12/01/2009

ഋതുവിലാസം

തലക്കെട്ടില്‍ ഒരു കവിതയുടെ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടോ?

1996ല്‍ മലബാര്‍ സിമന്റ്സ് പുറത്തിറക്കിയതാണീ കവിതാ സമാഹാരം. പക്ഷെ താളുകള്‍ മറിച്ചു ചെല്ലുമ്പൊള്‍ ഒന്നമ്പരക്കും, കയ്യില്‍ കിട്ടിയത് കവിതാ പുസ്തകം തന്നെ അല്ലെ എന്ന്?

ഈ പുസ്തകം എനിക്ക് സ്വന്തം , ഈ പേജ് നമ്മുടെ വ്യക്തി വിവരങ്ങള്‍ കുറിക്കാനുള്ളതാണ്.



അവതാരിക എഴുതിയിരിക്കുന്നത് നമ്മുടെ ചങ്ങാതി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

1996ലെ ഡയറിയായിരുന്നു ഋതു വിലാസം. ഒരോ ആഴ്ചകള്‍ ആരംഭിച്ചിരുന്നത് മഹത്തായ ഓരോ കവിതകളോടെ, തുടക്കം ഇടശേരിയുടെ പൂതപ്പാട്ട്.ആകെ 54 കവിതകള്‍. വേറിട്ടൊരു അനുഭവമായിരുന്നു ആ ഡയറി.

ഉറപ്പിന്റെ പര്യായമാവേണ്ട മലബബാര്‍ സിമന്റ്സെന്ന സ്ഥാപനവും ലോലമായ കവിതാ കൂട്ടും എപ്രകാരം ചേര്‍ന്നു എന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു.
ഒന്നും എഴുതാതെ അങ്ങിനെ തന്നെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആ പുസ്തകം രണ്ട് മാസം മുമ്പാണ് പൊടി തട്ടിയെടുത്തത്. സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഡയറി ഇറക്കാന്‍ സാമ്പിളായി പ്രദര്‍ശിപ്പിക്കാന്‍‍. അന്ന് സ്കാന്‍ ചെയ്തിട്ട ഈ ചിത്രങ്ങള്‍ ബൂലോകര്‍ക്കായി പോസ്റ്റുന്നു, ഇത്തരം ഒന്ന് പിന്നീടെനിക്ക് കിട്ടിയിട്ടില്ല.

31 comments:

അനില്‍@ബ്ലോഗ് // anil said...

പൊടിതട്ടിയെടുത്ത ഒരോര്‍മ.

പാമരന്‍ said...

kollaam!

Typist | എഴുത്തുകാരി said...

എനിക്കും അത്ഭുതം തോന്നുന്നു, എന്താ ഡയറിയില്‍ കവിതയെന്ന്!

ഗോപക്‌ യു ആര്‍ said...

ഋതു വിലാസം...
അതെ കവിത തന്നെ....

Manikandan said...

അന്നത്തെ എം ഡി ആരാണെന്ന് കൂടി അറിഞ്ഞാല്‍ ഒരുപക്ഷേ ഈ കവിതാ ഡയറിയുടെ ഉത്ഭവം കൂടുതല്‍ വെളിവായേനെ.

ഇന്ന് ഈ സ്ഥാപനം അഴിമതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം അവകാശപ്പെടാവുന്ന ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം അല്ലെ :)

ഹരീഷ് തൊടുപുഴ said...

ആശ്ചര്യമായിരിക്കുന്നു..:)

പ്രയാണ്‍ said...

ഇങ്ങിനേയും സാഹിത്യാസ്വാദനം.....(പരിപോഷണം?)

ശ്രീ said...

അത് കൊള്ളാം :)

ശ്രദ്ധേയന്‍ | shradheyan said...

what an idea sirji..!!

Bindhu Unny said...

വ്യത്യസ്ഥമാം ഡയറി! :)

മണിഷാരത്ത്‌ said...

നല്ല ഭാവന..നിശ്ചയമായും ഇപ്പോഴും പിന്തുടരാവുന്നതാണ്‌.സത്യത്തില്‍ വര്‍ഷാവസാനമാകുമ്പോള്‍ നിരവധി ഡയറികള്‍ കിട്ടാറുണ്ട്‌.പക്ഷേ ഡയറിയെഴുതുന്ന ശീലമില്ലാത്തതുകൊണ്ട്‌ ആര്‍ക്കെങ്കിലും നല്‍കുകുകയും ശേഷിക്കുന്നത്‌ കുട്ടികള്‍ ഇമ്പോസിഷന്‍ എഴുതാനുപയോഗിക്കുകയും ചെയ്യും.പക്ഷേ ഇത്തരത്തില്‍ ഒരു ഡയറിയാണെങ്കില്‍ നിശ്ചയമായും സൂക്ഷിച്ചുവയ്കും..പരിചയപ്പെടുത്തിയതിനു നന്ദി.

Rare Rose said...

കൌതുകമുണര്‍ത്തുന്ന ഡയറി വിശേഷം.:)

ഓര്‍മ്മകള്‍ സൂക്ഷിച്ചു വെയ്ക്കാനുള്ളയൊരു പുസ്തകം.ഒപ്പം ഋതുഭേദങ്ങള്‍ പോലെ ‍പല വിധ ഭാവങ്ങളില്‍ 54 കവിതകളും‍.കേട്ടു പരിചയമുള്ള സാദാ ഡയറി എന്നതിനു പകരം സ്മൃതി ലേഖന ഗ്രന്ഥം എന്നു ചുള്ളിക്കാട് സാര്‍
ഋതുവിലാസത്തെ പരിചയപ്പെടുത്തിയത് തീര്‍ത്തുമനുയോജ്യം തന്നെ...

ഇത്തരമൊരു സംരംഭത്തിനു പിറകില്‍ മലബാര്‍ സിമന്റ്സ് ആണെന്നറിഞ്ഞപ്പോഴാണു എനിക്കും അതിശയം.ഉള്ളില്‍ സിമന്റിന്റെ സമവാക്യത്തിനൊപ്പം,കവിതയുടെ കൂട്ടുമൊളിപ്പിച്ച ആരെങ്കിലുമുണ്ടാവും ഈ ആശയത്തിനു പിറകില്‍..:)

siva // ശിവ said...

ഇത്രയും നല്ല ഐഡിയ ആരുടേതാണാവൊ? ഇപ്പോള്‍ ഞാനും ആഗ്രഹിക്കുന്നു ഇതു പോലൊരു ഡയറി കിട്ടിയിരുന്നെങ്കില്‍.....!

OAB/ഒഎബി said...

എങ്ങിനെ പെട്ടിയില്‍ വന്നു? ഈ മലബാര്‍ സിമന്റും ഈ ഡയറിയുമായെന്ത് ബന്ധം?
പിന്നെ പേജുകള്‍ എന്ത് കൊണ്ട് എഴുതപ്പെട്ടില്ല?
ആ..ആറ്ക്കറിയാം അല്ലെ...

ബിന്ദു കെ പി said...

ഇതിവിടെ പങ്കു വച്ചതിന് നന്ദി അനിൽ. ശിവ പറഞ്ഞതുപോലെ എനിക്കും ആഗ്രഹം തോന്നുന്നു ഇത്തരം ഒരു ഡയറി കിട്ടാനായി.

jayanEvoor said...

തീര്‍ച്ചയായും കൌതുകമുണര്ത്തുന്ന കുറിപ്പ്.

പണ്ട് എം.കെ.കെ നായര്‍ എം.ഡി ആയിരുന്ന കാലത്ത് ഫാക്ടിന് കഥകളി ട്രൂപ്പ് വരെയുണ്ടായിരുന്നു എന്നാണോര്‍മ്മ.

അതുപോലെ ആരെങ്കിലും ഇവിടെയും ....!?

Siddique said...

A wonderful idea...

വാഴക്കോടന്‍ ‍// vazhakodan said...

ലഡ്ഡുവും ചമ്മന്തിയും നല്ല കോമ്ബിനേഷനല്ല എന്നാരു കണ്ടു? :)

Anil cheleri kumaran said...

variety..

കണ്ണനുണ്ണി said...

കൌതുകകരം തന്നെ മാഷെ

പാവപ്പെട്ടവൻ said...

ഇതിവിടെ പങ്കു വച്ചതിന് നന്ദി

നിസ്സഹായന്‍ said...

കൊള്ളാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു കവിത പോലെ...!

മയൂര said...

സൊസൈറ്റിയുടെ തീരുമാനം എന്താണ്? ഓടിച്ചാ ;)

ഭൂതത്താന്‍ said...

കൊള്ളാം കവിതാത്മകമായ ഡയറി .....



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Jayasree Lakshmy Kumar said...

എനിക്കും അത്തരമൊന്ന് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും :)

smitha adharsh said...

ഇത് ശരിക്കും പുതുമ തന്നെയാണ് ട്ടോ..ഇങ്ങനെ ഒരു പോസ്റ്റിനു നന്ദി.പിന്നെ,യു.ഡി.എഫ്.കാരണം മാതൃഭൂമി വായന ശരിക്കും നിര്‍ത്തിയോ?

jyo.mds said...

അത്ഭുതം തോന്നി.

അനില്‍@ബ്ലോഗ് // anil said...

അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി പറയുന്നു.
പതിവുപോലെ പേരെടുത്ത് പരാമര്‍ശം നടത്താന്‍ തുനിഞ്ഞാല്‍ 29 കമന്റ്റ് അതിനു തന്നെ വേണ്ടി വരും.
:)
സ്മിതാ,
മാതൃഭൂമി നിര്‍ത്തി.

ഡോ.വാസുദേവന്‍ നമ്പൂതിരി said...

പഴയ കാര്യങ്ങള്‍
പുതിയ ചിത്രങ്ങള്‍

ചാണക്യന്‍ said...

കൊള്ളാലോ കവിതാ ഡയറി..:)

Muralee Mukundan , ബിലാത്തിപട്ടണം said...

മലബാർ സിമന്റിനെ നമിക്കുക...
96 ൽ/മലയാള കവിത വളരെ അവശയായി കിടക്കുമ്പോൾ ,അവർക്ക് കവിതക്കുവേണ്ടി അത്രയെങ്കിലും ചെയ്യുവാൻ കഴിഞ്ഞല്ലൊ?