10/18/2008

മാട്ടുപ്പെട്ടി ഫാം

ഇടുക്കി ജില്ലയിലെ മൂന്നാര്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ ദൂരയാണ് മാട്ടുപ്പെട്ടി ഫാം.
ഈ ഫാം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോഡിന്റെ കീഴിലുള്ള ബീജോല്‍പ്പാദന കേന്ദ്രമാണ്. 1962 ഇല്‍ സ്വിറ്റ്സര്‍ലാന്റ് ഗവണ്മെന്റുമായി സഹകരിച്ചു “ഇന്‍ഡോ സ്വിസ്സ്” പ്രോജക്റ്റ് ആയി ആരംഭിച്ച ഈ കേന്ദ്രം പിന്നീട് കേരള സര്‍ക്കാരിനു കൈമാറുകയായിരുന്നു.

സമുദ്ര നിരപ്പില്‍ ഇനിന്നും 1700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്വിസ്സ് സമാനമായ കാലാവസ്ഥയോടു കൂടിയായതിനാല്‍ , വിദേശ ജനുസ്സ് പശുക്കള്‍ക്ക് വളരാന്‍ അനുയോജ്യമാണ്. വിദേശത്തുനിന്നും കൊണ്ടുവന്ന കാളകള്‍ കൂടാതെ ഈ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത കാളകളും ഇവിടെ ഉണ്ട്. ഇവിടുത്തെ മുഖ്യ ഉല്‍പ്പന്നമായ “കാളയുടെ ബീജം”,കേരളത്തില്‍ മൊത്തമായും , ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികമായും വിതരണം ചെയ്യപ്പെടുന്നു.

വിനോദ സഞ്ചാരികള്‍‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്ന ഇവിടെ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഔദ്യോകിക കാര്യങ്ങള്‍ക്കായി പോയ സമയം എടുത്ത ഫോട്ടോകള്‍, ഇപ്പോള്‍ കണ്ടെടുത്തത് പോസ്റ്റു ചെയ്യുന്നു. (വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്കിയാല്‍ മതി)

ഫാമിന്റെ ഒരു അകലക്കാഴ്ച


പ്രധാന ഓഫ്ഫീസ്


ഫാമിന്റെ നടുവിലൂടയുള്ള വഴി.കാന്റീനു മുന്‍പില്‍ നിന്നുമുള്ള ഒരു കാഴ്ചമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ഷെഡ് നമ്പര്‍ 5. കാളക്കുട്ടികളുടെ തള്ളപ്പശുക്കള്‍ ഇവിടെയാണ്. "സമ്മര്‍ ഇന്‍ ബതലഹേം" എന്ന സിനിമയില്‍ കണ്ട ഫാം ഇതാണ്. ബാണിനു മുന്നിലുള്ള ചെറിയ ഷെഡ്ഡ് നോക്കുക, അതില്‍ ചെറിയൊരു കുഴിയാണുള്ളത്. ജയറാം ചാണകകുഴിയില്‍ വീഴുന്ന രംഗം ഇതിലാണ് ചിത്രീകരിച്ചത്, ഇലകള്‍ അരച്ചത് നിറച്ച്.

ഇവിടം ഒരു സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതു നിര്‍ത്തല്‍ ചെയ്തിരിക്കുകയാണ്.


ഇതു “ഹേ” സൂക്ഷിക്കുന്ന സ്ഥലമാണ്. പച്ചപ്പുല്ല് അധികമായുണ്ടാവുന്ന സമയങ്ങളില്‍ അതു കേടുകൂടാതെ സൂക്ഷിക്കാന്‍ “ഹേ” ആക്കി മാറ്റുന്നു.

ഏംബ്രിയോ ടെക്നോളജി ലാബ്. ഏറ്റവും ആധുനിക സൌകര്യങ്ങളോടും കൂടിയതാണ് ഈ ലാബ്.കിടാരികള്‍ അഥവാ വലിയ പശുക്കുട്ടികള്‍ (പ്രസവിച്ചിട്ടില്ലാത്തവ)വിത്തു കാള.ബുള്ള് സ്റ്റേഷന്‍. ഇവിടെയാണ് വിത്തുകാളകള്‍ വളരുന്നത്. ബീജം സംഭരിക്കാനും, പ്രോസ്സസ്സ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്.


മാട്ടുപ്പെട്ടിയിലെ ഒരു പതിവു കാഴ്ക. ആനകളും പശുക്കളും കൂട്ടമായാണ് മേയുന്നത്. ഫാമിനു എതിര്‍വശത്ത്, മാട്ടുപ്പെട്ടി ഡാമിനു സമീപമുള്ള മേച്ചില്‍ പുറത്തുനിന്നും ഒരു കാഴ്ച.

29 comments:

അനില്‍@ബ്ലോഗ് said...

രണ്ടു വര്‍ഷം മുന്‍പ് എടുത്ത ചില ഫോട്ടോകള്‍ .

കാസിം തങ്ങള്‍ said...

വിവരങ്ങള്‍ പങ്ക് വെച്ചതിന് ഒരുപാട് നന്ദി. ദൃശ്യങ്ങള്‍ അതിമനോഹരം.

കാപ്പിലാന്‍ said...

ഈ ബീജ വില്പനയും അനിലിന്റെ ജോലിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ? കൃഷി വകുപ്പില്‍ ആണോ ജോലി ? വിത്ത് കാളയുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം ലഭ്യമാകാന്‍ എന്തെങ്കിലും വഴികള്‍ ഉണ്ടോ ? കാളയെപ്പറ്റി നമ്മള്‍ ഇന്നലെ ചര്‍ച്ച ചെയ്തല്ലോ .അതും ഇതുമായി എന്തെങ്കിലും ബന്ധം ? വിത്തുകാളയുടെ ബീജവീര്യം കൂട്ടാന്‍ വഴികള്‍ പറഞ്ഞ് തരുമോ ?
ഉത്തരങ്ങള്‍ പ്രതീഷിച്ചുകൊണ്ടു സ്നേഹപൂര്‍വ്വം
കാപ്പിലാന്‍ ( അന്നും ഇന്നും എന്നും )

ഓടോ -ഫോട്ടോസ് നന്നായി എന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ ?

:):):)

Typist | എഴുത്തുകാരി said...

മാട്ടുപ്പെട്ടി ഫാം - കേട്ടിട്ടുണ്ടെന്നല്ലാതെ കണ്ടിട്ടില്ല.നന്നായി ഈ പോസ്റ്റ് ഇട്ടതു്. മനോഹരമായ സ്ഥലം.

smitha adharsh said...

നല്ല ചിത്രങ്ങളും,വിവരണവും...

ആചാര്യന്‍... said...

പല പ്രാവശ്യം ഇവിടെ പോകാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കാത്തത് കഷ്ടം ആണ്. അവിടെ സൂക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് സന്ദര്‍ശകരായ മനുഷ്യരില്‍ നിന്ന് രോഗം പകര്‍ന്നു എന്ന് ഒരിക്കല്‍ കേട്ടിരുന്നു. അതവാം കാരണം അല്ലേ? നല്ല തണുപ്പുള്ള സ്ഥലം. ശാന്തരായ മൃഗങ്ങള്‍, ഭംഗിയേറിയ നടപ്പാതകള്‍..

ശിവ said...

സോ നൈസ് ഫോട്ടോസ്...കഴിഞ്ഞ ജൂണില്‍ ഞാന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു...ഇനിയും ഞാന്‍ വരും ഒരു നാള്‍ അവിടേയ്ക്ക്...ആ വഴികളിലൂടൊക്കെ....

krish | കൃഷ് said...

ചിത്രവും വിവരണവും നന്നായിട്ടുണ്ട്.


(ആ ഒറ്റക്ക് നിക്കണ കാള ഏതെങ്കിലും ബ്ലോഗാശ്രമത്തിലെയല്ലല്ലോ ?)
:)

അനില്‍@ബ്ലോഗ് said...

ആരും തെറ്റിദ്ധരിക്കല്ലെ, കാളയെ ഞാന്‍ എവിടെനിന്നും അഴിച്ചോണ്ടു വന്നതല്ല.
വിത്തുകാളകളെപറ്റി ഒരു പോസ്റ്റ് തന്നെ ആയാലോ എന്നു വിചാരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

വിവരണങ്ങള്‍ക്കും ഫോട്ടോസിനും നന്ദി......
വിനോദ സഞ്ചാരികള്‍‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്നുവെങ്കില്‍ അടുത്തുതന്നെ പോകാമായിരുന്നു....

ഭൂമിപുത്രി said...

പഴയൊരു മൂന്നാർ യാത്രയുടെ ഓർമ്മകളുണരുന്നു.
ഇവിടെയും പോയിരുന്നു

lakshmy said...

മുൻപൊരിക്കൽ പോയിരുന്നു മാട്ടുപെട്ടിയിൽ. അവയെല്ലാം വീണ്ടും ഓർമ്മിച്ചു ഈ പോസ്റ്റ്

ബാബുരാജ് said...

നല്ല ഫോട്ടോ ഫീച്ചര്‍. പല തവണ ആ വഴിക്ക്‌ വന്നിട്ടുണ്ട്‌. പക്ഷെ ഒരിക്കലും അകത്തു കയറാനായിട്ടില്ല. എപ്പോഴും നിയന്ത്രണസമയമായിരിക്കും. ഇനിയിപ്പോള്‍ സങ്കടമില്ല. കാര്യങ്ങളൊക്കെ കണ്ടല്ലോ. നന്ദി!

അനില്‍ശ്രീ... said...

മാട്ടുപെട്ടിയില്‍ 2006-ല്‍ പോയിരുന്നു എങ്കിലും അവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ലാത്തതിനാല്‍ ഡാം ഒക്കെ കണ്ട് തിരികെ പോന്നു... ഈ വിവരണത്തിന് നന്ദി

വികടശിരോമണി said...

നല്ല കാര്യം.

ചാണക്യന്‍ said...

അനിലെ,
വിവരണങ്ങള്‍ക്കും ഫോട്ടോംസിനും നന്ദി....

പൊറാടത്ത് said...

കൊള്ളാം മാഷേ... നന്ദി..

ആ വിത്ത്കാളേ കണ്ട് “ഇതെന്താ സാധനം” എന്ന് തോന്നി :)

കുറുമാന്‍ said...

നല്ല പോസ്റ്റ് അനില്‍. ഇതിന്റെ മുന്നിലൂടെ പലതവണ പോയിട്ടുണ്ടെങ്കിലും ഉള്ളില്‍ കയറി കാ‍ണാന്‍ സാ‍ധിച്ചിട്ടില്ല.

ഫാമിനോട് ചേര്‍ന്നുള്ള പുല്‍മേട്ടില്‍ (നന്ദിക്കരയില്‍) ആനക്കൂട്ടം സ്ഥിരമാണല്ലെ?

അനില്‍@ബ്ലോഗ് said...

കാസിം തങ്ങള്‍,
സന്ദര്‍ശനത്തിനു നന്ദി.

കാപ്പിലാനെ,
വിത്തെറിയലാ പണി :)
താങ്കളുടെ ഈ വിഷയത്തിലെ താല്‍പ്പര്യം എന്നെ ആവേശഭരിതനാക്കുന്നു. അതിനാല്‍ വിത്തുകാളക്കു മാത്രമായി ഒരു പോസ്റ്റ് ഇടാം.

എഴുത്തുകാരി,
ഒരിക്കല്‍ പോയാല്‍ പോരാന്‍ തോന്നൂല, അത്ര മനോഹരം.

smitha adharsh,
നന്ദി.

ആചാര്യന്‍,
ഞാന്‍ സ്ഥിരം പൊകുമായിരുന്നു. അവിടം ഏഷ്യയിലെ തന്നെ മികച്ച ബീലോല്‍പ്പാദന കേന്ദ്രമാണിന്നു. ഐ.എസ്.ഓ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.

ശിവ,
ഒരുപാടു പടങ്ങളുണ്ടെന്റെകയ്യില്‍, മാട്ടുപ്പെട്ടിയുടെ. അതിന്റെ മാത്രമേ ഉള്ളൂ.

കൃഷ് ഭായ്,
നന്ദി.
കാള ആശ്രമത്തിലെ അല്ല, സര്‍ക്കാരിന്റെയാ :)

ഹരീഷ്,
ഒരു ഭാഗം വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടു തുറക്കും എന്നാണ് തോന്നുന്നത്. എന്നാലും മൃഗങ്ങള്‍ നില്‍ക്കുന്ന പ്രധാന്‍ ഷെഡ്ഡുകള്‍ സംരക്ഷിതമായിരിക്കും.

ഭൂമിപുത്രി,

lakshmy ,

ബാബുരാജ്,

അനില്‍ശ്രീ,

വികടശിരോമണി,

ചാണക്യന്‍,

സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

പൊറാടത്ത്,
വിത്തുകാളയെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെ?

കുറുമാന്‍,
നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ്. ആനക്കൂട്ടം സ്ഥിരമാണ്. ഫാമിന്റെ ഉള്ളില്‍ വരുമായിരുന്നു പണ്ട്. ഫോട്ടോയില്‍ അങ്ങു മുകളില്‍ ഹോസ്റ്റല്‍ കാണാം, ഭക്ഷണം കഴിക്കാന്‍ താഴെ കാന്റീനില്‍ വരണം. ഈ വരുന്ന വഴിയില്‍ ആനയെ കണ്ട് ഓറ്റിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പ്രധാന്‍ ഭാഗങ്ങള്‍ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്.

ഡാമിന്റെ തീരങ്ങളില്‍ സ്ഥിരമായി ഉണ്ടാവും.

എന്റെ ഒരു അടുത്ത സുഹൃത്ത് അവിടെ ഒരു പ്രധാന പദവി വഹിച്ചിരുന്നു.പക്ഷെ എലിപ്പനി ബാധിച്ച് അദ്ദേഹം മരിച്ചു പോയി. അതിനു ശേഷം ഞാന്‍ അധികം പോകാറില്ല, മറ്റ് സുഹൃത്തുക്കള്‍ വിളിച്ചാലും.

ഗോപക്‌ യു ആര്‍ said...

നന്നായി
നന്ദി....

കാന്താരിക്കുട്ടി said...

ഞങ്ങളുടെ ഇന്റേണ്‍ഷിപ്പ് മാട്ടുപെട്ടി ഫാമില്‍ ആയിരുന്നു.ഉദ്ദേശം ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു..എത്ര രസമായിരുന്നു അന്നൊക്കെ..സമ്മര്‍ ഇന്‍ ബേത് ലഹേം എന്ന ചിത്രം അവിടെ വെച്ചു ഷൂട്ട് ചെയ്തതും സുരേഷ് ഗോപിയുടെ ഒപ്പം നിന്നു ഫോട്ടോ ഏടുത്തതും ഒക്കെ ഇപ്പോളും ഓര്‍ക്കുന്നു..ഒരു രാത്രി കൂടി വിട വാങ്ങവേ എന്ന പാട്ട് ഹോസ്റ്റലിന്റെ തൊട്ടു പുറകിലെ പുല്‍ മേട്ടില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്..ഇപ്പോള്‍ ആ വഴികളും ഫാമും ഒക്കെ കാണുമ്പോള്‍ ഒരിക്കല്‍ കൂടി ഇന്റേണ്‍ ഷിപ്പ് കഴിക്കാന്‍ തോന്നുന്നു...

മാഹിഷ്‌മതി said...

അനില്‍,

വിനോദ സഞ്ചാരികളെ അനുവദിക്കാത്ത്തെന്ത്? ടൂറിസ്റ്റുകളെ കണ്ടാല്‍ വിത്തു കാളക്കെന്തെങ്കിലും തോന്നുമോ?

ഗീതാഗീതികള്‍ said...

ഹായ് ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിന് നന്ദി അനില്‍. പലവട്ടം ആഗ്രഹിച്ചിട്ടുള്ളതാണ് ഇവിടെയൊക്കെ ഒന്നു പോകണമെന്ന്. ഇതുവരെ നടന്നിട്ടില്ല. ഇങ്ങനെയെങ്കിലും കാണാനായല്ലോ.

നന്ദകുമാര്‍ said...

വിവരണങ്ങളും ചിത്രങ്ങളും കൊള്ളാം. നന്നായിരിക്കുന്നു

അനില്‍@ബ്ലോഗ് said...

ഗോപക്,
നന്ദി.

കാന്താരിക്കുട്ടി,
ഇന്റേണ്‍ഷിപ് അടിച്ചു പൊളിച്ചു അല്ലെ?

മാഹിഷ്‌മതി,
അണുബാധ തടയാനാണ് സന്ദര്‍ശകരെ അനുവദിക്കാത്തത്.

ഗീതച്ചേച്ചി,

നന്ദകുമാര്‍,
സന്ദര്‍ശനത്തിനു നന്ദി.

ഇതിന്റെ ബാക്കിയായി ചില ചിത്രങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്തിട്ടുണ്ട്.വിത്തുകാളകളുടെ ചിത്രങ്ങള്‍

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍, ഈ ദൃശ്യങ്ങള്‍ക്കും വിവരണത്തിനും ഒരുപാടു നന്ദി. ഇതു കാണാന്‍ വൈകി ....കാണാതിരുന്നില്ലല്ലോ എന്ന ആശ്വാസം ഇപ്പോള്‍....

ശ്രീ said...

മാട്ടുപ്പെട്ടി കാഴ്ചകള്‍ പങ്കു വച്ചതിനു നന്ദി മാഷേ...
:)

nardnahc hsemus said...

മാട്ടുപ്പെട്ടി ഫാം എന്നു കേട്ടപ്പോള്‍ മനസ്സില്‍ വളരെ നിസ്സാരമായഏ കരുതിയുള്ളൂ..

ഇതു ഗംഭീരമാണല്ലോ മാഷെ...

പടങ്ങളൊക്കെ ശരിക്കും ആകര്‍ഷിപ്പിക്കുന്നു

അനില്‍@ബ്ലോഗ് said...

അജ്ഞാതനായ ഒരു സുഹൃത്ത് ഇന്ന് ഒരുപാട് തവണ ഇവിടെ വന്നല്ലോ.
ആരാണാവോ?
:)