10/18/2008

കലാരഞ്ജിനിയുടെ സായാഹ്നങ്ങള്‍

സായാഹ്നങ്ങളിരുണ്ടു കൂടാറുള്ള വിരസതയകറ്റാനാണ് കലാരഞ്ജിനി ചാറ്റ് റൂമിലെ സന്ദര്‍ശിക്കാനാരംഭിച്ചത്. ചാറ്റിംഗ്, ചാറ്റ് സൌഹൃദങ്ങള്‍ , ഇതൊക്കെ കേട്ടുകേഴ്വി മാത്രമായിരുന്നു, അതുവരെ.

കേരളം തന്നെയാവട്ടെ ആദ്യം എന്നു തീര്‍ച്ചപ്പെടുത്തി. ചാറ്റ് റൂമില്‍ കയറിയ ആ നിമിഷം തന്നെ, ഒരു നടുക്കമുളവാക്കിക്കൊണ്ട് നാലു വിന്‍ഡോകള്‍ ഒരേ സമയം എവിടനിന്നോ പൊട്ടിവീണു. തന്റെ പിസി ഇത്ര വേഗമേറിയതാണോ എന്നു അമ്പരക്കാതിരുന്നില്ല.

ഒരു "ഹായ്"
ഒരു "ഹലോ"
ഒരു "Buzz"
ഒരു "asl"
സംഭവിക്കുന്നതെന്തെന്നു മനസ്സിലവാഞ്ഞതിനാല്‍ ഉടന്‍ തന്നെ ലോഗ്ഗൌട്ട് ചെയ്തു.

പിറ്റേന്നു തിരക്കുകള്‍ പിന്‍വാങ്ങവേ‍ , തലയുയര്‍ത്തിയ കൌതുകം അടക്കാനായില്ല. ഇന്റെര്‍നെറ്റില്‍ ഇഴയാറുള്ള ഒരു സുഹൃത്തില്‍ നിന്നും കരസ്ഥമാക്കിയ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. മൂന്നു വിന്‍ഡോകളാണ് അന്ന് സ്വാഗതമോതിയത്. നിശ്ശബ്ദതപാലിച്ചു, സംയമനം മുഖമുദ്രയാക്കണമല്ലോ. കൌതുകം കുസൃതിക്കു വഴിമാറി, പ്രോഫൈലുകള്‍ ഓരോന്നായി നോക്കിക്കൊണ്ടേയിരുന്നു. വിവരങ്ങള്‍ പൂര്‍ണ്ണമായ ഒരെണ്ണം ദൃഷ്ടിയില്‍ ‍ തടയുക തന്നെ ചെയ്തു.

മറുപടി ടൈപ്പ് ചെയ്തു.

"ഹായ്"!

ഒന്നിനു പുറകേ ഒന്നായി നാലു വരികള്‍ പൊഴിഞ്ഞു വീണു.
"സുഖമല്ലെ"
"തിരക്കാണോ"
"എന്തു ചെയ്യുന്നു"
"asl"


ആദ്യ ചോദ്യങ്ങള്‍ രണ്ടിനും മറുപടി നല്‍കി, എ എസ് എല്‍ കണ്ടതായി നടിച്ചില്ല.
എറെ നേരം സംഭാഷണത്തിലേര്‍പ്പെട്ടു, പിരിയാന്‍ നേരം ആഡ് ചെയ്യാനുള്ള റിക്വസ്റ്റ് സ്നേഹപൂര്‍വ്വം നിരസിച്ചു. ചിലവഴിക്കാന്‍ സമയമേറെയുള്ളതിനാല്‍ , ആ കളി രസകരമായിത്തോന്നി.

ഒരാഴ്ചകാലം എന്നത്, ഇപ്രകാരം നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കലാരഞ്ജിനിക്കു അധികമായിരുന്നു. ആഡ് ചെയ്യാനുള്ള ഓരോ അപേക്ഷയും തന്ത്രപൂര്‍വ്വം നിരസിക്കപ്പെട്ടു. എങ്കിലും പ്രായം 26 എന്നും, സ്ഥലം തൃശ്ശൂര്‍ എന്നും, ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആണ് എന്നും ഉള്ള വിവരങ്ങള്‍ ഇതിനകം ഏവരും ചോര്‍ത്തിയെടുത്തിരുന്നു. രോഗാവസ്ഥയിലെത്തുന്ന രോഗികളോടുള്ള കലയുടെ സഹാനുഭൂതി സുഹൃത്തുക്കളെ കൂടുതല്‍ ആകൃഷ്ടരാക്കി. ചാറ്റ് നിഷേധിച്ച ഒന്നു രണ്ടു മഹാന്മാര്‍ തങ്ങളുടെ ശുഷ്കമായ "ഉപകരണങ്ങള്‍ " പ്രദര്‍ശിപ്പിക്കാതിരുന്നില്ല, പ്രതിഷേധ സൂചകമായി. ഓപ്പറേഷന്‍ തീയെറ്ററില്‍ കീറിമുറിക്കപ്പെട്ട അരക്കെട്ടിനു താഴെ, ഒടിഞ്ഞു നുറുങ്ങിയ ഇടുപ്പെല്ലുകള്‍ക്കിടയില്‍ , ഇത്തരം കാഴ്ചകള്‍ അനവധി കണ്ടിരിക്കുന്നു എന്ന മറുപടി, എല്ലാ പ്രദര്‍ശകരേയും നിരാശരാക്കി. നിര്‍ബന്ധത്തിനു വഴങ്ങി പലരേയും സുഹൃത്ത് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകതന്നെ ചെയ്തു.

പ്രണ‍യം ഒരു വിചിത്രാനുഭവം തന്നെ. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ മാത്രം പതിഞ്ഞ "ഹായ് സ്വരം" കേട്ട, കലാരഞ്ജിനിയെ ആരൊക്കെയോ പ്രണയിക്കാനാരംഭിച്ചിരുന്നു. പുരുഷ മനസ്സിന്റെ ചാപല്യം കണ്ട് വിസ്മയിക്കാതിരുന്നില്ല. കുസൃതികള്‍ ഏറുകയാണ്, അനുകൂല മറുപടികള്‍ നല്‍കിയില്ലെങ്കിലും, പ്രതികൂല ഭാവങ്ങള്‍ പ്രകടിപ്പിച്ചില്ല. പ്രണയിക്കാന്നുള്ള മോഹം തന്റെയുള്ളിലും ഒളിഞ്ഞിരുന്നു പിടക്കുന്നുണ്ടെന്നു കലക്കു തോന്നാതിരുന്നില്ല. ഒരേ സമയം മൂന്നു കാമുകന്മാരുമായി സംഭാഷണത്തിലേര്‍പ്പെടാനുള്ള ചാതുരി നേടിയിരുന്നു, കഴിഞ്ഞ ആറു മാസം കൊണ്ട്.
ഒരാള്‍ മാത്രം വിവാഹിതന്‍, സിങ്കപ്പൂര്‍ ജോലിനോക്കുന്ന ഒരു ലാബ് ടെക്ണീഷന്‍. ജോലിയുടെ സമാന ഭാവം അദ്ദേഹത്തെ കൂടുതല്‍ ആകൃഷ്ടനാക്കി. നേഴ്സായ ഭാര്യയെ ഒരിക്കലെങ്കിലും പച്ച സ്ത്രീയായി തനിക്കു ലഭിച്ചിട്ടില്ലെന്ന ആ പരിദേവം അല്പം സഹതാപ തരംഗം പടര്‍ത്താതിരുന്നില്ല. വീട്ടഡ്രസ്സുകള്‍ അയച്ചു തന്ന മറ്റു രണ്ടു പേരുമാകട്ടെ, അടുത്ത വരവിനു നേരില്‍ കണ്ടു മുട്ടാമെന്ന് വാക്കു നല്‍കി.


കളിയുടെ അന്ത്യമടുക്കുന്നുവെന്നു എന്നു മനസ്സു പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളിലായി തന്റെ വിരസ സായാഹ്നങ്ങളില്‍ ആഹ്ലാദം പകര്‍ന്ന സുഹൃത്തുക്കളെ പിരിയാന്‍ കലാരഞ്ജിനിക്കു വിഷമം തോന്നാതിരുന്നില്ല. പക്ഷെ കഥ ക്ലൈമാക്സിലെത്തിയിരിക്കുന്നു, ഇനിയതിനു സ്വാഭാവികമായ കഥാന്ത്യം കൂടിയേ തീരു.

പ്രൊഫൈല്‍ തുറന്ന് തന്റെ പൂര്‍ണ്ണവിവരങ്ങള്‍ പൂരിപ്പിക്കാന്‍ തുടങ്ങി. എല്ലാ കള്ളികളിലും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു നിറച്ചു, ഒരു സിഗരറ്റു കൊളുത്തി നിര്‍വികാരമായി ‍ സ്ക്രീനിലേക്കു നോക്കിയിരുന്നു. അച്ഛായെന്നു വിളിച്ച് ഓടിയണഞ്ഞ മകളെ വാരിയെടുത്ത്, ഷട്ട് ഡൌണ്‍ കമാന്റ് നല്‍കി, അയാള്‍ മുറിയിലേക്കു നടന്നു.

38 comments:

അനില്‍@ബ്ലോഗ് // anil said...

അതിശയോക്തി ഒരു ശതമാനം പോലും ഇല്ലാത്ത ഒരു സംഭവ കഥ.

കാപ്പിലാന്‍ said...

ഈ കലാരഞ്ജിനി അനില്‍ ആകും എന്ന് കരുതി ഞാന്‍ പടിയിറങ്ങുന്നു .പിന്നെ വരാം .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇതൊരു മൂന്നു വര്‍ഷം മുമ്പുള്ള കഥയാണ്. ഇപ്പോള്‍ എന്റെ ചില കൂട്ടുകാര്‍ ഈ ഐഡി ഉപയോഗിക്കുന്നുണ്ട്.

ചാറ്റ് വിന്‍ഡോ ഇന്നു ഉച്ചക്ക് എടുത്തതാണ്.

കാപ്പിലാന്‍ said...

എന്തായാലും ഇത് ഭയങ്കര മോശമായിപ്പോയി അനിലേ , പാവം പിടിച്ച എന്നെ പോലെയുള്ളവരെ പറ്റിക്കാന്‍ ഇങ്ങനെഒരു സ്ത്രീവേഷം കെട്ടി ആടണ്ടായിരുന്നു..ഞാന്‍ ഇവിടെ വന്നിട്ടില്ല :)

ഗോപക്‌ യു ആര്‍ said...

അമ്രുതാ വാര്യര് പൊലെ...

[ nardnahc hsemus ] said...

:) പരമാര്‍ത്ഥങ്ങള്‍!

സന്തോഷ്‌ കോറോത്ത് said...

ശോ ... എന്നാ പിന്നെ ആ ID കോണ്ടാക്റ്റ് ലിസ്ടീന്നു ഡിലീറ്റ് ചെയ്യാം അല്ലെ ;)

മാളൂ said...

സദാചാരം ; വന്ന് മേല്‍കൂര തീര്‍‌ത്തു എങ്കിലും മനുഷ്യമനസ്സുകളില്‍ ചാപല്യങ്ങള്‍ ചാപല്യങ്ങളായി തന്നെ നിലനില്‍ക്കുകയാണ്, വേളിയും നാടൊട്ടുക്ക് സമ്മന്തവും ആയി കഴിഞ്ഞവരാണ് പൂര്‍വ്വ പിതാക്കന്മാര്‍, ഇന്ന് വെറ്റിലചെല്ലവും ചൂട്ട് കെട്ടുമായി അത്താഴം കഴിഞ്ഞ് ഇറങ്ങി പോകാന്‍ ശരീരത്തിനാവുന്നില്ലാ എങ്കിലും മനസ്സ് ചൂട്ടും കത്തിച്ചിറങ്ങുന്നു ചിലര്‍ മാന്യമായും ചിലര്‍ ചെറ്റപൊക്കിയും ... കേരളാ ചാറ്റ് റൂമില്‍ തെറിവിളിച്ച് കൊളമാക്കുമ്പോള്‍ ഹാ എന്തു സുഖം! അല്ലങ്കില്‍ ഇടയ്ക്ക് ഒരു സോള്‍മേറ്റുമായി സ്വകാര്യങ്ങള്‍ പങ്കു വയ്ക്കുമ്പൊള്‍, ഭ്രാന്തിന്റെ , ഏകാന്തതയുടെ ഇരുട്ടില്‍ നിന്ന് ഒരു ശതമാനം എങ്കിലും വെളിയില്‍ വരുന്നു... മനസ്സില്‍ എല്ലാവരും ഒരര്‍ത്ഥത്തില്‍ മറ്റൊരര്‍‌ത്ഥത്തില്‍ ഒരു മുഖമില്ലാത്താ വിഗ്രഹം സുക്ഷിക്കുന്നു. ചാറ്റ് റൂമില്‍ അല്ലാ വെറും റ്റിവി സീരിയല്‍ ആഴ്ചപതിപ്പിലെ കഥാനായക/നായികമാര്‍‌ ഒക്കെ ആ മുഖമില്ലാത്താ വിഗ്രഹങ്ങള്‍ ആണു .അതു കൊണ്ട് "കലാരഞ്ജിനിയുടെ സായാഹ്നങ്ങള്‍" അപഥസഞ്ചാരമെന്ന് പറയണ്ടാ കാലാകാലങ്ങളില്‍ നടക്കുന്നവ,തന്നെയാണ്..
പണ്ട് റ്റിവിയില്ലാ റെഡിയൊ വാര്‍ത്തകള്‍ വായിക്കുന്നത് പത്മരാജന്‍ എന്നാവുമ്പോള്‍ ഒരു പണിക്കാരി പെണ്ണ് അവള്‍‌ വന്ന് ആ ജനലരുകില്‍ നില്‍ക്കും എന്നും വാര്‍ത്ത തീര്‍ന്നെ അവിടെ നിന്ന് പോകൂ . ഒരു ദിവസം ഉച്ചക്ക് അവള്‍ വാര്‍ത്ത കേള്‍ക്കാന്‍ നിന്നില്ലാ എന്താന്ന് ചോദിച്ചപ്പൊഴാ “ഓ ഞാന്‍ വാര്‍ത്ത ഒന്നുമല്ലാ ആങ്ങോരടെ സൊരമാ കേ‍ക്കുന്നേ എന്തു രസമാ അത് മേത്ത് കുളിര് കോരിയിടും{ഇന്ന് വേറെ ആളാ} ...” അപ്പോള്‍ അതാണ് , ... എല്ലാകാലത്തും എല്ലാതുറയിലും ഉള്ളവര്‍ ഓരോരുത്തരും മനസ്സില്‍ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നു അന്നൊന്നും ആരും പറഞ്ഞില്ലാ, അറിഞ്ഞില്ലാ, ഇന്നിപ്പോള്‍ അറിയുമ്പോള്‍ ഒരു കുളിര്.......

Kichu $ Chinnu | കിച്ചു $ ചിന്നു said...

ambada kallaaa !!

ചാണക്യന്‍ said...

എന്റെ കലാരജ്ഞിനീ....അപ്പോ നെനക്ക് വേറേം....

വികടശിരോമണി said...

അപ്പൊ,രണ്ടാമത്തെ കുളിരും കഴിഞ്ഞു.ഇനിയോ?

smitha adharsh said...

പറ്റിപ്പിന്റെ എത്ര മുഖങ്ങള്‍..???

Manikandan said...

അനിൽജി,
പലപ്പോഴും ഇന്റെർനെറ്റിന്റേയും ചാറ്റിന്റേയും ദൂഷ്യവശങ്ങൾ അമിതമായ പ്രചാരം നേടുന്നു എന്നതാണ്‌ വാസ്തവം. ചാറ്റ്, ബ്ലോഗ് എന്നിവ എനിക്കു ഒരു നല്ല അനുഭവമാണ് നൽകിയിട്ടുള്ളത്. ഒട്ടനവധി സുഹൃത്തുക്കളെ എനിക്കു ലഭിച്ചത് ഇവയിലൂടെ ആണ്. പിന്നെ എല്ലാത്തിലും നല്ലമാത്രമാവും ഉണ്ടാവുക എന്നു വിശ്വസിക്കുന്നതല്ലെ തെറ്റ്. എല്ലാം നാം തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും. സഹോദരതുല്യം സ്നേഹിക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കളെ നൽകിയ ചാറ്റിങ്ങിനെ അധിക്ഷേപിക്കാൻ ഞാൻ തയ്യാറല്ല.

മാണിക്യം said...

ഒരു സിഗരറ്റു കൊളുത്തി നിര്‍വികാരമായി ‍ സ്ക്രീനിലേക്കു നോക്കിയിരുന്നു. അച്ഛായെന്നു വിളിച്ച് ഓടിയണഞ്ഞ മകളെ വാരിയെടുത്ത്, ഷട്ട് ഡൌണ്‍ കമാന്റ് നല്‍കി, അയാള്‍ മുറിയിലേക്കു നടന്നു.....
നല്ല കിണ്ണന്‍ അടവ് !
ഇങ്ങനെ അല്ലാരുന്നു വേണ്ടത് നന്നായി അറിയവുന്ന ആളുകളുടെ അടുത്ത് വേണമായിരുന്നു ‘കല’ അപ്പോ കാണാം ‘രഞ്ജിനി’!

siva // ശിവ said...

ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ കേട്ടിട്ടുണ്ട്....ഇപ്പോള്‍ ഇതും....അകലെ നിന്നും മറഞ്ഞിരുന്ന് ആകുമ്പോള്‍ വാക്കുകള്‍ കൊണ്ട് ആര്‍ക്കും എങ്ങനെയും ഒക്കെ ആവാമല്ലോ....

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
പൊതുവേ ചാറ്റ് റൂമുകളുടെ ഒരു പൊതു സ്വഭാവമാണിത്. മലയാളം ചാറ്റ് റൂമുകളുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. ഇരുട്ടിന്റെ മറവില്‍ എന്തു കാണിക്കാനും നമുക്കു മടിയില്ല. പകല്‍ മാന്യന്മാര്‍ എന്നു വിളിക്കാവുന്ന ഒരു നല്ല ശതമാനം ആളുകളുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിയില്ല എന്ന ഒറ്റ കാരണത്താല്‍ പേക്കൂത്തുകള്‍ കാട്ടാന്‍ നമുക്ക് ഒരു മടിയുമില്ല. കേരള ചാറ്റ് റൂമില്‍ ചെന്നാല്‍ ചിരിവരും.

ഇനിയൊന്ന്, ഇവിടെ കാണപ്പെടുന്ന ആളുകളുടെ ചിന്താഗതിയാണ്. ചാറ്റിംഗിലൂടെ നടന്ന വിവാഹങ്ങള്‍ ,ചാറ്റിംഗിലൂടെ നടന്ന മറ്റു പരിപാടികള്‍ ഇവയുടെ ഒക്കെ കഥകേട്ട് ത്രില്ലടിച്ചാണ് പലരും ചാറ്റാനെത്തുന്നത്. ഒരു പെണ്‍ ഐ.ഡി കാണുമ്പോഴേക്കും ചാടി വീഴുന്നതു കാണുമ്പോള്‍ സഹതാപം തോന്നും. എന്റെ ഭാര്യ ഇടക്ക് ഇതു കണ്ട് കളിയാക്കിയിരുന്നു, ആണുങ്ങള്‍ ഇങ്ങനെ ആണോ എന്നു ചോദിച്ചു.

ഇനി എത്ര മാറ്റം വന്നാലും അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം, പ്രത്യേകിച്ചു മലയാളിക്കു ഉണ്ടാവും എന്നു തോന്നുന്നില്ല.

ഗോപക്,
അതുപോലെയാണോ, അഹങ്കാരി എന്നൊരു ബ്ലൊഗ്ഗറുടെ ഒരു പ്രയോഗം ഉണ്ടായിരുന്നു “പുനിതാ ബ്ലോഗ്ഗര്‍”, അങ്ങിനെ ഒരുപാടു പേര്‍ ഉണ്ട്. എനിക്കും പുനിതയാകാമായിരുന്നു :)

nardnahc hsemus,
ഇതെന്തു പേരാണാവോ. കല ഒരു പുതിയ കാര്യമല്ല.

മാളൂ ,
വിശകലനത്തിനു നന്ദി.മുഖമില്ലാത്ത ആള്‍ക്കാരുടെ കൂട്ടമാണ് ചാറ്റ് റൂമില്. പക്ഷെ പലര്‍ക്കും ബുദ്ധിയും ഇല്ല.

kichu$chinnu,
:)

ചാണക്യന്‍,
കലാരഞിനിക്കു വേറെ ഒന്നുമില്ല. അതൊരു പരീക്ഷണമായിരുന്നു.

വികടശിരോമണി.
കുളിരുന്നുണ്ടായിരുന്നു കേട്ടോ. ചില നിമിഷങ്ങളില്‍ നമ്മള്‍ കുളിര്‍ന്നു പോകും.

smitha adharsh,
ഇന്റെര്‍നെറ്റ് പറ്റിപ്പിന്റെ ഒരു ലോകമാണ്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ ചിലപ്പോള്‍ പാടായിരിക്കും. ശ്രദ്ധ വേണം.

മണികണ്ഠന്‍,
ദൂഷ്യവശങ്ങളും ചതികളുമാണ് മുന്നിട്ടു നില്‍ക്കുന്നത്. അല്‍പ്പം ശ്രദ്ധ, വിവേകം ഒക്കെ ഉണ്ടെങ്കില്‍ ചതിയില്‍ പെടാതിരിക്കാം എന്നു മാത്രം. നല്ല ചാറ്റ് ഫ്രണ്ഡ്സ് എനിക്കും കുറ്ച്ചുണ്ട്. പുരുഷന്മാരും സ്ത്രീകളും. അവരില്‍ പലരും ഞങ്ങളുടെ ഫാമിലി ഫ്രണ്ഡ്സാണ് ഇന്ന്. ഒരു ജാപ്പാനീസ് സുഹൃത്ത് ഇവിടെ ഞങ്ങളുടെ വീട്ടില്‍ വരിക പോലും ചെയ്തിട്ടുണ്ട്. ഒരു മാസം അവര്‍ കേരളത്തില്‍ ഞങ്ങളുടെ കൂടെ താമസ്സിച്ചു. വേറെയും നല്ല സുഹൃത്തുക്കള്‍ ഒരുപാടുണ്ട്.ചിലര്‍ അടുത്ത് വരുന്നും ഉണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുപോലെയിരിക്കും.
ഒന്നു കൂടി, രണ്ടു പുരുഷ സുഹൃത്തുക്കളോ, രണ്ടു സ്ത്രീകള്‍ തമ്മിലോ ചാറ്റ് ബന്ധം ആകുമ്പോള്‍ ഈ പറഞ്ഞ പ്രശ്നങ്ങള്‍ കുറവാണ്, ആഫ്രിക്കന്‍സ് ഒഴികെ.(എന്റെ അനുഭവം)

മാണിക്യം ചേച്ചീ,
കലാ എന്നത് ഒരു കോപ്ലക്സ് കാരക്റ്ററായിരുന്നു. ഒരു പുരുഷന്‍ ചിന്തിക്കാവുന്ന് എല്ലാ രീതികളും മനസ്സിലാക്കി, ഒരു സ്ത്രീ പെരുമാറുന്നെതെങ്ങിനെ എന്നു ബോധപൂര്‍വ്വം ശ്രദ്ധിച്ചു (കുറെ ഗഡീസിനെ പരിചയമുണ്ട്), അത്യാവശ്യം ചില സന്ദര്‍ഭങ്ങളില്‍ എന്റെ സിസ്റ്ററിന്റെ വോയിസ് അടക്കം ഉപയോഗിച്ചുള്ള ഒരു നല്ല നാടകമായിരുന്നു. പിന്നെ ഒരു വാക്കുപോലും ഫ്ലര്‍ട്ടിംഗ് എന്നു തൊന്നുന്നത് കലാരഞിനിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. മാണിക്യം ചേച്ചി വന്നാല്‍ പോലും പിടികൂടാനാവുമായിരുന്നില്ല.

പിന്നെ അതില്‍ വന്ന നല്ല സുഹൃത്തുക്കള്‍ , എന്റെയും എന്റെ ഭാര്യയുടേയും റിയല്‍ ഐഡിയിലേക്കു മാറി ഇപ്പോഴും നില്‍നില്‍ക്കുന്നവരുണ്ട് കേട്ടോ.
എന്തിനു അന്ന് അങ്ങിനെ ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കു അറിയില്ല.

ശ്രീവല്ലഭന്‍,
:)

ശിവ,
സത്യമാണ് പറഞ്ഞത്.
അനോണിമാഷുടെ കഴിഞ്ഞ പോസ്റ്റു നോക്കിക്കെ, ഇരുട്ടിലാവുമ്പോള്‍ എന്തു വേഷവും കെട്ടും മലയാളി. സിനിമ തീയേറ്ററില്‍ കരണ്ടു പോകുമ്പോള്‍ കൂവുന്ന പല മാന്യന്മാരെയും കണ്ടിട്ടില്ലെ, വെളിച്ചം വരുമ്പോള്‍ നല്ലകുട്ടികള്‍ ആകും.
ഇത്തരം കാര്യങ്ങള്‍ ഉദാഹരണ സഹിതം പറയാം എന്നു വച്ചാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്. തല്ലു പ്രതീക്ഷിച്ചു തന്നെയാണ് ഇട്ടത്.

പക്ഷെ കലാരഞ്ജിനി ഒരു വഞ്ചകിയല്ല. ഒരാളോടു പോലും താന്‍ പെണ്ണാണ് എന്ന് പറഞ്ഞിട്ടില്ല, ഒരിക്കല്‍ പോലും. പെണ്ണാണ് എന്നു തോന്നിയത് മറുപുറത്തുള്ള ആള്‍ക്കാണ്, അത് കലാരഞ്ജിനിയുടെ വിജയവും, മറുപുറത്തിന്റെ പരാജയവും ആണ്.

Id: kala_ranj@yahoo.co.in

കാപ്പിലാന്‍ said...

nardnahc hsemus,

anile ee peru thirichu vaayikku
sumesh chandran :)

athu thanne

Typist | എഴുത്തുകാരി said...

ഇതുപോലെയുള്ള സംഭവങ്ങള്‍ മുമ്പും കേട്ടിട്ടുണ്ട്‌. ആളറിയാതെയാവുമ്പോള്‍ എന്തും ആവാല്ലോ, അല്ലേ?

ശ്രീ said...

സമാനമായ കഥകള്‍ കേട്ടിട്ടുണ്ട്

കുറുമാന്‍ said...

ശ്ശേ അനിലേ, അപ്പോ ഞാ‍ാന്‍ കലാരഞ്ജിനിയെ ഇനി ഡിലീറ്റ് ചെയ്യാമല്ലെ.

ഓ ടോ :

(കഥക്ക് പുതുമയില്ല, വര്‍ഷങ്ങളായി ചുറ്റുവട്ടത്തും സംഭവിക്കുന്നതും, നേരിട്ട് അനുഭവിക്കുന്നതും, അനുഭവിച്ചതുമായ കാ‍ര്യങ്ങള്‍ തന്നെ, എങ്കിലും എഴുത്തിന്റെ ഒഴുക്കും, ശൈലിയും മൂലം വായന രസാവഹം ആ‍യിരുന്നു)

കുഞ്ഞന്‍ said...

ഹഹ ഇവിടെ ഒരു പക്ഷെ അനിലാണ് കബളിക്കപ്പെട്ടിരിക്കാന്‍ സാദ്ധ്യത. അനില്‍ ഭായി പെണ്‍ നാമം സ്വീകരിച്ചതുപോലെ, ആ ആണുങ്ങള്‍ അവര്‍ മുഖം മൂടിയണിഞ്ഞവരാണെങ്കിലൊ..? അപ്പോള്‍ അവരും ഊറിച്ചിരിക്കുന്നുണ്ടാകും..!! ബുദ്ധിമതികളായ വനിതകളും ലോകത്തുണ്ട്.

എനിക്കറിയാവുന്ന ഒരു പെണ്‍ സുഹൃത്ത് ആണ്‍ നാമത്തില്‍ ചാറ്റു ചെയ്യുന്നുണ്ട്, അവര്‍ ഇതുപോലെ പെണ്‍ നാമത്തിലുള്ളവരെ (ആണുങ്ങളാണെന്ന് അറിഞ്ഞുകൊണ്ട്) നിര്‍വൃതിയിലാക്കുന്ന വാക്കുളാല്‍ ചാറ്റുചെയ്യാറുണ്ട്.

Kaithamullu said...

അനില്‍,
ചാറ്റല്‍ കൊള്ളാതിരിക്യല്ലേ,നല്ലത്; പനി പിടിക്കാതിരിക്കണേങ്കില്‍?

മുസാഫിര്‍ said...

അഞ്ച് പത്ത് വര്‍ഷം മുന്‍പ് ചാറ്റിങ്ങ് തുടങ്ങിയ കാലത്ത് ഇതു പോലെ ആണുങ്ങളാണെന്ന് അറിഞ്ഞ് കൊണ്ട് പെണ്‍ നാമധാരികളോട് ചാറ്റ് ചെയ്യാറുണ്ട്.
ചുമ്മാ ഒരു രസം.സീരിയസ് ആയി എടുത്താലെ കുഴപ്പമുള്ളൂ.

Lathika subhash said...

അനില്‍@ബ്ലോഗ്,
കുറച്ചു പഴയ വിഷയമെങ്കിലും പ്രസക്തിയുള്ളത്.
ചൂടുള്ള ചര്‍ച്ചയ്ക്കാണല്ലോ തിരി കൊളുത്തിയത്.

ഹരീഷ് തൊടുപുഴ said...

കൊള്ളാം!!!!!! നല്ല വിഷയം......

സക്കാഫ് vattekkad said...

എന്റെ കലാരജ്ഞിനീ by

കൃഷ്‌ണ.തൃഷ്‌ണ said...

"""""സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം. വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റിവെക്കുന്നതും നമുക്കവിടെ കാണാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ന്യൂനപക്ഷത്തിനിടയില്‍ ഇത്രയേറെയുണ്ടെങ്കില്‍ ശരീരത്തിന്റെ ഇരുട്ടറയില്‍ അപ്രകടിതദാഹവുമായി ഒടുങ്ങുന്നവര്‍ നമ്മുടെ സമൂഹത്തിലെത്രയായിരിക്കുമെന്നു അനുമാനിക്കാവുന്നതേയുള്ളൂ.""""

ഇത്‌ എന്റെ ഒരു പഴയ പോസ്റ്റില്‍ എഴുതിയിരുന്നതാണ്‌. ഇത്തരക്കാര്‍ ഒരുപാടുണ്ടെന്നു ഇപ്പോള്‍ അനിലിനും ബോധ്യായില്ലേ. സ്വന്തം ഭാര്യയെ പച്ചക്കു ലഭിക്കുന്നില്ലാ എന്നു ഇയാള്‍ ടൈപ്പ് ചെയ്യുന്ന സമയത്ത്‌ അടുക്കളയില്‍ ഇയാള്‍ക്ക്‌ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടാകും ഇയാളുടെ ഭാര്യ. ഇയാള്‍ ഞാന്‍ മുന്നെഴുതിയ ഒരുപാടുപേരെ പ്രതിനിധാനം ചെയ്യുന്നില്ലേ?

കുടവയറിന്റെ അടിയിലെ ശുഷ്കമായ ഉപകരണം" കാണിക്കുന്നതിലൂടെ വോയറിസം എന്ന ലൈംഗികതയുടെ സുഖം അറിയാന്‍ ചാറ്റ്റൂമുകളിലെത്തുന്ന ഒരു വലിയ വിഭാഗമുണ്ട്. ഏതെങ്കിലും ഒരു പെണ്ണിന്റെ പേരു കണ്ടാല്‍ എല്ലാം മറന്നു ചാടിവീഴുന്നവര്‍. അവിടെ 50 കഴിഞ്ഞ മുത്തപ്പന്‍ 22 കാരനാകുന്നു... പക്ഷേ ഇത്തരം ശുഷ്കതയോടു പച്ചയായി പ്രതികരിക്കാനാകത്ത അയാളുടെ ഭാര്യയെ അയാള്‍ അറിയുന്നില്ല.

വിഷയം പഴയതെങ്കിലും ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാത്ത വിഷയം.

വരവൂരാൻ said...

വളരെ മനോഹരമായിരിക്കുന്നു, ആശംസകൾ

വരവൂരാൻ said...

വളരെ മനോഹരമായിരിക്കുന്നു, ആശംസകൾ

അനില്‍@ബ്ലോഗ് // anil said...

ടൈപ്പിസ്റ്റ്,
ശ്രീ,
പുതുമയൊന്നുമില്ലാത്ത വിഷയം ആണ്. അതേപോലെ ചാറ്റ് റൂമിന്റെ മാനസ്സികാവസ്ഥയും പഴമയില്‍ തന്നെ, പക്വത വന്നിട്ടില്ലെന്നര്‍ഥം.

കുറുമാനെ,
നന്ദി.അതവിടെ കിടന്നോട്ടെ :)

കുഞ്ഞന്‍ഭായി,
ഇങ്ങനെ പറഞ്ഞ് സമാധാനിച്ചോ, ചമ്മല്‍ ആരും കാണണ്ടാ.. :)

kaithamullu : കൈതമുള്ള് ,
ച്യാറ്റല്‍ ഒരുപാടു കൊണ്ട് ശീലമായി.ഇപ്പോള്‍ അതു നിര്‍ത്തി.

മുസ്സാഫിര്‍,
കബളിപ്പിക്കാന്‍ എളുപ്പമാണ്, ഒരുപാട് വിദ്യകളുണ്ട്, രഹസ്യമാണ്.

ലതീ,
സന്ദര്‍ശനത്തിനു നന്ദി.

ഹരീഷ് തൊടുപുഴ,
പാലാക്കാരനായ ഒരു സിനിമക്കാരന്‍ കലയുടെ സുഹൃത്തുണ്ട്, താങ്കളാണോ?

സക്കാഫ് വട്ടേക്കാട് !!!
സ്വാഗതം,മറുമൊഴികളില്‍ പോലും താങ്കളുടെ കമന്റുകള്‍ കണ്ടിട്ടില്ല.സന്ദര്‍ശനത്തിനു നന്ദി.

കൃഷണ,
ശരിക്കും ഒരുപാട് പഠനങ്ങള്‍, ചുരുങ്ങിയ പക്ഷം കേരളത്തെപ്പറ്റിയെങ്കിലും വേണമെന്നു തോന്നുന്നു, ചാറ്റ് റൂമിന്റെ മനഃശാസ്ത്രത്തെപറ്റി. വല്ലതും നടന്നിട്ടുണ്ടെങ്കില്‍ തരണേ.

നമ്മുടെ വേലിചാട്ടം (അങ്ങിനെ വിളിക്കാമോ?)പഠനം അര്‍ഹിക്കുന്ന വിഷയമാണ്. വിവാഹേതര ബന്ധങ്ങള്‍ വളരുന്നു, അതോടനുബന്ധമായ മറ്റു പ്രശ്നങ്ങളും. ചികിത്സ ആവശ്യമുള്ള സമൂഹം തന്നെ !!

വരവൂരാന്‍,
നന്ദി.

ഭൂമിപുത്രി said...

ഒരു ഇന്വെസ്റ്റിഗേറ്റിവ് ജേർണ്ണലിസ്റ്റിന്റെ വഴിയിലാണല്ലൊ അനിൽ,ഇവിടെയും..

കാപ്പിലാന്‍ said...

വെബ്ക്യാമും മൈക്രോഫോണുമായി ചാറ്റ് റൂമില്‍ കയറി ഇറങ്ങുന്ന സുന്ദരകുട്ടപ്പന്മാരെ എനിക്കറിയാം അനില്‍ .ഒരു ചെല്ലക്കിളിയുടെ പേരുകണ്ടാല്‍ ചാടി വീഴുന്നവര്‍.അവര്‍ നമ്മുടെ ബ്ലോഗ് സമൂഹത്തില്‍ ഉണ്ടായിരുന്നു .ഉണ്ട് .ഇനിയും ഉണ്ടാകും .ഇതുകൊണ്ടൊന്നും അവര്‍ നന്നാവില്ല .ഞാന്‍ ഈ എഴുതുന്ന സമയവും അവര്‍ ചാറ്റില്‍ ഉണ്ട് .ഇന്നലെ മുഴുവന്‍ ഞാന്‍ ചിരിച്ചു ആ ഒരു പാരഗ്രാഫ് വായിച്ച്..ആ ഒടിഞ്ഞു മടങ്ങിയ ഉപകരണങ്ങള്‍ പലതും ഞാന്‍ കണ്ടിട്ടുണ്ട് എന്ന ആ ഒരു പാര.
:):) നടക്കട്ടെ ചര്‍ച്ചകള്‍ .ഞാന്‍ വീണ്ടും വരാം .വിടൈ

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇന്റെര്‍നെറ്റ് കളിയുടെ ഒരു ഭാഗമാണ് ചാറ്റ്. ഇന്റെര്‍നെറ്റ് = ചാറ്റ് എന്ന നിലയിലുള്ള ആള്‍ക്കാരുമുണ്ട്.ബോറടി മാറ്റുക എന്നതാണ് മുഖ്യമായും ഈ പരിപാടിയില്‍ കൂടി ഉദ്ദേശിച്ചിട്ടുണ്ടാവുക, പിന്നെ നല്ല സൌഹൃദങ്ങള്‍ കിട്ടാനൊരു അവസരം, രാജ്യങ്ങളുടേയും സംസ്കാരങ്ങളുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ഒരു സൌഹൃദ വലയം.
ഇനി പ്രദര്‍ശനം. അത് പലപ്പോഴും ചാറ്റ് അനുവദിക്കാത്ത സാഹചര്യങ്ങളിലാണ് കണ്ടത്. അപൂര്‍വം ചിലര്‍ ആദ്യം തന്നെ വീഡിയോക്കാണ് ക്ഷണിക്കുക. എന്നിട്ടു കാണിക്കുന്നതോ, ഒടിഞ്ഞു തൂങ്ങിയ, ഫൈമോസിസ് ബാധയുണ്ടെന്നു തോന്നുന്ന പറങ്ങാണ്ടികള്‍. ടെന്‍ഷന്‍ കൊണ്ടാവും പലപ്പോഴും പുള്ളി ഉറക്കത്തിലാവും.അതു വരെ മാന്യമായി സംസാരിക്കുന്ന ഒരാളാവും ചിലപ്പോള്‍ ഇതു ചെയ്യുക.
എനിക്കവരോട് ഒരപേക്ഷയേ ഉള്ളൂ, ആണുങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ മതിപ്പു കളയരുത് , ദയവായി.

Unknown said...

കൊള്ളാമല്ലോ അനിലെ ഇത്തരം തട്ടിപ്പുകൾ നിരവധി

നരിക്കുന്നൻ said...

അനിൽ മാഷേ, പോസ്റ്റ് നന്നായി. എന്തും ഏതും പെണ്ണിലേക്ക് ഗേന്ദ്രീകരിച്ചിരിക്കുന്നു നാം. എവിടെയും അവൾ മാത്രമായി ചുരുങ്ങുന്നു. ആണാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു ലവനും ആ ഐഡി തിരിഞ്ഞ് നോക്കില്ല. അതാണ് കാലം. സൌഹൃദങ്ങൾ പോലും പെണ്ണിലേക്ക് ചുരുങ്ങിയ ഈ കാലത്തെയോർത്ത് വിലപിക്കുന്നു.

അനിൽ@ബ്ലോഗ് മലപ്പുറത്തെവിടെയാ?

തോന്ന്യാസി said...

ആഹാ അപ്പോ കലാരഞ്ജിനി,മാഷായിരുന്നോ?

കശ്മലാ വച്ചിട്ടുണ്ട് ഞാന്‍.....

Appu Adyakshari said...

ഇന്റർനെറ്റ് എന്ന ലോകം ‘റിയൽ’ എന്നു ധരിച്ചിരിക്കുന്നവർക്ക് ഇതല്ല ഇതിലും അപ്പുറം പറ്റും. പറ്റണം !!

നിരക്ഷരൻ said...

എനിക്ക് വയ്യ :)
എന്നങ്ങ് കൊല്ല് ....