12/20/2008

ക്ഷമാപണം, മറുമൊഴിയോട്

മറുമൊഴികളില്‍ മറിമായമോ എന്ന് ചോദിച്ചുകൊണ്ട് ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു. എന്റെ ബ്ലൊഗ്ഗിലെ കമന്റുകള്‍ പൊടുന്നനവെ അവിടെ വരാതായതായിരുന്നു കാരണം. ഇട്ട പോസ്റ്റിന്റെ വിഷയവും, കിട്ടിയ ചില ഫീഡ് ബാക്കുകളും കാരണം കമന്റുകള്‍ ഫില്‍റ്റര്‍ ചെയ്യപ്പെട്ടൊ എന്നൊരു നിമിഷം ശങ്കിച്ചു , ഉടന്‍ പോസ്റ്റാക്കി.

അതോടൊപ്പം സിയ ക്ക് ഒരു മെയില്‍ അയച്ചു, വിഷയം തിരക്കാമെന്നു മറുപടി ലഭിച്ചെങ്കിലും പൊസ്റ്റ് മാറ്റിയില്ല. ഇന്ന് മറുമൊഴി സംഘം ഈ പ്രശം പരിശോധിക്കുകയും കമന്റ് ടെമ്പ്ലേറ്റ് മാറിയതാണ് കാരണം എന്നു കണ്ടെത്തുകയും ചെയ്തു.

സിയ ചോദിച്ചപോലെ എന്താണ് പ്രശ്നം എന്നു മനസ്സിലാവുന്നതിനു മുമ്പ് ധൃതിയില്‍ പോസ്റ്റിട്ടത് എന്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു തെറ്റായിപ്പോയി.

അതിനു മറുമൊഴിസംഘത്തോടും, സിയായോടു വ്യക്തിപരമായും ക്ഷമ ചോദിക്കുന്നു.

ഒപ്പം പ്രശ്നം ഇത്ര പെട്ടന്ന് പരിഹരിച്ചതില്‍ മറുമൊഴി സംഘത്തിനു അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.

17 comments:

അനില്‍@ബ്ലോഗ് said...

മറുമൊഴിസംഘത്തോടും, സിയായോടു വ്യക്തിപരമായും ക്ഷമ ചോദിക്കുന്നു.

കാപ്പിലാന്‍ said...

Ho, hente bhaagyam.. cheetha vili naattukaaru kettillallo :)

അനില്‍@ബ്ലോഗ് said...

ഹ ഹ
കറ നല്ലതിനാ കാപ്പിലാനെ

ഭൂമിപുത്രി said...

പിന്മൊഴി ഇപ്പോളുമുണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു.അതുകൊണ്ട് ഞാൻ മറുമൊഴിയിൽ മാത്രേ ചേർന്നിരുന്നുള്ളു.
ലിങ്ക് തരുമോ അനിലേ?

അനില്‍@ബ്ലോഗ് said...

ഭൂമിപുത്രി,
പിന്മൊഴിയെപ്പറ്റി ഞാന്‍ പറയണ്ട കാര്യമില്ലല്ലോ. കുഴിച്ചിടാന്‍ നേരത്ത് ജീവന്റെ ചലനം ഉണ്ടെന്നു കരുതി ചിലരെ ഐ.സി.യു വില്‍ കൊണ്ടിടില്ലെ, അതേ പോലെ ജീവനുണ്ട് എന്നു കരുതുന്നു. ഏതായാലും ഞാന്‍ കമന്റ് അങ്ങോട്ടും വിടാറുണ്ട്
pinmozhimail@gmail.com

അത് ഇവിടെ ഈ അഡ്രസ്സില്‍ (http://groups.google.co.in/group/pinmozhikal) കാണാനുമാകുന്നുണ്ട്.

ഭൂമിപുത്രി said...

അതെയോ? ഞാൻ വിചാരിച്ചു അത് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വിരാജിയ്ക്കുന്ന ഏതോ ഒരു ‘ഗ്രൂപ്പ്’ന്റെയാകുമെന്ന് ,->
ഏതായാലും താങ്ക്സ് അനിൽ

Inji Pennu said...

അനിലേ അത് പിന്മൊഴിയല്ല. പിന്മൊഴി ഇതാണ്.

http://groups.google.com/group/blog4comments

അത് നിലച്ച് പോയ ഗ്രൂപ്പാണ്.

അനിലു തരുന്ന അഡ്രസ്സ് പിന്മൊഴി എന്ന പേരു മാത്രമുള്ള മറുമൊഴി ടീമിന്റേതാണ്.

അനില്‍@ബ്ലോഗ് said...

Inji Pennu,
വിവരത്തിനു നന്ദി.

ഈ അഡ്രസ്സ് http://groups.google.com/group/blog4comments, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു കണ്ടിരുന്നു. ഞാന്‍ വിചാരിച്ചു അവരുടെ തന്നെ പുതിയ പതിപ്പ ആയിരിക്കാം ഈ പിന്മൊഴിയെന്.

അനില്‍@ബ്ലോഗ് said...

Inji Pennu,
ഈ പേജ് നോക്കിയപ്പോള്‍ ഒരു സംശയം.

പിന്‍‌മൊഴിസംഘം has left a new comment on your post "പിന്‍‌മൊഴികള്‍ വീണ്ടും":

പിന്‍‌മൊഴികള്‍ വീണ്ടും മലയാളം ബ്ലോഗുകളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ ഒരുമിച്ചു കൂട്ടാനും
വായിക്കാനുമൊരിടം.താങ്കള്‍ ചെയ്യേണ്ടതിത്ര മാത്രം:ബ്ലോഗിലെ‍ കമന്‍‌റ്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ്
(Comment Notification Address ) pinmozhim...@gmail.com
എന്നാക്കുക.പിന്‍‌മൊഴികള്‍ എന്ന ഗൂഗ്‌ള്‍
ഗ്രൂപ്പ്.http://groups.google.co.in/group/pinmozhikalപിന്‍‌മൊഴി സംഘം

Posted by പിന്‍‌മൊഴിസംഘം to പിന്‍‌മൊഴിസംഘം at Monday, July 2, 2007 12:05:00
AM ISTഇതു കണ്ട് സത്യത്തില്‍ തെറ്റിദ്ധരിച്ചതാണ്. 2007 ജൂലൈലാണ് ഇതു തുടങ്ങിയതെന്നു തോന്നുന്നു. മറുമൊഴി ടീം ആണ് ഇതിനു ഉടമകളെങ്കില്‍ , തെറ്റിദ്ധാരണാ ജനകമല്ലെ ഇത്?

മറുമൊഴികള്‍ ഗൂഗിള്‍ സംഘം said...

പഴയ പിന്മൊഴിയുടെ തുടര്‍ച്ചയെന്നോണം പ്രത്യക്ഷപ്പെട്ട പിന്മൊഴികള്‍ ഗ്രൂപ്പുമായി മറുമൊഴിസംഘത്തിന് യാതൊരു ബന്ധവുമില്ല.

::സിയ↔Ziya said...

അനില്‍,
ക്ഷമ പറയേണ്ട ഒരു കാര്യവുമില്ല. തെറ്റിദ്ധാരണ മാറ്റാന്‍ പോസ്റ്റിട്ടതിന് നന്ദി...
ടേക്ക് ഇറ്റ് ഈസി :)

നരിക്കുന്നൻ said...

അനിൽ ഭായ്,
ഏതായാലും ആ പോസ്റ്റിട്ടത് കൊണ്ട് എല്ലാവരുടേയും സംശയങ്ങൾ തീർക്കാൻ കഴിഞ്ഞല്ലോ.. അതാണ് പറയുന്നത് പോസ്റ്റുമ്പോൾ ആലോചിക്കാതെ പോസ്റ്റണംന്ന്..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഗുണപാഠം :

കാള പെറ്റെന്ന് കേട്ടാല്‍ ഉടനെ കറവപാത്രവുമായി ഓടരുതെന്ന് അല്ലേ.. :)

അനില്‍@ബ്ലോഗ് said...

ഭഷീര്‍ ഭായ്,

പറഞ്ഞത് സത്യം.

മറുമൊഴികള്‍ ഗൂഗിള്‍ സംഘം said...

അനില്‍, ഇതേ പ്രശ്നം മറ്റു പലരുടെ ബ്ലോഗിനും ഉണ്ട്. ഇതെങ്ങനെ സോ‌‌ള്‍വ് ചെയ്തു എന്ന് ഒരു കമന്റായി ഈ പോസ്റ്റില്‍‌‌ പറയാമോ?

ചാണക്യന്‍ said...

അനിലെ,
ഇന്നലെ മുതല്‍ എന്റെ പോസ്റ്റിലെ കമന്റുകളൊന്നും മറുമൊഴിയില്‍ വരുന്നില്ല..
ടെമ്പലേറ്റ് സെറ്റിംഗ്സുകളൊന്നും മാറ്റിയിട്ടുമില്ല..
എന്താ സംഭവിച്ചത്...?

അനില്‍@ബ്ലോഗ് said...

ചാണക്യാ,
ഇന്നാണ് ഈ കമന്റ് കണ്ടത്.

ഈ പ്രശ്നം ഞാന്‍ ശ്രദ്ധിച്ചിരുന്നു. താങ്കളുടെ രവിവര്‍മ്മയും ഹുസ്സൈനും എന്ന പോസ്റ്റിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളതെന്ന് തോന്നുന്നു. തലേ ദിവസം രാത്രി വരെയുള്ള കമന്റ്കള്‍ വന്നതായി കാണാം. ഒരു പക്ഷെ അനോണിക്കമന്റുകള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ കാരണം മറുമൊഴിയില്‍ കമന്റ്റ് മുങ്ങിപ്പോകുന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. (സ്പാം ഫോള്‍ഡറില്‍ പോകാം). ഏതായാലും ഈ പ്രശ്നം മറുമൊഴികളുടെ ശ്രദ്ധയില്‍ പെടുത്തുമല്ലോ. അതിന്റെ അഡ്മിന്മാരെ ആരെങ്കിലും അറിയാമെങ്കില്‍ ഒരു പേഴ്സണല്‍ മെയില്‍ കൂടി അയക്ക്.