12/16/2009

ഒരു കുഞ്ഞിച്ചാത്തന്‍

കേരള സര്‍ക്കാര്‍ വഹ പോവിഡോണ്‍ അയഡിന്‍ ഓയിന്മെന്റ്.

അണുനാശിനിയാണ് പോവിഡോണ്‍ അയഡിന്‍. ബ്രൌണ്‍ നിറത്തിലാണ് ഈ മരുന്ന് കണ്ടു വരുന്നത്.
മേല്‍ കാണിച്ച ബാച്ചില്‍ കറുമ്പന്മാരും ഇല്ലാതില്ല, എന്നാലും ഏറെയും വെളുമ്പന്മാരാണ്.
സംഗതിയെന്താ, ഒരു തരിമ്പും മരുന്നിന്റെ അംശം ഇതിലില്ല, അത്ര തന്നെ !

24 comments:

അനിൽ@ബ്ലൊഗ് said...

ഒരു തരിമ്പും മരുന്ന് ഇതിലില്ല, അത്ര തന്നെ !

അരുണ്‍ said...

മൈദമാവാണോ അതൊ അതില്‍ ഫെവിക്കോളോ?

ശ്രീ said...

അത് ശരി

അനിൽ@ബ്ലൊഗ് said...

ചങ്ങാതീസ്,
ഓയിലി ബേസായ ഓയിന്മെന്റുകള്‍ക്ക് പാരഫിന്‍ എന്ന വസ്തുവാണ് വെഹിക്കിള്‍ (മരുന്ന് കുഴക്കാനുള്ള മീഡിയം)ആയി ഉപയോഗിക്കുന്നത്. പോവിഡോണ്‍ അയഡിന്‍ ഓയിലി ബേസുമായി അത്ര ചേര്‍ച്ചയിലല്ലാത്തതിനാല്‍ കൃത്യമായി മിക്സാകാതെ പാരഫിന്‍ മാത്രം കയറിക്കൂടിയതാവും ഈ ട്യൂബില്‍.
അതാണ് വെള്ള നിറത്തില്‍ കാണുന്നത്, വെറൂം പാരഫിന്‍ മാത്രം.

കുമാരന്‍ | kumaran said...

ഇതിപ്പോ ആരാ ഉണ്ടാക്ക്യേ??

പ്രിയ said...

ഇതെവിടെ വിറ്റഴിക്കപ്പെടുന്നതാണ്. പരാതി കൊടുത്താല്‍ ( കൊടുത്തുകഴിഞ്ഞുകാണുമെന്നറിയാം :) എന്താകും? പിന്‌വലിക്കുമോ അതോ ഇല്ലത്തന്ന് പുറപ്പെട്ടതല്ലേ പൊയ്ക്കോട്ടേ ന്നു സര്‍ക്കാര്‍ വച്ചു കാണുമോ?

അനില്‍ ഭായിയെ പോലുള്ളവര്‍ക്ക് പോവിഡോണ്‍ അയഡിന്‍ ബ്രൗണ്‍ നിറത്തിലാന്ന് അറിയാം. ഞങ്ങളെപോലുള്ളവര്‍ ഇതെന്താ ചൊറിച്ചിലു മാറാത്തതെന്നോര്‍ത്ത് പിന്നെം പിന്നെം വാരിപ്പൂശിക്കൊണ്ടിരിക്കും.

OAB/ഒഎബി said...

അങ്ങനെയെങ്കിൽ കുറേയേറെ ഓയിന്മെന്റുകൾ ഇങ്ങനെ വരാൻ സാധ്യതയുണ്ടല്ലൊ അല്ലെ?

അതു പോലെ തന്നെ സൌന്ദര്യം വർദ്ധിക്കാൻ/ വെളുക്കാൻ മുഖത്തും സ്കിന്നിൻ പുറത്ത് തേക്കുന്നതുമായ ക്രീമുകളുടെ ബേസ് സോപ്പാണെന്ന് എത്ര പേർക്കറിയാം?

Captain Haddock said...

ഭാഗ്യം ...തുറന്നപ്പോള്‍ കാറ്റ് വന്നില്ലല്ലോ .....something is better than nothing lol...

വാഴക്കോടന്‍ ‍// vazhakodan said...

ഒരു തരിമ്പും മരുന്ന് ഇതിലില്ല :)

Typist | എഴുത്തുകാരി said...

എന്തു വിശ്വസിച്ചാ നമ്മളൊക്കെ മരുന്നു വാങ്ങുന്നതും കഴിക്കുന്നതും!

jyo said...

നമ്മള്‍ അസുഖം വന്നു കഴിക്കുന്ന പല മരുന്നുകളുടെ ഉള്ളടക്കവും ഇതുപോലെ ആവുമല്ലേ?

മോഹനം said...

കാത്തോളണേ...

ലതി said...

എന്താ ചെയ്ക?

ബാബുരാജ് said...

എന്താ അനില്‍ ഇത്‌? ഒരു ഇന്നൊവേറ്റീവ്‌ പ്രോഡക്ട്‌ ഇറക്കാന്‍ സര്‍ക്കാരിനെ സമ്മതിക്കില്ലേ? ഒരു മള്‍ട്ടിനാഷണല്‍ വെളുത്ത പോവിഡോണ്‍ ഇറക്കിയിരുന്നെങ്കില്‍ നിങ്ങളൊക്കെ ഹായ്‌ ..ഹായ്‌ എന്തത്ഭുതം എന്നു പറയുമായിരുന്നില്ലേ? :)

തലക്കെട്ട്‌ എനിക്കിഷ്ടപ്പെട്ടു. സര്‍ക്കാര്‍ ചാത്തന്‍ കഥകള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ബൃഹത്‌കഥാസാഗരമാണ്‌. കൂടുതല്‍ പോരട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്രേയുള്ളൂ മരുന്നുകളുടെ കാര്യം അല്ലേ?

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ സമ്പത്തുമാന്ദ്യകാലത്ത് മരുന്നുകമ്പനികൾക്കും ജീവിച്ചു പൊകണ്ടേ ?

അനിൽ@ബ്ലൊഗ് said...

അരുണ്‍,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീ,
സന്ദര്‍ശനത്തിനു നന്ദി.

കുമാരന്‍,
അത് പറയൂലാ, സീക്രട്ടാ.

പ്രിയ,
ശരിയാണ്, അങ്ങിനെ സംഭവിച്ചിട്ടാണ് ട്യൂബ് പൊട്ടിച്ച് നോക്കാന്‍ തോന്നിയത്.

ഓ.എ.ബി,
എന്തുകിട്ടിയാലും വാരിപ്പൂശാനാളുണ്ടാവും. പക്ഷെ ഇത് പാവങ്ങള്‍ക്ക് കൊടുക്കാനുള്ളതാ, അതല്ലെ പ്രശ്നം.

Captain Haddock,
ചിലതില്‍ അങ്ങിനെയും കാണുമായിരിക്കും.

വാഴക്കോടന്‍ ‍// vazhakodan ,
ഹി ഹി.

എഴുത്തുകാരീ,
ചേച്ചീ, ഒക്കെ ഒരോ യോഗം പോലിരിക്കും.

jyo,
എന്താ സംശയം?
:)

മോഹനം,
പ്രാര്‍ത്ഥിച്ചോ.

ലതി,
ചേച്ചീ, എന്തു ചെയ്യാനാ. മുന്നേം ഞാനൊരു പോസ്റ്റിട്ടിരുന്നു, സര്‍ക്കാര്‍ മരുന്നു വാങ്ങലിനെപ്പറ്റി.

ബാബുരാജ്,
സത്യത്തില്‍ ഞാന്‍ കുറച്ച് റഫര്‍ ചെയ്ത് നോക്കി, വെള്ള പോവിഡോണ്‍ ഉണ്ടോ എന്ന്. ഇനി അഥവാ ഉണ്ടായാലും കുറച്ച് വെള്ളയും കുറച്ച് ബ്രോണുമായി വരില്ലല്ലോ.
ഒരു സംശയംകൂടെ, ഇത് ശരിക്കും ഓയിലുമായി മിസിബിളാണോ?

സുനിലെ,
ഒക്കെ ഒരു വിശ്വാസമല്ലെ.

ബിലാത്തിപ്പട്ടണം,
മാഷെ, കുറഞ്ഞവിലക്ക് മരുന്നു വാങ്ങുമ്പോള്‍ ഇങ്ങനെ ഒക്കെ ഇരിക്കും.

ബോണ്‍സ് said...

Kollam...marunnu vangikkunna nammal aaraayi? Alla aaraayi?

Shashi!!

നിരക്ഷരന്‍ said...

ഹോ എന്നാലും ഭായ് അതിനെ പൊളന്ന് വെച്ചിരിക്കുന്നത് കണ്ട് ചങ്ക് തകര്‍ന്നുപോയി :) :)

കണ്ണനുണ്ണി said...

അതെ അതെ നിരക്ഷരന്‍ മാഷെ.. desection tabilil തവളയെ വയറു കേറി വെചെക്കുന്ന പോലെ :)

ധനേഷ് said...

ഈയിടെ കൈ ചൊറിച്ചിലിന് ഒരു ഡോക്ടര്‍ കുറിച്ച് തന്ന് ഓയില്‍മെന്റ് പുരട്ടീയിട്ട് ചൊറിച്ചില്‍ കൂടുകയാണ് ഉണ്ടായത്.. ഇതു പോലെ വല്ല ഐറ്റംസുംമായിരിക്കും..ഇതു പോലെ വല്ല ഐറ്റംസുംമായിരിക്കും.. എന്തായാലും കാ‍ശ് പോയത് മിച്ചം.

-- കൈ ചൊറിയുന്നത് കാശ് കിട്ടാനാണെന്ന് പണ്ട് മുത്തശ്ശി പറയുമായിരുന്നു.. :-) --


പോസ്റ്റിന്റെ ടൈറ്റില്‍ ഇഷ്ടപ്പെട്ടു.

ചാണക്യന്‍ said...

അനിലെ ആ മരുന്നു കമ്പനിയുടെ പേര് രഹസ്യമായി പറഞ്ഞു തരൂ,,പ്ലീസ്..:):):)

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഇതു പുരട്ടിയാലും മുറിവുണങ്ങാതിരിക്കില്ല. ഹീലിങ് ശരീരത്തിന്റെ പ്രവര്‍ത്തനം അല്ലെ. എന്നാലും വെറും പാരഫീന്‍ മാത്രം വിതരണം ചെയ്യുന്ന സര്‍ക്കാര്‍ കമ്പനി ഏതാ.

പിന്നെ ഒരു ചെറിയ ഓ ടോ. മള്‍ട്ടിനാഷനല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സന്റെ ബാന്‍‌ഡേജ് എത്രയോ കാലമായി നാം ഉപയോഗിക്കുന്നു. രണ്ടാഴ്ച മുന്‍പ് ചെരുപ്പിട്ട് കാലുപൊട്ടിയപ്പോള്‍ ഒരെണ്ണം വാങ്ങി ഓട്ടിച്ചു. പിറ്റേ ദിവസം അതിന്റെ മരുന്നു വരുന്ന അത്രയും ഭാഗത്തെ തൊലി തടിച്ചു വീര്‍ത്തു നല്ല ചൊറിച്ചിലും. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ബന്‍ഡേജില്‍ ഇത്തരം ഒരനുഭവം എനിക്കാദ്യമായാണ് ഉണ്ടാവുന്നത്.

കാന്താരിക്കുട്ടി said...

സർക്കാരാശുപത്രീന്ന് ഫ്രീ ആയി കിട്ടണ മരുന്നാണോ അനിൽ മാഷേ ഇത് ?? സംഗതി എന്തായാലും കലക്കി.എന്തു വിശ്വസിച്ച് മരുന്നു വാങ്ങും ഇനി ???