ഇതാ ക്ലാസ്സ് വണ്‍ പാമ്പ് അഥവാ വെള്ളരിക്കാ പട്ടണം
കേരള സര്‍ക്കാരിന്റെ ക്ലാസ്സ് വണ്‍ കേഡറിലുള്ള ഒരു പാമ്പ് ഇതാ പത്തിയും ചുരുട്ടി കിടന്നുറങ്ങുന്നു. ഇതിലെന്താ ഇത്രകുഴപ്പം എന്നു ചോദിക്കുമായിരിക്കാം, അയാള്‍ വിശ്രമിക്കുകയല്ലെ എന്നു തോന്നാം.
ഈ ചിത്രം നോക്കുക, ഓഫ്ഫീസ് സെറ്റപ്പുകള്‍ കാണാം
ഒരു മദ്യസേവാ കേസുമായി ബന്ധപ്പെട്ടു ഈ പാമ്പ് കുറച്ചു കാലം സസ്പെന്‍ഷനിലായിരുന്നു. ദീര്‍ഘനാളത്തെ പാമ്പാട്ടത്തിനു ശേഷമാണ് സസ്പെന്ഷന് എന്ന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയതു തന്നെ.
പൊതുജനങ്ങളും സഹപ്രവര്‍ത്തകരും സമാധാനിച്ചു, നാടു രക്ഷപ്പെട്ടല്ലോ എന്നു കരുതി.
പണത്തിനുമേല്‍ ഒരു മകുടിയും ശബ്ദമുണ്ടാക്കില്ല. സസ്പെന്ഷന് പിവലിപ്പിക്കാന് കുറച്ച് ഇഴയെണ്ടി വന്നെങ്കിലും പാമ്പ് വിജയം കാണുകതന്നെ ചെയ്തു. വകുപ്പുതലവന് നല്കിയ നിര്‍ദ്ദേശം ഇപ്രകാരം ആയിരുന്നു " വലിയ മകൂടി കയ്യിലുള്ള ഏതെങ്കിലും ഓഫ്ഫീസറുടെ കീഴില്‍ , അല്പം വനനിബിഢമായ ഒരു പ്രദേശത്ത് മാത്രമേ പാമ്പിനെ പുനരധിവസിപ്പിക്കാവൂ". പക്ഷെ എന്തു കാര്യം, കാളകൂടവം പേറി നടക്കുന്ന പാമ്പുകള്‍ ധാരാളമുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടിവക വകുപ്പായതിനാല്‍, പുറത്താക്കപ്പെട്ട അതേ മാളത്തില്‍ തന്നെ ചേക്കേറാനായി, സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗതയില്‍ പൊതുജനം അത്ഭുതം കൂറി.
സസ്പെന്ഷന് പിന്‍വലിച്ച സന്തോഷം ആഘോഷിക്കണ്ടെ?
വേണം.
ഗംഭീരമായി അഘോഷിച്ചു.
ആഘോഷം മൂത്ത് , ചുരുളാന്‍ തിരഞ്ഞെടുത്തത് തന്റെ ജില്ലാതല ഓഫ്ഫീസറുടെ മുറി തന്നെ.
ഇതാ നോക്കൂ, ഒരു തലം കൂടി ഉയര്‍ന്ന് , പടം മൊത്തമായി പൊഴിച്ചു കളഞ്ഞ് കിടക്കുന്ന ഈ കാഴ്ച കാണുക.
പിന്നാമ്പുറം
പേടിച്ചരണ്ട് ജില്ലാ ഓഫീസര്‍ ഇറങ്ങിയോടി.
സസ്പെന്ഷന് കിട്ടിയിട്ട്, അതും പിന്‍വലിപ്പിച്ച് , അതേ പൊസ്റ്റില്‍ തന്നെ തിരികെയെത്തിയ ആളല്ലെ, ഭരിക്കുന്ന പാര്‍ട്ടിയുടെ സോള്‍ ഗഡി.
ഓടാതിരിക്കാനാവുമോ? ഇല്ലെങ്കില്‍ സസ്പെന്ഷന് ജില്ലാ ഓഫീസര്‍ക്കാവും.
59 comments:
കേരളത്തിലെ പാമ്പുകള്‍ എന്ന പേരില്‍ ഒരു ഫോര്‍വേഡഡ് മെയില്‍ നെറ്റില്‍ ചുറ്റിക്കറങ്ങുകയും ചില ബ്ലോഗ്ഗുകളില്‍ പോസ്റ്റായി വരികയും ചെതത് കണ്ടു. അതിനെ വിമര്‍ശിച്ച് വന്ന ചില കമന്റുകളില്‍ ഇവര്‍ സാധാരണക്കാരായതിനാലാണ് ഇവരുടെ ചിത്രം ഇട്ടു ആളുകള്‍ ചിരിക്കുന്നത് എന്നും മണിമാളികയില് ഇരിക്കുന്നവന്റെ ഒരു പടമെങ്കിലും ഇടാമോ എന്നു ചോദിച്ചതായും കണ്ടു.
ഇതാ ക്ലാസ്സ് വണ്‍ പാമ്പ് അഥവാ വെള്ളരിക്കാ പട്ടണം
ആശംസകൾ.
വികടശിരോമണി,
ആശംസകള്‍ പാമ്പിനോ, പാവം ജില്ലാ ഓഫീസര്‍ക്കോ,എനിക്കോ?
ഏതായാലും കയ്യോടെ നന്ദി പിടിച്ചോ.
ദൈവങ്ങളുടെ സ്വന്തം നാട് .
എനിക്കൊരനുഭവ കഥയുണ്ട് .അതിങ്ങനെ ഞാന്‍ ചുരുക്കി പറയാം .അമേരിക്കയില്‍ വരണമെങ്കില്‍ വില്ലജ് ആഫീസില്‍ പോയി കല്യാണം കഴിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കണം .വളരെ വലിയ കഥയാണ് .പതുക്കെ ആലോചിച്ചു ഞാന്‍ പോസ്ടാം .അങ്ങനെ മൂന്നാം കല്യാണം കഴിക്കാന്‍ വേണ്ടി ( ആദ്യം പള്ളിയില്‍ ,പിന്നെ കായം കുളത്ത് ) മൂന്നാമത്തെ കല്യാണം കഴിക്കാന്‍ പോയത് വെണ്ണിക്കുളം വില്ലജ് ആഫീസില്‍ .രാവിലെ ഒന്‍പത് മണിക്ക് അവിടെ എത്തി .പത്തു മണിയായപ്പോള്‍ ഓഫീസര്‍ ഒരു ഓട്ടോയില്‍ വന്നിറങ്ങി .മദ്യ ലഹരിയില്‍ അയാള്‍ ആടുകയാണ് .ഓഫീസില്‍ നിന്നും പ്യൂണ്‍ ഓടിയിറങ്ങി അയാളെ ഓഫീസില്‍ കൊണ്ടുവന്നു .നന്നായി കുടിച്ചിട്ടുണ്ട് .പക്ഷേ ആ ഓഫീസര്‍ കാര്യങ്ങള്‍ വളരെ നന്നായിയാണ് ചെയ്യുന്നത് .ഒരു ബോധക്കേടും ഇല്ല .പക്ഷേ സംസാരത്തിലെ ആ കുഴച്ചിലും ആട്ടവും കണ്ടു ഞാന്‍ മറ്റൊരാളിനോദ് ചോദിച്ചു .അയാള്‍ പറഞ്ഞത് ഈ ഓഫീസര്‍ ദിവസവും ഇങ്ങനെ തന്നെയാണ് വരുന്നത് .അയാള്‍ക്ക് കുടിക്കാതിരിക്കാന്‍ പറ്റില്ല .എന്ത് ചെയ്യാം .കേരളം ഇങ്ങനെയൊക്കെയാണ് .
കേരളം ഇങ്ങനെയൊക്കെ ആണു! എന്നാൽ -ഇങ്ങനെ ഒക്കെ ആയാൽ മതിയൊ?
ഈ പാമ്പുകളെ സ്ഥിരമായി താമസിപ്പിക്കാൻ സർക്കാർ മാളങ്ങളിൽ നിക്ഷേപിക്കാൻ പ്രത്യേക നിയമമുണ്ടാക്കണം. ജയിലുകൾ വെറും പോക്കറ്റടിക്കാർക്കും മുച്ചീട്ടുകളിക്കാർക്കും മത്രം പോര, ഇത്തരം പുളവന്മർക്കും കൂടി ആക്കണം.
ദേശാഭിമാനി ചേട്ടാ,
കേരളം ഇങ്ങനെയൊക്കെയേ ആകൂ .മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവരെ പ്രോത്സാഹി പ്പിക്കുകയല്ലാതെ അതില്ലാതെയാക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല.ആന്തോണി അച്ചായന്റെ ഭരണകാലത്ത് അങ്ങനെ നിരോധിച്ചിരുന്നു .ആ കാലത്തായിരിക്കണം ഏറ്റവും കൂടുതല്‍ വ്യാജന് കേരളത്തില്‍ ഉണ്ടായത് .സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ സംഭാവന ചെയ്യുന്ന ഈ പാമ്പുകള്‍ സ്വന്തം കുടുംബം നോക്കാതെയാണ് ഇങ്ങനെ നശിക്കുന്നതെന്നു ഓര്ക്കാര് കൂടിയില്ല എന്നതാണ് സത്യം.
രണ്ടുമൂന്നു പാവം പുളവന്മാരെ പിടിച്ച് ആശ്രമത്തില്‍ കൊണ്ടിട്ടിട്ട് നല്ല ബുദ്ധി പറഞ്ഞുകൊടുക്കാം എന്ന് കരുതിയ ആശ്രമ വാസികളെ പോലും വെറുതെ വിടാത്ത ആളുകള്‍ ഈ ബൂലോഗത്തില്‍ പോലുമുണ്ട് .
അപ്പോള്‍ പിന്നെ ഭൂലോകത്ത് അതും ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ വല്ലതും നടക്കുമോ എന്റെ ദേശാഭിമാനി ചേട്ടാ ?
ഹിഹിഹിഹിഹിഹിഹിഹിഹിഹി
ഇത്തരത്തിലുള്ള ചില പാമ്പുകള്‍ ഞങ്ങളുടെ വകുപ്പിലും ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പലര്‍ക്കും പറഞ്ഞു ചിരിക്കാനായി ചില കഥാപാത്രങ്ങള്‍..ഇക്കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങള്‍ക്കിടെ ഒരു സെന്റ് ഓഫ് പാര്‍ട്ടി കഴിഞ്ഞ് ഓഫീസറെ വീട്ടില്‍ കൊണ്ടു പോയി വിട്ടു.ഓഫീസറുടെ വീട്ടില്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു..കൂട്ടത്തില്‍ ഒരു പാമ്പ് വാളും വെച്ച് ഓഫീസറുടെ വീട്ടു മുറ്റത്തെ തെങ്ങ്ങിന് ചോട്ടില് പോയി കിടന്നിട്ട് പിറ്റേന്നാണ് വീട്ടിലെത്തിയത്..ആള്‍ക്കാര്‍ക്ക് പരിഹാസപാത്രം ആവാന്‍ എന്തിനിങ്ങനെ മനുഷ്യര്‍ കുടിക്കുന്നു ? ഇത്ത്രം പാമ്പുകളോട് ഒരു സഹതാപവും തോന്നാറില്ലെന്നു മാത്രമല്ല കലശലായ വെറുപ്പും തോന്നാറുണ്ട്..നാണവും മാനവും ഉള്ളവരാണെങ്കില്‍ ഇത്തരം വേഷം കെട്ടലിനു ഇറങ്ങില്ലല്ലോ,,,
കാപ്പിലാനെ,
മദ്യപിച്ച് ഓഫീസിലെത്തുന്ന ഒരുപാട് ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. ഭൂരിപക്ഷം കേസുകളിലും ഓഫീസ് പ്രവര്‍ത്തനതിനു തടസ്സം നേരിടുന്നില്ല, അതിനാല്‍ തന്നെ ഒരു പൊതു പ്രശനം ആയി വരുന്നുമില്ല.
ഇവിടെ അങ്ങിനെ അല്ല. കള്ളുകുടിക്കുന്ന ദിവസം (അതു എല്ലാ ദിവസവും കാണും) ഓഫീസില്‍ ആളുകള്‍ക്ക് ചെല്ലാനാവില്ല. ഉടുതുണി വരെ ഊരിക്കളഞ്ഞാണ് വിശ്രമം.
ഒരു ദേശാഭിമാനി,
സസ്പെന്ഷന് കിട്ടിയിട്ട് പോലും ആള്‍ക്ക് ഒരു മാറ്റവുമില്ല. ഡിപ്പാര്ട്ടുമെന്റില് സര്‍വ്വരും എതിര്‍ത്തിട്ടു കൂടി രാഷ്ട്രീയ ബലം വച്ച് അങ്ങേര് പഴയ സ്ഥലത്തു തിരിച്ചു വന്നു.രാഷ്ട്രീയ ബലം എങ്ങനെ വന്നു എന്നു ഇപ്പോള്‍ വിശദമാക്കുന്നില്ല. ആരു പരാതി കൊടുക്കാനാ?
പാമരന്,
:)
ചാണക്യന്,
ഹാപ്പിയായല്ലോ, അതുമതി .
കാന്താരിക്കുട്ടി,
വല്ല ആഘോഷങ്ങള്‍ക്കിടയില്‍ രണ്ടെണ്ണം അടിച്ചോട്ടെ, രാത്രി വല്ലയിടയും കിടന്നിട്ടു രാവിലെ വീട്ടില്‍ എത്തിക്കോളും. ഓഫീസില്‍ ഇരുന്ന് നിയമത്തേയും ജനത്തേയും കൊഞ്ഞനം കുത്തുന്ന ഇടപാട് എങ്ങിനെ സഹിക്കും?
കഷ്ടം തന്നെ.
എനിയ്ക്ക് അടുത്ത പരിചയമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു. ഓഫീസില്‍ എപ്പോഴും മദ്യപിച്ച നിലയിലേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. (മാത്രമല്ല, സ്വന്തം കാബിനില്‍ ഏതു സമയത്തും ഒരു കുപ്പിയും സൂക്ഷിച്ചിരുന്നു).രണ്ടു മൂന്നു മാസം മുന്‍പ് അമിത മദ്യപാനം മൂലം അദ്ദേഹം മരിച്ചു. ഇതു പോലുള്ള സംഭവങ്ങള്‍ നിരന്തരം നടന്നിട്ടും ആര്‍ക്കും ഈ ശീലം ഉപേക്ഷിയ്ക്കാനോ നിയന്ത്രിയ്ക്കാനോ തോന്നാത്തതാണ് കഷ്ടം.
:(
ഒരു സ്വകാര്യം അനിലേ ..
ഈ പാമ്പിനെ എങ്ങനെ ഒപ്പിച്ചു ആരും കേള്‍ക്കണ്ടാ രഹസ്യമായിട്ടു പറഞ്ഞാല്‍ മതി :)
സധൈര്യം ഈ പോസ്റ്റ് ഇട്ടതിനു
അഭിനന്ദനം, ചിലരുടെ കുടി അവര്‍ അതില്‍ അഡിക്റ്റഡ് ആയിട്ടാവും , അപ്പോള്‍
അവര്‍ക്ക് സ്വന്തം പരിധികളും പരിമിതികളും പോലും അറിയില്ലതെ ആവുന്നു. തീര്‍ച്ചയായും ചികത്സയും സഹായവും വേണ്ട അവസ്ഥയിലാണവര്‍. ഈ കക്ഷിയും അങ്ങനെ തന്നെ എന്നു കരുതണം .. സ്ഥലകാലബോധമില്ലാതാവുന്ന ഈ അവസ്ഥ
തികച്ചും വേദനാജനകം സഹപ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും ..
അനില്‍ മാഷെ,
ആദ്യ ഖണ്ഡികയിലെ വിവരണം സാധാരണക്കാരനായതിനാല്‍ അവന്റെ പടം കണ്ടു ആളുകള്‍ ചിരിക്കുന്നു,പക്ഷെ മണിമാളികയിലിരിക്കുന്നവന്റെ പടം ഇടാന്‍ ധൈര്യമില്ലെന്നുള്ള കമന്റിനെ അടിസ്ഥാനമാക്കി അനില്‍ ഭായി ഇട്ട ഈ പടങ്ങള്‍ ഒട്ടും മേല്‍പ്പറഞ്ഞ വാക്കുകളുമായി നീതി പുലര്‍ത്തുന്നില്ല. പടത്തില്‍ കാണുന്നയാളെ തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്നാല്‍ സാധാരണക്കാരന്(പാമ്പ്) പടങ്ങള്‍ വളരെ വ്യക്തതയോടെയാണുതാനും. ഇവിടെ ചോദ്യം പ്രസക്തമാകുകയാണ് എന്തുകൊണ്ട് ഇത്തിരികൂടിയ ഇനത്തെ തൊലിയുരിയുന്നില്ല..? ഉത്തരവും സിമ്പിള്‍ പൊള്ളും..! ഒന്നുകൂടി,പരാമര്‍ശമായ ആ പോസ്റ്റിലെ കമന്റില്‍ പറയുന്നുണ്ട് ഈ സാധാരണക്കാരന് നിങ്ങളുടെ അച്ഛനൊ സഹോദരനൊ ബന്ധുവൊ അല്ല ആയതിനാല്‍ ചിരിക്കാന്‍ ഒട്ടും വ്യസനം വേണ്ടായെന്ന്. എന്നാല്‍ ഇവിടെ ഭായിക്ക് പറയുവാനുള്ള കാരണം ചിലപ്പോള്‍ ഇതാകും ഇയാള്‍ സഹപ്രവര്‍ത്തകനാണ് അറിയുന്നയാളാണ്...
ഇങ്ങിനെയൊരു വര്‍ണ്ണന ന്യായികരിക്കത്തക്കതാണൊ?
പോസ്റ്റിനെപ്പറ്റി അഭിപ്രായം പിന്നെ എഴുതാം..
che!
പാമ്പുകളെ പുന:രധിവസ്സിപ്പിക്കാനും, അവര്‍ക്ക് യഥേഷ്ടം വിഹരിക്കാനും സര്‍ക്കാര്‍ നടപടി എടുക്കും എന്ന് കരുതാം.
;)
ഇതു വെറും പാമ്പല്ലല്ലൊ? സാധാരണ കാണാന്‍ കിട്ടുന്ന ഇനമല്ല..;)
കാപ്പിലാനെ, ഒരു കാര്യം എന്റെ മനസ്സില്‍ എപ്പോഴും കിടന്നു ഉരുളുന്നു - എന്തെന്നാല്‍ ഇവിടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടില്‍ ഭീകരതയും അക്രമവും അഴിച്ചുവിട്ടു ജനങ്ങളെ വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ ആക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടില്ലെ! ഇതിനു പിന്നില്‍ എത്ര പേര് പ്രവത്തിക്കുന്നുണ്ടാകും - വളരെ കുറച്ചു മാത്രം അല്ലേ? അതില്‍ കൂടുതല്‍ ആളുകള്‍ ഇത്തരം സാമൂഹ്യവിരുദ്ധരായ ഉദ്യോഗസ്ഥന്മാരുടെ “പടം പൊഴിക്കലിനും” മറ്റു വ്രുത്തി കേടുകള്‍ക്കും ഇരയാകാറുമുണ്ട് - അതിന്റെ ദുരിതം അനുഭവിക്കാറുമുണ്ട്. ഇവരൊന്നു സംഘടിച്ചു കൈകാര്യം ചെയ്താല്‍ നന്നാവാവുന്നതേ ഉള്ളു ഈ അണലികളും ചേനതണ്ടനും, വെമ്പാലകളും! പൊതുജനമദ്ധ്യത്തീല് ഇവരെ അവഹേളിക്കണം. ഇവരെ അവജ്ഞയോടെ വീക്ഷിക്കണം. സാവധാനം ഇവര്‍ നന്നായേക്കാം. ഇതു കണ്ട് പുതിയതായി ആരും ഈ വേഷം കെട്ടാന്‍ ശ്രമിക്കുകയുമില്ല. പക്ഷേ സമൂഹം ശ്രമിക്കണം. (വന്‍ കിട മുതലാളിമാര്‍ സ്പോണ്സര് ചെയ്തു ഉദ്യോഗസ്ഥരെ ഇങ്ങനെ “ജനതിക മാറ്റം” വരുത്തൂന്നുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല)
എന്തു പറയുന്നു?
പെട്ടന്ന് മറുപടി പറയെണ്ട രണ്ടു കമന്റുകള്‍ മാത്രം ഇപ്പോള്‍.
കാപ്പിലാനെ,
ഇതില്‍ രഹസ്യ സ്വഭാവം ഒന്നും തന്നെ ഇല്ല. ക്യാമറ (ഫോണ്‍)കയ്യിലുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ പടങ്ങള്‍ കിട്ടും. ഇവിടെ ഒരു പാടു പേരുടെ കയ്യില്‍ ഇതിന്റെ കോപ്പികള്‍ ഉണ്ട്. ഇതുമാത്രമല്ല ഈ പാമ്പിന്റെ പല ഫോട്ടോകള്‍
കുഞ്ഞന്‍ഭായി,
എനിക്ക് വ്യക്തമായില്ല.
എങ്കിലും പറയാം. ഒരു നൂറുപേരെങ്കിലും നേരില്‍ കണ്ട ചിത്രങ്ങളാണിത്.ആദ്യ ചിത്രങ്ങള്‍ ഒരു മൂവി ക്ലിപ്പില്‍ നിന്നും ജെ.പി.ജി. ആക്കിയതാണ്. അവസാന രണ്ടും വ്യക്തമായ ചിത്രങ്ങളാണ്. എല്ലാറ്റിലും മുഖം ഞാന്‍ മറച്ചതാണ്. (മുഖം മാത്രമല്ല് അരക്കെട്ടൂം, നൂല് ബന്ധം ഇല്ല). വ്യക്തമായ ചിത്രം, ഇട്ടാല്‍ പണി നമുക്കാവും കിട്ടുക.
ബാക്കി വൈകിട്ടു.
നന്ദി.
സന്തോഷമായി അനിലേട്ടാ സന്തോഷമായി
മുഖം മറച്ചത് ഓക്കെ, മറ്റുള്ളത് മറച്ച് പാമ്പുകളുടെ ഒറിജിനാലിറ്റി കളയരുത്..പ്ലീീീീീീീീീീീസ്..;)
ഇങ്ങേരുടെ മുഖവും അശ്ശീല ഭാഗങ്ങളും
ഒരുമാതിരി മങ്ങിയ പോലെ...
സത്യായിട്ടും ഞാന്‍ അടിച്ചിട്ടില്ല, ഞാന്‍ അങ്ങനാ കാണുന്നത്.എല്ലാരു അങ്ങനെ തന്നെയാണൊ കാണുന്നത്.
------------------------------
സ്വകാര്യമദ്യപാനത്തെ എതിര്‍ക്കുന്നില്ല.എങ്കിലും അന്യര്‍ക്കു ശല്യമാകുന്ന,(അശ്ശീല ഭാഗങ്ങളില്‍ അത്യാവശ്യത്തിനുപോലും തുണിയില്ലാതെ (പടം പൊഴിച്ച്)പബ്ലിക് സ്ഥലങ്ങളില്‍ കിടക്കുന്ന പാമ്പുകള്‍
മഹാശല്യമാണ്.
സര്‍ക്കാരുദ്യോഗസ്ഥരായ ഇത്തരം പാമ്പുകള്‍ക്ക് (നാഗ)പൂജ നടത്തുന്ന രാഷ്ട്രീയക്കാരും നമ്മുടെ ശാപം തന്നെ.
കനലേ...ബുഹഹാാാാാാാാ
കൊട് കൈ..:)
ഹ ഹ
എന്തു പറയാന്‍
വായിച്ചു, രസിച്ചു, മനസ്സിലായി...
അവസാനം തോന്നിയതിങ്ങനെ. "കഷ്ടം"
"കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടീ ചിരുതേ..
എള്ളോളം ഉള്ളില്‍ ചെന്നാല്‍ ഭൂലോകം തരികിട തക തൈയ്"
അനില്‍,
കുഞ്ഞന്‍ പറഞ്ഞത് അനിലിന് മനസ്സിലായത് തന്നെ. വ്യക്തമായി കാണിച്ചാല്‍ പണി കിട്ടും എന്ന് അനില്‍ തന്നെ പറഞ്ഞല്ലോ.
പക്ഷേ വ്യക്തമായി കാണിച്ച പാമ്പുകള്‍ സാധാരണ ആള്ക്കാര്, അവരെ കാണിച്ചാല്‍ ആരും പണി തരില്ലല്ലോ. അതു തന്നെ കുഞ്ഞന്‍ പറഞ്ഞത്. ഇപ്പോള്‍ മനസ്സിലായി കാണും എന്ന് കരുതുന്നു.
കുഞ്ഞനും അനിലും പറഞ്ഞത് ഞാനും പറയുന്നു ..അനിലേ എല്ലാവര്ക്കും കാണത്തക്ക വിധത്തില്‍ ആ മറകള്‍ എല്ലാം നീക്കി ഒന്നിട്ടുകൊടുക്ക് .കുഞ്ഞുങ്ങളുടെ ആഗ്രഹം അല്ലേ ..സാധിച്ചുകൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ അനിലേ ..
:):)
ഇങ്ങനെ ഒക്കെ കാണിക്കുമ്പോള്‍ നല്ല കാന്താരിമുളക് ഉടച്ചത്,നായ്ക്കരണ പൊടി,പാണ്ടി മുളക് ഇവ പ്രയോഗിക്കാം ദേശാഭിമാനി ചേട്ടാ.അതിനൊക്കെ ആരെങ്കിലും ഒക്കെ മുന്നിട്ടിറങ്ങണം .അപ്പോഴേ ഇവരുടെ ഒക്കെ പടം പൊഴിക്കല്‍ മാറുകയുള്ളൂ .എനിക്കും ഒന്ന് തുണിയില്ലാതെ കിടക്കണം .
:):)
ശ്രീ,
സന്ദര്‍ശനത്തിനു നന്ദി.
സര്‍ക്കാര്‍ സര്‍വ്വീസില്‍ എന്തുമാവാമല്ലോ, ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലണെങ്കില് വീട്ടിലിരുന്നേനെ.
കാപ്പിലാനെ,
എല്ലാം പരസ്യമാണ്.
മാണിക്യം ചേച്ചീ,
പറഞ്ഞതില്‍ കാര്യമുണ്ട്. ചിലര്‍ക്ക് മദ്യപാനം ഒരു മനോരോഗമായി മാറാറുണ്ട്. അങ്ങിനെയുള്ള അവസരങ്ങളില്‍ അത് ചികിത്സിക്കതന്നെ വേണം.
കുഞ്ഞന്‍ഭായി,
പറഞ്ഞത് ശരിയാണ്. ഏതായാലു പാമ്പു സീസണ് ആയതിനാല്‍ ആണ് ഇതു ഇപ്പോള്‍ ഇട്ടത്. മേല്‍ കാണിച്ച ഫോട്ടോ എടുത്തിട്ട് ഒരു മാസം ആവാറായി. അന്നുമുതല്‍ ഇത് പോസ്റ്റണം എന്ന് ആലോചിക്കുകയായിരുന്നു, മറ്റൊന്നിനുമല്ല നമ്മുടെ സര്‍ക്കാര്‍ സംവിധാനം എത്രമാത്രം അധഃപതിച്ചു എന്നു എന്നു കാണിക്കാന്‍ മാത്രം.പാമ്പൊക്കെ പിന്നെ വഴിതിരിഞ്ഞു വന്നതാണ്.
എട്ടുകണ്ണന്,
സന്ദര്‍ശനത്തിനു നന്ദി.
രാമചന്ദ്രന് വെട്ടിക്കാട്,
പുനരധിവസിപ്പിച്ചിരുന്നെങ്കില് ജനങ്ങള്‍ രക്ഷപ്പെട്ടേനെ.
യാരിദ്,
ഇതു സ്പെഷ്യല്‍ പാമ്പാണ്.ഇനി ഇതെന്നാ പാമ്പാവുക എന്നാലോചിച്ചിട്ടാ ഇപ്പോള്‍ ടെന്‍ഷന്‍.
ഒരു ദേശാഭിമാനി,
ഞാന്‍ പലപ്പോഴും ആലോചിക്കും, മനസ്സുകൊണ്ട് നമിക്കും ആ നാട്ടുകാരെ, ഈ പാമ്പ് വര്‍ക്ക് ചെയ്യുന്ന പ്രദേശത്തുകാരെ. ക്ഷമക്കുള്ള അവാര്‍ഡാണൊ, അതോ പാമ്പിനെ തല്ലിക്കൊല്ലാത്തതിന്റെ ശിക്ഷയാണോ കൊടുക്കണ്ടെതെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
പ്രയാസി,
മുഖം മറച്ചത് മറ്റൊന്നും കൊണ്ടല്ല, എനിക്കു തന്നെ മുഖമില്ല. അങ്ങിനെ ഒരാള്‍ മറ്റൊരാളുടെ മുഖം പ്രദര്‍ശനവസ്തു ആക്കുന്നതിലെ ഔചിത്യക്കുറവ് ഓര്‍ത്തിട്ടാണ്.
പിന്നെ മറ്റുഭാഗങ്ങള്‍ മറച്ചാല്‍ ഒറിജിനാലിറ്റി പോകുമോ? അതു ഞാന്‍ ആലോചിച്ചില്ല, എന്നാലും A സര്‍ട്ടിഫിക്കറ്റ് ലബിച്ചിട്ടില്ലാത്തതുകൊണ്ട് മറ തുടരാന്‍ തീരുമാനിച്ചു.
കനലെ,
ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ടമാണ്.
നല്ല ചൂരല്‍ എടുത്ത്, തുണിയില്ലാത്ത് ചന്തിക്ക് നാലെണ്ണം കൊടുത്താല്‍ നേരയാകാവുന്നതേ ഉള്ളൂ.
കൃഷണ,
സത്യമായ സംഗതി ,“Inhibition of inhibitory centres”,അതാണ് മദ്യത്തിന്റെ ആക്ഷന്‍.
അനില്‍ശ്രീ,
പറഞ്ഞത് മനസ്സിലായി.നന്ദി.
കാപ്പിലാനെ,
മറ നീക്കണോ? മാണ്ട, മാണ്ട.
ചൊറിതണം ഇട്ടാല്‍ ഓഫീസിലെ സ്റ്റാഫിന്, ലേഡീസടക്കം, പണിയാവും. പിന്നെ ചൊറിഞ്ഞു കോടുക്കാന്‍ പോവണ്ടി വരും.
വേണ്ടേ, ഇപ്പോള്‍ ഉള്ളത് തന്നെ ധാരാളം.
അനിലേ ,
മറ നീക്കി ആശ്രമത്തില്‍ ഇട്ടിട്ടുണ്ട് ..കാണേണ്ടവര്‍ പോയി കാണുക .
അനിലേ ഹി ഹി ഹി ഹി.....
ഈ ക്ലാസ് വണ്‍ പാമ്പും മറ്റേ പാമ്പുകളും തമ്മില്‍, ഞാന്‍ നോക്കീട്ട് ഒരു വ്യത്യാസോം കാണണില്ലാ...
മുഖവും മറയ്ക്കണ്ടായിരുന്നു. പന്തിയില്‍ പക്ഷഭേദം പാടില്ലല്ലോ....
ആ പടം പൊഴിച്ചിടത്ത് തൂകുവാന്‍ കാപ്പു പറഞ്ഞ വസ്തുക്കളുടെ കൂട്ടത്തില്‍ ഞാനും ഒരെണ്ണം തരാം. ചെറിയൊരു കുപ്പിയില്‍ ഒരിത്തിരി ആസിഡ്. ഡൈല്യൂട്ടഡ് മതി. ഒന്നുരണ്ടു തുള്ളി മെല്ലെ ഇറ്റിക്കുക...
പിന്നെ പടം പൊഴിക്കാന്‍ തോന്നുമ്പോള്‍ ഇതോര്‍മ്മ വന്നോളും. അല്ല പിന്നെ..
ഈശ്വരാ....എന്തൊക്കെ കാണണം?
അനില്‍ ചേട്ടന് അടി വാങ്ങുന്ന ലക്ഷണം ഉണ്ട്.ഇതൊരു റിയാലിറ്റി ഷോ ക്ലിപ്പിംഗ് തന്നെ അല്ലെ?അപാര ധൈര്യം...പാമ്പുകള്‍ക്ക് മാളം എന്നും ഉണ്ടല്ലേ..ഭയങ്കരന്‍ പാമ്പ്..എന്ത് ചെയ്യാം നമ്മുടെ നാടും,നാട്ടുകാരും എന്നും അങ്ങനെയൊക്കെ ആയിപ്പോയി..ഇത്തരം വിഷയങ്ങള്‍ എവിടുന്നു തപ്പി പിടിക്കുന്നു..നമിച്ചു കേട്ടോ..
"ഒരു ചെറുത്ത് നില്‍പ്പിന്റെ കഥ" മുന്‍പ് വായിച്ചിരുന്നു..
അനിലേ ഒരേ ഒരു സംശയം മാത്രം - മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങളില്‍ ദൂരെ കിടക്കുന്നതാണോ "പാമ്പാട" എന്നു പറയുന്നത്? അതായതു പാമ്പിന്റെ വസ്ത്രം..
പിന്നെ പാമ്പിന് തോലിനൊക്കെ ഭ്യയങ്കര വെലയാന്നാ കേട്ടേക്കെണെ..ഇങ്ങനെ പബ്ലിക്കായി ഇടാതെ, വെല്ലോരും എടുക്കേലേന്നെ?
ഒന്നൂടെ, ഏഷ്യാനൊസ്സില് നുമ്പട ശ്രീകണ്ടന് ചേട്ടന് രണ്ടാഴ്ചയായി തമ്മില്‍ തല്ലിച്ചിരുന്നു കൊറെ കുടിയമ്മാരേം ആന്റി-കുടി സംഘടനകളെയും..ആരാണ്ടൊക്കെ കുടിയമ്മാരുടെ സംഘടനയെ പ്രതിനിധീകരിച്ചും വന്നു. നല്ല അടിപിടിയാരുന്നു. ഒന്നു രണ്ട് വെറ്ററന്‍ പാമ്പുമുണ്ടാരുന്നു(കുടി നിര്‍ത്തിയ സര്‍ക്കാരുദ്യോഗസ്ഥനാണ് ഒരാള്‍, കണ്ടപ്പോള്‍ ഒരുപാട് സ്നേഹം തോന്നി അദ്ദേഹത്തോട്)
മാണിക്യം ചേച്ചിയുടെ കമെന്റിനോട് ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് .ഇങ്ങനെയുള്ള മദ്യപാനം ഒരു രോഗാവസ്ഥയാണ് .വ്യക്തിപരമായും ,സാമൂഹികപരമായും വളരെയധികം ദൂഷ്യങ്ങള്‍ ഇതുമൂലം സംഭവിക്കാം .സമൂഹത്തില്‍ അത് ഏതു തലത്തില്‍ ആയാലും (BPL or APL ) ദോഷങ്ങള്‍ ഉണ്ടാക്കും .
മുകളില്‍ പറഞ്ഞ വ്യക്തിയുടെ കുടുംബജീവിതം ,പങ്കാളിയോട് ഒത്തുള്ള പങ്ക് വെയ്പ്പുകള്‍ ഒരു പക്ഷേ ഒരു പരാജയം ആകാം .അതുകൊണ്ടായിരിക്കാം മദ്യം ഉള്ളില്‍ ചെന്നാല്‍ മൂടുപടം വലിച്ചെറിയുന്നത്.ഉപബോധ മനസിലുള്ള കാര്യങ്ങള്‍ അതായത് ബോധത്തോടെ ഇരിക്കുമ്പോള്‍ ചെയ്യണം എന്ന് കരുതുന്ന കാര്യങ്ങള്‍ അയാള്‍ക്ക് ചെയ്യാന്‍ പറ്റാതെ വരികയും .അത് മറക്കാന്‍ അല്ലെങ്കില്‍ മറയ്ക്കാന്‍ അയാള്‍ മദ്യത്തിന് അടിമപ്പെടുകയും ചെയ്യുന്നു .ഇതിനുള്ള ചികില്‍സ ചെയ്യേണ്ടത് ഈ പറഞ്ഞ വ്യക്തിയില്‍ അല്ല മറിച്ച് ആ കുടുംബത്തില്‍ നിന്ന് തന്നെ ചെയ്യണം.
ചില ആളുകള്‍ മദ്യം ഉപയോഗിച്ചാല്‍ പിന്നെ ചീത്ത വിളിക്കും.മറ്റു ചിലര്‍ നന്നായി പാടും .വേറെ ചിലര്‍ ആരെങ്കിലും ആയി വഴക്കുണ്ടാക്കാന്‍ ശ്രമിക്കും അങ്ങനെയാണ് വഴിയില്‍ കിടക്കുന്ന സര്‍വ്വേ കല്ലിനോടും ,ഭാര്യയോടും ,കുട്ടികളോടും ,നാട്ടുകാരോടും വഴക്കിനു ശ്രമിക്കുന്നത് .ഇതിനെല്ലാം ചികില്‍സ ആവശ്യമാണ് .ഈ ചികില്‍സ എവിടെ നിന്നും തുടങ്ങണം എന്ന് തീരുമാനിക്കുക .
അവസരോചിതമായ പോസ്റ്റ്. പാമ്പുകളുടെ ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു. പാവം പാമ്പുകളേക്കാള്‍ നാണമില്ലാത്തവരാണല്ലോ ക്ളാസ്സ് വണ്‍ പാമ്പുകള്‍.
അനിൽജി ഇത്തരക്കാർ പ്രവൃത്തിക്കുന്ന നാട്ടിലെ ജനങ്ങളെ മാത്രമല്ല ഇവരുടെ കീഴിൽ ജോലിചെയ്യാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരോടും എനിക്കു സഹതാപമുണ്ട്.
പിന്നെ മറയിട്ടതു നന്ദായി. പമ്പിനു ബോധം ഇല്ലെങ്കിലും നമുക്കു വേണമല്ലൊ. നെറ്റിൽ അശ്ലീല ചിത്രങ്ങൾ ഇടുന്നത് സൈബർകുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. എന്തിനാ വെറുതെ അറിഞ്ഞോണ്ടു അടിവാങ്ങണെ.
ഒരു സംശയം ബാക്കി. മുകളിൽ കിടക്കുന്ന പാമ്പും താഴെ പടം പൊഴിച്ച പാമ്പും ഒന്നുതന്നെ ആണോ. ധരിച്ചിരിക്കുന്ന പടം വെളുപ്പും. പൊഴിച്ചപടം കറുപ്പും. ചുമ്മാചോദിച്ചതാണേ :)
കാപ്പിലാനെ,
മറനീക്കിയല്ലോ. സമാാാധാാാനമായി !
ഗീതച്ചേച്ചീ,
സോഷ്യലിസം നടപ്പാവാന്‍ ഏറ്റവും ബെസ്റ്റ് സ്മോളടിയാണെന്നു കേട്ടിട്ടില്ലെ?
ഫിറ്റായാല്‍ കുചേലനും കുബേരനും ഒരുപോലെയാ.
smitha adhrsha,
എങ്ങിനെയെങ്കിലും പ്രതിഷേധിക്കണ്ടെ എന്നു കരുതി മാത്രം ഇട്ടതാണ്. അധികാരികള്‍ക്ക് ഒരു അനക്കവുമില്ല, എന്നാല്‍ പിന്നെ ഒരു പോസ്റ്റിട്ട് മനസമാധാനം ഉണ്ടാക്കാം എന്നു കരുതി.
ആചാര്യാ,
തന്നെ, അതുതന്നെയാണ് പാമ്പാട. വളരെ വിലകൂടിയ സാധനം തന്നെയാണ്. അതുകോണ്ടാവും ഊരി വക്കുന്നത്.
കാപ്പിലാനെ,
ഇതൊരു മനോവൈകല്യമാണ്. കുടുംബത്തില്‍ ഇത്തരം ഒരാളുണ്ടാവുന്നതിന്റെ കഷ്ടപ്പാട് അനുഭവിച്ച ഒരു വ്യക്തികൂടിയാണ് ഞാന്‍.
Meenakshi ,
ഇതാണ് സമ്പൂര്‍ണ്ണ സോഷ്യലിസം.
ശ്രീ.മണികണ്ഠന്,
എന്തു ചെയ്യാനാ. അവരോട് സഹതപിക്കാം. സഹതാപം പോലും അര്‍ഹിക്കുന്നില്ലെന്നു തോന്നും ചിലപ്പോള്‍. പരാതി കൊടുക്കാന്‍ ആരും തയ്യാറാവാത്തതെന്തെ?
പിന്നെ ആദ്യ രണ്ടു ഫോട്ടോകള്‍ പഴയതാണ്. ഓഫീസില്‍ നിന്നും എടുത്തത്. സസ്പെന്ഷന് പിന്‍വലിച്ച ആഘോഷം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കിട്ടിയതാണ് രണ്ടാമത്തെ സെറ്റ് ഫോട്ടോകള്‍.
ഉള്ളതു തന്നെയോ ഇതു?
എല്ലാ പാമ്പുകളേയും പരാജയപ്പെടുത്തി ഈ വി.ഐ.പി. പാമ്പ് തന്നെ സമ്മാനം നേടും. അയാളുടെ മുഖം ഒന്ന് കാണണമായിരുന്നു.
ശെഡാ...ഇത്രേം ബളഹം ഇവിടുണ്ടായിട്ടും ആ പാമ്പിന് ഒരനക്കവുമില്ലല്ലോ അനിലേ...
അതോ ഇനി കാറ്റുപോയോ?
പാമ്പെ പോയി വീട്ടു നടയില്‍ കിടക്ക്, പിള്ളാര് ചവിട്ടിക്കേറട്ടെ.....
ച്ഛെ! മനസ്സമാധാനമായിറ്റ് ഒഫീസിലിരുന്ന്
ഒന്നു മദ്യപിക്കാന്‍ സമ്മതിക്കില്ല......
വെരി മൊശം അനില്‍....
സോറി, വഴി തെറ്റി വന്നതാ
കുമാര്‍ജി,
പകല്‍ പോലെ സത്യമായ പാമ്പ്. ഒരു പാടു പേരുടെ കയ്യില്‍ ഈ ഫോട്ടോകള്‍ ഉണ്ട്.
ചാണക്യാ,
ഇങ്ങനെ ആയാല്‍ കാറ്റുപോകുമെന്നു തോന്നുന്നു.
ഗോപക്,
ഓഫ്ഫീസിലിരുന്നു രഹസ്യമായി രണ്ടെണ്ണം അടിച്ചോ , ഞാന്‍ ആരോടും പറയില്ല.
പ്രിയ ഉണ്ണികൃഷ്ണന്,
വഴിതെറ്റി വന്നതാ എന്നു പറഞ്ഞ് നിങ്ങള്‍ക്കു പുറത്തിറങ്ങിപ്പോകാം. ദിവസേന ഈ കാഴ്ച കാണാന്‍ വിധിക്കപ്പെട്ടവരുടെ സ്ഥിതി ഒന്നു ആലോചിച്ച് നോക്കൂ.
അനിലേ .
സാധനം സ്ട്രോങ്ങ് അല്ലേ ??
ഇപ്പോ സ്ട്രോങ്ങായി...
ഒരു കാര്യം മനസിലായി കുടിച്ചാല്‍ ഇങ്ങനെ കുടിക്കണം....
നരിക്കുന്നന്‍,
പറഞ്ഞതു പോലെ ഈ പാമ്പിന് ഒന്നാം സ്ഥാനം കൊടുക്കേണ്ടി വരും എന്നു തോന്നുന്നു.
കാപ്പിലാനെ, ചാണക്യാ,
സംഗതി സ്ട്രോങാ.
എന്റെ ഒരു ചങ്ങാതി പറയുമായിരുന്നു, അടിച്ചാല്‍ പിന്നെ കോലം കെട്ടണം,എന്നാലെ കാശു മൊതലാവൂ എന്നു.
അനിലേ , ചാണക്യ ,
എനിക്കിന്നലെ മുതല്‍ ഭയങ്കര പേടി തോന്നുന്നു .സത്യത്തില്‍ ഞാന്‍ ഉറങ്ങിയില്ല .ഈ പൊതുസ്ഥലങ്ങളില്‍ നഗ്നതാ പ്രദര്‍ശനം സൈബര്‍ കുറ്റങ്ങളില്‍ വരും അല്ലേ അനില്‍ ? ഇനിയിപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? നിയമോപദേശം തരണം .
കാപ്പിലാനെ,
ഇയാളുടനെ വക്കീലിന്റെ ഉപദേശവും വാങ്ങിയോ?
ചാണക്യ .വക്കിലിനെ കണ്ടില്ല .ഇന്ന് പോകണം എന്ന് വിചാരിക്കുന്നു .സഖാക്കള്‍ പാരയാകുമോ മാഷേ .
കാപ്പിലാനെ,
മിക്കവാറും ആശ്രമത്തില്‍ റെയ്ഡുണ്ടാവാന് സാദ്ധ്യത്യുണ്ട്. സ്വാമികള്‍ സൂക്ഷിക്കുക.
കാപ്പിലാനെ,
എന്റെ എളിയമനസ്സില് തോന്നിയത് പറയുന്നു,
പൊതുസ്ഥലത്തുള്ള നഗ്നതാ പ്രദേശര്ശനം കുറ്റം തന്നെയാണ്, പക്ഷെ ടിയാന് വെള്ളമടിച്ചിട്ടാണ് ഈ പരിപാടിയെങ്കില്‍ അയാള്‍ക്ക് നിയമത്തിന്റെ ചെറിയൊരു ഔദാര്യം കിട്ടും...
ഇനി പറയാം സൈബര്‍ ലോകം എന്നതിനെ പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല...അതുകൊണ്ട് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചത് സൈബര്‍ കുറ്റത്തില്‍ വരുന്നില്ല..
ഇനി ബ്ലോഗില്‍ എന്റെ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചു മാനഹാനി വരുത്തി എന്ന് ഈ ക്ലാസ് വണ്‍ പാമ്പിന് പരാതി ഉണ്ടെങ്കില്‍ ഈ പാമ്പ് എപ്പോ എവിടെ ഏത് സാഹചര്യത്തില്‍ ഇങ്ങനെ കേടക്കേണ്ടീ വന്നു എന്നു കൂടി പറയേണ്ടി വരും...അങ്ങനെ പറഞ്ഞാല്‍ ആദ്യം കൊട്ടയിലാവുന്നത് ഈ പാമ്പുതന്നെയായിരിക്കും...
ഓ ടോ: ഏതോ അനോണിയുടെ കമന്റില്‍ ഇങ്ങനെ വെരളുന്ന കാപ്പൂ താനേത് കോപ്പിലെ കാപ്പിലാനുവാ..:)
ഊമ്പപ്പ വരാല് വെള്ളത്തില്‍ .
ഹോ, ഈ ചാണക്യന് ഒരു കൌടില്യന്‍ തന്നെ.
എന്തൊരു പുത്തി.
ഡാങ്ക്സ്, ഒരു ചെറിയ പേടി ഇല്ലാതിരുന്നില്ല, സ്വാമിയെങ്ങാനും അകത്തായാല്‍ ...
ഹോ ആലോചിക്കാന്‍ വയ്യ.
ഹിഹിഹിഹിഹിഹിഹിഹിഹിഹി
ഇനി കൂടുതല്‍ നിയമോപദേശം വല്ലോം വേണോം..
അപ്പോ കാപ്പിലാനെ വരാലെങ്ങനാ വെള്ളത്തില്‍ പോയേ?
ഹിഹിഹി ഹിഹിഹി
ചാണക്യ ,വരാല് വെള്ളത്തില്‍ പോയത് ഒരു വലിയ കഥയാണ് കേള്‍ക്കണോ :)
നിയമോപദേശത്തിനു നന്ദിയുണ്ടേ :) ഇപ്പോഴാണ് ഒരു മനസമാധാനം ആയത് .
അനിലേ ആ മലന്നു കിടക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു ,വരാലും കാണിച്ചുകൊണ്ട് അതെന്തിയെ ?
:):)
കാപ്പിലാനെ,
എന്റെ എളിയ മനസില്‍ തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്.....
എന്റെ അഭിപ്രായം പുന:പരിശോധിക്കാന്‍ അനിലും കാപ്പിലാനും തയ്യാറാവണം....
പിന്നെ വരാല് വെള്ളത്തില്‍ പോയ കഥയുടെ പോസ്റ്റ് പ്രതീക്ഷിക്കുന്നു.......
വരാല് വെള്ളത്തില്‍ പോയ കഥ ഉടനെ പോസ്ടാം ചാണക്യ.ഇതെല്ലാം ഓരോരോ തമാശകള്‍ ആണേ ..ആശ്രമത്തിലെ പാമ്പിന് ആല് ഫിറ്റ് ചെയ്തു ചാണക്യ :)
king cobra ആണോ...
അനിലെ,
പാമ്പിന്റെ പുതിയ വിശേഷം ഒന്നും ഇല്ലേ?
ചാണക്യന്,
ബാക്കി വിശേഷങ്ങള്‍ ദാ ഇവിടെ ആശ്രമത്തില്‍ വായിക്കാം
അടുത്ത റിപ്പബ്ലിക്ക്ഡേപരേഡിനു കേരളത്തിന്റെ വക ഫ്ലോട്ട് ‘അയ്യപ്പബൈജു’നെ ആക്കണമെന്ന്
മ്മക്കൊക്കെക്കൂടിയൊരു ഭീമഹർജി കൊടുത്താലോ അനിലേ?
(ഇതിന്നാൺ കണ്ടതു!)
ഇതാ ഒരു ക്ലാസ് വണ്‍ “റിട്ടയര്‍മെന്റ് കഥ ഇവിടെ വായിക്കുക
Post a Comment