വിത്തുകാള എന്ന പദം, വാച്യാര്‍ത്ഥത്തിലും, വ്യഗ്യാര്ത്ഥത്തിലുമായി സര്‍വ്വ സാധാരണമായി ഉപയോഗിക്കാറുള്ള ഒന്നാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ധാരാളമായി കാണപ്പെട്ടിരുന്ന ഇവ ഇന്നു ഒരു സാധാരണ കാഴ്ചയല്ലാതായിരിക്കുന്നു.
കൃഷിയും മൃഗസംരക്ഷണവും മുഖ്യതൊഴിലും ജീവനോപാധിയുമായി നിലനിന്നിരുന്ന കഴിഞ്ഞ കാലങ്ങളില്‍, പല വീടുകളിലും പശുക്കളുടെ വംശ വര്‍ദ്ധനവിനായി വളര്‍ത്തിയിരുന്ന ഇവ, ധവള വിപ്ലവത്തിന്റെ വരവോടെ ചില കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു. ഇന്ത്യയുടെ നാടന്‍ ജനുസ്സ് പശുക്കളുടെ പാലുത്പാദനശേഷി തലമുറകളിലൂടെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തൊടെയാണ് “ഗ്രേഡിംഗ് അപ്” എന്ന സങ്കല്‍പ്പം കടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാടന്‍ ജനുസ്സുകളെ , അത്യുല്‍പ്പാദനശേഷിയുള്ള വിദേശ ജനുസ്സുകളുമായിച്ചേര്ത്തു സങ്കരഇനം പശുക്കളെ വാര്‍ത്തെടുക്കാന്‍ ആരംഭിച്ചു. ഇതിനായാണ് മാട്ടുപ്പെട്ടിയിലുള്ള ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റ് നിലവില്‍ വരുന്നത്.
കേരളത്തില്‍ ഇന്നു വളര്‍ത്തുന്ന പശുക്കള്‍ക്ക് ഏറിയ പങ്കും കൃതൃമ ബീജാധാനമാണ് നല്‍കുന്നത്. ഇതിനുള്ള ബീജം കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോഡ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ബീജമാത്രാ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമുള്ള ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്.
കൃഷിയും മൃഗസംരക്ഷണവും മുഖ്യതൊഴിലും ജീവനോപാധിയുമായി നിലനിന്നിരുന്ന കഴിഞ്ഞ കാലങ്ങളില്‍, പല വീടുകളിലും പശുക്കളുടെ വംശ വര്‍ദ്ധനവിനായി വളര്‍ത്തിയിരുന്ന ഇവ, ധവള വിപ്ലവത്തിന്റെ വരവോടെ ചില കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു. ഇന്ത്യയുടെ നാടന്‍ ജനുസ്സ് പശുക്കളുടെ പാലുത്പാദനശേഷി തലമുറകളിലൂടെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തൊടെയാണ് “ഗ്രേഡിംഗ് അപ്” എന്ന സങ്കല്‍പ്പം കടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാടന്‍ ജനുസ്സുകളെ , അത്യുല്‍പ്പാദനശേഷിയുള്ള വിദേശ ജനുസ്സുകളുമായിച്ചേര്ത്തു സങ്കരഇനം പശുക്കളെ വാര്‍ത്തെടുക്കാന്‍ ആരംഭിച്ചു. ഇതിനായാണ് മാട്ടുപ്പെട്ടിയിലുള്ള ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റ് നിലവില്‍ വരുന്നത്.
കേരളത്തില്‍ ഇന്നു വളര്‍ത്തുന്ന പശുക്കള്‍ക്ക് ഏറിയ പങ്കും കൃതൃമ ബീജാധാനമാണ് നല്‍കുന്നത്. ഇതിനുള്ള ബീജം കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോഡ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ബീജമാത്രാ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമുള്ള ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്.
(ചിത്രം വലുതായിക്കാണാന്‍ അവിടവിടെ ക്ലിക്ക് ചെയ്യുക)
ഇത് “ഒരു ഫാള്‍സ് മൌണ്ട് ” ആണ്. കാളക്കുട്ടന്റെ വീര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രൈമിംഗ്
പശു" എന്ന സ്ത്രീ വര്‍ഗ്ഗത്തെ കണ്ടിട്ടില്ല ഈ കാളക്കുട്ടന്. ഇവിടെ ഡമ്മിയായി നിര്‍ത്തിയിരിക്കുന്ന വേറൊരു കാളയുടെ പുറത്തു കയറിയിരിക്കുന്നു. ബീജം ശേഖരിക്കുന്നത് കാണാനാവും.
അത്ര സാധാരണമല്ലാത്ത ഈ ഫോട്ടോകള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.
ബീജം ശേഖരിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം (കടപ്പാട്: മാളു)
(ഈ പോസ്റ്റിനുള്ള കടപ്പാട്: ശ്രീ.കാപ്പിലാനന്ദ സ്വാമികള്‍)
25 comments:
അത്ര സാധാരണമല്ലാത്ത ചില ചിത്രങ്ങള്‍
പശു എന്ന സ്ത്രീ വര്‍ഗ്ഗത്തെ കണ്ടിട്ടില്ല ഈ കാളക്കുട്ടന്. ഒരു ഡമ്മിയായി നിര്‍ത്തിയിരിക്കുന്ന വേറൊരു കാളയുടെ പുറത്തു കയറിയിരിക്കുന്നു. ബീജം ശേഖരിക്കുന്നത് കാണാനാവും.
നല്ല ഫോട്ടോസ് ആന്‍ഡ് വിവരണങ്ങള്‍ .പക്ഷേ എന്റെ സംശയം വീണ്ടും .
സ്വവര്‍ഗാനുരാഗം എന്നത് ജന്തുജാലങ്ങളിലും ഉണ്ടാകും അല്ലേ അനില്‍ ?
അതോ ഇത് മൃഗങ്ങള്‍ക്ക് മാത്രം തോന്നാവുന്ന ഒരു വികാരമാണോ ?
അത്ര പതിവില്ലാത്ത കാഴ്ചകള്‍! ക്രൂരന്മാര് :-)
ഹും!
കൊല്ലം ജില്ലയിലെ കുളത്തൂപുഴയില് ഉണ്ടല്ലൊ ഒരെണ്ണം, പേരു മറന്നുപോയി. അവിടം സന്ദര്‍ശിച്ചപ്പോള്‍ ഇതൊക്കെ കാണുവാന്‍ സാധിച്ചിട്ടുണ്ട്...
http://www.youtube.com/watch?v=lbvY6KyY5-0&feature=related
ഈ കാപ്പിലാന്റെ ഒടുക്കത്തെ സംശയങ്ങള്‍...
അനിലെ.....ഇത് കലക്കി...ഏത് with kala....
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
അത്ര സാധാരണമല്ലാത്ത ചില ചിത്രങ്ങള്‍ ..
അസാധാരണമായ കാഴ്ചകള്‍..
പാവം!! തന്റെ "ഡമ്മി സുരത" ത്തിലൂടെ ലാഭം കൊയ്യുന്ന മനുഷ്യക്കാളകളെക്കുറിച്ച് ഈ മിണ്ടാപ്രാണി അറിയുന്നില്ലല്ലോ? പഠിക്കുന്ന കാലത്ത് ബോംബേയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിലെ ബീജബാങ്കില് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായി പോയതും അവിടെ നിന്നറിഞ്ഞതുമായ രസകരമായ കാര്യങ്ങള്‍ ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചു. അനില്‍, ഈ ഉദ്യമത്തിനു അനുമോദനങ്ങള്‍...
nannayirikkunnu
കൃഷ്ണ തൃഷ്ണയോട് ഞാനും യോജിക്കുന്നു. അനിലേ, ഈ പ്രവര്‍ത്തിയോട് SPCA (Society for prevention of cruelty to animals) ക്ക് ഒന്നും പറയാനുണ്ടാകില്ലേ.
തികച്ചും അസാധാരണമായ പോസ്റ്റ് :)
കാപ്പിലാന്റെ സംശയനിവാരണത്തിനായി രണ്ടു കാളകളെ വാങ്ങിയാലോ എന്നാലോചിക്കുകയാണ്.
അനിലേ,
നല്ല അസാധാരണത്വം.അസാധാരണചിത്രങ്ങളുടെ പബ്ലിഷിങ്ങ് കാളയിലൊതുങ്ങണേ..:)
വളരെ നല്ല വിവരങ്ങള്‍
ഇന്‍ഫോര്‍മാറ്റീവ് പോസ്റ്റ് അനില്‍.
കാപ്പുവിന്റെ സംശയം ഒന്നൊന്നര രണ്ട് സംശയമാണ്.
സ്വന്തം നിലനില്പിനായി മനുഷ്ഹ്യന് നടത്തുന്ന കടന്നു കയറ്റങ്ങള്‍ തന്നെ ക്ഷമിക്കാവുന്നതും, ന്യായീകരിക്കത്തക്കതുമല്ല്ല. ഇത് അമിത ലാഭത്തിനു വേണ്ടി സാധു മൃഗങ്ങളെ വെറും യന്ത്രങ്ങള്‍ ആക്കുന്നു.കഷ്ടം...
നല്ല ഉദ്യമം അനില്‍. ആശംസകള്‍
കുറച്ച് ദിവസമായി അഗ്രിയിലൊന്നും നോക്കാത്തതുകൊണ്ടാണ് ഈ പോസ്റ്റ് കാണാന്‍ വൈകിയത്. ഇത് ബ്ലോഗില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒരു പോസ്റ്റാണെന്ന് തോന്നുന്നില്ല.
അഭിനന്ദനങ്ങള്‍ അനിലേ.
കാപ്പിലാന്,
കാപ്പിലാന് ചോദിച്ചതിനുള്ള ഉത്തരം മുന്‍പ് വേറെ ചില പോസ്റ്റുകളില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ഇവിടെ ഈ കാളക്കുട്ടന്മാരെ ഇത്തരത്തില്‍ പ്രവര്ത്തിയെടുക്കാനായി പരിശീലിപ്പിച്ചിരിക്കുന്നതാണ്.അതിനാല്‍ ഇതു സ്വയമേവ ഉടലെടുത്ത ഒരു സ്വഭാവ വിശേഷമല്ല.ഇത്തരത്തില്‍ ഒരേ വര്‍ഗ്ഗങ്ങള്‍ താമസ്സിക്കുന്ന ഇടങ്ങളില്‍ ചില മൌണ്ടിംഗ് നടക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്. ഏതായാലും ഒരു പശു വന്നാലും ഈ കാളക്കുട്ടന്മാര്ക്കു വിരോധം ഉണ്ടാവും എന്നു തോന്നുന്നില്ല. :)
ശ്രീവല്ലഭന്,
പാമരന്,
ഹരീഷ് തൊടുപുഴ,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.
മാളുച്ചേച്ചി,
ലിങ്കിനു നന്ദി, പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.
ചാണക്യന്,
സന്ദര്‍ശത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
കൃഷ്ണ,
പ്രസക്തമായ ചില വിഷയങ്ങള്‍ അടങ്ങിയതാണ് താങ്കളുടെ കമന്റ്. ഞാന്‍ അത്ര പ്രിപയര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പറയാന്‍ സാധിക്കില്ല.എങ്കിലും ഒരു കാര്യം സൂചിപ്പിക്കയാണ്. എതിര് ലിംഗത്തിന്റെ സാമീപ്യമില്ലായ്മ ഇത്തരം മൃഗങ്ങളില്‍ ചില നെഗറ്റീവ് ആയ ഫലങ്ങള്‍ ഉളവാക്കുന്നതായാണ് സൂചനകള്‍.ഉദാഹരണമായി പശുക്കലുടെ സ്വഭാവങ്ങളിലുള്ള വ്യതിയാനം, വര്‍ദ്ധിച്ചു വരുന്ന വന്ധ്യത തുടങ്ങിയവ. ഈ വിഷയത്തില്‍ പഠനം നടക്കുന്നുണ്ട് എന്നാണ് എന്റെ അറിവു. അഭിപ്രായങ്ങള്‍ക്കു നന്ദി.
Najeeb Chennamangallur,
സന്ദര്‍ശനത്തിനു നന്ദി.
അങ്കിള്‍,
അത്തരത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലിത്. നമ്മുടെ മൃഗസംരക്ഷണ മേഖല, നമ്മുടെ എന്നല്ല , ഭക്ഷണത്തിനായാണ് നമ്മള് ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നത്. അങ്ങിനെ അല്ലെങ്കില്‍ ഇവക്കു നാട്ടില്‍ സ്ഥാനവുമില്ല. പ്രധമ സ്ഥാനം മനുഷ്യ താല്പ്പര്യങ്ങള്ക്കാവുമപ്പോള്. ആ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഏറ്റവും ശാസ്ത്രീയമായ രീതിയാണിത്. ഒരു പാട വിശദമാക്കെണ്ടിവരും എന്നതിനാല്‍ കൂടുതല്‍ നീട്ടുന്നില്ല.സന്ദര്‍ശനത്തിനു നന്ദി.
കൃഷ് ഭായ്,
smitha adharsh,
മേരിക്കുട്ടി,
കുമാര്‍ജി,
സന്ദര്‍ശനത്തിനു നന്ദി.
വികടശിരോമണി,
ഈ കാപ്പിലാന് ഒരു സംശയങ്ങക്കുമായാണ് ജീവിക്കുന്നതെന്നു തോന്നുന്നു. ചിത്രങ്ങള്‍ വേറെ ഒന്നും ഇല്ലാാാാാ..
സന്ദര്‍ശനത്തിനു നന്ദി.
കുറുമാനെ,
ഗംഭീര ചോദ്യമല്ലെ, കാപ്പു ആരാ മോന് !!
സന്ദര്‍ശനത്തിനു നന്ദി.
ജയകൃഷ്ണന് കാവാലം,
മനുഷ്യനല്ലെ താരം. എല്ലാം അവനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പക്ഷെ അനുവദനീയമായതിലും കൂടുതലാണ് ഇന്ന് ചൂഷണം എന്നു മാത്രം.
നിരക്ഷരന്‍മാഷ്,
നല്ല വാക്കുകള്‍ക്കു നന്ദി.
bad!bad!!
"ഇത്തരത്തില്‍ ഒരേ വര്‍ഗ്ഗങ്ങള്‍ താമസ്സിക്കുന്ന ഇടങ്ങളില്‍ ചില മൌണ്ടിംഗ് നടക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്. "
അനിലേ..ഈ വിഷയത്തെ പറ്റി അനില്‍ ചര്‍ച്ച ചെയ്തതെല്ലാം അടിയന് വായിച്ചു .എങ്കിലും വീണ്ടും ഒരു കാര്യം കൂടി ..മുകളില്‍ പറഞ്ഞ കാര്യം.ഇങ്ങനെയായിരിക്കും ഈ മനുഷ്യരില്‍ സ്വവര്‍ഗ പ്രണയം ഉടലെടുക്കുന്നത് .ഈ ഹോസ്റ്റലില്‍ മറ്റും ഒരുമിച്ചു താമസിക്കുന്നവര്‍ തമ്മില്‍ ( ഞാന്‍ ഹോസ്റ്റല്‍ വാസിയല്ല ) അതുകൊണ്ട് അതിനെ കുറിച്ച് അറിയില്ല .അറിയാവുന്നവര്‍ പറഞ്ഞ് തരുമല്ലോ .ഞാന്‍ പലപ്പോഴും ഒരു സ്കൂള്‍ കുട്ടിയാണ് .എന്റെ ക്ലാസ് മുറികളാണ് ബ്ലോഗുകള്‍ .എന്റെ സംശയങ്ങള്‍ ഇവിടെയോക്കെയല്ലേ ചോദിക്കാന്‍ പറ്റു.ആരും ഒന്നും വിചാരിക്കല്ലേ .ഞാന്‍ ഇപ്പോഴും അറിവില്‍ വെറും ശിശു .
:):)
കാപ്പിലാനെ,
ചോദ്യങ്ങള്‍ കഠിനം തന്നെ.
ഉത്തരം പറയാനുള്ള ഗ്രാഹയം അടിയനില്ല. ആരോ എതോ ചെയ്തെന്നോ, പിന്നെ സഭ അതിനു നഷ്ടപരിഹാരം കൊടുത്തെന്നൊ ഒക്കെ കേട്ടുകേഴ്വിയല്ലാതെ എനിക്കു വലിയ പിടിയില്ല.
പിന്നെ ഇവിടെ വിഷയം വിത്തു കാളയാണല്ലോ, അതിനെപറ്റി സംശയം വല്ലതുമാണെങ്കില്‍ പറയാന്‍ ശ്രമിക്കാം. മറ്റു കാര്യങ്ങള്‍ അതാതു ഫീല്‍ഡിലെ വിദഗ്ധര്‍ പറയട്ടെ.
അസാധാരണമായ ഈ പോസ്റ്റിന് നന്ദി.
ഇന്‍ഫോര്‍മാറ്റീവ് . അഭിനന്ദനങ്ങള്‍
കാപ്പിലാന്റെ സംശയങ്ങളും കൊള്ളാം :)
മറ്റൊരു കാര്യം കൂടി ചോദിക്കട്ടെ അനിലേ . ഈ ബീജം എങ്ങനെയാണ് സൂഷിക്കുന്നത് ?ഈ കാളയില്‍ നിന്നും എടുത്ത ബീജം മറ്റൊരു എരുമയില്‍ കുത്തിവെയ്ക്കാന്‍ കഴിയുമോ ? അതായത് ഈ കാപ്പിരിയും മദാമ്മയും പോലെ :) ..അങ്ങനെ സംഭവിച്ചാല്‍ പ്രൊഡക്ഷന്‍ വരുന്നത് ഏതായിരിക്കും?
വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു .
എന്റെ ഓരോ സംശയങ്ങളെ ..കാവിലമ്മേ കാത്ത് കൊള്ളൂ .
:):)
നരിക്കുന്നന്‍,
ബഷീര്‍ വെള്ളറക്കാട്,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.
കാപ്പിലാനെ,
സംശയം കിടു !
ശേഖരിക്കുന്ന ബീജം നേരിട്ടു സൂക്ഷിക്കുകയല്ല ചെയ്യുന്നത്.ഇതു ആവശ്യമായ സാന്ദ്രതയിലേക്കു നേര്‍പ്പിച്ച ശേഷം - 196 ഡിഗ്രീ തണുപ്പില്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നു. ദ്രാവക രൂപത്തിലുള്ള നൈട്രജനാണ് ഇതിനായി ഉപയോഗിക്കുന്നത്.
കാളയുറ്റേയും എരുമയുടേയും ക്രോസ്സായി “കാറ്റലോ” ഉണ്ടായതായി പറയുന്നുണ്ട്. ഞാന്‍ കണ്ടിട്ടില്ല.
അനില്‍ജീ......
വിജ്ഞാനപ്രദം.......
Post a Comment