9/27/2008

അമ്മയെന്ന പദം

വ്യഭിചാരം കുറ്റകരമാണോ?

വാക്കുകളെ വ്യഭിചരിക്കുന്നത് കുറ്റകരമാവുമോ?

അമ്മയെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

അമ്മയുടെ പിറന്നാള്‍ !!!!!!

അമ്മ !!

ദിവ്യമായ ഈ പദത്തിനെ വ്യഭിചരിച്ചു മലീമസമാക്കുന്നതിനു ശിക്ഷയെന്താവും?

എന്റെ അമ്മയെ ഞാനെന്തു വിളിക്കും?

88 comments:

അനില്‍@ബ്ലോഗ് // anil said...

ദിവ്യമായ ഈ പദത്തിനെ വ്യഭിചരിച്ചു മലീമസമാക്കുന്നതിനു ശിക്ഷയെന്താവും?

എന്റെ അമ്മയെ ഞാനെന്തു വിളിക്കണം?

Unknown said...

നമ്മുടെ അമ്മയെ അമ്മയെന്ന് തന്നെ വിളിക്കണം, കാരണം, അല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അമ്മ എന്നാല്‍ ഈ വൃത്തികെട്ട അര്ത്ഥം മാത്രമെ ഉള്ളൂ എന്ന് വരും..
അമ്മേ എന്ന് വിളിക്കുമ്പോള്‍ വായില്‍ മുലപ്പാലിന്റെ മണം കിനിയും.. അമ്മ എന്നത് ഒരു വ്യക്തിയേ അല്ല, മറിച്ചു ഒരു അനുഭവം ആണ്..
അങ്ങനെ അമ്മയെ അനുഭവിക്കാന്‍ കഴിയാത്തവര്‍ ആരെയെങ്കിലും അമ്മ എന്ന് വിളിക്കട്ടെ.. അമ്മ എന്ന പദത്തിനെ മാത്രമല്ല, അമ്മയെ തന്നെ വ്യഭിചരിക്കുവാന്‍ ഇവിടെ ആള് കാണും..
അതൊന്നും നമ്മളെ ബാധിക്കുന്നില്ല.. കാരണം, ഞാനും എന്റെ അമ്മയും ജീവിക്കുന്നത് ഈ വ്യഭിചാരികളുടെ മണ്ഡലത്തില്‍ അല്ല.. അല്ലേ അല്ല..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സമൂഹത്തിലെ വിദ്യാസമ്പന്നരും പ്രശസ്തരും എന്നൊക്കെ അവകാശപ്പെടുന്നവര്‍ ആള്‍ദൈവങ്ങള്‍ക്കുമുമ്പില്‍ സാഷ്ടാംഗം വീഴുന്നതു കാണുമ്പോള്‍ അറപ്പാണ് തോന്നാറ്. നിരക്ഷരരായ, പാവപ്പെട്ടവര്‍ എന്തെങ്കിലും സാമ്പത്തിക സഹായം പ്രതീക്ഷിച്ച് പോകുന്നത് പിന്നേം മനസ്സിലാക്കാം.
അമ്മ യെന്ന വാക്കിന്റെ പവിത്രത കളയുന്ന ആള്‍ദൈവങ്ങള്‍ ഇനിയും ഉണ്ടാകും.

അനില്‍, ഇനി “മമ്മീ” ന്ന് വിളിച്ചാല്‍ മതീട്ടോ.

വികടശിരോമണി said...

അനിൽ അനിലിന്റെ അമ്മയെ ഇപ്പോഴെന്താണോ വിളിക്കുന്നത്,അതുതന്നെ വിളിച്ചോളൂ.പദങ്ങൾക്കു രാഷ്ടീയാർത്ഥം ചമക്കുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണും.മൌലികവാദികൾക്കും,കാഷായവസ്ത്രമിട്ടു മേലനങ്ങാതെ എരന്നുതിന്നു ജീവിച്ചവർക്കും അവരുടേത്,അവരുടെ കള്ളപ്പണം വാങ്ങി പേനയുന്തുന്ന മാദ്ധ്യമങ്ങൾക്ക് അവരുടേത്...

ജിജ സുബ്രഹ്മണ്യൻ said...

മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.എത്ര സന്തോഷ് മാധവന്മാരുടെ തട്ടിപ്പുകള്‍ കണ്ടെത്തിയാലും നമ്മള്‍ പഠിക്കുകയും ഇല്ല.

ചാണക്യന്‍ said...

അനില്‍,
ഞാന്‍ മനുഷ്യദൈവങ്ങള്‍ക്ക് എതിരാണ് തന്നെയുമല്ല അമൃതാനന്ദമയിക്ക് അമ്മയെന്ന വിളികേള്‍ക്കാന്‍ എന്താണ് യോഗ്യത....

കാപ്പിലാന്‍ said...

http://kaappilaan.blogspot.com/2008/07/blog-post.html

ഇതില്‍ പരം ഒരു സന്തോഷം എനിക്കില്ല അനിലേ .ഇത് കാണുക .

അനില്‍ശ്രീ... said...

വന്നും നിന്നും ഇരുന്നും കിടന്നും അനുഗ്രഹം വാങ്ങാന്‍ എത്തുന്ന പ്രശസ്തരെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. അതില്‍ പ്രായഭേമില്ല, ലിംഗഭേദം ഇല്ല. രാഷ്ട്രീയക്കാരുടെ ലക്ഷ്യം മനസ്സിലാക്കാം.. പക്ഷേ വിദ്യാസമ്പന്നര്‍ എന്ന് കൊട്ടിഘോഷിക്കുന്ന ഒരു ജനത ഒരു നാണവുമില്ലാതെ തലയിലേറ്റി നടക്കുന്ന ഈ വിഗ്രഹത്തെ ചുമക്കാന്‍ ഞാനില്ല. കാലിനടിയില്‍ ഇരിക്കുന്ന ആസ്വാമി ആയിരിക്കുമല്ലോ അടുത്ത "അച്ഛന്‍". അന്ന് അമ്മയുടെ സ്ഥാനം എവിടെ ആയിരിക്കുമോ ആവോ? അതോ പുതിയ ഒരു മതത്തിന്റെ ദൈവമായി അവര്‍ ചില്ലുകൂട്ടില്‍ കാണുമോ?.... സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാതെ ആശ്രമത്തില്‍ അന്തിയുറങ്ങുന്ന പരദേശികളേ, സ്വദേശികളെ .. ആദ്യം സ്വന്തം അമ്മയെ കാണൂ, പരിചരിക്കൂ..

OAB/ഒഎബി said...

സ്വന്തം അമ്മ, അമ്മ തന്നെ.അതിനൊത്തത് മറ്റൊന്നില്ല. അവരുടെ കാല്‍ കീഴിലാണ് സ്വറ്ഗ്ഗം.മതങ്ങള്‍ ദൈവങ്ങളായി സൃഷ്ടിച്ച അമ്മയുടെ കാല്‍ കീഴില്‍ പുണ്ണാക്ക് പോലും കിട്ടില്ല.

ഇപ്പൊ ബുസി ഇനി നാട്ടില്‍ നിന്നും കാണാം.

siva // ശിവ said...

എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട്....സഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് പറയാന്‍ കഴിയാത്തതിനാല്‍ ഒന്നും പറയാതെ പോകുന്നു...

കാപ്പിലാന്‍ said...

അമൃതാപുരിയിലെ ഒരു സായാഹ്നം

ജാമ്യാപേക്ഷ -ഇത് ആരുടേയും വിശ്വാസത്തെ ഹനിക്കുവാന്‍ വേണ്ടിയല്ല .പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചപ്പോള്‍ നായ് ഒലിയിടുന്നതും അല്ല .ഓരോരുത്തരുടെ വിശ്വാസങ്ങള്‍ അവരവരെ രക്ഷിക്കട്ടെ .

ഒരിക്കല്‍ പോലും എന്‍റെ യാത്ര ലിസ്റ്റില്‍ ആ സ്ഥലത്ത് പോകണം എന്നില്ലായിരുന്നു .തലേന്ന് രാത്രി കിടക്കുമ്പോള്‍ ഭാര്യ പറഞ്ഞു അസ്തമയം കാണണം എന്ന് .എന്നാല്‍ പിന്നെ കൊല്ലത്ത് പോയി കാണാം എന്നും പറഞ്ഞു .അങ്ങനെ തന്നെ നിശ്ചയിച്ചു കിടന്നുറങ്ങി .രാവിലെ എഴുന്നേറ്റു ചില സ്ഥലത്ത് പോയ കൂട്ടത്തില്‍ കൃഷ്ണപുരത്തെ ആരാമില്‍ കയറി രണ്ടു തണുപ്പിച്ച ബിയര്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണ് ഡ്രൈവര്‍ പറഞ്ഞത് .കൊല്ലത്ത് പോകുനതിനേക്കാള്‍ നല്ലത് കരുനാഗപ്പള്ളി അമൃതാ പുരിയുടെ അടുത്തുള്ള കടല്‍ കരയില്‍ പോകാം എന്ന് പറഞ്ഞത് .അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി .അമ്മയുടെ ആശ്രമം ഒന്ന് കാണുകയും ചെയ്യാം .ഏക് ഗോലി ദോ പക്ഷി .അങ്ങനെ നാല് മണി ആയി യാത്ര തിരിച്ചു .

യാത്ര തുടങ്ങിയപ്പോള്‍ തന്നെ മഴ മേഘങ്ങള്‍ ആകാശത്തെ മൂടിയിരുന്നു .ഓച്ചിറ കഴിഞ്ഞു കരുനാഗപ്പള്ളിയോടടുത്ത് തുടങ്ങിയപ്പോള്‍ മഴ ചാറി തുടങ്ങി .എങ്കിലും പ്രതീക്ഷ കൈവിട്ടില്ല .ആകാശം തെളിഞ്ഞേക്കും എന്ന് മനസ് പറയുന്നു .അങ്ങനെ പറയാന്‍ എന്തേ കാരണം എന്‍റെ അപ്പന്‍ ചന്തു കണിയാര്‍ ആല്ലല്ലോ ?
അമൃതാ പുരിയോടടുക്കുന്നു .കായലിന്റെ തീരത്തില്‍ കൂടിയുള്ള യാത്ര .കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ച്‌ കാറ്റേറ്റ് രസിച്ചു .കായലിലെ ജലത്തിലെ മണം മൂക്കില്‍ അടിച്ചു കയറുന്നു .കായല്‍ തീരങ്ങളില്‍ ചെറിയ ചെറിയ മരങ്ങളുടെ തൈകള്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്നു .സുനാമിയുടെ സമയത്ത് ശവങ്ങള്‍ അടക്കിയ സ്ഥലങ്ങള്‍ ആണത്രേ .ഒരു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ സുനാമി തിരകള്‍ അടിച്ചിട്ടും ആശ്രമത്തിന് ഒന്നും സംഭവിചില്ലത്രേ .ഡ്രൈവര്‍ വാചാലമാകുന്നു .അത് അമ്മയുടെ മഹത്വം ആണന്ന് അവന്‍ പറഞ്ഞു .അവന്റെ വിശ്വാസവും അവനെ രക്ഷിക്കട്ടെ .

വഴികളില്‍ ഒന്നും യാതൊരു പ്രതെകതയും ഇല്ല .ഒരു തീര ദേശത്തില്‍ കൂടിയുള്ള യാത്ര .എല്ലാം കുടിലുകള്‍ .ചില വീടുകള്‍ മാത്രം ചെറിയ ഇരുനില കെട്ടിടം .അതിനു മുന്നില്‍ അമ്മയുടെ ഫോട്ടോയും .ഈ ഇരുനില വീടുകള്‍ എല്ലാം അമ്മ പണിയിപ്പിച്ചു കൊടുത്തതാണ് .കായലും കടലും കൂടി ചേരുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി .കടലിനെയും കായലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പാറ ക്കൂട്ടങ്ങള്‍ .ഇനിയും അവിടേക്ക് വണ്ടി പോകില്ല .ആശ്രമത്തിലേക്ക് ഈ ഇടവഴിയില്‍ കൂടി നടക്കണം .ഡ്രൈവര്‍ പറഞ്ഞു .ഞങ്ങള്‍ ആ വഴിയെ നടന്നു .തലയില്‍ ബിയറിന്റെ തിരയിളക്കങ്ങള്‍ അടങ്ങിയിരുന്നില്ല .കായലിന്റെ ഒരു സൈഡില്‍ ഞാന്‍ കണ്ടു രണ്ടു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ നില്‍ക്കുന്ന ആശ്രമം .ശരിയാണ് .അമ്മയുടെ ശക്തി തന്നെ . ഇനി കടല്‍ മുഴുവന്‍ ഇളകി വന്നാലും ഒന്നും സംഭവിക്കില്ല .

ആകാശത്തേക്ക് കാലുയര്‍ത്തി നില്‍ക്കുന്ന കുതിരകള്‍ ആശ്രമത്തിന്റെ മുകളില്‍ ആയി കാണാം .അകത്തു നിന്നും ഭജനയുടെ നേര്‍ത്ത ശബ്ദം .തികച്ചും ശാന്തമായ അന്തരീഷം .അങ്ങിങ്ങായി വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാര്‍ .ഞങ്ങള്‍ മുന്നോട്ടു നടന്നു .അപ്പുറത്തായി വീണ്ടും കായല്‍ .കായലിനു കുറുകെ ആയി ഒരു പാലം.കഷ്ടിച്ച് നടന്നു പോകാം .ഒരു ചെറിയ മാരുതി കാറുപോലും അതില്‍ കൂടി വരില്ല .ഇന്ത്യന്‍ പ്രസിഡന്റ് ഡോക്ടര്‍ .അബ്ദുല്‍ കലാം ആണത്രേ അതിന്റെ നാട മുറിക്കാന്‍ എത്തിയത് .

കടവില്‍ ഒരു വള്ളം .വള്ളം കണ്ടപ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും അതില്‍ കയറിയേ പറ്റു.അങ്ങനെ അതില്‍ കയറിയപ്പോള്‍ ആണ് കടത്തുകാരന്‍ രണ്ടു പേരെ കൂടി വിളിക്കുന്നത്‌ " സാറെ അക്കരക്കാണോ " അതെ എന്ന് പറഞ്ഞു അവര്‍ അതില്‍ കയറി .രണ്ടു പേരും ഞങ്ങളെ സൂക്ഷിച്ചു നോക്കി എന്നിട്ട് എന്നോട് ചോദിച്ചൂ , എന്തേ അമ്മയെ കാണാന്‍ വന്നതാണോ ? ഞാന്‍ ഒന്ന് ശങ്കിച്ചു ആണ് എന്ന് പറഞ്ഞാല്‍ പ്രശ്നം അല്ല എന്ന് പറഞ്ഞാലും പ്രശ്നം .അല്ല എന്ന് പറഞ്ഞാല്‍ ഇനി കായലില്‍ എങ്ങാനും പിടിച്ചു മുക്കിയാലോ ? എനിക്ക് നീന്തല്‍ നല്ല വശമില്ല ..കൂടാതെ തലയില്‍ ഫിറ്റും .ഞാന്‍ പറഞ്ഞു ഞാന്‍ എല്ലാവരെയും കാണാന്‍ വന്നതാണ് .കൂട്ടത്തില്‍ ആശ്രമവും ഈ കായലും കടലും എല്ലാം .പിന്നീട് അവര്‍ തമ്മില്‍ ചര്‍ച്ച ആയി സ്വാമിമാരെ പൊക്കുന്ന ഈ സമയത്ത് അമ്മയെക്കുറിച്ച് അന്വഷിക്കണം എന്ന് ആരോ പത്രത്തില്‍ പറഞ്ഞു പോലും .അക്കരെ അവരെ ഇറക്കിയിട്ട്‌ ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോള്‍ കടത്തുകാരന്‍ പറഞ്ഞു ഇപ്പോള്‍ പോയതില്‍ ഒരു കഷി റിട്ടയേര്‍ഡ്‌. എക്സ്സിസ് കമ്മി . ആണത്രേ .ഇക്കരെ കടന്നപ്പോള്‍ കടത്തു കാരന് അമ്പത് രൂപ കൊടുത്തു .അയാള്‍ എന്നെ നോക്കി പറഞ്ഞു ഇത് പോര സാര്‍ .അയാള്‍ ഒരു പക്ഷേ മനസ്സില്‍ വിചാരിച്ചു കാണും ഇവന്‍ ഏതു നാട്ടുകാരന്‍ .പിന്നെ നൂറു രൂപ കൊടുത്തപ്പോള്‍ ആണ് അയാള്‍ ഒന്ന് തണുത്തത് .

ആശ്രമത്തിന്റെ മുന്നിലായി കരിക്ക് വില്‍ക്കുന്ന ഒരു സ്ത്രീ .കരിക്ക് കണ്ടതും മകള്‍ ചാടി വീണു .അവള്‍ക്ക്‌ കരിക്ക് കുടിക്കണം .ചോദിച്ചപ്പോള്‍ രണ്ടു കരിക്ക് മാത്രം ബാക്കി .അസല്‍ ഒരു അരയ സ്ത്രീ .അമ്മയുടെ മുഖശ്ചായ .ഞാന്‍ കുശലന്വാഷണം നടത്തി .ഞാന്‍ പറഞ്ഞു " അമ്മേ അമ്മക്ക് മാതാവിന്റെ അതേ ശ്ചായ നിങ്ങള്‍ ബന്ധുക്കള്‍ ആണോ ? അവര്‍ തുടങ്ങി. അതെല്ലാം പഴയ കഥ കുഞ്ഞേ , പറഞ്ഞാല്‍ ഒത്തിരി പറയാന്‍ കിടക്കുന്നു .ഞാന്‍ വീണ്ടും ചോദിച്ചു " അമ്മ ഇവിടെ ഇപ്പോള്‍ ഉണ്ടോ ?
ഇല്ല
ഇപ്പോള്‍ യുസ് ,പാരീസ് പര്യടനത്തില്‍ ആണ് .
ഇതെങ്ങനെയാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് ? ഞാന്‍ ചോദിച്ചു .

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണിത് ഒരു സായിപ്പ് ഈ തുറയില്‍ വന്നു. അമ്മയുമായി പരിചയപ്പെട്ടു .സായിപ്പിന് അമ്മ പറഞ്ഞതെല്ലാം വിശ്വാസമായി. തിരിച്ചുപോകുകയും ചെയ്തു .പിന്നീട് സായിപ്പുംമാര്‍ കുല കുല ആയിട്ടല്ലേ .അവര്‍ പറഞ്ഞു നിര്‍ത്തി .

ഒരു പക്ഷേ അവര്‍ ഒരു കരിക്ക് കച്ചവടക്കാരി ആയിട്ടായിരിക്കണം ഈ കുല കുല എന്ന വാക്ക് വന്നത് .കൂട്ടത്തോടെ ആയിരിക്കണം വന്നത് .എന്തോ ഈ അമ്മയുടെയും ഒരു ഫോട്ടോ എടുത്തു ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നടന്നു .

പോകുന്ന വഴിയില്‍ ഞാന്‍ ആലോചിച്ചു .
എന്‍റെ നാട്ടിലും ഒരു കൈ നോട്ടക്കാരി കാക്കാത്തി ഉണ്ട് .വര്‍ഷങ്ങള്‍ ആയി പലരുടെയും കൈ നോക്കുന്നു ,മുഖ ലക്ഷണം പറയുന്നു .ചില കാര്യങ്ങള്‍ ഒക്കെ സത്യവും ആകാറുണ്ട് .ആദ്യമൊക്കെ ഒരു കൂട്ടിലടച്ച തത്തയുമായി ആയിരുന്നു വന്നത് .കഴിഞ്ഞ പ്രാവശ്യവും വീട്ടില്‍ വന്നു.ഞാന്‍ വന്നു എന്നറിഞ്ഞാല്‍ ഓടി വരും പലരും.ഓരോരുത്തര്‍ക്കും കൈ മടക്കും കൊടുക്കും .ഈ പ്രാവശ്യം തത്ത ഉണ്ടായിരുന്നില്ല .അവരുടെ അമ്മ അമ്മു കാക്കാത്തി ഓച്ചിറ പന്ത്രണ്ടു വിളക്കിനൊക്കെ പോയിരുന്നാല്‍ ഓരോരുത്തര്‍ ആയിരവും രണ്ടായിരവും ഒക്കെ ആയി അവര്‍ ഇരിക്കുന്നിടത്ത് വരുമായിരുന്നു .കൈ നോക്കാനും ,ഭാവി അറിയാനുമായിട്ട്.അമ്മു കാക്കാത്തി മരിച്ചു .പിന്നീട് ഇവര്‍ ഭാരതി ആ ജോലി ഏറ്റെടുത്തു.എന്‍റെ മനസ്സില്‍ കൂടി പോയത് ഇവര്‍ ആരും എന്തേ അവരുടെ നല്ല സമയത്ത് ഒരു സായിപ്പിനെ കണ്ടില്ല .എങ്കില്‍ കാപ്പില്‍ ദേശത്ത് കൂടി ഒരമ്മ ജനിക്കുമായിരുന്നു .ഞങ്ങളുടെ കഷടകാലം .

അന്തരീഷം മാറിയിരിക്കുന്നു .സന്ധ്യ ആകാറായി .ഞങ്ങള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി .അമ്മയുടെ പാദ സ്പര്‍ശം ഏറ്റ മണ്ണാണിത് .തൊട്ടു തലയില്‍ വെക്കാന്‍ തോന്നുന്നു .ഡ്രൈവര്‍ വന്ന് പറഞ്ഞു അപ്പുറത്ത് കായല്‍ കരയില്‍ പാറ കൂട്ടത്തിനിടയില്‍ കുറെ പേര്‍ ചൂണ്ട ഇടുന്നു .ഞാന്‍ അങ്ങോട്ട്‌ പോയി .നല്ല പിടക്കുന്ന കോര മീന്‍ .ഒരെണ്ണം വലുതും രണ്ടെണ്ണം ചെറുതും .

ഞാന്‍ ചോദിച്ചു എത്ര ആണ് വില ? അവര്‍ പറഞ്ഞു നാന്നൂറ് ..
ഒരിരിന്നൂര് രൂപ തരും വേണമെങ്കില്‍ പറ. അവര്‍ ഒന്നും പറഞ്ഞില്ല .ഡ്രൈവര്‍ പറഞ്ഞു നമുക്ക് പോകാം അതാ നല്ലത് .ശരി പിന്നെ വരാം എന്നും പറഞ്ഞു ഞങ്ങള്‍ പോയി .കുറെ നേരം കടലില്‍ വീണ്ടും കുളിച്ചു .അസ്തമയം ആകാന്‍ ഇനിയും കിടക്കുന്നു അര മണിക്കൂര്‍ കൂടി .കുളി മതിയാക്കി ഞങ്ങള്‍ വീണ്ടും ചൂണ്ടക്കാരുടെ അടുത്തെത്തി .പിന്നീട് അവര്‍ക്ക് ഒന്നും കിട്ടിയില്ല .

അകലെ ആകാശത്ത് വിളറിയ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു .മഴ മേഘങ്ങള്‍ വല്ലാതെ സൂര്യനെ പൊതിഞ്ഞിരിക്കുന്നു .ഞാന്‍ ചോദിച്ചു എന്ത് പറയുന്നു കൊടുക്കുന്നോ അതോ ഞങ്ങള്‍ പോകണോ ? അവര്‍ ചൂണ്ടയിടുന്നതില്‍ ശ്രദ്ധിച്ചുകൊണ്ടിരിന്നു.ഡ്രൈവര്‍ ശാന്തി അവരോട് എന്തെല്ലാമോ തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നു .ഞാന്‍ ചോദിച്ചൂ എന്താണ് ചിരിക്കുന്നത് ? എന്റെ വില കേട്ടിട്ടാണോ ?

അപ്പോഴാണ്‌ പറഞ്ഞത് ,രണ്ടു കോളേജ് പിള്ളാര്‍ ( ആണും പെണ്ണും ) ആ പാറ ക്കൂട്ടത്തിന്റെ അങ്ങേ അറ്റത്ത്‌ എന്തോ കാട്ടി കൂട്ടുന്നു .കേരളം എത്ര വളര്‍ന്നിരിക്കുന്നു .

ഞങ്ങള്‍ തിരികെ കാറിന്റെ അടുത്തേക്ക് നടന്നു .അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി .തിരിഞ്ഞു നോക്കി , ആ ചൂണ്ടക്കാരന്‍ .പറഞ്ഞ തുകക്ക് മീന്‍ വാങ്ങി .എന്‍റെ സന്തോഷത്തിനു വേണ്ടി അമ്പത് രൂപ കൂടി അവന് കൊടുത്തു ഞങ്ങള്‍ കടല്ക്കരയോട് യാത്ര പറഞ്ഞു

ബാബുരാജ് said...

അനിലേ ഇത്ര റാഡിക്കലായൊന്നും ചിന്തിക്കല്ലേ! ഉദരനിമിത്തം ബഹുകൃതവേഷം, അവരും പിഴക്കട്ടേന്ന്! എന്നാലും സ്വാമിക്ക്‌ കുറച്ചു കൂടി പ്രൊഫഷണല്‍ ആകാമായിരുന്നു, പുസ്തകം നോക്കി മന്ത്രം ജപിക്കുന്നത്‌ ആദ്യമായി കാണുകയാണ്‌.

യാരിദ്‌|~|Yarid said...

ഞാനിതു വഴി വന്നിട്ടില്ല അനില്‍ മാഷെ..;)

smitha adharsh said...

എന്തുപറയണം എന്ന് എനിക്കും അറിയില്ല.
പോസ്റ്റ് ഞാന്‍ വായിച്ചേ..

ബാജി ഓടംവേലി said...

അമ്മ....
‘വല്ല്യ‘ അമ്മയായി
ഇനിയും....
പിടിച്ചു കെട്ടാന്‍ മക്കള്‍ വളരുമോ ?

കാപ്പിലാന്‍ said...

Off-


ഈ പോസ്റ്റ് ഞാന്‍ ഇട്ടു കഴിഞ്ഞ ആ ദിവസം സൌദിയില്‍ ഉള്ള എന്‍റെ ഒരു സുഹൃത്ത് പറഞ്ഞ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍മ്മയില്‍ നിന്നെഴുതാം .

കാപ്പിലാനെ ,ഹിന്ദു മതം ഇന്ത്യയില്‍ നിന്നും പുറത്തേക്കു പോകുന്നതില്‍ ഈ സ്ത്രീ ( അമ്മ ) നല്ല പങ്ക് വഹിക്കുന്നുണ്ട്

(2) കേരളത്തില്‍ എത്രയോ കോടി രൂപ മുസ്ലിം മതത്തിനും ,ക്രൈസ്തവ മതങ്ങള്‍ക്കും ലഭിക്കുന്നു .ആ വരവില്‍ ഗവണ്മെന്റ് യാതൊരു കണക്കും ചോദിക്കുന്നില്ല .എന്തിന് ഗവണ്മെന്റ് ദേവസ്വം ബോര്‍ഡ് വഴി ഹിന്ദുക്കളുടെ വരുമാനത്തെ വരുതിയില്‍ വരുത്തുന്നു ?

ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ എനിക്കറിയില്ല .
സംഗതി ഒന്ന് ചൂടുപിടിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത് . എന്നെ ആരും ഒന്നും ചെയ്യല്ലേ .
സുനാമിയുടെ പേരില്‍ കോടിക്കണക്കിനു രൂപ അമ്മയുടെ ഭാണ്ടാരത്തിലേക്ക് ഒഴുകി .അതില്‍ ഉണ്ടാക്കി കൊടുത്തതാണ് ഞാന്‍ കണ്ട ചില ഇരുനില വീടുകള്‍ . ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണേ . അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ് .

അനില്‍@ബ്ലോഗ് // anil said...

രാജേഷ് സൂര്യകാന്തി,

“അമ്മ” , ആ വാക്കു കേള്‍ക്കുമ്പോള്‍ ഓക്കാനം വരാന്‍ തുടങ്ങിയതു ഈ “ദൈവത്തിന്റെ ” വിശേഷണം കേട്ടിട്ടാണ്. വല്ലാത്ത മനംപുരട്ടല്‍.

രാമചന്ദ്രന്‍ വെട്ടിക്കാട്,

എന്റെ അമ്മയെ മമ്മീ എന്നു വിളിക്കാനാരംഭിച്ചാലോ എന്നു കരുതിയതാണ്. രാജേഷ് സൂര്യകാന്തി പറഞ്ഞ കാര്യങ്ങള്‍ ശരിയായി വരും അപ്പോള്‍.

വികടശിരോമണീ,

താങ്കള്‍ക്കു അറപ്പുതോന്നുന്നില്ലെ പത്രത്താ‍ളുകളില്‍ ഈ തിരുമുഖത്തിനു, ഈ വിശേഷണം നല്‍കിക്കാണുമ്പോള്‍?

കാന്താരിക്കുട്ടി,

ആളുകള്‍ക്കു മനസമാധാനം വില്‍ക്കാന്‍ മൊത്തത്തില്‍ കരാറെടുത്തിരിക്കുകയാണ് ആള്‍ ദൈവങ്ങള്‍.

ചാണക്യന്‍,

അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് അങ്ങിനെയാണ് , അതല്ലെ രസം.

കാപ്പിലാന്‍,

ലിങ്കിനും, അതിന്റെ വരികള്‍ക്കും നന്ദി. നാട്ടിലങ്ങോളം ഇങ്ങോളം നിരവധി ചര്‍ച്ചകള്‍, ഗ്രന്ധരചന തുടങ്ങിയ വിവിധ കലാപരിപാടി നടന്ന വിഷയമാണിതു. മഠത്തില്‍ നടക്കുന്ന പേക്കൂത്തുകള്‍ നിരവധി തവണ പലമാദ്ധ്യമങ്ങളിലും വന്നതുമാണ്. പിന്നെ എന്റെ അറപ്പു മാറാനായി ഇങ്ങനെ ഒരു പോസ്റ്റിട്ടെന്നു മാത്രം.

അനില്‍ശ്രീ,

പ്രസക്തമായ കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്. ദിവ്യമായ ആ “ആലിംഗനം” ലഭിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കയാണ്. ഗിന്നസ്സ് ബുക്കില്‍ പേരു വരാന്‍ സാദ്ധ്യതയുണ്ട്.
പിന്നെ “പ്രധമ ശിഷ്യന്‍”, അദ്ദേഹമാണല്ലോ ഇനി “അച്ഛന്‍” ആയി വരേണ്ടത്.കാലുകള്‍ പരമാവധി തിരുമ്മട്ടെ. പക്ഷെ കണ്ടറിയണം എന്താണ് നടക്കുക എന്നത്, ആസ്ഥികള്‍ എത്രയാന്നെന്നു അവര്‍ക്കു തന്നെ തിട്ടമില്ല.

oab,
പുണ്ണാക്ക് കിട്ടില്ല, പക്ഷെ “ആലിംഗനം കിട്ടും”

ശിവ,

അസഭ്യം എന്നെയാണോ വിളിക്കാന്‍ തോന്നുന്നത്?
അതോ അമ്മക്കിട്ടോ? രണ്ടായാലും വൃഥാവിലാവുകയേ ഒള്ളൂ. :)

കാപ്പിലാന്‍,

കരുനാഗപ്പള്ളി, ചെറിയഴീക്കലില്‍ എന്റെ രണ്ടുമൂന്നു സുഹൃത്തുക്കളുണ്ട്.അവിടെ പോകുമ്പോള്‍ കേള്‍ക്കാം കഥകള്‍ പലതും , ഹിസ്റ്റീരിയ ബാധയുടെ ചരിത്രങ്ങള്‍.കാര്യമില്ല സുഹൃത്തേ.പിടിവിട്ടു പോയി.

ബാബുരാജ്,

കുറേക്കാലമായി കെട്ടിക്കിടക്കുന്ന അറപ്പ് ഇന്നു പുറത്തു ചാടിയെന്നേ ഉള്ളൂ. ഉദരമിനിത്തം ഉള്ള കാര്യങ്ങളല്ല ഇതൊന്നും, കൂടുതല്‍ വലിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു.

യാരിദ്,

വന്നതില്‍ നന്ദി.

smitha adharsh ,

പലര്‍ക്കും ഈ പോസ്റ്റിനോടു വിയോജിപ്പുണ്ടാകും,ക്ഷമിക്കണെ.ആ ചിത്രം ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ, എന്തെങ്കിലും പറയാന്‍ കാണും.

ബാജി ഓടംവേലി,

സന്ദര്‍ശനത്തിനു നന്ദി. പിടിച്ചുകെട്ടാന്‍ മക്കള്‍ക്കെന്ന സക്ഷാള്‍ ദൈവം നേരിട്ട് ആളെ അയച്ചാല്‍ പോലും സാധ്യമാവില്ല.

ഓഫ് ടൊപ്പിക്, കഴിഞ്ഞയാഴ്ച നാരങ്ങാനം വഴി പോയിരുന്നു.

കാപ്പിലാന്‍,

ഹിന്ദു മതത്തിനു ഇവരുടെ സഹായം വേണോ നിലനില്‍ക്കാന്‍. അല്ലെങ്കില്‍ തന്നെ ബഹുദൈവ വിശ്വാസികള്‍ , വിഗ്രഹാരാധനക്കാര്‍ എന്നീ വിശേഷണങ്ങള്‍ ഉള്ളവരാണ് ഹിന്ദുമതം അടക്കമുള്ള സെമിറ്റിക് മതങ്ങള്‍. അതിനും പുറമേ ഇതാ സഞ്ചരിക്കുന്ന കക്കൂസുകളും (കടപ്പാട്, ബഷീര്‍)ദൈവങ്ങളായി അവതരിച്ചിരിക്കുനു.നല്ല ഇമേജായിരിക്കും.

പിന്നെ കാരുണ്യപ്രവര്‍ത്തനങ്ങള്‍. അതൊരു സാമ്രാജ്യസ്ഥാപനമാണ് , പാരല്ലല്‍ ഗവണ്മെന്റ്.
പണത്തിന്റെ സോഴ്സ് ആരും ചോദിക്കില്ല, ആരും റെയിഡ് നടത്തില്ല. സ്വന്തമായി എല്ല ഇന്‍ഫ്രാ സ്ട്രക്ചറുമുള്ള ഒരു സാമ്രാജയമാണതു. അമ്മ കുഴിയിലേക്കു പോയാലറിയാം അവിടെ എന്തു നടക്കും എന്നത്.

പിന്നെ ന്യൂനപക്ഷം സംബന്ധിച്ച കാര്യങ്ങള്‍, അതു ചര്‍ച്ച ചെയ്താല്‍ പിടുത്തം കിട്ടില്ല.

കുറേ നാളുകളായി മനസില്‍ തികട്ടിവരുന്ന വെറുപ്പ്, ലജ്ജ , പിന്നെ പ്രകടിപ്പിക്കാന്‍ പറ്റാത്ത എന്തോക്കെയോ ആണ് ഈ പോസ്റ്റ്. ആരുടേയും വിശ്വാസങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളെ രക്ഷിക്കട്ടെ.

പൊറാടത്ത് said...

അനിൽ..

“അമ്മ”യെന്ന ഈ പ്രസ്ഥാനം കൂടുതലും വേരൂന്നിയിരിയ്ക്കുന്നത് സമ്പന്ന (സാമ്പത്തികമായും വിദ്യാഭ്യാസപരമായും)വർഗ്ഗത്തിന്റെ മനസ്സിലാണെന്നാണ്‌ ഞാൻ മനസ്സിലാക്കിയിരിയ്ക്കുന്നത്. എന്താ അതിന്റെ കാരണം..?

ഹന്‍ല്ലലത്ത് Hanllalath said...

.........വായിച്ചു..........നോ കമന്റ്സ്....

വികടശിരോമണി said...

ബോംബെയിലെ ഈ ‘അമ്മ’യുടെ ആശ്രമത്തിൽ,വർഷങ്ങൾക്കു മുൻപ് റിപ്പോർട്ടിങ്ങ് ചുമതലയുമായി ചെന്നവനാണു ഞാൻ.ഏഴു ദിവസം അവിടെ നിന്നു.പലതരം മനുഷ്യർ...ഹിസ്റ്റീരിയയുടെ ഗുരുതരാവസ്ഥയിലെത്തിയവർ മുതൽ,ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്നു ഒളിക്കാനിടം തേടിയെത്തിയവർ വരെ...അടുക്കളയിലും താമസകേന്ദ്രങ്ങളിലുമുള്ള ‘അമ്മശിഷ്യകളും ശിഷ്യന്മാരുമായ’ സ്വാമി-സ്വാമിനിമാരുടെ കുശുമ്പും പോരും കണ്ടപ്പോഴാണ് പത്രപ്രവർത്തകർ ഉൾപ്പോരുകളിൽ ശിശുക്കളാണെന്നു മനസ്സിലായത്.എനിക്കു മനസ്സിലായിടത്തോളം ആ സ്ത്രീ വെറും റബ്ബർസ്റ്റാമ്പാണ്.ചുറ്റുമുള്ള കുറെ ജീവികളാണവിടെ ഭരണം.അനിലിന്റെ ചിത്രത്തിലെ ആ സ്വാമിയില്ലേ-അമൃതാനന്ദപുരി,അയാൾക്കാണതിന്റെ നേതൃസ്ഥാനം.
ചുരുക്കത്തിൽ,എനിക്കു പറയാനുള്ളതു പണ്ട് വി.കെ.എൻ.എഴുതിയിട്ടുണ്ട്.അതു ചുവടെ:(ഓർമ്മയിൽ നിന്നാണ്,വാചകഘടനയിലെ മാറ്റങ്ങൾ പൊറുക്കുക.)
പണ്ടു മേലനങ്ങാതെ എരന്നുതിന്നു തെണ്ടിനടക്കുന്നവർക്കൊക്കെ വെള്ളവസ്ത്രമായിരുന്നു.കുളിക്കാതെയുമലക്കാതെയും തെണ്ടി,മണ്ണുപുരണ്ട്,വെള്ള കാവിനിറമായി.അപ്പോൾ അവർക്കുതോന്നി,ഇതിനൽ‌പ്പം ആത്മൻ കൊടുത്താലെന്താ എന്ന്.അതോടെ അകലത്തൂണൊക്കെ അടുത്തൂണായി,പിന്നെപ്പിന്നെ തോന്നുമ്പോഴൊക്കെ ഊണായി...അങ്ങനെയങ്ങനെ പരാന്നഭുക്കുകളുടെ ഒരു വൻപട ഭാരതത്തിൽ വളർന്നു...

വികടശിരോമണി said...

ക്ഷമാപണം.ആ ഫോട്ടോയിലെ സ്വാമി അമൃതസ്വരൂപാനന്ദയാണ്.

ചാണക്യന്‍ said...

അനില്‍,
ഇത് കൂടെ സദയം വായിച്ചാലും..

http://chaanakyan.blogspot.com/2008/05/blog-post_28.html

ഹരീഷ് തൊടുപുഴ said...

ആള്‍ ദൈവങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല...
എനിക്കീക്കൂട്ടരെ വെറുപ്പാണ്...
പറയാന്‍ തുടങ്ങിയാല്‍ കുറെ പറയണം...
നിറുത്തുവാ...

അനില്‍@ബ്ലോഗ് // anil said...

പോറാടത്ത്,
എല്ലാവരും ഉണ്ട്.പണക്കാരും പാവപ്പെട്ടവനും എല്ലാം. പാവത്തുങ്ങള്‍ കുറവായിരിക്കാം, അവനു ചുമടെടുകാന്‍ പോയാലെ വിശപ്പടങ്ങുകയുള്ളൂ.പണം ഉള്ളവര്‍ക്കാകുമ്പോള്‍ ധ്യാനിക്കാനും പൂജിക്കാനും ഒരുപാട് സമയം കാണുമായിരിക്കും. ഒരു കാര്യം ഉറപ്പാണ്. നാട്ടുകാരായ ജനങ്ങള്‍ കുറവാണക്കൂത്തില്‍, എന്തെങ്കിലും സഹായം കിട്ടിയ ചെറു ശതമാനമൊഴികെ.

ഹന്‍ല്ലലത്ത് ,,
സന്ദര്‍ശനത്തിനു നന്ദി.

വികടശിരോമണീ ,
നന്ദി വീണ്ടും വന്നു അനുഭവങ്ങള്‍ പങ്കുവച്ചതിനു. ഇവിടെ എന്റ്റെ നാട്ടിന്നടുത്ത് ഒരു അമൃതാ ശിഷ്യയുണ്ടായിരുന്നു.വളരെക്കാലം അമൃതാപുരിയില്‍ ഉണ്ടായിരുന്ന ആളാണ്. അവിടെ നടന്ന ചില സംഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ അവിടം വിടുകയാണുണ്ടായത്.വിട്ടുപോരാന്‍ നടത്തണ്ടി വന്ന കഠിനപ്രയത്നങ്ങളെ അവര്‍ പേടിയോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്.

ചാണക്യന്‍,
പോസ്റ്റു വായിച്ചു. വെറുതെ കമന്റെഴുതി കൈ കുഴയാം എന്നല്ലാതെ പ്രത്യേകിച്ചു ഫലമൊന്നും കിട്ടില്ല ഇതുകൊണ്ടോന്നും. കേന്ദ്രം മുതല്‍ സംസ്ഥാനം വരെ നീണ്ടുകിടക്കുന്ന അധികാരികളുടെയും, സംഘടനകളുടേയും തണലില്‍ അവര്‍ വളര്‍ന്നു. ഇനി?

എന്തോ ആവട്ടെ, നമുക്കു നമ്മുടെ മാത്രം കാര്യം നോക്കി ജീവിക്കാം.ഇടക്കു മുട്ടുമ്പോള്‍ ഇതേപോലെ കൂവി പ്രെഷര്‍ കളയാം.

എതിരന്‍ കതിരവന്‍ said...

ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, എന്റെ ‘മാതാ അമൃതാനന്ദമയിയും ഞാനും” എന്ന പോസ്റ്റില്‍. ഞാന്‍ ഇവരെ ഇന്റെര്‍വ്യൂ ചെയ്തതിന്റെ വിവരങ്ങളും ചൂടന്‍ വിവാദങ്ങളും.
വായിച്ചു നോക്കുക.
http://ethiran.blogspot.com/2008/01/blog-post_27.html

അനില്‍@ബ്ലോഗ് // anil said...

ഏതിരന്‍ മാഷ്,

ലിങ്കിനു നന്ദി.

കാപ്പിലാന്‍ ഇട്ടകമന്റിനു തന്നെ ഞാന്‍ പറഞ്ഞിരുന്നു ഇതൊരു ചൂടന്‍ വിഷയമല്ലെന്നും ഒരു അന്വേഷണ ത്വര അല്ല ഇതെന്നും.

അമൃതാനന്ദമയി എന്നെ “പ്രതിഭാസം” ചൂടുപിടിച്ച നിരവധി ചര്‍ച്ചകള്‍ക്കും ഗ്രന്ധരചനകള്‍ക്കും വഴിതെളിച്ചുകൊണ്ടിരിക്കുന്നതാണ്.ഞാനതിനാളുമല്ല.

അമ്മ, അമ്മ എന്നു വിളിക്കുന്നതു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഒരു അസഹനീയാവസ്ഥ, അതു പറഞ്ഞു എന്നു മാത്രം.ഇത്തരം ദിവസങ്ങളില്‍ പുറത്തുവരുന്ന ദിനപത്രത്തിന്റെ ഒന്നാം പേജ്,‍ വീട്ടില്‍ മറ്റാര്‍ക്കും വായിക്കാന്‍ കിട്ടില്ല.അതു അപ്പോഴേക്കും ഞാന്‍ എടുത്തു ... തുടയ്ക്കും, ഇന്നത്തെ മാതൃഭൂമി അടക്ക്കം.മറ്റൊന്നും ചെയ്യാന്‍ എനിക്കാവില്ല, എനിക്കു കിട്ടിയ ഈ ഗൂഗിള്‍ സ്പേസും ഇന്നത്തേക്കു അതിനുപയോഗിച്ചു എന്നു മാത്രം.

കുറുമാന്‍ said...

അമ്മയൊക്കെ മറ്റേ സായിബാബയുടെ മുന്നില്‍ വെറും മോളാണന്നേ.......

പുള്ളിക്കാരന്റെ വിഗ്രഹം തുപ്പല്ലും, ഭസ്മെടുപ്പും എല്ലാം നെറ്റിലൊന്ന് തപ്പിയാല്‍ കിട്ടും.

കാശധികമാവുമ്പോള്‍ ഭക്തിയും ഇരട്ടിക്കും അത്ര തന്നെ. ഭക്തിയാവാം, പക്ഷെ അത് മൂത്ത് ആരാധനയാണ് ഇന്ന് കാണുന്നത്. അതും വെറും മനുഷ്യദൈവങ്ങളെ.

എതിരന്‍ജിയുടെ പോസ്റ്റും, ചാണക്യന്റെ പോസ്റ്റും അനിലിന്റെ ഈ പോസ്റ്റ് മുഖാന്തരം കാണാന്‍പറ്റിയത് പുണ്യം.

യാരിദ്‌|~|Yarid said...

ആരുടെ പുണ്യമാ കുറുമാന്‍‌ജി.. അമൃതാനന്ദമയിയുടെ പുണ്യമാണൊ...?..;)

കുറുമാന്‍ said...

യാരിദേ, അല്ല അവരുടെ പുണ്യമല്ല, എന്റെ...

പറയാന്‍ കുറേയുണ്ട്......അമ്മ, അച്ഛന്‍, ചേട്ടന്‍ യേത് (മറ്റേ, ശ്രീ, ശ്രീ....നമ്മുടേ ബ്ലോഗറല്ല ട്ടോ :) )

Aakash :: ആകാശ് said...

ലോകം എത്ര പുരോഗമിച്ചാലും മനുഷ്യ മനസിന്റെ അടിസ്ഥാനപരമായ ചേതനകള്‍ മാറില്ല എന്നതിന് വേറെ ഉദാഹരണം വേണ്ട. തേങ്ങയുടച്ചു റോക്കറ്റ് വിക്ഷേപിക്കുന്ന ശ്രാസ്ത്രന്ജര്‍ മനുഷ്യ ദൈവങ്ങളുടെ കാലില്‍ വീണും ആലിന്ഗനതില് നിര്വൃതിയടഞ്ഞും സന്തോഷിക്കട്ടെ.

ഇതു മലയാളികള്‍ എന്നോ ഇന്ത്യക്കാര്‍ എന്നോ ഉള്ള ഒരു വിഭാഗത്തിന്റെ മാത്രം വിഭ്രാന്തി അല്ല. പുരോഗമിച്ച യൂറോപ്പും അമേരിക്കയും വരെ ഇവരാല്‍ അനുഗ്രഹീതം. ഗുരു എന്നോ നിര്‍വാണ എന്നോ ഒക്കെ കേട്ടാല്‍ കുറ്റിയും പറിച്ചു മണിയടിക്കാന്‍ റെഡിയായി ഇങ്ങു പോന്നോളും. അല്ലെങ്കില്‍ ദീപക് ചോപ്ര പോലുള്ള മഹാ ഫ്രാ‌ടുകളെ തിരിച്ചറിയാന്‍ ഇവര്ക്ക് കഴിയാതെ പോകുമോ..

ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല..

നരിക്കുന്നൻ said...

നമ്മുടെ അമ്മയെ നമുക്കമ്മെയെന്ന് തന്നെ വിളിക്കണം. ആൾദൈവങ്ങളെ കുറിച്ച് പറയാൻ എനിക്കൊന്നും അറിയില്ല. ഒരിക്കലും അവരുടെ അടുത്ത് പോകേണ്ടിവന്നിട്ടില്ല. ഇനി പോകും എന്നും തോന്നുന്നില്ല.

anushka said...

നമ്മള്‍ നമ്മുടെ സമൂഹത്തെയാണ്‌ വിശകലനം ചെയ്യേണ്ടത്.അമ്മയെ അല്ല.ആള്‍ദൈവങ്ങളെ ഭക്തന്‍‌മാര്‍ ഉണ്ടാക്കുന്നതാണ്‌.നമ്മുടെ പല ആള്‍ദൈവങ്ങളും മറ്റു രാജ്യങ്ങളിലായിരുന്നെങ്കില്‍ ജയിലിലോ ഭ്രാന്താശുപത്രിയിലോ ആയിരിക്കും സ്ഥാനം പിടിക്കുക.

നിരക്ഷരൻ said...

അനിലേ - പറയാന്‍ ഒരുപാടുണ്ട്. പക്ഷെ, എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ജീവിതം തന്നെ ചിലപ്പോള്‍ വിലയായിക്കൊടുക്കേണ്ടിവരും. അതുകൊണ്ട് വിട്ടുപിടിക്കുന്നു.

ഓ:ടോ:- കാപ്പിലാന്റെ യാത്രാവിവരണം കലക്കി.

കാപ്പിലാന്‍ said...

അനിലേ ,ഇത് ഇന്നലെ അനിലിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ വരികളാണ് .ഇത് അനിലിനു തരാന്‍ വേണ്ടി എഴുതിയതാ ...കാക്കാത്തി എന്ന തലയില്‍ കെട്ട് മാറ്റിയിട്ട് " പിറക്കാതെ പോയ അമ്മ " എന്ന് വേണമെങ്കിലും വിളിക്കാം .ഇതല്ലാതെ അനിലിനു തരാന്‍ മറ്റൊന്നും എന്‍റെ കൈയില്‍ ഇല്ല .ഇതും താന്‍ എടുത്തോ :)




കാക്കാത്തി

ഭാരതി ,

നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ

ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?

കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ പടി കയറി വരുന്നതോ ?
മുഖം നോക്കി എന്റെ ഭാവി പറയാം എന്ന് പറഞ്ഞതോ ?
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി നീ
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
കിളിയുടെ ചുണ്ടില്‍ കൊത്തിയ ചീട്ടു നോക്കി
നീയെന്‍ ഭാവി പറയുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും എന്ന് പ്രവചിച്ച നിന്‍റെ
ദുര്‍വിധി തന്‍ ഭാണ്ടക്കെട്ട്
എന്റെ മുന്നില്‍ തുറന്നു വെയ്ക്കുന്നതോ ?
ഉച്ചക്ക് നടന്നു ഷീണിച്ച നിന്‍റെ
ഉച്ചിയില്‍ നിന്നും വിയര്‍പ്പിന്‍ തുള്ളികള്‍
പാതി മറച്ച നിന്‍റെ മാറത്ത് ചാലുകള്‍ തീര്‍ക്കുന്നതോ ?

എന്താണ് ഞാന്‍ നിന്നെ കുറിച്ചെഴുതുക ഭാരതി ?

നാളുകള്‍ മുന്‍പേ നിന്നെ കണ്ടതല്ലേ
തിരക്കേറിയ പാതയോരത്തൊരു തത്തയുമായ് നീ
കൈ നോക്കാന്‍ ഇരിക്കുന്നതും
കൈ നോക്കാന്‍ എന്ന ഭാവേന
കൊഴുത്ത നിന്‍ മേനിയില്‍ കാമത്തിന്‍
കണ്ണുകള്‍ പായുന്നതും
കൈയില്‍ കിട്ടിയ മുഷിഞ്ഞ നോട്ടുകള്‍
നരച്ച നിന്റെ മാറാപ്പില്‍ ഒളിപ്പിക്കുന്നതും
നല്ല കാലത്ത് എല്ലാവര്‍ക്കും
ഗുണം വരുമെന്ന് പറയുന്നതും

അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?

എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?

ഇല്ല , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ .
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോ രീ വരികള്‍ .

ചാണക്യന്‍ said...

നിരക്ഷരന്‍ പറഞ്ഞതിന്റെ കാര്യം ഒന്നും മനസിലായില്ല..
എന്ത് ആര്‍ക്ക് വിലയായികൊടുക്കുമെന്നാ...

നിരക്ഷരൻ said...

‘ജീവിതം‘ എന്നുള്ളതിന് പകരം ‘ജീവന്‍‘ എന്ന് മാറ്റി വായിച്ചാല്‍ കുറച്ചൂടെ വ്യക്തമാകും ചാണക്യാ...ഇതിക്കൂടുതല്‍ എന്തെങ്കിലും പറയാന്‍ എനിക്ക് പേടിയാ....

നമ്മള്‍ക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത ഉയരത്തിലാ ഇവരുടെയൊക്കെ പിടിപാട്.

ചുമ്മാ വല്ല വിടുവായത്തരമൊക്കെ പറഞ്ഞ് എന്തിനാ വെറുതെ ? ............വേണ്ട....ഞാനിവിടെ വന്നിട്ടില്ല.

അനില്‍@ബ്ലോഗ് // anil said...

കുറുമാന്‍,

ദിവ്യത്വം കാട്ടുന്ന കാര്യത്തില്‍ ഒരു മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ കാഴ്ചക്കാര്‍ക്കു ആസ്വദിക്കാമായിരുന്നു.

ഇവിടെ എന്റെ സഹപ്രവര്‍ത്തകര്‍ പലരും സായി ഭകതന്മാരാണ്.അവരില്‍ ഒരാള്‍ക്കു കുഞ്ഞുങ്ങളില്ല, ഭാര്യക്കു ഭക്തികൂടിയതോടെ ഭര്‍ത്താവ് പിടി വിട്ടു.ഭാര്യ ഭജനയുമായി നടക്കുന്നു . മനസമാധാനം തേടി നടക്കുന്ന പാവം മനുഷ്യജീവി !! എവിടെയെങ്കിലും സമാധാനം വിതരണം ചെയ്യുന്നു എന്നു കാണുമ്പോള്‍ അരക്കില്‍ ഈച്ച ഒട്ടുന്നപോലെ ഒട്ടുന്നു. ബാക്കി...

യാരിദെ,

പുണ്യം കിട്ടിയത് എനിക്കാ, ഈ ദിവ്യമായ ഫോട്ടൊ ഇടുകകാരണം ഈ ബ്ലോഗ്ഗ് ധന്യമായി.

Aakash,

മനസ്സിന്റെ നിയന്ത്രണം പോയാല്‍ പിന്നെ വലുപ്പച്ചെറുപ്പങ്ങളില്ല.

നരിക്കുന്നന്‍,

ഒരു വിശ്വാസിക്കും , അവിശ്വാസിക്കും ഇത്തരം “ദൈവങ്ങള്‍” കാര്യപ്പെട്ടവരല്ല. ഇതിനു രണ്ടിനും ഇടയില്‍ കിടന്നു കറങ്ങുന്ന ഒരു വലിയ വിഭാഗം ഉണ്ട്.

vrajesh,

താങ്കള്‍ പറഞ്ഞതു ശരിയാണ്. ഇങ്ങോട്ടു കയറിവാ, എന്നും പറഞ്ഞ് ഇവിടെ ആരെയും ഒരാശ്രമവും വലിച്ചു കേറ്റുന്നില്ല. മാനസിക സംഘര്‍ഷങ്ങളുടെ നടുവില്‍ ജീവിക്കുന്ന ഒരു സമൂഹം ശാന്തി തേടി പരക്കം പായുകയാണ്.

നിരക്ഷരന്‍ ,

താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഇവരുടെ ചിലവിലല്ല നമ്മള്‍ ജീവിക്കുന്നത്.

കാപ്പിലാനെ,

കാക്കാത്തി വയറ്റിപ്പിഴപ്പിനു വേണ്ടി എന്തെങ്കിലും ചെയ്തോട്ടെ, ഒരു നേരത്തെ കഞ്ഞിക്കായി. അവരുടെ തത്ത എത്ര ചിലച്ചാലും ഒരു ബാങ്കിന്റെ പടിപോലും കാണാനാവില്ല.

ചാണക്യന്‍,

ചിലകാര്യങ്ങള്‍ നമുക്കു തുറന്നു പറയാനാവില്ല.

അനില്‍@ബ്ലൊഗ്ഗ് എന്ന ബ്ലോഗ്ഗര്‍ക്കു ഒന്നും നേടാനുമില്ല നഷ്ടപ്പെടാനുമില്ല.അതിനാല്‍ തന്നെ എന്തും പറയാം.വ്യക്തിപരമായി സൌഹൃദമുള്ള സുഹൃത്തുക്കളോടു ഞാന്‍ അതു പറയാറുമുണ്ട്. ചില പൊസ്റ്റുകളില്‍ കമന്റിട്ടാല്‍ ചിലപ്പോള്‍ പാമ്പാവും. ഒരു സ്മൈലി മതി, ധാരാളം ,നിങ്ങളുടെ സന്ദര്‍ശനം ഞാന്‍ വിലമതിക്കുന്നു.

പണ്ടു കാലിമേച്ചു നടന്നിരുന്ന കൃഷ്ണനെ നമ്മള്‍ ദൈവമാക്കി ആരാധിക്കുന്നു.

പുല്‍കൂട്ടില്‍ പിറന്ന പുത്രന്‍ ലോകരക്ഷകനായി.

പണ്ട് മുഹമ്മദ് ,ഹീറാ ഗുഹയില്‍ ധ്യാനിച്ചിരിക്കവേയാണ് ജബരീല്‍ ഖുറാന്‍ വചനങ്ങളുമായി പ്രത്യക്ഷപ്പെട്ടത്.

അപ്പോള്‍ നാളെ ഒരു “അമ്മ “യുമാവാം.
(വാക്കുകള്‍ കടം കൊണ്ടതാണ്)

girishvarma balussery... said...

നമ്മളെ എന്നും അടിമകളാക്കി കൊണ്ടുനടക്കുന്ന രാഷ്ട്രീയ കൊമരങ്ങളോളം വരില്ല അമൃതാനന്ദമയി അമ്മ ഒന്നും...അതാര്‍ക്കും അറിയാഞ്ഞിട്ടൊന്നുമല്ല ... നടിക്കുകയാണ്..പലരും.. ഞാന്‍ ഒരിക്കലും അന്ധമായ പ്രകടനങ്ങള്‍ കാട്ടുന്ന ആളല്ല... എങ്കിലും ഈ സ്നേഹം , അതൊരിക്കലും പ്രകടനമായി കാണാന്‍ പറ്റില്ല..നിങ്ങള്‍ പറഞ്ഞപോലെ ഓരോരുത്തര്‍ക്കും ഓരോരോ വിശ്വാസങ്ങള്‍.. എന്നും ജനങ്ങള്‍ക്ക്‌ നേരെ തീ വാരി എറിയുന്ന രാഷ്ട്രീയ , മതാന്ധന്മാരെ തിരിച്ചറിയുക.. അമ്മ ഒരിക്കലും ആ കൂട്ടത്തിലല്ല.. മനസ്സുകള്‍ അടിമപെടുത്തുകയാണ്..അമ്മ.. അത് തീര്‍ച്ച... ഞാന്‍ ഒരിക്കലെ വള്ളികാവില്‍ പോയിട്ടുള്ളൂ.. തളര്‍ന്നു വീണ എന്‍റെ ഭാര്യക്ക് കാണാന്‍ ... കണ്ടു... മണികൂറുകളോളം ഒരേ ഇരുപ്പില്‍ ഇരുന്നു ദര്‍ശനം നല്‍കുകയും , മാറോടു ചേര്‍ത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു ദിവ്യ രൂപം ആയി എനിക്ക് തോന്നിയിരുന്നു.. അമ്മ എന്ന ആ സങ്കല്പം തന്നെ.. ആരുണ്ട് ഇവിടെ..ഇങ്ങനെ..മനസ്സുകളെ മുറിപെടുത്തുന്നവര്‍ മാത്രം എവിടെയും... മുറിവില്‍ തലോടുന്നവര്‍ വിരളം തന്നെ... ഒരു ജനകൂട്ടത്തെ ഇത്തിരി സമാധാനം കൊടുക്കാന്‍ ആര്‍ക്കു കഴിയും.. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനം നടത്തിയാല്‍ കഴിയുമോ? അതാണ്‌ കാര്യം.. അവിടെ സ്വല്‍പ്പം അടിമപ്പെട്ടാല്‍ കുഴപ്പം ഇല്ല..കൂടുതല്‍ കുഴിച്ചോളൂ..നിങ്ങള്‍ക്കും വെള്ളം കിട്ടാതിരിക്കില്ല..അല്ലെങ്കില്‍ കിട്ടികഴിഞ്ഞു അല്ലേ?

girishvarma balussery... said...

ഒരു സന്തോഷ് മാധവന്‍ ഉണ്ടായിട്ടുണ്ടാവാം... സമ്മതിക്കുന്നു ...എല്ലാവരും സന്തോഷ് മാധവന്‍ അല്ല....

Anil cheleri kumaran said...

അവരു നല്ല കാര്യങ്ങളും ചെയ്യുന്നില്ലേ?

അജ്ഞാതന്‍ said...

അനിലേ ,അമ്മയുടെ മഹാത്മ്യം ഞാന്‍ കുറച്ചു മുന്‍പ്പു തന്നെ എഴുതിയിട്ടുണ്ടായിരുന്നു....ഇതാ ഇവിടെ : ഇത്രയും "ദൈവങ്ങള്‍" ഉള്ളത് കൊണ്ടാവും കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് വിളികുന്നത് ... അല്ലെ !! ???

girishvarma balussery... said...
ഒരു സന്തോഷ് മാധവന്‍ ഉണ്ടായിട്ടുണ്ടാവാം... സമ്മതിക്കുന്നു ...എല്ലാവരും സന്തോഷ് മാധവന്‍ അല്ല....


Dedicated to: girishvarma

തോന്ന്യാസി said...

അമ്മേ എന്ന് വിളിച്ച് കെട്ടിപ്പിടിയ്ക്കാനും,ഉമ്മവയ്ക്കാനും പോകുന്ന മക്കള്‍ ഒരു നിമിഷം സ്വന്തം അച്ഛനമ്മമാരെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍ അനാഥാലയങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല

കുഞ്ഞന്‍ said...

അമ്മ..ആ പദം വാണിജ്യവല്‍ക്കരിച്ച്, നമുക്ക് നമ്മുടെ മലയാളത്തിന് അമ്മയെന്ന ആ ധന്യമായ പദം നഷ്ടപ്പെടും.. അതായിത് വിദേശത്ത് ജോലിയുള്ള മലയാളി മറ്റു രാജ്യക്കാരുമായി സംസാരിക്കുന്ന കൂട്ടത്തില്‍ അയ്യൊ അമ്മേ എന്നെങ്ങാനും അറിയാതെ വിളിച്ചാല്‍ അവര്‍ നിശ്ചയമായും ചോദിക്കും അമ്മയെ കണ്ടിട്ടുണ്ടൊ സോറി ദര്‍ശനം ലഭിച്ചിട്ടുണ്ടൊന്ന്..ആ കാലം വിദൂരമല്ല അനില്‍ ഭായി...സത്യം, അമ്മയെന്ന പദത്തെ ഇങ്ങനെ കൊല്ലുന്നതു കാണുമ്പോള്‍ നിസ്സഹായവസ്ഥ തോന്നുന്നു അല്ലെങ്കില്‍ പല്ല് കടിച്ച് ഞെരിച്ച് ശബ്ദമുണ്ടാക്കുന്നു അതേ പറ്റൂ.

അനില്‍@ബ്ലോഗ് // anil said...

girishvarma balussery,

താങ്കള്‍ ഒരു “അമ്മ” ആരാധകനാണെന്നു മനസ്സിലാക്കുന്നു.താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.നിങ്ങള്‍ ആരാധിക്കുകയോ, ആലിംഗനം ചെയ്യുകയോ ചെയ്തുകൊള്ളൂ.“അമ്മ “ എന്ന ആ പദം, പ്ലീസ് , അതു തിരിച്ചു തന്നേക്കൂ. ഇതേ പോലെ വ്യഭിചരിക്കാനുള്ള വാക്കല്ലത്. അനേകം നാനാര്‍ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ആ പദം, പ്ലീസ് , മലയാളികള്‍ക്കു തിരിച്ചു തരാന്‍ ദയവുണ്ടാകൂ.

അമ്മ ഒരിക്കലും ആ കൂട്ടത്തിലല്ല.. മനസ്സുകള്‍ അടിമപെടുത്തുകയാണ്..അമ്മ.. അത് തീര്‍ച്ച... ഞാന്‍ ഒരിക്കലെ വള്ളികാവില്‍ പോയിട്ടുള്ളൂ.. തളര്‍ന്നു വീണ എന്‍റെ ഭാര്യക്ക് കാണാന്‍ ... കണ്ടു... മണികൂറുകളോളം ഒരേ ഇരുപ്പില്‍ ഇരുന്നു ദര്‍ശനം നല്‍കുകയും , മാറോടു ചേര്‍ത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു ദിവ്യ രൂപം ആയി എനിക്ക് തോന്നിയിരുന്നു.. അമ്മ എന്ന ആ സങ്കല്പം തന്നെ..

എനിക്കിതു ക്വോട്ട് ചെയ്യാതിരിക്കാനാവുന്നില്ല. നിങ്ങക്കുടെ വാക്കുകളില്‍ പ്രതിഫലിക്കുന്ന വികാരങ്ങള്‍ എനിക്കു മനസ്സിലാകുന്നുണ്ട്. ഞാന്‍ നിസ്സഹായനാണ്. മാറോടു ചേര്‍ത്ത് ആശ്വസിപ്പിച്ചപ്പ്ലോക്ക് പോടിഞ്ഞത് ദിവ്യഗന്ധമുള്ള വിയര്‍പ്പാറ്റിരുന്നോ ? അതോ?
ദിവ്യത്വമുള്ളവര്‍ ഇത്തരം ഗ്രന്ധികളെ അടക്കം നിയന്ത്രിക്കാന്‍ കഴിവുള്ളവരാവണ്ടെ, ചുരുങ്ങിയ പക്ഷം പനിനീര്‍ പരിമളമെങ്കിലും പൊഴിക്കണ്ടെ.
വിടുന്നു, താങ്കളുടെ വിശ്വാസം.

പിന്നെ രാഷ്ട്രീയക്കാര്‍, രാഷ്ട്രീയം നമ്മുടെ നാടിന്റെ, ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമാണ്. അതിന്റെ കൂടുതല്‍ വശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല.

താങ്കള്‍ പറഞ്ഞതു ശരിയാണ്.

ഒരു സന്തോഷ് മാധവന്‍ ഉണ്ടായിട്ടുണ്ടാവാം... സമ്മതിക്കുന്നു ...എല്ലാവരും സന്തോഷ് മാധവന്‍ അല്ല....


സന്തോഷ് മാധവന്‍ കഴിവില്ലാത്തവനായതിനാല്‍ അഴിയെണ്ണുന്നു.

താങ്കള്‍ ദൈവ വിശ്വാസിയാണെങ്കില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുക.

സന്ദര്‍ശനത്തിനു നന്ദി.

കുമാര്‍ജി,
അവര്‍ നല്ല ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒരു മറയല്ലെ യഥാര്‍ത്തത്തില്‍? പോകട്ടെ, നല്ലതു തന്നെ. അതിനു സ്വയം ദൈവമായി അവരോധിക്കണോ? ഇതിനുള്ള പണം എവിടെ നിന്നും വരുന്നു? ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കുന്നുവെങ്കില്‍ നല്ലതു. ഞാന്‍ നാളെത്തന്നെ അവിടെ പോയി സാഷ്ടാംഗം വീഴും. ഒരു നല്ല സാമൂഹിക പരിഷ്കര്‍ത്താവിന്റെ വേഷം മാത്രമായിരുന്നുവെങ്കില്‍ അതൊരു ചരിത്രമായേനെ.

കുഞ്ഞന്‍ ഭായ്,
“അമ്മ” എന്നു കേട്ടാല്‍ സായിപ്പിനിപ്പോള്‍ മനസ്സിലാവും, അതൊരു നേട്ടമായി നമുക്കഭിമാനിക്കാം.

കാപ്പിലാന്‍ said...

അവര്‍ നല്ല ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒരു മറയല്ലെ യഥാര്‍ത്തത്തില്‍? പോകട്ടെ, നല്ലതു തന്നെ. അതിനു സ്വയം ദൈവമായി അവരോധിക്കണോ? ഇതിനുള്ള പണം എവിടെ നിന്നും വരുന്നു? ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കുന്നുവെങ്കില്‍ നല്ലതു. ഞാന്‍ നാളെത്തന്നെ അവിടെ പോയി സാഷ്ടാംഗം വീഴും. ഒരു നല്ല സാമൂഹിക പരിഷ്കര്‍ത്താവിന്റെ വേഷം മാത്രമായിരുന്നുവെങ്കില്‍ അതൊരു ചരിത്രമായേനെ.

:) good

girishvarma balussery... said...

ദൈവമായിട്ടു ഒരിക്കലും ഞാന്‍ കാണില്ല..... അവരെ... അങ്ങിനെ അല്ല ഞാന്‍ ഉദേശിച്ചത്‌ . സമാധാനം എന്നത് കൈവെള്ളയില്‍ വെച്ചു നീട്ടാന്‍ പറ്റുന്നതല്ല..അതിനു ഹൃദയം തന്നെ വേണം..ആ ഹൃദയം ഞാന്‍ കണ്ടു. അതാണ്‌ ഞാന്‍ അവരില്‍ കണ്ടതും. പിന്നെ.. സുനാമി തകര്‍ത്താടിയ ഇടങ്ങളിലെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ എത്ര വീട് വെച്ച് കൊടുത്തു? അമൃതാനന്ദമയി മഠം എത്ര വീട് വെച്ചു? വായുവില്‍ നിന്ന് എടുക്കുന്ന ദിവ്യമായ "കാശ്" ഒന്നുമല്ല . പുറത്തു നിന്നും വരുന്ന സഹായങ്ങള്‍ ഇഷ്ടം പോലെ ഉണ്ടല്ലോ... അത് മഠം വെളിപ്പെടുത്തിയിട്ടുണ്ട്... തല്ലിപിരിയുന്ന മക്കളെ ഓര്‍ത്ത്‌ കരയുന്ന ഒരു അമ്മയെയും അവരില്‍ ദര്‍ശിക്കാം.. പിന്നെ കെട്ടിപിടിച്ചപ്പോള്‍ ദിവ്യ ഗന്ധമുള്ള വിയര്‍പ്പായിരുന്നില്ല... മണികൂറുകളോളം വിശ്രമമില്ലാതെ ഇരുന്നു മക്കളെ ആശ്വസിപ്പിക്കുന്ന ഒരമ്മയുടെ നനഞ ശരീരം ആയിരുന്നു.... അതിനു സ്നേഹത്തിന്‍റെ മണമായിരുന്നു...

mr.unassuming said...

എടാ അനിലേ,
നീ ഇങ്ങനെ മതേതരത്വം ഇല്ലാത്തവനായിപ്പോയല്ലോ. അമ്മയുടെ തലവഴി കയറുന്ന സമയം “സഹോദരങ്ങള്‍” അടിച്ചോണ്ടു പോയ സാമഗ്രികള്‍ മറന്നോ
ഇന്നാ പിടിച്ചോ.

ദൈവവേല തൊഴിലായി
വയറു ദൈവമായി

സഹോ:ദിനകരന്‍, മകന്‍ പോള്‍ ദിനകരന്‍, ഈ കുടുംബം യേശു വിളിക്കുന്നു സ്ഥാപന ദൈവവേലയില്‍ ആരംഭിച്ചു. അതിനെ തൊഴില്‍ സ്ഥാപനമായി മാറ്റിയതിനെയും അതിന്‍റെ ഉച്ചഘട്ടമായി മൂന്നു ലക്ഷം രൂപയക്കു സ്വര്‍ണ്ണത്താക്കോല്‍-കൃപാസനപ്പെട്ടി വില്‍ക്കുന്ന വിവരങ്ങളും യേശു വിളിക്കുന്നു മാസികയിലും, ജാമക്കാരനിലും മറ്റു പല മാസികകളിലും നിങ്ങള്‍ വായിച്ചിരിക്കും.

ഈ ദൈവവേല വ്യാപാരത്തിന് മാതൃകയായും ഗുരുക്കന്‍മാരായും സ്വീകരിച്ച് പിന്‍തുടരാന്‍ കാരണക്കാരായിരുന്നത് അമേരിക്കയിലെ ദൈവവേലക്കാരായ 1. ഓറല്‍ റോബര്‍ട്സും. 2. ബന്നിഹിനുമായിരുന്നു.

ആരംഭത്തില്‍ ഓറല്‍ റോബര്‍ട്സ് അവര്‍കള്‍ വേദ പുസ്തകം വായിക്കേണ്ട അതിരാവിലെ സമയത്തില്‍ കുറ്റാന്വേഷണ നോവല്‍ (Detective Story) വായിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുക്രിസ്തു വാതില്‍ക്കല്‍ വന്നു ഓറല്‍ റോബര്‍ട്സിനോട് സംസാരിച്ചുവത്രേ. താന്‍ ആരംഭിക്കാനിരുന്ന യൂണിവേഴ്സിറ്റിക്കു വേണ്ട സഹായധനം ഡോളര്‍ കണക്കില്‍ മാര്‍ച്ച് 30-ആം തീയതിക്കകം ജനങ്ങളില്‍ നിന്നു ചോദിച്ചു വാങ്ങണം. അങ്ങനെ ആ പ്രത്യേക തീയതിക്കകം ആ പ്രത്യേക തുക നിനക്ക് ജനങ്ങള്‍ അയച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ മരണത്താല്‍ എടുക്കും എന്നു പറഞ്ഞുവത്രേ. ഇതിനെ റേഡിയോ പ്രക്ഷേപണങ്ങളിലും തന്‍റെ മാസികയിലും മറ്റുളള ദിനപത്രങ്ങളിലും അദ്ദേഹം പരസ്യപ്പെടുത്തി.

ഞാന്‍ ജീവനോടിരിക്കുന്നതും മരണത്താല്‍ എടുത്തുകൊളളപ്പെടുന്നതും നിങ്ങളുടെ കൈകളിലിരിക്കുന്നു എന്ന് എഴുതി ജനങ്ങളുടെ അനുകമ്പ ഇദ്ദേഹം സമ്പാദിച്ചു. ഇതു വായിച്ച ലോകം മുഴുവനിലുമുളള വിശ്വാസികള്‍ പതറിപ്പോയി. ഉടനെ ഡോളറുകള്‍ അയയ്ക്കാന്‍ തുടങ്ങി. നിശ്ചയിക്കപ്പെട്ട മാസങ്ങള്‍ക്കുളളില്‍ ആവശ്യം വേണ്ട അളവിനേക്കാള്‍ പതിന്‍മടങ്ങ് കോടിക്കണക്കായ ഡോളര്‍ വന്നു ചേര്‍ന്നു.

ഇപ്രകാരമുളള വഞ്ചന നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഓറല്‍ റോബര്‍ട്സ് പറയുന്നതനുസരിച്ച് യേശു ഏത് സാഹചര്യത്തിലാണ് ഓറല്‍ റോബര്‍ട്സിനോട് സംസാരിച്ചത്? എന്നത് ശ്രദ്ധിപ്പിന്‍. കുറ്റാന്വേഷണ നോവല്‍ വായിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതിരാവിലെ വേദപുസ്തകം വായിക്കേണ്ട അത്ഭുത ദൈവവേലക്കാരന്‍ കുറ്റാന്വേഷണ നോവല്‍ വായിച്ചുകൊണ്ടിരിക്കുന്നു.

ഓറല്‍ റോബര്‍ട്സിനോട് ജനങ്ങളില്‍ നിന്ന് പണം ചോദിച്ചു വാങ്ങാന്‍ ദൈവം പറഞ്ഞു എന്നഅതേ രീതി തന്നെയാണ് സഹോ:ദിനകരന്‍ അനുകരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ പോയി ഓറല്‍ റോബര്‍ട്സ് യൂണിവേഴ്സിറ്റി നേരില്‍ കണ്ടിട്ടുവന്നതിനുശേഷമാണ് സഹോ:ദിനകരന് കാരുണ്യാ യൂണിവേഴ്സിറ്റി തുടങ്ങാനുളള ചിന്ത ഉണ്ടായത്. ഇതിനെക്കുറിച്ച് 1976-ല്‍ തന്നെ കാരുണ്യാ യൂണിവേഴ്സിറ്റി തുടങ്ങുന്നതിനെപ്പറ്റി എന്നോട് അദ്ദേഹം പങ്കുവച്ചിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ കാനഡാ രാജ്യത്തില്‍ ഇദ്ദേഹം താമസിച്ച വീട്ടുകാരോടും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ദൂതന്മാര്‍ കാരുണ്യാ പ്ളാന്‍ കാണിച്ചു എന്നതും സാധുക്കള്‍ക്കു വേണ്ടിയാണ് കാരുണ്യ തുടങ്ങുന്നു എന്നു സ്റ്റേജില്‍ പറഞ്ഞതും, റേഡിയോ പ്രക്ഷേപണങ്ങളില്‍ പറഞ്ഞതും, തന്‍റെ മാസികയില്‍ എഴുതിയതും കളവായ വിവരങ്ങള്‍ ആകുന്നു.

കാപ്പിലാന്‍ said...

ഇതൊരു പുതിയ അറിവാണല്ലോ ,കൂട്ടുകാരാ ..ഇങ്ങനെ ഇനിയും എത്രമാത്രം സംഭവങ്ങള്‍ കാണണം.നമ്മുടെ തങ്കു ബ്രദര്‍ ആന്‍ഡ് യോഹന്നാന്‍ ആന്‍ഡ് പാര്‍ട്ടി ഏതു വകുപ്പില്‍ പെടുത്താം :) ഇപ്പോള്‍ ലോകം മൊത്തം മനുഷ്യര്‍ സമാധാനം അന്വഷിച്ച് നടപ്പാണ് .എളുപ്പത്തില്‍ സമാധാനം കച്ചവടം ചെയ്യുന്ന പാര്‍ട്ടികള്‍ ആണ് .അമ്മയും ,ദിനകരനും, യോനാച്ചനും,യോഗിയും ,അവന്റെ അമ്മയെ കെട്ടിയവനും എല്ലാം .ഒരേ നാണയത്തിന്റെ വശങ്ങള്‍ .ചെറിയ വെട്ടത്തില്‍ വന്ന് വീഴുന്ന ഈയാം പാറ്റകള്‍.ആ തീയില്‍ ചിറകുകള്‍ നഷ്ടപ്പെട്ട കഥ ഈയാം പാറ്റ മനസിലാക്കുന്നില്ല .
അനിലേ ഞാനും ഇതുപോലെ ഒരു സംഭവം തുടങ്ങാന്‍ പോകുന്നു .ബ്ലോഗ് വഴി സമാധാനം കച്ചവടം .എന്‍റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഞാന്‍ അറിയിക്കാം .സഹായം ഡ്രാഫ്റ്റ് വഴി അയക്കുക.ഞാനും നിങ്ങളെ കെട്ടിപ്പിടിക്കാം,നിങ്ങള്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം .കൂടുതല്‍ കാശുള്ളവര്‍ ആണെങ്കില്‍ മാത്രം അറിയിച്ചാല്‍ മതി.

അനില്‍@ബ്ലോഗ് // anil said...

girishvarma balussery,

നല്ല കാര്യം. താങ്കള്‍ക്കു മാതാപിതാക്കള്‍ ഉണ്ടാവും എന്നു കരുതട്ടെ. അവിടെ വരുന്ന മറ്റുള്ളവര്‍ക്കും. സ്വന്തം മാതാവില്‍ നിന്നും കിട്ടുന്ന സ്നേഹത്തിനേക്കാള്‍ കൂടുതല്‍ ഇത്തരം നാടകങ്ങളില്‍ ഇനിന്നും കിട്ടും എന്നു കരുതാന്‍ വയ്യ. അങ്ങിനെ കിട്ടുന്നു എന്ന് താങ്കളെ വിശ്വസിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് അവരുടെ വിജയം.
ഇനി സുനാമി. കേരളത്തില്‍, അല്ലെങ്കില്‍ ലോകത്തു നടക്കുന്ന ഒരു പാടു പ്രകൃതി ക്ഷോഭങ്ങളുണ്ട്. ഇവക്കെല്ലാം അതാതു ഗവണ്മെന്റുകളാണ് പുനരധിവാസം നടത്തുന്നതെന്നാണ് ഞാന്‍ മനസ്സിലക്കിയതു. എന്‍.ജി.ഓ. കള്‍ ഉണ്ടാ‍വാം, കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു കണ്ടതു ഇവിടെ മാത്രമാണ്. സ്വന്തം സാമ്രാജ്യ വിപുലീകരണം ആണതിനു പിന്നില്‍

വീണ്ടും വന്നതിനു നന്ദി.

അനില്‍@ബ്ലോഗ് // anil said...

mr.unassuming,

ടോ, എനിക്കിട്ടു പണിയാന്‍ ഇറങ്ങിയിരിക്കുകയാണോ. എവിടെ നിന്റെ പോസ്റ്റുകള്‍ , ഇന്നിടും നാളെയിടും എന്നു പറയുന്നതല്ലാതെ കാണുന്നില്ലല്ലോ.

ഇതു പക്കാ ഓഫ്ഫ് ടൊപ്പിക്കായിപ്പോയി, അവിടെ നിന്റെ ബ്ലോഗ്ഗില്‍ തന്നെ ഇട്ടാല്‍ മതിയായിരുന്നു.

ഒന്നുണ്ട്, സഹോദരന്‍ ദിനകരന്‍ (അദ്ദേഹം മരിച്ചു പോയി)ഫ്രീ ആയിട്ടാണ് ഈ പ്രഭാഷണങ്ങളൊക്കെ നടത്തിയിരുന്നെന്നാതാണ് ഞാന്‍ കരുതിയിരുന്നത. പിന്നെയാണ് ഇതെല്ലാം കോടികളുടെ ബിസിനസ്സാണെന്നു മനസ്സിലായത്. കൂടുതല്‍ നീട്ടുന്നില്ല.

കാപ്പിലാന്‍,

ഇങ്ങനെ പോയാല്‍ പുതിയ ഒരു എപ്പിസോഡ് തുറക്കേണ്ടിവരും. തങ്കു, പിന്നെ സ്വയം മെത്രാന്‍ യോഹന്നാന്‍ അങ്ങിന്നെ പട നീണ്ടു കിടക്കയാണ്. യോഹന്നാന്നെപ്പറ്റി തെക്കേടന്റെ ഒരു പോസ്റ്റു കണ്ടു.

ചില വരികള്‍ ഇതാ


വെറുതെ ഒരു സുപ്രഭാതത്തില്‍ ബിഷപ്പായി ജനങ്ങളുടെ മുന്നില്‍ എത്താന്‍ അദ്ദേഹത്തിന് ഒരു ഉളുപ്പുംഇല്ലായിരുന്നു.മറ്റ് ക്രിസ്ത്യന്‍ സഭകളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇദ്ദേഹം സ്വന്തമായിട്ട് ഒരു സഭതുടങ്ങുകയുംCSI സഭയിലെ ഒരു ബിഷപ്പിന്റെ സഹായത്തോടെ സ്വയം ബിഷപ്പായി അവരോധിക്കപ്പെട്ടതും.ഇദ്ദേഹത്തെ ബിഷപ്പായി വാഴിച്ചന്ന് പറയുന്ന CSI സഭയിലെ ബിഷപ്പ് താന്‍ തെറ്റിധരിപ്പിക്കപെട്ടതാണന്ന്താന്‍ ചെയ്തത് തെറ്റാണന്ന് CSI സഭയുടെ ബിഷപ്പ് മീറ്റിംങ്ങില്‍ വച്ച് പറയുകയും ചെയ്തു.കഴുത്തില്‍ഒരു കുരിശുമാലയും ദേഹത്ത് ഒരു കാവിക്കുപ്പായവും ഇട്ടാല്‍ തന്നെ എല്ലാവരും ബിഷപ്പായി കരുതുമന്ന്കരുതിയ അതിബുദ്ധിമാനാണിദ്ദേഹം.കാക്ക കുളിച്ചാല്‍ കൊക്കാവില്ലന്നും,നീലത്തില്‍ വീണ കുറുക്കന്റെരാജപദവി മഴപെയ്യുന്നതുവരെ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളുവെന്നും ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ലന്ന്തോന്നുന്നു.

കൂടുതല്‍
ഇവിടെ വായിക്കാം. ഒന്നുപോയി നോകൂ.ഇവിടെ എനിക്കത് ഓഫ്ഫ് ടോപ്പിക്കാണ്.

അജ്ഞാതന്‍ said...

സ്വന്തം വിയര്‍പ്പു കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ നിന്നും ദാനം ചെയുന്നവന്‍ ദാനശീലന്‍...
അമ്മയെങ്ങനെ ആ കൂട്ടത്തില്‍ പെടും?അമ്മയ്ക്ക് കോടികളുടെ [ആ കോടികള്‍ ഏതു വഴിക്കുണ്ടാക്കി എന്നു ആര്‍ക്കറിയാം] ഫണ്ട് അയച്ചു കൊടുക്കുന്നവരാണോ അതോ വെറുതേ കിട്ടിയ കാശില്‍ നിന്നും കുറച്ചെടുത്തു[വെറും 100 കോടി] ദാനം ചെയുന്ന അമ്മയ്ക്കാണോ പുണ്യം?

Unknown said...

അമ്മെ എന്ന് വിളിച്ച് ഇവരുടെയൊക്കെ മുന്നില്
പോകുന്നവരെയാണ് ആദ്യമെ തല്ലേണ്ടത്

വേണു venu said...

അമ്മേ എന്ന് വിളിച്ച് കെട്ടിപ്പിടിയ്ക്കാനും,ഉമ്മവയ്ക്കാനും പോകുന്ന മക്കള്‍ ഒരു നിമിഷം സ്വന്തം അച്ഛനമ്മമാരെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍ അനാഥാലയങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല
ഇഷ്ടപ്പെട്ട കമന്‍റ്.
കാപ്പിലാന്‍ said...
അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒരു മറയല്ലെ യഥാര്‍ത്തത്തില്‍?
മറയില്ലാതെ മതങ്ങള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ കൊലവിളികളും കേള്‍ക്കുന്നല്ലോ കാപ്പിലാനേ.....
അപ്പോള്‍....
സര്‍വ്വം മറ. പുകമറയിലിരുന്നെല്ലാരും പുക വലിക്കുന്നു.
പിന്നെ നിങ്ങള്‍ എന്തിന് പാടി. “അമ്മയല്ലാതൊരു ദൈവമുണ്ടോ.......”
ഹാഹാ...:)

കാപ്പിലാന്‍ said...

വേണു ആ കമെന്റ് ഞാന്‍ പറഞ്ഞതല്ല .ഞാന്‍ ആ കമെന്റിനു മാര്‍ക്ക് കൊടുതതതാണ് :) ഗുഡ് എന്ന് പറഞ്ഞ് .അതിന്റെ ക്രെഡിറ്റ് അനിലിനു കൊടുത്തേരെ .
എല്ലാം പുക മറകള്‍ .

ചാണക്യന്‍ said...

നിരക്ഷരന്‍,
"ജീവിതം‘ എന്നുള്ളതിന് പകരം ‘ജീവന്‍‘ എന്ന് മാറ്റി വായിച്ചാല്‍ കുറച്ചൂടെ വ്യക്തമാകും"
എന്തിനാ ഇങ്ങനെ പേടിക്കുന്നത്,
അവരൊക്കെ എന്ത് ഉയരത്തിലെന്നാ......
മാഷെ ഒരു ജന്മം കിട്ടി ഇവിടെ ഈ സുന്ദരഭൂവില്‍ വന്നെങ്കില്‍ അത് ആമോദത്തോടെ ജീവിച്ചിട്ടെ പോകൂ..അതിന് ഒരു സാമിനിയുടേയും അനുവാദമൊന്നും വേണ്ട...
താങ്കളെപ്പോലുള്ളവര്‍ ഇങ്ങനെ പേടിക്കാന്‍ തുടങ്ങിയാല്‍ സുധാമണിയെന്ന നട്ടഭ്രാന്തിക്ക് അതും കച്ചവടമാവും...

നിരക്ഷരൻ said...

ഈ ചാണക്യന്‍ എന്നെ കൊലയ്ക്ക് കൊടുക്കും :)

ധൈര്യത്തിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ല മാഷേ ഞാന്‍.ഇടയ്ക്ക് ഒരു വിറയല് വരുമെന്ന് മാത്രം. അതും ധൈര്യം കൊണ്ടാ:)

എനിക്കറിയാവുന്ന വിവരങ്ങള്‍ ഈ വിഷയത്തില്‍ ഇവിടെ വിളിച്ച് പറഞ്ഞാല്‍ ‘നിരക്ഷരന്‍ കൊല്ലപ്പെട്ടു’ എന്ന് ആര്‍ക്കെങ്കിലും ഒരു പോസ്റ്റിടാനുള്ള വകുപ്പാകും.

അത്രയ്ക്കധികം എനിക്കറിയാമെന്ന് കൂട്ടിക്കോ‍ളൂ. ഇതുവരെ ഒരു പത്രത്തിലും, ഒരു ബ്ലോഗിലും, ഒരു മാധ്യമത്തിലും,ഒരു ചര്‍ച്ചയിലും... ഒന്നും കേള്‍ക്കാത്ത ഒരുപാട് രഹസ്യങ്ങളും രേഖകളും എന്റെ കയ്യിലുണ്ട്.(ശങ്കരാടിയുടെ വിയറ്റ്നാം കോളനി ശൈലിയില്‍ വായിക്കണം)

ഞാനതൊക്കെ മനസ്സിലൊതുക്കി ‘പേടിച്ച് ‘ കഴിഞ്ഞ് പോയ്ക്കോട്ടേ. എന്തിനാ ചുമ്മാ പ്രകോപിപ്പിക്കുന്നത് ? :) :)

നേരിട്ട് കാണാന്‍ അവസരമുണ്ടാകുമെങ്കില്‍ എല്ലാം ഞാന്‍ പറഞ്ഞുതരാം. എന്നിട്ട് ചാണക്യന്‍ തന്നെ അത് എല്ലാവരേം അറിയിച്ചോ ? :) എനിക്ക് വയ്യ.

എനിക്ക് ബ്ലോഗ് ചെയ്ത് , സോറി ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല :) :)

യാരിദ്‌|~|Yarid said...

ഇനി അഥവാ അങ്ങനെയങ്ങാനും നിരക്ഷരനെ ആരെലും തട്ടിയാല്‍ ബ്ലോഗേഴ്സ് വക ഒരു റീത്ത് സമര്‍പ്പിച്ചെക്കാം. ദുഫായിലൊ ലണ്ടനിലൊ വച്ചൊ ആണു തട്ടുന്നതെങ്കില്‍ ഒരു റീത്ത് ജിമെയില്‍ വഴി അറ്റാ‍ച്ച് ചെയ്തു അയച്ചേക്കാം...;)

ചാണക്യന്‍ said...

നിരക്ഷരന്‍,
അതൊക്കെ ഈ മെയില്‍ അഡ്രസിലേക്ക് അയച്ചേക്കൂ..
sajipsla@gmail.com

നിരക്ഷരൻ said...

കോടികള്‍ വിലമതിക്കുന്ന തെളിവുകളാ ജി-മെയില് വഴി പൂശിയേക്ക് എന്ന് ചാണക്യന്‍ പറയുന്നത്. നല്ല കാര്യായി :)

ഇത്രയും എഴുതിയ വകയില്‍ത്തന്നെ എന്റെ പടം മടങ്ങാനുള്ള വകുപ്പൊക്കെ ആയിട്ടുണ്ട്. യാരിദ് പറഞ്ഞ ആ റീത്ത് ലണ്ടനീലോട്ട് അറ്റാച്ച് ചെയ്യാനുള്ള ഏര്‍പ്പാട് നോക്കിക്കോ :)

ഞാനിവിടെ വന്നിട്ടുമില്ല, ഒന്നും പറഞ്ഞിട്ടുമില്ല, കേട്ടിട്ടുമില്ല. എല്ലാം മായ്ച്ച് കളഞ്ഞു.
എനിക്ക് അള്‍ഷിമേഴ്‌സും പിടിച്ചു :)

ചാണക്യന്‍ said...

നിരക്ഷരന്‍,
താങ്കളുടെ ഈ കമന്റുകള്‍ കാരണം അമൃതാനന്ദമയിയുടെ ആള്‍ക്കാര്‍ക്ക് ഇനി താങ്കളെ തൊടാന്‍ പോലും കഴിയില്ല....കാരണം ഇനിയിപ്പോ നീരുവിന് എന്തേലും സംഭവിച്ചാല്‍ അതിനു പിന്നില്‍ സുധാമണി മഠത്തിലെ ആള്‍ക്കാരാവുമെന്ന് നീരു തന്നെ പറഞ്ഞു വച്ചിട്ടുണ്ട്....
കമന്റുകളില്‍ അതിന്റെ സൂചനയുണ്ട്...ശരിയല്ലെ
അതുകൊണ്ട് ആ തെളിവുകള്‍ ധൈര്യമായി പോസ്റ്റാക്കൂ.....പ്ലീസ്

നിരക്ഷരൻ said...

അത് ഞാന്‍ വേണ്ടതുപോലെ ആലോചിച്ച് ചെയ്യാം ചാണക്യാ....

അതിന് മുന്‍പ് ഞാന്‍ മറ്റൊന്ന് എല്ലാവരോടുമായി ചോദിക്കട്ടെ ? അവരുടെ സ്ക്കൂളുകളില്‍ വന്ദേമാതരവും, ജനഗണമനയും അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ വരുത്തി, അമ്മയെ സ്തുതിക്കുന്ന ചില വരികളൊക്കെ ഇടയില്‍ എഡിറ്റ് ചെയ്ത് കയറ്റി കുട്ടികളെക്കൊണ്ട് പാടിക്കുന്നതിനെപ്പറ്റി ആരും ഒന്നും കേട്ടിട്ടില്ലേ ? ഞാനത് കുട്ടികള്‍ പാടി കേട്ടിട്ടുണ്ടല്ലോ.

ഈ കാര്യത്തെപ്പറ്റി ആ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് അറിയാവുന്നതാണ്. സംശയം ഉണ്ടെങ്കില്‍ അമൃതാ‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിയുള്ള കേരളത്തിലെ ഏതെങ്കിലും ഒരു വീട്ടില്‍ അന്വേഷിച്ചാല്‍ മതിയാകും.

ഞാന്‍ അത് പാടിക്കേട്ടത് 4 വര്‍ഷമെങ്കിലും മുന്‍പാണ്. ഇപ്പോള്‍ എന്താണ് അവസ്ഥ എന്ന് അറിയില്ല. എന്തായാലും ആ അവസ്ഥ മാറിക്കാണാന്‍ സാദ്ധ്യതയില്ല എന്നാണ് തോന്നുന്നത്.

ദേശീയ അല്ലെങ്കില്‍ ദേശഭക്തി ഗാനങ്ങള്‍ മാറ്റിപ്പാടുന്നതിന്റെ ഭവിഷ്യത്തുകള്‍ ഇവിടെ ഇവര്‍ക്ക് ബാധകമല്ലേ ?

ഓ:ടോ:- എന്റെ കാര്യം എന്തായാലും തീരുമാനമായി. യാരിദേ...ആ റീത്തിന്റെ അറ്റാച്ച്മെന്റ് കാര്യം മറക്കണ്ടാട്ടോ ..:( :(

ചാണക്യന്‍ said...

നിരക്ഷരന്‍,
അറിയാവുന്ന കാര്യങ്ങള്‍ പറ മാഷെ...
അമൃത സ്കൂളില്‍ കുട്ടികള്‍ പാടുന്ന പാട്ടിന്റെ കാര്യം പോലെ താങ്കള്‍ക്കറിയാവുന്ന മറ്റ് കാര്യങ്ങളും പറയൂ..എന്തിന് മടിക്കുന്നു...
ഓ:ടോ: യാരിദെ, റീത്ത് മണ്ണാം‌കട്ട എന്നൊക്കെ പറഞ്ഞ് ആളുകളെ പേടിപ്പിക്കല്ലെ..

കാപ്പിലാന്‍ said...

എന്‍റെ പൊന്നെ ..

ആളിനെ ഇങ്ങനെ കൊതിപ്പിക്കല്ലേ നിരക്ഷരന്‍ മ്വോനേ ..
ദേശിയ ഭക്തിക്കിടയില്‍ അമ്മ ഭക്തി കയറ്റി പാടിപ്പിക്കുന്നതറിയാം.

ഇറാക്കില്‍ പോയ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ ഇറക്കാം .നിരക്ഷരന്റെ രക്ഷക്ക് എന്‍റെ പൊന്നല്ലേ ..ചക്കരയല്ലേ ..അതൊക്കെ ഒന്ന് പറ .ഞങ്ങള്‍ ഒന്നറിയട്ടെ :)

Kiranz..!! said...

കൊള്ളാം അനിലേ,ഈ പോസ്റ്റെന്നെ ഹഠാദാകർഷിച്ചു.ദൂരയാത്രകൾക്ക് കായംകുളം ബസ്റ്റാൻഡിനെ ആശ്രയിക്കേണ്ടി വരുമ്പോൾ കേട്ടതൊന്നും മികച്ചതായിരുന്നില്ല ഈ ഐക്കണിനേപ്പറ്റി.നാലു പുഞ്ച ചാടിയാൽ ഈ ആശ്രമത്തിലെത്തുന്ന ദൂരം മാത്രമേയുള്ളുവെനിക്ക്.നാട്ടുകാരിലിതുവരെ ഉണ്ടാക്കാൻ പറ്റാഞ്ഞ ഇമ്പ്രഷനിലാണ് ഈ സോകോൾഡ് അമ്മയുടെ പരാജയം.കാരണം നാട്ടുകാരാണല്ലോ,നാടാണല്ലോ കുഞ്ഞുന്നാൾ മുതൽ അവരെ കാണുന്നതും ആ‍ദ്യം കേൾക്കുന്നതും :)

സ്വാഭാവികമായും നിരക്ഷരന്റെ ചെപ്പിലുള്ളതിലൊന്നും അതിശയോക്തി ആവാനും വഴിയില്ല.

അമ്മയെന്ന പേരു പോലെ,ബ്ലോഗരുടെ മുഴുവൻ പ്രണാമവും അമ്മക്ക് നേദിച്ചതായും കണ്ടിരുന്നു.പല മേഖലകളിലും ഇങ്ങനെയുള്ള പേരുകൾ കാണം.ഉദാഹരണത്തിനു ടിവി തുറന്നാൽ പരസ്യത്തിലും റിയാലിറ്റി ഷോവിലും ഉണ്ട് “ദീദി”, ആരുടെ ദീദിയാണെന്നുള്ളത് രണ്ടാമത്തെ ചോദ്യം.

കാപ്പിലാന്‍ said...

എന്‍റെ വീട്ടില്‍ നിന്നും സൈക്കിളില്‍ പോകാനുള്ള ദൂരമേ ഉള്ളൂ നിരക്ഷരാ ..ഈ അമ്മയുടെ ആശ്രമം .എന്‍റെ ചെറുപ്പത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവുട്ടി ആ കടലില്‍ പോയി കുളിച്ചതൊക്കെ നന്നായി ഓര്‍ക്കുന്നു .ഞാന്‍ നേരത്തെ കഥയില്‍ പറഞ്ഞ മാത്തുകുട്ടി അപ്പച്ചന്‍ അന്ന് കരുനാഗപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കര്‍ ആണ് ജോലി .ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞു " വള്ളിക്കാവില്‍ ഒരു തുള്ളല്‍ക്കാരി പെണ്ണുണ്ട് ,ഇപ്പോള്‍ അവിടെ സായിപ്പുംമാരുടെ ബഹളമാണ് " എന്നൊക്കെ .വളരെ പെട്ടന്നായിരുന്നു അവരുടെ വളര്‍ച്ച .ബി.ജെ .പി സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ആണ് അവര്‍ ഇത്രയധികം വളര്‍ന്നത്‌ .പക്ഷേ അതിനു മുന്‍പ് തന്നെ ലോകം മുഴുവന്‍ ആശ്രമവും .യു.എന്‍.സമ്മേളനത്തില്‍ ആദ്യമായി ഒരു പെണ്ണിന് മലയാളത്തില്‍ സംസാരിക്കാനും ഒക്കെ സാധിച്ചു എന്നൊക്കെയാണ് ചരിത്രം .

മൃദുല said...

ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എനിക്കും എന്‍റെ ഇക്കായ്ക്കും അമ്മയെ വിശ്വാസമാണ് .നിക്കാഹ് കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാതെ വിഷമിച്ചപ്പോള്‍ അമ്മയെ കാണാന്‍ പോയി.അതിനു ശേഷമാണ് എന്‍റെ സൂഫി മോള്‍ ഉണ്ടായത് .

ഈദ് ആശംസകള്‍ .

പടച്ചവനും അമ്മയും എല്ലാവരെയും അനുഗ്രഹിക്കട്ടെ .

അനില്‍@ബ്ലോഗ് // anil said...

ഉറങ്ങിയെണീച്ചപ്പോഴേക്കും ഇവിടെ ഇത്രയൊക്കെ ആയോ?

യാരിദ് അയച്ച് റീത്ത് യാത്രാമധ്യേ ആയിരിക്കും എന്നു കരുതുന്നു. :)

നിരക്ഷരന്‍ മഷെ,

താങ്കള്‍ പറഞ്ഞത് എനിക്കു മനസ്സിലാകുന്നു. പക്ഷെ ഇതു കേരളമാണ്, അത്രക്കു ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.പക്ഷെ ബൂലോകത്തില്‍ താങ്കള്‍ക്കു ഭയപ്പെട്ടാലെ ജീവിക്കാന്‍ പറ്റൂ. എന്തെന്നാല്‍ താങ്കളുടെ നിലയും വിലയും നോക്കണം. അതിനാല്‍ ചാണക്യനു മെയില്‍ ചെയ്യുക, കിട്ടുന്നതില്‍ പാതി തരും എന്ന കരാറില്‍.

എന്റെ ഉറ്റ സുഹൃത്ത് ഒരാളുണ്ട്. അഞ്ചു വര്‍ഷം എന്റെ റൂമ്മേറ്റായിരുന്നു. ഇപ്പോഴും അതേ ബന്ധം തുടരുന്നു. ഈ അമൃതാപുരിക്കറ്റുത്താണ് അവന്റ്റെ വീട്. ഞാന്‍ നിരവധി തവണ അവിടെ പോയിട്ടുണ്ട്. 20 കൊല്ലം മുന്‍പുള്ള പ്രദേശം അല്ല ഇന്നവിടെ കാണാനാവുക. കഥകള്‍ ഒരു പാട് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും പ്രയോജനപ്പെടുകയില്ല്.

ഇന്നലെ രാത്രി ഗീതാ പ്രഭാഷണത്തിനിടയില്‍ “സ്വാമി സന്ദീപ് ചൈതന്യ” ഒരു കാര്യം പറഞ്ഞു. ലോകത്തെ ബോധവല്‍ക്കരിക്കാനും അറിവു പകരാനും ജീവിതം ഉഴിഞ്ഞു വച്ചവര്‍ എന്തിനു ആശുപത്രികള്‍ കെട്ടിപ്പോക്കണം.ആശുപത്രികള്‍ കെട്ടുന്നവര്‍ക്കു രോഗികള്‍ ഉണ്ടാവണേ എന്ന ചിന്തമാത്രമേ ഉണ്ടാവുകയുള്ളൂ. നേരെ മറിച്ചു രോഗഗ്രസ്ഥമല്ലാത്ത ഒരു സമൂഹത്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടതു.“പ്രൊഫഷണല്‍ ജെലസി” ആവാം.

കിരണ്‍സ്,
ദീദി ഏഷ്യാനെറ്റില്‍ മാത്രം ഒതുങ്ങട്ടെ എന്ന് ആശ്വസിക്കാം. ഇടക്കെ പിണറായി വിജയനുമായി ഒന്നു നൃത്തം ചെയ്യാന്‍ ശ്രമിച്ചതൊഴിച്ചാ‍ല്‍ അവരെക്കോണ്ട് വലിയ ശല്യമൊന്നുമില്ല.

നിരക്ഷരന്‍ മാഷേ..
ബൂലോക കോടികള്‍ താങ്കളുടെ പൊഹ കാണാന്‍ കാത്തിരിക്കുന്നു.

Shankar said...

അശ്ലീലവസ്തുസാധ്യതകള് ഇന്ന് സുലഭമാണ്. ഇന്റര്നെറ്റിന്റെ കടന്നുവരവോടെ ഇത് വിപ്ലവകരമായി പടര്ന്നുപിടിച്ചിരിയ്ക്കയാണ്. വെബ്സൈറ്റുകള്, പെന്ഡ്രൈവുകള്, മൊബൈല്ഫോണ്, വെബ്ക്യാമറകള് എല്ലാം സഹായികളാണ്.. വെബ്സൈറ്റുകളില്, അഭിരുചിയ്ക്കനുസരിച്ച് ഏതുതരം ക്ലിപ്സും ലഭ്യമാണ്.. ടീച്ചര്, കന്യാസ്ത്രീ, നഴ്സ്, സുഹൃത്തിന്റെ അമ്മ, പെങള്, അച്ചന്, സഹോദരന്, അയല്പക്കത്തെ സ്ത്രീ, വീട്ടിലെ മെയ്ഡ്, ഓഫീസിലെ സഹപ്രവര്ത്തകര്.. തുടങ്ങി ഏതു തരത്തിലുള്ള വിഡിയോസും കിട്ടും.. ഇത് കാണുന്നവരുടെ മനസ്സില്, സമൂഹത്തില് കാണുന്ന ബഹുമാനിയ്കേണ്ടുന്ന വ്യക്തിത്വങ്ങളിലും അവര് ഫാന്റസൈസ് ചെയ്യാന് തുടങ്ങും... പലരുടെയും പ്രതികരിയ്ക്കാന് കഴിയാതെ നിന്നുകൊടുക്കേണ്ട സാഹചര്യങ്ങള് ഇവര്ക്ക് പ്രോത്സാഹനമാവും.. ഇത് പിന്നീട് പലരൂപത്തിലും ഭാവത്തിലും സമൂഹത്തിന്റെ സംസ്കാരത്തെ നശിപ്പിയ്ക്കാന് തുടങ്ങും. ഇതു മാറുമോ? മാറുമായിരിയ്ക്കും, ഒത്തുപിടിച്ചാല്...... :)

അനില്‍@ബ്ലോഗ് // anil said...

അനോണിമാഷ്,
താങ്കള്‍ക്കു പോസ്റ്റു മാറിപ്പോയില്ലല്ലോ?

“അമ്മയുടെ“ വേണ്ടാദീന പടങ്ങള്‍ ഉണ്ടെന്നാണോ പറഞ്ഞു വരുന്നത്?

യാരിദ്‌|~|Yarid said...

തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു. അനോണിമാഷിനെ അനില്‍ജി തെറ്റിദ്ധരിച്ചു...;)

അനില്‍@ബ്ലോഗ് // anil said...

യാരിദേ,
മാഷിനെ ഞാന്‍ തെറ്റിദ്ധരിക്കുമോ?
പോസ്റ്റു ഹോട്ടായി നിര്‍ത്താനുള്ള സഹായത്തിനു ഒരു താങ്ക്സ് കാഡ് തയ്യാറാക്കുകയാ.
ഹി ഹി

Rajeesh said...

വ്യഭിചാരം...മലീമസം.. വാക്കുകളിലെ വ്യന്ഗ്യാര്‍ത്ഥം ചുമ്മാ പറഞ്ഞതല്ല അല്ലെ... ഒളിഞ്ഞിരിക്കുന്ന ഒരു ചൂണ്ടി കാട്ടലുകള്‍ കൂടുതല്‍ വായിച്ചപ്പോള്‍ മനസ്സിലായി. പള്ളിലെ അച്ചന്‍ മാരെയൊക്കെ അച്ഛാ അച്ഛാ എന്ന് വിളിക്കാറില്ലേ , അവരൊക്കെ സ്വന്തം അച്ചന് പരകമാവില്ലല്ലോ ... ആള്‍ ദൈവങ്ങളെ അമ്മാന്നൊക്കെ വിളിച്ചാലും സ്വന്തം അമ്മക്ക് പകരമാകുമോ ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി...അതിലേക്ക് പോകുന്ന ഒരു സംഭവം പറയാം...കൂടെ പഠിച്ച ഒരു വടകര മുക്കാളി ടീം , സ്വന്തം അമ്മയുടെ ദാരുണ മരണ ശേഷം ഈ അമ്മയിലേക്ക്‌ അഭയം പ്രാപിച്ചു.ലൌകിക ജീവിതത്തില്‍ നിന്നു ഒളിച്ചോടി അല്ലെങ്കില്‍ മുക്തി പ്രാപിച്ചു എപ്പോ ഈ അമ്മയുടെ കൂടെ ലോകം ചുറ്റുന്നു...സ്വന്തം അമ്മക്ക് പകരമാണോ ഇത് എന്ന് ചോദിച്ചാല്‍ പുള്ളിക്കരാന്‍ ഒന്നും പറയില്ല ...കോളേജില്‍ തെറിയൊക്കെ പറഞ്ഞു നടന്നന്റെ മൊഴികളില്‍ ദൈവ ഗീതികള്‍.. കാലം പോയ പോക്കെ ...അമ്മയുടെ ഭൂതം എന്തായാലും ഒരു പിടിച്ചടുപ്പിക്കുന്ന ഒരു ശക്തി ഇല്ലെന്നു പറയാതിരിക്കാന്‍ വയ്യ . ദൈവങ്ങളും ഭക്തിയുമൊക്കെ ഒരു ബിസിനസ് മോഡിലേക്ക് പോകുമ്പോ സാധ ജനങള്‍ക്ക് എന്ത് ചെയ്യുന്നു എന്നതിനെ തുലനം ചെയ്യേണ്ടിയിരിക്കുന്നു... കൂടുതല്‍ ഒന്നും അറിയില്ലെന്കിലും ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കാശോന്നുമില്ലാതെ അമ്മയുടെ ആശുപത്രിയില്‍ ചെയ്ത കഥ കേട്ടിട്ടുണ്ട് . അപ്പൊ ഒരു comparative studiyil അമ്മയെന്ന് വിളിക്കുന്നതിനെ വലിയ തോതില്‍ വിമര്‍ശിക്കുന്നതില്‍ എന്താ കാര്യം ...ഒരു രണ്ടാനമ്മ അല്ലെകില്‍ ഒരു വളര്ത്തമ്മ എന്നൊക്കെ കരുതിക്കൂടെ...?

അനില്‍ശ്രീ... said...

എന്റെ തന്നെ ഒരു പോസ്റ്റില്‍ ഞാനിട്ടഒരു കമന്റ് ഇവിടെ കാണാം ,,,അതില്‍ ചോദിച്ചത് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ. മുകളില്‍ ചോദിച്ചതാണ് , എങ്കിലും...

"ഇനി ഒരേ ഒരു ചോദ്യം. ഇവര്‍ മരിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഇവരുടെ സ്ഥാനം ? സുധാണി എന്ന അമൃതാനന്ദമയി മരിച്ചു കഴിഞ്ഞാല്‍ അവരെ ദൈവത്തെ പോലെ പൂജിക്കണോ? അതിനു ശേഷം അവരുടെ പേരിലുള്ള സ്ഥാപനങ്ങളൂം അവയുടെ ഭരണവും ആരു നടത്തും? ആതുര സേവനത്തിന്റെ പേരില്‍ അവര്‍ തുടങ്ങി വച്ചിരിക്കുന്നത് ഒന്നാന്തരം ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ അല്ലേ? "

P.C.MADHURAJ said...

That's none your business sir, it's theirs. You, along with anilblog, chitrrakaran and other nauseating blogers do your bit of defaming her. That's your job.

കാപ്പിലാന്‍ said...

മോനെ അനിലേ ,നിന്‍റെ കട്ടയും പടവും മടക്കി .പുലികള്‍ ഇറങ്ങിയിട്ടുണ്ട് മടയില്‍ നിന്നും .നിരക്ഷരാ ഒന്നും പറയല്ലേ .ജീവന്‍ വേണേല്‍ ഓടിക്കോ

ചാണക്യന്‍ said...

കാപ്പിലാനെ,
എറങ്ങിയ പുലികള്‍ തിരിച്ചതു പോലെ മടയില്‍ കയറിക്കൊള്ളും...
മാനമുള്ളവര്‍ക്കല്ലെ മാനനഷ്ടം സംഭവിക്കൂ...
അതില്ലാത്ത തുള്ളല്‍ക്കാരിക്ക് വേണ്ടി പുലി എന്തിനു വിലപിക്കുന്നു?

കാപ്പിലാന്‍ said...

മുകളിലെ കമെന്റ് anil@blog നോട് ആണേ :) അനില്‍ ശ്രീയോടല്ല

അനില്‍@ബ്ലോഗ് // anil said...

തരികിട,
പള്ളിയിലെ ഗഡികളെ “അച്ചന്‍“ എന്നാണ് വിളിക്കാറ്.
പിന്നെ കമ്പാരറ്റീവായി അമ്മയെന്നു വിളിക്കുന്ന കാര്യം. ആ പദം ഈ മഹതിയെ വിളിക്കാനുപയോഗിക്കാന്‍ പറ്റില്ല എന്നുമാത്രമേ ഞാന്‍ അഭിപ്രായപ്പെട്ടിട്ടുള്ളൂ. ചുളുവില്‍ ഓപ്പറേഷന്‍ നടത്താനായി കമ്മീഷന്‍ വാങ്ങി റെക്കമെന്റേഷന്‍ നടത്തുന്ന ഭക്തന്മാരെ എനിക്കറിയാം. എന്റെ അച്ഛനുവേണ്ടി ചെയ്തു തരാം എന്നു പറഞ്ഞതാണ്.

അനില്‍ശ്രീ,
നമ്മളെന്തിനു ആവശ്യമില്ലാത്തെ കാര്യം ആലോചിച്ചു തല പുണ്ണാക്കണം. കോടികള്‍ ആസ്ഥിയുള്ള സ്ഥാപനങ്ങളില്‍ അധികാരകൈമാറ്റം നടക്കുന്നത് ഇത് ആദ്യമല്ലല്ലോ. അതിന്റെ പിന്നാമ്പുറ കഥകള്‍ നാം ഒരു പാടു കേട്ടിട്ടുമുണ്ട്. ഇനി ഇവര്‍ ആയുസ്സു പൂര്‍ത്തിയാക്കുമോ എന്ന് പ്രവചിക്കാനാവുമോ?
കാല്‍ കഴുകിക്കൊണ്ടിരിക്കുന്ന ആ ഗഡിയാവും അടുത്ത അധികാരി എന്നാണ് കേട്ടിട്ടുള്ളത്. അല്ലെങ്കില്‍ തന്നെ “അമൃതാനന്ദ” വെറും സ്റ്റാമ്പു മാത്രം, ആലിംഗന യന്ത്രം. കാര്യങ്ങള്‍ നോക്കുന്നത് വേറെ ആമ്പിള്ളാരാണ്.

P.C.MADHURAJ ,
രോഷാകുലനാകാതെ സഖാവെ, നാട്ടുകാരെ വിഡ്ഡിവേഷം കെട്ടിക്കുന്നത് ചിലപ്പോള്‍ അവര്‍ ചോദിച്ചെന്നിരിക്കും.

കാപ്പിലാനെ .
ബുലിഗള്‍ വരട്ടെ. തുള്ളല്‍ കാണാമല്ലോ.

കാപ്പിലാന്‍ said...

എനിക്ക് ചില സംശയങ്ങള്‍ ഉണ്ട് അനിലേ ..
ഈ ദൈവങ്ങള്‍ മരിക്കുമോ ?
അമ്മ ദൈവമല്ലേ അപ്പോള്‍ എങ്ങനെ മരിക്കും ? अम्मा अमर रहे .
മറ്റൊന്ന് ഞാന്‍ ഒരിക്കല്‍ അമൃത ചാനലില്‍ ഇവരുടെ ഭജന കാണുവാന്‍ ഇടയായി .അമ്മ ചില സ്വരങ്ങള്‍ പുറപ്പെടുവിക്കുകയും അവരുടെ തുടയില്‍ ശക്തമായി ഇടയ്ക്കിടെ അടിക്കുന്നതായും കണ്ടു . ഇത് എന്ത് മൂര്‍ച്ചയാണ് ?
ആനന്ദം ,ഭക്തി , ഇവയില്‍ ഏതെങ്കിലും ഗണത്തില്‍ വരുമോ ?
താങ്കള്‍ അമ്മയെ കുറിച്ചുള്ള ബുസ്തകം ഇറക്കുന്നുണ്ടോ ?
ഈ ബ്ലോഗ് അമ്മക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുമോ ?

മറുപടിക്കായി
വിധേയന്‍ കാപ്പിലാന്‍ .

കൊണ്ടോട്ടിമൂസ said...

ഞമ്മളബരെ ഉമ്മാന്ന് ബിളിച്ചാ മടത്തീക്കാര് പ്രശ്നാക്കോ
എന്നാലും അമൃതാനന്ദമയിഉമ്മോ....

കാപ്പിലാന്‍ said...

അനില്‍ ഇവിടെയൊക്കെ ഉണ്ടോ ? അതോ നാട് കടന്നോ ? അനിലേ എനിക്ക് മറ്റൊരു സംശയം കൂടി ഉണ്ട് .നമുക്ക് വിദേശ നാണ്യം നേടി തരുന്ന വിളകള്‍ ആണല്ലോ .കുരുമുളക് ,ഏലം ഗ്രാമ്പു മുതലായവ .മറ്റൊരു വിളയായ അമ്മക്കുരുവിനെ ഏതു വിഭാഗത്തില്‍ പെടുത്താം ?ഈ കൃഷി കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കാന്‍ നമുക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും ? ഈ കൃഷിയുടെ കളകള്‍ എന്തെല്ലാം ? സുഹൃത്തേ സഹായിക്കൂ .കൃഷിപാഠം തുടങ്ങു .

ചാണക്യന്‍ said...

കാപ്പിലാനെ,
അമ്മക്കുരു ഏത് വകുപ്പിലാ വിദേശ നാണ്യം നേടിത്തരുന്നത്?

അനില്‍@ബ്ലോഗ് // anil said...

എത്രയും ബഹുമാന്യ ശ്രീ കാപ്പിലാന്‍ സ്വാമി അവര്‍കള്‍ അറിയുന്നതിന്,

താങ്കള്‍ ഒരു ആല്‍ത്തറ ബ്ലോഗ്ഗറും ആണെന്നും തോന്യാശ്രമം എന്നൊരു ആശ്രമം നടത്തുന്നുണ്ടെന്നും ഇന്നലെയാണ് അടിയന്‍ അറിയാനിടയായതു. ഒരു ആശ്രമ അധികാരിക്കു മറ്റൊരു ആശ്രമാധിപതിയോടു തോന്നുന്ന പ്രൊഫഷണല്‍ ജെലസിയാണ് അമൃതാനന്ദമയി ദേവിയോട് എന്നു , ഇന്നലെ സ്വാമി സന്ദീപ് ചൈതന്യ തന്റെ ഗീതാ പ്രഭാഷണത്തിനിടെ പറഞ്ഞ ചില വാക്കുകളാണ് എനിക്കു വെളിവാക്കിത്തന്നത്. അതില്‍ പ്രതിഷേധിച്ചു മറ്റൊരു കോടിപതി ആശ്രമം കണ്ടെത്തി ഞാന്‍ അങ്ങോട്ടു ചേക്കേറുകയാണെന്ന് അങ്ങയെ ധരിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.

താങ്കളുടെ ആദ്യ ചോദ്യത്തിലേക്കു കടക്കുകയണെങ്കില്‍ വളരെ ആഴത്തിലുള്ള ഒരു വിശകലനം ആവശ്യമായി വരുന്നതായിട്ടുള്ളതായി കാണുവാന്‍ സാധിക്കും.മരണം എന്നത് അത്മാവിന്റെ കേവലമായ ഒരു മായ മാത്രമാണ്. കൂടുവിട്ടു കൂടുമാറുമ്പോലെ ആ ആത്മാവ് തന്റെ ഒന്നാമത്തെ ശിഷ്യനായ സ്വാമിജിയുടെ ദേഹത്തു കുടികൊള്ളാനാണ് സാദ്ധ്യത. അതോടെ കാ‍ലുതിരുമ്മല്‍ അവസാനിപ്പിച്ച് അദ്ദേഹം കെട്ടിപ്പിടുത്തം തുടങ്ങുന്നതാണ്. അരികില്‍ അമ്മയുടെ ഒരു പൂര്‍ണ്ണകായ ഛായാചിത്രവും വക്കുമായിരിക്കും.(എന്തായാലും കുഴിയിലേക്കു പോകാതിരിക്കാനാവില്ല).
ഭജനസമയത്ത് അമൃതാ ടീവി വെക്കാറില്ലാത്തതിനാല്‍ ഇപ്പോള്‍ മൂര്‍ച്ചയെപ്പറ്റി പറയാനുള്ള ജ്ഞാനം അടിയനില്ല. പണ്ടൊരിക്കല്‍ പ്രസ്തുത ഭജനക്കിടെ ഈ ഹിസ്റ്റീരിയ മുഖം കണ്ട എന്റെ മകള്‍ ഭയന്നു നിലവിളിച്ചതിനാലാണതു പിന്നീട് വക്കാഞ്ഞത്.

വിദേശനാണ്യങ്ങള്‍ നേടിത്തരുന്ന ഉരുപ്പടികളുടെ കൂട്ടത്തില്‍ ഇതും പരിഗണിക്കണമെന്ന് നമുക്കു അവരുടെ പ്രിയ ശിഷ്യന്‍ ശ്രീമന്‍.ആന്റണി അവര്‍കളോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്. അതിനായി മെമ്മോറാണ്ടം തയാറാക്കി വരുന്നു. ഓണ്‍ ലൈനായി ഒപ്പിടാന്‍ സാധിക്കുന്ന ഈ മെമ്മോറാണ്ടത്തില്‍ എത്താനായി താങ്കള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ലിങ്കില്‍ ക്ലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

കൊണ്ടോട്ടി മൂസ ഉമ്മ വക്കുന്നതില്‍ കുഴപ്പമുണ്ടൊ എന്നും നമുക്ക് അന്വേഷിക്കാവുന്നതാണ്.

jayasri said...

അച്ഛനെന്ന അര്‍ത്ഥത്തോടു കൂടി ആ ഭാവത്തോടു കൂടി(വന്ദ്യ പിതാവ്) ‘തരികിട‘ പള്ളിയിലെ ചില ‘ഗഡി’കളെ വിളിക്കുമ്പോള്‍ ആ പദം വ്യഭിചരിക്കപ്പെടുന്നുണ്ടോ?
കര്‍ത്താവിന്റെ ചിത്രത്തിനു താഴെയിരുന്ന് വിദ്യാഭ്യാസത്തിനു വ്യഭിചാരം ചെയ്യുന്ന ‘വന്ദ്യപിതാക്കന്മാര്‍’, ആതുര ശുശ്രൂഷയുടെ പേരില്‍ പണം കൊള്ളയടിക്കുന്നവര്‍, അരമന രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കര്‍ത്താവിന്റെ മണവാട്ടിമാരെ കിണറ്റിലേക്ക് തള്ളിയിടുന്നവര്‍, വിദേശ-സ്വദേശ അര്‍ദ്ധനഗ്ന സുന്ദരിമാരോടൊത്ത് മഴനൃത്തമാടുന്ന വന്ദ്യപിതാകന്മാര്‍, പെണ്‍ വാണിഭത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിക്കുന്ന വന്ദ്യപിതാക്കന്മാര്‍... ഇവരെയൊക്കെ പിതാവേ, അച്ചാ(അച്ഛാ) എന്നൊക്കെ വിളിക്കുമ്പോള്‍ മലയാളിയുടെ തനതു പദത്തിനു എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?
അവരെ പറയുമ്പോള്‍ കയ്യിക്കടി കിട്ടും അമൃതാനന്ദമയിയെ പറഞ്ഞാല്‍ കയ്യടി കിട്ടും. വിമര്‍ശിക്കുമ്പോള്‍ ചുറ്റുമുള്ള എല്ലാ കള്ളത്തരങ്ങളേയും കാണാന്‍ കഴിയണ്ടേ? കയ്യടിക്കു വേണ്ടി ബാലിശമായി എഴുതാമോ?
(ഒന്നുകൂടി : കോടിക്കണക്കിനു വിലയുള്ള രഹസ്യ രേഖകള്‍ അന്വേഷിക്കുന്നവര്‍, കൈയ്യിലുള്ളവര്‍, കേരളത്തിലെ സഭാ നേതൃത്തത്തിന്റെ രേഖകളും ഒന്നു തപ്പി നോക്കുന്നത് നല്ലതാണ്. ആരും മോശക്കാരല്ല.) പക്ഷെ ചെളിവാരിയെറിയുമ്പോള്‍ എല്ലായിടത്തേക്കും എറിയണമല്ലോ..

കാപ്പിലാന്‍ said...

അമ്മ ദൈവത്തിന്റെ ദാനം -വലിയ തിരുമേനി .
ബൂലോക മാപ്പ് -

വലിയ തിരുമേനിയുടെ സന്ദര്‍ശന റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കി വായിക്കാം .

-------------------------------------------------------------------------------------------------

മാര്‍ത്തോമ സഭയുടെ വലിയ തിരുമേനി അമൃതാപുരി സന്ദര്‍ശിക്കുകയും ,അവിടുത്തെ ഭജനയില്‍ പങ്കെടുക്കുകയും ചെയ്തതിനു ശേഷം അമ്മയുടെ സേവനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും .അമ്മ ലോകത്തിനു കിട്ടിയ ദൈവത്തിന്റെ ദാനം ആണെന്നും പറയുകയുണ്ടായി .

ജന്മം കൊണ്ടും വിശ്വാസപ്രമാണങ്ങള്‍ കൊണ്ടും ഇന്നും ഞാനൊരു മാര്‍ത്തോമക്കാരന്‍ .ഇനിയും അങ്ങനെ തന്നെയായിരിക്കണം എന്നും ആയിരിക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം .

കഴിഞ്ഞ കുറെ നാളുകള്‍ക്ക് മുന്‍പ് പതിവ് കാഴ്ച എന്ന ബ്ലോഗില്‍ ആവശ്യമില്ലാതെ ഞാന്‍ എന്തൊക്കെയോ
പറയുകയും അതിനെക്കുറിച്ച്‌ എഴുതുകയും ചെയ്തു .എന്റെ വിവരക്കേട് ആണെന്ന് കരുതി എല്ലാവരും എന്നോട് ഷമിക്കണം .വലിയ ഇടയന്‍ നയിക്കുന്ന വഴികളില്‍ കൂടി നയിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം കുഞ്ഞാടാണ്‌ ഞാനും .ആയതിനാല്‍ ഇന്നു മുതല്‍ ഞാനും ഒരു അമ്മ ഭക്തന്‍ ആകാന്‍ തീരുമാനിച്ച കാര്യം ഇവിടെ പറയട്ടെ .

ബൂലോകരെല്ലാവരും എന്റെ അറിവില്ലായ്മക്ക് മാപ്പു തരും എന്ന വിശ്വാസത്തില്‍ നിങ്ങളുടെ സ്വന്തം

കാപ്പിലാന്‍ .

അനില്‍@ബ്ലോഗ് // anil said...

jaya,
കമന്റാനായി ഉണ്ടാക്കിയ ഐഡി ആണല്ലെ?
നന്ദി.
പ്രസക്തങ്ങളായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.
അമ്മ എന്ന പദവും അച്ചന്‍ എന്ന് പദവും താരതമ്യങ്ങള്‍ ഉള്ളതല്ല എന്നു പറഞ്ഞുകൊള്ളട്ടെ. അച്ഛന്‍ എന്നുള്ളത് ഒരുപദവി മാത്രമാണ് . ഒരു ബീജാണു നല്‍കി എന്നതില്‍ കവിഞ്ഞു ഒന്നും അദ്ദേഹത്തിനു ചെയ്യാനില്ല. വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലും മറ്റും, മറ്റൊരാളുടെ ബീജത്തില്‍ നിന്നും പിറവിയെടുക്കുന്ന കുഞ്ഞ് ഒരാളെ അച്ഛന്‍ എന്നു വിളിക്കാറില്ലെ? ജൈവ ശാസ്ത്ര പരമായി നോക്കിയാലും അച്ഛന്റെ സംഭാവന ഒരു കോശത്തിന്റെ നൂക്ലിയസ്സു മാത്രമാണ്. കോശദ്രവ്യം അടക്കമുള്ള് കാര്യങ്ങളില്‍ അമ്മയാണ് മുന്‍പില്‍. അതിനു പകരം വക്കാന്‍ മറ്റൊന്നിനാവില്ല. ബീജസങ്കലം മുതല്‍ കുഞ്ഞു ജനിച്ചു മറ്റു വല്ലതും കഴിക്കാറാവുന്നതു വരെ അമ്മ എന്ന ജീവിയിലുണ്ടാവുന്ന ജൈവ പ്രകൃയകള്‍ എണ്ണിയാല്‍ ഒടുങ്ങില്ല,
ശാരീരിക വേദനകള്‍ അടക്കം.

പറഞ്ഞു വരുന്നതിത്രമാത്രം.
അമ്മക്കു തുല്യം അമ്മ മാത്രം. അതു സുധാമണിക്കു അവകാശപ്പെടാനാവില്ല.
പള്ളീലച്ഛന്മാര്‍ക്കു തുല്യം പിടിക്കാനാണോ അവര്‍ അമ്മ എന്നു സ്വയം അവരോധിച്ചത്?
കഷ്ടം !!

പിന്നെ പബ്ലിസിറ്റി. ചീപ്പായാലും കണ്ണാടി ആ‍യാലും, ഞാന്‍ നില്‍നില്‍ക്കുന്നു എന്നു വിളീച്ചു പറയാനാണ് എന്റെ ബ്ലോഗ്ഗ്.അവിടെ ആളെക്കൂട്ടാന്‍ ചിലപ്പോള്‍ ഞാന്‍ തലകുത്തി നില്‍ക്കും, തെരുവു നാടകക്കാരെ പോലെ. കെടികെട്ടിയ ബ്ലോഗ്ഗര്‍മാര്‍ പോലും മനപ്പൂര്‍വ്വം വിവാദം സൃഷ്ടിച്ചു ആളെക്കൂട്ടുന്നുവെങ്കില്‍ , ഇന്നലെ വന്ന എനിക്കെന്തുകൊണ്ടായിക്കൂടാ?

കാപ്പിലാന്‍,
താങ്കല്‍ ഉടന്‍ കുമ്പസരിക്കണം

പണ്ട് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ , സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് അന്വേഷണം നടത്തി. പെട്ടന്നാണ് നമ്മുടെ പിണറായി സഖാവിനു കുമ്പസരിക്കാന്‍ തോന്നിയത്. അദ്ദേഹം അന്നു തന്നെ അങ്ങോട്ടു വച്ചടിച്ചു, ഡിവൈന്‍ ഒരു ദിവ്യകേന്ദ്രമാണെന്നു അവര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പത്രപ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞു. പിന്നെയാണോ നമ്മള്‍.
താങ്കളുടെ ബൂലോക മാപ്പ് ഞാന്‍ കണ്ടു :)

chithragupthan said...

കാപ്പിലാനേ,
നിങ്ങളുടെ അമ്മയെ നിങ്ങൾ വെട്ടിക്കൊന്നു തിന്നുവോ?(ഇത്ര ക്രൂരമായ ചോദ്യം നിങ്ങൾ ചോദിപ്പിച്ചതാണു)
അല്ല, പാലുതരുന്ന പല ജീവികളേയും വെട്ടിക്കൊന്നുതിന്നുന്നുണ്ടല്ലോ, അതുകൊണ്ടു ചോദിച്ചതാണെ.
(അവലംബം: ശ്രീനാരായണഗുരുദേവൻ)

വിദേശനാണ്യം പോലും? അതുകണ്ടിട്ടാണു ഹാലിളക്കം അല്ലേ? ചോര, ചോര...
സ്വാതന്ത്ര്യം കിട്ടി പോലും ഇന്ത്യക്ക്?

Vineeth said...

hi...

(sorry to type in english. no malayalam font)

njan valre vazhuki vanna oru yatrakkarananu...

ee blog vayichappol comment idano ennu thonni..coz im very very late...

but ennalum oru comment...

aal daivanagalil njan orikkalum vishavsikkunnilla...avare aradikkunnumilla...

ee blogil paranjirikkunna karyathe kurichu tharkkikkan thakka arivo, anubahva sambatho annum enikkilla...

matramalla NIRAKSHARANTE kaiyilullathu pole vilayeriya thelivukalo, rekakalo onnum illa...

ente achante aniyan oru auto driver anu
avarude bharya..athayathu ente cheriyamma..
avarkku heartinu problem undayirunnu...operation kondu matrame maru ennanu doctormar paranjathu..
but chilavu valare kooduthalayirunnu...
paisakkum sahayathinum vendi kure sramichu..but onnum nadannilla..
angane avar ashayatta samayathanu amruthanandamayi ye kanunnathu...
avarude hospitalil free ayi operation cheythu koduthu....

ente cheriyammaye sambhandichadutholam nastapettu ennu karuthiya jeevithamanu thirichu kittiyathu..
athum amruthanandamayi karanam...so avarkku "amma" ennu vilikkapedan arhatha ille...????

atleast she gave life to one person na.....

etrayo kunju jeevanukal janikkunnathinu munpu thanne ammamaralum mattum kollapedunnu...
theruvilekku valicheriyapedunnu...

angane ulla sthalathu oralkku jeevan thirichu kittan shayikkuka ennathu cheriya karyamano...????

ee blogil paranja pole itramatram vimarshikka pedendavarano ivar...???

ivarude mattu pravarthanangale kuricho, athinte business thalangale kuricho onnum enikkariyilla..

i am not aware of that...

but i feel she is doing some thing which we cannot do or which we are not trying to do...

ofcourse...davam ennu vilikkanam ennu najn vicharikkunnilla..but "amma" ennu vilikkam ennu thonnunnu..pettamma allenkilum oru pottamma ayenkilum...

ithoru samshayam matramanu...

ok

bye...