10/07/2008

ഉത്തരമെഴുതുക


താനിരിക്കേണ്ടിടത്ത്
താനിരുന്നില്ലെങ്കില്‍
അവിടെ നായ് ഇരിക്കും

സന്ദര്‍ഭം വ്യക്തമാക്കി, ആശയം വിശദീകരിക്കുക.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജസ്

23 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു പുറത്തില്‍ കവിയാതെ ഉത്തരമെഴുതി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഷാജൂന്‍ said...

അപ്പുറത്തിലും ഒരു നായ കായറി ഇരുന്നുകളഞ്ഞു.
(ഇനി അനില്‍@ എന്നതും മാറ്റിക്കളയുമോ ?)

വികടശിരോമണി said...

നായിരിക്കേണ്ടിടത്ത് നായിരുന്നില്ലെങ്കിൽ അവിടെ?

kichu / കിച്ചു said...

എത്ര മാര്‍ക്ക് തരും??

ചാണക്യന്‍ said...

എഴുതിക്കൊണ്ടിരിക്കുകയാണ്, ശല്യം ചെയ്യരുത്..!

Typist | എഴുത്തുകാരി said...

ആശയം വ്യക്തമാക്കാം, ഒരു പുറത്തില്‍ കവിയാതെ ഉത്തരമെഴുതി സഹകരിക്കുകയും ചെയ്യാം. ആദ്യം സമ്മാനമെന്താണെന്നറിയട്ടെ, എന്നിട്ടാവാം.

അനില്‍@ബ്ലോഗ് // anil said...

ഷാജൂന്‍,
വികടശിരോമണി,
kichu,
ചാണക്യന്‍ ,
എഴുത്തുകാരി,

ആര്‍ക്കും നന്ദി പറയുന്ന പരിപാടിയേ ഇല്ല.

നിഷ്കാമ കര്‍മരായി എന്തെങ്കിലും ചെയ്യാനാര്‍ക്കുമാവില്ല.

എന്നാല്‍ സമ്മാനം :

ഒരു വര്‍ഷത്തേക്കു എല്ലാ പോസ്റ്റുകള്‍ക്കു അഞ്ച് കമന്റുകള്‍ വീതം, ഒന്നാം സമ്മാനം ലഭിക്കുന്ന ആള്‍ക്ക്.

രണ്ടാം സമ്മാനം അഞ്ച് കമന്റ് വീതം ആറുമാസം.

മൂന്നാം സമ്മാനം അഞ്ചു കമന്റുകള്‍ വീതം മൂന്നുമാസം.

പ്രൊത്സാഹന സമ്മാനം
ഒരോ സ്മൈലി.

കാപ്പിലാന്‍ said...

ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്

....... ഇരിക്കേണ്ട ഇടത്ത് ........ ഇരുന്നില്ലങ്കില്‍ അവിടെ ...........കയറി ഇരിക്കും .

ഞാന്‍ വിശദമായി ഈ വിഷയത്തെ കുറിച്ച് സംസാരിക്കാം .എല്ലാവരും പറഞ്ഞ് കഴിഞ്ഞാല്‍ :) അപ്പോഴേ പോയിന്റ് കിട്ടു .എങ്ങനെ എന്‍റെ ബുദ്ധി ?

വികടശിരോമണി said...

കമന്റുക എന്നല്ല,ചൊറിയുക എന്നാണ് ഒരു സുന്ദരന്റെ ഭാഷ്യം.ഓരോ പോസ്റ്റിനും അഞ്ചു ചൊറിച്ചിൽ എന്ന പ്രലോഭനം എനിക്കു താങ്ങാനാവുന്നില്ല.ഞാൻ ഹാൾടിക്കറ്റും പേനയും എടുക്കാൻ മറന്നു...ഇപ്പൊ വരാം.

ഗീത said...

ഇത്രയധികം കുഷനൊക്കെയിട്ട് ഇരുന്ന് ശീലിക്കരുത് അനിലേ...

അതാണ് വീട്ടിലെ നായക്കുട്ടിക്ക് ഇങ്ങനെ അതില്‍ കയറിക്കിടക്കാന്‍ റ്റെമ്പ്റ്റേഷന്‍ വരുന്നത്...
ചെള്ളു കൊത്തിയെടുക്കാന്‍ കുറേ കുരുവികളും...
നല്ല ചിത്രം.

ഭൂമിപുത്രി said...

അനിലേ,ആരേയാ മനസ്സിൽക്കണ്ടേന്ന് രഹസ്യമായിട്ടൊന്ന് പറഞ്ഞേ(ചെറീയ അക്ഷരത്തിൽ ടൈപ്പ് ചെയ്താൽ മതി)
ബാക്കി ഉപന്യസിച്ച് കയ്യിൽത്തന്നേക്കാം.

അനില്‍@ബ്ലോഗ് // anil said...

അയ്യോ ഒരു രക്ഷയുമില്ല.

ഒരു കുളു തരാം

ബൂലോകത്തിനാകമാനം ബാധകമായ ഒരു വിഷയം

ഇത് ആത്മപ്രശംസയുമാകാം

മനിസേന്‍ ഗൌരവമായി ഒരു കാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ ആരും സമ്മതിക്കില്ലെന്നു വന്നാല്‍ !?

Kannapi said...

The red pot for LDF ??? then "I dnot know"

അജ്ഞാതന്‍ said...

ആരും പറഞ്ഞില്ലെങ്കില്‍ അവസാനം ഞാന്‍ പറയാം!

ഹരീഷ് തൊടുപുഴ said...

അനില്‍ മാഷെ;
എന്തോ ഉദ്ദേശിച്ചാണെന്നുതോന്നുന്നുവല്ലോ.....

Kaithamullu said...

താനിരിക്കേണ്ടിടത്ത്
താനിരുന്നില്ലെങ്കില്‍
അവിടെ .....

-അറബി കേറിയിരിക്കും!
(അനുഭവം!)

കാപ്പിലാന്‍ said...

അനില്‍ ഗ്ലു കൊടുത്തിട്ടും മനസിലായില്ലേ .ഹരിഷേ ..
ഇത് ആത്മസംതൃപ്തി കൊണ്ട് ഞാന്‍ വീണ്ടും എഴുതിയതാണ് അനിലേ കേട്ടോ :).

ഇപ്പോഴും ആരും പോയിന്റ് പറഞ്ഞില്ലല്ലോ പിന്നെങ്ങനെയാണ് ഞാന്‍ എഴുതുന്നത്‌ :)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
താങ്കളുടെ ബ്ലോഗ് കേരള ഇൻസൈഡ് ബ്ലോഗ് റോളറിൽ ഉൾപെടുത്തിയിരിക്കുന്നു. ബ്ലോഗിന്റെ ഫീഡ് ലിങ്ക് താഴെകൊടുക്കുന്നു.
FEED LINK
ഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും വിഭാഗീകരിക്കുന്നതിനും ഈ ലിങ്ക് ഉപയോഗിക്കുക.(click "refresh your feed butten" to update , list& categorise your post )(ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെയ്ക്കാൻ അപേക്ഷ.)

കേരളൈൻസൈഡ് ബ്ലോഗ് റോളർ കാണാൻ ഇവിടെ keralainside blogroller.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

ജിജ സുബ്രഹ്മണ്യൻ said...

ഒരു പുറത്തില്‍ കവിയാതെ ഉത്തരം എഴുതാനാണല്ലോ ആവശ്യം..ആരുടെ പുറത്താ എഴുതേണ്ടത്..ഒരു ആത്മ സംതൃപ്തി കിട്ടണമെങ്കില്‍ നല്ല വിശാലമായ പുറം ആകണ്ടേ..

കാപ്പിലാന്‍ said...

വിശാലമായ മേച്ചില്‍ പുറങ്ങള്‍ എന്തിന് കാ‍ന്താരി ആത്മസംത്രിപ്തിക്കായ് തേടിയലയുന്നു .എല്ലാവര്‍ക്കും മേയാന്‍ പറ്റിയ വിശാലമായ ഒരു പുറമല്ലേ ബ്ലോഗിന്റെ തിരുമുറ്റത്ത്‌ " സ്ത്രീയേ നിനക്കായ് " എന്ന പേരില്‍ കിടക്കുന്നത് .ചുമ്മാതെ കയറി മേയ് ....

Anil cheleri kumaran said...

പുറം കാട്ടി താ.. നല്ലവണ്ണം തരാം.

അജയ്‌ ശ്രീശാന്ത്‌.. said...

"ഈശ്വരാ...
ഇവിടെ എന്തൊക്കയോ...
നടക്കുന്നു....
എന്താണോ..ആവോ..:)"

അനില്‍@ബ്ലോഗ് // anil said...

ജങ്ങാതീസ്,

എന്റെ പുറത്തിട്ട് മാന്തിയതല്ലാതെ ഒന്നും നടന്നില്ല. പതിവു കാഴ്കകളിലെ ചോദ്യ ചിഹ്നമായി ഇത് ഇവിടെ കിടക്കട്ടെ.