12/10/2009

തടിയന്റവിട നസീറെന്ന രാവണന്‍

തടിയന്റവിട നസീര്‍, കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന പേരുകളിലൊന്നാണിന്നത്.
ഉമ്മന്‍ ചാണ്ടി മുതല്‍ ഇങ്ങു താഴെ ചായപ്പീടികകളില്‍ വരെ മണിക്കൂറുകള്‍ ഇടവിട്ട് ഉരുക്കഴിക്കുന്ന പേര്.അതിനാല്‍ തന്നെ പേരിന്ന് കേരളീയര്‍ക്ക് സുപരിചിതം.

പക്ഷെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യം, നസീര്‍ എന്ന വിദ്വാന്‍ പത്തു തലയുള്ള ഒരു രാവണാവതാരം ആണെന്ന മട്ടിലുള്ള വാര്‍ത്തകളാണ്, കോഴിക്കോട് ബസ്റ്റാന്റില്‍ ബോംബ് വച്ചതു മുതല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നത് പോലും തടിയന്റവിട നസീര്‍ എന്ന കണ്ണൂര്‍ക്കാരനാണെന്ന മട്ടിലുള്ള ചിത്രീകരണങ്ങളാണ്. ദിവസേന പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു, വിദേശ രാജ്യങ്ങളിലേക്ക് അളെ റിക്രൂട്ട് ചെയ്തത്, ആയുധം കടത്തിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചാര്‍ജുകളാണ് ഈ മഹാനുഭാവന്റെ മേല്‍ ചുമത്തപ്പെടുന്നത്.

നസീര്‍ തീവ്രവാദിയായിരിക്കാം, അയാളെക്കൊണ്ട് സാദ്ധ്യമായ രീതിയിലുള്ള വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടും ഉണ്ടായിരിക്കാം. എന്നിരുന്നാലും ഒരു ഒറ്റ വ്യക്തി എന്ന പരിധിക്ക് പുറമേക്ക് ചാര്‍ജുകള്‍ വരുന്നത് ബോധപൂര്‍വ്വമായ നാടകമല്ലെ ? ഒരു പോലീസ് ഏജസി മാത്രമല്ല ഇത്തരം കുറ്റാരോപണങ്ങളുമായി വരുന്നതെന്ന് ശ്രദ്ധിക്കണം, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുക എന്ന സ്ഥിരം പദ്ധതിയാണെങ്കില്‍ അപകടമില്ല. മറിച്ച് എല്ലാം താന്‍ തന്നെ ചെയ്തതാണെന്ന് നസീറിന്റെ ഏറ്റു പറച്ചില്‍, ഇതെല്ലാം കണ്ട് ചിരിയൂറിക്കൊണ്ടിരിക്കുന്ന മറ്റാരെങ്കിലുമൊക്കെ രക്ഷപ്പെട്ടുപോകാനുള്ള പഴുതാവുന്നുവെങ്കില്‍ സംഗതി ഗുരുതരം തന്നെ. നമ്മുടെ പോലീസും മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും എന്നു കരുതാം.

44 comments:

അനിൽ@ബ്ലൊഗ് said...

ഇവനാരാ രാവണനോ?

തെച്ചിക്കോടന്‍ said...

കേള്‍ക്കുന്നതൊക്കെ സത്യമാണെങ്കില്‍, ഇവനൊരു സംഭവം തന്നെ. !
നസീറൊരു ആള്‍‍മറ അല്ലെന്ന് ആരുകണ്ടു ..?!

PHEONIX said...

പ്രിയ അനിലേട്ടാ,
താങ്കള്‍ പറഞ്ഞതില്‍ ചില ശരികള്‍ ഇല്ലാതില്ല!

അങ്കിള്‍ said...

ചാനൽ വാർത്തകൾ കേട്ടാൽ തോന്നും ചോദ്യം ചെയ്യുന്ന സമയത്ത് അവരുടെ ക്യാമറയും നിസീറിന്റെ മുന്നിലുണ്ടായിരുന്നെന്ന്. എന്നാൾ ആ ദൃശ്യങ്ങളൊന്നും കാണിക്കുന്നുമില്ല. പോലീസേമാന്മാർ പത്രക്കാർക്കു വേണ്ടി നടത്തുന്ന പ്രസ്ഥാവനകളും കാണുന്നില്ല. പിന്നെങ്ങനെ കിട്ടുന്നു ഈ വാർത്തകൾ? ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കാതിരിക്കണം?

raveesh said...

ഇതു മറ്റേ “പറയടാ നീയല്ലേടാ പുലി?” ലൈൻ ആണോ എന്നാ സംശയം.

Sands | കരിങ്കല്ല് said...

അതും ഒരു പോയിന്റാണല്ലോ... അല്ലേ? ആള്‍മറ ആയിരിക്കാം... ട്ടോ

സ്വതന്ത്രന്‍ said...

നസീര്‍ തീവ്രവാദിയായിരിക്കാം......????????
അങ്ങനെ ആണോ.....!!!!!!

ശ്രദ്ധേയന്‍ said...

തീവ്രവാദി തന്നെ ആയിരിക്കാം എന്ന് തന്നെ വിശ്വസിക്കാം. പക്ഷെ, അനില്‍ജി പറഞ്ഞ പോലെ എല്ലാം ഏറ്റെടുത്തു (?) എന്ന് പറയുന്നത് അപ്പടി വിഴുങ്ങിയാല്‍ രക്ഷപ്പെടുന്ന പുലികളുടെ പരിഹാസച്ചിരി ഓര്‍ക്കാനേ വയ്യ.

അപ്പൂട്ടന്‍ said...

അനിൽ,
ഒരുപക്ഷെ ഇയാൾ എല്ലാ അർത്ഥത്തിലും ഒരു ചാവേർ തന്നെയായിരിക്കാം. തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെങ്കിൽ ഈ വാർത്തകളൊക്കെ അറിയാനുള്ള സാധ്യതയുണ്ടെങ്കിലും എല്ലാത്തിലും ഇയാൾ തന്നെയാണോ "സൂത്രധാരിലൊരാൾ" എന്നറിയാൻ വിഷമമാണ്‌. കൂടാതെ, താങ്കൾ പറഞ്ഞതുപോലെ, എല്ലാം ഇയാൾ തന്നെ ഏറ്റെടുത്താൽ ചില കേസുകളിലെങ്കിലും യഥാർത്ഥ സൂത്രധാരർ രക്ഷപ്പെട്ടേയ്ക്കാം.

ഇതിന്‌ വേറൊരു വശം കൂടിയുണ്ടോ എന്നൊരു സംശയം.
ഞാൻ എക്സ്‌ എന്ന സ്ഥലത്ത്‌ റിക്രൂട്ട്മെന്റിനുവന്നപ്പോൾ വൈ എന്ന പൗരപ്രമുഖനാണ്‌ എനിക്ക്‌ സൗകര്യമൊരുക്കിത്തന്നത്‌ എന്ന് നസീർ പറഞ്ഞാൽ വൈ എന്നയാളുടെ ഗതി എന്തായീ? നസീർ എന്തെങ്കിലും കാര്യത്തിന്‌ ഇദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുകയോ ഫോൺ വിളിക്കുകയോ കൂടി സംഭവിച്ചിട്ടുണ്ടെങ്കിൽ പിന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ഈ പാവം കുറച്ചൊന്നും ബുദ്ധിമുട്ടിയാൽ പോരാ.

ഒരു തീവ്രവാദിയെക്കൊണ്ട്‌ ആർക്കൊക്കെ മുതലെടുക്കാം???

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അനിലേട്ടാ,
പലരേയും രക്ഷപ്പെടുത്താനുള്ള വ്യഗ്രത മൂലം പലതും എക്സാജറേറ്റ് ചെയ്യപ്പെടുന്നുണ്ടാവാം.. പക്ഷെ രാവണനാണോ അല്ലയോ എന്നു തീർച്ചയാക്കാറായിട്ടില്ല.. കാരണം, ദാ, കുറച്ചു മുൻപ് അവന്റെ മൊഴി പ്രകാരം കണ്ണൂരിൽ നിന്നു അമോണിയം നൈട്രേറ്റ് ശേഖരം കണ്ടെടുത്തിരിക്കുന്നു.. എന്തായാലും കുറച്ചുകൂടി കാത്തിരുന്നു വിധികൽ‌പ്പിക്കുകയാവും ഉത്തമം എന്നു തോന്നുന്നു...

വീ കെ said...

ഇപ്പോഴത്തെ ഈ വാർത്തകൾ കാര്യമാക്കേണ്ടതില്ല...
കുറച്ചു ക്ഷമിച്ചിരിക്കുക തന്നെ..
പിടികിട്ടാത്ത എല്ലാ കേസുകളും അയാളിൽ ചാർത്തപ്പെടും. അതിനനുസരിച്ച് റിപ്പോർട്ടർമാരുടെ ഭാവനാ വിലാസങ്ങൾ വായിച്ച് നമുക്ക് കണ്ണു തള്ളാം..!!!

പ്രയാണ്‍ said...

സത്യം പറഞ്ഞാല്‍ ആരെയും വിശ്വാസമില്ലാതായിരിക്കുന്നു..........

പാര്‍ത്ഥന്‍ said...

ഏതെങ്കിലും ഒരു തീവ്രവാദിയെ കിട്ടിയാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റിയായിരിക്കും കൂടുതലും ചോദ്യങ്ങൾ. എല്ലാം ഞാൻ തന്നെയാണെന്ന് പറഞ്ഞാൽ ഇടിക്കും ഒഴിവുണ്ടാകും ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും ചെയ്യാം. നസീറിനെ ഒരിക്കൽ അറസ്റ്റുചെയ്തതാണെന്നും, മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് വെറുതെ വിട്ടതാണെന്നും പറയുന്നു. ഈ മുകളിലുള്ള ആൾതന്നെയാണെങ്കിലോ എല്ലാറ്റിന്റെയും കേന്ദ്രം. അറസ്റ്റു ചെയ്തു എന്നു പറയുന്ന സമയത്ത് ഇവന്റെ മൊഴികൾ പുറത്തായാൽ മ‌അദ്നിയെ പുറത്തിറക്കാനുള്ള വഴി അടയും എന്ന് അറിയാവുന്നതുകൊണ്ടായിരിക്കും ഇവനെ വെറുതെ വിട്ടത് എന്നും ചിന്തിച്ചു കൂടെ. ചിലപ്പോൾ ഒസാമ ബിൻലാടനും ഞാൻ തന്നെയെന്ന് പറയുമായിരിക്കും.

കുഞ്ഞൻ said...

അനിൽ മാഷെ..

സ്വ.ലേഖകർ അവർക്ക് നസീറിനെ പറ്റി കിട്ടുന്ന ചെറിയ വാർത്തകൾ വലുതാക്കുന്നുണ്ടാകാം എന്നാലും,ചുമ്മാ കുറ്റം ഏറ്റതുകൊണ്ടായില്ലല്ലൊ.. നസീർ ഒരു കുറ്റം ഏൽക്കുമ്പോൾ അത് എങ്ങിനെ ചെയ്തു ആരൊക്കെ സഹായം ചെയ്തു എന്തായിരുന്നു കാരണം ആരൊക്കെ പങ്കെടുത്തു എന്നുള്ള കാര്യങ്ങൾക്കുകൂടി തെളിവ് സഹിതം ഉത്തരങ്ങൾ പറഞ്ഞുകൊടുക്കണം. ഇങ്ങനെ വെളിപ്പെടുത്തിയ വിവരങ്ങൾക്കനുസരിച്ച് കൂടുതൽ അറസ്റ്റുകൾ നടക്കുന്നുണ്ടല്ലൊ, ചിലപ്പോൾ മാധ്യമങ്ങളും ജനങ്ങളും അറിയാതെ അറസ്റ്റുകൾ നടക്കുന്നുണ്ടാകാം നിരീക്ഷിക്കുന്നുണ്ടാകാം...

തീവ്രവാദത്തിന്റെ വേരുകൾ അറക്കാൻ നസീറിന്റെ അറസ്റ്റ് സഹായകരമാകട്ടെ..തീവ്രവാദം തുലയട്ടെ..

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്, രാഷ്ട്രീയ ഇടപെടൽ നടക്കുമെന്ന് തോന്നുന്നില്ല,കാരണം ഒരു അന്വേഷണ ഏജൻസി മാത്രമല്ല കേസ് അന്വേഷിക്കുന്നത്..ഇത് ചിലരെ മുൾ മുനയിൽ നിർത്തും..!

ഹരീഷ് തൊടുപുഴ said...

കാത്തിരുന്നു കാണാം എല്ലാം..

jayanEvoor said...

ആള്‍ ചില്ലറക്കാരന്‍ അല്ല എന്ന് തന്നെ കരുതുന്നു.

പിന്നില്‍ വല്ലവരും മറഞ്ഞിരിക്കുന്നുണ്ടോ എന്ന് പിടിയില്ല.

നമുക്ക് അല്‍പ്പം വെയിറ്റ് ചെയ്യാം.....

(പത്രങ്ങള്‍ പറയുന്നത് മുഴുവന്‍ എന്തായാലും വിഴുങ്ങാന്‍ ഞാനില്ല! )

അങ്കിള്‍ said...

ഒരു കാര്യം ശ്രദ്ധിച്ചോ. എല്ലാ ചാനലുകളും ഏതാണ്ട് ഒരേ വാർത്തകളാണു നസീറിനെപറ്റി പറയുന്നത്. അപ്പോൾ ചാനലുകൾ ഉണ്ടാക്കുന്നതല്ല. അവർക്ക് എഴുതി നൽകുന്ന വാർത്തകളാണു. അത് പോലിസിൽ നിന്നാകാനല്ലേ വഴിയുള്ളൂ. അങ്ങനെയെങ്കിൽ എന്തിനവർ ഇങ്ങനെ ചെയ്യുന്നു?

ബോണ്‍സ് said...

ഹരീഷ് തൊടുപുഴ പറഞ്ഞു...
കാത്തിരുന്നു കാണാം എല്ലാം..

ഞാനും അത് തന്നെ പറയുന്നു...

അനിൽ@ബ്ലൊഗ് said...

തെച്ചിക്കോടന്‍,
വെറും സംഭവമല്ല, ഒരു ഒന്നൊന്നര സംഭവം.
:)

PHEONIX,
താങ്കളുടെ വാക്കുകള്‍ക്ക് നന്ദിപറയാതിരുന്നാല്‍ അത് തെറ്റല്ലെ എന്ന് താങ്കള്‍ കരുതാതിരിക്കാന്‍ സാദ്ധ്യത ഇല്ലാതില്ലാത്തതിനാല്‍ നന്ദി പറയുന്നു.
:)

അങ്കിളെ,
സത്യമായും പലതും എനിക്ക് വിശ്വാസം വരുന്നില്ല.നമുക്ക് കാത്തിരുന്നു കാണാം, പക്ഷെ നസീര്‍ എന്ന ഒറ്റ വ്യക്തിയെ മാത്രം പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍ കേസു തള്ളിപ്പോവുകയേ ഉള്ളൂ. അഭിപ്രായം പറയാനും മാത്രം സമയമായില്ല, എന്നാലും എന്റെ ആശങ്കകള്‍ പറഞ്ഞെന്നു മാത്രം.

raveesh,
അങ്ങിനെയും ആവാം.

കരിങ്കല്ലെ,
അതിനുള്ള സാദ്ധ്യത ഏറെയാണ്.

സ്വതന്ത്രന്‍,
ആയിരിക്കാം, അല്ലെന്നു പറയാന്‍ താങ്കള്‍ക്കുമാകില്ലല്ലോ.

അപ്പൂട്ടന്‍,
അയാള്‍ ഒരു ചാവേറാണെങ്കില്‍ മറ്റാരെയും ഇതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിക്കും. അതു തന്നെയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും.
അപ്പൂട്ടനാണ് എനിക്ക് ഉച്ചക്ക് ഊണുവാങ്ങിത്തന്നതാണെന്ന് നസീര്‍ പറഞ്ഞാല്‍ അകത്താവും.
:)

പ്രവീണ്‍ വട്ടപ്പറമ്പത്ത്,
വിധിപറയുന്നില്ല, കൂടുതല്‍ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. നസീര്‍ നിരപരാധിയാണെന്ന അഭിപ്രായമല്ല ഞാന്‍ പറഞ്ഞത്. ഈ മറയില്‍ മറ്റാളുകള്‍ രക്ഷപ്പെടരുതെന്ന് മാത്രം.

വീ.കെ,
ഭാവനാ വിലാസങ്ങളാണ് സഹിക്കാന്‍ വയ്യാത്തത്.

പ്രയാണ്‍,
ആരെയും വിശ്വസിക്കാന്‍ പറ്റില്ല.

പാര്‍ത്ഥന്‍,
മാഷെ, ഇവനെ ഒന്നും ഇടിക്കില്ല. ഇടി പേടിച്ചാണ് ഈ വിവരങ്ങളൊക്കെ തുറന്നു പറയുന്നതെങ്കില്‍ ഇവനൊക്കെ തീവ്രവാദികള്‍ക്ക് പേരുദോഷമാവും.
:)

കുഞ്ഞന്‍,
മാഷെ, തീവ്രവാദത്തിന്റെ വേരോ കടയോ ഒന്നും മാന്താന്‍ ഈ അറസ്റ്റിനാവില്ല. ഇപ്പോഴത്തെ ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ മാദ്ധ്യമങ്ങള്‍ ഇവനെ വിടുകയും ചെയ്യും.

ഹരീഷെ,
അതെ.

ജയന്‍,
ചില്ലറക്കാരനാവില്ലെന്നത് വാസ്തവം.

അങ്കിളെ,
വാര്‍ത്തകള്‍ പോലീസ് നല്‍കുന്നതല്ലെ ആവൂ, പക്ഷെ അന്വേഷണത്തിന്റെ ഓരോ മുക്കും മൂലയും ഇങ്ങനെ അപ്പപ്പോള്‍ തുറന്നു വിടാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി.

ബോണ്‍സ്,
അതെ, കാത്തിരിക്കാം.

കുമാരന്‍ | kumaran said...

:)

കണ്ണനുണ്ണി said...

കേട്ട് കേട്ട് മനസിലാക്കിയത് ഒക്കെ വച്ച് ചിന്തിച്ചാല്‍ താങ്കള്‍ പറഞ്ഞത് ഒരുപാട് ശരിയാ...

നസീര്‍ ഒരുപക്ഷെ ഏറ്റവും താഴത്തെ പടി മാത്രം ആവും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനില്‍,

വാര്‍ത്തകള്‍ എല്ലാം വരുന്നത് ഒരേ സോ‍ഴ്സില്‍ നിന്ന്.ഓരോരുത്തരും പൊടിപ്പും തൊങ്ങലും വച്ച് കാച്ചുന്നു

അല്പം കൂടി കാത്തിരിക്കാം

Typist | എഴുത്തുകാരി said...

നസീര്‍ ചെയ്തു എന്നു പറയുന്നതെല്ലാം അയാള്‍ തന്നെ ചെയ്തതാണെങ്കില്‍ ആളൊരു നിസ്സാരക്കാരനല്ല. മണി മണിയായിട്ടു പറയുന്നുമുണ്ട് ചെയ്ത കാര്യങ്ങള്‍. ആരെയാ വിശ്വസിക്കേണ്ടതു്!

കുതിരവട്ടന്‍ :: kuthiravattan said...

സീസണനുസരിച്ചാണ് ഇവനെയൊക്കെ പിടിക്കുന്നത്. സീസണല്ലെങ്കില്‍‌‌ കൈയില്‍‌‌ കിട്ടിയാലും‌‌ ഇവനെ വെറുതേ വിടും‌‌. സീസണാണെങ്കില്‍‌‌ ബംഗ്ലാദേശില്‍‌‌ നിന്നും‌‌ ഗള്‍‌‌‌‌ഫില്‍‌‌ നിന്നുമൊക്കെ പൊക്കിക്കൊണ്ടുവരുകയും‌‌ ചെയ്യും‌‌. ഇവനൊക്കെ ആദ്യം‌‌ ചെയ്യുന്ന തെറ്റിനു തന്നെ ശിക്ഷകിട്ടിയെങ്കില്‍‌‌ കുറേ ആളുകളിന്നും‌‌ ജീവനോടെ ഇരുന്നേനെ. ബസ്സുകത്തിച്ചവനെയൊക്കെ ഇപ്പോഴല്ലേ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നത്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

തീവ്രവാദത്തിന്റെ പുറത്തുവരുന്ന രഹസ്യങ്ങള്‍ പലപ്പോഴും വളരെ ചെറുതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പലപ്പോഴും കൂട്ടാളികളുടെ രഹസ്യങ്ങള്‍ പറയാതിരിക്കാന്‍ തന്നെയാണ് ഇവര്‍ ശ്രമിക്കുക. നസീറിന്റെ കാര്യത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ഇന്ന് കണ്ടെടുത്ത അമോണിയം നൈട്രേറ്റ് കൂടിയാവുമ്പോള്‍. മുന്‍പ് സ്ഫോടനസ്ഥലങ്ങളില്‍ നിന്നും ലഭിച്ച സാമ്പിളുകളും ഇന്ന് കുഴിച്ചെടുത്തതും പരിശോധിച്ചാല്‍ സത്യം അറിയാമല്ലൊ. പിന്നെ ഇതുകൊണ്ടൊന്നും തീരും എന്നു കരുതാനും വയ്യ. കാരണം തീവ്രവാദകുറ്റത്തിന് കോടതി ശിക്ഷിച്ചവരുടെ ശിക്ഷ നടപ്പാക്കാന്‍ നട്ടെല്ലുള്ള ഭരണ സംവിധാനം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇതു പൊലുള്ള പടക്കങ്ങള്‍ ഒന്നും ആ മുല്ലപ്പെരിയാറിന്റെ അടുത്ത് പൊട്ടിക്കാന്‍ ആര്‍ക്കും തോന്നാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.

OAB/ഒഎബി said...

ഭാഗ്യം!
കോഴിക്കോട്ടെ ബസ്റ്റാന്റിൽ വച്ച് ഞാനയാളോട്
‘വണ്ടൂർ ഭാഗത്തേക്കുള്ള ബസ്സ് എപ്പോഴാ?’ എന്ന് ചോദിക്കഞ്ഞത്!!!

ജിവി/JiVi said...

എപ്പൊഴും പിടിക്കപ്പെടാം എന്ന് നസീറിന് അറിയാം. പിടിക്കപ്പെട്ടാല്‍ എന്തൊക്കെ പറയണം, എന്തൊക്കെ ഒളിക്കണം എന്നതിനെക്കുറിച്ച് നല്ല തയ്യാറെടുപ്പ് അയാള്‍ നടത്തിയിട്ടുണ്ടാവുമല്ലോ. ശരിക്കുള്ള ഭീകരരെ ഒളിക്കുക, അറിഞ്ഞോ അറിയാതെയോ പണം മോഹിച്ചോ അല്ലറ ചില്ലറ സഹായം നല്‍കിയ ആളുകളെ വെളിപ്പെടുത്തുക എന്നകാര്യമാവണം അയാളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ചോദ്യം ചെയ്യുന്നവര്‍ക്കും അറിയാം. നസീറില്‍നിന്നും വലീയ സത്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിയും എന്ന് തന്നെ പ്രത്യാശിക്കാം.

ജിവി/JiVi said...

ട്രാക്കിംഗ്

ഭൂതത്താന്‍ said...

ഇവന്‍ ഒരു കണ്ണി മാത്രം ആകും ഈ കണ്ണിയില്‍ എത്ര വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നു ഒടെതംബുരാനെ അറിയു ..അവന്മാര്‍ വീണ്ടും ഇതുപോലെ നസ്സിരന്‍ മാരെ ഉണ്ടാക്കികൊണ്ടിരിക്കും ...

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ശ്രീ said...

കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിയ്ക്കുന്നതല്ലേയുള്ളൂ... അതോ പതിവു പോലെ ആകുമോ? കണ്ടറിയാം

അപ്പൂട്ടന്‍ said...

അപ്പൂട്ടനാണ്‌ എനിക്ക്‌ ഉച്ചക്ക്‌ ഊണുവാങ്ങിത്തന്നതാണെന്ന്‌ നസീർ പറഞ്ഞാൽ അകത്താവും.

അയ്യോ.... നസീർ എന്ന പേരിൽ എനിക്ക്‌ പ്രേംനസീറിനെ മാത്രമേ അറിയൂ. ചതിക്കല്ലേ... പൊലീസ്‌ വന്നാൽ ഒന്നുസഹായിക്കണേ. എനിക്ക്‌ വല്യ പിടിപാടൊന്നുമില്ല, വെറും സാദാആദ്മി (ആംആദ്മിയിൽ പോലും പെടുന്നില്ല)

Kerala said...

FREE Kerala (english) Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.

kaalidaasan said...

ഒരു കാര്യം ശ്രദ്ധിച്ചോ. എല്ലാ ചാനലുകളും ഏതാണ്ട് ഒരേ വാർത്തകളാണു നസീറിനെപറ്റി പറയുന്നത്. അപ്പോൾ ചാനലുകൾ ഉണ്ടാക്കുന്നതല്ല. അവർക്ക് എഴുതി നൽകുന്ന വാർത്തകളാണു. അത് പോലിസിൽ നിന്നാകാനല്ലേ വഴിയുള്ളൂ. അങ്ങനെയെങ്കിൽ എന്തിനവർ ഇങ്ങനെ ചെയ്യുന്നു?

അപ്പോള്‍ കേരളാ പോലീസും മാദ്ധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമായി!!!

എന്തൊക്കെയായാലും പലരും ഭയപ്പെട്ടു തുടങ്ങി. സൂഫിയ മദനി കേരള ഹൈക്കോടതിയിലേക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയി. മദനി ചികിത്സ പാതി വഴിക്കുപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു മടങ്ങി.

കേരളത്തിലെ മുസ്ലിം തീവ്രവാദവും ഭീകരവാദവും മദനിയിലേക്കെത്തുമെന്നത് തീര്‍ച്ചയാണ്. ആരൊക്കെ ചായം തേച്ചു വെളുപ്പിക്കാന്‍ ശ്രമിച്ചാലും മദനിയുടെ മുഖം കറുത്തത് തന്നെയാണ്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...നസീറിനെ പുണ്യാളനായി പ്രഖ്യാപിച്ചാലോ...???
കുറഞ്ഞപക്ഷം നസീറിനൊരു ‘ഇര’രത്നം അവാര്‍ഡെങ്കിലും കൊടുത്ത് ജീര്‍ണ്ണ താത്വികതയുടെ അണക്കെട്ട് പൊട്ടാതെ സൂക്ഷിക്കേണ്ടതാണ് :)

ശ്രീ (sreyas.in) said...

രാവണന്‍ അല്ലെങ്കില്‍ നസീര്‍ കുറഞ്ഞ പക്ഷം ഒരു രാക്ഷസനാവാനെങ്കിലും സാധ്യതയില്ലേ? അങ്ങനെയാണ് വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും തെളിയിക്കുന്നത്. അപ്പോള്‍പ്പിന്നെ എന്തിനു നാം വൃഥാ കണ്ണീരൊഴുക്കുന്നു. കണ്ണീര്‍ ഡാം നിറഞ്ഞു സ്പില്‍വേ തുറക്കേണ്ടിവരുമോ?!

Joker said...

ശ്രീ.അനില്‍

താങ്കള്‍ ഇങ്ങനെയൊരു പോസ്റ്റിടുമെന്ന് കരുതിയില്ല. നല്ല കാര്യം. പക്ഷെ നസീര്‍ മദനി കോയമ്പത്തൂര്‍ ജയിലില്‍ കുടക്കുന്ന സമയത്ത്, മദനി കോടതിയില്‍ കൂടി മോചനത്തിനായി ശ്രമിക്കുന്നതിനെ വിമര്‍ശിച്ചതായി പറയുന്നു. നസീര്‍ എല്ലാം വളരെ പെട്ടെന്ന് സമ്മതിക്കുമ്പോള്‍ എല്ലാവര്‍ക്കും സംശയമുണ്ടാകുന്നുണ്ട്. പക്ഷെ ബംഗ്ഗ്ലൂര്‍, പ്രത്യേക തീവ്രവാദാന്വേഷണ വിഭാഗം, കേരള പോലീസ് ഇവരെല്ലാം അന്വേഷിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരുമെന്ന് തോന്നുന്നു.

കൊട്ടോട്ടിക്കാരന്‍... said...

ഉറക്കെ പറയല്ലേ മാഷേ....

pulari said...

മാധ്യമ കോക്കസ്‌ എന്നു പറയുന്നത്‌ വാസ്തവത്തിൽ പോലീസ്‌ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഘടന തന്നെയാണു. ലുക്‌ ഔട്‌ നോടീസ്‌ ഉണ്ടെന്നു പറഞ്ഞു വിമാനത്തിൽ നിന്ന് പിടിച്ചിറക്കി സകലമാന ഉദ്യോഗസ്ഥരും കൂടെ ഒരു കബീറിനെ ചോദ്യം ചെയ്യുന്ന സമയത്ത്‌ ഇതേ രീതിയിൽ തന്നെ സമാനമായ വാർത്തകളാണു എല്ലാ വാർത്താമാദ്ധ്യമങ്ങളിലും ഒരേ സമയത്ത്‌ വന്നു കൊണ്ടിരുന്നത്‌. എന്നിട്ടെന്തുണ്ടായി എന്ന് ചരിത്രം.
ചില ലൈവ്‌ വിവരണങ്ങൾ കേൾക്കുമ്പോൾ കുറെകൂടി നല്ല കഥകൾ എനിക്കു പറയാൻ പറ്റുമെന്ന് തോന്നലുമുണ്ടു.

paarppidam said...

വാർത്ത കേട്ടിടത്തോൾലം സകല കേസും ഈ ചുള്ളന്റെ തലയിൽ ആകും എന്ന്നാണ്‌ തോന്നുന്നത്.ഗിന്നസ് ബുക്കിൽ പേരുവരുമോ?

ന്നസീറിനു മുകളിലെ കണ്ണികളെ കുറിച്ച് കാര്യമായൊന്നും മാധ്യമങ്ങളിൽ കാണുന്നില്ല.മാത്രമല്ല വാത്തകൾൽ ഇപ്പോൾ സൂ‍ഫിയാ മദനിയിലേക്കും മദനി മാർക്കിസ്റ്റ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് സൌഹൃദം(?) എന്നിവ്വയിലേക്ക് നീങ്ങുന്നു(മാർക്കിസ്റ്റ് പാർടിയുടെപരിപാടിനടക്കുമ്പോൾ ആ‍ാ വഴിപോ‍ായ മദനി പ്രസംഗം കേൾക്കാൻ കയറിയതാവാം.വന്നതല്ലേന്ന് കരുതി അവർ വേറെ ഇടം ഇല്ലാത്താതിനാൽ സ്റ്റേജിൽ കയറ്റി ഇരുത്തീ.വന്ന സ്ഥിതിക്ക് രണ്ടുവാക്ക് മിണ്ടാണ്ടെ പോകാപറ്റില്ലല്ലോ അതോണ്ട് ചിലൽതൂ പറഞു എന്നാണ് അച്ച്ടക്കമുള്ള കൊച്ചുട്ടൻ വിശ്വസിക്കുന്നത്.ഇല്ലേൽ അങേരെ പുറട്ട്താക്കിയാലോ എന്ന് പേടിയുണ്ടത്രേ!!)

നസീറിനു മുകളിൽ ആരും ഇല്ലാത്ത ഒരു ശൂന്യതയാണോ എന്ന് വാർത്ത്കൾ കേൾക്കുമ്പോൾ/കാണുമ്പോൾ ചിന്ത്റ്റിക്കാറുണ്ട്.ഒരു പക്ഷെ അന്വേഷണോദ്യോഗaഥന്മാർ (കേന്ദ്രത്തിലേയും കർണ്ണാടകത്തിലേയും) ആ തലത്തിൽ ഒക്കെ എത്തിക്കാണുമെന്ന് കരുതം.

എന്തായാലും മദനിയുടേയും കുടുമ്പത്തിന്റേയും കാര്യട്ട്ത്റ്റിൽ ഭരണകൂ‍ൂട ഭീകരത വേട്ടയാ‍ാടുന്നു എന്നൊക്കെ പറയുവാൻ സ്കോപ്പുണ്ടെന്ന് തോന്നുന്നില്ല.കേന്ദ്ര-കർണ്ണാടക-കേരളാ പോലീസിന്റെ ഒക്കെ അന്വേഷണം അവർക്ക് നേരെ ഉണ്ടല്ലോ.

ASURAN said...

പണ്ട് ഒരു രാജ്യത്ത് മൃഗശാലയില്‍ നിന്നും ഒരു സിംഹം വെളിയില്‍ ചാടി. അവരുടെ പോലീസ് അന്വേഷിച്ചിട്ട് ഒരു രക്ഷയുമില്ല. അങ്ങനെ ലോകത്തെ മുഴുവന്‍ പോലീസിനും കഴിവു തെളിയിക്കാന്‍ അവസരം കിട്ടി. പക്ഷെ എല്ലാവരും പരാജയപ്പെട്ടു. എന്നാല്‍ അവര്‍ നോക്കിയപ്പോള്‍, ഇന്ത്യന്‍ പോലീസ് കാട്ടില്‍ ഒരു കഴുതയെ ഇടിച്ചു പഞ്ചറാക്കുന്നതു കണ്ടു. കരഞ്ഞു കൊണ്ട് കഴുത പറയുന്നു, “ഞാന്‍ തന്നെയാണേ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട സിംഹം !”

ചാണക്യന്‍ said...

നമ്മുടെ പോലിസും മാധ്യമങ്ങളും കൂടുതൽ ജാഗ്രത പുലർത്തും!!!!:):):)

അനിൽ@ബ്ലൊഗ് said...

ഇതുവഴിവന്ന ഏവര്‍ക്കും നന്ദി.
ഞാന്‍ പങ്കുവച്ച ആശങ്ക ഇപ്പോള്‍ മറ്റ് മാദ്ധ്യമങ്ങളും പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നസീര്‍ കഥകള്‍ മദനി ഇടത് വലത് പക്ഷങ്ങള്‍ എന്ന നിലയില്‍ വട്ടം ചുറ്റിക്കറങ്ങാനാരംഭിച്ചു. യഥാര്‍ത്ഥ കുറ്റവാളികളെ ആര്‍ക്കും കിട്ടാനും പോകുന്നില്ല. ഇങ്ങേത്തലക്കലെ കണ്ണിയായ ഇവനെയൊക്കെ കുറ്റം ചുമത്തി സായൂജ്യമടഞ്ഞ് അടുത്ത അറസ്റ്റിനായ് കാത്തിരിക്കാം.

ബിലാത്തിപട്ടണം / Bilatthipattanam said...

ഇപ്പ്യൊന്തായി...അന്വേഷണത്തിന്റെ ഗതി മാരിയില്ലേ...

Mohammed Hussain said...

എട്ടുകാലി മമ്മൂഞ്ഞും തീവ്രവാദിയാവുന്ന കാലം..