10/01/2008

സഹജമാര്‍ഗ്ഗം


ആത്മീയതയിലേക്കുള്ള പ്രായോഗിക പരിശീലന രീതിയാണ് സഹജ മാര്‍ഗ്ഗം.
പ്രാചീന രാജയോഗമുറകള്‍ അടിസ്ഥാനമാക്കി, അഥവാ അവയെ ലളിതവല്‍ക്കരിച്ചു ഇന്നത്തെ മനുഷ്യനുവേണ്ടി പുനര്‍ വ്യാഖാനം ചെയ്യുകയാണ് സഹജമാര്‍ഗ്ഗം ചെയ്യുന്നത്. ഈ വഴി, ദൈവത്തെ ലളിതമായ ഒന്നായും, തദ്ദ്വാരാ അതിലേക്കുള്ള വഴികള്‍ എറ്റവും ലളിതമെന്നു വിശദീകരികുകയും ചെയ്യുന്നു. മനസ്സ് ആണ് ശരീരത്തിന്റെ സര്‍വ്വസ്വവും, അതിന്റെ ശരിയായ നിയന്ത്രണമാകട്ടെ, ഏര്‍പ്പെടുന്നത് തന്റെ ആദ്ധ്യാത്മിക ഗുരുവിന്റെ നിര്‍ദ്ദേശങ്ങളിലും മേല്‍നോട്ടത്തിലുമുള്ള ധ്യാനത്തിലൂടെയും.ഒരു സാധാരണ കുടുംബസ്ഥനിണങ്ങുന്ന രീതിയിലാണ് സഹജമാര്‍ഗ്ഗം വിശദീകരിക്കപ്പെട്ടിരിക്കുന്നത്. എല്ലാ കര്‍മങ്ങളുടേയും ക്രമീകരണവും നിയന്ത്രണങ്ങളും നമ്മെ സന്യാസത്തിനടുത്തെത്തിക്കുന്നു.
ആയതിനാല്‍ തന്നെ സഹജമാര്‍ഗ്ഗിയെ സംബന്ധിച്ച്, ചിന്തകള്‍, ജാതീയമോ, മതപരമോ, ലൈംഗികമോ ആയ വേര്‍രിവുകള്‍ക്കതീതമാണ്. ഇതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് അടിസ്ഥാന യോഗ്യത.


ആദ്ധ്യാത്മികം എന്ന പദത്തിനു മതങ്ങളുമായി യാതൊരു ബന്ധവും കല്‍പ്പിക്കേണ്ടതില്ല. എവിടെ മതം അവസാനിക്കുന്നുവോ അവിടെ ആത്മീയത ആരംഭിക്കുന്നു.മതങ്ങള്‍ പഠിപ്പിക്കുന്നത് ദൈവത്തെ തേടി പുറം ലോകത്തലയാനാണ്. ദൈവം ഒരു വടിയുമായി തന്നെ ശിക്ഷിക്കാന്‍ കാത്തുനില്‍ക്കുന്ന ഒന്നായി അവനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. ദൈവം അവനവനില്‍ തന്നെയാണെന്നാണ് സഹജമാര്‍ഗ്ഗി വിശ്വസിക്കുന്നത്. ശരീരത്തെ ശിക്ഷിക്കുന്നത് ദൈവത്തെ ശിക്ഷിക്കുന്നതിനു തുല്യവും.

ആചാരങ്ങളൊ അനുഷ്ഠാനങ്ങളോ ഇല്ല, അരുതുകള്‍ ഇല്ല.
ഈ മാര്‍ഗ്ഗത്തിന്റെ ഇപ്പോഴത്തെ ഗുരുവാണ് "ശീ.രാജഗോപാലാചാരി" എന്ന ചാരിജി.

ശ്രീ രാമചന്ദ്ര മിഷന്‍ ഔദ്യോഗിക വെബ് സൈറ്റിലെ വാചകങ്ങളുടെ ഒരു പരിമിതമായ തര്‍ജ്ജമയാണ് മേല്‍ കൊടുത്തിരിക്കുന്നത്.

സഹജ മാര്‍ഗ്ഗത്തിന്റെ ലോക തലസ്ഥാനം മണപ്പാക്കത്തുള്ള ആശ്രമംധ്യാനനിരതനായ ഗുരു


ലാപ് ടോപ്പില്‍ ജോലിചെയ്യുന്ന ഗുരു


ശിഷ്യരെ അഭിസംബോധന ചെയ്യുന്ന ഗുരു


ധ്യാനനിമഗ്നമായ ഒരു സദസ്സ്


പൂര്‍ണ്ണ സമര്‍പ്പണം


മുറ്റത്തൊരു അഭ്യാസം


ശിഷ്യഗണങ്ങളുമായിഒരു യാത്ര


ടേബിള്‍ ടെന്നീസ് കളിക്കുന്ന ഗുരു


ശിഷ്യര്‍ക്കൊപ്പം ബീച്ചില്‍ കളിക്കുന്ന ഗുരു.

സമാന ചിന്താഗതികാരനായ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം എന്റെ മുന്നില്‍ അവതരിപ്പിച്ചതാണീ വിവരങ്ങള്‍.

"മോചനമാ‍ര്‍ഗ്ഗങ്ങള്‍" എന്ത് എന്ന ചോദ്യവുമായി, ബൂലോകര്‍ക്കു മുന്നില്‍ ഞാന്‍ ഈ വിഷയം അവതരിപ്പിക്കയാണ്.

ഫോട്ടോകള്‍ക്കു കടപ്പാട്: സഹജമാര്‍ഗ്ഗ് ഹോം പേജ്.

പിന്നാമ്പുറ കഥകള്‍ ഒന്ന്:

പിനാമ്പുറ കഥകള്‍ രണ്ട്

29 comments:

അനില്‍@ബ്ലോഗ് said...

ആദ്ധ്യാത്മികം എന്ന പദത്തിനു മതങ്ങളുമായി യാതൊരു ബന്ധവും കല്‍പ്പിക്കേണ്ടതില്ല. എവിടെ മതം അവസാനിക്കുന്നുവോ അവിടെ ആത്മീയത ആരംഭിക്കുന്നു.മതങ്ങള്‍ പഠിപ്പിക്കുന്നത് ദൈവത്തെ തേടി പുറത്തലയാനാണ്. ദൈവം ഒരു വടിയുമായി തന്നെ ശിക്ഷിക്കാന്‍ കാത്തുനില്‍ക്കുന്ന ഒന്നായി അവനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ദൈവം അവനവനില്‍ തന്നെയാണെന്നാണ് സഹജമാര്‍ഗ്ഗി വിശ്വസിക്കുന്നത്. ശരീരത്തെ ശിക്ഷിക്കുന്നത് ദൈവത്തെ ശിക്ഷിക്കുന്നതിനു തുല്യവും.

യാരിദ്‌|~|Yarid said...

another crap...!

അനില്‍@ബ്ലോഗ് said...

യാരിദേ,
എനിക്കു പ്രായശ്ചിത്തം ചെയ്യണം.

ഭൂമിപുത്രി said...

വിവരങ്ങൾക്ക് നന്ദി അനിൽ.
‘മോചനം’എന്നാൽ എന്താൺ അർത്ഥമാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ തയാറായിരുന്നോളൂ

കാന്താരിക്കുട്ടി said...

സഹജ മാര്‍ഗ്ഗത്തെ പറ്റിയുള്ള വിവരണം നന്നായി.ദൈവം അവനവനില്‍ തന്നെ ആണ് എന്നു വിശ്വസിക്കാന്‍ എത്ര പേര്‍ തയ്യാറാകും.

ശിവ said...

ഹ ഹ...ചിരിക്കാതെന്ന്തു ചെയ്യാന്‍...സഹജ മാര്‍ഗ്ഗവും ഒരു നാള്‍ മതം ആണെന്ന് വ്യാഖ്യാനിക്കപ്പെടും...ഈ ആചാര്യന്‍ ദൈവമെന്നും...

കാരണം ഇന്ന് നാം കാണുന്ന മിക്കവാറും മതങ്ങളും ഉണ്ടായ കാലത്ത് മതങ്ങള്‍ ആയിരുന്നില്ല...മാത്രവുമല്ല നാം ഇപ്പോള്‍ ദൈവമായി കരുതുന്ന പല ദൈവങ്ങളും അവര്‍ ജീവിച്ചിരുന്നപ്പോള്‍ ദൈവങ്ങള്‍ ആയിരുന്നില്ല....

അമൃതാ വാര്യര്‍ said...

ആത്മീയതയിലേക്കുള്ള
പ്രായോഗിക പരിശീലനമാര്‍ഗ്ഗങ്ങളില്‍
ഒന്നായ സഹജമാര്‍ഗ്ഗം..
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും
ഉപരിയായ ആ രീതിയുടെ
ഗുരു ചാരിജി...
ഇത്‌ തീര്‍ച്ചയായും
പുതിയൊരറിവു തന്നെയാണ്‌
സുഹൃത്തെ എനിക്ക്‌.....

നല്ല വിവരണവും പടങ്ങളും...

ഹരീഷ് തൊടുപുഴ said...

എനിക്കൊന്നും മനസ്സിലായില്ല...

കാപ്പിലാന്‍ said...

മറ്റൊരു അച്ഛന്‍ കുരു .ഇതും നല്ല വിളയാണ്.കുറച്ചു കൂടി മൂത്ത് പഴുത്താല്‍ നല്ല കാശ് കിട്ടും .വിദേശത്ത് നമുക്ക് വില്‍ക്കാം .
വരിക വരിക സഹജരെ
"ഒരുമ്മ "യോട് നാമിന്നു
ഒത്തു ചേര്‍ന്ന് പോയിടാം .

കാപ്പിലാന്‍ said...

അവിടെ എല്ലാം ആദായ വില്പനയാണ് അനിലേ വെറും 1000 US $.ഓരോന്നിനും .ഓണ്‍ ലൈന്‍ വഴി പൈസ എടുക്കും .ഏതു രാജ്യത്തെ പൈസ ആണെങ്കിലും നോ പ്രോബ്സ് .കച്ചവടം അടിപൊളിയാകും .

മാഷേ ഇത് അവര്‍ക്ക് കച്ചവടം ഉണ്ടാക്കി കൊടുക്കാന്‍ നിങ്ങള്‍ കമ്മിഷന്‍ വാങ്ങി ചെയ്യുന്ന പരിപാടിയാണ് അല്ലേ ? നടക്കട്ടെ .അറിയാത്തവര്‍ക്ക് കൂടി ആ വഴി പോയാല്‍ സംഭവം മനസിലാകും . ഈ കച്ചവടത്തില്‍ മൊത്തം എത്ര കിട്ടി .

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
മനുഷ്യന്‍ ഒന്നു പച്ചപിടിക്കാനും സമ്മതിക്കില്ല.

അനില്‍@ബ്ലോഗ് said...

ഭൂമിപുത്രി,
ഈ വിഷയത്തെ എങ്ങിനെ സമീപിക്കണം എന്ന കണ്‍ഫ്യൂഷന്‍ എല്ലെ വല്ലാതെ അലട്ടുന്നുണ്ട്. സങ്കല്‍പ്പങ്ങള്‍ നല്ലതു തന്നെ. പക്ഷെ പ്രായോഗിക തലത്തില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ നിരീക്ഷിച്ചു വരികയാണ്.(ചുരുങ്ങിയ പക്ഷം എന്റെ സുഹൃത്തിന്റെ കാര്യത്തിലെങ്കിലും)

കാന്താരിക്കുട്ടി,
അഹം ബ്രഹ്മാസ്മി എന്ന തത്വം തന്നെയല്ലെ അത്? എനിക്കു വലിയ പിടിയില്ലാത്ത വിഷയമാണ്.

ശിവ,
സത്യസന്ധമായ ഒരു അഭിപ്രായമാണ്. എന്റെ പൂര്‍ണ്ണ വിലയിരുത്തല്‍ അവസാനം പറയാം. ഞാന്‍ ഒരു കേന്ദ്രത്തില്‍ പോകുന്നുണ്ട് ഈ ആഴ്ച.

അമൃതാവാര്യര്‍,
നന്ദി.എന്റേതായി ഇതില്‍ ഒന്നുമില്ല.അവരുടെ വെബ് സൈറ്റില്‍ ഉള്ള കാര്യം മലയാളത്തില്‍ ഇട്ടു എന്നു മാത്രം.

ഹരീഷ്,
അജ്ഞതയാണ് മനുഷ്യന്റെ ശാപം.അവന്‍ കണ്ണുകള്‍ തുറന്നു വക്കുന്നതല്ലാതെ ഒന്നും ഉള്‍ക്കൊള്ളുന്നില്ല.

കാപ്പിലാന്‍,
ഗുരുവും കുരുവായോ?

ആഗോളവ്യാപകമായി ആശ്രമങ്ങള്‍ ഉള്ള സംഘമാണിതു. അമേരിക്കയിലും.ജാഗ്രതേ !!

mr.unassuming said...

ഇതാ ഒരു സഹോദര സ്ഥാപനം ലാലാജി മെമ്മോറിയല്‍ ഒമേഗ സ്കൂള്‍. ഒമേഗ എന്നത് “ഓം” എന്ന അക്ഷരമാണെന്നു വിശദീകരണം ആവശ്യമുണ്ടോ?

നരിക്കുന്നൻ said...

ആ ആചാര്യൻ കളിക്കുന്നു, ചിരിക്കുന്നു, യോഗ ചെയ്യുന്നു, പഠിക്കുന്നു, പഠിപ്പിക്കുന്നു, ഇന്റെർനെറ്റ് നോക്കുന്നു, അയാൾക്ക് മുമ്പിൽ ഒരുപാട് പേർ കാത് കൂർപ്പിച്ചിരിക്കുന്നു. ഒരിക്കൽ ഇദ്ധ്യേഹവും ഒരു ആത്മീയ ആചാര്യനാവും. അദ്ധ്യേഹവും ഒരു ദൈവമാകും... കോടികൾ ഒഴുകി വരുന്ന ഒരു ട്രസ്റ്റിന്റെ അമ്പാസഡറാകും. പിന്നെ, പിന്നെ...

ഞാനൊന്നും പറഞ്ഞില്ലേ..

smitha adharsh said...

ഇങ്ങനെയും ഒന്നുണ്ട് അല്ലെ...
ഞാന്‍ ആദ്യമായാ കേള്‍ക്കുന്നത്..

വികടശിരോമണി said...

സഹജമാർഗത്തെപ്പറ്റി കേട്ടറിവുകളേ എനിക്കുള്ളൂ.അതു ശരിയായിക്കൊള്ളണമെന്നില്ലാത്തതിനാൽ ആധികാരികമായി അഭിപ്രായിക്കാൻ ഞാനാളല്ല.അനിൽ പോയി അറിഞ്ഞുവന്ന് വിവരങ്ങളെഴുതൂ.
രണ്ടു പേരഗ്രാഫിൽ അനിൽ പറഞ്ഞുവെച്ച സിദ്ധാന്തങ്ങളൊക്കെ ക്ലീഷെകളാണ്.ദൈവം അവവവനിൽ തന്നെയാണെന്ന് എന്തായാലും സഹജമാർഗ്ഗജീവികളൊന്നുമല്ലല്ലോ ആദ്യം പറഞ്ഞത്.‘അഹം ബ്രഹ്മാസ്മി’യും ‘തത്വമസി’യും ഒക്കെ പുതിയകാര്യമല്ല.മതം എന്ന സംജ്ഞ കൊണ്ട് എപ്പോഴും സെമിറ്റിക് മതങ്ങളെയാണോ അർത്ഥമാക്കുന്നത്?ദൈവമില്ലെന്നു പറഞ്ഞ ചർവ്വാകമതവും ഇൻഡ്യയിലുണ്ട്.
നാഡീജ്യോതിഷം,ബ്രഹ്മകുമാരി,ശരവണഭവമഠം,നൽ‌വാഴ്വ്,സിദ്ധാശ്രമം...അങ്ങനെ പലരും ഇത്തരം കുറേ കുപ്പികളിൽ പഴയ വീഞ്ഞുമായി ഇറങ്ങുന്നു.ദർശനങ്ങൾക്കുമാത്രം പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ നല്ല ഒരു വ്യവസായ സംരംഭമാണിത്.ഈ ആശ്രമത്തിലെ പൂജക്കു ചന്ദനത്തിരി വിൽക്കാനും ഒരു തൊഴിൽ‌സാധ്യത തുറക്കപ്പെടുകയാണ്.
മോചിതരല്ലാത്തവരോട് കൈച്ചങ്ങലകൾ മാത്രമേ നിങ്ങൾക്കു നഷ്ടപ്പെടാനുള്ളൂ എന്നു പണ്ട് ഒരു താടിക്കാരൻ പറഞ്ഞു.ഇപ്പോൾ മോചിതരാവാൻ സഹജമാർഗിയായാൽ മതി എന്നു ഗുരു.തൃപ്തിയായി.
ധ്യാനനിമീലിതനേത്രങ്ങളോടെ,
ഒരു സഹജേതരമാർഗ്ഗി.

കാപ്പിലാന്‍ said...

http://www.allahabadhighcourt.in/ILR/ilr-2004/Jan-Feb2004.pdf

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
ഞാന്‍ വായിക്കാം.

ചാണക്യന്‍ said...

അനിലെ,
സുധാമണിക്കിട്ട് പാരപണിതിട്ട്,
ഈ ഗുഗുരുവിനു പരസ്യം നല്‍കിയത് ശരിയായില്ല...
ഇങ്ങനെയൊക്കെ തന്നെയാണ് സാമിമാര്‍ ജന്മം കൊള്ളുന്നത്....
നാട്ടിലെത്രയോ യോഗ പരിശീലന കേന്ദ്രങ്ങളുണ്ട്..അവിടത്തെ പരിശീലകര്‍ക്ക് ഗുരുവിന്റെ പരിവേഷം നല്‍കി സാമിയാക്കാമല്ലെ?
ജയിലില്‍ കിടക്കുന്നവരും ഇനിയും ജയിലിലാകേണ്ടവരുമായി ഒട്ടേറെ മനുഷ്യ ദൈവങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടുണ്ട്....ഇനിയൊരണ്ണത്തെ കൂടി സഹിക്കാന്‍ വയ്യ....
അതുകൊണ്ട് സഹജസാമിയോട് ഈ പരിപാടി മതിയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...
ഇങ്ങനെയൊരു പോസ്റ്റിട്ടതിന് അനിലിനെതിരെ ഞാന്‍ പ്രതിഷേധം രേഖപ്പെടുന്നു....

അനില്‍@ബ്ലോഗ് said...

mr.unassuming,
താങ്കള്‍ പറഞ്ഞ ലിങ്ക് അവരുടെ സ്കൂളാണ്. സ്കൂള്‍ മാത്രമല്ല നിരവധി സ്ഥാപനങ്ങളും ആശ്രമങ്ങളുമുള്ള ഒരു കോര്‍പ്പറേറ്റ് ടീം തന്നെയാണ് ഇതു. ആദി ശബ്ദമായ ഓംങ്കാരത്തിനെ വിട്ട് ആരെങ്കിലും കളിക്കുമോ, വിമര്‍ശനവിധേയമായ വിഷയങ്ങള്‍ നിരവധിയുണ്ട്.

നരിക്കുന്നന്‍,
കോടികളുടെ അഥിപതിയാണ് ഇപ്പോള്‍ തന്നെ ഈ ആചാര്യന്‍. കൂടുതല്‍ വിവര്‍ങ്ങള്‍ പുറകെ..

smitha adharsh,
ചുറ്റും നടക്കുന്നത് അറിഞ്ഞിരിക്കേണ്ടതു ആവശ്യമല്ലെ?

വികടശിരോമണി,
വിശകലനത്തിനു നന്ദി. രാജയോഗവും , അഹം ബ്രഹ്മാസ്മിയുമെല്ലാം പൌരാണിക ചിന്തകള്‍ തന്നെ.ഇവര്‍ പറയുന്ന പല കാര്യങ്ങളും ഗീത അടിസ്ഥാനപ്പെടുത്തിയാണെന്നു തോന്നും, ചിലനേരങ്ങളില്‍. എന്തുകൊണ്ടിങ്ങനെ ഒരു പോസ്റ്റിട്ടു എന്ന് ചര്‍ച്ചകള്‍ വരുന്ന മുറക്കോ അല്ലെങ്കില്‍ മറ്റൊരു പോസ്റ്റിലോ ഞാന്‍ പറയാം. അതീവ ഗൌരവത്തില്‍ ഞാന്‍ കാണുന്നൊരു വിഷയമാണിത്.

കാപ്പിലാനെ,
കേസുകള്‍ അനവധിയുണ്ട്.വഴിയേ പറയാം.

ചാണക്യന്‍,
സുധാമണിയും ഗുഗ്ഗുരുവും അടിസ്ഥാനപരമായി വ്യത്യസ്ഥപ്പെട്ടു കിടക്കുന്നു.അതു തന്നെയാണ് ഇതിലുള്ള ഗൌരവവും. പിന്നെ താങ്കള്‍ കരുതുന്നൊപോലെ ചിന്ന സ്വാമിയൊന്നുമല്ല ഇദ്ദേഹം.കേരളത്തില്‍ വേരോട്ടം തുടങ്ങിയിട്ടേ ഉള്ളൂ. ലോകമെമ്പാടും ഇവര്‍ക്ക് ആശ്രമങ്ങളുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ വരാന്‍ വൈകി, അഥവാ എന്തുകൊണ്ട് ഇപ്പോള്‍ കേരളത്തില്‍ വരുന്നു എന്നതാണ് മുഖ്യമായ പഠനവിഷയം. താങ്കള്‍ക്കും ഗൌരവമായിത്തന്നെ സമീപിക്കാവുന്ന ഒരു വിഷയം കൂടിയാണിത്.

മലമ്പുഴ, “കവ” എന്ന സ്ഥലത്തു ആദ്യമായി കേരളത്തില്‍ അവരുടെ ഒരു സെന്റര്‍ തുടങ്ങിയിട്ടുണ്ട്. വളരെ അടുത്ത കാലത്ത്. തുച്ഛമായ രെജിസ്ടേഷന്‍ ചാര്‍ജില്‍ ഏകദേശം ഒരാഴ്ചയോളം അവിടെ താമസ്സിച്ചു പഠിക്കാമെന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്.
മുളക്കുമ്പോള്‍ തന്നെ നോക്കിവച്ചാല്‍ വളര്‍ച്ച കണക്കുകൂട്ടാന്‍ എളുപ്പമാണല്ലോ. അത്രമാത്രം.

ഇവിടെ സ്വാമിയില്ല കേട്ടോ, “അഭ്യാസികള്‍”, അതാണ് ടെര്‍മിനോളജി. പരിപാടിക്കു പേര് “അഭ്യാസം”.ക്ലാസ്സെടുക്കുന്ന ചിന്ന ഗുരു “പ്രിസപ്റ്റര്‍”.

ഓഫ്ഫ്:
ഒരു എക്സ്ക്ലൂസീവുനു സ്കോപ്പുണ്ട്.

കാപ്പിലാന്‍ said...

എന്‍റെ അഭിപ്രായത്തില്‍ .കേരളത്തിലെ ഓരോ ജില്ലകളിലും ഇതുപോലെ ഉള്ള ആശ്രമം തുടങ്ങണം എന്നാണ് .ഞാന്‍ എന്തായാലും ഗുരുവുമായി ബന്ധപെട്ട് ഡിട്രോഇടില്‍ ഒരാശ്രമം തുടങ്ങാന്‍ പ്ലാന്‍ ഉണ്ട് .ആ ലിങ്ക് തന്നതില്‍ നന്ദി അനില്‍ .കമ്മിഷിന്‍ കിട്ടുമ്പോള്‍ എനിക്കും പകുതി തരണേ .

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
അതു തെറ്റിപ്പോയി.ആശ്രമം അല്ല ആദ്യം സ്ഥാപിക്കപ്പെടുക. സുധാമണിയും ചാരിജിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന് ഇതാണ്. ഇവിടെ നിശ്ശബ്ദമായ ഇന്‍വേഷനാണ്. ഒരു സ്ഥലത്ത് ആദ്യമായി ചില ഇരകളെ കണ്ടെത്തുക എന്നതാണ് ഒന്നാം ഘട്ടം. പയ്യെ അവരെ വശത്താക്കി, അവരിലൂടെ സര്‍ക്കിള്‍ വ്യാപിപ്പിച്ചു ചെറു ചെറു ഗ്രൂപ്പ്കള്‍ ഉണ്ടാക്കുകയാണ് ഒന്നാം ഘട്ടം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കിക്കോ. കമ്മീഷന്‍ അവിടെ എത്തും.
പല ഏജസികള്‍ ഉള്ള എജന്റുമ്മാര്‍ ഇവിടെ ഉണ്ട്.നമുക്കു ശരിയാക്കാം.

കാപ്പിലാന്‍ said...

അനിലേ ,എല്ലാ മനുഷ്യ ദൈവങ്ങള്‍ക്കും ഗുരുക്കള്‍ക്കും അറിയാം കേരളമാണ് വളരാന്‍ പറ്റിയ മണ്ണ് എന്നത് .അതുകൊണ്ടാണ് അവിടെ ഇത്രയധികം ദൈവങ്ങള്‍ ഉണ്ടാകുന്നതും .എന്തായാലും ഞാന്‍ ആശ്രമ പരിപാടിയുമായി ഇവിടെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു .ഇവിടെ ഇപ്പോള്‍ ബാക്കി ഉള്ള കച്ചവടങ്ങള്‍ ഒക്കെ താഴോട്ടാണ് .ഭക്തി കച്ചവടം പച്ച പിടിക്കുമോ എന്ന് നോക്കാം .മാത്രമല്ല ചാരിചി പറയുന്നത് ഇതിനു മതം ഒരു പ്രശ്നം അല്ലന്നല്ലേ സഹജന്മാര്‍ ഇത് വായിക്കുന്നെങ്കില്‍ എനിക്ക് മെയില്‍ അയക്കുക .നമുക്ക് ഇവിടെ ഒരെണ്ണം തട്ടികൂട്ടാം .കിട്ടുന്നതില്‍ പകുതി എനിക്ക് ബാക്കി ഗുരുവിന്.

lalpthomas@gmail.com

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
ഇ മെയില്‍ കൊണ്ട് കാര്യമൊന്നുമില്ല. ബാങ്ക് അക്കൌണ്ട് നമ്പര്‍ കൊടുക്ക് . :) :)

പിന്നെ അവിടെ ആളുകള്‍ എങ്ങിനെയാണ്? സ്ഥിരമായി പള്ളിയിലും മറ്റും പോവുകയോ, അല്ലെങ്കില്‍ ഏതെങ്കിലും അച്ചടക്കമുള്ള പ്രസ്ഥാനങ്ങളിലും മറ്റും ഉള്ളവരോ ആണോ?
എങ്കില്‍ വലിയ സ്കോപ്പില്ല കേട്ടോ. മനസമാധാനമായിട്ടു ജീവിക്കുന്ന ആളുകള്‍ ഉള്ള നാട്ടില്‍ ഇതു വേരൊടില്ല.

ചാണക്യന്‍ said...

അനിലെ,
ശ്രീശ്രീശ്രീ.....രവിശങ്കര്‍ എന്ന മഹാ വിദ്വാനെ അറിയോ?
സുദര്‍ശനക്രിയ എന്ന നിസാരവിദ്യ 650രൂപക്ക് വിറ്റ് കോടികള്‍ വാരിക്കൂട്ടിയവനാ ടിയാന്‍,
ആ റാസ്കലിനെ ഒരിക്കല്‍ നേരിട്ട് കണ്ടതിന്റെ ഏനക്കേട് ഇപ്പോഴും മാറിയിട്ടില്ല......
അനിലെ ഒരു കാര്യം പറയാം ഈ ആസാമിമാര്‍ എത്രെ തന്നെ ആത്മസംയമനത്തിന്റെ തത്വം പറഞ്ഞാലും , വെറുതെ ഒന്ന് തൊട്ടാല്‍ ആകെ വയലന്റാവും...
അവരെ ചൊടിപ്പിക്കുന്ന ഒറ്റ ചോദ്യം മതിയാവും ഇവര്‍ക്ക് തെല്ലും മാനസീകനിയന്ത്രണമില്ലാ എന്ന് മനസിലാക്കാന്‍,
സ്വയം നിയന്ത്രിക്കാന്‍ അറിയാത്തവര്‍ക്ക് ഒരു പരിശീലനാകാം, ഒരിക്കലും ഒരു ഗുരുവാകാന്‍ സാധിക്കില്ല...
സഹജസാമിയും അത് തന്നെ...

വിലാസിനി അമ്മാള്‍ said...

സഹജമാര്‍ഗ്ഗം ....
മോചനമാര്‍ഗ്ഗം , നന്ദി

അനില്‍@ബ്ലോഗ് said...

സഹജമാര്‍ഗ്ഗം ഇവിടെ തുടരുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

അനിലെ സഹജമാർഗ്ഗത്തെകുറിച്ച് ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി
സമയകുറവ് കൊണ്ടാണ് പലതും വായിക്കാത്തത്
ക്ഷമിക്കുക

Typist | എഴുത്തുകാരി said...

കഴിഞ്ഞ പോസ്റ്റും ഇപ്പഴാ വായിച്ചതു്. സഹജമാര്‍ഗ്ഗത്തെപറ്റിയുള്ള വിവരങ്ങള്‍ക്കു നന്ദി.