛിദ്രം അത്ര മാരകമല്ലെങ്കിലും ഇന്ത്ര്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 11 മില്ല്യണ്‍ ഗര്‍ഭഛിദ്രങ്ങളില്‍ 20000 സ്ത്രീകള്‍ ഇതുമൂലം മരിക്കുന്നതായി എ.ഐ.ഐ.എം.എസ്സിലെ ഒരു .പ്രസിദ്ധീകരണം പറയുന്നു. ഇതിനാല്‍ അരോഗ്യകരമായ ഗര്‍ഭനിരോധനം പ്രോത്സാഹിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം തള്ളിക്കളയാനാവുമോ?
പാര്‍ശ്വഫലങ്ങള്‍:
പ്രോജസ്റ്റ്രോണ്‍ ഒരു ഹോര്‍മോണ്‍ ആണെന്നുള്ളത് തന്നെ ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഹോര്‍മോണ്‍ മരുന്നുകള്‍ പരമാവധി ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
20 ശതമാനം ആളുകളില്‍ മനമ്പുരട്ടല്‍, ശര്‍ദ്ദി എന്നിവയും അടിവയര്‍ വേദനയും ഉണ്ടാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചെറിയൊരു ശതമാനം ആളുകളില്‍ വയറിളക്കം ഉണ്ടാവുന്നു.
ശര്‍ദ്ദി, വയറിളക്കം എന്നിവ മരുന്നിന്റെ ഫലത്തെ തന്നെ ബാധിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ രാസവസ്തുവിനു സെന്‍സിറ്റിവിറ്റി ഉള്ള ആളുകള്‍ ഉണ്ടാവാം, അത്തരം സന്ദര്‍ഭങ്ങളില്‍ വിദ്ധചികിത്സ ആവശ്യമായി വരും.
അമിത രക്തസ്രാവമുള്ളവര്‍, സ്തനാര്‍ബുദം ഉള്ളവര്‍, എന്നിവരെ കൂടാതെ ഗര്‍ഭിണികള്‍ ആയവര്‍ക്കും ഈ മരുന്നു കഴിക്കാന്‍ പാടില്ലാത്തതാണ്. കൃത്യമായ ഇടവേളകളിലല്ലാത്ത ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ ( ഐ.പില്ലിന്റെ ഉപയോഗം കൂടുതലായി ആവശ്യമായി വരുന്ന വിഭാഗങ്ങളില്‍) മുന്‍പുള്ള ഗര്‍ഭധാരണ സാദ്ധ്യത തള്ളിക്കളയാനാവില്ല.
മരുന്നു കഴിച്ചതില്‍ ഗര്‍ഭധാരണം നടന്നില്ല എന്നു ഉറപ്പാക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതും, മരുന്നു കഴിച്ചിട്ടും ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാക്കും എന്നതും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.
20 മുതല്‍ 30 ശതമാനം വരെ പരാജയ സാദ്ധ്യത ഉണ്ട് എന്നു കരുതപ്പെടുന്നുണ്ട്.
ഏതൊരു മരുന്നിനേപ്പോലെയും വിദഗ്ധ ഉപദേശം ആവശ്യമുള്ള ഈ മരുന്ന് നമ്മുടെ യുവ തലമുറയുടെ രക്ഷകരായി അവതരിപ്പിക്കപ്പെടുന്നത് ആശാസ്യമായ ഒന്നല്ല. സ്വതന്ത്ര ലൈംഗിഗ ബന്ധം എന്ന സങ്കല്‍പ്പമാണ് സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര എന്നു കരുതുന്നവര്‍, ജാള്യത ഏതുമില്ലാതെ തന്നെ ഒരു ഡോകടറെ സമീപിച്ച് ഗര്‍ഭ ധാരണം തടയുന്നതാവും ഉത്തമം.
www.ukmicentral.nhs.uk/newdrugs/reviews
11/21/2008
ഇന്റര്‍നാഷണല്‍
പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിച്ച് , നെഞ്ചിലാളുന്ന ഭയവുമായി, ഉറക്കം വരാതെ ഹോസ്റ്റല്‍ മുറിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന ആദ്യ ദിനങ്ങള്‍. റാഗിങ്ങെന്ന ഭീതിസ്വപ്നം, ഭീമാകാരം പൂണ്ട് പ്രത്യക്ഷമായതിന്റെ തളര്‍ച്ചയില്‍, മയക്കവുമായി മല്‍പ്പിടുത്തം നടത്തുമ്പോള്‍ വീണ്ടും അതു കേട്ടു. ദൂരെ മെയിന്‍ ഹോസ്റ്റലിന്റെ ടെറസില്‍ ഒരു സംഘം പാടുന്നു. മനസ്സിലെ ഭീതി അലിഞ്ഞില്ലാതായി. ജൂനിയര്‍ സീനിയര്‍ വിവേചനങ്ങള്‍പോലും കാറ്റി പറത്താന്‍ പര്യാപ്തമായി അത്.
ഇന്ന്, ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങി, അവസാന ആശ്രയമെന്നോണം ബൂലോകരെ സമീപിക്കുന്നു. നെറ്റില്‍ നിന്നും തപ്പിയെടുത്ത ആംഗലേയ വരികള്‍ ഇതാ . ഇതിന്റെ മലയാള തര്‍ജ്ജമ അറിയുന്നവര്‍ പറഞ്ഞുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Arise ye workers from your slumbers
Arise ye prisoners of want
For reason in revolt now thunders
And at last ends the age of cant.
Away with all your superstitions
Servile masses arise, arise
We'll change henceforth the old tradition
And spurn the dust to win the prize.
Refrain:
So comrades, come rally
And the last fight let us face
The Internationale unites the human race.
No more deluded by reaction
On tyrants only we'll make war
The soldiers too will take strike action
They'll break ranks and fight no more
And if those cannibals keep trying
To sacrifice us to their pride
They soon shall hear the bullets flying
We'll shoot the generals on our own side.
No saviour from on high delivers
No faith have we in prince or peer
Our own right hand the chains must shiver
Chains of hatred, greed and fear
E'er the thieves will out with their booty
And give to all a happier lot.
Each at the forge must do their duty
And we'll strike while the iron is hot
ഒരുവരി മാത്രം ഓര്‍മ്മയുണ്ട്
“ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങള്‍ ”
പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ല.
ഭൂതകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി വര്‍ത്തമാനം കാലം ചിലവഴിക്കാമെന്നു വൃഥാ വ്യാമോഹിക്കുന്നു, അത്രമാത്രം.
11/19/2008
11/16/2008
ചില വിദ്യകള്‍

ലളിതമായ ഒരു വിദ്യ, ചുട്ടുപഴുത്ത ഒരു വായ്ത്തലയാല്‍ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ചു കളയുന്നു. രക്തസ്രാവമുണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. വേദയെപ്പറ്റി നാം വ്യാകുലരല്ല.

വേദന ഇവിടേയും ബാധകമല്ല.
വരിയുടക്കല്:
കാളകളേയും പോത്തുകളെയും പുരുഷ വര്‍ഗ്ഗത്തില്‍ പെടുത്താമെങ്കിലും , പണിയെടുക്കാന്‍ മാത്രമുള്ള ഒരു വിധേയനായി വേഷമിടുവാന്‍, ഒരു അലങ്കാരം മാത്രമാണ് പൌരുഷം. മാത്രവുമല്ല, അവന്റെ ശാരീരിക ചോദനകള്‍, അവനെ ശൂരനാക്കുകയും, നിയോഗമായ ഉഴവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയും ചെയ്യാം. പാടത്തു പണിയെടുക്കവെ പശുക്കളെ തീറ്റണമെങ്കില് മതില് കെട്ടിയോ, തുണികെട്ടിയോ മറക്കേണ്ടി വരും, അല്ലാത്ത പക്ഷം പശുക്കള്‍ക്ക് കറുത്ത മേലങ്കി ആവശ്യമായി വരും. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉള്ള എളുപ്പമാര്‍ഗ്ഗമാണ് കാളകളുടെ വൃഷണങ്ങള്‍ നശിപ്പിച്ചു കളയുക എന്നത്.
ലളിതമാണ് വിദ്യ. ചവണ പോലെയുള്ള ഒരു തരം ഉപകരണം ഉപയോഗിച്ചു വൃഷണങ്ങളിലേക്കുള്ള ധമനി ചതച്ചു കളയുകയും , രക്ത ഓട്ടം നിലച്ച അവ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചുങ്ങിപ്പോവുകയും ചെയ്യുന്നു.
ഇപ്രകാരം ശൂരനായ കാളയുടെ ശൌര്യം നശിപ്പിച്ച് അവനെ വിശ്വസ്ത വിധേയനാക്കുന്ന പ്രകൃയയാണ് വരിയുടക്കല്.
ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശങ്ങള്‍ക്കും പരിഹാരമാവുന്നതാണ്. മൃഗങ്ങള്‍ നമുക്കു വഴികാട്ടട്ടെ.
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗ്ഗിള്‍
11/11/2008
വ്യായാമം ഊര്‍ജ്ജോത്പാദനത്തിന്
ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍.

1.സൈക്കിള്‍:
മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.
2. ഡയനാമോ:

ചില പുനക്രമീകരണങ്ങള്‍ :-
50 ആമ്പിയര്‍ കരണ്ട് എന്നത് , 6000 ആര്.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.

ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.
3.ബെല്‍റ്റ്:
മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .
4. ബാറ്ററി:
യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.
5.സ്റ്റാന്റ്:
മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയരത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.
പണി പൂര്‍ത്തിയായ ജനറേറ്റര്‍.
സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.
ഫലങ്ങള്‍:
3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്കുന്നു.
60 ആര്.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.
ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.
തീവ്രത : 8.5 ആമ്പിയര്‍.
85 ആര്.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-
ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.
തീവ്രത : 14.6 ആമ്പിയര്‍.
സംഗ്രഹം:
ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
11/09/2008
ചില ബിംബങ്ങള്‍
11/07/2008
ഗ്രാമീണ മേഖലയും ഒബാമയും
കൃഷി:
കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ 250000 ഡോളര്‍ എന്ന ലിമിറ്റ് വക്കുകയും, അതുമൂലം കാര്‍ഷിക കോര്‍പ്പറേറ്റുകളെ ധനസഹായങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള വഴി ഒരുക്കുകയും ചെയ്യും.
ചെറു പേപ്പര്‍ സംഘങ്ങളായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാറ്റപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തും.
കന്നുകാലികളെ വളര്‍ത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപങ്ങള്‍ മാര്‍ക്കറ്റില്‍ കുത്തകാവകാശം സ്ഥാപിക്കുകയും അതുമൂലം ചെറുകിട കര്‍ഷകര്‍ പിന് തള്ളപ്പെടുകയും ചെയ്യുന്നത് തടയാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തും.
CAFOs (confined animal feeding oprerations,ഫാമുകള്‍ പോലെയുള്ളവ) ന്റെ നിയമങ്ങള്‍ കൂടൂതല്‍ കര്‍ശനമാക്കുകയും അതുവഴി മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സ്റ്റേറ്റ് സഹായം ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
പ്രാദേശിക സാധങ്ങള്‍ ലേബല്‍ ചെയ്യുകയും അതു വഴി അമേരിക്കക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ ഉല്‍പ്പന്നങ്ങളില്‍ നിന്നും തിരിച്ചറിയുകയാനാവുകയും ചെയ്യും.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കും, പ്രാദേശിക ഭക്ഷ്യവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേക്കു കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുകയും , അവര്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്യും.
കൃഷി, പുല്‍മേടുകള്‍, വനങ്ങക്ക് ഇവയുള്ള സ്വകാര്യ ഭൂമിക്ക് ആനുകൂല്യങ്ങള്‍ നല്‍കും.
ഗ്രാമീണ ജീവിത നിലവാരം:
ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിനു ഊന്നല്‍ നല്‍കും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കു ലോണ്‍ ഇളവു നല്‍കും.
ഗ്രാമീണ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുകയും, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന അദ്ധ്യപര്ക്കു കൂടുതല്‍ വേതനം നല്‍കുകയും, യുവതലമുറയെ ഗ്രാമങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളും.
ഗ്രാമീണജനതയുടെ പ്രാദേശിക വികസനത്തിന് ഊന്നല്‍ നല്‍കും.
വിദേശ കുത്തകള്‍ക്ക് ഭക്ഷ്യമേഖല തുറന്നുകൊടുത്ത് ഇന്ത്യക്കാരെനെ വിലക്കയറ്റത്തിന്റെ നടുക്കടലില്‍ തള്ളിവിട്ട ഇന്ത്യന്‍ ഭരണാധികാരികള്‍ ഇതെല്ലാം വായിക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു
11/06/2008
ഒബാമയും ഒസാമയും
11/03/2008
ഉത്തരം മുട്ടിച്ച ചോദ്യം
വിക്രമാദിത്യനെ ഉത്തരം മുട്ടിച്ച ചോദ്യം.
പതിവുപോലെ അന്നും വിക്രമാദിത്യന് വേതാളത്തെ തോളിലേറ്റി നടന്നു തുടങ്ങി. വേതാളം കഥ പറയാനാരംഭിച്ചു. ഉത്തരം അറിഞ്ഞിട്ടും മറുപടി പറയാത്തപക്ഷം വിക്രമാദിത്യന്റെ തല പൊട്ടിത്തെറിക്കും.
ഒരിക്കല്‍ ഒരു രാജാവും പുത്രനായ രാജകുമാരനും ഒരു വനത്തിലൂടെ നായാടി നടക്കുകയായിരുന്നു.
സഞ്ചാരത്തിനിടയില്‍ അവര്‍ വഴിയില്‍ രണ്ടു ജോഡി കാല്‍പ്പാടുകള്‍ കാണാനിടയായി.
കാല്പ്പാടുകലുടെ ലക്ഷണപ്രകാരം അവ സ്ത്രീ പാദങ്ങളാണ് എന്ന് ബോദ്ധ്യം വരികയാല്‍, വലിയ പാദം അമ്മയുടേയും ചെറിയ പാദം മകളുടേതെന്നും ഊഹിച്ചു.
അതിന്‍പ്രകാരം വലിയ പാദത്തിനുടമയെ രാജാവും, ചെറിയ പാദത്തിനുടമയെ മകനും വിവാഹം കഴിക്കാം എന്നു തീരുമാനിച്ചുറച്ച് തിരച്ചില്‍ തുടങ്ങി.
ഏറനേരത്തെ അന്വേഷണത്തിനൊടുവില്‍ ആ അമ്മയേയും മകളേയും കണ്ടെത്തുക തന്നെ ചെയ്തു.
പക്ഷെ കൌതുകകരം എന്നു പറയട്ടെ വലിയ പാദത്തിനുടമ മകളായിരുന്നു. നിശ്ചയിച്ചുറച്ചതിന് പ്രകാരം വലിയ പാദത്തിനുടമയായ മകളെ രാജാവും , ചെറിയ പാദത്തിനുടമയായ അവളുടെ അമ്മയെ രാജകുമാരനും വിവാഹം ചെയ്തു.
കാലം കടന്നു പോയി, രണ്ടു സ്ത്രീകളും ഗര്‍ഭിണികളായി ഒരോ കുഞ്ഞുങ്ങളെ പ്രസവിച്ചു.
ചോദ്യം: ബന്ധങ്ങള്‍ അനുസരിച്ച് ഈ രണ്ടു കുഞ്ഞുങ്ങളും പരസ്പരം എന്തു വിളിക്കും?
അവലംബം : കഥാസരിത് സാഗരം
11/01/2008
വരയാട്
എന്റെ സുഹൃത്തായ, വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കൂടെയുള്ളതിനാല്‍ മനസ്സു നിറയുവോളം മേഞ്ഞു നടക്കാനായി.

ദോ കിടക്കുന്നു ഒരെണ്ണം
വരകള്‍ക്കായി കുറേ പരതി, കാണാനില്ല
ആളെ പറ്റിക്കാന്‍ ഓരോ ഇടപാടുകളെ !!ഇതിന്റെ പുറത്ത് ഒരു വര ഉണ്ടെന്നു തോന്നുന്നു.
10/27/2008
ക്ലാസ്സ് വണ്‍ പാമ്പ്
ഇതാ ക്ലാസ്സ് വണ്‍ പാമ്പ് അഥവാ വെള്ളരിക്കാ പട്ടണം

ഈ ചിത്രം നോക്കുക, ഓഫ്ഫീസ് സെറ്റപ്പുകള്‍ കാണാം
ഒരു മദ്യസേവാ കേസുമായി ബന്ധപ്പെട്ടു ഈ പാമ്പ് കുറച്ചു കാലം സസ്പെന്‍ഷനിലായിരുന്നു. ദീര്‍ഘനാളത്തെ പാമ്പാട്ടത്തിനു ശേഷമാണ് സസ്പെന്ഷന് എന്ന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയതു തന്നെ.
പൊതുജനങ്ങളും സഹപ്രവര്‍ത്തകരും സമാധാനിച്ചു, നാടു രക്ഷപ്പെട്ടല്ലോ എന്നു കരുതി.
പണത്തിനുമേല്‍ ഒരു മകുടിയും ശബ്ദമുണ്ടാക്കില്ല. സസ്പെന്ഷന് പിവലിപ്പിക്കാന് കുറച്ച് ഇഴയെണ്ടി വന്നെങ്കിലും പാമ്പ് വിജയം കാണുകതന്നെ ചെയ്തു. വകുപ്പുതലവന് നല്കിയ നിര്‍ദ്ദേശം ഇപ്രകാരം ആയിരുന്നു " വലിയ മകൂടി കയ്യിലുള്ള ഏതെങ്കിലും ഓഫ്ഫീസറുടെ കീഴില്‍ , അല്പം വനനിബിഢമായ ഒരു പ്രദേശത്ത് മാത്രമേ പാമ്പിനെ പുനരധിവസിപ്പിക്കാവൂ". പക്ഷെ എന്തു കാര്യം, കാളകൂടവം പേറി നടക്കുന്ന പാമ്പുകള്‍ ധാരാളമുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടിവക വകുപ്പായതിനാല്‍, പുറത്താക്കപ്പെട്ട അതേ മാളത്തില്‍ തന്നെ ചേക്കേറാനായി, സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗതയില്‍ പൊതുജനം അത്ഭുതം കൂറി.
സസ്പെന്ഷന് പിന്‍വലിച്ച സന്തോഷം ആഘോഷിക്കണ്ടെ?
വേണം.
ഗംഭീരമായി അഘോഷിച്ചു.
ആഘോഷം മൂത്ത് , ചുരുളാന്‍ തിരഞ്ഞെടുത്തത് തന്റെ ജില്ലാതല ഓഫ്ഫീസറുടെ മുറി തന്നെ.
ഇതാ നോക്കൂ, ഒരു തലം കൂടി ഉയര്‍ന്ന് , പടം മൊത്തമായി പൊഴിച്ചു കളഞ്ഞ് കിടക്കുന്ന ഈ കാഴ്ച കാണുക.


പേടിച്ചരണ്ട് ജില്ലാ ഓഫീസര്‍ ഇറങ്ങിയോടി.
സസ്പെന്ഷന് കിട്ടിയിട്ട്, അതും പിന്‍വലിപ്പിച്ച് , അതേ പൊസ്റ്റില്‍ തന്നെ തിരികെയെത്തിയ ആളല്ലെ, ഭരിക്കുന്ന പാര്‍ട്ടിയുടെ സോള്‍ ഗഡി.
ഓടാതിരിക്കാനാവുമോ? ഇല്ലെങ്കില്‍ സസ്പെന്ഷന് ജില്ലാ ഓഫീസര്‍ക്കാവും.