ഇതാ ക്ലാസ്സ് വണ്‍ പാമ്പ് അഥവാ വെള്ളരിക്കാ പട്ടണം

ഈ ചിത്രം നോക്കുക, ഓഫ്ഫീസ് സെറ്റപ്പുകള്‍ കാണാം
ഒരു മദ്യസേവാ കേസുമായി ബന്ധപ്പെട്ടു ഈ പാമ്പ് കുറച്ചു കാലം സസ്പെന്‍ഷനിലായിരുന്നു. ദീര്‍ഘനാളത്തെ പാമ്പാട്ടത്തിനു ശേഷമാണ് സസ്പെന്ഷന് എന്ന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയതു തന്നെ.
പൊതുജനങ്ങളും സഹപ്രവര്‍ത്തകരും സമാധാനിച്ചു, നാടു രക്ഷപ്പെട്ടല്ലോ എന്നു കരുതി.
പണത്തിനുമേല്‍ ഒരു മകുടിയും ശബ്ദമുണ്ടാക്കില്ല. സസ്പെന്ഷന് പിവലിപ്പിക്കാന് കുറച്ച് ഇഴയെണ്ടി വന്നെങ്കിലും പാമ്പ് വിജയം കാണുകതന്നെ ചെയ്തു. വകുപ്പുതലവന് നല്കിയ നിര്‍ദ്ദേശം ഇപ്രകാരം ആയിരുന്നു " വലിയ മകൂടി കയ്യിലുള്ള ഏതെങ്കിലും ഓഫ്ഫീസറുടെ കീഴില്‍ , അല്പം വനനിബിഢമായ ഒരു പ്രദേശത്ത് മാത്രമേ പാമ്പിനെ പുനരധിവസിപ്പിക്കാവൂ". പക്ഷെ എന്തു കാര്യം, കാളകൂടവം പേറി നടക്കുന്ന പാമ്പുകള്‍ ധാരാളമുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടിവക വകുപ്പായതിനാല്‍, പുറത്താക്കപ്പെട്ട അതേ മാളത്തില്‍ തന്നെ ചേക്കേറാനായി, സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗതയില്‍ പൊതുജനം അത്ഭുതം കൂറി.
സസ്പെന്ഷന് പിന്‍വലിച്ച സന്തോഷം ആഘോഷിക്കണ്ടെ?
വേണം.
ഗംഭീരമായി അഘോഷിച്ചു.
ആഘോഷം മൂത്ത് , ചുരുളാന്‍ തിരഞ്ഞെടുത്തത് തന്റെ ജില്ലാതല ഓഫ്ഫീസറുടെ മുറി തന്നെ.
ഇതാ നോക്കൂ, ഒരു തലം കൂടി ഉയര്‍ന്ന് , പടം മൊത്തമായി പൊഴിച്ചു കളഞ്ഞ് കിടക്കുന്ന ഈ കാഴ്ച കാണുക.


പേടിച്ചരണ്ട് ജില്ലാ ഓഫീസര്‍ ഇറങ്ങിയോടി.
സസ്പെന്ഷന് കിട്ടിയിട്ട്, അതും പിന്‍വലിപ്പിച്ച് , അതേ പൊസ്റ്റില്‍ തന്നെ തിരികെയെത്തിയ ആളല്ലെ, ഭരിക്കുന്ന പാര്‍ട്ടിയുടെ സോള്‍ ഗഡി.
ഓടാതിരിക്കാനാവുമോ? ഇല്ലെങ്കില്‍ സസ്പെന്ഷന് ജില്ലാ ഓഫീസര്‍ക്കാവും.