10/09/2008

നീളം കൂടിയ കക്കൂസ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ കക്കൂസ് ഏതെന്ന ചോദ്യത്തിനു ഉത്തരം തേടി അലയേണ്ട. ഇന്ത്യന്‍ റയില്‍വേയുടെ റെയില്‍ പാളമാണ് ആ ബഹുമതിക്ക് അര്‍ഹമാകുന്നത്.
കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഈ പൊതുകക്കൂസ് ഭാരതത്തിനു മാത്രം സ്വന്തം.
മുംബൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനിലെ പാളത്തിന്റെ ചിത്രമാണ് ഇടതു വശത്തു കൊടുത്തിരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട ചിത്രമല്ല. ഏതു സ്റ്റേഷനുകളിലും കാണാവുന്ന ഈ ചിത്രം ഇന്ത്യക്കാരന്റെ ആരോഗ്യ ബോധത്തെ കൊഞ്ഞനം കാട്ടുന്ന ഒന്നായി മാറിയിരിക്കുന്നു.ട്രയിനിലെ ടോയിലറ്റില്‍ നിന്നും വീഴുന്ന മാലിന്യമാണിത്. റയില്‍വേയുടെ ഭാഗത്തു നിന്നും യാത്രക്കാര്‍ക്കു നല്‍കാനുള്ള ഒരേ ഒരു നിര്‍ദ്ദേശം, “സ്റ്റേഷനില്‍ നിര്‍ത്തിയിടുമ്പോള്‍,ട്രയിനിലെ ടൊയിലറ്റ് ഉപയോഗിക്കാതിരിക്കുക" എന്നതു മാത്രമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ സ്റ്റേഷനില്‍ വണ്ടിയെത്തിപ്പെട്ടാല്‍ ‍ എന്തു ചെയ്യണമെന്നു നിര്‍ദ്ദേശം ഇല്ലാഞ്ഞത് ബോധപൂര്‍വ്വമാണോ ആവോ.

റയില്‍വേയുടെ 2005 -06 വര്‍ഷത്തെ റിപ്പോര്‍ട്ടു പ്രകാരം 1.53 കോടി ആളുകള്‍ ഒരു ദിവസം ട്രയിന്‍ യാത്ര ചെയ്യുന്നു. ഡൌണ്‍ ടു എര്‍ത്ത് മാസിക പരാമര്‍ശിക്കുന്നതനുസരിച്ചു 20 ലക്ഷം ആളുകള്‍ ട്രയിന്‍ യാത്രക്കിടെ ടോയിലറ്റ് ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. അഹമ്മദാബാദിലെ ഐ.ഐ.എം ലെ പ്രൊഫസ്സര്‍ ജി.രഘുറാം നടത്തിയ ഒരു പഠനത്തില്‍ 2,74,000 ലിറ്റര്‍ വിസര്‍ജ്യം ഒരു ദിവസം പാളങ്ങളില്‍ വീഴുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എത്ര മേല്‍ ഗുരുതരമായിരിക്കുമെന്നു ഈ കണക്കുകള്‍ ബോദ്ധ്യപ്പെടുത്തും.

പതിനൊന്നാം പദ്ധതിക്കാലത്തു 4000 കോടി രൂപ ഈ മാലിന്യ പ്രശ്നം പരിഹരിക്കാനായി വകയിരുത്തും, എന്ന റയില്‍വേ മന്ത്രിയുടെ പ്രസ്ഥാവന ആശ്വാസം പകരുന്ന ഒന്നാണ്. ട്രയിനിലെ ഈ ജൈവ സൌഹൃദ കക്കൂസ് ആദ്യമായി പരീക്ഷിച്ചിത് ഡെല്‍ഹി അഹമ്മെദാബാദ് പ്രയാഗ്രാജ് എക്സ്പ്രസ്സിലായിരുന്നു. വിസര്‍ജ്യങ്ങള്‍ ഒരു രണ്ടറകളുള്ള ടാങ്കിലെ ഒരറയില്‍ ശേഖരിക്കുകയും ബാക്റ്റീരിയകള്‍ ഉപയോഗിച്ചു ദഹിപ്പിക്കുകയുമാണ് ഈ സജ്ജീകരണത്തില്‍ ചെയ്യുന്നത്. ഇപ്രകാരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ദ്രാവകം രണ്ടാം അറയില്‍ കടത്തിവിടുകയും അവിടെ വച്ച് ക്ലോറിന്‍ ചേര്‍ത്ത് വീണ്ടും അണുവിമുക്തമാക്കിയ ശേഷം പുറന്തള്ളുന്നു.ഒരു ഉപയോഗത്തിനു കേവലം അഞ്ചു ലിറ്റര്‍ വെള്ളം മാത്രമേ ഉപയൊഗം വരുന്നുള്ളൂ എന്നതും ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ ചിലവേറിയ ഈ വിദ്യ പരാജയപ്പെടാന്‍ സാദ്ധ്യതകള്‍ ഏറെയാണെന്നു വിമര്‍ശനങ്ങളുണ്ട്. പ്രധാനമായും ഉപയോഗത്തിലെ വീഴ്ചകള്‍, ചാനലുകളിലെ അടവ് തുടങ്ങിയവയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മറ്റൊരു സാങ്കേതിക വിദ്യ, വിസര്‍ജ്യത്തിലെ ജലാംശം തിരികെ ആഗിരണം ചെയ്യുക എന്നതാണ് . ഇപ്രകാരം ആഗീരണം ചെയ്യുന്ന ജലാംശം ക്ലൊസറ്റിലെ മാലിന്യം കഴുകിമാറ്റാന്‍ പൂനരുപയോഗം ചെയ്യാം എന്നതും, സംഭരിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഖരരൂപത്തില്‍ പുറംതള്ളാം എന്നതു ഇതിനെ കൂടുതല്‍ സ്വീകാര്യമാക്കും എന്ന് കരുതപ്പെടുന്നു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൌരവമായി ഇടപെടാന്‍ തയ്യാറായത് പ്രതീക്ഷയേകുന്നു. 2011 -13 വര്‍ഷത്തോടെ ഇന്ത്യയിലെ എല്ലാ ട്രയിനുകളും ഇപ്രകാരം “എക്കോ ഫ്രണ്ഡ് ലി“ ടൊയിലറ്റുകള്‍ നിലവില്‍വരും എന്നാണ് കരുതപ്പെടുന്നത്.

അരീക്കോടന്‍ മാഷുടെ “തെറ്റില്ലാത്ത തെറ്റ്” എന്ന പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ മനസ്സില്‍ പൊന്തിവന്നത് ഒരു പോസ്റ്റാക്കുന്നു.

കടപ്പാട്: ഡൌണ്‍ ടു എര്‍ത്ത് മാസികയില്‍ ശ്രീ.ആര്‍.കെ.ശ്രീനിവാസന്‍ എഴുതിയ ലേഖനം.

44 comments:

അനില്‍@ബ്ലോഗ് said...

ലോകത്തിലെ ഏറ്റവും നീളം കൂടിയ കക്കൂസ് ഏതെന്ന ചോദ്യത്തിനു ഉത്തരം തേടി അലയേണ്ട.
ഇന്ത്യന്‍ റയില്‍വേയുടെ റെയില്‍ പാളമാണ് ആ ബഹുമതിക്ക് അര്‍ഹമാകുന്നത്.
കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഈ പൊതുകക്കൂസ് ഭാരതത്തിനു മാത്രം സ്വന്തം.

കാപ്പിലാന്‍ said...

ഒരു ശംശം -നമ്മള്‍ ഈ ഫ്ലൈറ്റില്‍ പോകുമ്പോള്‍ അപ്പി ,മൂത്രം ഇവ സാധിക്കാറില്ലേ അതൊക്കെ എങ്ങോട്ടാണ് പോകുന്നത് ?
ഞാന്‍ വീണ്ടും വരാം .


ഇന്ത്യയില്‍ മാത്രമേ റെയില്‍വേ ഉള്ളോ ?
:):)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
താങ്കളുടെ ബ്ലോഗ് േകരള ഇൻൈസഡ് ബ്ലോഗ് റോളിൽ ഉൾപെടുത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി േകരള ഇൻൈസഡ് ബ്ലോഗ് റോൾപേജിൽ ബ്ലോഗ് അഡ്രസ്സ് റ്റൈപ് ചെയ്ത ശേഷം തിരയൂ ബട്ടൺ ഞെക്കിയാൽ മതി. അല്ലെങ്കിൽ ബ്ലോഗ് റോളിൽ സ്വയം തിരയുകയും ആവാം.
കേരള ഇൻ സൈഡ് ബ്ലോഗ്ഗ് റോൾ കാണാൻ ഇവിടെ keralainside blogroll.ഞെക്കുക

ഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും വിഭാഗീകരിക്കുന്നതിനും നിങളുടെ ഫീഡ് ലിങ്ക് ഉപയോഗികകാം.
കൂടുതൽ വിവരങൾക്ക് ഇവിടെ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

യാരിദ്‌|~|Yarid said...

ഹഹ കാപ്പിത്സിന്റെ ഓരൊ സംശയങ്ങളെ..! അതെ കാപ്പിത്സ് വിമാനത്തില്‍ നിന്നും അപ്പിയീടുമ്പോള്‍ അതു നേരെ താഴെക്ക് വന്നു ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിലായിരിക്കും വീഴുന്നത്..;)

ഇപ്പൊ കാണുന്നതു വെച്ചു നോക്കിയാല്‍ ഇന്ന് ഇന്‍ഡ്യയില്‍ മാത്രമെയുള്ളു റെയില്‌വേ..;)

കാപ്പിലാന്‍ said...

യാരിദെ..

അതായിരിക്കും ഈ എയര്‍പോര്‍ട്ടില്‍ ജോലിയുള്ളവരുടെ തലയിലോക്കെ ഈ ഹെല്‍മെറ്റ്‌ പോലുള്ള ഒരു സാധനം ഇരിക്കുന്നത് അല്ലേ ? ഫ്ലൈറ്റ് മുകളില്‍ എത്തികഴിഞ്ഞാല്‍ അപ്പി വല്ല മലയിലോ ,മരത്തിലോ ,അല്ലെങ്കില്‍ കടലിലോ ഒക്കെ വീഴുമായിരിക്കും .

ഇന്ത്യന്‍ റെയില്‍വേ ഞാന്‍ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ല .
:):)

krish | കൃഷ് said...

അതെ, നീളം കൂടിയ പൊതുകക്കൂസ് എന്നു വേണം പറയാന്‍. ഇതിനും പുറമെ നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളില്‍ റേയില്‍‌വേ ട്രാക്കിനടുത്ത് പാവപ്പെട്ടവര്‍ കാര്യം സാധിക്കുന്നത് റെയില്‍‌വേ വക യാത്രക്കാര്‍ക്ക് ഫ്രീ.
റെയില്‍ കോച്ചിലെ ടോയ്ലറ്റ് ക്ലീനിംഗിന്റെ കാര്യത്തില്‍ പഴയതില്‍ വെച്ച് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. ‘ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന്‍‘ ജോലി പ്രൈവറ്റ് ഏജന്‍സികള്‍ക്ക് മിക്ക വലിയ സ്റ്റേഷനുകളിലും നല്‍കിയിട്ടുണ്ട്.

(കാപ്പിത്സേ, സംശയം ഗംഭീരം തന്നെട്ടോ. കരക്ക് മുകളിലൂടെ പറക്കുമ്പോള്‍ യാരിദ് പറഞ്ഞപോലെയും, കടലിനുമുകളിലൂടെ പറക്കുമ്പോള്‍ കടലിലും ആവും തട്ടുന്നതല്ലേ. അടുത്ത പ്രാവശ്യം ബിമാനത്തില്‍ കയറുമ്പോള്‍ എയര്‍ഹോസ്റ്റസ് ചെല്ലക്കിളിയോട് ചോയിച്ചാല്‍ ശരിക്കുള്ള ഉത്തരം കിട്ടുംട്ടോ. അപ്പിയിട്ടാല്‍ പോരേ, കുഴിയും എണ്ണണോ? ങേ,തെറ്റിയോ? :) )

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
ബീമാനത്തിലൊന്നും കയറിയിട്ടില്ലാത്തതിനാല്‍ അവിടെ അപ്പി എങ്ങോട്ടു പോകും എന്നറിയാമ്മേല. ഏതായാലും തലയില്‍ വീഴാറില്ല. കരിപ്പൂര്‍ ഇറങ്ങുന്ന ബീമാനങ്ങള്‍ ഞമ്മന്റെ പുരക്കുമേളിലൂടെയാണ് പോകുന്നത്. എതായാലും ഇറങ്ങാറായില്ലെ , ഒന്നു മുള്ളിക്കളായാം എന്നു ഗള്‍ഫനു തോന്നാവുന്ന നേരം. :)

റയില്‍വേ എല്ലായിടത്തുമുണ്ട്, ഇത്രയും നീണ്ടുകിടക്കുന്ന അപ്പിപ്പാളം ഇന്ത്യയില്‍ മാത്രമേ ഉള്ളൂ.

അതോ ലോകരാകമാനം കൊതിക്കുന്ന ആണവ രാഷ്ടം ആകാന്‍ പോകുന്ന ഫാരതം.

അരീക്കോടന്റെ പോസ്റ്റില്‍, ഒരാള്‍ വഴിവക്കിലെങ്ങാണ്ട് മുള്ളുന്നത് വലിയൊരു സാമൂഹിക പ്രശ്നമായി പറയുന്നത് കണ്ടപ്പോള്‍ ഇന്ത്യന്‍ റയില്‍വേയെക്കുറിച്ച് ഓര്‍ത്തു പോയി.

പൊതുസ്ഥലത്തു തുപ്പിയാല്‍ ഇവിടെ ശിക്ഷയാ,പക്ഷെ അപ്പി: നോ പ്രോബ്ലം.

കുതിരവട്ടന്‍ :: kuthiravattan said...

മാഷേതു രാജ്യത്താ ട്രാക്കിലേക്ക് സാധിക്കാത്ത ട്രെയിനിൽ കയറിയിട്ടുള്ളത്?

മാണിക്യം said...

Where does it go when you go to the toilet on a train?
http://www.youtube.com/watch?v=TnBfhEwW8RM&NR=1


INDIA NUDE(indian railways toilets)
http://www.youtube.com/watch?v=m4aj-MS9zqk

Anil a good discussion !!

കാന്താരിക്കുട്ടി said...

നീളം കൂടിയ കക്കൂസ് തേടി വന്നതാ..നല്ലൊരു പോസ്റ്റ്..ഭാരതത്തിനു മാത്രം സ്വന്തമായ,ഭരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ പൊതു കക്കൂസിനെ കുറിച്ചുള്ളവിവരം തനതിനു നന്ദി..


ഇതു ഏതെങ്കിലും പി എസ് സി പരീക്ഷക്കു ചോദിക്കുമോ..പോയി പഠിക്കട്ടെ..ഹി ഹി ഹി

പൊറാടത്ത് said...

അനിൽ.. വളരെ നല്ല ഒരു ചർച്ചാവിഷയം..

മാണിയ്ക്യാമ്മയുടെ ആദ്യലിങ്ക് നല്ല പ്രതീക്ഷയോടെ കണ്ട് കൊണ്ടിരിയ്ക്കുകയായിരുന്നു. ഇതൊന്നും നമ്മുടെ നാട്ടിൽ ഒരിയ്ക്കലും നടക്കാൻ പോകുന്നില്ല എന്ന് മനസ്സിലും കരുതി. പക്ഷേ.. അവസാനം...!!!

ആ ലിങ്കിന് നന്ദി മാണിയ്ക്യാമ്മേ...

ലതി said...

അനില്‍,
ഗൌരവമുള്ള ഒരു വിഷയം.
നന്ദി.

ചാണക്യന്‍ said...

അനിലെ,
അപ്പിയിടാനുള്ള ഇന്‍ഡ്യക്കാരന്റെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കരുത്. മുട്ടിനാല്‍ എങ്കെയും ഒന്നും രണ്ടും ആവാമെന്ന് കോടതി വിധിയുണ്ട്..

Typist | എഴുത്തുകാരി said...

ഗൌരവമായ,ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെ. 2012 ആവുമ്പോഴേക്കും കാര്യങ്ങളെല്ലാം ഭംഗിയാക്കുമെന്നാണല്ലോ മന്ത്രിയും റെയില്‍വേയും പറയുന്നതു്. നോക്കാം.

ആഷ | Asha said...

മാണിക്യം തന്ന ലിങ്കിലെ വീഡിയോ കണ്ട് ആശ്വാസമായി.
അപ്പം നമ്മടെ ഇന്ത്യയിൽ മാത്രമല്ല സംഗതികളൊക്കെ ട്രാക്കിലേക്ക് വീഴണത്. :))

രഘുനാഥന്‍ said...

കുറച്ചു നാള്‍ മുന്‍പ് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ........Antarctica യില്‍ പര്യവേഷണ ത്തിനു പോകുന്നവര്‍ അവിടെ ചെന്നു അപ്പിയിടുന്നത് സ്വയം പെറുക്കി എടുത്ത്‌ കത്തിച്ചു ചാരമാക്കി തിരിച്ചു പോരുമ്പോള്‍ കൂടെ കൊണ്ടുവരും ....അതുപോലെ റെയില്‍വെയിലും യാത്രക്കാര്‍ക്ക് ഓരോ അപ്പി ബാഗ് കൂടെ കൊടുത്തിരുന്നെങ്ങില്‍ ........

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
യാരിദ്,
സന്ദര്‍ശനത്തിനു നന്ദി.

കൃഷ് ഭായി,
നാട്ടുകാര്‍ക്കൊക്കെ വേണ്ടിയാണിത്, ഫ്രീ,ഫ്രീ.

“കുതിരവട്ടന്‍“
ഇത്തരം ടൊയിലറ്റുകള്‍ പുനപരിശ്ശോധനക്കു വിധേയമാവുകയാ‍ണിപ്പോള്‍.
പണ്ട് ട്രയിന്‍ നിലവില്‍ വന്ന കാലത്തെ ജീവിതമല്ല്ലല്ലൊ ഇന്നു. ഇത്രയധികം ജനസാന്ദ്രതയുള്ള് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്, ഇത് ഗൌരവമര്‍ഹിക്കുന്ന ഒരു വിഷയം തന്നെയല്ലെ. ഇന്ത്യ മുഴുവന്‍ പുതിയിയ സംവിധാനം നിലവില്‍ വന്നാലു കേരളത്തില്‍ എത്തുമോ ആവോ. ഇന്ത്യന്‍ റയില്വെയുടെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമാണ് കേരളം, ചുരുങ്ങിയ പക്ഷം കോച്ചുകളുടെ കാര്യത്തിലെങ്കിലും.

മാണിക്യം ചേച്ചീ,
ലിങ്കുകള്‍ക്കു നന്ദി.ഇതു മാറുക തെന്നെ വേണം. അല്ലെ?

കാന്താരിക്കുട്ടി,
ചിലപ്പോള്‍ വല്ല ക്വിസ്സിനും ചോദിക്കുമായിരിക്കും, ഇല്ലെങ്കില്‍ നമുക്ക് ചോദിക്കാം. :)

പൊറാടത്ത്,
ലതി,
സന്ദര്‍ശനത്തിനു നന്ദി.

ചാണക്യന്‍.
മുട്ടിയാല്‍ ഇനി പാളം തന്നെ വേണമെന്നില്ല.
ആ ഉത്തരവിന്റെ കോപ്പി ഒന്നു അയച്ചു തരണെ..

എഴുത്തുകാരീ,
നമുക്കു നോക്കാം. ലാലു ഭായിയുടെ ഉറപ്പുകളാണ്.

ആഷാ,
റയില്‍ പാത വെളിമ്പ്രദേശങ്ങളില്‍ കൂടിപ്പൊകുന്നു, ഏറെയും. പക്ഷെ കേരളത്തിലെ സ്ഥിതി മാറി.

രഘുനാഥന്‍,
ബെസ്റ്റ് ഐഡിയ !!
എന്നിട്ടു വേണം റോഡില്‍ തട്ടിത്തടഞ്ഞ് നടക്കാന്‍ :)

കുതിരവട്ടന്‍ :: kuthiravattan said...

"അതോ ലോകരാകമാനം കൊതിക്കുന്ന ആണവ രാഷ്ടം ആകാന്‍ പോകുന്ന ഫാരതം."

അതിലെ ഫാരതം എന്ന പ്രയോഗം എനിക്കങ്ങ് പിടിച്ചു പോയി. അതുകൊണ്ടാൺ ചോദിച്ചത് ഏതു രാജ്യത്തിലാൺ ട്രെയിനിൽ ട്രാക്കിലേക്ക് തട്ടാത്തതെന്ന്. ഇവിടെ യൂറോപ്പിലെ ഒന്നു രണ്ടു രാജ്യത്തെ ട്രെയിനുകൾ ഞാന്‍ കണ്ടീട്ടുണ്ട്. അതിലൊക്ക് ട്രാക്കിലേക്ക് തന്നെ. ഇന്നലെ ഒരു സുഹ്രൃത്തിനോട് ചോദിച്ചപ്പോൾ യു.കെയിൽ ട്രാക്കിലേക്ക് പോകാതെയുള്ള സംവിധാനമാണെന്നു പറഞ്ഞു. കാരണം അതിൽ പവർ സപ്ളെ ട്രാക്കിൽ തന്നെയാൺ. അനിലിന്റെ അറിവിൽ ഏതൊക്കെ രാജ്യങ്ങളിൽ ട്രാക്കിലേക്ക് പോകാതെയുള്ള സംവിധാനമുണ്ട്. 'ഫാരത'ത്തെ പുച്ഛിക്കുന്നതിനു മുമ്പ് ഒന്നറിഞ്ഞിരിക്കാനാ.

അനില്‍@ബ്ലോഗ് said...

“കുതിരവട്ടന്‍”,
അതാണ് കാര്യം :)

ഞമ്മള്‍ ഒരു പാവം , ഇന്ത്യാ മഹാരാജ്യത്തിനു പുറത്തേക്കെങ്ങും പോയിട്ടില്ല.അതു കോണ്ടു തന്നെ വേറേ ട്രാക്കുകള്‍ കണ്ടിട്ടുമില്ല. ഈ വഴിയില്‍ അപ്പിയിടുന്ന പരിപാടി അത്ര സുഖകരമായി തോന്നാഞ്ഞതു കോണ്ട് പറഞ്ഞു പോയതാണ്.

സായിപ്പ് വഴിയില്‍ തൂറുന്നുണ്ടെങ്കില്‍ കുഴപ്പമില്ല, നമുക്കുമാവാം.

ഇന്ത്യയുടെ ജനസാന്ദ്രത, ശുചിത്വബോധം, സാംസ്കാരിക ബോധം തുടങ്ങി ഘോഷിക്കപ്പെടുന്ന അനവധി കാര്യങ്ങളുണ്ടല്ലോ, അതിനും പുറമേ കോടികള്‍ ചിലവഴിച്ചു നാം ആണവം ആകാനും പോകയാണ്, അതില്‍ ഒട്ടും കുറവല്ലാത്ത ഗൌരവം അര്‍ഹിക്കുന്ന വിഷയമാണ് പൊതുസ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കുക എന്നതും, (എന്റെ അഭിപ്രായമാണ്).

Sarija N S said...

ഇതൊക്കെ കാണേണ്ടവരുടെ കണ്ണില്‍പ്പെട്ടിരുന്നെങ്കില്‍

കുതിരവട്ടന്‍ | kuthiravattan said...

അതല്ലല്ലോ അനിലേ കാര്യം. അമ്മയെ ചീത്തവിളിച്ചിട്ട് എന്റെ അമ്മയെ ഞാന്‍ ചീത്തവിളിച്ചാൽ തനിക്കെന്താ എന്നു ചോദിക്കാം. പക്ഷേ ആ ന്യായം അനിയനോടൂം ചേട്ടനോടുമൊന്നും പറഞ്ഞാൽ ചെലവാവില്ല. ഞാന്‍ പറഞ്ഞെന്നേയുള്ളൂ. ശുചിത്വബോധം നല്ലതു തന്നെ.

qw_er_ty

ഹരീഷ് തൊടുപുഴ said...

അനില്‍ മാഷെ;
കാര്യം സാധിക്കാന്‍ മുട്ടുമ്പോള്‍ ഇതൊക്കെ ചിന്തിക്കാനെവിടെ സമയം!!!!!

താങ്കള്‍ പറഞ്ഞതുപോലെ സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെട്ട് എല്ലാ ട്രെയിനുകളിലും “എക്കോ ഫ്രണ്ഡ് ലി“ ടോയിലെറ്റുകള്‍ ഏര്‍പ്പെടുത്തിയെങ്കില്‍ മത്രമേ നമ്മുടെ നാടിന്റെ ഈ തീരാശാപം മാറുകയുള്ളൂ...

അനില്‍@ബ്ലോഗ് said...

കുതിരവട്ടന്‍ | kuthiravattan ,
താങ്കളുടെ ദേശസ്നേഹത്തെ വ്രണപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു

Areekkodan | അരീക്കോടന്‍ said...

അനില്‍....എന്റെ പോസ്റ്റില്‍ നിന്നും ഇത്രയും നല്ലൊരു പോസ്റ്റ്‌ ഇട്ടതില്‍ അഭിനന്ദനങ്ങള്‍.വളരെ വളരെ ചിന്തനീയമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ വയ്ക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഭൂമിപുത്രി said...

ഞാൻ ഇടയ്ക്കാലോചിയ്ക്കാറുള്ള ഒന്നാണിത്.
ഇത്രയ്ക്ക് പ്രാകൃതമായിട്ടാണല്ലൊ നമ്മുടെ ട്രൈനുകളിലെ ഈയൊരു സിസ്റ്റം നടക്കുന്നത്,ആരും ഒന്നും ചെയ്യുന്നില്ലല്ലൊ എന്നൊക്കെ.പരിസ്ഥിതി-സൗഹൃദ ടൊയ്ലെറ്റുകളെപ്പറ്റി പത്രത്തിൽക്കണ്ടാപ്പോൾ ഒരു ശുഭപ്രതീക്ഷ തോന്നി.
ഏതായാലും കുതിരവട്ടന്റെ കമന്റ് കണ്ടപ്പോൾ
കുറച്ചൊരു സമാധാനം :)
ഇതുപോലത്തെ പ്രസക്തമായ ഐറ്റസ് പൊകിക്കൊണ്ട്വരുന്നതിൻ അനിലിനൊരു പ്രത്യേക സലാം

അനൂപ് തിരുവല്ല said...

:)

സരസന്‍ said...

അനിലിന്റെ അറിവിലേക്കായി, ഇത്തരം ഹോപ്പര്‍ ടോയിലറ്റുകള്‍ റഷ്യയിലും ചൈനയിലും ഉണ്ട്.

അനിലേ മുംബൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനിലെ പാളത്തില്‍ ഒരു ശ്രമദാനം നടത്തിയാലോ? ഞാന്‍ റെഡി...
എല്ലാര്‍ക്കും സമാധാനമായില്ലേ...
ലാലുവും വേലുവും കനിയണെ ..കനിയട്ടേ..

കുമാരന്‍ said...

great work anil..
writing abt this topic
congrats.

കുഞ്ഞന്‍ said...

അനില്‍‌ജീ..

ഇന്ത്യന്‍ റെയില്‍പ്പാളങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍,റെഡ് സ്ട്രീറ്റില്ലായിരുന്നെങ്കില്‍ ആളുകള്‍ വന്യജീവികളായിത്തീര്‍ന്നേനെ ശരിയല്ലെ, എന്നതുപോലെയാണ് ഒരു വിഭാഗം ആളുകള്‍ കാര്യം സാധിക്കുന്നത് പൊതുവഴിയിലാക്കിയേനെ അങ്ങിനെയുള്ള പൊതുവഴിയും നമ്മുടെ രാജ്യത്തുണ്ടല്ലൊ..!

കൂട്ടി വായിക്കേണ്ട ഒരു ഫ്ലാഷ് ന്യൂസ്..ദുഫായി രാജ്യത്ത് മുറുക്കിതുപ്പി നീട്ടീതുപ്പി ആകെ വൃത്തികേടാക്കുന്നതില്‍ ഇത്യാക്കാരം ബംഗ്ലാദേശികളും ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നു. ആയതിനാല്‍ അങ്ങിനെ ഇനി ചെയ്താല്‍...എന്നൊരു വാണിങ്ങ് ദുബായ് കൊടുത്തു...ഇനി മുറുക്കാന്‍ തുപ്പല്‍ വിഴുങ്ങാമെന്ന് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ കാണിച്ചുതരും..!

വികടശിരോമണി said...

ശരിയാ അനിലേ,ഇതു പ്രശ്നം തന്നെ.
തീവണ്ടിയാത്രയിലെ ഏറ്റവും ഭീതിദമായ നിർബന്ധാനുഭവമാണ് തൂറൽ.ആടിയുലയുന്ന ചുറ്റുപാടിൽ,സാഹസികൾക്കു മാത്രം സാധ്യമാകുന്ന വിരേചനം.ബോബെയിലായിരുന്നപ്പോൾ,സാന്ട്രസ് റോഡ് എന്ന റൈയിൽ‌വെ സ്റ്റേഷൻ ഞങ്ങൾ വിശേഷിപ്പിച്ചിരുന്നത് സണ്ടാസ്(കക്കൂസ്)റോഡ് എന്നായിരുന്നു.നോർത്തിന്ത്യയിൽ പ്രധാനമായും സ്റ്റേഷനിലെത്തുമ്പോളാണ് എല്ലാവർക്കും അപ്പിയിടൽ.ഗോവണ്ടി,മസ്ജിദ്,താന,മുമ്പ്ര,ദിവ,മാൻ‌ഖുർദ്,കുർള തുടങ്ങിയ മുബൈ സ്റ്റേഷനുകൾ കണ്ടവർ ആജീവനാന്തം ആ ഭംഗി മറക്കില്ല.എങ്ങനെ റൈയിൽ‌വെസ്റ്റേഷനുകൾ കക്കൂസാക്കാം എന്നതിന്റെ ഉത്തമമാതൃകകളാണവിടങ്ങൾ.
എങ്ങനെ പരിഹരിക്കാമെന്നറിയില്ല.പക്ഷേ,ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഒരു പൊതുമേഖലാസ്ഥപനമായ റൈയിൽ‌വെക്ക് എന്നോ അതിനു കഴിയേണ്ടതായിരുന്നു.(അങ്ങനെയായിരുന്നെങ്കിൽ ചിലപ്പോൾ എന്റെ ഒരു മൾട്ടിമീഡിയ ഫോൺ ആ പാതാളത്തിലൂടെ നഷ്ടപ്പെടില്ലായിരുന്നു :) )
കാപ്പിലാന്റെ സംശയം എനിക്കുമുള്ളതാ...ഫ്ലൈറ്റിലെ അപ്പി ആരാണു കോരുന്നത്?ആരും മറുപടി തന്നില്ല....

ഗീതാഗീതികള്‍ said...

ചിന്തിക്കേണ്ട വിഷയം തന്നെ അനില്‍.

പിന്നെ, ഇപ്പോള്‍ പ്ലെയിനിന്റെ ശബ്ദം കേട്ടാലുടനെ ഓടി വീട്ടിനകത്തു കയറും...
കാക്കയുടേതൊക്കെയാണേല്‍ സഹിക്കാം..
:) :)

ആഷ | Asha said...

ഓ അപ്പം അങ്ങനെയാണ് കാര്യങ്ങൾ!
കൊറേ നാളു മുന്നേ ഞങ്ങളുടെ ബിൽഡിംഗിന്റെ ടെറസ്സിൽ അപ്പി കണ്ടിരുന്നു. (ഏയർപോർട്ട് അടുത്താണേ)ഛേ ഫ്ലൈറ്റീന്ന് വീണതാവുന്ന് ചിന്ത പോയേ ഇല്ല. പാവം മുകളിലത്തെ വീട്ടിൽ വിരുന്നു വന്ന ഒരു കൊച്ചു ചെക്കനെ സംശയിച്ചു. അവന്റെ അമ്മേടു പറഞ്ഞു കൊടുത്തു അടിയും മേടിപ്പിച്ചൂ പാവത്തിന്.

ഹോ ഇതു നേരത്തെ അറിഞ്ഞിരുന്നേ ഒരു നിരപരാധിയെ ക്രൂശിച്ച പാപത്തിൽ നിന്നും ഒഴിവാകാമാരുന്നു. ;)

അപ്പു said...

നല്ലൊരു ചര്‍ച്ചയ്ക്കിടയില്‍ ഫ്ലൈറ്റിലെ അപ്പിക്കാര്യം കൊണ്ടുവന്ന ഗതിമാറ്റിവിടുന്ന വിദ്യ കഷ്ടം തന്നെ. ഒരു വിമാനം പറക്കുന്നതിനുമുമ്പ് അതിന്റെ എല്ലാ വാതായനങ്ങളും അടച്ച്, ഫ്ലൈറ്റ് ക്യാബിന്‍ മുഴുവനായി പ്രഷറൈസ് ചെയ്താണ് പറക്കുന്നത്. അതായത്, വിമാനം തറയിലായിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന അന്തരീക്ഷമര്‍ദ്ദം അതിനുള്ളീല്‍ കൃത്രിമമായി പുനഃസൃഷീച്ചുകൊണ്ടാണ് പ്ലെയില്‍ പറക്കുക. അതിനിടെ അതില്‍ നിന്ന് ഒരു വാതിലുംതുറന്ന് പുറത്തേക്ക് ഒന്നും കളയുന്നില്ല. വിമാനത്തിലെ ടൊയിലറ്റില്‍ ഉണ്ടാകുന്ന വിസര്‍ജ്യങ്ങള്‍ പ്രത്യേക അറകളില്‍ സംഭരിക്കുകയും, അടൂത്ത എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അത് അതില്‍നിന്ന് നീക്കം ചെയ്യുകയുമാണ് ചെയ്യുന്നത് എന്നാണ് അറിവ്. ഇതേ വിദ്യതന്നെയാവും, വിദേശരാജ്യങ്ങളില്‍ ട്രെയിനിലും ചെയ്യുക. ഏതായലും ദുബായ് മെട്രോ ഓടീത്തുടങ്ങുമ്പോള്‍ പാളം മുഴുവന്‍ അപ്പി വീണ് വൃത്തികേടാകുന്ന രീതിയിലാവില്ല ഉണ്ടാക്കുന്നത്... മൂ‍ന്നുതരം. :-) ഇപ്പോള്‍ തന്നെ ഹൈ.ടെക് ബസുകളില്‍ ടോയിലറ്റ് സൌകര്യം ഉണ്ടല്ലോ.

എന്തിനു പറയുന്നു, ആലപ്പുഴയിലെ ഹൌസ് ബോട്ടുകള്‍ നോക്കിക്കേ. അതിലെ ഒരെണ്ണത്തിന്റെ പോലും ടോയിലറ്റ് കായലിലേക്കല്ല തുറക്കുന്നത്. ബോട്ടിനടീയില്‍ ബയോടാങ്ക് എന്നൊരു സംവിധാനം ഉണ്ട്.

അപ്പു said...

ഫ്ലൈറ്റിലെ ടൊയിലറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറീയാന്‍ ഈ ലിങ്ക് നോക്കൂ

Ugran said...

നല്ലൊരു വിഷയം എടുത്തിട്ടതിന്‌ അനിലിനു അഭിനന്ദനങ്ങള്‍.

@കാപ്പിലാന്‍

ഫ്ലൈറ്റില്‍ ഒരു താല്‍ക്കാലിക സ്റ്റോറേജ് ടാങ്ക് ഉണ്ട്. പക്ഷെ ചില സമയങ്ങളില്‍ ഈ ടാങ്കിനു ലീക്ക് വരാറുണ്ട്. അപ്പോള്‍ (ക്ലീനിങ്ങിന്‌ ഉപയോഗിക്കുന്ന ദ്രാവകത്തിന്‍‌റ്റെ നിറമായ) നീല നിറത്തില്‍ മഞ്ഞുകട്ട രൂപത്തില്‍ അതുവരെ സൂക്ഷിച്ചെതെല്ലാം താഴേക്ക് പോരാറും ഉണ്ട്.

@കുതിരവട്ടന്‍

ശരിക്കും ഓര്‍മയില്ല. പക്ഷെ പണ്ടെങ്ങോ വായിച്ച ഒരു യാത്രാ വിവരണത്തില്‍ ഒരു യൂറോപ്യന്‍ രാജ്യത്തെ ട്രെയിനെ പറ്റി വിവരിച്ചിരുന്നു. അതില്‍ ഒരു കാര്യം എടുത്തു പറഞ്ഞിരുന്നത്, സ്റ്റേഷന്‍ അടുക്കാറാകുമ്പോഴേക്കും ടോയ്‌ലെറ്റിന്‍‌റ്റെ വാതില്‍ ഓടോമാറ്റിക്കലി ക്ലോസ്സ് ചെയ്യും എന്നതാണ്‌.

പക്ഷെ, ആ സമയത്ത് കാര്യം സാധിച്ചുകൊണ്ടിരിക്കുന്നവര്‍ എന്തു ചെയ്യും എന്ന് എനിക്ക് സത്യമായും അറിയില്ല! ;-)

Ugran said...

മറുപടി പോസ്റ്റിയതിനു ശേഷം ആണ്‌ അപ്പുവിന്‍‌റ്റെ കമന്‍‌റ്റ് കണ്ടത്. അതിലെല്ലാം ഉണ്ട്. പിന്നെ നേരത്തെ പറഞ്ഞ പോലെ ലീക് അയി ചാടുന്നത് പൊതുവെ blue ice എന്നാണറിയപ്പെടുന്നത്.

:-)

നരിക്കുന്നൻ said...

സാമൂഹിക പ്രസക്തമായ ഈ പോസ്റ്റിന് നന്ദി. വളരെയധികം ചർച്ച ചെയ്യേണ്ട ഇന്ത്യക്കാരന്റെ വൃത്തി നീളം കൂടിയ ഈ കക്കൂസിലൂടെ വെളിപ്പെട്ടിരിക്കുന്നു.

കാപ്പിലാന്‍ said...

ഞാനീ ഫ്ലൈറ്റില്‍ കയറാത്ത ആളായതുകൊണ്ട് ഇതെങ്ങനെയാണ് എന്നറിയില്ലായിരുന്നു .എന്‍റെ സംശയങ്ങള്‍ തീര്‍ത്തു തന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ .ഞാന്‍ കരുതിയത്‌ ഇത് ഇന്ത്യന്‍ റെയില്‍വേ പോലെ നമ്മള്‍ അപ്പി ഇടുമ്പോള്‍ തന്നെ ഇത് ഭൂമിയിലേക്ക് പതിക്കും എന്നായിരുന്നു .കാരണം ഭൂഗുരത്വ ബലം.ആപ്പിള്‍ തലയില്‍ വീണ ന്യൂട്ടണ്‍ ഭൂഗുരത്വ ബലം കണ്ടുപിടിച്ചു എങ്കില്‍ അപ്പി തലയില്‍ വീഴുന്ന മലയാളി എത്രയോ ഇനി മുന്നോട്ടു പോകണം എന്നും ഞാന്‍ കരുതി .

എന്‍റെ സംശയം തീര്‍ത്തു തന്നവര്‍ക്കെല്ലാം നന്ദിനി പശു .

ശിവ said...

ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്യാതെയല്ലേ ഈ ലാഭമൊക്കെ ഉണ്ടാക്കുന്നത്....

അപ്പു said...

മുകളില്‍ പറഞ്ഞ ഫ്ലൈറ്റിലെ കക്കൂസിനെപ്പറ്റി ഞാന്‍ തന്ന ലിങ്കിലുള്ള വിവരങ്ങള്‍ എല്ലാവരുടെയും അറിവിലേക്കായി എഴുതട്ടെ..

സാധാരണ വെള്ളം ഉപയോഗിച്ച് ഫ്ലഷ് ചെയ്യുന്ന ക്ലോസറ്റുകളില്‍ നാം വെള്ളമൊഴിക്കുമ്പോള്‍ അതൊരു സൈഫണ്‍ പോലെ പ്രവര്‍ത്തിക്കുന്നു. അതായത് കൂടുതല്‍ വെള്ളം ഉള്ളഭാഗത്തുനിന്നും, കുറഞ്ഞവെള്ളമുള്ള ഭാഗത്തേക്ക് അപ്പിയും വെള്ളവുമെല്ലാ‍മായി ഭൂഗുരുത്വ ബലം മൂലം ടാങ്കിലേക്ക് ഒഴികിപ്പോകുന്നു. എന്നാല്‍ ഈ വിദ്യ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ സാധിക്കുകയില്ല. കാരണം വാഹനത്തിന്റെ ചെറിയൊരു ചലനം പോലും ഈ സിസ്റ്റത്തിലെ വെള്ളം ടാങ്കിലേക്കോ തിരികെയോ ഒഴിക്കിക്കളയും. അതിനാല്‍ ഇതു പ്രായോഗികമല്ല.

ഇതിനൊരു പരിഹാരമായാണ് വാക്വം ടോയിലറ്റുകള്‍ വന്നത്. ഈ ടോയിലറ്റാണ് പ്ലെയിനില്‍ ഉപയോഗിക്കുന്നത്. (പ്ലെയില്‍നില്‍ മാത്രമല്ല, കാശുള്ളവര്‍ക്ക് വീട്ടിലും വയ്ക്കാം). ഈ സിസ്റ്റത്തിന്റെ ഏറ്റവും വലിയ ഗുണം അധികം വെള്ളം വേണ്ട എന്നതാണ്. ഏകദേശം അരലിറ്ററോളം ഫ്ലഷിംഗ് ഫ്ലൂയിഡ് മാത്രമാണ് ഇതില്‍ ഉപയോഗിക്കുന്നത്. പെയിനിലെ ടോയിലറ്റ് ഫ്ലഷ് ചെയ്തിട്ടുള്ളവര്‍ക്കറീയാം, അപ്പോള്‍ ഫ്ലഷിംഗ് ഫ്ലൂയിഡും അപ്പ്ലിയും എല്ലാം കൂടെ അതീവ ശക്തിയേറീയ ഒരു വാക്വം വഴി അകത്തേക്ക് വലിച്ചെടുക്കപ്പെടുന്നു. ടോയിലറ്റ് അതീവ വൃത്തിയുമാകുന്നു. ഇങ്ങനെ വലിച്ചെടുക്കുന്ന കുഴല് തീരെ കനം കുറഞ്ഞതാണ്. അതിന്റെ ആവശ്യമേയുള്ളൂ. അതുപോലെ ഈ കുഴല്‍ ക്ലോസറ്റില്‍ നിന്ന് താഴേക്ക് പോകണം എന്നു നിര്‍ബന്ധമൊന്നുമില്ല. മുകളീലേക്കോ വശങ്ങളിലേക്കോ എങ്ങോട്ടു വേണമെങ്കിലും ടാങ്ക് ഇരിക്കുന്ന വശത്തേക്ക് കൊണ്ടുപോകാം.

മനസ്സിലായിക്കാണുമല്ലോ. !!

ഇതേ സൈറ്റില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു വാചകം വളരെ രസാവഹമായിതോന്നി. ടോയിലറ്റുകള്‍ എന്നത് നമുക്ക് ഇച്ചീച്ചിയായി തോന്നുന്നത് അവയിലേക്ക് പോകുന്ന വസ്തുക്കളുടെ കാര്യമോര്‍ക്കുമ്പോഴ്ശാണ്. അതല്ലെങ്കില്‍ അത്യന്തം ഇന്ററസ്റ്റിംഗ് ആണ് അവയുടെ പ്രവര്‍ത്തന തത്വം എന്ന്.

അനില്‍, ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണമെങ്കില്‍ ഇത്തരം ടോയിലറ്റ് പിടിപ്പിക്കാവുന്നതല്ലേയുള്ളൂ..

smitha adharsh said...

അങ്ങനെ ഇവിടെ വന്നു കുറെ കാര്യങ്ങള്‍ അറിഞ്ഞു..
ഗീത ചേച്ചിടെ കമന്റ് കുറെ ചിരിപ്പിച്ചു കേട്ടോ..

അനില്‍@ബ്ലോഗ് said...

sarija ns,

ഹരീഷ് തൊടുപുഴ,

അരീക്കോടന്‍ മാഷ്,

ഭൂമിപുത്രി,

അനൂപ് തിരുവല്ല,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

സരസന്‍,
റഷ്യയിലും, ചൈനയിലും ഉണ്ട്, അപ്പോള്‍ കേരളത്തില്‍ യാതൊരു പ്രശ്നവുമില്ല. :)

കുമാര്‍ജി,
നന്ദി.

കുഞ്ഞന്‍ ഭായ്,
വൃത്തികേടാക്കാനും വൃത്തിയായി സൂക്ഷിക്കാനും ഇന്ത്യക്കാരനറിയാം.മനസ്സു വക്കണമെന്നു മാത്രം.

വികടശിരോമണി,
ആദ്യകാലത്തൊക്കെ മുള്ളാന്‍ തന്നെ മടിയായിരുന്നു എനിക്ക്. പിന്നെ ഒരു ഡല്‍ഹി യാത്ര കഴിഞ്ഞതോടെ എല്ലാം ശരിയായി. പത്തൊമ്പതാം നൂറ്റാണ്ടിലെ പരിപാടികളാണ് റെയില്വേയില്‍ ഇന്നും തുടരുന്നതെന്നു തോന്നുന്നു.
നമ്മുടെ സിഗ്നലിങ് അടുത്തിടെയാണ് മാറിയത്. ഇതു “ലീസ്റ്റ് പ്രയോരിറ്റി “ ആയതിനാല്‍ ഇപ്പോഴും ഇങ്ങനെ.

ഗീതച്ചേച്ചി,
ആഷ,
അപ്പോള്‍ അങ്ങിനെയാണ് സംഗതികളുടെ കിടപ്പ്.
പുഷ്പ വൃഷ്ടി എന്നു പറയുന്നതിതാണ് അല്ലെ?

അപ്പു,
ഒരു തമാശയല്ലെ അത്. കാപ്പിലാന്റെ ഒരു നമ്പര്‍.
കാര്യമാക്കണ്ട.
ഇത്തരം കാര്യങ്ങള്‍ക്കുള്ള ആര്‍ജ്ജവം ഉണ്ടെങ്കില്‍ നടപ്പിലാക്കാം. പാളത്തില്‍ കാഷ്ഠിക്കുന്നതില്‍ എന്താ കുഴപ്പം എന്നു ചോദിച്ച ചങ്ങായി മാരെ കണ്ടില്ലെ?
ഹൌസ് ബോട്ടുകള്‍ ഇപ്പോഴാണ് ഇത്തരം സംവിധാനങ്ങള്‍ വന്നത്. അതുതന്നെ പരിസ്തിതി പ്രശനം അത്ര രൂക്ഷമായപ്പോള്‍. കായലോരങ്ങളിലുള്ള വീടുകളില്‍ പണ്ട് കായലിലേക്കിറക്കിക്കെട്ടിയ ഒരു പുരയായിരുന്നു കക്കൂസ്.

ലിങ്ക്നു പ്രത്യേകം നന്ദി.

ugran,
വിവരങ്ങള്‍ക്കു നന്ദി, അപ്പോള്‍ പുഷ്പവൃഷ്ടിക്കുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല അല്ലെ?
സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ താല്‍ക്കാലികമായി അടയുന്ന ഒരു ചേമ്പര്‍ ഘടിപ്പിക്കാനാണ് റെയില്വേ തല്‍ക്കാലം ആലോചിക്കുന്നത് എന്നു കേള്‍ക്കുന്നു. ട്രയിന്‍ സ്റ്റേഷന്‍ വിട്ടു സ്പീഡെഡുത്തുകഴിഞ്ഞാല്‍ പതിയെ തുറന്നു വിടും. ചുരുങ്ങിയപക്ഷം സ്റ്റേഷനുകള്‍ എന്കിലും വൃത്തികേടാവാതിരിക്കും

നരിക്കുന്നന്‍,
സന്ദര്‍ശനത്തിനു നന്ദി.

ഗാപ്പിലാനെ,
പഴികള്‍ ഏറ്റുവാങ്ങാന്‍ താങ്കളുടെ ജന്മം മാത്രം, ഏതായാലും ഗുരുത്വകര്‍ഷണം ആലോചിക്കാന്‍ പറ്റിയല്ലോ.

ശിവ,
എല്ലാം ശരിയാവും എന്നു കരുതാം.

അപ്പു,
വിശദാംശങ്ങള്‍ക്കു നന്ദി.
റയില്വേ എര്‍പ്പെടുത്താന്‍ പരീക്ഷിച്ച ടോയിലറ്റിന്റെ ഡയഗ്രത്തിന്റെ ലിങ്ക് ആ പാരഗ്രാഫില്‍ തന്നെ ഉണ്ട്.“ഈ ജൈവ സൌഹൃദ” എന്നുള്ള അവിടെ ക്ലിക്ക് ചെയ്താല്‍ മതി.

smitha adharsh,
നന്ദി.

കുതിരവട്ടന്‍ :: kuthiravattan said...

അതാരാ മാഷേ ഈ "പാളത്തില്‍ കാഷ്ഠിക്കുന്നതില്‍ എന്താ കുഴപ്പം എന്നു ചോദിച്ച ചങ്ങായി"?

സരസന്‍ said...

അതല്ല അനില്‍, എല്ലാവരും ഒന്നു സന്തോഷിച്ചോട്ടെ എന്നു കരുതി പറഞ്ഞതാ.
പിന്നെ ഒരു ശ്രമദാനം നടത്തുന്നതിനേക്കുറിച്ച് ഒന്നും കണ്ടില്ല ?
ഈമെയില്‍ ചെയ്യൂ..കുറെ ആളെ സംഘടിപ്പിക്കാം..