11/29/2008

പാമ്പു വേട്ട

മുംബൈ ഭീകരാക്രമണത്തില്‍ ദുഖിതരാണ് ബൂലോകര്‍. ഈ അവസരത്തില്‍ ഒരു ഫോട്ടൊ പോസ്റ്റ് ഇരിക്കട്ടെ. കാണുക മനസ്സു ശാന്തമാക്കുക.
മെയിലില്‍ മൂന്നു വര്‍ഷം മുന്‍പ് കിട്ടിയതാണീ ചിത്രങ്ങള്‍ , മുന്‍പ് ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ അറിയിക്കണേ. കൂടാതെ യഥാര്‍ഥ സംഭവം എന്താണെന്ന് അറിയുമെങ്കില്‍ പറഞ്ഞുതരുമല്ലോ.

ഗ്ലൌസ് തയ്യാറാവുന്നു

ഗുഹയിലേക്ക്കാണാം, നല്ല വെളിച്ചം ഉണ്ട്.


ഇതാ കിടക്കുന്നു മൊതല്ഇപ്പം വിഴുങ്ങുംവലിച്ചോ സാധനം കയ്യിലുണ്ട്


കൊള്ളാം, ഒന്നൊന്നരഒരാഴ്ചത്തേക്ക് കുശാല്‍.

ഇതെന്താ സംഭവം?

23 comments:

അനില്‍@ബ്ലോഗ് said...

മുംബൈ ഭീകരാക്രമണത്തില്‍ ദുഖിതരാണ് ബൂലോകര്‍. ഈ അവസരത്തില്‍ ഒരു ഫോട്ടൊ പോസ്റ്റ് ഇരിക്കട്ടെ. കാണുക മനസ്സു ശാന്തമാക്കുക.
മെയിലില്‍ മൂന്നു വര്‍ഷം മുന്‍പ് കിട്ടിയതാണീ ചിത്രങ്ങള്‍ , മുന്‍പ് ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ അറിയിക്കണേ.

കാപ്പിലാന്‍ said...

മറ്റൊരു പാമ്പിനെ വീട്ടിലെക്കെടുക്കുm
മര്‍ത്യനോ അതോ കാടനോ :)

അനില്‍@ബ്ലോഗ് said...

ഹ ഹ, കാപ്പിലാനെ,

കൊള്ളാം ചിന്ത.

പൊരിച്ചടിക്കാനാവും.

ഒരു കുപ്പീം ഉണ്ടെങ്കില്‍ ഖുശി :)

പാമരന്‍ said...

:)

smitha adharsh said...

അനില്‍ ചേട്ടന്‍ പറഞ്ഞ പോലെ ഇതു മുന്പ് മെയില്‍ വഴി കിട്ടിയിരുന്നു..ഈ പാമ്പ് അനാകോണ്ടയുടെ കസിന്‍ ആണോ?

ശ്രീ said...

മെയിലില്‍ കിട്ടിയിരുന്നു
:)

കാന്താരിക്കുട്ടി said...

പാമ്പിനേം വെറുതേ വിടരുത് !!

അതിന്റെ നെയ്യ് കുറച്ചു കിട്ടീരുന്നെങ്കില്‍ !

കാസിം തങ്ങള്‍ said...

മെയിലില്‍ കിട്ടിയിരുന്നു. എങ്കിലും അടിക്കുറിപ്പുകള്‍ ഇതിനെ കൂടുതല്‍ ആകര്‍‌ഷണമാക്കുന്നു.

My......C..R..A..C..K........Words said...

:)

മാണിക്യം said...

അനില്‍ ചിന്ത തിരിച്ചു വിടാന്‍ പറ്റുന്നുണ്ടൊ?
കൂറേ ഏറെ നേരം വാര്‍ത്തകള്‍ കേട്ടതു കൊണ്ടും
ഈ നീചപ്രവൃത്തി കണ്ടിട്ടും ഒന്നും ചെയ്യാന്‍ സാധിക്കത്തതും എല്ലാം കൂടി ആകെ അസ്വസ്ഥത.

പാമ്പുകള്‍ക്കു പോലും മനുഷ്യനോളം വിഷമില്ല.

നരിക്കുന്നൻ said...

ഹെന്റമ്മോ...
പാമ്പിന്റെ വീട്ടിലേക്ക് വിരുന്ന് പോയി ലവനേയും തട്ടി വരുന്ന വരവ് കണ്ടോ...സമ്മതിക്കണം..

ഭൂമിപുത്രി said...

ഈ അനിലിൻ പാമ്പുകളോട് ഒരു പ്രത്യേക അഫിനിറ്റിയാണല്ലൊ എന്റെ പാമ്പ്മേക്കാട്ടമ്മേ..

അപ്പു said...

:-) ആദ്യമായി കാണുകയാണനിലേ..

Joker said...

കൊള്ളാം...

ഈ പാമ്പ് പിടുത്തം......

:))

വികടശിരോമണി said...

അനിലിന്റെ ഈ പാമ്പുമാനിയ മാറാൻ ഞാൻ ശീവൊള്ളിയുടെ ഒരു ശ്ലോകം ചൊല്ലി പ്രാർത്ഥിക്കുന്നു:
“പാമ്പുണ്ടൊന്നു തലക്കുചുറ്റിയിയലു-
ന്നമ്പോടു കണ്ഠത്തിലും
പാമ്പാണുള്ളത്;കൈക്കുമുണ്ടു വളയായ്
ത്തോളോളമപ്പാമ്പുകൾ,
അമ്പോ പാമ്പുൾ തന്നെ നിന്നരയിലും
കാൽക്കും,സമസ്താംഗവും
പാമ്പേ പാമ്പുമയം,തദാഭരണനാം
പാമ്പാട്ടി മാം പാലയ.”

ഭൂമിപുത്രി said...

ഹഹഹ അതുകലക്കി വികടാ.
അനിൽ ആളൊരു ശൈവനായിമാറട്ടെ..
ഇതോണ്ട് ബാധ ഇറങ്ങിയേക്കും

പരേതന്‍ said...

നല്ലയിനം മൂത്ത പെരുമ്പാമ്പ്‌ തന്നെ..ഇവനെ പോരിച്ചേടുത്താല്‍ നല്ല ഉലുവമീന്‍റെ രുചിയാ..വായില്‍ വെള്ളം ഊറുന്നു..
പിന്നെ നെയ്യും കൊള്ളാം...തോലിനും വിലയുണ്ടല്ലോ...അല്പം കല്‍പ്പവൃക്ഷം എന്ന് പറയുന്നതുപോലെ കല്‍പ്പപാമ്പ്‌ എന്ന് പറയാം..
വിട്ടുപോയി..കപ്പപ്പുഴുക്കും വാട്ടുചാരായവും വേണം...അനുഭവം ഗുരു..

സവിനയം
പരേതന്‍

അനില്‍@ബ്ലോഗ് said...

പാമരന്‍,
സ്മൈലിക്കു നന്ദി.

smitha adharsh,
അനാക്കോണ്ട എന്നു പറഞ്ഞാണ് മെയില്‍ കിട്ടിയത്. വല്ല ബന്ധുക്കളും ആകും :)

ശ്രീ,
നന്ദി.

കാന്താരിക്കുട്ടി,
ഓഫ് ടൊപ്പിക്കാണ്.
നമ്മള്‍ നല്ല ഒരു പൂവന്‍ കോഴിയെ കാണുന്നു എന്നു കരുതുക. “കൊള്ളാം നല്ല ഭംഗിയുള്ള കോഴി ” എന്നു പറഞ്ഞാല്‍ ഒരു സൌന്ദര്യാരാധകന്‍ ആണ്. “ഹാ ,ബെസ്റ്റ് കോഴി , പൊരിച്ചടിക്കാന്‍ നല്ല ടേസ്റ്റ് ആവും ” എന്നു പറഞ്ഞാല്‍ അയാള്‍ നല്ലൊരു മാസഭുക്കാവും .
ചുമ്മാ പറഞ്ഞതാ. നെയ്യിന് എന്തൊക്കെയോ ഗുണങ്ങളുണ്ടെന്നു തോന്നുന്നു. നാട്ടു വൈദ്യം വല്ലതും ഉണ്ടെങ്കില്‍ പറയണേ.

കാസിം തങ്ങള്‍ ,

My......C..R..A..C..K........Words ,
സന്ദര്‍ശനത്തിനു നന്ദി.

മാണിക്യം ചേച്ചീ,
വിഷയം ഒന്നുമാറ്റാം എന്നു കരുതി. അത്രേ ഉള്ളൂ.

നരിക്കുന്നന്‍,
ഏതായാലും ഉഗ്രന്‍ പടങ്ങളല്ലെ. ഇതെന്താ സംഭവം എന്നു മാത്രം പിടികിട്ടിയില്ല.

ഭൂമിപുത്രി,
എന്നെ പാമ്പു പിടുത്തക്കാരനാക്കുമോ?

അപ്പു,

ജോക്കര്‍,
സന്ദര്‍ശത്തിനു നന്ദി.

വികടശിരോമണി,
ഡാങ്ക്സ്. പണ്ടു മുതല്‍ പാമ്പുമായി നടക്കുന്ന ആള്‍ നമ്മുടെ സോള്‍ ഗഡിയാണ്. അതൊരു വലിയ കഥയാ. പിന്നെ പറയാം. ഭൂമിപുത്രി , കൂടിക്കോ.

പരേതാ,
ഇതങ്ങ് സ്വര്‍ഗ്ഗത്തില്‍ കിട്ടില്ല. ബെസ്റ്റ് സാധനമാണെന്നു എല്ലാരും പറയുന്നു.

ജയകൃഷ്ണന്‍ കാവാലം said...

ആഫ്രിക്കന്‍സ് ആണെന്നു തോന്നുന്നു മുഖം കണ്ടിട്ട്. അവര്‍ക്ക് തിന്നാനായിരിക്കും. ഏതൊക്കെയോ നാട്ടിലെ ആള്‍ക്കാര്‍ പാമ്പിനെ തിന്നുമെന്നു കേട്ടിട്ടുണ്ട്‌. കണ്ടിട്ട് ഒരു ആദിവാസി ലുക്ക് ഉണ്ട്‌.

പാമ്പ് പോസ്റ്റ് നന്നായിഅനില്‍. പക്ഷേ എന്നാലും നമ്മള്‍ ഭാരതീയരുടെ മനസ്സിലേറ്റ മുറിവ്‌ ഉണങ്ങുമോ?

എം. എസ്. രാജ്‌ said...

നമ്മടെ നാട്ടിലെ റോട്ടിലോട്ടൊക്കെ വൈകുന്നേരമായാലെറങ്ങി നിന്നാ മതി. ഒരു പത്തെഴുപതു കിലോയും നല്ല സൊയമ്പന്‍ നെയ്യുമുള്ള മലമ്പാമ്പുകളെ ഓടയ്ക്കകത്തുനിന്നുമൊക്കെ ആള്‍ക്കാര്‍ എടുത്തോണ്ട് പോകുന്നതു കാണാം....

OAB said...

ചിത്രങ്ങള് മുമ്പ് കണ്ടിട്ടില്ല. എന്നാൽ ടിവിയില് കണ്ടിട്ടുണ്ട് ഈ പാമ്പ് പിടുത്തം. അതില് കൈക്ക് പകരം ഒരാളുടെ കാലില് തോല് പൊതിഞ്ഞ് പാമ്പിന് മാളത്തിലേക്ക് കടത്തുന്നു. കാല് പാമ്പ് വിഴുങ്ങിത്തുടങ്ങുമ്പോള് സാഹായികള് അയാളെ വലിച്ചെടുക്കുന്നു.ആ സമയം കാലില് തൂങ്ങിയ പാമ്പിനെ പിടിച്ച് കെട്ടി കൊണ്ട് പോയി മുറിച്ച് ചുട്ട് തിന്നുന്നു. കം മ്പോടിയക്കാറ്ക്കാണ് ഈ പാമ്പിനെ വലിയ ഇഷ്ടമെന്ന് മുമ്പെന്നോ ബാലരമയില് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

അനില്‍@ബ്ലോഗ് said...

ജയകൃഷ്ണന്‍ കാവാലം,

എം.എസ്.രാജ്,

സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

OAB,
വിവരങ്ങള്‍ക്കു നന്ദി.
ഓഫ്ഫ്:
കുറേ ആയല്ലോ കണ്ടിട്ട്, തിരികെ ജോലിസ്ഥലത്തെത്തിയോ?

ഷിജു | the-friend said...

കൊള്ളാമല്ലോ അനിലേട്ടാ.:)