11/16/2008

ചില വിദ്യകള്‍

മൃഗസംരക്ഷണ മേഖലയിലെ ചില സൂത്രവിദ്യകള്‍

ഡീബീക്കിംങ്

മുട്ടക്കോഴികളെ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ നടത്താറുള്ള ഒരു സൂത്രവിദ്യയാണിത്. പത്തോ പതിഞ്ചോ കോഴികളെ ഒന്നിച്ച് ഒരു മുറിയില്‍ വളര്‍ത്തുന്ന രീതിയാണ് ഡീപ് ലിറ്റര്‍ രീതി. മുട്ടക്കോഴികളുടെ വര്‍ദ്ധിച്ച പ്രോട്ടീന്‍ ആവശ്യവും, കൂട്ടമായി വളരുമ്പോള്‍ ഉടലെടുക്കുന്ന ഒരു ദുശ്ശീലം എന്ന നിലയിലും ഉരുത്തിരിയുന്ന "കാനിബാളിസം " തടയാനാണിത്.
ലളിതമായ ഒരു വിദ്യ, ചുട്ടുപഴുത്ത ഒരു വായ്ത്തലയാല്‍ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ചു കളയുന്നു. രക്തസ്രാവമുണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. വേദയെപ്പറ്റി നാം വ്യാകുലരല്ല.


ഡീഹോണിംഗ്:


പശുക്കളുടെ ആക്രമണ ഉപകരണമാണല്ലോ അതിന്റെ കൊമ്പ്. എന്നാല്‍ ഫാമുകളിലും മറ്റും പശുവിനു അത് ഒരു അല‍ങ്കാരവും, കൈകാര്യക്കാരന് ഒരു ഭീഷണിയുമാണ് . ഈ കൊമ്പ് മുളയിലേ കരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികം. പശുക്കുട്ടിയുടെ കൊമ്പിന്റെ മുകുളങ്ങള്‍, അറ്റം കുഴിഞ്ഞ, ചുട്ടുപഴുത്ത ഒരു ഇരുമ്പു ദണ്ഡാല്‍ കരിച്ചിളക്കി എടുക്കുകയാണിവിടെ ചെയ്യുന്നത്. രക്തസ്രാവമുണ്ടാകുന്നില്ലെങ്കിലും രണ്ടുമൂന്നു ദിവസം മരുന്നു പുരട്ടേണ്ട് വരുന്നുണ്ട്.
വേദന ഇവിടേയും ബാധകമല്ല.

വരിയുടക്കല്‍:


കാളകളേയും പോത്തുകളെയും പുരുഷ വര്‍ഗ്ഗത്തില്‍ പെടുത്താമെങ്കിലും , പണിയെടുക്കാന്‍ മാത്രമുള്ള ഒരു വിധേയനായി വേഷമിടുവാന്‍,‍ ഒരു അലങ്കാരം മാത്രമാണ് പൌരുഷം. മാത്രവുമല്ല, അവന്റെ ശാരീരിക ചോദനകള്‍, അവനെ ശൂരനാക്കുകയും, നിയോഗമായ ഉഴവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയും ചെയ്യാം. പാടത്തു പണിയെടുക്കവെ പശുക്കളെ തീറ്റണമെങ്കില്‍ മതില്‍ കെട്ടിയോ, തുണികെട്ടിയോ മറക്കേണ്ടി വരും, അല്ലാത്ത പക്ഷം പശുക്കള്‍ക്ക് കറുത്ത മേലങ്കി ആവശ്യമായി വരും. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉള്ള എളുപ്പമാര്‍ഗ്ഗമാണ് കാളകളുടെ വൃഷണങ്ങള്‍ നശിപ്പിച്ചു കളയുക എന്നത്.
ലളിതമാണ് വിദ്യ. ചവണ പോലെയുള്ള ഒരു തരം ഉപകരണം ഉപയോഗിച്ചു വൃഷണങ്ങളിലേക്കുള്ള ധമനി ചതച്ചു കളയുകയും , രക്ത ഓട്ടം നിലച്ച അവ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചുങ്ങിപ്പോവുകയും ചെയ്യുന്നു.


ഇപ്രകാരം ശൂരനായ കാളയുടെ ശൌര്യം നശിപ്പിച്ച് അവനെ വിശ്വസ്ത വിധേയനാക്കുന്ന പ്രകൃയയാണ് വരിയുടക്കല്‍.

ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശങ്ങള്‍ക്കും പരിഹാരമാവുന്നതാണ്. മൃഗങ്ങള്‍ നമുക്കു വഴികാട്ടട്ടെ.


ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗ്ഗിള്‍

34 comments:

അനില്‍@ബ്ലോഗ് said...

ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശങ്ങള്‍ക്കും പരിഹാരമാവുന്നതാണ്. മൃഗങ്ങള്‍ നമുക്കു വഴികാട്ടട്ടെ.

ചാണക്യന്‍ said...

((((((ഠേ))))))

Tintu | തിന്റു said...

:O

കാസിം തങ്ങള്‍ said...

“ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശങ്ങള്‍ക്കും പരിഹാരമാവുന്നതാണ്“. ശരിയാണ് അനില്‍. പക്ഷേ നടക്കില്ലല്ലോ.........

വികടശിരോമണി said...

വഴികാട്ടട്ടെ,പ്രത്യേകിച്ചും അവസാനം പറഞ്ഞപരിപാടി.മൂന്നുവയസ്സുള്ള കുഞ്ഞിനേയും എൺപതുവയസ്സുള്ള വൃദ്ധയേയും ബലാത്സംഗം ചെയ്യുന്ന സദാചാരനിരതരുള്ള നാട്ടിൽ അതിന് വലിയൊരു പങ്കുവഹിക്കാനുണ്ട്.
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്,“മൃഗീയമായി ബലാത്സംഗം ചെയ്തു”എന്ന ശൈലിയുടെ തകരാറ്.മൃഗങ്ങൾ ഒരിക്കലും ബലാത്സംഗം ചെയ്യാറില്ലല്ലോ.(കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും)
“മാനുഷികമായി ബലാത്സംഗം ചെയ്തു”എന്നല്ലേ പറയേണ്ടത്?:)
നന്നായി അനിൽ,ബൂലോകത്തും പലർക്കും ഇതാവശ്യമായി വരും.
ചാണക്യേട്ടാ,അപ്പൊ ഇവിടൊക്കെത്തന്നെ ഉണ്ടല്ലേ?:)
ഞാൻ വിചാരിച്ചു കാപ്പിലാന്റെ ക്രിസ്മസ് പാർട്ടി മദ്യപാനത്തിൽ വാളുവെച്ച് ഉറങ്ങുകയായിരിക്കുമെന്ന്.എന്തായാലും കണ്ടല്ലോ,സന്തോഷമായി.

വികടശിരോമണി said...

ട്രാക്ക് മറവി...

ബിന്ദു കെ പി said...

വളരെ പ്രസക്തമായ പോസ്റ്റ് അനിൽ. അവസാനം പറഞ്ഞവാചകം തികച്ചും അനുയോജ്യം.

കൃഷ്‌ണ.തൃഷ്‌ണ said...

മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതക്കുവേണ്ടി മിണ്ടാപ്രാണികളോട്‌ എന്തെല്ലാം ക്രൂരതകളാണു കാണിക്കുന്നത്‌.. കൊത്തിത്തിന്നാനുള്ള ചുണ്ടു മുറിച്ചുമാറ്റപ്പെട്ടു കോഴിയുടെ അവസ്ഥ ആണു ഇതില്‍ അതിദയനീയമായി തോന്നിയത്‌..

മൃഗങ്ങളില്‍ നിന്നെന്തെല്ലാം നല്ല ശീലങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നതു അനിലിനെ പോലെ ഒരാള്‍ക്കു ഒരു പോസ്റ്റിനുള്ള വിഷയമാണ്‌...പ്രതീക്ഷിക്കുന്നു..

കാപ്പിലാന്‍ said...

ചുട്ടുപഴുത്ത ഒരു വായ്ത്തലയാല്‍ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ചു കളയുന്നു. രക്തസ്രാവമുണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. വേദയെപ്പറ്റി നാം വ്യാകുലരല്ല.


ഈ കൊമ്പ് മുളയിലേ കരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികം

ഇപ്രകാരം ശൂരനായ കാളയുടെ ശൌര്യം നശിപ്പിച്ച് അവനെ വിശ്വസ്ത വിധേയനാക്കുന്ന പ്രകൃയയാണ് വരിയുടക്കല്‍.

ഇത്തിരി വേദന എടുത്താലും ചുണ്ട് മുറിക്കുക
( തമ്മില്‍ കൊത്താതിരിക്കാന്‍ )
വേദന ഇല്ലെങ്കിലും കൊമ്പ് മുറിക്കുക
( തമ്മില്‍ കുത്താതിരിക്കാന്‍ )
വേദന ഉണ്ടെങ്കിലും വരി ഉടക്കുക
( തമ്മില്‍ ചാടാതിരിക്കാന്‍ )
ഇതെല്ലാം ബൂലോകത്തും അപ്ലൈ ചെയ്യാം അല്ലേ അനില്‍ ...കാരണം ഈ ബൂലോകവും പക്ഷി മൃഗതികളുടെ ഒരു ഫാം ആണല്ലോ :) ഞാന്‍ വീണ്ടും വരാം .

കാന്താരിക്കുട്ടി said...

ഈ വിദ്യകള്‍ മനുഷ്യരിലും പ്രയോഗിക്കാം.ചിലപ്പോള്‍ അതു കാലഘട്ടത്തിന്റെ ആവശ്യമായി വരും.

ഹരീഷ് തൊടുപുഴ said...

ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവുന്നതാണ്

സത്യം തന്നെ കെട്ടോ ഇത്...
എന്നാലും മൃഗങ്ങളോട് ഇത്രക്ക് ക്രൂരത വേണോ?
ഏതായാലും എനിക്കിത് പുതിയ ഒരു അറിവാണ് ട്ടോ... നന്ദിയോടെ

ഭൂമിപുത്രി said...

ഭൂമിയും അതിലെ സകലജീവജാലങ്ങളും നമ്മൾ മനുഷ്യർക്ക് വേണ്ടി!മിണ്ടാനോ ചോദ്യം ചെയ്യാനോ ആകാത്തവയാണെങ്കിൽ ഒന്നുകൂടി സൗകര്യം!!

smitha adharsh said...

ഇതെല്ലാം എനിക്ക് പുതിയ അറിവാണ്‌..നല്ല പോസ്റ്റ് അനില്‍ ചേട്ടാ

പാമരന്‍ said...

മനുഷ്യന്‍റെ ഒരു കാര്യം!

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിൽ‌ജി കിരാതം എന്നല്ലാതെ എന്തു പറയാൻ. ഭൂമുഖത്തെ ഏറ്റവും ക്രൂരനായ മൃഗം മനുഷ്യൻ തന്നെ.

മാണിക്യം said...

മനുഷ്യന്‍ സംസ്കാരത്തിന്റെ ഉച്ചകോടിയില്‍ എത്തി തെളിവായി ഇതെല്ലാം കണക്കാക്കാം .
മിണ്ടാപ്രണികളെ ,ചുണ്ടു മുറിക്കാം , കൊമ്പ് കരിക്കാം, വരിയുടയ്ക്കം ...
എന്തേ മൃഗങ്ങളോടും പക്ഷികളൊടും കൊണ്ട് നിര്‍ത്തുന്നു... ?
പുരുഷന്‍ സ്ത്രീകളോടും ചെയ്യുന്നതു പറയൂന്നില്ലെ?
കൈയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന നയം !

വേലി കെട്ട് ,തരം തിരിക്കല്‍,ഇതൊക്കെ .. ക്രൂരത തന്നെയല്ലെ?
മാനസീക പീഢനം തന്നെ മനുഷ്യന്റെ മാത്രം കഴിവല്ലെ?

വികടശിരോമണി said...

ഓഫ്:അനിലേ ഞാൻ സീനിയറാണെന്നും പറഞ്ഞ് അങ്ങു പോയതാണല്ലോ.ഒന്ന് പണിക്കറ് സാറിന്റെ കമന്റ് ബോക്സിലേക്കു ചെല്ലണേ:)

ആചാര്യന്‍... said...

എന്നാ ഒരു മുടിഞ്ഞ ക്രൂരതയാ അനിലേ ഇതു..

ടോട്ടോചാന്‍ (edukeralam) said...

ഇങ്ങിനെ എത്രയോ ക്രൂരതകള്‍ മനുഷ്യന്‍ കാണിക്കുന്നു... പ്രതികരിക്കാന്‍ ഇപ്പോള്‍ ഇങ്ങിനെയെങ്കിലും കഴിയുന്നുണ്ടല്ലോ അതു തന്നെ വലിയ കാര്യം...

അനില്‍@ബ്ലോഗ് said...

ചാണക്യന്‍,
തേങ്ങയില്‍ കാര്യങ്ങള്‍ ഒതുക്കി പോവുകയാണോ?

Tintu | തിന്റു,
:)

കാസിം തങ്ങള്‍ ,
സന്ദര്‍ശനത്തിനു നന്ദി.

വികടശിരോമണി,
ഇതു ഒരു ശിക്ഷാവിധി ആക്കിയാലോ, അവന്റെയൊക്കെ പിടിച്ച് ചതച്ചു വിടുക.
മൃഗീയം എന്ന വാക്കിന്റെ അര്‍ഥം അറിയാതെയാണ് പലപ്പോഴും പ്രയോഗിക്കുന്നത്, അല്ലെ? മൃഗീയ ഭൂരിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ എന്താ അര്‍ത്ഥം?

ചാണക്യന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ. നിങ്ങ സീനിയര്‍ അല്ലെ?

ഓഫ്ഫിനു മറുപടി.
ഞാന്‍ കുടുംബസ്ഥനും ഒരു കൊച്ചിന്റെ തന്തയും ഒക്കെയാണെന്നു പറഞ്ഞ് എന്നെ ഒതുക്കാന്‍ നോക്കണ്ട. ഗൂഗ്ഗിളില്‍ കൂടി “പൂശ്” മെയില്‍ ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉടന്‍ പ്രാവര്‍ത്തികമാക്കുന്നതാണ്.

ബിന്ദു.കെ.പി.
പലതും വായിക്കുമ്പോള്‍ ഈ വിദ്യകള്‍ ഓര്‍മവന്നു പോകും.

കാപ്പിലാന്‍,
അതെ, താങ്കള്‍ പറഞ്ഞതുതന്നെയാണ് കാര്യം. ബൂലോകത്തും, ഭൂലോകത്തും അത്യാവശ്യമായവ. പലര്‍ക്കും കൊമ്പൊക്കെ ഉണ്ടല്ലോ. :)

കാന്താരിക്കുട്ടി,
ഒരു ചവണയും എടുത്ത് ഇറങ്ങിയാലോ?

ഹരീഷ് തൊടുപുഴ,
ഇതൊക്കെ പണ്ടു കാലം മുതല്‍ ഉള്ള വിദ്യകളാണ്. മൃഗങ്ങളെ വളര്‍ത്തുന്നത് തന്നെ ഭക്ഷണത്തിനായാണല്ലോ, മൃഗ കൃഷി.

ഭൂമിപുത്രി,
ഭൂമിയും ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനുവേണ്ടിയാണന്നാണല്ലോ മതങ്ങള്‍ പറയുന്നത്, ദൈവം സ്വന്തം രൂപം നല്‍കി സൃഷ്ടിച്ച മനുഷ്യനു വേണ്ടി.

smitha adharsh,

പാമരന്‍,
സന്ദര്‍ശനത്തിനു നന്ദി.

മണികണ്ഠന്‍ മാഷെ,
വെറുതെ തമ്മില്‍ തമ്മില്‍ കൊല്ലുന്ന മൃഗം മനുഷ്യനല്ലെ?

മാണിക്യം ചേച്ചീ,
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. സ്വയം തീരുമാനമെടുക്കുന്നവനെ വരിയുടച്ചു ഷണ്ഡനാക്കുക സര്‍വ്വ സാധാരണമല്ലെ?

ആചാര്യന്‍,

ടൊട്ടോചാന്‍,
പ്രതികരിക്കാമെന്നു മാത്രം. ഒരു ആത്മ സംതൃപ്തിക്കായ് :)

ചാണക്യന്‍ said...

അനിലെ,
പേടിച്ചിട്ടാ കമന്റിടാത്തത്,
കുറച്ച് കാലം കൂടി ആര്‍മാദിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്...
ആ വരിയുടക്കുന്ന ഉപകരണം തന്റെ കയ്യിലിരിക്കുകയല്ലെ..
ഈ പരിപാടികള്‍ മനുഷ്യരിലും പരീക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്റെ കര്‍ത്താവേ...
എന്നെ തന്റെ കയ്യിലെങ്ങാനും കിട്ടി പരീക്ഷണം നടത്തിയാലോ?
അതോര്‍ക്കാന്‍ പോലും സാധിക്കുന്നില്ല...
അത് കൊണ്ടാ , അത് പേടിച്ചിട്ടാ...ഞാന്‍ പോണൂ..
ഇനിയും ഇവിടെ കറങ്ങിത്തിരിഞ്ഞാല്‍ എനിക്കെന്തെങ്കിലും സംഭവിച്ചാലോ!

കുമാരന്‍ said...

പോസ്റ്റ് നന്നായി. പുതിയ അറിവാണു. എന്നാലും സങ്കടം വരുന്നു..

കുഞ്ഞന്‍ said...

അനില് ‍ഭായി..

പോസ്റ്റ് വായിച്ചപ്പോള്‍ ഒരു തരം അസ്വസ്ഥത..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“വേദന ഇവിടേയും ബാധകമല്ല“

വേണു venu said...

ചില ദുഷ്ടതകള്‍ എന്നല്ലേ അനിലേ ഈ വിദ്യകള്‍ക്ക് പേരു് നല്‍കേണ്ടത്.(:

നരിക്കുന്നൻ said...

അപ്പോൾ കോഴിയേയും, കന്നുകാലികളേയും കഴുത്തിൽ കത്തിവെച്ച് അറുത്ത് തോല് ചീന്തി ഇറച്ചി മുറിച്ച് കഷ്ണം കഷ്ണമാക്കി അടുപ്പിൽ വെച്ച് വേവിച്ച് തിന്നുന്നതോ...?

വേദന ഇവിടേയും ബാധകമല്ല.

സതീശ് മാക്കോത്ത്| sathees makkoth said...

വളരെ നല്ലൊരു പോസ്റ്റ്.
മനുഷ്യനെത്ര ക്രൂരൻ!

കാപ്പിലാന്‍ said...

നരിക്കുന്നൻ said...
അപ്പോൾ കോഴിയേയും, കന്നുകാലികളേയും കഴുത്തിൽ കത്തിവെച്ച് അറുത്ത് തോല് ചീന്തി ഇറച്ചി മുറിച്ച് കഷ്ണം കഷ്ണമാക്കി അടുപ്പിൽ വെച്ച് വേവിച്ച് തിന്നുന്നതോ...?

വേദന ഇവിടേയും ബാധകമല്ല.

good point

അനില്‍@ബ്ലോഗ് said...

നരിക്കുന്നനും കാപ്പിലാനും സസ്യഭുക്കുകളാണെന്നു വിചാരിക്കുന്നു.

മനുഷ്യനു തിന്നാനായാണ് ഇവയെയെല്ലാം നാം വളര്‍ത്തുന്നത്. ചുണ്ടു മുറിക്കുന്നത് അവ നല്ലവണ്ണം വളര്‍ന്ന് മുട്ട ഇട്ടിട്ടു വേണം നമുക്ക് പുഴുങ്ങി അടിക്കാന്‍. കൊമ്പു മാറ്റിയാല്‍ ധൈര്യപൂര്‍വ്വം ചെന്നു പാലുകറക്കാം. വരിയുടച്ചാല്‍ പിന്നെ അവന്‍ വല്ലയിടവും മണം പിടിച്ച് പോകില്ല, ഉഴവും മാത്രം പണി, അവനു ചെയ്യാമായിരുന്ന ഒരു പണി കൂടി ഉണ്ടായിരുന്നു എന്ന ചിന്ത പോലും ഇല്ലാതെ.

അറവുശാലകളില്‍ പരിശോധന ഉണ്ടത്രെ, പശുക്കള്‍ക്കു രോഗം ബാധിച്ചതാണോ എന്നറിയാന്‍. ആണെങ്കില്‍ ചിലപ്പോള്‍ മടക്കി വിടും. വീട്ടില്‍ കൊണ്ടുപോയി നാം ചികിത്സിക്കും, എന്തിനെന്നോ ? അസുഖം മാറിയിട്ടു വേണം കൊണ്ടു പോയി അറുക്കാന്‍ !!!

കിഷോര്‍:Kishor said...

:‌-)

മനുഷ്യനെ മൃഗമാക്കി കരുതരുതേ...

lakshmy said...

കിരാതം എന്നല്ലാതെന്തു പറയാൻ

അപ്പു said...

കോഴികളുടെ ചുണ്ടുമുറിക്കുന്ന വിദ്യ ക്രൂരതയല്ലേ..
അവസാനവാചകം കലക്കി.

ശ്രീനാഥ്‌ | അഹം said...

kadum kai thanne!

Sandeep Kumar said...

Hai,

This clamp is very good for humans also. Shall apply to bad men to keep them docile.

Sandeep