5/03/2010

ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12


1) ഫെഡോറ വിര്‍ച്വല്‍ പിസിയില്‍.

2) ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്.

3) ബൂട്ട് മെനു കസ്റ്റമൈസേഷന്‍

4) നെറ്റ് വര്‍ക്ക് സെറ്റപ്പ്

5) നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

6) മലയാളം ടൈപ്പിങ്

ആമുഖം

ഫെഡോറ 12 വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അനുഭവങ്ങള്‍ ഒന്നാം ഭാഗത്തില്‍ വിവരിച്ചിരുന്നത് വായിച്ചിരിക്കുമല്ലോ. നിലവിലെ മൈക്രോസോഫ്റ്റ് ഇന്‍സ്റ്റലേഷന്‍ നിലനിര്‍ത്തിക്കൊണ്ട് എപ്രകാരം ഫെഡോറ (ഏതാണ്ട് എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും) ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കൂടെ ഇവിടെ കുറിച്ചിടുന്നു. അതോടൊപ്പം നെറ്റ് വര്‍ക്ക് സെറ്റപ്പ് ചെയ്തതും മലയാളം ടൈപ്പിങ് സെറ്റ് ചെയ്യുന്നതും രേഖപ്പെടുത്തുന്നു. വിര്‍ച്വല്‍ മെഷീനില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലാതെ ഇന്‍സ്റ്റലേഷന്‍ നടന്നു. ശ്രദ്ധകൊടുക്കേണ്ട ചില ഭാഗങ്ങളുടെ‍ മാത്രം സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റുന്നു.

നിലവിലെ മൈക്രോസോഫ്റ്റ് ഉപയോക്താവ് എന്ന നിലയില്‍ വിലയേറിയ ഓപ്പറേറ്റിങ് സിസ്റ്റം, മറ്റ് ഡാറ്റ എന്നിവ നമ്മുടെ ഹാര്‍ഡ് ഡിക്സില്‍ ഉണ്ടാവുമല്ലോ. ഇത് നഷ്ടപ്പെടാതെ വേണം പുതിയ ഓ.എസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ലിനക്സിനായ് ഒരു പാര്‍ട്ടീഷന്‍ ഒഴിവാക്കി എടുത്തശേഷം ലിനക്സ് ഇടാന്‍ ആരംഭിക്കുക. ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുമ്പോള്‍ വരുന്ന സ്ക്രീനുകള്‍ ഓരോന്നും ശ്രദ്ധയോടെ വായിച്ച്, ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യണം. പ്രധാന ഒരു ഘട്ടം കഴിഞ്ഞ പൊസ്റ്റില്‍ പറഞ്ഞിരുന്നെങ്കിലും‍ ഒന്നു കൂടെ കാണിക്കുന്നു. മുകളിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യുക

ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്
ഇന്‍സ്റ്റലേഷന്‍ ഘട്ടങ്ങളില്‍ ഹാര്‍ഡ് ഡിസ്ക് പരിശോധന കഴിഞ്ഞാല്‍ എത്തിച്ചേരുന്നതാണ് ഈ സ്കീന്‍.

ഓപ്ഷന്‍ ശ്രദ്ധിക്കുക: "Replace existing Linux system" അതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും.

"Create custom lay out " തിരഞ്ഞെടുക്കുക.

ചിത്രത്തില്‍ വിവിധ പാര്‍ട്ടീഷനുകള്‍ വ്യക്തമായി കാണാം, നമ്മുടെ സിസ്റ്റത്തില്‍ നിലനില്‍‍ക്കുന്നവയാണ് ഇവ. ഇവിടെ ആദ്യ പാര്‍ട്ടീഷനില്‍ വിഡോസ് 2000 ആണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഫ്രീ സ്പേസ് ആയി കാണുന്ന സ്ഥലമാണ് ലിനക്സിനായി ഒഴിവാക്കിയിട്ടിരിക്കുന്നത്. അതില്‍ വേണം ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കേണ്ടത്. അല്പം വിശദീകരണങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഉണ്ട്.

ബൂട്ട് മെനു കസ്റ്റമൈസേഷന്‍

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി ബൂട്ട് ചെയ്യുന്ന സിസ്റ്റം നേരെ ഫെഡോറയിലേക്കാണ് പോവുക. അതും ഓ.എസ് സെലക്ഷന്‍ മെനുവിന് അഞ്ചു സെക്കന്റ് മാത്രം സമയം അനുവദിച്ച്‍. നമുക്ക് ആവശ്യമുള്ള ഓസ് ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്, ഇതിനായ് ബൂട്ട് ഓപ്ഷന്‍ എഡിറ്റ് ചെയ്യണം. ടെര്‍മിനലില്‍ , റൂട്ട് പ്രിവിലേജില്‍ ജി എഡിറ്റ് ആക്റ്റിവേറ്റ് ചെയ്യുക. അതില്‍ നിന്നും "file sytem/boot/grub/mnu.1st" ഓപ്പണ്‍ ചെയ്യുക.


സ്കീന്‍ നോക്കുക. ബൂട്ട് ലോഡര്‍ ഡീഫോള്‍ട്ട് ആയി സീറോ ആണ് ഉണ്ടാവുക, അതായത് നേരെ ലിനക്സിലേക്ക്. അത് ഒന്നാക്കിയാല്‍ രണ്ടാമത്തെ ബൂട്ട് ഓപ്ഷനിലേക്ക് ഡീഫാള്‍ട്ടായി പോകും.

"default = 1"

"Time out = 5" എന്നുള്ളതില്‍ 5 ന് പകരം 30 ചേര്‍ക്കുക. ബൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ 30 സെക്കന്റ് മതിയാകുന്നതാണ്.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിരിക്കുന്നു.മുകളിലേക്ക്

നെറ്റ് വര്‍ക്ക് സെറ്റപ്പ്:

ഫെഡോറ മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് വളരെ വ്യത്യാസമായാണ് ഇതില്‍ നെറ്റ് വര്‍ക്ക് സെറ്റപ്പ് എന്നാണ് മനസ്സിലാക്കാനായത്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചുള്ള നെറ്റ് വര്‍ക്ക് സ്ക്രീന്‍ തന്നെ മുന്‍ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്ഥമാണ്. എന്നിരുന്നാലും ഒരു ശ്രമം നടത്തി നോക്കാം എന്ന് കരുതിയെങ്കിലും അത് പരാജയപ്പെട്ടു.
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ.

System - Preferences - Network Connections സെലക്റ്റ് ചെയ്തു. തുറന്നു വന്ന വിന്‍ഡോയില്‍ വിവിധ ഇന്റ്റര്‍ഫേസുകള്‍ കൊടുത്തിട്ടുണ്ട്.

ഇതില്‍ ഡി.എസ്.എല്‍ എടുത്ത് അതില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചു, "Apply" ക്ലിക്ക് ചെയ്തു.

ഓതന്റിക്കേഷന്‍ ചോദിച്ച് ഒരു വിന്‍ഡോ പ്രത്യക്ഷപ്പെട്ടു, റൂട്ട് പാസ്വേഡ് നല്‍കി, പക്ഷെ കണക്ഷന്‍ ആഡ് ഫെയില്‍ഡ് എന്ന് മെസ്സേജ് വന്ന് ശ്രമം പരാജയപ്പെട്ടു. ‍ ഇന്റര്‍ നെറ്റില്‍ പരതിയെങ്കിലും ഇത്തരം ഒരു ഇന്റ്റര്‍ഫേസ് ഫെഡോറക്ക് എവിടേയും കണ്ടില്ല, പഴയ സ്ക്രീന്‍ ഷോട്ടുകള്‍ മാത്രമേ കണ്ടുള്ളൂ. കമാന്റ് പ്രോംപ്റ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ വിവരങ്ങള്‍ക്ക് തിരഞ്ഞെങ്കിലും അതും കിട്ടിയില്ല.മുകളിലേക്ക്

ഇത് ഫെഡോറയുടെ കുഴപ്പമായിരിക്കില്ലെന്ന് കരുതുന്നു, വിവരങ്ങള്‍ ട്രേസ് ചെയ്യുന്നതില്‍ എനിക്ക് വന്ന പാളിച്ചയാകാം. എന്തായാലും "ppp" എന്ന കീ വെഡ് ഉപയോഗിച്ച് സിസ്റ്റത്തില്‍ ഫയല്‍ സേര്‍ച്ച് നടത്തിയപ്പോള്‍ pppoe-setup എന്ന ഒരു ഫയല്‍ കണ്ടു.

നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

"Aplications-System Tools -Terminal" എടുത്തു.

"su -c pppoe-instal" ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തു, പാസ്വേഡ് ചോദിച്ച് റൂട്ടിലേക്ക് കടന്ന് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.


വിശദാംശങ്ങള്‍ ഇതാ:

[anil@PC ~]$ su -c pppoe-setup

പാസ് വെഡ് ചോദിക്കും.

Password: റൂട്ട് പാസ് വേഡ് കൊടുക്കുക. തുടര്‍ന്ന് ഓരോ സ്റ്റെപ്പിനും മെസ്സേജുകള്‍ ലഭിക്കും.

Welcome to the PPPoE client setup. First, I will run some checks on
your system to make sure the PPPoE client is installed properly...

LOGIN NAME


Enter your Login Name (default anil): യൂസര്‍ നേം കൊടുക്കുക. ശ്രദ്ധിക്കുക ഇത് ലിനക്സ് യൂസര്‍ ലോഗിന്‍ നേം അല്ല, നമ്മുടെ ബ്രോഡ് ബാന്‍ഡ് കണക്ഷനിലെ ലോഗിന്‍ നേം ആണ്.

INTERFACE

Enter the Ethernet interface connected to the PPPoE modem
For Solaris, this is likely to be something like /dev/hme0.
For Linux, it will be ethX, where 'X' is a number.
(default eth0):
ഏത് ഇന്റര്‍ഫേസാണ് ഡി എസ് എല്‍ റൂട്ടര്‍ കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന്. ഒരു നെറ്റ് വര്‍ക്ക് കാര്‍ഡ് മാത്രമേ ഉള്ളൂവെങ്കില്‍ "eth0" കൊടുക്കുക.

you want the link to come up on demand, or stay up continuously?
If you want it to come up on demand, enter the idle time in seconds
after which the link should be dropped. If you want the link to
stay up permanently, enter 'no' (two letters, lower-case.)
NOTE: Demand-activated links do not interact well with dynamic IP
addresses. You may have some problems with demand-activated links.
Enter the demand value (default no):
no (ഒരിക്കല്‍ കണക്റ്റായാല്‍ ഡിസ്കണക്ഷന്‍ കൊടുക്കുന്ന വരെ ലൈന്‍ അപ് ആയി നില്‍ക്കാന്‍ നോ കൊടുക്കണം)

DNS

Please enter the IP address of your ISP's primary DNS server.
If your ISP claims that 'the server will provide dynamic DNS addresses',
enter 'server' (all lower-case) here.
If you just press enter, I will assume you know what you are
doing and not modify your DNS setup.
Enter the DNS information here:
server (ഒബ്റ്റൈന്‍ ഐപി അഡ്രസ്സ് ഓട്ടാമാറ്റിക്കലി എന്ന ഓപ്ഷനാണിത് , സേര്‍വര്‍ എന്ന് കൊടുക്കണം)

PASSWORD

Please enter your Password:
(ബ്രോഡ് ബാന്‍ഡ് പാസ്സ് വേഡ്)
Please re-enter your Password:

USERCTRL

Please enter 'yes' (three letters, lower-case.) if you want to allow
normal user to start or stop DSL connection (default yes): yes

FIREWALLING


Please choose the firewall rules to use. Note that these rules are
very basic. You are strongly encouraged to use a more sophisticated
firewall setup; however, these will provide basic security. If you
are running any servers on your machine, you must choose 'NONE' and
set up firewalling yourself. Otherwise, the firewall rules will deny
access to all standard servers like Web, e-mail, ftp, etc. If you
are using SSH, the rules will block outgoing SSH connections which
allocate a privileged source port.

The firewall choices are:
0 - NONE: This script will not set any firewall rules. You are responsible
for ensuring the security of your machine. You are STRONGLY
recommended to use some kind of firewall rules.
1 - STANDALONE: Appropriate for a basic stand-alone web-surfing workstation
2 - MASQUERADE: Appropriate for a machine acting as an Internet gateway
for a LAN
Choose a type of firewall (0-2):
0(ഞാന്‍ സീറോ ആണ് കൊടുത്തത്)

Start this connection at boot time

Do you want to start this connection at boot time?
Please enter no or yes (default no):yes
(ബൂട്ട് ചെയ്യുമ്പോള്‍ തന്നെ ലൈന്‍ അപ് ആവണോ എന്ന്)

വിജയകരമായി കണക്ഷന്‍ ലഭിച്ചു. മുകളിലേക്ക്

ബൂലോകത്തേക്ക്:

മോസില പുതിയ വേര്‍ഷനാണ് ഇതില്‍ വരുന്നത്. ഡീഫോള്‍ട്ടായി മലയാളം സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫെഡോറ 12. ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ മലയാളം ബ്ലോഗ് വായിക്കാനാവുന്നുണ്ട്.

മലയാളം ടൈപ്പിങ്

മലയാളം ടൈപ്പ് ചെയ്യാനാവശ്യമായ എല്ല ടൂളുകളോടും കൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അത് ആക്റ്റിവേറ്റ് ചെയ്യുക മാത്രമേ നമ്മള്‍ ചെയേണ്ടതുള്ളൂ.

ഇതിനായ് “System - Preferences - Input methods” എടുക്കുക.

എനേബിള്‍ ഇന്‍പുട്ട് മെതേഡ്സ് ചെക്ക് ചെയ്യുക. ഓതന്റിക്കേഷന്‍ ആവശ്യമായി വരും.

സ്റ്റാര്‍ട്ടിങ് ഇന്‍പുട്ട് മെതേഡ്സ്.

ഇന്‍പുട്ട് മെതേഡ് പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക.

ഇന്‍പുട്ട് മെതേഡ് സ്വിച്ച് ചെയാനുള്ള പ്രിഫറന്‍സ് തിരഞ്ഞെടുക്കുക, ആള്‍ട്ട് + സ്പേസ് ബാര്‍ ഡീഫാള്‍ട്ട്.

സെലക്റ്റ് ഇന്‍പുട്ട് മെതേഡ്സ് എടുക്കുക.

മലയാളം - മൊഴി (മറ്റ് മെതേഡുകള്‍ ആവശ്യമുള്ളവര്‍ അത് സെലക്റ്റ് ചെയ്യുക, കീമാനാണ് എനിക്ക് പരിചയം)

സെലക്റ്റ് ചെയതറ്റ് ആഡ് ചെയ്യുക. റെഡി.

ടൈപ്പിങ് വിന്‍ഡോ എടുത്തശേഷം ആള്‍ട്ട്+സ്പേസ് ബാര്‍ ഞെക്കിയാല്‍ മലയാളം റെഡി. മുകളിലേക്ക്

മുന്‍ കൂര്‍ ജാമ്യം: ഞാനൊരു ലിനക്സ് വിദഗ്ധനല്ല. ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.

8 comments:

അനില്‍@ബ്ലോഗ് said...

എന്തായാലും മിനക്കെട്ടു.
ഇനി ഇത് ഉപേക്ഷിക്കുന്നില്ല, എത്രയും പെട്ടന്ന് മൈക്രോ സോഫ്റ്റിനോട് ബൈ പറയാന്‍ ഉദ്ദേശിക്കുന്നു.

vrajesh said...

നന്ദി.
ഞാന്‍ ഒരിക്കല്‍ മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ ചില കുഴപ്പങ്ങള്‍ കാണാന്‍ തുടങ്ങി.പിന്നീട് ഉബുണ്ടു ഉപയോഗിച്ചു.വിവിധരൂപത്തിലുള്ള ലിനക്സുകളുടെ വ്യത്യാസം സത്യത്തില്‍ എന്താണ്?
ഉബുണ്ടു അവര്‍ സൗജന്യമായി അയച്ചു തന്ന സി.ഡി ഉപയോഗിച്ചാണ് ഇന്‍സ്റ്റാള്‍ ചെയ്തത്.

ശ്രീ said...

ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ മാഷേ... :)
ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടും എന്ന് തീര്‍ച്ച.ബ്രോഡ് ബാന്‍ഡ് കണക്ഷനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലല്ലോ. അത് തനിയേ എടുക്കാറുള്ളതായിട്ടാണ് അനുഭവം.

(ഫെഡോറ 13 ബീറ്റ ഇറങ്ങിയിട്ടുണ്ട്)


വ്രജേഷ് മാഷേ... മാന്‍ഡ്രിവ അത്ര എളുപ്പമല്ല, അത് മറ്റ് Linux Distributions പോലെയുമല്ല.

Jayesh / ജ യേ ഷ് said...

ഉബുണ്ടു 10.04 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തു. ആദ്യം പറഞ്ഞ പോലെ ലോക്കല്‍ ഡ്രൈവ് തുറക്കാന്‍ ഇപ്പോള്‍ പാസ്സ് വേഡ് ചോദിക്കുന്നില്ല. വേറെ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മോസില്ലയില്‍ ചില്ലക്ഷരങ്ങള്‍ , കൂട്ടക്ഷരങ്ങള്‍ എന്നിവ ശരിയായി വരുന്നില്ലെന്ന പ്രശ്നമാണ്‌. എങ്ങിനെയാ അതിന്റെ സെറ്റിങ്സ്? ദേ, ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കുഴപ്പവുമില്ല. ബ്ലോഗ് തുറന്നാല്‍ ആകെ ഒരു മാതിരി..

ശ്രീ said...

അങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ ജയേഷ് (പഴയ വേര്‍ഷനുകളില്‍ ആ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരു കുഴപ്പം ഇല്ല)

ഞാനിത് ഇപ്പോള്‍ ഉബുണ്ടു 10.04 ല്‍ നിന്നാണ് വായിച്ചതും ടൈപ്പ് ചെയ്യുന്നതും :)

അനില്‍@ബ്ലോഗ് said...

ജയേഷ്,
ഞാന്‍ ഇപ്പോള്‍ ഉബുണ്ടു ലൈവ് സീഡി ഉപയോഗിച്ചാണ് ഇത് എഴുതുന്നത്.
ഫോണ്ട് സെറ്റപ്പില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഇങ്ങനെ സംഭവിക്കും, വായിച്ചറിഞ്ഞപോലെ അജ്ഞലി ഓള്ഡ് ലിപി സെറ്റ് ചെയ്താല്‍ ഇതില്‍ വായിക്കാന്‍ കഴിയുന്നില്ല.
മോസിലയില്‍ Edit-> Preferences-> Contents ഇല്‍ Advanced tab ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് എന്തൊക്കെയാണെന്ന് പറയാമോ?

അനില്‍@ബ്ലോഗ് said...

രാജേഷ്,
സ്വതന്ത്ര സോറ്റ് വെയര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും റെദ് ഹാറ്റ് ഡെബിയന്‍ തുടങ്ങിയവ സ്പോണ്സര്‍ ചെയ്തും നിരവധി ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.വ്യത്യസ്ഥ മേഖലകള്ക്ക് പ്രാധാന്യം നല്കി പുറത്തിറക്കുന്ന വിവിധ ലിനക്സ് ഡിസ്റ്റ്രിബ്യൂഷന്സ് ആണ്‍ ഇവ. ഉദാഹര്ണത്തിന് ഐ.ടി അറ്റ് സ്കൂള്‍ വിദ്യാഭ്യസമേഖലയിലെ പഠനത്തിനാവശ്യമായ് ഉള്ളടക്കങ്ങളുമായാണ് വരുന്നത്.
താന്കള്ക്ക് വേണമെന്കില്‍ ആരോഗ്യ മേഖലക്കായി ഒരു ഡിസ്റ്റ്രിബ്യൂഷന്‍ പുറത്തിറക്കാം. :)‌:)

Hari | (Maths) said...

"എത്രയും പെട്ടന്ന് മൈക്രോ സോഫ്റ്റിനോട് ബൈ പറയാന്‍ ഉദ്ദേശിക്കുന്നു."

സന്തോഷം.

ജനലുകളും വാതിലുകളും ഇല്ലാതാകുന്ന കാലത്ത് ഗേറ്റ്സ് ഒട്ടുമില്ലാത്ത ഒരു കാലം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കാം.


ലിനക്സിലെ പരീക്ഷണങ്ങ്ള്‍ക്കും പ്രയത്നങ്ങള്‍ക്കും സര്‍വ്വ പിന്തുണയും. സ്ക്കൂളെല്ലാം തുറക്കുമ്പോള്‍ ഞങ്ങളുടെ ലിനക്സ് പേജും സജീവമാകും. സഹായങ്ങള്‍ വേണ്ടി വരും. ഇടപെടണം.