5/21/2010

ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ മലയാളം ബ്ലോഗ് രംഗത്തും ഒരു രജിസ്റ്റേഡ് സംഘം നിലവില്‍ വന്നിരിക്കുന്നു.
താഴെപ്പറയുന്നവര്‍ ഭാരവാഹികളായി വേള്‍ഡ്‌ മലയാളം ബ്ലോഗ് കൗണ്‍സില്‍ എന്ന പേരില്‍, S .no.320/2009 നമ്പറായ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൂട്ടായ്മക്ക് എന്താണ് പറയാനുള്ളതെന്ന് നേരില്‍ കാണുക .
പ്രസിഡന്റ്‌-
എടച്ചേരി ദാസൻ[കടത്തനാടൻ]
വൈസ്‌:പ്രസിഡന്റ്‌
സജികുമാര്‍ [ചാണക്യൻ]
സെക്രട്ടറി
അഡ്വ.സി ഭാസ്കരൻ [നായര്‍സാബ്]
ജോ.സെക്രട്ടറി
ഷാജി [മുള്ളൂര്‍ക്കാരന്‍].
ട്രാഷറർ
മഹേഷ്‌ ബി,[മണിക്കുട്ടി]
കൂട്ടായ്മയെപ്പറ്റി അവരുടെ തന്നെ വാക്കുകളില്‍ :
വേള്‍ഡ്‌ മലയാളം ബ്ലോഗ്‌ കൗണ്‍സില്‍ എന്നപേരില്‍ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിര്‍വ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തില്‍ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാല്‍ അതിനോട്‌ ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദര്‍ഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവര്‍ത്തനവുമാണ് കൗണ്‍സില്‍ രൂപീകരണവും പ്രാഥമിക കടമകളുടെ നിര്‍വ്വഹണത്തിലും എത്തിനില്‍ക്കുന്നത്‌. ഈ മണ്ഡലത്തിലെ നമ്മുടെ ആശയാഭിലാഷങ്ങളുടെ ക്രിയാത്മതകത ഏതെങ്കിലും ഭരണ നേതൃത്വത്തിന്റെ ചെപ്പടി വിദ്യകൊണ്ട്‌ മാത്രം കൈവരിക്കാമെന്ന വിശ്വാസം ഈ ഭരണസമിതിക്കില്ല. ബ്ലോഗിന്റെ ഇന്ന് വരേയുള്ള വികാസ ചരിത്രത്തില്‍ വിലമതിക്കാനാവാത്ത മഹത്തായ സംഭാവന നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന ആദരണീയര്‍ ഉള്‍പ്പെടാത്ത ഏത്‌ തീരുമാനവും ശുഷ്കമായിരിക്കുമെന്നും,ഭാഗികമായിരിക്കുമെന്നും ഈ ഭരണസമിതിക്ക്‌ നല്ല ബോധ്യമുണ്ട്‌. ഈ കൂട്ടായ്മ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും ബ്ലോഗിന്റെ വളര്‍ച്ചക്ക്‌ വേണ്ടി പ്രയത്നിച്ച എല്ലാ മഹത്‌ വ്യക്തിത്വങ്ങളും കൗണ്‍സിലിന്റെ പ്രവത്തനങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പങ്കാളികളായി‌ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക
ജോലിയുടെ രീതിയനുശാസിക്കുന്നതിനാല്‍ വ്യക്തിപരമായി എനിക്കിതില്‍ പങ്കുചേരുന്നതിനെപ്പറ്റി ആലോചിക്കാനാവില്ല.

നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് ?

31 comments:

അനില്‍@ബ്ലോഗ് // anil said...

ബ്ലോഗിന് പുതിയൊരു മുഖം .

ഓഫ് ടോപ്പിക്ക് :
ലിനസ്കിലേക്ക് മാറിയ ശേഷം ആദ്യ പോസ്റ്റ് .

എന്‍.ബി.സുരേഷ് said...

മനസ്സു കൊണ്ടു എല്ലാ സഹായങ്ങളും നേരുന്നു.

jayanEvoor said...

ആശംസകൾ!

രഘുനാഥന്‍ said...

ആശംസകള്‍

Typist | എഴുത്തുകാരി said...

ഉദ്ദേശിച്ച ലക്ഷ്യം നേടാന്‍ കഴിയട്ടെ.

Manoraj said...

asamsakal. lakshaythilekk natannu kayaran kazhiyatte.

saju john said...

സദുദ്ദേശത്തോടെയുള്ള ഈ കൂട്ടായ്മയ്ക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേര്ന്നു കൊള്ളുന്നു.

ബാബുരാജ് said...

അംഗങ്ങളാകാത്തവര്‍ക്ക് ഭാവിയില്‍ ഊരുവിലക്കുണ്ടാകുമോ? ബ്ലോഗിനെ സം‌ബന്ധിച്ച എന്റെ സങ്കല്‍പ്പം ഒരു സംഘടിത പ്രവര്‍ത്തനമല്ല. (സൌഹൃദ കൂട്ടായ്മകള്‍ വേറെ)അതുകൊണ്ട് ഞാനില്ല!

ആര്‍ദ്ര എസ് said...

രജിസ്റ്റെര്‍ ചെയ്ത ഒരു സംഘടന എന്നതിന്റെ മറുവശം ഊരുവിലക്ക്‌ എന്നാണോ ബാബുരാജ്?? അങ്ങിനെ ആണെങ്കില്‍ ലോകത്തുള്ളവര്‍ എല്ലാം, എല്ലാ സംഘടനകളിലും അംഗങ്ങളാകേണ്ടിവരില്ലേ മാഷേ....അല്ലെങ്കില്‍ അവരെ ഈ സംഘടനകളെല്ലാം കൂടി ഊര് വിലക്കിയാലോ?

വീകെ said...

ആശംസകൾ...

പള്ളിക്കുളം.. said...

>>>> എന്നാല്‍ അതിനോട്‌ ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. <<<<

എന്തൊക്കെയാണ് ഇതിന്റെ ലക്ഷ്യമെന്ന് മനസ്സിലായേ ഇല്ല. എന്തൊക്കെയോ അനാരോഗ്യ പ്രവണതകൾ ഉണ്ടെന്നു കാണുന്നു. എന്തൊക്കെയാണെന്ന് പറയുന്നില്ല. ആകെ ഒരു പുകമറ. സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഒരു അനാരോഗ്യ പ്രവണത ആകാതിരുന്നാൽ മതി. നുമ്മ എന്തായാലും ഇല്ല.

OAB/ഒഎബി said...

ഇത് തന്നെ ഒപ്പിക്കാന്‍ സമയമില്ല. പിന്നെങ്ങനെ ???

ബാബുരാജ് said...

അത്രയ്ക്ക് അങ്ങട് പോണോ ആര്‍ദ്രേ? ലോകത്തിലുള്ള എല്ലാവരും എല്ലാ സംഘടനകളിലും അംഗമാകണമെന്നൊന്നുമില്ല. പക്ഷെ ഞാനൊരു ചുമട്ടുതൊഴിലാളിയാണെങ്കില്‍ അവരുടെ സംഘടനയില്‍ അംഗമാകാതിരുന്നാല്‍ പണിയെടുക്കാന്‍ പറ്റില്ല. സംഘടനയിലൊന്നും അംഗമാകാത്ത എന്‍. ജി.ഒ മാരുണ്ട്, അവ്ര്ക്കു കിട്ടുന്ന പാരകള്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. എന്റെ തൊഴില്‍ സംഘടനയാണെങ്കില്‍, അവരു നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ പോലും കരിംകാലിയാക്കിക്കളയും എന്ന സ്റ്റാന്ഡിലാണ്.

ബ്ലൊഗ്ഗേഴ്സ് സംഘടനയുണ്ടാക്കുന്നതു കൊണ്ട് ‘പ്രത്യേകതരം താല്പര്യങ്ങള്‍’ സംരക്ഷിക്കാന്‍ പറ്റിയേക്കും. അത്തരം താല്പര്യങ്ങള്‍ ഒന്നും എനിക്കില്ല. പക്ഷെ സംഘടന സര്‍ഗ്ഗഅത്മകതയെ എങ്ങിനെ മെച്ചപ്പെടുത്തും എന്ന് ആരെങ്കിലും ഒന്നു വിശദീകരിക്കുമോ?

CKLatheef said...

സംഘടനയുടെ ഉദ്ദേശ്യം വ്യക്തമാക്കിയ സ്ഥിതിക്ക് അതിനാവശ്യമുള്ളവര്‍ ചേര്‍ന്നാല്‍ മതിയല്ലോ. അനാരോഗ്യകരമായ പ്രവണത ഏതാണെന്ന് ഇതിനകം ഒറ്റുക്കും കൂട്ടായും പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. സമുദ്രത്തെ കൈകുമ്പിളിലൊതുക്കാനുള്ള ശ്രമം നടക്കട്ടെ. എങ്ങനെ എഴുതണമെന്നും എന്തെഴുതണമെന്നും ഈ ആദരണീയര്‍ ഇനി പറഞ്ഞുതരും. ഇതുവരെ രജിസ്റ്റേഡ് സംഘടനയില്ലാത്തതുകൊണ്ടുള്ള കുഴപ്പമായിരുന്നല്ലോ ഇതുവരെ സര്‍ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തിയത്.:)

Blog Academy said...

ബ്ലോഗ് സംബന്ധമായ ഒരു പൊതു അറിയിപ്പ് പോസ്റ്റ് ചെയ്തോട്ടെ.


2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗിനെ ആര്‍ക്കും കൈക്കുംബിളിലാക്കാനാകില്ല എന്ന സത്യം തിരിച്ചറിഞ്ഞാല്‍ നമ്മുടെ അനാവശ്യ ഭയം ഇല്ലാതാകും.
മാത്രമല്ല ബ്ലോഗില്‍ ആര്‍ക്കും ഒരു ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തനവും നടത്താനും കഴിയില്ല. അഥവ നടത്താന്‍ വല്ല സംഘടനയോ,മാധ്യമങ്ങളോ,സര്‍ക്കാര്‍ തന്നെയോ ശ്രമിച്ചാലും അതിനെ പൊളിച്ചടുക്കാന്‍ ഒരു നിസാരനായ ബ്ലോഗര്‍ക്കു പോലും സാധിക്കുന്നതുമാണ്.

എന്നാല്‍,
ബ്ലോഗില്‍ ബ്ലോഗര്‍മാര്‍ക്ക് കൂട്ടായോ,
ഒറ്റപ്പെട്ട നിലയിലോ ഉണ്ടാകുന്ന സാങ്കേതിക
സംശയ നിവാരണമോ, ഭൂമിയിലെ നിയമ പ്രശ്നങ്ങളോ, പൊതുജനങ്ങാള്‍ക്കിടയിലുണ്ടാകുന്ന തെറ്റിദ്ധാരണയോ,കണ്ടന്റ് മോഷണം പോലുള്ള കാര്യങ്ങള്‍ക്ക് പരാതികൊടുക്കലോ,ബ്ലോഗ് ആര്‍ക്കേവുകള്‍,അഗ്രഗേറ്ററുകള്‍ തയ്യാറാക്കലോ, മറ്റു പൊതു പ്രശ്നങ്ങളോ
ഭൂമിയിലെ സര്‍ക്കാര്‍ ഓഫീസുകളിലോ,മാധ്യമ സമക്ഷമോ അവതരിപ്പിച്ച് പരിഹരിക്കണമെങ്കില്‍ ....(ബ്ലോഗിങ്ങിനെക്കുറിച്ച് ഒരു ക്ലാസുതന്നെ നമ്മള്‍ അപരനു മുന്നില്‍ നടത്തേണ്ടിവരുമെന്നത് ഏറ്റവും സഹതാപകരമായ വശം) “ഞാനൊരു ബ്ലോഗറാണ് . എന്റെ ബ്ലോഗിന്റെ യു.ആര്‍.എല്‍. ലിങ്ക് കൊണ്ടുവന്നിട്ടുണ്ട്. യു.ആര്‍.എല്‍ എന്റെ അഡ്രസ്സ് പ്രൂഫായി സ്വീകരിച്ചുകൊണ്ടും,ഭൂമിയിലെ എന്റെ വോട്ടേഴ്സ്‌ ഐ.ഡി.പരിശോധിച്ച് വിശ്വസിച്ചുകൊണ്ടും, ലിങ്കില്‍ ക്ലിക്കി, എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് പ്രശ്നം മനസ്സിലാക്കി പരിഹാരത്തിന് സഹായിക്കണമെന്നും” ഒരു ബ്ലോഗര്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ കയറി അഭ്യര്‍ത്ഥിച്ചാല്‍ അയാള്‍ക്ക് വട്ടാണെന്നേ ജനം കരുതു.(ബ്ലോഗിനെക്കുറിച്ച് ഒന്നുമറിയാത്ത ഓഫീസ് ജീവികള്‍ക്ക് കഥയറിയാതെ കഥകളി കണ്ട അവസ്ഥയുമാകും)

ബ്ലോഗ് ശില്‍പ്പശാലകളുടെ-കേരള ബ്ലോഗ് അക്കാദമി
- നടത്തിപ്പിനോടനുബന്ധിച്ച് ആ സാങ്കേതിക ബുദ്ധിമുട്ട് പ്രായോഗികമായി
ഏറെ അനുഭവിച്ചതിന്റെ വെളിച്ചത്തിലാണ് ഭൂമിയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാര്‍ക്ക് ഒരു ഓഫീസ് അഡ്രസ്സെങ്കിലും വേണമെന്നും, അത് ജനാധിപത്യപരമായതും,ഗവണ്മെന്റിന്റെ അംഗീകാരത്തോടുകൂടിയുള്ളതുമായ നിയമ വിധേയ സ്ഥാപനമായിരിക്കണമെന്നും നിരീക്ഷിക്കപ്പെട്ടത്.

അതിന്റെ സാക്ഷാത്കാരമാണ് മലയാളം ബ്ലോഗ് കൌണ്‍സില്‍ എന്ന റെജിസ്റ്റേഡ് സംഘടന. പ്രസ്തുത സംഘടന പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്നത് ബ്ലോഗിലല്ല. ഭൂമിയില്‍ മാത്രമാണ്. ഭൂമിയിലെ സംഘടനയുടെ നോട്ടീസ് ബോര്‍ഡെന്ന നിലയിലാണ് മലയാളം ബ്ലോഗ് കൌണ്‍സിലിന്റെ വെബ് പേജ്. ഭൂമിയിലെ ഒഫീസ് അഡ്രസ്സും ഫോണ്‍ നംബറും ബ്ലോഗര്‍മാര്‍ക്ക് ലഭ്യമാക്കാനുള്ള ഒരു ഇടം.

ചിത്രകാരന്‍ ഇത്രയും പറഞ്ഞത് വ്യക്തിപരമായ നിരീക്ഷണങ്ങളും സ്വന്തം അഭിപ്രായവുമായിട്ടാണ്. ഭൂമിയിലെ സംഘടനയെന്ന നിലയില്‍ അതിന്റെ ഭാരവാഹികളാണ് ഔദ്ദ്യാദിക നിലപാട് വ്യക്തമാക്കാന്‍ ചുമതലപ്പെട്ടവര്‍.
സംഘടനയുടെയും,ഭാരവാഹികളുടേയും ഫോണ്‍ നംബറടക്കം അവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.
ആര്‍ക്കും അവരെ നേരിട്ട് ബന്ധപ്പെട്ട് സംശയ നിവൃത്തി വരുത്താവുന്നതാണ്.

ആശംസകള്‍ !!!

Sulfikar Manalvayal said...

GOOD. BEST WISHES.

കാസിം തങ്ങള്‍ said...

കൂട്ടായ്മകളെല്ലാം നല്ലതിനാ‍ാവട്ടെ . ആശംസകള്‍

Pottichiri Paramu said...

ആശംസകള്‍

കല്യാണിക്കുട്ടി said...

ellaa vidha aashamsakalum...........

അനില്‍@ബ്ലോഗ് // anil said...

എന്‍.ബി.സുരേഷ് ,
ജയന്‍ ഏവൂര്‍,
രഘുനാഥന്‍,
എഴുത്തുകാരി,
Manoraj,
നട്ടപിരാന്തന്‍,
എനിവര്‍ക്ക് നന്ദി.
ബാബുരാജ്, സംഘടന എന്ന് കേട്ടാല്‍ ഉടന്‍ ഊരുവിലക്കെന്ന് തോന്നുന്നത് വല്ല രോഗവുമാണോ‌ ഡോക്ടര്‍ ?
:)
എന്റെ മാഷെ, ഇങ്ങനെ ഭയപ്പെട്ടാലോ.
ബ്ലോഗെന്നത് വെറും വിര്‍ച്വല്‍ ലോകം മാത്രമല്ലെന്ന് അടുത്തിടെ നടക്കുന്ന ചില അറസ്റ്റും മറ്റും കാണുമ്പോള്‍ മനസ്സിലാവുന്നില്ല? താഴെ ഒരു കമന്റില്‍ ചിത്രകാരന്‍ പറഞ്ഞതുപോലെ റിയലായി ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി ആണ് സംഘടന, പത്രപ്രവര്‍ത്തക യൂണിയനും മറ്റും ഉള്ള പോലെ. അതില്‍ ചേര്‍ന്നില്ലെങ്കിലും താങ്കള്‍ക്ക് അവരെയും അവര്‍ക്ക് താങ്കളേയും സഹായിക്കാനാവും.എന്തായാലും എനിക്ക് അതില്‍ കൂടാനാവില്ല.

ആര്‍ദ്ര എസ്,
വീ കെ,
നന്ദി.

പള്ളിക്കളം,
ചിത്രകാരന്റെ കമന്റ് കണ്ടുകാണുമല്ലോ.

ഓഎബി,
ഇതിനൊന്നും സമയം വേണ്ടന്നെ. :)

ലത്തീഫ്,
തനിക്കു ചുറ്റും നടക്കുന്നവര്‍ മുഴുവന്‍ തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്ന ഭീതിയുമായി കഴിയുന്ന ചില മനോരോഗികളെപ്പോലെ ആവാതെ. കുറച്ച കാര്യങ്ങള്‍ ചിത്രകാരന്‍ താഴെ പറഞ്ഞിട്ടുണ്ട്, കൂടുതല്‍ വിശദീകരണം വേണമെന്നുള്ളവര്‍ ബന്ധപ്പെട്ടവരോട്‌ ചോദിക്കാം . ഇത്തരം ഒരു സംരഭത്തെ മറ്റ് ബ്ലോഗര്‍മാര്‍ എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള ഒരു പോസ്റ്റ് മാത്രമാണ് ഇത്.

ചിത്രകാരന്‍,
SUKFI,
കാസിം തങ്ങള്‍,
Pottichiri Paramu,
കല്യാണിക്കുട്ടി,
നന്ദി.

CKLatheef said...

Anil said..

>>> തനിക്കു ചുറ്റും നടക്കുന്നവര്‍ മുഴുവന്‍ തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്ന ഭീതിയുമായി കഴിയുന്ന ചില മനോരോഗികളെപ്പോലെ ആവാതെ. <<<

അനില്‍ തന്ന വിശദീകരണത്തില്‍നിന്ന് മനസ്സിലായത് വെച്ചാണ് ഞാന്‍ അതിനെ വിലയിരുത്തിയത്. ചിത്രകാരന്റെ വിശദീകരണത്തില്‍ കൂടുതല്‍ വ്യക്തതയുണ്ട്. നേരത്തെ ഇതിനേക്കാള്‍ പത്രാസുള്ള ഒരു കൂട്ടായ്മ ഒരു പ്രശ്‌നത്തില്‍ സ്വീകരിച്ച ഇടട്ടത്താപ്പ് ഓര്‍ത്ത് പോയതുകൊണ്ടുകൂടിയാണ് അങ്ങനെ പറഞ്ഞത്. തനിക്ക് ചുറ്റുമുള്ളവര്‍ കൊല്ലാന്‍നടക്കുകയാണെന്ന ഭീതിയല്ല എന്നെ ഭരിക്കുന്നത്. മതബ്ലോഗുകളെ തങ്ങളുടെ മരണമണിയായി കാണുന്ന ചിലരുടെ ആശങ്കകളും അതിനെത്തുടര്‍ന്നുള്ള കൂട്ടനിലവിളികളുമാണ്. ബൂലോഗത്തെ പുതിയ പ്രവണത എന്നൊക്കെ പറഞ്ഞപ്പോള്‍ ആ കൂട്ടനിലവിളിയുമായി ഞാന്‍ ചേര്‍ത്തുവെച്ചു. പക്ഷെ അവരുദ്ദേശിച്ച പ്രവണത അതല്ലെന്ന് ചിത്രകാരന്റെ കമന്റില്‍നിന്ന് ബോധ്യമായി. ചിത്രകാരന് നന്ദി.

shahir chennamangallur said...

ലത്തീഫിനെ കാണുമ്പോള്‍ അനിലിലെന്തിനാണ്‌ അസ്വസ്ഥനാവുന്നത്. ബ്ലോഗിലെ വളരെ മാന്യനായ വ്യക്തിയാണ്‌ എന്റെ അറിവില്‍ ലത്തീഫ്. എറ്റവും മാന്യമായി മാത്രം പ്രതികരിക്കുന്ന ലത്തീഫിനെ പോലുള്ള ബ്ലോഗര്‍മാര്‍ അധികമില്ല.
കൂട്ടായ്മകള്‍ നന്മകള്‍ കൊണ്ട് വരാന്‍ വേണ്ടിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

ബീരാന്‍ കുട്ടി said...

കൂട്ടായ്മകൾക്കുള്ളിൽ ഒളിച്ച്‌വെച്ച ചില സത്യങ്ങളെയും, അവയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളെയും കാണാതെപോവുന്നത്‌ ശരിയാവില്ലല്ലോ അനിൽ.

ബ്ലോഗിൽ രൂപംകൊണ്ട പല കൂട്ടായ്മകളും ബ്ലോഗർമ്മാരെ രക്ഷിച്ചിട്ടുണ്ടെന്നും, സഹായിച്ചിട്ടുണ്ടെന്നും പറയാമോ?.

കേരളത്തിലിരുന്ന്, പത്രകട്ടിങ്ങുകൾ കോപ്പി പേസ്റ്റ്‌ ചെയ്യുന്നവരാണോ, രാഷ്ട്രിയ വിഷം ബ്ലോഗിലൂടെ ഒഴുക്കുന്നവരാണോ അനിൽ പറയുന്ന ബ്ലോഗർമ്മാർ?.

അനിൽ, ബ്ലോഗ്‌ വെർച്ച്യുൽ ലോകമാണെന്ന തിരിച്ചറിവ്‌, വളരെ നല്ലതാ. അത്‌ ഒന്നൂടെ ഉറപ്പിക്കുക. ബ്ലോഗ്‌ വെർച്ച്യുൽ ലോകമാണ്‌.

അനിൽ വളരെ ചെറിയ ഒരു സംശയം. സംശയം രോഗമാണെന്ന് ഡോ അനിൽ പറയില്ലല്ലോ ല്ലെ.

ഈ ഭാരവാഹികൾ, മലയാള ബ്ലോഗിന്‌ ചെയ്ത മഹത്തായ, അല്ലെങ്കിൽ വേണ്ട, ഏന്തെങ്കിലും ഒരു കാര്യം പറയാമോ?.

ജബാറിനെ, അഖിലലോക മലയാള ബ്ലോഗിന്റെ മുത്താണെന്ന് വിശേഷിപ്പിക്കുവാൻ മാത്രമാണ്‌ ബ്ലോഗ്‌ അക്കാദമിക്ക്‌ കഴിഞ്ഞത്‌. ബ്ലോഗർമ്മാർക്ക്‌ ആവശ്യം വന്നപ്പോൾ, അവർ അന്തപുരങ്ങളിൽ അന്തിയുറങ്ങുകയായിരുന്നു.

"വളർന്ന് വരുന്ന ഒരു പ്രവണതെ' എന്തിനാ അനിൽ പേടിക്കുന്നത്‌?.

ബ്ലോഗമ്മച്ചി, ഈ സംഘടനയെയും കാത്തോളണെ?.

ലക്ഷ്യം വ്യക്തമാക്കുവാൻ അനിൽ തന്നെ വന്ന സ്ഥിതിക്ക്‌, ആശംസകൾ. മുങ്ങാൻ പോവുന്ന കപ്പലിന്‌.

പിന്നെയ്‌, ബ്ലോഗ്‌ എഴുത്ത്‌ നിയന്ത്രിക്കാം എന്ന ദിവസ്വപ്നം ഒഴിവാക്കുന്നതല്ലെ നല്ലത്‌ അനിൽ. പലരൂപത്തിലും പലരും വന്നു ശ്രമിച്ചില്ലെ. പാഠം പഠിക്കാൻ പിന്നെയും നിങ്ങളുടെയോക്കെ ജീവിതം ബാക്കി.

അനില്‍@ബ്ലോഗ് // anil said...

ലത്തീഫ്,
ഞാനെന്തെങ്കിലും വിശദീകരണം തന്നോ ?
പോസ്റ്റ് വായിക്കാതെയാണോ കമന്റ് ഇട്ടത് ?
ബ്ലോഗ് കൌണ്‍സിലിനെപ്പറ്റി അവരുടെ തന്നെ വാക്കുകളാണ് ഈ പോസ്റ്റില്‍ ക്വോട്ട് ചെയ്തിട്ടുള്ളത് , അത് പറഞ്ഞിട്ടുമുണ്ട്. എന്നെക്കുറിച്ച് താങ്കളെന്തൊക്കെയോ അബദ്ധ ധാരണകള്‍ വച്ചുപുലര്‍ത്തുന്നുണ്ട് , പ്രശ്നം അവിടെയാണ്.

shahir chennamangallur ,
ലത്തീഫിനെ കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നെന്നോ ..
ഹ ഹ!!
നല്ല തമാശ തന്നെ. കൂടുതല്‍ കമന്റ്സ് ഇല്ല.

ബീരാന്‍ കുട്ടി,
താങ്കളും ഏതോ സങ്കല്‍പ്പ ലോകത്തെ മനസ്സില്‍ കണ്ടാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു. ബ്ലോഗില്‍ ഇതിനു മുമ്പ് എന്തെങ്കിലും കൂട്ടായ്മയുണ്ടായതായി എനിക്ക് അറിയില്ല. ചൂണ്ടിക്കാണിച്ചാല്‍ അഭിപ്രായം പറയാം.
പിന്നെ ഇപ്പോഴത്തെ സംഗതികളുമായി ബന്ധപ്പെട്ടവരെപ്പറ്റി അതുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം ആലോചിച്ചാ‍ല്‍ മതിയല്ലോ.

പിന്നെ ബ്ലോഗെഴുത്ത് നിയന്ത്രിക്കുന്നതിനെപ്പറ്റി ..
എന്താ പറയുക !!
എന്റെ ചിലവിലാണ് ബ്ലോഗിലെല്ലാവരും പോസ്റ്റിടുന്നതെന്ന് ഞാനിന്നാ അറിയുന്നത് . ഞാനൊരു വലിയ സംഭവമാണല്ലെ ?
ബുഹാ.... !!

ബീരാന്‍ കുട്ടി said...

അനിൽ ബ്ലോഗ്‌ വായിക്കാറില്ലെന്നും, വായിക്കുന്നതും മറക്കാറുണ്ടെന്നും പുതിയ അറിവാ.

ഒത്തിരി പിന്നോട്ട്‌ വേണ്ടാട്ടോ, പക്ഷെ തിരിഞ്ഞ്‌ നോക്കുക. കാണാം, കാലം മയ്കാത്ത കാൽപ്പാടുകൾ. കഥകൾ പലതും അവ പറയും.

അനിൽ സ്വപ്നലോകത്ത്‌നിന്ന് ഇറങ്ങി വരൂ.

ബുഹ ഹ ഹഹൂൂ

കണ്ണനുണ്ണി said...

അങ്ങനെ ഒരു സംഘടനാ പ്രവര്‍ത്തനം ലോകത്താകമാനം ചിതറികിടക്കുന്ന ബൂലോകത്ത് എത്രമാത്രം സുഗമമായി നടത്താനാവും എന്നറിയില്ല..
എന്നിരിക്കിലും ആശംസകള്‍

Unknown said...

''ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു.''

എന്താ ഇത് ? ഇതേതു ഭാഷ? ഇങ്ങനെയാണ് ഇവര്‍ കാര്യങ്ങള്‍ ഇനിയും വിവരിക്കാന്‍ പോകുന്നതെങ്കില്‍ ഈയുള്ളവന്‍ ആ വഴിക്കില്ല.

ഓ ടോ: ആരാ ഈ സജികുമാര്‍ , ഇയാള്‍ എന്ത് ചെയ്തിട്ടാ ചാനക്യനായത് ?

Typist | എഴുത്തുകാരി said...
This comment has been removed by the author.
നിസ്സഹായന്‍ said...

ബ്ലോഗേഴ്സിന്റെ ആത്യന്തികമായ നന്മയെ ലക്ഷ്യമാക്കി ഉണ്ടാക്കിയിട്ടുള്ള സംഘടനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചുകൊള്ളട്ടെ !അതുമായി ബന്ധപ്പെട്ട് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തുകൊള്ളുന്നു.

Faizal Kondotty said...

ആശംസകൾ...