പിന്‍കാഴ്ചകള്‍ ബൂലോകത്ത് വിസ്മൃതിയിലായി.
ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും ഈ ബ്ലോഗ്ഗ് എന്നു കരുതട്ടെ.
ഇതൊരു പുതിയ സംഭവവുമല്ല, അതിനാല്‍ തന്നെ പുതുമയുമില്ല.
പക്ഷെ എനിക്കതു ഓര്‍മയില്‍ തങ്ങുന്ന ഒന്നാണ്.
പിന്‍കാഴ്ചകള്‍ പിന് പറ്റിയാണ് ഞാന്‍ ബൂലോകത്തിന്റെ സന്ദര്‍ശകനായതു.
പിന്‍കാഴ്ചകള്‍ പിന് പറ്റിയാണ് ഞാന്‍ പതിവുകാഴചകള്‍ എന്നു പേരിട്ടത്.
അനിത കൊക്കോട്ട്, അതാണാ ബ്ലോഗ്ഗറുടെ പേര്.
ചെറുപ്പം മുതല്‍ തന്നെ കവിതകള്‍ എഴുതിയിരുന്നു എന്നാണറിവു.
കോളേജില്‍ പഠിക്കുന്ന കാലത്തു കവിതകള്‍ കണ്ടിരുന്നു.
കവിതകളെപ്പറ്റി കൂടുതല്‍ പറയാന്‍ ഞാനാളല്ല, എങ്കിലും നല്ല കവിതകളാണെന്ന് എല്ലാവരും കരുതുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പിന് കാഴ്ചകള്‍ കാണാം.
ബൂലോകത്തില്‍ അനിതയുടെ പുതിയ കവിതകള്‍ കാണാതിരുന്നപ്പോഴാണ് ഞാന്‍ തിരക്കിച്ചെന്നത്.
മറുപടി ഇങ്ങനെയായിരുന്നു,
"ബൂലോകത്തു അപ്പടി മോഷണമാണ്, അവിടെ മനസ്സു മടുത്തു;"
സംഭവം ഇതാണ് അനിതയുടെ "കുളി " എന്ന കവിത ആരോ മോഷ്ടിച്ചു സ്വന്തം ബ്ലോഗ്ഗിലിട്ടു. ഇവിടെ വായിക്കാം.
അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പിന്‍കാഴ്ചകളില്‍ പുതിയ കവിതകള്‍ വന്നില്ല.
ഇപ്പോള്‍ മാണിക്യം ചേച്ചിയുടെ കവിതകള്‍ ഒരുത്തന് അടിച്ചു മാറ്റിയിരിക്കുന്നു.
അടിച്ചു മാറ്റലില്‍ മനം നൊന്ത ഒരു ബ്ലോഗ്ഗര്‍ ബൂലോകം വിട്ട കാര്യം ഈ സമയത്തു ഓര്‍ത്തു പോയി.
അവര്‍ തിരികെ വരുമെന്നു അത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
9/24/2008
Subscribe to:
Post Comments (Atom)
37 comments:
ബൂലോകത്തില്‍ അനിതയുടെ പുതിയ കവിതകള്‍ കാണാതിരുന്നപ്പോഴാണ് ഞാന്‍ തിരക്കിച്ചെന്നത്.
മറുപടി ഇങ്ങനെയായിരുന്നു,
"ബൂലോകത്തു അപ്പടി മോഷണമാണ്, അവിടെ മനസ്സു മടുത്തു;"
സംഭവം ഇതാണ് അനിതയുടെ "കുളി " എന്ന കവിത ആരോ മോഷ്ടിച്ചു സ്വന്തം ബ്ലോഗ്ഗിലിട്ടു. ഇവിടെ വായിക്കാം.
അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പിന്‍കാഴ്ചകളില്‍ പുതിയ കവിതകള്‍ വന്നില്ല.
ഇപ്പോള്‍ മാണിക്യം ചേച്ചിയുടെ കവിതകള്‍ ഒരുത്തന് അടിച്ചു മാറ്റിയിരിക്കുന്നു.
അടിച്ചു മാറ്റലില്‍ മനം നൊന്ത ഒരു ബ്ലോഗ്ഗര്‍ ബൂലോകം വിട്ട കാര്യം ഈ സമയത്തു ഓര്‍ത്തു പോയി.
അവര്‍ തിരികെ വരുമെന്നു അത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
ബൂലോകത്ത് ഇപ്പോള്‍ ഇതൊരു പതിവായിരിയ്ക്കുന്നു.
മോഷണം മൂലമാണെങ്കിലും അല്ലെങ്കിലും, ആവേശത്തോടെ ബ്ലോഗിയിരുന്ന പലരും ഇപ്പോള്‍ ബ്ലോഗിങ്ങില്‍ പഴയ താല്പര്യം കാണിയ്ക്കുന്നില്ല. (നാളെയൊരൊയ്ക്കല് നമുക്കും അങ്ങനെ മടുപ്പു തോന്നുമോ ആവോ?)
അനിതയുടെ കവിത അടിച്ചു മാറ്റിയ ബ്ലോഗറുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ആരുടെ എങ്കിലും വരികള്‍ തന്നെയാണ്. ചിലതിനൊക്കെ കടപ്പാട് വച്ചിട്ടുണ്ട്. ചിലതിനില്ല. ഉദാഹരണത്തിന് "കറിവേപ്പ് ദിവ്യ ഔഷതം" " . ഇത് "ജയകേരളത്തില്‍" നിന്ന് എടുത്തതാണ്. പക്ഷേ എഴുതിയ ആളിന്റെ പേരു പോലും വച്ചിട്ടില്ല. അതുപോലെ ജയകേരളത്തിലെ മറ്റൊരു ആര്‍ട്ടിക്കിളും അവിടെ ഉണ്ട്. പിന്നെ മാര്‍ക്സിന്റെ കഥ..അങ്ങനെ ഒത്തിരി.
ശ്രീ പറഞ്ഞത് ശരിയാണ്. ഒന്നാമതായി എല്ലാവര്ക്കും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പരസ്പര ബഹുമാനം ബൂലോകത്ത് നഷ്ടമായിരിക്കുന്നു.
മോഷണം ഇന്നൊരു മാന്യമായ തൊഴിലായി മാറിയിരിക്കുന്നു..ചിലര്‍ക്കു അതു നേരം പോക്ക് ചിലര്‍ക്കു ഉപജീവനമാര്‍ഗം... പോസ്റ്റിനു അഭിനന്ദനങ്ങള്‍
എല്ലാവർക്കും എന്തിനാണീ കവിയാവാനുള്ള ആക്രാന്തമെന്നാണ് എനിക്കു മനസ്സിലാകാത്തത്.എന്റെ കോളേജ് കാലത്തൊക്കെ ആരും പത്തുപൈസക്കു വില കൽപ്പിക്കാത്ത അന്യഗ്രഹജീവിയായായിരുന്നു കവി.ഇപ്പൊ കവികൾക്ക് മാർക്കറ്റ് കൂടിയോ?
എന്തായാലും മോഷ്ടാക്കളെപ്പേടിച്ച് കവികൾക്ക് ആത്മാവിഷ്കാരം സാധ്യമാകുന്നില്ലെങ്കിൽ ഒരു കവിയും ഉണ്ടാകുമായിരുന്നില്ല.ബ്ലോഗിങ്ങ് തുടങ്ങിയപ്പോൾ തുടങ്ങിയതല്ല കാവ്യമോഷണം.ആ തന്തയില്ലായ്മക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.എന്റെ കവിത ആരെങ്കിലും മോഷ്ടിക്കുമോ എന്നു ഭയന്ന് ഒരു കവിയും കവിത പ്രസിദ്ധീകരണത്തിനയക്കാതിരുന്നിട്ടില്ല.അങ്ങനെ മടുത്തും ഭയന്നും പിൻ വാങ്ങുന്നവർ,അവരെത്ര പ്രതിഭാശാലികളാണെങ്കിലും,കവിതക്കാവശ്യമുള്ളവരാണോ?
ഇതൊന്നും മോഷ്ടാക്കളെ ന്യായീകരിച്ചതല്ല.ലോകത്ത് പിഞ്ചുപെൺകുഞ്ഞുങ്ങളെ ചില ചെകുത്താന്മാർ ബലാത്സംഗം ചെയ്തു കൊല്ലുന്നു.എന്നു വിചാരിച്ച് നാം നമുക്കുണ്ടാവുന്ന പെൺ കുഞ്ഞുങ്ങളെ ഭ്രൂണഹത്യ ചെയ്യുമോ?
അനിതേ,താങ്കൾക്കു കവിതയെഴുതാനാകുമെങ്കിൽ ധൈര്യമായി എഴുതൂ.മോഷ്ടിക്കുന്നവർ അവരുടെ ജോലി ചെയ്യട്ടെ.
എല്ലാ ബ്ലോഗുകളിലും തലേക്കെട്ടിന്റെ താഴെയായിട്ട്
ഒരു മുന്നറിയിപ്പ് പോലെ(കോപ്പിയടിച്ചാൽ കേസ് കൊടുക്കും എന്നോ മറ്റൊ)എന്തെങ്കിലുമൊന്ന് കൊടുത്താലോ?
its not a good attitude..
ഹാ കഷ്ടം!!!!!!
മോഷണം ഒരു കലയാണ്. മോഷണത്തെ നിങ്ങളെല്ലാവരും ഇങ്ങനെ ചെറുത്ത് നില്ക്കുകയാണെങ്കില് ബൂലോഗത്ത് എങ്ങിനെ പുതിയ മോഷ്ടാക്കള്‍ വരും? കപി സോറി കവികളാകും.
കഷ്ടം തന്നെ...നേരും നെറിയുമില്ലാതെ മോഷ്ടിക്കാന്‍ നടക്കുന്നു കുറേയെണ്ണം.
ശ്രീ,
സന്ദര്‍ശനതിനു നന്ദി.
മൃദുല്‍ രാജ്,
അഭിപ്രായങ്ങള്‍ക്കു നന്ദി കേട്ടോ.
ഇവരുടെയൊക്കെ ബ്ലോഗ്ഗ് എന്തിനു വേണ്ടിയാണെന്നാണ് മനസ്സിലാവാത്തത്, ടൈം പാസ്സ് ആവും, എന്നെപ്പോലെ, പക്ഷെ കോപ്പിയടിക്കുന്നതെന്തിനാവോ.
അജ്ഞാതന്‍ ,
സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
വികടശിരോമണീ,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി. ഒരു അഭിപ്രായവ്യത്യാസമുണ്ടു.കോപ്പിയടിയുടെ കാരയ്ത്തില്‍. തുമ്മിയാല്‍ തെറിക്കുന്നതൊക്കെ പൊക്കോട്ടെ എന്നൊരു ധ്വനി ഉണ്ടതില്‍. ബൂലോകം പലര്‍ക്കും പൊരുത്തപ്പെടാത്ത ഒന്നാണ്. ഒരു വ്യക്തി നല്ല കവിതകളെഴുതുന്നുവെങ്കില്‍ അയാല്‍ ബൂലോകത്തിനു മുതല്‍ക്കൂട്ടല്ലെ? ഈയിടെ നടക്കുന്ന ചില “കവിയരങ്ങുകള്‍” നാം കാണുന്നില്ലെ? അതില്‍ നിന്നും എത്ര്യയോ മെച്ചപ്പെട്ടു നില്ക്കുന്നു അനിതയുടെ കവിത. അവര്‍ക്ക് ബൂലോകമല്ലെങ്കില് മറ്റൊരു ലോകം ഉണ്ടാവും, ഉണ്ട്, എനിക്കതറിയാം.അങ്ങിനെ ഒരാളെ തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തുകയാണെന്നു മാത്രം.
ഭൂമിപുത്രി,
മോഷണം നടത്തുന്നത് ഒരു കഴിവാണ്. നടത്തിക്കോട്ടെ, പക്ഷെ ചിലര്‍ക്കതു പെട്ടന്നു ദഹിച്ചെന്നുവരില്ല.എന്തു കാര്യം ?അതു തുടര്‍ന്നുകൊണ്ടേയിരിക്കും.
ബഷീര്‍ വെള്ളറക്കാട്,
സന്ദര്‍ശനത്തിനു നന്ദി.
ഹരീഷ് തൊടുപുഴ,
ഹാ കഷ്ടം എന്നു ഞാനും പറയുന്നു. ഒരു കവയത്രിയെ ബൂലോകത്തിനു നഷ്ടപ്പെട്ടു.
കുറുമാനെ,
മോഷണമൊരു കലമാത്രമല്ല ഒരു അസുഖം കൂടിയാണ് എന്നു തെളിയിക്കുകയാണ് കുറച്ചു ദിവസമായി ബൂലോകം.ചില കാണ്ടാമൃഗങ്ങളുടെ ജേഷ്ഠന്മാരെ നമ്മള് കാണുന്നില്ലെ.
അനിത എന്ന് കവയത്രിയെ ബൂലോകത്തേക്കു മടക്കി കൊണ്ടു വരിക എന്നതാണ് എന്റ്റെ ആഗ്രഹം.മറ്റാര്‍ക്കെങ്കിലും അവരോട് വ്യക്തിപരമായി അടുപ്പമുണ്ടെങ്കില് അതിനു ശ്രമിക്കണം എന്നാണ് എന്റ്റെ അഭ്യര്‍ഥന.
ഒരു കണക്കിനു നോക്കിയാല്‍ അച്ചടിമാധ്യമം തന്നെ തമ്മില്‍ ഭേതം തൊമ്മന്! -:)
കടലാസിന്റെ ഗന്ധം ആസ്വദിച്ച് ഏടുകള്‍ മറിച്ച് വായിക്കുന്ന സുഖം ഏതൊരു ബ്ലോഗായാലും ശെരി, മോണിറ്ററില്‍ കണ്ണിമയ്ക്കാതെ നോക്കി വായിച്ച് അനോണി, വര്‍മ്മകളുടെ തറത്തെറികള് സഹിച്ച് പോകുന്നതിലൂടെ ലഭിക്കില്ല, ലഭിക്കുന്നില്ല.
ഇനി ഞാനീ അഭിപ്രായമിട്ടതിന്, അനോണികളേ, വര്‍മ്മ പ്രേതങ്ങളേ എന്നെ കുരുതിചെയ്യാന് വരല്ലേ..!
സബീന ബഷീര്‍ മോഷണത്തില്‍ ബിരുദം നേടിയതാണ് എന്നാണു എന്റെ സംശയം .
പല ആളുകളുടെയും കഥകളും കവിതകളും
( കവിതകള്‍ കമ്മ്യൂനിട്ടിയില് പോസ്റ്റ് ചെയ്ത എന്റെ കവിതകളടക്കം ഞാനത് ചോദിക്കാന്‍ പോയിട്ടില്ല...)മുറിച്ചും മുഴുവനായും കട്ടെടുത്ത് ഓര്‍ക്കുട്ടില്‍ സ്ക്രാപിങ്ങില് ഉപയോഗിക്കുന്നു എന്ന് മാത്രമല്ല എല്ലാം സ്വന്തമാണെന്ന് അവകാശപ്പെടുന്നു...!
അവരുടെ ഒരു സുഹൃത്ത് എഴുതിയ വരികള്‍ വായിച്ച് എനിക്ക് കരച്ചില് വന്നു
സബീന ബഷീറിനെ പോലെ എഴുതുന്ന ,അത്ര തീവ്രത എഴുത്തിലുള്ള ആളെ കണ്ടിട്ടേ ഇല്ലാന്ന്...!!എന്റെ സുഹൃത്തിന്റെ സ്ക്രാപ്പ് ബുക്കില്‍ കണ്ടതാനത്...!
ലോകത്തുള്ള സകല ആളുകളുടെയും എഴുത്ത് കൂടി ചേര്‍ന്നാല്‍ തീവ്രത മാത്രമല്ല തീപ്പൊരി കൂടി ഉണ്ടാകും...അനാവശ്യ ബഹളങ്ങള്‍ക്ക് സമയം കാണുന്ന പലരും മൌലികതയ്ക്ക് മേലുള്ള കടന്നു കയറ്റത്തെ ഇങ്ങനെ അവഗണിക്കുന്നതെന്തെന്നു മനസ്സിലാകുന്നില്ല...
സ്വന്തം കുട്ടിയെ മറ്റൊരുവന് സ്വന്തമാക്കുന്ന വേദന ഉണ്ടാകും മനസ്സറിഞ്ഞ് എഴുതിയ ഒരു വരി ആരെങ്കിലും കട്ടെടുത്താല്‍ ....
എനിക്ക് പറയുവാന്‍ ഉള്ളത് ...
ഞാന്‍ ഇന്നലെ അനില്‍ ഈ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ അവിടെ പോയി കവിതകള്‍ വായിക്കുകയും അനിലിനോടു ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യം പറയുകയും ചെയ്തു .അനിത ബ്ലോഗ് മടുത്തു പോയതാണ് .കഴിയുമെങ്കില്‍ തിരികെ വരിക .ഞങ്ങള്‍ എല്ലാം ഒപ്പമുണ്ടാകും .
സഗീറിനെ ലെയോ ,സബീനയെപോലെയോ ,മുകെഷിനെപോലെയോ ,ആസനത്തില്‍ ഒരാല് കിളിച്ചാല്‍ അതും എനിക്കൊരു തണലാണ് എന്ന മനോധര്‍മ്മം ഉള്ളവരോട് എത്ര പറഞ്ഞാലും മനസിലാകില്ല .പൊട്ടന്റെ ചെവിയില്‍ ശംഖ് ഊതുന്നതുപോലെയെ അതിന്റെ പ്രയോജനം കിട്ടു.
അനില്‍ നല്ല ശ്രമം . അനിത ബൂലോകത്തേക്ക് തിരികെ വരും എന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.
അനിലേ,
അഭിപ്രായവ്യത്യാസത്തിനു പ്രണാമം.ഈ അനിലിന്റെ അഭിപ്രായത്തിൽ എനിക്കും അഭിപ്രായവ്യത്യാസമുണ്ട്.പക്ഷേ,അവിടേക്ക് ഈ ചർച്ച വഴിവിട്ടു പോകാൻ എനിക്കു താല്പര്യമില്ല.ബൂലോകത്തിലേക്ക് ഒരു നല്ല കവിയെ പ്രത്യാനയിക്കാനുള്ള താങ്കളുടെ ആത്മാർത്ഥതയെ ഞാൻ മാനിക്കുന്നു.അതു നടക്കട്ടെ...
വികടശിരോമണി,
അഭിപ്രായങ്ങളുടെ കൂടെ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുക സ്വാഭാവികം.
പിന്നെ ചര്‍ച്ച വഴിവിട്ടുപോകുന്ന പ്രശവുമില്ല, എന്തെന്നാല്‍ “അനിത” എന്നതു ഒരു പ്രതീകം മാത്രമാണ്, എന്റെ സുഹൃത്താവുകയോ അല്ലാതിക്കുകയോ ചെയ്യട്ടെ. മോഷണം തുടര്‍ക്കഥയാകുന്നു, അതിനോടുള്ള സ്രഷ്ടാവിന്റെ പ്രതികരണങ്ങള്‍ വ്യത്യസ്ഥമാകുന്നു. നമ്മള് ഇവിടെ ചര്‍ച്ച ചെയ്താല്‍ ഇതു പരിഹൃതമാവുകയുമില്ല. എങ്കില്‍ പിന്നെ ഇതിന്റെ വിവിധ മാനങ്ങളെപ്പറ്റി ചര്‍ച്ച ആവാമല്ലോ.
“ഹന്‍ല്ലലത്ത് “എന്ന സുഹൃത്തിന്റെ കമന്റു ശ്രദ്ധിക്കൂ,
അനാവശ്യ ബഹളങ്ങള്‍ക്ക് സമയം കാണുന്ന പലരും മൌലികതയ്ക്ക് മേലുള്ള കടന്നു കയറ്റത്തെ ഇങ്ങനെ അവഗണിക്കുന്നതെന്തെന്നു മനസ്സിലാകുന്നില്ല...
സ്വന്തം കുട്ടിയെ മറ്റൊരുവന് സ്വന്തമാക്കുന്ന വേദന ഉണ്ടാകും മനസ്സറിഞ്ഞ് എഴുതിയ ഒരു വരി ആരെങ്കിലും കട്ടെടുത്താല്‍ ....
ഈ വരികളില്‍ നമുക്കൊന്നും പറയാനില്ലെ?
അടുത്തിടെ അനൂപ് തിരുവല്ലയുടെ “ഗുരുവായൂരൊരു ഗ്വാണ്ടിനാമോ” എന്ന കുറിപ്പ് ഒരാള്‍ അടിച്ചു മാറ്റി ബ്ലോഗ്ഗിലിട്ടു. പിടിക്കപ്പെട്ടപ്പോള്‍ അതു ഡിലീറ്റ് ചെയ്തു,എങ്കിലും ഒരു സ്ക്രീന്‍ഷോട്ട് ഇതാ ഇവിടെ ആ ആളുടെ ബ്ലൊഗ്ഗ് നോക്കുക , ഇതാ ഇവിടെ .ഒന്നും തോന്നുന്നില്ലെ ഈ ബ്ലോഗ്ഗ് കണ്ടിട്ടു?
ഇതേപോലെ വേറെയും ഉദാഹരണങ്ങലുണ്ട്. ഇവക്കൊക്കെ ഞാന്‍ കാണുന്ന പൊതു സ്വഭാവം എന്തെന്നാല്‍ ,വ്യക്തമായ ഉദ്ദേശത്തോടെ, പ്രൊഫഷണലായി, ആരോ ബ്ലോഗ്ഗുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നു, എന്തിനു എന്ന് എനിക്കറിയില്ല. അതു താല്‍ക്കാലികമായി നിറക്കാനായി കയ്യില്‍ കിട്ടിയ എന്തെങ്കിലും പോസ്റ്റുന്നു.എന്റെ വ്യക്തിപരമായ തോന്നലാണ്.
ഈ ബ്ലോഗ് കണ്ടപ്പോഴാണ് ഈയുളളവന് ചെയ്ത ഒരു കോപ്പിയടി ശ്രദ്ധിക്കപ്പെട്ടത്..
ശ്രീ സക്കാഫ് വട്ടേക്കാട് 2008 സെപ്തംബര്‍ 14ന് ഇങ്ങനെയെഴുതുമെന്ന് അറിയാതെ, 2008 ജൂണ്‍ 20ന് മാരീചന് എന്ന ഞാന്‍ ദാറ്റ്സ് മലയാളത്തില്‍ ഇക്കാര്യം എഴുതിപ്പോയി..
ശ്രീ സക്കാഫും ബൂലോഗവും എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.. തൂക്കിക്കൊല്ലേം ചെയ്യരുത്...!
ഒരിക്കല്‍ എന്റെ "ഓര്‍കുട്ടിലെ കള്ളനാണയം" ഒരു സുമോദ് അടിച്ചോണ്ട് പോയിരുന്നു...യാരിദ് അത് കണ്ടെത്തി, എന്നോട് പറഞ്ഞു...അന്വേഷണത്തിനിടയില്‍ മൂപ്പര് സോറി പറഞ്ഞു അത് ഡിലീറ്റ് ചെയ്തു കളഞ്ഞു നല്ല കുട്ടിയായി... അന്ന് എനിക്കും കുറെ വിഷമം തോന്നിയതാ..
enthu parayaan!!!!
അങ്ങനെയാണല്ലേ!
എന്നാൽ ശരി,ഞാൻ ചർച്ചിക്കാൻ തന്നെ തീരുമാനിച്ചു.
ഈ കവി എന്നു പറയുന്ന വർഗ്ഗം ആജീവനാന്തം കവിതയെഴുതണം എന്നത് ഒരു സ്യൂഡോ കാഴ്ച്ചപ്പാടാണ്.ചില കവികൾ ആജന്മം നല്ല കവിതകളെഴുതും,പി.യെപ്പോലെ,ആശാനെപ്പോലെ..ചില കവികൾ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും,കാവ്യഗ്രന്ഥികളെല്ലാം വറ്റിയിട്ടും,ഞാനൊരു കവിയായിട്ട് കവിതയെഴുതാഞ്ഞാൽ എങ്ങനെ എന്ന നിലക്ക് പിന്നെയും കവിതകളെതുതിക്കൊണ്ടിരിക്കും.കുറേക്കാലം ഇപ്പണി ചെയ്ത പരിചയം കൊണ്ട്,ഒരു കാറ്റത്തിങ്ങനെ പേന പിടിച്ചാൽ ഛന്ദസ്സിൽ വരികൽ വാർന്നോളും.ഒ.എൻ.വി.യുടെയും സുഗതകുമാരിയുടെയുമൊക്കെ സമീപകാലരചനകൾ പരിശോധിച്ചാൽ ഇതറിയാം.മൂന്നാമതൊരു കൂട്ടരുണ്ട്.അവർക്ക് സംവദിക്കാനുള്ള പരിസങ്ങൾ ഇപ്പോഴില്ലെന്നു ബോധ്യമായാൽ,അല്ലെങ്കിൽ തനിക്കീപ്പണി നിർത്താരായെന്നു മനസ്സിലായാൽ,പിന്നെ മനുഷ്യരെ ബുദ്ധിമുട്ടിക്കില്ല.
കവിതയെഴുത്ത് നിർബന്ധിതസൈനികസേവനം പോലൊരു ഏർപ്പാടല്ല.ആകുകയുമരുത്.
കവിയാണ് തീരുമാനിക്കേണ്ടത്,താൻ ഇനി കവിതയെഴുതണോ,അതു പ്രകാശിപ്പിക്കണോ,പ്രകാശിപ്പിക്കുകയാണെങ്കിൽ ഏതു മീഡിയം വഴി എന്നൊക്കെ.എഴുതിത്തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കണം.ഏതെങ്കിലും മീഡിയത്തിൽ എഴുതി ശീലിച്ച ശേഷം നിർത്തുന്നവരുടെ കാര്യം വേറെയാണ്.
മനസ്സുമടുത്തവരും,എന്റെ കവിത ആസ്വദിക്കാനുള്ള കാവ്യബോധമില്ലാത്തവരാണ് ഈ ലോകത്തെന്ന തോന്നലുള്ളവരും,എല്ലാ സ്വപ്നങ്ങളും കടലെടുത്ത ഈ നശിച്ചകാലത്ത് ഞാനെന്തിനു കവിതയെഴുതണമെന്നു ചിന്തിക്കുന്നവരും..അങ്ങനെ പല കാരണങ്ങൾ കൊണ്ടു കവിതയെഴുത്തു നിർത്തിയ സുഹൃത്തുക്കൾ എനിക്കുണ്ട്.അവരോടെല്ലാം നീ കവിതയെഴുത്തു നിർത്തരുതേ എന്നു ഞാൻ അപേക്ഷിക്കില്ല.മനസ്സുണ്ടെങ്കിൽ എഴുതിയാൽ മതി.തുമ്മിയാലല്ല,ഒന്നു ചീറ്റിയാൽ തെറിക്കുന്ന കവിതാമൂക്കാണെങ്കിൽ തെറിക്കട്ടെ.എനിക്കു ചിലതു പറയാനുണ്ട് എന്നു തോന്നുമ്പോൾ മാത്രം എഴുതിയാൽ മതി.അതു കടലാസിലാക്കണോ,കമ്പ്യൂട്ടറിലാക്കണോ-അതും കവിയുടെ ഇഷ്ടം.
ഇവിടെ കാരണം പറയുന്നതു മോഷണമാണ്.ഏതു മീഡിയത്തിലാണ് മോഷണസാധ്യതയില്ലാത്തത്?ബൂലോകത്താണെങ്കിൽ നിങ്ങളെപ്പോലുള്ള സഹൃദയർ അത് എളുപ്പം കണ്ടുപിടിച്ചറിയിക്കുന്നു.പ്രിന്റ് മീഡിയയിലാണെങ്കിൽ അതും നടക്കില്ല.
ചുരുക്കത്തിൽ, ഒരാൾ കവിതയെഴുതുന്നില്ലെങ്കിൽ,നിങ്ങളാഗ്രഹിക്കുന്ന മീഡിയത്തിൽ പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ, അതയാളുടെ വ്യകതിപരമായ തീരുമാനമാകുന്നു.ആ തീരുമാനത്തെയും ഞാൻ മാനിക്കുന്നു.ഇപ്പോഴത്തെ കവിയരങ്ങുകളുടെ ശോചനീയാവസ്ഥ കണ്ട് അനിലിനും എനിക്കും ഒരുപോലെ തോന്നുന്ന സങ്കടങ്ങൾക്കുള്ള പ്രതിവിധി,മറ്റു ചിലരുടെ വ്യക്തിപരമായ തീരുമാനങ്ങൾക്കു മേലുള്ള അഭിപ്രായപ്രകടനങ്ങളല്ല.മോഷ്ടാക്കൾക്കെതിരെ ഇനിയും നാം ജാഗരൂഗരായിരിക്കുക,അവരെ കൂട്ടമായി നേരിടുക.
നന്ദി.
വികട ശിരോമണി ,
ഒരു കാര്യം പറയാം . ഈ കവിത എന്നൊക്കെ പറയുന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഒരന്താരാഷ്ട്ര പ്രശനം ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ :)
എനിക്കറിയാന്‍ വയ്യാത്ത ഒരു കാര്യം ഈ വരികള്‍ മോഷ്ടിച്ച് കവിതകള്‍ ആയി പടച്ചു വിടുമ്പോള്‍ കിട്ടുന്ന ആ സുഖം എന്താണ് എന്ന് മനസിലാകുന്നില്ല .ഇനി പേരെടുക്കാന്‍ വേണ്ടിയാണ് എങ്കില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് :)
കവിതയുടെ കാര്യം മാത്രമല്ല ഞാന്‍ ഉദേശിക്കുന്നത് .കഥ ,ചിത്രം ,മറ്റുള്ള പോസ്റ്റുകള്‍ ഇങ്ങനെ മാറിയും തിരിഞ്ഞും വരും :)
ആശാനും, ഉള്ളൂരും ,വള്ളത്തോളും മറ്റുള്ള ഓരോരോ നല്ല കവികളും ഇപ്പോഴത്തെ ഈ പോക്ക് കണ്ടാല്‍ എപ്പോള്‍ അവര്‍ വീണ്ടും മരിച്ചു എന്ന് ചോദിച്ചാല്‍ മതി.
അതുപോലെ ഈ കുട്ടിയുടെ കാര്യം , മോഷണം നടത്തുന്ന ഒരു കൂട്ടം ആളുകളുടെ ഇടയില്‍ വേണ്ടാ എന്ന് കരുതിയായിരിക്കും .ബൂലോകത്തിന്റെ പേര് കളയാന്‍ ഇങ്ങനെയുള്ളവര്‍ എന്തിനാണ് ഇങ്ങനെ വേഷം കെട്ടി ആടുന്നത് ? ആ കുട്ടി കവിതകള്‍ എഴുതുന്നുണ്ട് പക്ഷേ ബ്ലോഗില്‍ ഇടില്ല എന്ന് മാത്രം .
Mukesh:
hi ..Its too amazing ....how people get....in to fire..now u r the culprit..wats wrong with u...
these all simply creating issues..nothing to worry...
let them think wat ever they want..u dont want to go behind that..
Mukesh:
i just take thses all silly as people dont hav work they ll do..
all the nonsence...we hav no time to waste time ..thats all.
God bless u..
കാപ്പിലാന് :- alla avan paranjathu kettille nonsense ennu
അതെ അവന് കട്ടത് എന്റെ നോന്‍സെന്‍സ്
ഇനി ഓന്റെ ബ്ലൊഗില്‍ കമന്റിട്ടാ എല്ലാരുടെയും സ്ഥാവര ജംഗമവസ്തുക്കള്‍ നിരക്ഷരന്
ല്ലെ സിങ്കപൂരീന്ന് കൊണ്ടോന്ന് സ്പഡികം
സഹിതം അവനിപ്പൊ കോണ്ടോയിക്കാണും
ഹും!ഇനി എങ്ങനെ പൊയ്യി നോക്കും മാങ്ങോടന്‍ അതു പൂട്ടി അന്യര്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിം വച്ചു ഇതിനാ ഉടയനെ പിടിച്ചു കെട്ടുന്ന കാലം എന്ന് പറയുന്നെ .. .
ഇതാണ് ചേച്ചിയുടെ കുഴപ്പം. സന്ദര്‍ഭം ..കാര്യം ഒന്നും പറഞ്ഞിട്ടില്ല മുകളിലെ മാണിക്യ കമെന്റില്‍ ..
ഇന്നലെ നടന്ന യുദ്ധത്തില്‍ മുറിവേറ്റു മുകേഷ് ( ഒരു മോഷ്ടാവ് )ബ്ലോഗ് അടച്ചു കുറ്റിയിട്ടു .ഇനി അവന് ചാവി കൊടുക്കുന്നവര്‍ക്ക് മാത്രമേ അതില്‍ പ്രവേശനം ഉള്ളൂ .മുകേഷ് വേറെ ഒരാള്‍ക്ക് അയച്ച സ്ക്രാപ്പ് ആണ് ചേച്ചി ഇവിടെ പെസ്ടിയത് .
വികടശിരോമണി,
ഇത്ര സമഗ്രവും വസ്തുനിഷ്ഠവുമായ ഒരു വിശകലനം ഞാന്‍ പ്രതീക്ഷിച്ചില്ല കേട്ടോ. അഭിനന്ദനങ്ങള്‍.
കവിതയെഴുത്ത് നിർബന്ധിതസൈനികസേവനം പോലൊരു ഏർപ്പാടല്ല.ആകുകയുമരുത്.
കവിയാണ് തീരുമാനിക്കേണ്ടത്,താൻ ഇനി കവിതയെഴുതണോ,അതു പ്രകാശിപ്പിക്കണോ,പ്രകാശിപ്പിക്കുകയാണെങ്കിൽ ഏതു മീഡിയം വഴി എന്നൊക്കെ.
നൂറു ശതമാനം യോജിക്കുന്നു. കവിതയുടെ ഒശ്ഴുക്കു തടസ്സപ്പെട്ടാല്‍ പിന്നെ എഴുതാന്‍ കഴിയില്ല. ഞാന്‍ പലപ്പോഴും ആലോചിക്കാറുള്ള വിഷയവുമാണത്. രണ്ടുദാഹരങ്ങളാണ് എന്റെ മനസ്സില്‍ തെളിയുന്നത ഒന്നു ബാലചന്ദ്രന് ചുള്ളിക്കാട്, രണ്ട് അന്തരിച്ച കടമ്മനിട്ട. പ്രക്ഷുബ്ദമായ മനസ്സില്‍നിന്നും പുറത്തേക്കു വന്ന വരികളാണധികവും. മനസ്സിന്റെ ആവേശം കെട്ടടങ്ങുന്നതോടെ അവരിലെ കവിത മരിക്കുന്നു. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പോലെയുള്ള ഒരു കവിത എഴുതാന്‍ ചുള്ളിക്കാടിനിനി ആവില്ല.
ഇവിടെ ഞാന്‍ ചൂണ്ടിക്കാട്ടിയതു മറ്റൊരു വശമാണ്.എനിക്കീ വ്യക്തിയെ നേരിട്ടറിയാം. തൊഴില്‍, ജീവിതത്തിരക്കുകള്‍ എന്നിവയാല്‍ അവക്കു സമയമില്ല, ഒന്നിനും. കവിത യാന്ത്രികമായി വരുന്ന ഒന്നല്ല താനും, പ്രത്യേകിച്ചു അനിതയുടെ വരികള്‍.
എങ്കിലും, സമയം കണ്ടെത്തി അതു ചെയ്യാനുള്ള ഒരു തോന്നല്‍ മനസ്സില്‍ നിന്നും പൊയ്മറയാന് ഈ മോഷണം കാരണമായി എന്ന് എനിക്കു നിസ്സംശം പറയാം.
ഇനി എഴുതുന്നോ വേണ്ടയോ എന്നതു അവരുടെ ഇഷ്ടം, എഴുതണം എന്നു ഫോണില്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. ഇന്നത്തെ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഈ പോസ്റ്റിനെ കണ്ടാല്‍ മതി.
മാണിക്യം ചേച്ചിയുടെ കവിതകള്‍ മോഷണം പോയതാണീ പോസ്റ്റിനു ആധാരമായ സംഭവം.
പിന്നെ ഇതു സംബന്ധിച്ച മറ്റനുഭവങ്ങള്‍, ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത്, പറയാന്‍ ഒരു വേദികൂടി ആവട്ടെ എന്നു കരുതി. ഞാന്‍ ഒരു സ്ഥലത്തിട്ട കമന്റ് അവര്‍ ഡിലീറ്റ് ചെയ്തു. എനിക്കു സ്വന്തമായി സ്ഥലം ഗൂഗിള്‍ തന്നിടത്തോളം കാലം ഞാ തെണ്ടി നടക്കണ്ട കാര്യമില്ലല്ലോ.
കാപ്പിലാനെ ,
ഈ മൂകേഷ് ബ്ലോഗ്ഗ് പാസ്സിട്ടു പൂട്ടിയല്ലോ. അവന്റെ ഫാന്‍സിനു മാത്രമേ അങ്ങോട്ടു പ്രവേശനം ഉള്ളായിരിക്കും.അവനെ വിട്ടുകള.
മുകേഷേമാന്റെ പോസ്റ്റിൽ ഞാനും കമന്റിയിരുന്നു.അവൻ മണിച്ചിത്രത്താഴിട്ടു പൂട്ടിയതോടെ എന്റെ കമന്റവൻ ഡിലീറ്റുചെയ്തോ,കലക്കിക്കുടിച്ചോ,പശുവിനു കൊടുക്കാനുള്ള കാടിവെള്ളത്തിൽ കലക്കിയോ എന്നറിയാത്ത മനോവ്യഥ കൊണ്ട് ഞാനിന്നലെ ഉറങ്ങിയിട്ടില്ല.അനിലെ, ആ കമന്റ്,ഞാനതിവിടെ ഇടാൻ പോകുവാ.കാരണം,എന്റെയീ ദുര്യോഗത്തിൽ അനിലിനും പങ്കുണ്ട്.അനിനിന്റെ ഗഹനമായ ഗവിത കണ്ടിട്ടാ ഞാനാ നശിച്ചവന്റെ വീട്ടിൽ പോയെ.
“ഒന്നുകിൽ ആണാവണം.അല്ലെങ്കിൽ പെണ്ണാവണം.അതുമല്ലെങ്കിൽ നപുംസകമാവണം.ഈ മൂന്നു കൂട്ടരും കണ്ടാൽ കാർക്കിച്ചു തുപ്പുന്നവനോട് എനിക്കൊന്നും പറയാനില്ല.”
ഇതാണ് എന്റെ കമന്റ്.ഹാവൂ!എന്തൊരാശ്വാസം!
കവികുലോത്തുംഗശ്രീമാൻ ശ്രീ.മുകേഷ് തന്റെ ബ്ലോഗ് അടച്ചൊറപ്പാക്കും മുമ്പ് അവിടെ കയറിപ്പോയ ഒരു നിർഭാഗ്യവാൻ.
വികട ശിരോമണി വിഷയത്തെ വഴി തിരിച്ചു വിടുന്നു...
ഞാന്‍ ബൂലോകത്ത് ഇപ്പോഴാണ് നടന്നു തുടങ്ങിയത് ...
വന്നിട്ട് നാല് മാസമാകാറായി,...
ചവറുകള്‍ക്ക് വരെ മഹത്തരമെന്ന് കമന്റിടുന്നത് കണ്ട് സഹി കെട്ട് ബൂലോക തെണ്ടലും ബ്ലോഗ് വായനയും നിര്‍ത്തി.....!
പിന്നെയും നല്ല ബ്ലോഗുകള്‍ കണ്ണില്‍ പെട്ടപ്പോഴാണ് മനസ്സിലായത് ബൂലോകമെന്നാല്‍ ചവറുകളും അനോണി ശല്യങ്ങളും കോപ്പിയടിക്കാണ്ടാമൃഗങ്ങളും മാത്രമല്ലെന്ന്....
ഇപ്പോള്‍ ഇടയ്ക്കിടെ ഇങ്ങനെ തെണ്ടുന്നു....
പറഞ്ഞു വന്നത്...
കോപിയടിയാണ് അനില്‍ ചര്‍ച്ച ചെയ്തത് .
അത് വൈയക്തിക തലത്തിലുള്ള പ്രശ്നമാനെന്നു വരുത്തി നിസ്സാര വത്കരിക്കാനുള്ള
വികട ശിരോമണിയുടെ ശ്രമത്തോട് ഞാന്‍ വിയോജിക്കുന്നു....
കാരണം എളുപ്പം മനസ്സു മടുക്കുന്നവരാണ് എഴുതുന്നവരില്‍ കൂടുതലും..(എഴുതാന്‍ വേണ്ടി എഴുതുന്നവരല്ല ) അങ്ങനെ ആവുമ്പോള്‍ മോഷണം കാരണം എഴുത്ത് നിര്‍ത്തിയെന്ന് വരില്ല...അവരുടെ നല്ല സൃഷ്ടികള്‍ പലതും മറ്റുള്ളവര്‍ക്ക് കിട്ടതാവുമെന്നെ ഉള്ളു..അതില്‍ നമുക്കാണ് നഷ്ടം..!
പിന്നെ ...അച്ചടിച്ച് വന്നതാണെങ്കില്‍ മോഷണം തെളിയിക്കാന്‍ പ്രശ്നമില്ല സുഹൃത്തേ...
ഇതങ്ങനെ അല്ല...പ്രത്യേകിച്ച് ബ്ലോഗിങ്ങില്‍ കാര്യമായി ശ്രദ്ധിക്കാത്തവരുടെ ആകുമ്പോള്‍..
കോപ്പിയടിക്കുന്നവര്‍ക്കെതിരെ ഗൂഗിളിന്റെ സഹായം തേടാനോ മറ്റോ വഴിയുണ്ടോ...?
ഞാന്‍ പുതിയ ആളാണെന്നു പറഞ്ഞു...
സാങ്കേതിക വിവരങ്ങളും കുറവാണ് ....അബദ്ധമാണ് ചോദിച്ചതെങ്കില്‍ ക്ഷമിക്കുക ....
കോപ്പിയടി വൈയക്തികപ്രശ്നമാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല,പറയുകയുമില്ല.കോപ്പിയടി ഒറ്റത്തന്തക്കു പിറക്കായ്കയാണ്.വിഷയം വഴിവിടുന്നുവോ എന്ന ആശങ്ക ഞാനാദ്യമേ പങ്കുവെച്ചതാണ്.ബ്ലോഗുടമസ്ഥന്റെ അനുവാദത്തോടെയാണ് ഞാനീ വഴി തിരിച്ചിട്ടുണ്ടെങ്കിൽ,വഴിതിരിച്ചത്.
ഹൻല്ലലത്തേ,
തന്റെ വികാരം ഞാൻ ഉൾക്കൊള്ളുന്നു.
ഹന്‍ല്ലലത്ത് ,
വികാരഭരിതനാവാതിരിക്കൂ,
വികടശിരോമണി മനപ്പൂര്‍വ്വം വഴിതിരിച്ചു വിട്ടതല്ലല്ലോ. കവിതപോലെയുള്ള രംഗത്തുനിന്നും ചിലര്‍ ഉള്‍വലിയാനുള്ള ഒരു സാദ്ധ്യത, പ്രസക്തമായ ഒന്നാണ് അദ്ദേഹം ഉയര്‍ത്തിയത്.
അതുകൊണ്ടു മോഷണപരമ്പരകളുടെ ഗൌരവം നമ്മള് കുറച്ചു കാണുന്നില്ല. കഴിഞ്ഞ ദിവസം വന്ന ഒരു പോസ്റ്റു കണ്ടിരിക്കുമല്ലോ, ഒരു ബ്ലോഗ്ഗര്‍ ഇടുന്ന കവിതകള്‍, ചിത്രങ്ങള്‍ ഇവയെല്ലാം തന്നെ കോപ്പിയറ്റിയാണെന്നു ലിങ്കു സഹിതം സ്ഥാപിക്കപ്പെട്ടത്. എന്നിട്ടെന്തെങ്കിലും ആയോ, ഇല്ല.
ഞാന്‍ മനസ്സിലാക്കിയിടത്തോളം നിയമപരമായി നമുക്ക് എന്തെങ്കിലും ചെയാനാവില്ല. പര്സ്പര സഹകരണം വര്‍ദ്ധിപ്പിച്ചു ജാഗ്രത പുലര്ത്തുക്, ഇതുപോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചൂണ്ടിക്കാട്ടുക.ബൂലോകം മുഴുവന്‍ ന്യായത്തിന്റെ കൂടെ നില്ക്കും എന്നാണ് ഞാന്‍ കരുതുന്നതു.
പിന്നെ സ്ഥിരം വാചകവും ചേര്‍ക്കുന്നു, “മോഷ്ടിക്കപ്പെടാന്‍ മാത്രം മൂല്യം ഉള്ളതു മാത്രമേ മോഷ്ടിക്കപ്പെടൂ.”
ഈ പോസ്റ്റ് ,ആര്‍ക്കും,ഏതു സമയവും ഓപ്പണായിരിക്കും.
ഇവിടുത്തെ മോഷണം കൊണ്ട് ആർക്കും ഒരു ലാഭവും കിട്ടത്തില്ല എന്നിട്ടും ഇവിടെയും അത് തുടങ്ങിയത് കഷ്ടമായി പോയി.
വല്ലപ്പോഴും എന്റെ പേജിലും വരിക.
നാളെ ഇതൊക്കെ മറ്റാരുടെ എങ്കിലും ബോഗിൽ വരുന്നതിന് മുമ്പ് ഒന്ന് എത്തിനോക്കി പൊയ്ക്കൊള്ളൂ...
http://princevarghese.blogspot.com/2008/09/kk43.html
മോഷണം വളരെ മോശം കാര്യമാണ്. ബൂലോകത്തില്‍ വളരെയധികം മോഷണം നടക്കുന്നു.
അനിതയുടെ കവിതകളുടെ കൂടെയിട്ടിരിയ്ക്കുന്ന ചിത്രങ്ങള്‍ അനിതയെടുത്തതാണോ? ആ ചിത്രങ്ങള്‍ കോപ്പിറൈറ്റ് ഉള്ളവയാണൊ? കാശുകൊടുത്ത് വാങ്ങിയവയാണോ??
ഇത് മോഷണമല്ലെന്ന് ആരെങ്ക്ങ്കിലും പറഞ്ഞുതരുമെന്ന വിശ്വാസത്തോടെ...
ഈ ബ്ലോഗറെ മുന്‍പ് കണ്ടിട്ടില്ല. കാണിച്ച് തന്നതിന് നന്ദി.
പിന്നെ മോഷണത്തിന്റെ കാര്യം. എന്തു പറയാനാ അനിലേ ?
മാണിക്യേച്ചിയുടെ കവിത അടിച്ച് മാറ്റിയ ‘മുകേഷ് എന്ന പ്രാവ് ’അവസാനം ഓര്‍ക്കുട്ടില്‍ എഴുതിയ കമന്റ് വായിച്ചില്ലേ ? ‘ഇവന്മാരൊക്കെ ഒരു പണിയുമില്ലാതെ ചുമ്മാ പ്രശ്നമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണെ‘ന്ന്. എങ്ങനുണ്ട് ? വാദി പ്രതിയായതുപോലായില്ലേ ?
ഇങ്ങനേം മലയാളികളുണ്ടല്ലോ എന്നാലോചിച്ച് വ്യസനിക്കാം.
കര്‍ത്താവേ,
പ്രേതങ്ങള്‍ക്കു പോലും രക്ഷയില്ല.
കുറുമാന്റെ പ്രേതത്തെ ഇതാ ഇവിടെ അടിച്ചോണ്ടു പോയിരിക്കുന്നു
കണ്ടെത്തിയ യാരിദിനു അഭിനന്ദനങ്ങള്‍.
ഏറനാടന്‍,
ഹന്‍ല്ലലത്ത് ,
മാരീചന്,
pin,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.
Sachin Polassery,
കമന്റിനു പ്രത്യേക നന്ദി.
നിരക്ഷരന്,
സന്ദര്‍ശനത്തിനു നന്ദി.
അടിച്ചുമാറ്റുന്നത് ഒരു പ്രചോദനമായി എടുത്ത് കൂടുതല്‍ എഴുതാന്‍ ഇവര്‍ക്കൊക്കെ കഴിഞ്ഞെങ്കില്‍..!!!
ഇവിടെ ഇങ്ങിനെ ഒരു സംഭവം നടക്കുന്നതു് ഞാന്‍ ഇപ്പഴാ അറിഞ്ഞതു്.
കവിതയായാലും, കഥയായാലും, സ്വയം അറിയാമെങ്കില്‍ എഴുതിയാല്‍ പോരേ? മോഷ്ടിച്ച് സ്വന്തം പേരില്‍ എഴുതാന്‍ നാണമാവുന്നില്ലേ അവര്‍ക്കു്?
അനില്‍, ഇത്തരം മോഷണങ്ങള്‍ മറ്റുള്ളവ്വരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന താങ്കളേപ്പോലുള്ളവരുടെ ശ്രമങ്ങള്‍ അഭിനന്ദനീയം ആണ്.പരസ്പരം ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കുന്നതും അറിയിക്കുന്നതും നല്ല കാര്യമാണ്.
ഒരു സംശയം?
നമുക്ക് നമ്മുടെ ബ്ലോഗിനെ കോപ്പി റൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുമോ? അങ്ങനെ ചെയ്താല്‍ നമ്മുടെ രചനകള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുമോ? കല്യാണിചേച്ചി (വിജയല്‍ക്ഷ്മി നായര്‍) അങ്ങനെ ചെയ്ത് കണ്ടു. ഞാന്‍ ബ്ലോഗിലെത്തിയിട്ട് അധികമായില്ല. അതുകൊണ്ട് തന്നെ കൂടുതലിതിനെപ്പറ്റി അറിയാത്തത് കൊണ്ട് ചോദിച്ചതാണ്. അറിവില്ലായ്മ യാണെങ്കില്‍ ക്ഷമിക്കുക.
അനില്‍,
ഈ കുറിപ്പ് കാണാന്‍ വൈകി.ഞാനും അനിതയുടെ സുഹൃത്താണ്.അനിതയുടെ കവിത മോഷ്ടിച്ചതിനെതിരെ ഞങ്ങള്‍ കുറെ കൂട്ടുകാര്‍ അന്ന് പ്രതികരിച്ചിരുന്നു.ഇപ്പോള്‍ എഴുതാത്തത് അതില്‍ മനസ്സ് മടുത്തിട്ടാണെന്നു തോന്നുന്നില്ല.ഒരുപാട് തിരക്കുകള്‍.1995 ലെ മാതൃഭൂമിയുടെ നല്ല കഥക്കുള്ള അവാര്‍ഡ് അനിതയുടെ “മകള്‍”എന്ന കഥക്ക് ആയിരുന്നു.അനിതയെ പരിചയപ്പെടുത്തിയതിനു നന്ദി :)
ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് വിശാല ഹൃദയനാണ്. എഴുതുന്നത് ആര് അടിച്ചോണ്ടുപോയാലും സങ്കടമില്ല. അവര്‍ പോസ്റ്റിയാല് മതി. അതുവഴി നാലാള് കൂടുതല്‍ വായിക്കുമല്ലോ? പിന്നെ കവിതകള്‍ എഴുതുവാന്‍ അനിതക്ക് പ്രാപ്തിയുണ്ടാക്കിക്കൊടുത്ത സമൂഹം അതായത് അനിതക്ക് വിദ്യാഭ്യാസവും അനുഭവങ്ങളും കൊടുത്ത സമൂഹത്തിന് തിരിച്ച് കിട്ടുന്നത് കവിതകള്‍ രഹസ്യമാക്കി വയ്ക്കുമ്പോളല്ലല്ലോ അത് എത്രയും കൂടുതല്‍ വായിക്കപ്പെടുമ്പോളല്ലേ. ഇങ്ങനെ നോക്കിയാല്‍ ഈ നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും എല്ലാം എവിടെ നിന്ന് അടിച്ചുമാറ്റിയതാ ? എഴുത്തുകാരുടെ ഉപജീവനത്തിന് എഴുതുന്നതാണെങ്കില്‍ ശരി അടിച്ചുമാറ്റിയാല്‍ ശരിയല്ല അതും കുറേകാലത്തേക്ക്. ചില ആളുകള്‍ നല്ല ഒരു ചിത്രം എടുത്തിട്ട് അത് എന്റെയാ അടിച്ചുമാറ്റിയാല്‍ കൊന്നുകളയും എന്നെല്ലാം പറയും. ചിത്രത്തിലെ വസ്തുക്കളും മറ്റും ഇങ്ങനെ പറഞ്ഞുതുടങ്ങിയാലോ? എല്ലാവരും കണ്ട് നല്ല ചിത്രം എന്നു പറയുമ്പോഴല്ലേ അത് ശരിക്കും നന്നാവുന്നുള്ളു? തട്ടിന് പുറത്ത് ഒളിപ്പിച്ചിട്ടുള്ള നല്ല ചിത്രത്തിന് എന്തു പ്രസക്തി. ഇങ്ങനെ നോക്കിയാല്‍ വിക്കിപീഡിയയില്‍ എഴുതുന്നവരോ ? GNU FDL എന്നാല്‍ ഇങ്ങനെ അടിച്ചുമാറ്റാനുള്ള സ്വാതന്ത്ര്യമാണ്. അതില്‍ നിന്നാണ് Free Software സ്വതന്ത്ര സോഫ്റ്റ്വെയര് രൂപം കൊള്ളുന്നത്.
Post a Comment