മാട്ടുപ്പെട്ടി യാത്രയുടെ ബാക്കിപത്രം.
ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കൊരു സവാരി.
മാട്ടുപ്പെട്ടിയില്‍ നിന്നും തിരികെ മൂന്നാര്‍ വഴിയാണ് ഇരവികുളത്തേക്കു പോവുക, വരയാടുകളുടെ സങ്കേതമാണിവിടം.
എന്റെ സുഹൃത്തായ, വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കൂടെയുള്ളതിനാല്‍ മനസ്സു നിറയുവോളം മേഞ്ഞു നടക്കാനായി.
എന്റെ സുഹൃത്തായ, വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കൂടെയുള്ളതിനാല്‍ മനസ്സു നിറയുവോളം മേഞ്ഞു നടക്കാനായി.
ദോ കിടക്കുന്നു ഒരെണ്ണം
ആളെ പറ്റിക്കാന്‍ ഓരോ ഇടപാടുകളെ !!ഇതിന്റെ പുറത്ത് ഒരു വര ഉണ്ടെന്നു തോന്നുന്നു.
26 comments:
മാട്ടുപ്പെട്ടി യാത്രയുടെ ബാക്കിപത്രം, വരയാട്
എന്റമ്മോ..കൊമ്പ് കണ്ടാ പേടിയാകും
താങ്ക്സ് അണ്ണാ..ഈ പടംസിന്
ഓടോ: ബോട്ടംസ് വ്യൂവില്‍ ഒന്നു ട്രൈ ചെയ്യാത്തതെന്ത്!?..;)
എന്നിട്ട് ആ ആടുകള്‍ അനിലിന്റെ പുറത്ത് വല്ല വരകളും ചാര്ത്ത്യോ ??
മാട്ടുപ്പെട്ടിയിലെ ഈ ആട് പൊസ്റ്റ് നന്നായിരിക്കുന്നു. കിടിലൻ കൊമ്പൻസ്.
അനിലേ ,ഇതാണോ നമ്മുടെ സഗീറിക്ക പറഞ്ഞ കുഞ്ഞാട് :)
ഓടോ .സഗീറിന്റെ പേര് എഴുതി കാണിച്ചാല്‍ ബ്ലോഗില്‍ ആള് കൂടും എന്നാണ് പറയുന്നത് .കുറെ ടിക്കെട്ടുമായി ഇവിടിരിക്ക് .നല്ല കളക്ഷന്‍ ആയിരിക്കും :)
മൂന്നാറിൽ പോയിട്ടുണ്ടെങ്കിലും വരയാടുകളെ കാണാൻ സാധിച്ചിട്ടില്ല. ചെങ്കുത്തായ പാറകളിലും മറ്റും കയറാൻ ഇവയ്ക്കു നല്ല വിരുതാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയുള്ള വല്ല സീനും കണ്ടിരുന്നോ?
ഞാനിതുവരെ കണ്ടിട്ടില്ല ഈ വരയാടിനെ.
നല്ല ഫോട്ടോകൾ.
അസൂയയോടെ...
അനിലെ,
വരയില്ലാത്ത വരയാടിനെ കാട്ടി തന്നതിനു നന്ദി...
ഒരു സംശയം, പിന്നെന്തിനാ ഇവയെ വരയാടുകള്‍ എന്ന് വിളിക്കുന്നത്?
ചാണക്യന്,
അവസാനം കൊടുത്തിരിക്കുന്ന കുളു കണ്ടില്ലെ?
ശല്യപ്പെടുത്തരുത്, അയാള്‍ കുളുകള് വായിച്ചുകൊണ്ടിരിക്കുകയാണ്..
ഹും.. വരയാടുകൾ... കണ്ടിട്ട് കൊത്യായി. ആ വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്റെയും സുഹൃത്തായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ കൂടി നടന്നേനെ..:)
ഇതിനെ തന്ന്യല്ലേ കോലാടുകൾ എന്നും പറയുന്നത് ? അപ്പോ കോലെവട്യാ?!!
ആ കുളു കലക്കി ട്ടോ
അനില്‍ അഭിനന്ദനം
വരയാടിനെ ഓര്‍മ്മിച്ചതിനു നന്ദി.
നല്ല ചിത്രങ്ങള്‍...ഒരു തവണ നാട്ടില്‍ പോയപ്പോള്‍,മൂന്നാറില്‍ പോയിരുന്നു..ഈ വരയാടിനെ കാണാന്‍.പക്ഷെ,അവിടെ കുറിഞ്ഞി പൂത്തതുകൊണ്ട് ഭയങ്കര തിരക്ക്.അതിനെയും,കുറിഞ്ഞിയെയും ഒന്നും കാണാന്‍ പറ്റിയില്ല.കുറെ ആളുകളെ കണ്ടു,കൈയിലെ കാശ് കളഞ്ഞു തിരിച്ചു പോന്നു.
എനിക്കും തോന്നിയിട്ടുണ്ട്,ഈ വരയില്ലാത്ത ഇവരെ എന്തിനാ വരയാടുകള്‍ എന്ന് വിളിക്കുന്നത് എന്ന്..
പോളിയില്‍ പഠിക്കുന്ന കാലത്ത് മൂന്നാറിലേക്ക് 'ടൂര്‍ 'പോയിരുന്നു. അന്ന് ഇവന്മാരെ കണ്ടതാ..പക്ഷെ കുറിഞ്ഞി പൂത്തത് കാണാന്‍ ഇതു വരെ ഭാഗ്യം ഉണ്ടായിട്ടില്ല .നല്ല ഫോട്ടോസ് ..
പ്രയാസി,
സന്ദര്‍ശനത്തിനു നന്ദി. പാറപ്പുറത്ത് നില്ക്കുന്ന വരയാടിന്റെ ഫോട്ടോകള്‍ ധാരാളം ഉണ്ടായിരുന്നു. ക്ലൊസപ്പ് ആവട്ടേന്നു വിചാരിച്ചു.
കാന്താരിക്കുട്ടി,
പാവങ്ങളാണിവ, നമ്മളെക്കണ്ടാല്‍ ഓടിപ്പോവും മിക്കവാറും. ഒരു സ്ഥലത്തു തന്നെ കുറേ നേരം കുത്തിയിരുന്നതിനാലാണ് ഇവ അടുത്തേക്കു വന്നത്.
narikkunnan,
ഇതെന്താ ഇങ്ങനെ? “നരിക്കുന്നന്‍” തന്നെയാണോ ഇത്? സന്ദര്‍ശനത്തിനു നന്ദി.
കാപ്പിലാനെ,
ആ കുഞ്ഞാടല്ല ഇത്. ഇതു വരയാട്.
ബിന്ദു കെ പി,
പാറമടക്കുകളില്‍, ചെങ്കുത്തായ പാറച്ചരിവില് ഒക്കെ പാഞ്ഞു നടക്കാന്‍ വിരുതന്മാരാണിവര്. നമ്മുടെ നാടന്‍ ആടുകളും മോശമല്ല കേട്ടോ, ചെങ്കുത്തായ പാറക്കെട്ടുകളില്‍ കേറി നടക്കാന്‍ നാടന്മാരും മിടുക്കന്മാരാണ്.
വികടശിരോമണി,
അടുത്ത പ്രാവശ്യം നമുക്ക് ഒന്നിച്ചു പോകാം.
ചാണക്യന്,
കുളു വായിച്ചു പഠിച്ചു എന്നു കരുതുന്നു. വയനാട്ടില്‍ പോയില്ലെന്നു മനസ്സിലായി, രാത്രി പന്ത്രണ്ടരക്കാ കമന്റു വന്നത് . :)
പോറാടത്ത്,
സന്ദര്‍ശനത്തിനു നന്ദി.കോലാട് വേറെയല്ലെ, കോലാട്ടിന്‍ പറ്റങ്ങളെ മേച്ചു നടക്കുന്ന... എന്നൊക്കെ കേട്ടിട്ടുണ്ട്.
വനം മൊത്തത്തില്‍ അഘോഷിക്കാനുള്ള സ്ഥലമാണ്. ശാന്തം.
മാണിക്യം ചേച്ചീ,
നന്ദി.
smitha adharsh,
സീസണില്‍ അവിടെ പോകാതിരിക്കുകയാണ് ഭേദം. ഏറ്റവും തമാശയെന്തെന്നാല്‍ , അവിടെയെത്തുന്ന നല്ലൊരു ശതമാനത്തിനും എന്താണ് കുറിഞ്ഞി എന്നോ,വരയാട് എന്നോ ഒരു പിടിയുമില്ല എന്നതാണ്. “ഹോ ഇതിനാണോ ഇത്ര കഷ്ടപ്പെട്ട് ഇതു വരെ വന്നത്” എന്നു ചോദിക്കുന്നവരെ കണ്ടിരുന്നു.
ആദര്‍ശ്,
സന്ദര്‍ശനത്തിനു നന്ദി. കുറിഞ്ഞി പല സ്ഥലങ്ങളിലും പൂക്കാറുണ്ട്. ഈ അടുത്ത് കോലാഹലമേട്ടില്‍ പൂത്തിരുന്നു. പക്ഷെ ഇത്ര പരന്നുകിടക്കുന്ന കുറിഞ്ഞിച്ചെടികള്‍ ഇരവികുളത്തു മാത്രമേ ഉള്ളൂ.
വരയാടല്ല, വരൈആടുകളാണ്. അതായത് “മലയാടുകള്‍“.
അനില്‍ജി;
എന്റെ അടുത്ത യാത്ര മൂന്നാറിലേക്കാണ് ട്ടോ...
മൂന്നാര്‍ ആദ്യം പോയപ്പോള്‍ ഞാനും കരുതിയത് ഈ ആടുകളുടെ ദേഹം മുഴുവന്‍ വര കാണുമെന്നാണ്...
പക്ഷേ, ഇതുങ്ങള്‍ക്കൊന്നും ഒട്ടും പേടിയില്ല അല്ലേ? എന്നും ഫോട്ടോ എടുക്കാന്‍ പോസ് ചെയ്തു നിന്നു തന്നു.
:)
അനില്‍,
അപൂര്‍വ്വങ്ങളായ പടങ്ങള്‍!!
അജ്ഞാതന്‍,
സന്ദര്‍ശനത്തിനു നന്ദി.
ഹരീഷ് തൊടുപുഴ,
മൂന്നാര്‍ മനോഹരമായ സ്ഥലാമാണ്. പോകണം
ശ്രീ,
എല്ലാവരും ആദ്യം വരയാണ് അന്വേഷിക്കുക, ഞാനും ആദ്യം വിചാരിച്ചിരുന്നു സീബ്ര പോലെ വല്ല ജീവിയുമാവും എന്ന്.
അത്ര പെട്ടന്ന് അടുത്തൊന്നും വരില്ല. കുറേ നേരം നമ്മള് ബഹളമൊന്നും ഉണ്ടാക്കാതെ കാത്തിരുന്നാല്‍ അവ പയ്യെ വരും.
കുമാര്‍ജി,
സന്ദര്‍ശനത്തിനു നന്ദി.
മൂന്ന് വര്‍ഷം മുന്‍പ് നീലക്കുറിഞ്ഞി പൂത്തപ്പോള്‍,
പിന്നീട് തൊട്ടടുത്ത ഡിസംബറിലും മൂന്നാര്‍
പോയി.
ഇങ്ങനെ വരയാടുകളെകാണാന് മാട്ടുപ്പെട്ടിയില്‍ പോകാനൊത്തില്ല.
ചിത്രങ്ങള്‍ നന്നായി.
ഞാനിവിടെ ഒത്തിരിത്തവണ പോയിട്ടുണ്ട്.. ഈ ചേട്ടന്മാരെ കണ്‍നിറയെ കണ്ടിട്ടുണ്ട്.. കുട്ടിക്കുറുമ്പന്മാരു് ഒരു പേടിയുമില്ലാതെ അടുത്തു വന്നിട്ടുമുണ്ട്.. (ഞാനാരാ മോന്!)
ഓര്‍മ്മിപ്പിച്ചതിനു നന്ദി! ലോകത്ത് രാജമലയില്‍ മാത്രമേ ഉള്ളൂ ഈ ഐറ്റം എന്നു കേട്ടു..
രാജമലയില്‍ വന്നപ്പോള്‍ ഒരേയൊരെണ്ണത്തിനെയേ കണ്ടുള്ളൂ, നല്ല കേമനായിരുന്നു..
നീലക്കുറിഞ്ഞി കിട്ടിയില്ലേ അനിലേ..
ഇനി എത്ര വര്‍ഷം കഴിയണം അടുത്ത നീലക്കുറിഞ്ഞിക്ക്...
നല്ല ആടുകൾ!!
കോളേജിൽ പഠിക്കുമ്പോഴുള്ള ഒരു മൂന്നാർ ട്രിപ്പിൽ രാജമലയിൽ വലിഞ്ഞു കേറി വരയാടുകളെ കണ്ടത് ഓർമ്മ വന്നു. അന്നവ കുറെ ഉണ്ടായിരുന്നു
ലതി,
ഈ വരയാടുകള്‍ മട്ടുപ്പെട്ടിയില് അല്ല, ഇരവികുളം തന്നെയാ.
പാമരന്,
സന്ദര്‍ശനത്തിനു നന്ദി.
ആചാര്യന്,
നീലക്കുറിഞ്ഞി പൂത്ത വര്‍ഷം അല്ല ഇത്. ഇനി പത്തു വര്‍ഷം കഴിയും ഇരവികുളത്ത് പൂക്കാന്‍ എന്നു തോന്നുന്നു.
ഏതായാലും അല്പം കൂടി വിശദാംശങ്ങള്‍ ചേര്‍ത്ത് പിന്നീട് ഒന്ന് എഡിറ്റ് ചെയ്യുന്നുണ്ട്.
വരയാട് എന്നാല്‍ വരയുള്ള ആട് എന്നല്ല വരൈ(തമിഴില്‍ മല) ആട് എന്നാണ്
Post a Comment