6/16/2008

അനുനാദം

നിരാശയാണ് ജീവിതമാകെ . വ്യക്തി ജീവിതം നിരാശപൂര്‍ണമാണോ ...? അല്ലെന്നു തോന്നുന്നു. അല്ലെന്കില്‍ത്തന്നെ അസന്തുഷ്ടിയാണല്ലോ ലോകത്തിന്റെ മുഖമുദ്ര. കുഞ്ഞു മകളുടെ മുഖം മനം തെളിയിക്കുന്നുണ്ട്.

പക്ഷെ ദിനപ്പത്രങ്ങളില്‍, ടെലിവിഷന്‍ വാര്‍ത്തകളില്‍, മനസ്സ് അസ്വസ്ഥമാകുന്നു.

ഈ നൂറ്റാണ്ടിന്‍റെ ശാപം.

മോചനമുണ്ടോ?

തീര്‍ച്ചയില്ല.

പ്രസ്ഥാനങ്ങള്‍ക്ക്‌ കടലാസ്പുലികളായി പരിണാമം സംഭവിച്ചിരിക്കുന്നു . അവയുടെ കൃത്രിമ ഗര്ജ്ജനങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ തട്ടി തിരിച്ചു പോകുന്നു,എന്തെന്നാല്‍ തഴമ്പുകെട്ടിയ പുടം ശബ്ദങ്ങളെ തിരസ്കരിക്കുകയണത്രെ.

ഇനിയൊരു പ്രകമ്പനം മോഹം മാത്രമായി അവശേഷിക്കുമോ?

അനുനാദം ഏത് ആവൃത്തിയിലാണാവോ ...... പരീക്ഷിക്കെണ്ടിയിരിക്കുന്നു .

ശ്രവണസാധ്യമായ തരംഗ ദൈര്ഘ്യത്തിനായി കാതോര്‍ത്തിരിക്കുന്നു ...

കേള്‍ക്കാതിരിക്കില്ല .

1 comment:

കാപ്പിലാന്‍ said...

കേള്‍ക്കും അനിലേ , നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ മുന്നോട്ടു വരികയാണെങ്കില്‍ ഈ ശാപം ,രോദനം എല്ലാം നിലക്കും .പ്രസ്ഥാനങള്‍ക്ക്‌ വേണ്ടി നിലകൊള്ളാതെ മൂല്യങ്ങള്‍ക്കായി നിലകൊള്ളുക .നല്ലത് പ്രതീഷിക്കുക .അതിനു വേണ്ടി പ്രവര്‍ത്തിക്കുക .