12/28/2009

ഹര്‍ത്താലാശംസകള്‍

നാളെ, ഡിസംബര്‍ 29.

മറ്റൊരു ഹര്‍ത്താല്‍ ദിനം കൂടി എത്തുന്നു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഹര്‍ത്താലിനെക്കുറിച്ച് ബ്ലോഗ് പോസ്റ്റുകളൊന്നും വന്നില്ല, കാരണം ഇത് ഇടതു പക്ഷം നടത്തുന്ന ഹര്‍ത്താലല്ലല്ലോ.ആയിരുന്നേല്‍ കാണാമായിരുന്നു പോസ്റ്റുകളുടെ ഘോഷയാത്ര.
എന്തെങ്കിലുമൊരു കമന്റിടാം എന്നു കരുതി അഗ്രിഗേറ്ററുകളില്‍ പരതിയെങ്കിലും കാണാഞ്ഞ് ഞാന്‍ സ്വയം ഒരു പോസ്റ്റിടാമെന്ന് കരുതി.

ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്?
ബി.എം.എസ് എന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍.

എവിടെയൊക്കെ ഹര്‍ത്താല്‍ നടത്തുന്നു?
ആകെ കേരളമെന്ന ഠ വട്ടത്തില്‍.

എന്താണ് ഹര്‍ത്താലിനാധാരമായ വിഷയം?
വിലക്കയറ്റമാണത്രെ !

അഖിലേന്ത്യാ തലത്തില്‍ വേരോട്ടമുള്ള ബി.എം.എസ് എന്ന ട്രേഡ് യൂണിയന്‍ താരതമ്യേന ശക്തി കുറഞ്ഞ കേരളത്തില്‍ ബന്ദു നടത്തിയാല്‍ ഇന്ത്യമുഴുവന്‍ പടര്‍ന്നു കിടക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുമോ?
ഇല്ലെന്ന് ഉറപ്പാണ്.

അപ്പൊള്‍ പിന്നെ എന്തിന് ഹര്‍ത്താല്‍?
നനഞ്ഞിടം കുഴിക്കുക, അത്രതന്നെ.

എന്റെ അറിവ് ശരിയാണെങ്കില്‍ ഡല്‍ഹിയിലും ചെന്നയിലും മുംബൈയിലും എല്ലാം സാധനങ്ങള്‍ക്ക് വിലകൂടിയിട്ടുണ്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും അത് നിയന്ത്രിക്കാനുമാവുന്നില്ല. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരിന്റെ തലവനാവട്ടെ വിലക്കയറ്റം എന്നൊരു സംഗതി ഇവിടെ ഉണ്ടോ എന്ന് അറിയുമോ എന്നു പോലും സംശയമാണ്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തന്റെ വാഗ്ദാ‍നങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലായിരുന്നദ്ദേഹം. തന്റെ രാജ്യത്തെ പാര്‍ലമെന്റ് സന്ദര്‍ശിക്കാനും ഇന്ത്യമുഴുവന്‍ പടരുന്ന് വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാനോ അദ്ദേഹത്തിനു സമയമില്ല, താത്പര്യവുമില്ല.

എന്തായാലും ഞാന്‍ സന്തോഷവാനാണ്.
ഒരു ദിവസം വീട്ടില്‍ തന്നെ ഇരിക്കാന്‍ കിട്ടിയ അവസരം പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.
എന്നെപ്പോലെ സമാന മനസ്കരും നാളെ വീട്ടില്‍ തന്നെ ഇരിക്കും.
ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയവുമാവും.
ബി.എം.എസിന് ഒരു പൊന്‍ തൂവലും !!

ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍

66 comments:

അനിൽ@ബ്ലൊഗ് said...

ഹര്‍ത്താലാശംസകള്‍

K.P.SUKUMARAN said...

ഹര്‍ത്താലാശംസകള്‍! ഇന്നലെ ഞാന്‍ നാട്ടിലെത്തി,നാളെ ബന്ദ്! ചില പരിപാടികള്‍ പ്ലാന്‍ ചെയ്തത് വെറുതെയായി. സാരമില്ല കേരളത്തില്‍ ഇങ്ങനെ ചില വിലകള്‍ നമ്മള്‍ നല്‍കേണ്ടതുണ്ട്. ഞാന്‍ ഇന്നെഴുതിയ പോസ്റ്റില്‍ ചെറുതായി ഒന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ബന്ദാശംസകള്‍!

ജോ l JOE said...

ഹര്‍ത്താലോ, നാളെ കേരളത്തിലോ... അങ്ങനെ ഏതാണ്ട് കേട്ട്. പക്ഷെ എനിക്ക് എന്റെ സാധാ ദിവസം പോലെ....

പുള്ളിപ്പുലി said...

നാട്ടിലാണേൽ നാളെ അതിരപ്പള്ളിക്ക് പോകായിരുന്നു.

എല്ലാർക്കും ഹർത്താലാശംസകൾ

ആർമ്മാദിക്കൂ അടിച്ച് പാമ്പാകൂ

ഹരീഷ് തൊടുപുഴ said...

ഹിഹിഹിഹിഹി..

ഒരബദ്ധം പറ്റി..
ഫുള്ളു മേടിച്ചു വെക്കാന്‍ മറന്നു പോയി..:)

കറുത്തേടം said...

കേരളം കേരളമാകുന്നത് ഹര്‍താലും ബന്ദും കൊണ്ടാണ്. ഹര്‍ത്താല്‍ ഇടതരുടെ മാത്രം കുത്തകയല്ലെന്ന് ഒന്ന് മനസ്സിലാക്കട്ടെ. പിന്നെ താങ്കളെ പോലുള്ളവര്‍ക്ക് ഒരു ഒഴിവു ദിവസം. ഇതെല്ലാം വായിച്ചു രസിക്കാനെ സായിപ്പിന്റെ നാട്ടില്‍ കഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ. ഇവിടെ ഇതൊന്നും നടക്കില്ലല്ലോ?

ഹര്‍ത്താല്‍ ആശംസകള്‍. വീട്ടിലിരിക്കുക വിജയിപ്പിക്കുക.

Typist | എഴുത്തുകാരി said...

ആയിക്കോട്ടെ, ഹര്‍ത്താലാശംസകള്‍. ഹര്‍ത്താലുകൊണ്ട് അങ്ങനേയും ചില ഗുണങ്ങളൊക്കെയില്ലേ, ആരും വരാതെ, എങ്ങോട്ടും പോവാതെ വീട്ടിലിരിക്കാല്ലോ!

ഭൂമിപുത്രി said...

വിവാഹം,പത്രം,പാൽ...ഇങ്ങിനെയൊരു പതിവു ലിസ്റ്റു കണ്ടു ഹർത്താൽ വിളിക്കാർ സദയം
ഒഴിവാക്കിയത്തന്ന ജീവിതവ്യാപാരങ്ങളിൽ.

ഇതൊകെ അനുവദിയ്ക്കാനും മറ്റുള്ളവ വിലക്കാനും ഇവർക്ക് ആരാണധികാരം കൊടുത്തത്?
ആര് ചോദിയ്ക്കാൻ അല്ലെ?
നാളെ ഇതുപോലെ ഹർത്താലാഹ്വാനം നമുക്കും ചെയ്യേണ്ടതല്ലേ!

Pyari K said...

ഞാനും ഒരു cheriya post എഴുതിയിരുന്നു. എനിക്ക് ഏതു
പാര്‍ട്ടി നടത്തുന്നതായാലും ഹര്‍ത്താല്‍ ഹര്‍ത്താല്‍ തന്നെയാണ്. - കേരളത്തിന്റെ വികസനത്തിന്‌ ഒരു വഴി മുടക്കിയായ ഹര്‍ത്താല്‍..

MANIKANDAN [ മണികണ്ഠന്‍‌ ] said...

എത്രനാളായി ഒരു ഹര്‍ത്താല്‍ വന്നിട്ട്. ഞാനും നാളെ വീട്ടില്‍ തന്നെ. ഗതാഗത സൌകര്യം ഇല്ലാതെ എവിടെപ്പോകാന്‍. എല്ലാ പാര്‍ട്ടികളുടെയും ഹര്‍ത്താല്‍ വിജയിക്കുന്നത് ഇങ്ങനെ തന്നെ. യാത്രചെയ്യാം എന്നുവെച്ചാല്‍ ഗുണ്ടായിസത്തിലൂടെ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നവരാണല്ലൊ എല്ലാ പാര്‍ട്ടികളും. കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങും എന്നാണ് എം ഡി യുടെ പ്രസ്താവന. അങ്ങോരു പറയുന്നതും വിശ്വസിച്ച് ഇറങ്ങിയാല്‍ പെരുവഴിതന്നെ ശരണം. പഴയ അനുഭവങ്ങള്‍ പഠിപ്പിച്ച പാഠം അതാണ്. കാണണം എന്നാഗ്രഹിച്ച ഒരു സിനിമയാണ് ഭ്രമരം. ദൌര്‍ഭാഗ്യവശാല്‍ തീയറ്റില്‍ പോയി കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് ഇന്നൊരു ഡി വി ഡി വാങ്ങി. നാളെ സമാധാനമയി വീട്ടില്‍ ഇരുന്നു കാണാം. എല്ലാവര്‍ക്കും ഹര്‍ത്താല്‍ ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

അനില്‍ജീ ഹര്‍ത്താലിന്റെ പേരും പറഞ്ഞ് പാര്‍ട്ടി വിട്ട് പോയ ഒരു കുട്ടിയുണ്ടായിരുന്നല്ലോ..തന്നെ തന്നെ അബ്ദുള്ളക്കുട്ടി! അങ്ങേര്‍ കേരളത്തിലൊന്നും ഇല്യോ? ഹൊ ഇവിടെ ഹര്‍ത്തലൊന്നും ഇല്യേ....
അപ്പോ ഒക്കെ പറഞ്ഞ പോലെ ഹര്‍ത്താലാശംസകള്‍!

OAB/ഒഎബി said...

കുറേ കാലമായി ഹർത്താൽ ഇല്ലാത്തതിനാൽ
ദുഖിതരെ നിരാശ്രയരെ
ഹർത്താലിന്റെ ഭാഗ്യം നിങ്ങൾക്കുള്ളതല്ലൊ
നിങ്ങൾക്ക് സമാധാനം, സമാധാനം.

അടിച്ചുപൊളിച്ചാർമാദിക്കൂ നാട്ടാരെ...

മാണിക്യം said...

അനില്‍ ഇങ്ങനെ വീണു കിട്ടുന്ന ദിവസങ്ങള്‍ക്ക് സസന്തോഷം നന്ദി പറഞ്ഞുകൊണ്ട് വീട്ടില്‍ ഇരുന്നു മോളോട് കഥ പറയൂ മോള്‍ക്ക് പറയാനുള്ളതും കേള്‍ക്ക് .. ഒരു ബ്ലോഗിലും ഒരു പത്രത്തിലും വായിച്ചാല്‍ കിട്ടാത്ത കഥകള്‍ ആവുമത്
എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റിയ കുറെ നല്ല നിമിഷങ്ങള്‍ കിട്ടും തീര്‍ച്ച.

ഹര്‍ത്താലാശംസകള്‍ :)

ആര്‍ദ്ര ആസാദ് / Ardra Azad said...

wish you a happy harthal

sherriff kottarakara said...

ഇതല്ല ഇതിനപ്പുറം ഇവിടെ എന്തെങ്കിലും നടന്നാലും ആരും പ്രതികരിക്കില്ല;കാരണം പ്രതികരണ ശേഷി എന്നേ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാലു പേർ തികച്ചും അംഗ ങ്ങളായി ഇല്ലാത്ത ഒരു പാർട്ടി പണ്ടു ഹർത്താൽ നടത്തിയപ്പോൾ കേരളം നിശ്ചലമായതു ഓർമയുണ്ടോ? അതാണു നമ്മൾ, ഇരിക്കാൻ പറഞ്ഞാൽ കിടന്നു കളയും. ഇപ്പോൾ ഹർത്താൽ നമ്മൾ ആചരിക്കുകയല്ല, ആസ്വദിക്കുകയാണു.

കണ്ണനുണ്ണി said...

അനില്‍ മാഷെ.... ഇത്തിരി കഴിക്കുന്നെ കൂട്ടത്തില്‍ ആണെങ്കില്‍ രണ്ടു കിലോ ബ്രൊഇലെര് ചിക്കനും ഒരു കുപ്പിയും ഇന്നേ മേടിച്ചു വെചോളുട്ടോ.. :)
നല്ല തിരക്കായിരിക്കും ഇന്ന് bevco യുടെ മുന്നില്‍ അല്ലെ ?

ഹാപ്പി ഹര്‍ത്താല്‍...

ജനശക്തി said...

പ്രസക്തമായ ഒരു വാര്‍ത്ത ഇവിടെ ഇടുന്നു അനില്‍..

കര്‍ണാടകത്തില്‍ അരിവില 42 രൂപ
കെ ടി ശശി
ബംഗളൂരു: വിലക്കയറ്റത്തിന്റെ പേരില്‍ കേരളത്തില്‍ ചൊവ്വാഴ്ച ബിജെപി-ബിഎംഎസ് ഹര്‍ത്താല്‍ നടത്തുമ്പോള്‍ സ്വന്തം ഭരണത്തിലുള്ള കര്‍ണാടകത്തില്‍ അരിക്ക് 42 രൂപ. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും പൊള്ളുന്ന വില. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും കാര്യമായ ഒരാശ്വാസ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കര്‍ണാടകത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന പച്ചരിക്ക് ബംഗളൂരു നഗരത്തില്‍ കിലോക്ക് 42 രൂപയാണ്. പഞ്ചസാര, മൈദ, മുളക്, മല്ലി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും കേരളത്തിലേതിനേക്കാള്‍ വിലയാണ്. ചെറിയ ഉള്ളിക്ക് വില ഇരട്ടിയോളവും. പേരിനു മാത്രമുള്ള പൊതുവിതരണ സംവിധാനംപോലും തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്താണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതിയനുസരിച്ച് മൂന്നു രൂപ നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. ഒരു രൂപ സബ്സിഡി നല്‍കി ഇതു രണ്ടു രൂപയ്ക്ക് പട്ടിണിപ്പാവങ്ങള്‍ക്ക് നിഷ്പ്രയാസം നല്‍കാവുന്നതേയുള്ളൂ. അതിനുപോലും ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാ കുടുംബത്തിനും റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഇവ തിരിച്ചുവാങ്ങി. ഫോട്ടോ പതിച്ചശേഷം വീണ്ടും നല്‍കുമെന്നാണ് വിശദീകരണം. എപ്പോള്‍ നല്‍കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. 2009ലെ ദാരിദ്യ്ര സൂചികപ്രകാരം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് കര്‍ണാടകത്തിന്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശാണ് ഏറ്റവും പിന്നില്‍. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യക്കൊപ്പമാണ് മധ്യപ്രദേശിന്റ സ്ഥാനം. തൊട്ടടുത്ത് ബിജെപിതന്നെ ഭരിക്കുന്ന ഗുജറാത്തുണ്ട്. കേരളമാകട്ടെ ഭക്ഷ്യസുഭിക്ഷ സംസ്ഥാനമായ പഞ്ചാബിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ്. (ദേശാഭിമാനി 291209)

ശ്രീക്കുട്ടന്‍ said...

വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി അമേരിക്കയിലും റഷ്യയിലും പിന്നെ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും മോഹനന്‍ സാര്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനെ കുറിച്ച് പടിച്ച ശേഷം അമേരിക്കയുമൊത്ത് സംയുക്തപ്രസ്താവന ഇറക്കുന്നതായിരിക്കും.

വര്‍ഷാവസാനത്തിലെ ഈ മനോഹര ഹര്‍ത്താലിന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു. ജയ് ഹര്‍ത്താല്‍....

അപ്പൂട്ടന്‍ said...

വിലക്കയറ്റത്തെക്കുറിച്ച്‌ ബിഎംഎസ്‌ ഇപ്പോഴേ അറിഞ്ഞുള്ളു എന്നുണ്ടോ? ഇത്രയും കാലം വില കയറി ടെറസിലെത്തി നിൽക്കുമ്പോൾ ഒന്നും ഇവർക്ക്‌ ബോധമുണ്ടായില്ലേ?

അതോ എല്ലാവരും നടത്തിക്കഴിഞ്ഞ്‌ കലാശക്കൊട്ടായി ഒന്ന് നമ്മുടെ വകേം എന്ന മട്ടിൽ കാത്തിരുന്നതാണോ? വിലക്കയറ്റത്തിന്റെ പേരിൽ ഇനി ആരും ഹർത്താൽ നടത്തരുതേ, ഞങ്ങൾ നടത്തിക്കഴിഞ്ഞു എന്നൊരു അപേക്ഷ കൂടി ഫയൽ ചെയ്യാമായിരുന്നു.

ഹർത്താലിൽ ആശുപത്രി, മരുന്നുകട, പാൽവിതരണം, പത്രം എന്നിവയെ ഒഴിവാക്കും എന്നൊക്കെ കണ്ട്‌ ആശ്വസിക്കാം. പത്രം മലയാളിയുടെ പ്രാഥമികാവശ്യം ആണെന്നും വിദ്യാലയങ്ങൾ പോലും അതിന്റെ അടുത്തെവിടെയും എത്തില്ലെന്നും പിടികിട്ടി.

ഒരു മാറ്റം കാണാം, ഇപ്പോൾ വണ്ടിയുടെ കാറ്റഴിച്ചുവിടാൻ വലിയ ആവേശം കാണുന്നില്ല, അത്രയും സമാധാനം.

കുഞ്ഞൻ said...

അനിൽ മാഷെ..

ഈ ഹർത്താൽ വിലക്കയറ്റത്തിനെതിരെ എന്നപേരിലാണെന്നെങ്കിലും സമാധാനിക്കാം. ഇന്നത്തെ ഹർത്താൽ നന്നായെന്നെ ഞാൻ പറയൂ കാരണം നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ, ഒരു പ്രാദേശിക കക്ഷി ഇന്ന് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ തടയുന്നു മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതിനെതിരെ. എന്നാൽ ഇന്ന് കേരളത്തിൽ ഹർത്താലായതുകൊണ്ട് കേരളീയന്റെ രക്തം പ്രസ്തുത തടയലിൽ തിളക്കുന്നത് കുറവായിരിക്കും. അതായിത് ഉർവ്വശി ശാപം ഉപകാരമായെന്ന്..!

അനിൽ ഭായി..ഒരു പ്രത്യേക വിഭാഗത്തിനൊ അല്ലെങ്കിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയൊ നടത്തുന്ന ഹർത്താലിനേക്കാൽ, പൊതുവായി സമൂഹ നന്മക്കുവേണ്ടി ചെയ്യുന്ന ഈ ഹർത്താൽ പൊറുക്കപ്പെടാവുന്നതാണ് എന്നാണ് എന്റെ പക്ഷം.

ബിനോയ്//HariNav said...

അരി, ഉള്ളി, വിലക്കയറ്റം തുടങ്ങിയ ചീള് വിഷയങ്ങളില്‍ തലയിട്ട് സനാതനധര്‍മ്മക്കാര്‍ തങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത് എന്നാണ് ഈയുള്ളവന്‍റെ എളിയ അഭിപ്രായം. പള്ളി പൊളിക്കല്‍, ആളെ കത്തിക്കല്‍, കന്യാസ്ത്രികളെ ബലാല്‍‌സം‌ഗം ചെയ്യല്‍ തുടങ്ങിയ ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങളിലൂടെ ജനത്തിന്‍റെ വിശപ്പ്, ദാഹം തുടങ്ങിയ കേവലവികാരങ്ങള്‍ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുകയാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം.

ബ്രഹ്മാസ്ത്രം ഉപയോഗിക്കുന്നത്ര വീണ്ടുവിചാരത്തോടെയും ജാഗ്രതയോടെയും മാത്രം കൈകാര്യം ചെയ്യേണ്ട സമരമാര്‍ഗ്ഗമാണ് ഹര്‍ത്താല്‍. പക്ഷെ ഇന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ജനകീയ സമരങ്ങളുടെ മുന്നണിയിലുള്ള ഇടതുപക്ഷമാണ് ഇവിടെ മാതൃകയാവേണ്ടതെങ്കിലും "എളുപ്പവഴിയില്‍ ക്രീയ ചെയ്യുക" എന്ന നയം അവരും പിന്തുടരുന്നു.

ഹര്‍ത്താലാശംസകള്‍.

ശ്രദ്ധേയന്‍ said...

നാട്ടിലുള്ള നിങ്ങള്‍ ഫാഗ്യവാന്മാര്‍. ഒരു 'ഹര്‍ത്താലുണ്ടിട്ട്' എത്ര കാലയമായി..!!! നടക്കട്ട്. ആശംസകള്‍.

കാക്കര - kaakkara said...

ഹർത്താൽ ദിവസവും മറ്റു സമര ദിവസങ്ങളിലും ജോലി ചെയ്‌തിലെങ്ങിലും മാസ ശമ്പളം കിട്ടും.

ദിവസകൂലിക്കാരന്‌ ഒരു ദിവസത്തെ അന്നം, അതു തടയാൻ, ഈ ഹർത്താലിന്‌ പറ്റും.

അതാണ്‌ ഹർത്താലിന്റെ വിജയം.

അങ്ങനെ ഞാനും "അരാഷ്ട്രീയവാദിയായി".

ബിന്ദു കെ പി said...

വിഷയമേതായാലും ഹർത്താൽ വിജയിച്ചാൽ മതി!
ഹാപ്പി ഹർത്താൽ!

ramanika said...

ഇന്നത്തെ ഹര്‍ത്താല്‍ ഗംഭീര വിജയം കര്‍ണാടകയില്‍ അരിക്ക് 42 /- രൂപ
നാളെ മുതല്‍ ഇവിടെയും ആ വില ആക്കാം! രണ്ടു ഹര്‍ത്താല്‍ കുടി കഴിഞ്ഞാല്‍ അത് ഒരു നൂറില്‍ എത്തിക്കാം!
രണ്ടു രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്താണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്
അദ്ദേഹം വാക് പാലിചില്ലേ
42
4 (2 *2 ) 2
ഇനി എന്തു പറയും ?

അനിൽ@ബ്ലൊഗ് said...

കെ.പി.എസ് മാഷെ,
ഞാനാ പോസ്റ്റ് വായിച്ചിരുന്നു, പക്ഷെ ഒരു ഉഷാറ് വന്നില്ല.
:)

ജോ,
അതെന്താ അവിടെ കേരളത്തിന്റെ ഭാഗമല്ലെ?
:)

പുള്ളിപ്പുലി,
നന്ദി.

ഹരീഷെ,
അതാണിപ്പോള്‍ എല്ലാരും ചെയ്യുന്നത്, ഒരു കുപ്പീം ഒരു കോഴീം.
ഹര്‍ത്താല്‍ ആഹ്ലാദപ്രദമാക്കുക.

കറുത്തേടം,
ഹര്‍ത്താല്‍ ഇടതന്മാരുടെ മാത്രം കുത്തകയാണെന്ന് ആരാ പറഞ്ഞത്.എല്ലാവരും അവരവരെ കഴിയുന്നപോലെ സഹായിക്കുന്നു.

എഴുത്തുകാരി,
നന്ദി, ചേച്ചീ.

ഭൂമിപുത്രി,
അധികാരം കൊടുക്കണോ?
എല്ലാ അധികാരവും എല്ലാര്‍ക്കും അനുവദിച്ചിട്ടുണ്ട്.
മലയാളം ബ്ലോഗേഴ്സ് ഹര്‍ത്താല്‍ നടത്തുന്ന സുന്ദര ദിനം ഉടന്‍ വരട്ടെ എന്നാണ് എന്റെ ആഗ്രഹം.
:)

Pyari K ,
ബ്ലോഗില്‍ വന്നിരുന്നു കേട്ടോ. എല്ലാ ഹര്‍ത്താലിനും എറിയപ്പെടാന്‍ ഉള്ളതാണ് കെ.എസ്.ആര്‍.ടി.സി ബസ്. അത് ലോഫ്ലൊറായാലും.

മണികണ്ഠന്‍,
കുറച്ച് ബസ് തകര്‍ക്കാമെന്നല്ലാതെ ബസോടിക്കുന്നതുകൊണ്ട് ഗുണം ഒന്നും ഉണ്ടാവാനില്ല്ല. ഇത്തവണ ആരുടെ പൊട്ടിക്കരയുന്ന ഫോട്ടോയുമായാണ് പത്രങ്ങള്‍ വരിക എന്നാണ് ഞാന്‍ നോക്കിയിരിക്കുന്നത്. മമ്മൂട്ടി ഭൂതമായി വരുന്ന് ഒരു സിനിമ ഇന്നലെ വാങ്ങി, മോളുടെ കൂടെ ഇരുന്ന് കണ്ടു.
:)

അനിൽ@ബ്ലൊഗ് said...

വാഴക്കോടാ,
അബ്ദുള്ളക്കുട്ടി ഹര്‍ത്താലില്ലാത്ത നാടന്വേഷിച്ച് നടക്കുകയാവും.തന്റെ ഹീറോ ആയ മൊഡി ബന്ധുക്കളുടെ ഹര്‍ത്താലാണെന്നതാ അതിലും രസം.

ഓ.എ.ബി,
നന്ദി.
:)

മാണിക്യം,
ചേച്ചീ, നന്ദി.

ആര്‍ദ്ര ആസാദ്,
നന്ദി.

ഷെറീഫ് ചേട്ടാ,
ആ പറഞ്ഞതാണ് കാര്യം. കിട്ടിയ ഒരു ദിവസം എല്ലാരും വീട്ടിലിരിക്കാമെന്ന് കരുതുന്നിടത്താണ് ഹര്‍ത്താലിന്റെ വിജയം.

കണ്ണനുണ്ണി,
സാധാരണ കോഴി വാങ്ങാറുണ്ട്, പക്ഷെ ഇന്നലെ വാങ്ങിയില്ല, ഒരു ചേഞ്ചായിക്കോട്ടെ എന്ന് കരുതി.
:)

ജനശക്തി,
ബി.എം.എസിന്റേയും പിന്തുണ പ്രഖ്യാപിച്ച ബിജെപിയുടേയും ഇരട്ടത്താപ്പ് തുറന്നു കാട്ടാന്‍ വേറെ എന്താണ് വേണ്ടത്?
വിലക്കയറ്റം ഇന്ത്യാ ഗവണ്മെന്റ്റ് പിന്തുടര്‍ന്ന് വന്ന നയങ്ങളുടെ ഫലമാണെന്ന് അറിയാത്തവരല്ല ഈ ടീമുകള്‍. പക്ഷെ അവര്‍ക്ക് അധികാരം കിട്ടിയപ്പോഴും ആഗോളീകരണത്തിന് വേഗം കൂട്ടുന്ന നടപടികളാണ് ബി.ജെ.പിയും ചെയ്തത്. അപ്പോള്‍ പിന്നെ ദേശീയ തലത്തില്‍ വിലക്കയറ്റം നിയന്ത്രിക്കുക എന്ന “ചാരിത്ര പ്രസംഗം” ചിലവാവില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യം മുതലെടുക്ക് കേരളാ ഘടകത്തിന്റെ വക ഒരു ഹാര്‍ത്താല്‍ ഇരിക്കട്ടെ എന്ന് പാവങ്ങള്‍ കരുതിക്കാണും. എന്തായാലും നേതാക്കള്‍ ടീവീക്കുള്ളില്‍ ഇരുന്ന് വിയര്‍ക്കുന്നുണ്ട്.

അനിൽ@ബ്ലൊഗ് said...

ശ്രീക്കുട്ടാ,
പറഞ്ഞത് ശരി തന്നെ.
ഈ വര്‍ഷത്തെ അവസാന ഹര്‍ത്താലാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ, ഇനിയും രണ്ട് ദിവസം കൂടി ഉണ്ടല്ലോ.

അപ്പൂട്ടാ,
ഇതെല്ലാം ഒരു തമാശയല്ലെ.
ജനം അത് ആസ്വദിക്കുകയും ചെയ്യുന്നു. എന്തായാലും രാജ്യത്ത് വിലക്കയറ്റം ഉണ്ടെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നല്ലകാര്യമല്ലെ.
കാറ്റഴിച്ചു വിടുന്നത് പോട്ടം പിടിക്കാന്‍ ആളുകള്‍ ക്യാമറയുമായി നടക്കുന്നുണ്ടാവും.

അനിൽ@ബ്ലൊഗ് said...

കുഞ്ഞന്‍ മാഷെ,
കാഴ്ചപ്പാടുകളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നത് നല്ലകാര്യമാണ്, പക്ഷെ അത് വ്യത്യസ്ഥതക്കുവേണ്ടി ഉള്ളതാവരുത്.പോസ്റ്റില്‍ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട് ബി.എം.എസ് എന്തു തരികിട പരിപാടിയാണ് ഹര്‍ത്താല്‍ എന്ന പേരില്‍ നടത്തുന്നതെന്ന്. വിലക്കയറ്റത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തണമെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ നടത്താമായിരുന്നില്ലെ?
അല്ലെങ്കില്‍ കേരളം പോലെ കണ്‍സ്യൂമര്‍ സ്റ്റേറ്റായ ഒരു സംസ്ഥാനത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സബ്സിഡി നല്‍കുക എന്നതു മാത്രമാണ് സര്‍ക്കാരിനു ചെയ്യാനാവുന്നത്.
കൃസ്തുമസ്സ് ചന്ത എന്ന പേരില്‍ ന്യായ വില ഷോപ്പുകള്‍ എത്രയെണ്ണം സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു എന്നോ എത്ര ലക്ഷം പാവപ്പെട്ടവര്‍ അതിന്റെ ഗുണഫലം അനുഭവിച്ചവരാണെന്നോ താങ്കള്‍ക്ക് പിടിയുണ്ടോ?
ഉണ്ടാവാനിടയില്ല, അതൊന്നു പത്രങ്ങളില്‍ വരില്ല. അങ്ങിനെ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ നടത്തിയിട്ട് എന്തു കാര്യം?
ചെയ്യുന്നത് നല്ലകാര്യമാണെങ്കില്‍ ഉചിതമാണെങ്കില്‍ അതിന് ജന പിന്തുണ ഉണ്ടാവും

Anonymous said...

അനില്‍,

ഇടയ്ക്കൊരു യാഥാര്ത്ഥ്യം പറഞ്ഞോട്ടെ. കേരളത്തില്‍ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ സര്‍വ്വരും ആഘോഷിക്കുന്ന ദേശീയോത്സവമാണ് ഹര്‍ത്താല്‍ എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ഹര്‍ത്താലിനെതിരെ എത്ര പ്രതികരിച്ചാലും അന്നേ ദിവസം സസന്തോഷം വീട്ടില്‍ കുഞ്ഞുമക്കളോടൊപ്പം കളിച്ചിരിക്കാനാണ് അധികാരികള്‍ക്കടക്കം കേരളജനതയിലെ ബഹുഭൂരിപക്ഷത്തിനും ഇഷ്ടം.

ഇന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ വലഞ്ഞ ഒരാളാണ് ഞാന്‍. അങ്ങനെ സ്ക്കൂളിലെത്തിയപ്പോള്‍ തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ പോലും സ്ക്കൂളിലില്ല. എല്ലാവരും സകുടുംബം ഹര്‍ത്താല്‍ ആഘോഷിക്കുന്നു. (ഞാനവരെ കുറ്റം പറയുന്നില്ല. സുരക്ഷാകാരണങ്ങളാല്‍ കുട്ടികളെ വിട്ടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞാലെന്താ ചെയ്ക?)

പക്ഷെ ഇവിടെ വളം വെക്കുന്നത് നമ്മളോരോരുത്തരുമാണ്. ഹര്‍ത്താലിനെ സാധാരണദിവസം പോലെ കാണാന്‍ മലയാളികള്‍ തയ്യാറാവണം. അതുതന്നെയല്ലേ നമ്മുടെ പ്രശ്നവും.

ചാണക്യന്‍ said...

ചിയേഴ്സ്..ഹാപ്പി ഹർത്താൽ...

അടുത്ത നിയമസഭാ ഇലക്ഷൻ കഴിഞ്ഞോട്ടെ ഹർത്താലുകൾ കൊണ്ട് ആറാട്ട് കാണിച്ചു തരാം:):):):):)

അനിൽ@ബ്ലൊഗ് said...

ബിനോയ്,
ചുമ്മാ കിടക്കട്ടെ, ഞാനെന്തായാലും ഹര്‍ത്താലാഘോഷിക്കുന്നു.
:)

ശ്രദ്ധേയന്‍,
നന്ദി.

കാക്കരെ,
അത്രക്ക് വിഷമമുള്ള അവസ്ഥയിലല്ല കേരളം എന്നാണ് മനസ്സിലാക്കാനാവുന്നത്. അന്നം മുട്ടുന്ന കാര്യമായിര്‍ന്നേല്‍ ജനം പ്രതികരിച്ചേനെ.

ബിന്ദു.കെ.പി,
നന്ദി.

രമണിക,
ചേട്ടാ, നല്ല കാല്‍ക്കുലേഷന്‍.
കൊള്ളാട്ടോ.
നൂറു രൂപ വിലയായാലും വാങ്ങാന്‍ ആളുണ്ടെന്ന് നമ്മുടെ ഭക്ഷ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടേ..
:)

മാത്സ് ബ്ലോഗ് ടീം,
അതാണ് മുന്നൊരു കമന്റില്‍ ഞാന്‍ പറഞ്ഞത് ,കെ.എസ്.ആര്‍.ട്ടി സി ഓടിച്ചാലും കയറാന്‍ ആളുണ്ടാവില്ല. കഷ്ടപ്പെട്ട് സ്കൂളില്‍ പോകുന്നവരൊക്കെ ഇന്ന് ഔട്ട് ഓഫ് ഫാഷനായി.

എന്റെ സഹോദരി ഇന്നലെയെ തൃശൂര്‍ പോയി റൂമെടുത്ത് താമസിക്കുന്നു, ഇന്നത്ത ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍.

അനിൽ@ബ്ലൊഗ് said...

ചാണക്യാ,
എന്നിട്ടു വേണം കുറച്ച് കരിയോയില്‍ ഒഴിക്കാന്‍.
:)

കാക്കര - kaakkara said...

അനിൽ

കൂലിപണിക്കാരുടെ അന്നം മുട്ടുന്ന കാര്യം തന്നെയാ പക്ഷെ സഘടന ശക്തി കുറവാണ്‌. പണി ചെയ്യാത്ത ദിവസത്തെ ശമ്പളം ആരും കൊടുക്കുന്നിലല്ലോ?

kichu / കിച്ചു said...

അ ബിലേറ്റഡ് ഹാ‍ാ‍ാ‍ാ‍ാപ്പി ഹര്‍ത്താല്‍..
അയ്യോ സമയം കഴിഞ്ഞോ :) :)

മണി said...

ഞാനിന്നു ജോലിക്കു പോയി. പകലന്തിയോളം പണിയെടുത്തു. ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ളു. ഇനി അതുകൊണ്ട് വിലക്കയറ്റം രൂക്ഷമാവുമോ എന്നറിയില്ല.

പാര്‍ത്ഥന്‍ said...

നമ്മൾ എത്ര ഹർത്താലും ബന്ദും കണ്ടതാ. ഇവർ ബി.എം.എസ്സ്. ആയതുകൊണ്ട് അത് പാടില്ലെന്നുണ്ടോ. അവരും നടത്തട്ടടോ ഒരു ഹർത്താൽ. ഹർത്താലുകൊണ്ടുള്ള ഗുണങ്ങൾ എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ. ഫുള്ള് വാങ്ങിവെക്കാൻ മറന്നവർ അതിൽ പെടില്ല.

ജനങ്ങളുടെ നന്മയാണ് രാഷ്ട്രീയ പാർട്ടികൾ ഉദ്ദേശിക്കുന്നതെങ്കിൽ എന്തിനാ ഒരു ഹർത്താൽ. പ്രതിഷേധം അറിയിക്കാൻ ജാഥ, പിക്കറ്റ്, കവലപ്രസംഗം തുടങ്ങിയ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. ജനങ്ങളെ വലക്കണം, ചിലതെല്ലാം നശിപ്പിക്കണം. അപ്പോൾ ഹർത്താൽ വിജയിച്ചു.

ഹർത്താൽ നീണാൾ വാഴട്ടെ.

Joker said...

അനില്‍,

ഹര്‍ത്താല്‍,ബന്ദ്, പണി മുടക്ക് തുടങ്ങിയവയൊക്കെ ജനാതിപത്യ വ്യവസ്ഥിതിയില്‍ പ്രതിശേധിക്കാനുള്ള രീതികളാണ്. ഇവിടെ ഹര്‍ത്താലുകളെ പറ്റി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയായി എന്താണ് പറയാനുള്ളത്. വിലകയറ്റത്തിനെതിരെ കേരളത്തില്‍ ഭരിക്കുന്നത് ഇടത് പക്ഷമായതിനാല്‍ ഹര്‍ത്താല്‍ നടത്തില്ല, കേന്ദ്രത്തില്‍ വലത് പക്ഷമായതിനാല്‍ കോങ്ങ്രസ്സും നടത്തില്ല. പിന്നെ രണ്ട് കൂട്ടരും നടത്താത്തതിനാല്‍ ബി.എം.എസ് നടത്തി ഇതില്‍ തെറ്റ് പറയാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് അവകാശം അവര്‍ക്കുമുണ്ട്. ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ വിലകുറയുമോ എന്ന ചോദ്യത്തിന് ഹര്‍ത്താല്‍ നടത്താതെ എല്ലാവരും ജോലിക്ക് പോയാല്‍ വില കുറയുമോ ? ഓരോ സമരവും പൊതുകനത്തിന് പലതും ചിന്തിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും കാരണമാകുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. മാത്രവുമല്ല ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോഴേ കുപ്പിയും വാണ്‍ഗി വീട്ടിലിരിക്കുന്നവര്‍ക്ക് ഹര്‍ത്താലിനെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളത്. വിലകയറ്റത്തിനെതിരെ മാത്രമല്ല, സ്വാശ്രയ കോളേജിനെതിരെയും,പെട്രോള്‍ വില വര്‍ദ്ദനക്കെതിരെയും പലതിനും വേണ്ടി ഹര്‍ത്താല്‍ നടാന്നിട്ടൂണ്ട്. ഇത് കൊണ്ടൊക്കെ ആ കാര്യം നിന്നിട്ടൂണ്ടോ എന്ന് ചോദിഛാല്‍ എല്ലാവര്‍ക്കും ഉത്തരം മുട്ടൂം.

ബി.എം എസ് കേരളത്തിലെ ദുരബല പാര്‍ട്ടിയാണ് എന്നൊക്കെയുള്ള ചോദ്യം അപ്രസക്തമാണ്. അനിലിന്റേത് രാഷ്ട്രീയ പക്ഷം ചേരലാണ് എന്ന് പറയാതെ വയ്യ. വില കയറ്റത്തിനെതിരെയുള്ള രാഷ്ട്രീയത്തെ കാണാതെ പോയതും ശരിയായില്ല. പക്ഷെ ഈ ഹര്‍ത്താലിനെ കുറിച്ച് മാധ്യമങ്ങള്‍ കാണിച്ച പാര്‍ട്ടി ലാളനം അനില്‍ കണ്ടില്ലെന്ന് നടിച്ചതാണൊ അതോ ശ്രദ്ധിക്കാതെയിരുന്നതാണോ എന്നറിയില്ല. മറ്റു പാര്‍ട്ടികള്‍ നടാത്തുന്ന ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിച്ചു കാണിക്കുന്ന വലതു പക്ഷ മീഡിയ കമ്പനികള്‍ കാണിച്ച സൂക്ഷ്മത കൂടെ പ്രസ്ഥാവിക്കാതെ പോയതില്‍ പരിഭവമുണ്ട്.

നന്ദി

ബിലാത്തിപട്ടണം / Bilatthipattanam said...

ഹർത്താലുകൾ ആഘോഷമാക്കുന്ന മലയാളിക്ക് എങ്ങിനെ ഹർത്താലുകൾക്കെതിരേ ഒരു പ്രതികരണ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും ?
ഒരു ഹർത്താലുദിനം എത്ര മനുഷ്യവിഭവശേഷി/സാമ്പത്തിക നഷ്ട്ടം സംഭവിക്കുന്നുണ്ടെന്ന് ഇതു മാറി മാറി നടത്തുന്നവർ ചിന്തിക്കുന്നുണ്ടോ..ആവൊ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നാട്ടിലെത്തിയിട്ട് കേരളത്തിന്റെ ദേശീയോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലേ എന്ന വിഷമം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. ഒരിടത്തും പോകാതെ ഇരിക്കാനും, പഴയ കൂട്ടുകാരെയൊക്കെ ഒരുമിച്ച് കാണാനും സാധിച്ചത് ഈ ഹര്‍ത്താല്‍ കാരണം തന്നെ.
:)

MANIKANDAN [ മണികണ്ഠന്‍‌ ] said...

അരി കിലോയ്ക്ക് 42 രൂപയോ? നമ്മുടെ ബാംഗ്ലൂര്‍ സുഹൃത്തുക്കളും 42 രൂപയ്ക്കാണോ അരിവാങ്ങുന്നത്? ഇവിടെ അഭിപ്രായം പറഞ്ഞവരില്‍ തന്നെ ബാംഗ്ലൂര്‍ സുഹൃത്തുക്കള്‍ ഉണ്ടല്ലൊ. ആരെങ്കിലും ഇതൊന്നു സ്ഥിരീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

നിസ്സഹായന്‍ said...

അനര്‍ത്ഥമായ ഹര്‍ത്താലുകള്‍ക്കെതിരെ ജനങ്ങള്‍ രൂക്ഷമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ എല്ലാവരും കാര്യത്തിനും കാര്യമില്ലായ്മക്കും വേണ്ടി ബന്ദുകളും ഹര്‍ത്താലുകളും നടത്തിക്കഴിഞ്ഞു . അതിനാല്‍ ഞങ്ങളുടെ വകയായും ഒന്നിരിക്കട്ടെ എന്ന മട്ടില്‍ ലാഘവത്തോടെ മറുപടി പറയാന്‍ ആളുകള്‍ക്ക് ലജ്ജയില്ലാതായിരിക്കുന്നു. കര്‍ണാടകയില്‍ കേരളത്തേക്കാള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിനില്‍ക്കുമ്പോള്‍ ഹര്‍ത്താലിന്റെ യുക്തിയെന്തെന്ന് ആലോചിക്കാതിരിക്കുന്നവര്‍ നാടിന്റെ ഗുണത്തിനു വേണ്ടിയല്ല ഈ രാഷ്ട്രീയ മിമിക്രി കാണിക്കുന്നത്!

jayanEvoor said...

തികച്ചും വഴിമുട്ടുമ്പോള്‍ മാത്രം എടുത്തുപയോഗിക്കാന്‍ പറ്റിയ ആയുധമാണ് ഹര്‍ത്താല്‍.
ഇത്തവണത്തെ ഹര്‍ത്താല്‍ വെറും വെയ്സ്ടായിപ്പോയി!

അനിൽ@ബ്ലൊഗ് said...

കാക്കര,
അതൊരു ചെറുശതമാനം മാത്രമാണ്, ഒരു ദിവസം ഹര്‍ത്താല്‍ വന്നെന്നുകരുതി മാത്രം പട്ടിണിയാവുന്ന കുടുംബങ്ങള്‍ കേരളത്തിലുണ്ടോ എന്ന് പെട്ടന്നു പറയാനാവുമോ?
അതാണ് കേരളത്തില്‍ ഹര്‍ത്താലുകള്‍ വിജയിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.

കിച്ചു,
ചേച്ചീ, സമയം കഴിഞ്ഞു.
:)

മണിസാര്‍,
വിലനിലവാരം കൂറ്റും.:)

പാര്‍ത്ഥന്‍,
മാഷെ, ബി.എം.എസ് ഹര്‍ത്താല്‍ നടത്തിക്കോട്ടെ, അതിന് ഉപയോഗിച്ചത് ഒരു തരികിടപ്പരിപാടിയായി എന്നു മാത്രം.
ഹര്‍ത്താല്‍ എന്ന പരിപാടൊയോട് വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. പണിമുടക്കണ്ടവര്‍ മുടക്കി വീട്ടിലിരിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ മതിയല്ലോ.

ജോക്കര്‍,
ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധിക്കാനുള്ള അവകാശം തീര്‍ച്ചയായും ഉണ്ട്, നാമെല്ലാം അതിനു വേണ്ടി വാദിക്കുന്നവരും ആണ്. പക്ഷെ ബി.എം.എസിനെപ്പോലെ അഖിലേന്ത്യാടിസ്ഥാനത്തില്‍ വേരോട്ടവും ശക്തിയും ഉള്ള സംഘടന, വിലക്കയറ്റം പോലത്തെ ദേശീയ വിഷയങ്ങളില്‍, ഒരു സംസ്ഥാനം കേന്ദ്രീകരിച്ചു മാത്രം ഹര്‍ത്താല്‍ നടത്തുന്നതിലെ ലോജിക്കാണ് ഞാന്‍ ചോദിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് ജനശക്തി മേല്‍ക്കമന്റില്‍ ചൂണ്ടിക്കാട്ടി. ഈ ഇരട്ടത്താപ്പാണ് നമ്മള്‍ ഫോക്കസ് ചെയ്യുന്നത്.

ഹര്‍ത്താല്‍ നടത്തുന്നത് ഒരു വലതു പക്ഷപ്പാര്‍ട്ടിയായതിനാല്‍ മാദ്ധ്യമങ്ങള്‍ക്ക് ഇതില്‍ താത്പര്യം കാണില്ലെന്ന് ഞാന്‍ ആദ്യവരിയില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ബിലാത്തിപ്പട്ടണം,
മാഷെ, കേരളത്തിന്റെ ദേശീയോത്സവങ്ങളായി ഹര്‍ത്താലുകള്‍ മാറുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്,
ഹര്‍ത്താല്‍ കൂടാന്‍ പറ്റിയല്ലോ അതു മതി.
:)

മണികണ്ഠന്‍,
എന്തോ അത്ഭ്തം കേട്ടമാതിരിയാണല്ലോ ഈ ചോദ്യം. ഗൂഗിളില്‍ സേര്‍ച്ചിയാല്‍ തന്നെ കിട്ടും ബാംഗ്ലൂരെ അരി വില. (അവരുപയോഗിക്കുന്ന ഏതോ പ്രത്യേക സാധനം).എല്ലാ സാധനങ്ങള്‍ക്കും എല്ലായിടവും തീവിലയാണ്. പരിപ്പിന് ഡല്‍ഹിയില്‍ 100 രൂപയാണെന്ന് കേട്ടു. സംഗതികളുടെ കിടപ്പുവശം മനസ്സിലായിക്കാണുമല്ലോ.

നിസ്സഹായന്‍,
ആ പറഞ്ഞത് വളരെ ശരിയാണ്, ഒരു ആചരണം പോലെയായി ഹര്‍ത്താല്‍. നാടിന്റെ ഗുണത്തിനു വേണ്ടിയല്ലന്നത് പകല്‍ പോലെ വ്യക്തവും.

ജയന്‍,
അതെ ഇത് ഒരു അവസാന ആയുധമായി എടുക്കേണ്ടതാണ്.

കാക്കര - kaakkara said...

അനിൽ,

"പട്ടിണി" എന്ന വാക്ക്‌ മാറ്റിയാൽ തന്നെ, ഒരു ദിവസത്തെ കൂലി നഷ്ടപെട്ടു എന്ന്‌ മാറ്റി ചിന്തിക്കുക.

സമരം ചെയുന്ന മാസശമ്പളക്കാർക്ക്‌ മുഴുവൻ ശമ്പളവും കിട്ടുമ്പോൾ ദിവസകൂലിക്കാരനെപറ്റി വേവലാതിപ്പെടാൻ പാവങ്ങളുടെ പാർട്ടിയോ പണക്കാരുടെ പാർട്ടിയോ ഇല്ല.

"കാക്കരയുടെ ഹർത്താൽ ചിന്തകൾ" എന്ന എന്റെ പോസ്റ്റും കൂടി വായിച്ച്‌ നോക്കുക.

കാക്കര - kaakkara said...

അനിൽ

ഇന്നത്തെ കൂലി കിട്ടിയിട്ട്‌ വൈകുന്നേരം അരി വാങ്ങി കഞ്ഞി വയ്ക്കുന്ന ലഷകണക്കിന്‌ മലയാളികളുണ്ട്‌ കേരളത്തിൽ.

അനിൽ@ബ്ലൊഗ് said...

കാക്കരെ,
ആ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അവരില്‍ ബഹുഭൂരിപക്ഷത്തേയും ഹര്‍ത്താല്‍ ബാധിക്കുന്നില്ലെന്ന് വേണം വിലയിരുത്താന്‍ എന്ന് മാത്രം. കൃഷിപ്പണിക്കാര്‍, റോഡുപണിക്കാര്‍, മരപ്പണിക്കാര്‍ തുടങ്ങി എല്ലാവരും ഹര്‍ത്താല്‍ ദിവസം പണിയെടുക്കുന്നു. ഇനി അതല്ല അവനവന്റെ പുരയിടത്തില്‍ പണിയെടുത്ത് മാമുണ്ണണം എന്നുള്ളവനും പണിയെടുക്കുന്നു. റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ടി വരുന്നവന്‍ യാത്രക്കാരുടെ കച്ചവടം കിട്ടിയിട്ട് ജീവിക്കേണ്ടി വരുന്നവര്‍ എന്നിവര്‍ മാത്രമാണ് ബുദ്ധിമുട്ടുക. പക്ഷെ അവരും അഡ്ജസ്റ്റ് ചെയ്യും, അന്നത്തെ ലോട്ടറി, മൊബൈല്‍ ചാര്‍ജിങ് , സിനിമ തുടങ്ങിയ കലാ പരിപാടികള്‍ അങ്ങ് മാറ്റി വക്കും. അത്ര തന്നെ.

താങ്കളീ പറയുന്ന ലക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയാവുമെന്കില്‍ എങ്ങിനെ വിജയിക്കും ചങ്ങാതീ ഈ ഹര്‍ത്താലുകള്‍?

കാക്കര - kaakkara said...

അനിൽ

എനിക്കറിയാവുന്ന നിരവധി മരപണിക്കാർ, കൽപണിക്കാർ, എന്തിന്‌ കൃഷിപണിക്കാർ പോലും ദൂരയാത്ര ചെയ്‌ത്‌ ജോലി ചെയ്യുന്നുണ്ട്‌.

കൊച്ചി സിറ്റിയിൽ ദിവസകൂലിക്ക്‌ ജോലി ചെയുന്നവർ താമസിക്കുന്നത്‌ സിറ്റിയുടെ മറ്റൊരു വശത്തും.

പിന്നേ താങ്ങൾ പറഞ്ഞത്‌ പോലെ "അവർ അഡ്‌ജുസ്റ്റ്‌ ചെയ്യും" മറ്റൊരാളുടെ മർക്കടമുഷ്ടിക്ക്‌ മുൻപിൽ ഞാനും അഡ്‌ജുസ്റ്റ്‌ ചെയ്യും.

ഭൂമിപുത്രി said...

അനിൽ,കേരളത്തിൽ ഹർത്താൽ ഇത്രത്തോളം വിജയിയ്ക്കുന്നതിന് ഒരൊറ്റക്കാരണമേയുള്ളു-ജനം അതാസ്വദിയ്ക്കുന്നു,ആഘോഷിയ്ക്കുന്നു,കുടിച്ചും തിന്നും കൊണ്ടാടുന്നു.
വളരെ അപകടകരമായ ഒരു പ്രവണതയാണിതെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.പക്ഷെ ഈ വഴിയ്ക്കൊന്നും ആരും ആലോചിയ്ക്കാറുമില്ല,
അതൊരു പ്രശ്നമായി കാണാറുമില്ല.

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിലേട്ടാ തീര്‍ച്ചയായും അല്പം അത്ഭുതത്തോടെ തന്നെയാണ് ആ പ്രസ്താവന വായിച്ചത്. ഉടനെ ബാംഗ്ലൂരില്‍ കുടുംബസമേതം താമസിക്കുന്ന ചില സുഹൃത്തുക്കളെ വിളിച്ച് കാര്യം തിരക്കി. അവര്‍ വാങ്ങുന്ന അരിയുടെ പരമാവധി വില കിലോയ്ക്ക് 30രൂപയാണെന്ന് അവര്‍ പറഞ്ഞു. ഒരു പക്ഷേ നമ്മള്‍ മലയാളികള്‍ ഉപയോഗിക്കുന്ന അരിയുടെ കാര്യമാവും. കന്നടികര്‍ ഉപയോഗിക്കുന്ന അരിയ്ക്ക് വിലകൂടുതല്‍ ആവാനും മതി :)

പാര്‍ത്ഥന്‍ said...

താങ്കളീ പറയുന്ന ലക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയാവുമെന്കില്‍ എങ്ങിനെ വിജയിക്കും ചങ്ങാതീ ഈ ഹര്‍ത്താലുകള്‍?

അനിൽ,

മുകളിലെ വാചകം വായിക്കുമ്പോൾ ഹർത്താലുകൾ വിജയിക്കുന്നു എന്ന ഒരു ധ്വനി ഉണ്ട്. ഈ വിജയത്തിന്റെ മാനദണ്ഡം എന്താണ്.

വാഹനം റോഡിലിറക്കിയാൽ ഉണ്ടാകുന്ന നഷടം കണക്കിലെടുത്ത് ഷെഡിൽ കയറ്റിയിടുന്നത് നഷ്ടം സഹിക്കാൻ പ്രാപ്തിയില്ലാത്തതുകൊണ്ടാണ്. എന്തെങ്കിലും കലാപത്തിൽ പെട്ട് ശരീരത്തിന് അപകടം ഉണ്ടാകാതിരിക്കാനാണ് 99% ആളുകളും യാത്ര ഒഴിവാക്കുന്നത്. ഇതെല്ലാം ഹർത്താൽ അനുകൂലികൾ അവസരത്തിൻ ഉപയോഗിക്കുന്നു എന്നു മാത്രം.

ലുട്ടാപ്പി::luttappi said...

ente oru old post..

http://luttappi202.blogspot.com/2008/06/blog-post.html

തറവാടി said...

ജോക്കര്‍, ചോദ്യം എന്നോടല്ല എങ്കിലും,

>> ഹര്‍ത്താല്‍,ബന്ദ്, പണി മുടക്ക് തുടങ്ങിയവയൊക്കെ ജനാതിപത്യ വ്യവസ്ഥിതിയില്‍ പ്രതിശേധിക്കാനുള്ള രീതികളാണ് <<

ജനാധിപത്യത്തില്‍ എല്ലാവരും സമാന്മാരാണ്, ജനങ്ങളുടെ സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നും അത് ലംഘിക്കുന്നത് ഭരണഘടന ലംഘനമാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹര്‍ത്താല്‍/ ബന്ദ് മൂലം ലംഘിക്കപ്പെടുന്നില്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഹര്‍ത്താലിനോട് എനിക്കുള്ള ഒരു പ്രധാനപ്പെട്ട എതിര്‍പ്പില്ലാതാവും.

>> മാത്രവുമല്ല ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോഴേ കുപ്പിയും വാണ്‍ഗി വീട്ടിലിരിക്കുന്നവര്‍ക്ക് ഹര്‍ത്താലിനെ എതിര്‍ക്കാന്‍ എന്തവകാശമാണുള്ളത്<<

ഞാന്‍ കുപ്പിവാങ്ങി വീട്ടിലിരിക്കാറില്ല, എനിക്ക് ഹര്‍ത്താലിനോട് ഏറ്റവും എതിര്‍പ്പാണുള്ളത്. കാരണം കാക്കത്തൊള്ളായിരമുണ്ട് താനും.

ജനാധിപത്യത്തിലെ പ്രതിഷേധമാര്‍ഗ്ഗമെന്ന ഒറ്റക്കാരണം കൊണ്ട് ഈ കാലത്തും ബന്ദിനേയും ഹര്‍ത്താലിനേയും സപ്പോര്‍ട്ട് ചെയ്യുന്നതാങ്കളെപ്പോലുള്ളവരാണ് പക്കാ രാഷ്ട്രീയക്കാരെക്കാള്‍ അപകടം!

അനിൽ@ബ്ലൊഗ് said...

ഭൂമിപുത്രി,
വളരെ കാര്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണത്. ഒരെതിര്‍പ്പും കൂടാതെ നമ്മള്‍ ഒരു ദിവസം വീട്ടിലിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഒന്നോ രണ്ടോ ദിവസം ബഫര്‍ ചെയ്യാനുള്ള സാമ്പത്തിക ഭക്ഷ്യ വസ്തുക്കള്‍ കേരളീയന്റെ കയ്യില്‍ ഉണ്ടെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ശ്രീനഗറിലും മറ്റും നടക്കുന്ന പോലെ ഒരാഴ്ച അടുപ്പിച്ച് ബന്ദ് വരട്ടെ അപ്പോള്‍ കാണാം കളി.

മണികണ്ഠന്‍,
പുഴുക്കലരിക്ക് ഇവിടെ 22 രൂപയല്ലെ ഉള്ളൂ, അതാണ് അവിടെ മുപ്പത്. കര്‍ണാടകക്കാര്‍ കഴിക്കുന്ന പച്ചരിയുടെ മുന്തിയ ഇനത്തിന്റെ വിലയാണ് 40 -50

പാര്‍ത്ഥന്‍,
മാഷെ, ഹര്‍ത്താലുകള്‍ വിജയിക്കുന്നില്ല എന്ന് പറയാനാവുമോ? നമ്മള്‍ മാനസികമായി സപ്പോര്‍ട്ടില്ല, വീട്ടിലിരുന്ന് ടീവീ കാണുകയാണെന്ന്‍ പറഞ്ഞാലും എല്ലാ മേഖലയും സ്ഥംഭിക്കുന്നില്ലെ, ഭീതികൊണ്ടാവട്ടെ, അല്ലാതിരിക്കട്ടെ. അധികാരികളോട് പറയാന്‍ അതു മതിയല്ലോ. ശ്രദ്ധ പിടിക്കുക എന്നതാണ് ഇത്തരം കലാ പരിപാടികളുടെ വിജയം.

തറവാടി,
ഹര്‍ത്താല്‍ ബന്ദ് എന്നിവയൊക്കെ എന്ന് പറഞ്ഞാല്‍ ബസിന്റെ ചില്ലെറിഞ്ഞുടക്കലാണെന്നൊരു ധാരണയിലാണ് താങ്കള്‍ സംസാരിക്കുന്നത്. നമ്മുടെ നാട്ടില്‍ നടക്കുന്നത് അങ്ങീനെ ആണെന്നത് സമ്മതിച്ചു തന്നാല്‍ പോലും യഥാര്‍ത്ഥത്തില്‍ പണിമുടക്കുക എന്ന പ്രതിഷേധ രൂപമാണത്. എല്ലാവരും സ്വയം പണിമുടക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ. ഹര്‍ത്താല്‍ എന്നാല്‍ അതാണുദ്ദേശിക്കുന്നത്, മാസ്സ് ബോയ്ക്കോട്ട്. പക്ഷെ രാഷ്ട്രീയം കാരണം അഥവാ അഭിപ്രായ വ്യത്യാസം കാരണം കുറച്ച് പേര്‍ പണി മുടക്കുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ സംഘര്‍ഷത്തിലേക്ക് നയിക്കാമെന്ന് മാത്രം.യഥാര്‍ത്ഥത്തില്‍ അത് ഈ പ്രതിഷേധത്തില്‍ പെടുന്നില്ല.

ശക്തിയുപയോഗിച്ച് നേടേണ്ട കാര്യങ്ങള്‍ അങ്ങിനെ തന്നെ നേടണം, അല്ലാതെ കാരുണ്യം യാചിച്ച് കാര്യം സാധിക്കുന്ന കാലം പോയ്പ്പോയിരിക്കുന്നു. ഇന്നായിരുന്നു ഗാന്ധിജി നിരാഹാരം കിടന്നിരുന്നതെങ്കില്‍ തട്ടിപ്പോവുകയേ ഉണ്ടാവൂ.

Joker said...

തറവാടീ,

താങ്കളുടെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി , അനില്‍ പറഞ്ഞ മറുപടിയില്‍ ഉണ്ട്.

ഈ കാലത്തും സപ്പോര്‍ട്ട് ചെയ്യുക എന്നതില്‍ എനിക്കൊന്നും മനസ്സിലായിട്ടില്ല തറവാടീ.എല്ലാ കാലത്തും ചില സമര മുറകളുണ്ട്. ദുബായില്‍ വരെ ടാക്സി ജീവനക്കാര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരത്തില്‍ ഏര്‍പ്പെട്ടില്ലെ ? അതിന് പരിഹാരമുണ്ടായില്ലേ. അതിനര്‍ഥം ഈ കാലത്തും ഇതിനൊക്കെ പ്രസക്തിയുണ്ട് എന്നതാണ്.

‘വഴിപിഴച്ഛ അന്തം കമ്മി’ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ജനത്തെ അപമാനിക്കാന്‍ ആയുധമാക്കി എന്ന് വെച്ച് അതിന്റെ പ്രസക്തി ഇല്ലാതാവുന്നില്ല. കാലാ കാലവും ഗള്‍ഫില്‍ ജോലി ചെയ്യുന്ന തറവാടിക്കും എനിക്കുമൊക്കെ നിന്ന് ത്രിയാന്‍ വിടാത്ത ജോലി തിരക്കില്‍ നാട്ടിലെ ഹര്‍ത്താല്‍ കാണുമ്പോള്‍ കൊതിക്കെറുവ് തോന്നുന്നത് സ്വാഭാവികം മാത്രം. തറവാടി കുപ്പി വാണ്‍ഗുന്നില്ലെങ്കില്‍ നല്ല കാര്യം താങ്കള്‍ ഒരു ഗാന്ധിയനായിരിക്കണം. അത് കൊണ്ട് ഉപവാസ സമരത്തെ പിന്താങ്ങുക.

ജീവിതം സമര സമ്പൂര്‍ണമായിരിക്കണം. സ്വന്തത്തോടൂം സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെഉം, സമുദായത്തിലെ ജീര്‍ണതക്കെതിരെയുമെല്ലാം. മനുഷ്യന്‍ അജയ്യനാകുന്നത് സമരത്തിലൂടെയും സഹനത്തിലൂടെയുമാണ്. ഞാനും നിങ്ങളും അടക്കമുള്ളവരുടെ മനസ്സിലെ അടിമകള്‍ നമ്മള്‍ പോലും അറിയാതെ എങ്ങനെയൊക്കെയോ തല കുനിക്കുന്നതിന്റെ അടയാ‍ളങ്ങളാണ് ഈ സമര വിരുദ്ധതകള്‍.

എല്ലാ ആശംസകളും.

Areekkodan | അരീക്കോടന്‍ said...

ഹര്‍ത്താലിനെപറ്റി പറഞ്ഞ് പറഞ്ഞ് ഇവിടെ ഒരു ഹര്‍ത്താല്‍ പ്രഖ്യാപ്പിക്കേണ്ട ഗതി വരുമോ?

ഭൂമിപുത്രി said...

അനിൽ ‘സമരവിരുദ്ധത‘ എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇത്രയും കൂടി-
അനിലേ ‘സമരം’ എന്നോ ‘പ്രതിഷേധപ്രകടനം’ എന്നോ ഒക്കെയുള്ള വാക്കുകളുടെ അർത്ഥത്തിന് ഇത്രത്തോളം അപചയം സംഭവിച്ചിട്ടുള്ള മറ്റൊരിടമുണ്ടാകില്ല നമ്മുടെ നാട് പോലെ.(ഖദറിനും ചന്ദനക്കുറിയ്ക്കും ഇതു തന്നെ സംഭവിച്ചിട്ടുണ്ട്)
അതുകൊണ്ട്തന്നെയാൺ സാമാന്യജനത്തിന്-കക്ഷിരാഷ്ട്രീയത്തിന്റെ ആവേശത്തിരകളിൽ‌പ്പെടാത്തവർക്ക് എന്നു കൂടി വായിയ്ക്കുക- ഈ വാക്കുകൾ കേൾകുമ്പോൾ ഓക്കാനമുണ്ടാകുന്നത്.
ഇങ്ങിനെയൊരു സ്ഥിതിവിശേഷമുണ്ടായതിന് ആരാൺ ഉത്തരവാദികൾ എന്നാലോചിച്ചിട്ടുണ്ടോ?
(ശെടാ!തുടക്കത്തിൽ രണ്ടുവരി കമന്റെഴുതിപ്പോകാൻ വന്നതായിരുന്നു)

ഭൂമിപുത്രി said...

അയ്യോ സോറി,ജോക്കറായിരുന്നു അല്ലേ ‘സമരവിരുദ്ധത’യെപ്പറ്റി എഴുതിയത്.
എങ്കിൽ അനിലേ കണ്ണടച്ചോളു മറുപടി ജോക്കറിനാണു :-)

Joker said...

ഭൂമി പുത്രി,

മറുപടി എനിക്കെതിരായതിനാല്‍ പറയട്ടെ. സമരത്തിന്റെ ഉദ്ദ്യേശ അപചയത്തെ കുറിച്ച് ഞാന്‍ കമന്റില്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അപചയം ഉണ്ടായെന്ന് വെച്ച് അതിന്റെ പ്രസക്തി ഇല്ലാതാവുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

നന്ദി.

ഭൂമിപുത്രി said...

എതിരൊന്നുമില്ല ജോക്കറേ.. വായിൽത്തോന്നുന്നതൊക്കെ പാട്ടാക്കാൻ ഇനിയടുത്ത വർഷമല്ലേ പറ്റുള്ളൂന്ന് വെച്ച് രണ്ട് സംഗതി ഫിറ്റ് ചെയ്തതാണ് ;-))

തറവാടി said...

അനില്‍@ബ്ലോഗ്,

>>ഹര്‍ത്താല്‍ ബന്ദ് എന്നിവയൊക്കെ എന്ന് പറഞ്ഞാല്‍ ബസിന്റെ ചില്ലെറിഞ്ഞുടക്കലാണെന്നൊരു ധാരണയിലാണ് താങ്കള്‍ സംസാരിക്കുന്നത്.<<

വ്യക്തിസ്വാതന്ത്ര്യം എന്നത് ബസ്സിന്റെ ചില്ലുടക്കല്‍ മാത്രമാണോ?
ജോക്കറും ഒന്ന് വായിക്കുക, രണ്ടാളുടേയും ഒരേ ഉത്തരമാണല്ലോ എനിക്ക് തന്നിരിക്കുന്നത്.

എന്റെ കമന്റ് ഇതായിരുന്നു ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹര്‍ത്താല്‍/ ബന്ദ് മൂലം ലംഘിക്കപ്പെടുന്നില്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഹര്‍ത്താലിനോട് എനിക്കുള്ള ഒരു പ്രധാനപ്പെട്ട എതിര്‍പ്പില്ലാതാവും


ഒരു കേരള/മലയാളിയായതിനാല്‍ അവിടത്തെ മാത്രമേ ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുള്ളു അല്ലാതെ ചൈനയിലേയോ, പോളണ്ടിലേയോ,അമേരിക്കയിലേയോ, ബന്ദും ഹര്‍ത്താലും ഞാന്‍ എന്തിന് വിഷയമാക്കണം?

എന്റെ അനുഭവത്തിലും അറിവിലും കേരളത്തിലെ ബന്ദും ഹര്‍ത്താലുമാണ് ഉദ്ദേശശുദ്ധിവിട്ട് അക്രമത്തിലൂടേയും, മറ്റുള്ളവരുടെ സ്വൈര്യജീവിതത്തെ ഇല്ലാതാക്കിയും കൊണ്ടാടുന്നത്.

>>ശക്തിയുപയോഗിച്ച് നേടേണ്ട കാര്യങ്ങള്‍ അങ്ങിനെ തന്നെ നേടണം<<

;)

ഹാപ്പി ന്യൂ ഇയര്‍ :)

തറവാടി said...

ജോക്കര്‍,

ബന്ദ്/ ഹര്‍ത്താല്‍ തുടങ്ങിയ പ്രതിഷേധ മാര്‍ഗ്ഗത്തിന് ഇത്രയും മൂല്യച്ഛുതി സംഭവിച്ചിട്ടും ഇന്നും താങ്കള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനെയാണ് സൂചിപ്പിച്ചത്.

>>കാലാ കാലവും ഗള്‍ഫില്‍ ജോലി ചെയ്യുന്ന തറവാടിക്കും എനിക്കുമൊക്കെ നിന്ന് ത്രിയാന്‍ വിടാത്ത ജോലി തിരക്കില്‍ നാട്ടിലെ ഹര്‍ത്താല്‍ കാണുമ്പോള്‍ കൊതിക്കെറുവ് തോന്നുന്നത് സ്വാഭാവികം മാത്രം<<

താങ്കളെപ്പോലെ മറ്റുള്ളവരേയും കാണരുത്.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന അഭിപ്രായത്തെ ഇതുപോലൊന്നും വിശദീകരിക്കാതെ ജോക്കര്‍!.

ദുബായിലായാലും നാട്ടിലായാലും ജോലിചെയ്തതിന് ശമ്പളം/ ജീവിക്കുക എന്നത് വ്യക്തിത്വമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

wish you happy new year

തറവാടി said...

Happy new year to all

മോഹനം said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

കൊട്ടോട്ടിക്കാരന്‍... said...

ഇനിയെന്നാ ഒരു ഹര്‍ത്താല്‍ കിട്ടുക...!


വിലക്കയറ്റത്തിനെതിരേ ഒരു ധര്‍ണയ്ക്ക് ഒരാളെത്തിയതിന്റെ പുകിലു തീര്‍ന്നിട്ടില്ല. ഏതായാലും ഹര്‍ത്താല്‍ തന്നെയാ അതിലും നല്ലത്...
പിന്നല്ലാണ്ട്...

smitha adharsh said...

എന്താണ് അനിലേട്ടാ..വിശേഷം?
സുഖമല്ലേ?
വൈകിയാണെങ്കിലും ഹാപ്പി ന്യൂ ഇയര്‍..